ഒരു മനുഷ്യനോടു തോന്നാവുന്ന മുഴുവൻ നീരസവും മീനാക്ഷിയാശാട്ടിയുടെ ആ മൂളലിൽ നിറഞ്ഞു. കാലപുരുഷൻ സംസാരിച്ചുനിർത്തിയിട്ട് അധികനേരമായിട്ടില്ല. കഴിഞ്ഞയാഴ്ച കണ്ടുമുറിഞ്ഞ കൗരവസഭയിലെ കാഴ്ചകൾ തുടരാൻ തുടങ്ങിയിട്ടേയുള്ളൂ. കാലം എൺപതുകളുടെ അവസാനം. സ്വീകരണമുറിയിലെ പ്രേക്ഷകർ ഇരുപതിലേറെ വരും അയൽപക്കങ്ങളിൽനിന്നും മറ്റുമായി. അൽപം ദൂരെ നിന്നെത്തുന്ന ഗോപാലനാശാൻ കസേരയിലും മീനാക്ഷിയാശാട്ടി അരികിൽ വീതിയുള്ള ജനാലപ്പടിയിലുമാണ് ഇരിക്കുക. എഴുത്തുപള്ളിക്കൂട്ടത്തിൽ അക്ഷരം പഠിക്കാനെത്തുന്ന കുട്ടികളേ അവർക്കു മക്കളായുള്ളൂ. അതിൽ ചിലരും നിലത്തു ചടഞ്ഞിരിക്കുന്ന പ്രേക്ഷകഗണത്തിലുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ പകിടകൾക്കുപോലും അഭിനയസിദ്ധി!

ADVERTISEMENT

ആശാട്ടിക്ക് ശകുനിമാമന്റെ ഭാവഹാവാദികൾ പിടിക്കുന്നതേയില്ല. അയാൾ പറയുന്ന ഭാഷ അത്ര വശമില്ലെങ്കിലും ഭാവചലനങ്ങളിൽ നിന്ന് എല്ലാം വായിച്ചെടുക്കാം. കഥാസന്ദർഭത്തോട് അത്രമേൽ ഇഴുകിച്ചേർന്ന് ആശാട്ടി നടത്തുന്ന ആത്മാർഥമായ അഭിപ്രായപ്രകടനങ്ങളും ആസ്വദിക്കുന്നുണ്ട്, ആദ്യകാല ശിഷ്യരിൽ ചിലർ. ശകുനി മാമന്റെ കൈവിരലുകൾക്കിടയിൽ കറങ്ങിത്തിരിയുന്ന പകിടകൾക്കുപോലും അഭിനയസിദ്ധിയുണ്ടെന്നു തോന്നും. ആവേശമേറുമ്പോൾ, അല്ലെങ്കിൽ ചർച്ച അത്ര ഗൗരവമുള്ളതാവുമ്പോൾ രാജസഭയിൽ അങ്ങോട്ടും ഇങ്ങോട്ടും മുടന്തുകാൽ വലിച്ചുള്ള ആ നടത്തത്തിൽപ്പോലുമുണ്ട് ഒരു 'ശകുനിത്തം'.

മഹാഭാരതത്തിലെ ശകുനി (File Photo by BR Films/Doordarshan)

ഭീഷ്മപിതാമഹനെ കണ്ണീരണിയുംവിധം നിസ്സഹായനാക്കാൻ പോകുന്ന നീക്കമായിരിക്കാം അയാളുടേത്. പാണ്ഡവപക്ഷത്ത് യുധിഷ്ഠിരൻ എന്തുവേണമെന്നറിയാതെ കൃഷ്ണനെ നോക്കിയേക്കാം; ധർമസങ്കടങ്ങളുടെ ചക്രവ്യൂഹമാണല്ലോ എപ്പോഴും ധർമപുത്രർക്കു ചുറ്റിലും! അർജുനന്റെ ആത്മരോഷം, സ്വതേ മന്ദസ്മിതം ചൂടുന്ന ചുണ്ടിനരികിൽ കാഠിന്യംപൂണ്ടു കടന്നുപോകുന്നതു കാണാം.

അസ്വസ്ഥതയടക്കാനാവാതെ കൊടുങ്കാറ്റുപോലെ പുറപ്പെടാനൊരുങ്ങിയേക്കും വായൂപുത്രൻ ഭീമൻ. ശകുനിയെ സഹിക്കാൻ പറ്റുന്നില്ല മീനാക്ഷിയാശാട്ടിക്കും! നന്മ തോൽക്കുന്ന കഥാപാത്രത്തിലൂടെ നടന്റെ വിജയം. പക്വതയാർന്നൊരു പരിഹാരത്തിന് വിദുരരുടെ വരവു കാംക്ഷിക്കുന്നുണ്ട് കാണികൾ. വാസുദേവന്റെ ചുണ്ടിൽ മാത്രം അപ്പോഴും മായാതെ ആ പുഞ്ചിരി തന്നെ; എല്ലാം അറിയുന്നവന്റെ മന്ദസ്മിതം.

∙ ടിവിയുള്ള വീടുകൾ സിനിമാശാല പോലെ

ADVERTISEMENT

ഞായറാഴ്ചകളിൽ സിനിമാശാല പോലെയാണ് നാട്ടിൻപുറത്ത് ടെലിവിഷൻ ഉള്ള വീടുകൾ. പ്രഭാത ഭക്ഷണം കഴിഞ്ഞ് ഉച്ചഭക്ഷണത്തിനുള്ള അടുക്കളക്കാര്യങ്ങൾ ഒതുക്കി അയൽവാസികൾ എത്തുമ്പോഴേക്കും അവതരണഗാനം ആരംഭിച്ചിട്ടുണ്ടാകും: "അഥ ശ്രീ മഹാഭാരത് കഥാ..."  

അതേ! പുരുഷാർഥത്തിന്റെ, സ്വാർഥത്തിന്റെ, പരമാർഥത്തിന്റെ കഥ കാണികളെ പിടിച്ചിരുത്തുന്നു. കാലപുരുഷൻ കാര്യങ്ങളുടെ കാതൽ അവതരിപ്പിക്കുന്നു. "മേം സമയ് ഹും " - പ്രപഞ്ചം മുഴങ്ങുന്നു. സ്ക്രീനിൽ ഗ്രഹങ്ങളുടെ ചാക്രിക ചലനം, പ്രകാശത്തിന്റെ സുന്ദര സഞ്ചാരം, പ്രൗഢിയിൽ മിന്നിമറയുന്ന രാജകീയ ബിംബങ്ങൾ. മനുഷ്യന്റെ കഥയായി മഹാഭാരതം ചുരുൾനിവരുന്നു.

മഹാഭാരതം പരമ്പരയിലെ ദൃശ്യം (File Photo by Twitter/GufiPaintalOfficial)

അഭിനേതാക്കളുടെ തിരഞ്ഞെടുപ്പു തന്നെയാകണം ഈ മെഗാ പരമ്പരയെ ഇത്രമേൽ ജനപ്രിയമാക്കിയതിലെ മുഖ്യ ഘടകങ്ങളിലൊന്ന്. 'കാസ്റ്റിങ്ങി’ൽ ബി.ആർ. ചോപ്രയ്ക്കും സംഘത്തിനും നൂറിൽ നൂറ്! ഇത്രകാലവും സങ്കൽപത്തിലുണ്ടായിരുന്നവർ ആകാരസമേതരായി അണിനിരക്കുമ്പോൾ അവരുടെ രൂപമേയുള്ളൂ ഇനി മനസ്സിൽ ഭീഷ്മർക്കും ഭീമനും ദുര്യോധനനും ദ്രൗപദിക്കും കർണനും കുന്തിക്കും ധൃതരാഷ്ട്രർക്കും ഒക്കെ.

കൗശലവും കാപട്യവും കുബുദ്ധിയും കുത്തിത്തിരിപ്പുമായി ശകുനി മാമൻ കൂട്ടത്തിൽ ഒരടി മുന്നേ നടന്നു. ഗുഫി പയ്ന്റൽ എന്ന നടന്റെ വിജയഗാഥകൂടിയാണ്, ആളുകൾക്ക് ശകുനിയോടുണ്ടായ അളവറ്റ വെറുപ്പിലൂടെ രചിക്കപ്പെട്ടത്. സരബ്ജീത് സിങ് പയ്ന്റൽ എന്നാണ് ഗുഫിയുടെ യഥാർഥ നാമം. 1944 ഒക്ടോബർ 4ന് ലഹോറിലെ പഞ്ചാബിൽ ജനനം. എൻജിനീയറിങ് പരിശീലനശേഷം 1962ൽ ചൈനാ യുദ്ധകാലത്ത് പതിനെട്ടാം വയസ്സിൽ സൈന്യത്തിലേക്ക്. സൈനിക സേവനവുമായി അതിർത്തി ഗ്രാമങ്ങളിലായിരിക്കുമ്പോൾ രാംലീല അരങ്ങേറുന്നിടത്ത് സീതയുടെ വേഷമണിഞ്ഞാണ് അഭിനയ രംഗത്തേക്കുള്ള ചുവടുവയ്പ്.

ADVERTISEMENT

1969ൽ മുംബൈയിലെത്തി മോഡലിങ്ങിലും സിനിമ സഹസംവിധായക ജോലിയിലും വ്യാപൃതനായി. സിനിമാമേഖലയിൽ ഇളയ സഹോദരന്റെ സാന്നിധ്യവും ഇതിനു പ്രേരണയായി. ചർച്ചാ അവതാരകനായി ടെലിവിഷനിലും സാന്നിധ്യം അറിയിച്ച പയ്ന്റൽ, പതിനാറാം നൂറ്റാണ്ടിലെ കൃഷ്ണഭക്തന്റെ കഥ പറയുന്ന ‘ശ്രീ ചൈതന്യ മഹാപ്രഭു’വിലൂടെ സംവിധായകനായും തിളങ്ങി.

ഗുഫി പയ്ന്റൽ സംവിധാനം ചെയ്ത ശ്രീ ചൈതന്യ മഹാ പ്രഭു സിനിമയിലെ രംഗം (File Photo by Twitter/GufiPaintalOfficial)

∙ പല വേഷപ്പകർച്ചകൾ

മഹാഭാരത പരമ്പരയിൽ കർണനായി വന്ന പങ്കജ് ധീറിന്റെ 'അഭിനയ് ആക്ടിങ് അക്കാദമി'യിലെ ഫാക്കൽറ്റി തലവനായി 2010 ൽ ചുമതലയേറ്റു. എങ്കിലും എല്ലാറ്റിനുംമേൽ ശകുനിയുടെ വേഷംതന്നെ ഒന്നാംസ്ഥാനത്തെന്നു സ്വയം വിലയിരുത്തുമായിരുന്നു പയ്ന്റൽ. സാർഥകമായ ഒരു ധന്യജീവിതത്തിന്റെ സാഫല്യപൂർണതയോടെ പയ്ന്റലും വിടവാങ്ങിയിരിക്കുന്നു. ദുര്യോധനനോടും ദുശ്ശാസനനോടും എന്ന പോലെ ശകുനി മാമനോടും ഒടുങ്ങാത്ത കലിയുടെ കൊടുങ്കാറ്റായ ഭീമസേനനു രൂപം പകർന്ന പ്രവീൺ കുമാർ സോബ്ധി കഴിഞ്ഞ വർഷം യാത്രയായി .

1988 കാലത്ത് 94 ഞായറാഴ്ചപ്പുലരികളിൽ ഭാരതത്തെയാകെ ദൂരദർശൻ ചാനലിനു മുന്നിൽ പിടിച്ചിരുത്തിയ ധാരാവാഹിക് (പരമ്പര) മഹാഭാരതത്തിന്റെ മുഖ്യ സ്രഷ്ടാവ് ബി.ആർ. ചോപ്ര 2008 ൽ അരങ്ങൊഴിഞ്ഞു. രചനയിൽ പണ്ഡിറ്റ് നരേന്ദ്ര ശർമയ്ക്കൊപ്പം പങ്കാളിയായ കവി റാഹി മസും റാസ 1992 ൽ വിടവാങ്ങി. ഗാനരചയിതാവു കൂടിയായ നരേന്ദ്ര ശർമയാകട്ടെ മഹാഭാരത ദൗത്യം പൂർത്തിയാക്കാൻ ജീവിച്ചു എന്ന മട്ടിൽ 1989ൽ തന്നെ യാത്രയായി. ഭാരതകഥയുടെ വികാരവിക്ഷോഭങ്ങളിൽ സ്വയം മറന്നലിഞ്ഞവരിലെ മുതിർന്ന തലമുറ കാലപ്രവാഹത്തിൽ എന്നേ മറഞ്ഞു.

റിഷി കപൂറിനൊപ്പം (File Photo by Twitter/GufiPaintalOfficial)

"യേ സത്യ് ഓർ അസത്യ് കാ യുദ്ധ് ഹേ" എന്ന് ഘനഗംഭീര ശബ്ദത്തിൽ മഹാഭാരതത്തെ അവതരിപ്പിച്ച ഹരീഷ് ഭിമാനിയുടെ ശബ്ദം കാലാതീതമായി അന്തരീക്ഷത്തിൽ മുഴങ്ങുന്നു. മഹാഭാരത പരമ്പര പിന്നാലെ വന്ന തലമുറയെയും പുനഃസംപ്രേഷണത്തിലൂടെ പിടിച്ചിരുത്തുന്നു. ഇനി വരുന്നവർക്കും കാണാനായി യൂട്യൂബിൽ ഇടം പിടിക്കുന്നു.

അതേ; സമയം എല്ലാറ്റിനും സാക്ഷി മാത്രമാണ്. വ്യക്തികൾ, തലമുറകൾ, രാജ്യങ്ങൾ, സിംഹാസനങ്ങൾ വന്നുപോകുന്നു. കാലാതീതമായ കഥകൾ തലമുറകൾ താണ്ടി അനശ്വരതയാർജിക്കുന്നു. മഹാഭാരതത്തിന്റെ ഏറ്റവും സുന്ദരമായ ദൃശ്യാവിഷ്കാരങ്ങളിലൊന്ന് സമയസഞ്ചാരത്തെ അതിജീവിച്ച് നിലകൊള്ളുന്നു. അതിൽ വേഷമിട്ടവർ തലമുറകൾ താണ്ടി പ്രേക്ഷക ഹൃദയങ്ങളിൽ ജീവിച്ചുകൊണ്ടേയിരിക്കുന്നു.

പ്രിയപ്പെട്ട ഗുഫി പയ്ന്റൽ, ഞങ്ങളുടെ മീനാക്ഷിയാശാട്ടിയെപ്പോലെ ലക്ഷക്കണക്കിനാളുകൾക്ക് ജീവിതത്തിന്റെ സന്നിഗ്ധസന്ധികളുടെ പ്രതീകമായി ജീവിച്ച ശകുനി മാമനിലൂടെ താങ്കളും സമയത്തോടു ജയിച്ചു വാഴുന്നു. സഹോദരീപുത്രനെ സ്നേഹ വാത്സല്യങ്ങളോടെ സംബോധനചെയ്യുന്ന രീതി അനുകരിച്ച്  "ഭാഞ്ജേ! ഇതിൽ മധുരം ഏറെയാണ്" എന്നൊരു ചോക്കലേറ്റിന്റെ പരസ്യത്തിൽ പോലും ശകുനി ജനകീയനായത് ഓർക്കുന്നു. വിട! (അല്ല, വീണ്ടും കാണാം; സ്ക്രീനിൽ.)

English Summary: A Tribute to Actor Gufi Paintal Who Doned the Role of Sakuni in Mahabhharatham Television Series