എടപ്പാളിലെ കായലോരത്തിനടുത്തുനിന്ന് ചിലർ കളിമണ്ണ് കൊണ്ടുപോകുന്നതു ശ്രദ്ധയിൽപ്പെട്ടാണ് നമ്പൂതിരി അതു കുറേ വാരിക്കൊണ്ടുവന്ന് പൊന്നാനിയിലെ വീട്ടിലിട്ടത്. അവകൊണ്ട് ഓരോരോ മുഖങ്ങൾ കുഴച്ചുവച്ചു രസിച്ചു. ആരെയും കാണിക്കാനായിരുന്നില്ല, കാണിക്കാറുമില്ല. ആയിടയ്ക്ക്, ചിത്രകാരനായ വരിക്കാശ്ശേരിയിലെ കൃഷ്ണൻ നമ്പൂതിരി എന്തോ ആവശ്യത്തിനായി അതുവഴി വന്നു. നമ്പൂതിരിയുണ്ടാക്കിയ ശിൽപങ്ങളിൽ ചിലത് അദ്ദേഹം കാണാനിടയായി. ഇതാരാ ചെയ്തത് എന്നന്വേഷിച്ചു. തന്റെയൊരു ഏർപ്പാടാണെന്ന് മറുപടി. അദ്ദേഹത്തിന് അവയിൽ രസം തോന്നി. അതവിടെ തീർന്നു എന്നു നമ്പൂതിരി കരുതി. എന്നാലദ്ദേഹം അതു മനസ്സിൽ വച്ചു എന്നു പിന്നീട് മനസ്സിലായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആർട്ടിസ്റ്റ് നമ്പൂതിരി (ഫയൽ ചിത്രം ∙മനോരമ)

അതേക്കുറിച്ച് നമ്പൂതിരി ഇങ്ങനെ ഓർമിച്ചു: ‘‘പിന്നീടൊരിക്കൽ വന്നപ്പോൾ ഞങ്ങൾ ഒരുമിച്ച് ചില ശിൽപങ്ങൾ കുളപ്പുരയിൽ ചെയ്തു. അതും ഒരു രസത്തിന്. പിന്നീട് അദ്ദേഹം എന്നോട് വരിക്കാശ്ശേരി മനയിലേക്ക് ചെല്ലാൻ പറഞ്ഞു. അവിടെനിന്ന് കുറേ ശിൽപങ്ങൾ എന്നെക്കൊണ്ട് ചെയ്യിപ്പിച്ചു. അദ്ദേഹം ചിത്രവും ശിൽപവുമൊക്കെ പഠിച്ച ആളായിരുന്നു. കൊൽക്കത്തയിൽ പോയി ചിത്രംവര പഠിച്ച് നാട്ടിലെത്തിയതാണ്. അതുകഴിഞ്ഞ് അദ്ദേഹം ശിൽപം പഠിക്കാനായി മദ്രാസിലെ സ്കൂൾ ഓഫ് ആർട്സിൽ ‍ചേർന്നു. 

ADVERTISEMENT

നല്ല വരക്കാനായിരുന്നു. എന്നിട്ടും ചിത്രം ഉപേക്ഷിച്ച് ശിൽപത്തിന്റെ പുറകേ പോയി. മദിരാശിയിൽ റോയ് ചൗധരിയുടെ ശിഷ്യനായിരുന്നു. ഇടയ്ക്ക് വരിക്കാശ്ശേരിയിൽ വരുമ്പോൾ സ്കൂൾ ഓഫ് ആർട്സിലെ വിശേഷമൊക്കെ പറയും. ഒരു തവണ വന്നപ്പോൾ ‍അദ്ദേഹം എന്നോടു പറഞ്ഞു, താനും കൂടി മദിരാശിയ്ക്ക് വരിക. നമുക്കവിടെ കൂടാം. ഞാനതു കാര്യമായെടുത്തില്ല. എന്നാൽ അത്തവണ മദ്രാസിലെത്തിയ അദേഹം ഉടൻ ചെല്ലണമെന്നും പറഞ്ഞ് എനിക്ക് കത്തയച്ചു. അങ്ങനെയാണ് ഞാൻ മദ്രാസിലെത്തുന്നത്. ഷൊർണൂരിനും തൃശൂരിനുമപ്പുറം മറ്റൊരു ലോകം കണ്ടിട്ടില്ലാത്ത ഞാൻ അങ്ങനെ 1953ൽ മദ്രാസിലെത്തി’’.

ഒറ്റപ്പാലത്തെ മനിശ്ശീരിയിലെ വരിക്കാശ്ശേരി മനയിൽനിന്നാണ് തന്റെ മനസ്സിൽ ധാരാളം കഥാപാത്രങ്ങൾ നിറഞ്ഞതെന്ന് നമ്പൂതിരി വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യർ മാത്രമല്ല, മൃഗങ്ങളും വാഹനങ്ങളുമൊക്കെ കഥാപാത്രങ്ങളായി മനസ്സിലേക്ക് കുടിയേറിയത് അവിടെനിന്നാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്; ‘‘അവിടെ കാറുണ്ടായിരുന്നു. അതുപോലെ ആനയുമുണ്ടായിരുന്നു. ഒന്ന് മനുഷ്യന്റെ വാഹനം, മറ്റേത് ദൈവത്തിന്റേയും. ആ ഇല്ലവും പ്രധാനമാണ്. ഇത്രയും തച്ചുശാസ്തത്തികവുള്ള ഒരില്ലം വേറെ കണ്ടിട്ടില്ല. തേയ്ക്കാത്ത വെട്ടുകല്ലുകൊണ്ട് പണിത അസാധാരണ ശിൽപസൗധം. 

ഏട്ടൻ വരിക്കാശ്ശേരിയിലെ ഡ്രൈവറായിരുന്നു. അവിടെ എന്തു വിശേഷമുണ്ടായാലും ഏട്ടൻ വേണം. ഏട്ടനുള്ളതിനാൽ ഞാനും ഇടയ്ക്കിടെ അവിടെ പോകും. എന്നും ഒരുൽസവാവസ്ഥ, എന്നും സദ്യ, ആകെ ബഹളമയം. അതാണ് വരിക്കാശ്ശേരി മന. ഏതായാലും കൃഷ്ണൻ നമ്പൂതിരിയും വരിക്കാശ്ശേരി മനയുമാണ് കരുവാട് വാസുദേവൻ നമ്പൂതിരിയെ ചിത്രകാരനാക്കിയത്’’. 

∙ അഞ്ചാം വയസ്സിൽ തുടങ്ങിയ വര 

ADVERTISEMENT

കുട്ടിക്കാലത്തെക്കുറിച്ച് ഒരിക്കൽ നമ്പൂതിരി പറഞ്ഞതിങ്ങനെ: ‘‘നന്നെ ചെറുപ്പത്തിലേ, അഞ്ചാം വയസ്സിലോ മറ്റോ വര തുടങ്ങിയിട്ടുണ്ട്. മഴ പെയ്തു വൃത്തിയായ മുറ്റത്ത് ഈർക്കിലികൊണ്ട് വരച്ചാണ് തുടക്കം. മുറ്റം മുഴുവൻ വരച്ചിടും. നനവുള്ളപ്പോഴേ അതുണ്ടാവൂ. വെയിൽ വന്നാൽ ‍എല്ലാം പോയി. അങ്ങനെയാണ് അമ്പലത്തിന്റെ ചുവരിനെ കണ്ടെത്തിയത്. അവിടെ കരിക്കട്ട കൊണ്ടായി ചിത്രംവര. അങ്ങനെയൊക്കെയാണ് തുടക്കം. കുട്ടിക്കാലം ദാരിദ്ര്യത്തിന്റെ കാലം. എന്റെ വരയൊന്നും ആരും ശ്രദ്ധിച്ചിരുന്നില്ല. 10 വയസ്സായപ്പോഴാണ് കടലാസിൽ വരച്ചുതുടങ്ങിയത്. പലപ്പോഴും ദൈവങ്ങളെയാണ് വരച്ചിരുന്നത്. 

ആർട്ടിസ്റ്റ് നമ്പൂതിരി (ഫയൽ ചിത്രം ∙മനോരമ)

സ്കൂളിൽ പോകാൻ സാധിച്ചിട്ടില്ല. ബാല്യം വല്ലാത്തൊരു അനാഥാവസ്ഥയിലായിരുന്നു. മലയാള അക്ഷരം എഴുതാനും വായിക്കാനും അറിയാമെന്നു മാത്രം. അല്ലാത്ത ഒരു സാമ്പ്രദായിക വിദ്യാഭ്യാസം എനിക്കു ലഭിച്ചിട്ടില്ല. വീട്ടിലെ സ്ഥിതി മോശമായിരുന്നു. പഠിപ്പിക്കാനൊന്നും ആരും ശ്രദ്ധിച്ചിട്ടില്ല. എന്റെ പ്രായത്തിലുള്ള, ഏട്ടന്റെ മക്കളൊക്കെ സ്കൂളിൽ പോയിരുന്നു. പക്ഷേ എന്നെ ആരും ചേർത്തില്ല. കുടുംബത്തിലെ വേണ്ടപ്പെട്ടവർക്ക് സ്വന്തമായി സ്കൂൾപോലുമുണ്ടായിരുന്നു. എന്തോ എന്റെ കാര്യത്തിൽ അതൊന്നും ഗുണം ചെയ്തില്ല. ഞാനാവട്ടെ ഒരസുഖക്കാരനും. കൂടെ കുട്ടികളൊക്കെയുണ്ടായിരുന്നു. പക്ഷേ എന്റെ താൽപര്യങ്ങൾ വേറെയായിരുന്നു. ഞാൻ വരയുമൊക്കെയായി അങ്ങനെ ഒതുങ്ങിക്കൂടി. പഠിച്ചത് അൽപം സംസ്കൃതമാണ്. 

പതിവു വിദ്യാഭ്യാസമോ, പറ്റിയ സുഹൃത്തുക്കളോ ഒന്നുംതന്നെ എനിക്കു കിട്ടിയിട്ടില്ല. തറവാട്ടിലുള്ളവരൊക്കെ കടുത്ത യാഥാസ്ഥിതികരായിരുന്നു. സമപ്രായക്കാർപോലും എന്നോടൊപ്പം നിന്നില്ല. അതൊക്കെ എന്നെ ഏറെ ചിന്തിപ്പിച്ചു. പത്രം വായിക്കുമായിരുന്നു. മാഗസിനുകളിലൊക്കെ വന്നിരുന്ന ലേഖനങ്ങളും ശ്രദ്ധിച്ചു വായിച്ചിരുന്നു. അങ്ങനെയൊക്കെ, ഞാൻ ‍ജീവിക്കുന്ന സമൂഹം നേർവഴിക്കല്ല എന്നൊരു തിരിച്ചറിവ് ആദ്യം മുതലേ എനിക്കുണ്ടായിരുന്നു. അതൊക്കെകൊണ്ടാണ് നമ്മളിപ്പോൾ വർത്തമാനം പറയുന്ന അവസ്ഥയിലായത്. മറ്റേ കൂട്ടത്തിൽ കൂടിയിരുന്നെങ്കിൽ ഈ ഞാനുണ്ടാവില്ല. 

നമ്പൂതിരിക്കു തുല്യനായി നമ്പൂതിരി മാത്രമേയുള്ളൂ. കേരളത്തിൽ ഇലസ്ട്രേഷൻ രംഗത്ത് നമ്പൂതിരിയുടെ ചിത്രങ്ങളോടു കിടപിടിക്കാവുന്ന ചിത്രങ്ങൾ വരച്ചിട്ടുള്ള ആരുമില്ല. എന്റെ അറിവിൽ ഭാരതത്തിലും നമ്പൂതിരിയുടെ കഴിവുള്ളവർ അധികം പേരില്ല. പാശ്ചാത്യ രാജ്യങ്ങളിലെ പ്രശസ്തരായ രേഖാചിത്രകാരന്മാരുമായി തുലനം െചയ്താലും നമ്പൂതിരി ജയിച്ചുനിൽക്കും.

∙ എംടിയുമായുള്ള ബന്ധം 

ADVERTISEMENT

ഞങ്ങൾ തമ്മിൽ ഒരുപാട് സാമ്യങ്ങളുണ്ട്. ഞങ്ങൾ ഒരേ പേരുകാർ–2 വാസുദേവന്മാർ. ഞങ്ങൾ പൊന്നാനിക്കാരുമാണ്. ഒരേ ഓഫിസിൽ ഒരുപാടുകാലം അടുത്തടുത്തിരുന്ന് ജോലി ചെയ്തവർ. എംടിയോടൊപ്പം ജോലി ചെയ്യാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നു. രണ്ടാമൂഴത്തിനു വരയ്ക്കുന്നതിനു മുൻപ്, അതിലെ ഭീമന്റെ ദുഃഖം അദ്ദേഹം വിശദീകരിച്ചുതന്നത് മറക്കാനാവില്ല. രണ്ടാമൂഴത്തിന്റെ വര എന്റെ ജീവിതത്തിലെ പ്രധാന ഘട്ടം തന്നെയായിരുന്നു. എനിക്ക് അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട രചന ‘വാരാണസി’ എന്ന നോവലാണ്. ഉള്ളിൽ തട്ടുന്ന അദ്ഭുതരചന. 

എം.ടി.വാസുദേവൻ നായർക്കൊപ്പം ആർട്ടിസ്റ്റ് നമ്പൂതിരി (ഫയൽ ചിത്രം ∙മനോരമ)

അതൊരു വിസ്മയിപ്പിക്കുന്ന രചനയാണ്. അതിനു ഞാൻ വരച്ചിട്ടുണ്ട്.  ഒരിക്കൽ ഞാൻ എംടിയുടെ വീട്ടിൽ ‍ചെന്നപ്പോൾ അദ്ദേഹത്തിനൊരു ഫോൺകോൾ വന്നു. വിളിച്ചയാൾ അവശനായി കിടക്കുകയായിരുന്നു. അയാൾക്ക് മരിക്കുംമുൻപ് എംടിയോടൊന്നു സംസാരിക്കണം. അതയാളുടെ ഒരാഗ്രഹമാണ്. അയാൾ എംടിയുടെ രചനകളെല്ലാം വായിച്ചിട്ടുണ്ട്. അദ്ദേഹത്തോടു സംസാരിച്ചശേഷം എംടിതന്നെയാണ് എന്നോടിതു പറഞ്ഞത്. വായനക്കാർ ഇത്രയും ഇഷ്ടപ്പെട്ട മറ്റൊരു എഴുത്തുകാരനുണ്ടോ?

English Summary: A Self-taught Master- Remembering Artist Namboothiri