യന്ത്രങ്ങൾ പോലെ പണിയെടുക്കാതെ അത്യാവശ്യത്തിനു മാത്രം ജോലി ചെയ്യുക. ബാക്കി സമയം സമാധാനത്തോടെ ഇരിക്കുക. അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടാതിരിക്കുക. ചൈനയിലെ യുവാക്കൾ ഇപ്പോൾ പൊതുവിൽ സ്വീകരിച്ചുവരുന്ന ജീവിത ശൈലിയാണിത്. ‘ടാങ് പിങ്’ എന്നാണ് ഈ ശൈലിയുടെ പേര്. 2020ൽ ചൈനീസ് സമൂഹമാധ്യമങ്ങളിലാണ് ഈ പദം ആദ്യമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ‘നിവർന്നു കിടക്കുക’ എന്നതാണ് ഈ വാക്കിന്റെ അർഥം. കുറെയേറെ പഠിക്കുക, തുടർപഠനത്തിനായി മികച്ച കോളജുകൾ തേടി അലയുക, ഉന്നത നിലവാരം കൽപിക്കപ്പെടുന്ന ജോലി നേടുക, അമിതമായി അധ്വാനിക്കുക, ഭൗതിക സുഖസൗകര്യങ്ങൾ വർധിപ്പിക്കുക തുടങ്ങി തീർത്താൽ തീരാത്ത ആഗ്രഹങ്ങളുമായി മല്ലിട്ടുള്ള ജീവിതത്തോട് മടുപ്പ് തോന്നിത്തുടങ്ങുന്ന യുവാക്കളാണ് 'ടാങ് പിങ്' സംസ്കാരത്തെ ഇഷ്ടപ്പെടുന്നത്.

യന്ത്രങ്ങൾ പോലെ പണിയെടുക്കാതെ അത്യാവശ്യത്തിനു മാത്രം ജോലി ചെയ്യുക. ബാക്കി സമയം സമാധാനത്തോടെ ഇരിക്കുക. അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടാതിരിക്കുക. ചൈനയിലെ യുവാക്കൾ ഇപ്പോൾ പൊതുവിൽ സ്വീകരിച്ചുവരുന്ന ജീവിത ശൈലിയാണിത്. ‘ടാങ് പിങ്’ എന്നാണ് ഈ ശൈലിയുടെ പേര്. 2020ൽ ചൈനീസ് സമൂഹമാധ്യമങ്ങളിലാണ് ഈ പദം ആദ്യമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ‘നിവർന്നു കിടക്കുക’ എന്നതാണ് ഈ വാക്കിന്റെ അർഥം. കുറെയേറെ പഠിക്കുക, തുടർപഠനത്തിനായി മികച്ച കോളജുകൾ തേടി അലയുക, ഉന്നത നിലവാരം കൽപിക്കപ്പെടുന്ന ജോലി നേടുക, അമിതമായി അധ്വാനിക്കുക, ഭൗതിക സുഖസൗകര്യങ്ങൾ വർധിപ്പിക്കുക തുടങ്ങി തീർത്താൽ തീരാത്ത ആഗ്രഹങ്ങളുമായി മല്ലിട്ടുള്ള ജീവിതത്തോട് മടുപ്പ് തോന്നിത്തുടങ്ങുന്ന യുവാക്കളാണ് 'ടാങ് പിങ്' സംസ്കാരത്തെ ഇഷ്ടപ്പെടുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യന്ത്രങ്ങൾ പോലെ പണിയെടുക്കാതെ അത്യാവശ്യത്തിനു മാത്രം ജോലി ചെയ്യുക. ബാക്കി സമയം സമാധാനത്തോടെ ഇരിക്കുക. അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടാതിരിക്കുക. ചൈനയിലെ യുവാക്കൾ ഇപ്പോൾ പൊതുവിൽ സ്വീകരിച്ചുവരുന്ന ജീവിത ശൈലിയാണിത്. ‘ടാങ് പിങ്’ എന്നാണ് ഈ ശൈലിയുടെ പേര്. 2020ൽ ചൈനീസ് സമൂഹമാധ്യമങ്ങളിലാണ് ഈ പദം ആദ്യമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ‘നിവർന്നു കിടക്കുക’ എന്നതാണ് ഈ വാക്കിന്റെ അർഥം. കുറെയേറെ പഠിക്കുക, തുടർപഠനത്തിനായി മികച്ച കോളജുകൾ തേടി അലയുക, ഉന്നത നിലവാരം കൽപിക്കപ്പെടുന്ന ജോലി നേടുക, അമിതമായി അധ്വാനിക്കുക, ഭൗതിക സുഖസൗകര്യങ്ങൾ വർധിപ്പിക്കുക തുടങ്ങി തീർത്താൽ തീരാത്ത ആഗ്രഹങ്ങളുമായി മല്ലിട്ടുള്ള ജീവിതത്തോട് മടുപ്പ് തോന്നിത്തുടങ്ങുന്ന യുവാക്കളാണ് 'ടാങ് പിങ്' സംസ്കാരത്തെ ഇഷ്ടപ്പെടുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യന്ത്രങ്ങൾ പോലെ പണിയെടുക്കാതെ അത്യാവശ്യത്തിനു മാത്രം ജോലി ചെയ്യുക. ബാക്കി സമയം സമാധാനത്തോടെ ഇരിക്കുക. അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടാതിരിക്കുക. ചൈനയിലെ യുവാക്കൾ ഇപ്പോൾ പൊതുവിൽ സ്വീകരിച്ചുവരുന്ന ജീവിത ശൈലിയാണിത്.  ‘ടാങ് പിങ്’ എന്നാണ് ഈ ശൈലിയുടെ പേര്. 2020ൽ ചൈനീസ് സമൂഹമാധ്യമങ്ങളിലാണ് ഈ പദം ആദ്യമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ‘നിവർന്നു കിടക്കുക’ എന്നതാണ് ഈ വാക്കിന്റെ അർഥം. 

കുറെയേറെ പഠിക്കുക, തുടർപഠനത്തിനായി മികച്ച കോളജുകൾ തേടി അലയുക, ഉന്നത നിലവാരം കൽപിക്കപ്പെടുന്ന ജോലി നേടുക, അമിതമായി അധ്വാനിക്കുക, ഭൗതിക സുഖസൗകര്യങ്ങൾ വർധിപ്പിക്കുക തുടങ്ങി തീർത്താൽ തീരാത്ത ആഗ്രഹങ്ങളുമായി മല്ലിട്ടുള്ള ജീവിതത്തോട് മടുപ്പ് തോന്നിത്തുടങ്ങുന്ന യുവാക്കളാണ് 'ടാങ് പിങ്' സംസ്കാരത്തെ ഇഷ്ടപ്പെടുന്നത്. പണം സമ്പാദിക്കുന്ന യന്ത്രങ്ങളായി മാറാൻ താൽപര്യമില്ലെന്നാണ് ‘ടാങ് പിങ്’ ശൈലി പിന്തുടരുന്നവർ പറയുന്നത്. എന്നാൽ ഇതിനെ അലസതയുമായി ബന്ധപ്പെടുത്താനാവില്ലെന്നും അവർ പറയുന്നു. 

ADVERTISEMENT

∙ സമ്മർദമില്ലാത്ത ജീവിത രീതി

അമിത ജോലിഭാരത്തെയും അമിത നേട്ടങ്ങൾക്കായുള്ള സമ്മർദങ്ങളെയും അതിജീവിക്കാനുള്ള മാർഗം എന്ന നിലയിലാണ് പലരും ഈ ശൈലി പിന്തുടരുന്നത്. ശരീരത്തെയും മനസ്സിനെയും അമിതമായി സമ്മർദത്തിലാക്കാതിരിക്കുക, ഉള്ളകാര്യങ്ങളിൽ തൃപ്തി കണ്ടെത്തുക, വിശ്രമത്തിന് മതിയായ സമയം കണ്ടെത്തുക തുടങ്ങിയ ആശയങ്ങൾ ഉൾക്കൊള്ളുന്ന 'ടാങ് പിങ്' സംസ്കാരത്തെ ഒരു ആത്മീയ ശൈലി എന്നുപോലും വിശേഷിപ്പിക്കുന്നവരുണ്ട്. 

Representative image by shutterstock / Chay_Tee

സാമൂഹിക പ്രതിഷേധ പ്രസ്ഥാനമായി ചൈനയിൽ വളർന്നുകൊണ്ടിരിക്കുന്ന ഈ ശൈലിയെ തൊഴിൽ വിരുദ്ധ പ്രസ്ഥാനമായി ചിത്രീകരിക്കുന്നവരും കുറവല്ല. വിവാഹം കഴിക്കാതിരിക്കുക, കുട്ടികളുണ്ടാകാതിരിക്കുക, വീടോ കാറോ വാങ്ങാതിരിക്കുക, ആരുമായും ഡേറ്റിങ്ങിനു പോകാതിരിക്കുക, കൂടുതൽ സമയം ജോലി ചെയ്യാതിരിക്കുക, അമിതമായി സാധനങ്ങൾ വാങ്ങിക്കൂട്ടാതിരിക്കുക എന്നിങ്ങനെയുള്ള 6 ‘നോ’കളാണ് ( No- വേണ്ട)  'ടാങ് പിങ്' ശൈലി പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്.  

∙ മതിയായി, നിർത്താതെയുള്ള ഓട്ടം...

ADVERTISEMENT

വർഷങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന ‘നിർത്താതെയുള്ള ഓട്ടം’ മടുത്തു തുടങ്ങിയതിന്റെ പ്രതികരണമായും ഈ ശൈലിയെ കണക്കാക്കാം. ചെലവു കൂടിവരുമ്പോഴും കടുത്ത മത്സരമുള്ള നഗരങ്ങളിൽ കാര്യമായ ശമ്പള പുരോഗതിയില്ലാതെ ജോലി ചെയ്യേണ്ടിവരുന്ന യുവാക്കളുടെ പ്രതിഷേധത്തിന്റെ ഭാഗമായിക്കൂടിയാണ് ഈ ശൈലി പിറവിയെടുത്തതും വളരെ വേഗം പ്രചാരം നേടിക്കൊണ്ടിരിക്കുന്നതും. 

Representative image by shutterstock / Maridav

തിരക്കിനെ ഒരു ലഹരിയായി കൊണ്ടുനടക്കുന്ന പലരും ഈ ശൈലിയോട് യോജിക്കുന്നില്ലെങ്കിലും ചൈനയിലെ തൊഴിലിടങ്ങളിലെ അമിത ജോലി സംസ്കാരത്തെ അവരും എതിർക്കുന്നുണ്ട്. ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങിക്കൂട്ടി പോകുന്ന ഉപഭോക്തൃ സംസ്കാരത്തെയും ഇവർ എതിർക്കുന്നു. ഫ്ലാറ്റുകൾ പോലെ, എല്ലാക്കാലത്തും തുടർ നിക്ഷേപം വേണ്ട വസ്തു വകകൾ വാങ്ങിക്കൂട്ടുന്നതും ഇക്കൂട്ടർ എതിർക്കുന്നു. ജീവിതകാലം മുഴുവൻ ഒപ്പംകൊണ്ടു നടക്കേണ്ട തലവേദനയായാണ് ഇത്തരം നിക്ഷേപങ്ങളെ ഇവർ കണക്കാക്കുന്നത്. 

∙ മുതലാളിത്ത മനോഭാവത്തെ കാറ്റിൽ പറത്തി

കുതിച്ചുയരുന്ന ഭവന വില, ഉള്ളവനും ഇല്ലാത്തവനും ഇടയിൽ വർധിച്ചുവരുന്ന സാമ്പത്തിക അന്തരം, കുടുംബം പോറ്റാനുള്ള ഉയർന്ന ചെലവ്, വിശ്രമം കുറയുകയും ജോലി സമയം കൂടുകയും ചെയ്യുന്നതിലെ അനൗചിത്യം എന്നീ കാര്യങ്ങളിലെല്ലാം ചൈനയിലെ യുവാക്കൾ വളരെക്കാലമായി വ്യാകുലരാണ്. ഈ അസമത്വങ്ങൾ പരിഹരിക്കാൻ ഇടപെടലുകൾ നടത്താത്ത, അമിത ജോലി ഭാരം അടിച്ചേൽപ്പിച്ച് രാജ്യത്തെ യുവാക്കളുടെ ശാരീരിക – മാനസിക ക്ഷമത നശിപ്പിക്കുന്ന, പെട്ടെന്നുള്ള ഉയർച്ചയിലേക്ക് നീങ്ങാനായി ഉൽപാദനക്ഷമത വർധിപ്പിക്കാൻ വേണ്ടി തൊഴിലാളികളെ ചൂഷണം ചെയ്യുന്ന സർക്കാരിനോടുള്ള എതിർപ്പ് പ്രകടിപ്പിക്കാനുള്ള മാർഗമായും ‘ടാങ് പിങ്ങിനെ’ കാണുന്നവരുണ്ട്. 

Representative image by shutterstock / Ariya J
ADVERTISEMENT

യുവാക്കൾക്ക് സാമ്പത്തികമായി മുന്നേറാൻ കഴിയുന്ന തരത്തിലുള്ള തൊഴിലവസരങ്ങൾ കുറഞ്ഞുവരുന്ന ചൈനയുടെ മുഖം കൂടിയാണ് ‘ടങ് പിങ്’ അനുയായികൾ പുറം ലോകത്തിന് കാണിച്ചു തരുന്നത്. കോവിഡ് വ്യാപനത്തിനും അടച്ചിടലുകൾക്കും ശേഷം പഴയ രീതിയിലുള്ള വളർച്ചയിലേക്ക് തിരിച്ചുവരവ് നടത്താൻ ചൈനീസ് സമ്പദ്‌വ്യവസ്ഥയ്ക്ക് ഇനിയുമായിട്ടില്ല. ചൈനയിൽ വർഷങ്ങളായി നിലനിന്നിരുന്ന ഒറ്റക്കുട്ടി നയം സർക്കാർ ഒഴിവാക്കിയെങ്കിലും ഒരു കുട്ടിപോലും വേണ്ടെന്ന തീരുമാനത്തിലേക്കാണ് യുവാക്കൾ  പൊയ്ക്കൊണ്ടിരിക്കുന്നത്. 

ജനസംഖ്യാ അനുപാതത്തിൽ മുതിർന്ന പൗരൻമാരുടെ എണ്ണം കാര്യമായി വർധിക്കുകയും കുട്ടികളുടെയും യുവാക്കളുടെയും എണ്ണത്തില്‍ കുറവു വരികയും ചെയ്യുന്നതും ചൈനയെ സംബന്ധിച്ച് വെല്ലുവിളിയാകുന്നുണ്ട്. ഇത് രാജ്യത്തിന്റെ ഉൽപാദനക്ഷതയുടെയും സമ്പദ് വ്യവസ്ഥയുടെയും ആരോഗ്യം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് പുറമേയാണ് കുറച്ച് മാത്രം ജോലി ചെയ്ത്, അധിക ഉപഭോഗം നടത്താതെ, ‘മലർന്നു കിടന്നു’ വിശ്രമിക്കുന്ന ‘ടാങ് പിങ്’ സംസ്കാരം ചൈനയിൽ വ്യാപിക്കുന്നത്. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാൻ ആകില്ലെന്നാണ് പൊതുവായ വിലയിരുത്തൽ. 

Representative image by shutterstock / PeopleImages.com - Yuri A

∙ ടാങ് പിങ്ങിന് ഊർജം പകർന്ന് അമിത സാമൂഹിക സമ്മർദം

ഭൂരിഭാഗം ചൈനക്കാർക്കും ഉത്കണ്ഠ സംബന്ധമായ പ്രശ്നങ്ങളുണ്ടെന്ന സർവേ ഫലംകൂടി ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. വിദ്യാഭ്യാസം, വിവാഹം, തൊഴിൽ തുടങ്ങിയവ ഒരു മധ്യവർഗ ചൈനീസ് കുടുംബത്തെ നിരാശയിലേക്കും ഉത്കണ്ഠയിലേക്കും തള്ളിവിടുന്നു എന്നാണ് ഈ സർവേ ഫലം വിരൽച്ചൂണ്ടുന്നത്. സ്വന്തമായി വീട് വാങ്ങുന്നതും ഒരു ശരാശരി കുടുംബത്തിന്റെ മാനസിക – സാമ്പത്തിക ആരോഗ്യത്തെ തളർത്തിക്കളയുന്ന കാര്യങ്ങളായും സർവേ ചൂണ്ടിക്കാണിക്കുന്നു.

∙ വിദ്യാഭ്യാസ രംഗത്തെ കടമ്പകൾ

ചൈനയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ, ജോംകിയോ ( Zhongkao ) എന്നറിയപ്പെടുന്ന സീനിയർ ഹൈസ്കൂൾ പ്രവേശന പരീക്ഷ, ഗവോകാഓ (Gaokao) എന്ന കോളജ് പ്രവേശന പരീക്ഷ എന്നിവ വളരെ പ്രധാനപ്പെട്ടതും ജീവിതത്തെ മാറ്റിമറിക്കുന്നവയുമായാണ് കണക്കാക്കുന്നത്. ജോംകിയോ, ഗവോകാഓ എന്നിവ വർഷത്തിൽ ഒരിക്കൽ നടത്തപ്പെടുന്ന പരീക്ഷകളാണ്. ഓരോ വർഷവും ഒരു കോടിയിലധികം വിദ്യാർഥികളാണ് ഈ പരീക്ഷകൾക്കായി ഒരുങ്ങുന്നത്.

Representative image by shutterstock / Tirachard Kumtanom

ഈ പരീക്ഷകൾക്കായി ഒരുങ്ങേണ്ടതിനാൽ, സ്കൂൾ പ്രായത്തിലുള്ള കുട്ടികളുള്ള ചൈനീസ് കുടുംബങ്ങൾ വലിയ സമ്മർദത്തിലൂടെയാകും കടന്നു പോവുക. കുട്ടികളുടെ പരീക്ഷാ പ്രകടനത്തെ ചുറ്റിപ്പറ്റിയുള്ള ഈ ഉത്കണ്ഠകൾ ചൈനയിലെ സ്കൂളിനു പുറമേയുള്ള അധ്യയന വിപണിയെ (ആഫ്റ്റർ സ്‌കൂൾ ട്യൂട്ടറിങ്) നന്നായി വളർത്തുന്നുണ്ട്. സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയെത്തുന്ന കുട്ടികളുടെ ആശങ്കകളെ മുതലെടുക്കാനായി ഇത്തരം സ്ഥാപനങ്ങൾ പ്രത്യേകം ക്യാംപെയ്നുകൾ വരെ നടത്തുന്നുണ്ട്. 

‘നിങ്ങൾ വന്നാൽ, നിങ്ങളുടെ കുട്ടിയെ തയാറാക്കാൻ ഞങ്ങൾ സഹായിക്കും; നിങ്ങൾ വന്നില്ലെങ്കിൽ, നിങ്ങളുടെ കുട്ടിയുടെ എതിരാളികളെ തയാറാക്കാൻ ഞങ്ങൾ സഹായിക്കു’, ‘നിങ്ങളുടെ കുട്ടിയെ പ്രാരംഭഘട്ടത്തിൽതന്നെ തോൽപ്പിക്കാൻ അനുവദിക്കരുത്’ തുടങ്ങിയ വാചകങ്ങൾ ചൈനീസ് മാതാപിതാക്കളെ ഇത്തരം കേന്ദ്രങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നുണ്ട്.

∙ ജോലി, വിവാഹം കടമ്പകൾക്ക് അറുതിയില്ല

നമ്മുടെ നാട്ടിലെപോലെ തന്നെ ഒരു ജോലിക്കായി ആയിരങ്ങൾ ഒരുമിച്ചു അപേക്ഷിക്കുന്നത് ചൈനയിലും പതിവാണ്. ജോലി ലഭിക്കാനായി പ്രാർഥനയും ആരാധനയും ചര്യയാക്കിയ ഒട്ടേറെപ്പേർ ചൈനയിലുണ്ട്. പ്രശ്നങ്ങളെ സ്വയം നേരിടാനാകാതെ ദൈവത്തിൽ അഭയം തേടുന്ന ജനത വിരൽച്ചൂണ്ടുന്നത് ചൈനീസ് സർക്കാരിന്റെ തകർച്ചയിലേക്കാണെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നത്. സമ്മർദങ്ങളെ അതിജീവിച്ച് ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ പിന്നീട് ആരംഭിക്കുന്നത് വിവാഹ ജീവിതത്തിലേക്ക് കടക്കാനുള്ള സമ്മർദമാണ്.

Representative image by shutterstock / Peerapat Lekkla

വിവാഹ, ഡേറ്റിങ് വിപണിയും ചൈനയിൽ തഴച്ചുവളരുകയാണ്. തൊണ്ണൂറുകൾക്ക് ശേഷം ജനിച്ച തലമുറയെ ആകർഷിക്കുന്നതിനായി ചൈനയിലെ ഓൺലൈൻ മാച്ചിങ് ആപ്പുകൾ പല പുതിയ കാര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ചില ആപ്പുകൾ ഉപയോക്താക്കള്‍ക്ക് തത്സമയ സ്ട്രീമിങ്ങിനുള്ള അവസരം നൽകുന്നു, ഉപയോക്താക്കൾക്ക് അവരുടെ ശീലങ്ങളും ദൈനംദിന ജീവിതവും പ്രദർശിപ്പിക്കുന്നതിന് ഹ്രസ്വവിഡിയോകൾ പോസ്റ്റ് ചെയ്യാനും അനുവാദം നൽകുന്നു തുടങ്ങിയ സേവനങ്ങൾ ഇവയിൽ ചിലതാണ്. ഇത്തരം സംവിധാനങ്ങൾ ഒരുക്കിയതോടെ ചൈനയിലെ ഡേറ്റിങ് ആപ്പ് ഉപയോക്താക്കളിൽ കാര്യമായ വളർച്ച കൈവരിച്ചതായി വിദഗ്ധർ പറയുന്നു. 

∙ ‘ആപ്പുകളിൽ’ നിന്ന് രക്ഷ നേടാൻ ധ്യാന ആപ്ലിക്കേഷനുകൾ

സമ്മർദങ്ങളിൽ നിന്ന് രക്ഷനേടാൻ ധ്യാന ആപ്പുകളുടെ വിപണിയും ചൈനയിൽ അതിവേഗം വളരുകയാണ്.  മാനസിക സമ്മർദം കുറയ്ക്കാനുള്ള (ഡീസ്ട്രെസ്) പ്രദർശനങ്ങൾ  ചൈനയിലെ പല നഗരങ്ങളിലും നടക്കുന്നു. സന്ദർശകർക്ക് അവരുടെ സമ്മർദങ്ങളെ അതിജീവിക്കാനുള്ള പല വഴികളുമായാണ് ഈ പ്രദർശനങ്ങൾ ഒരുക്കുന്നത്. ഭിത്തിയിലേക്ക് സാധനങ്ങൾ വലിച്ചെറിയുക, സ്വകാര്യ മുറിയിൽ നിലവിളിക്കുക, അപരിചിതരെ കെട്ടിപ്പിടിക്കുക തുടങ്ങിയ പലതരം പൊടിക്കൈകളാണ് ഇവർ ഒരുക്കുന്നത്.

Representative image by shutterstock / Dean Drobot

ഓരോ പ്രദർശനം കഴിയുംതോറും ടിക്കറ്റുകൾക്ക് ആവശ്യക്കാർ ഏറുകയും പുതിയ പുതിയ നഗരങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുകയും ചെയ്യുന്ന നിലയിലേക്കാണ് ഇത്തരം ഡീസ്ട്രെസ് സംരഭങ്ങളുടെ വളർച്ച. നിലവില്‍ തുടർന്നുവരുന്ന ശൈലികളൊന്നും ശാശ്വത സന്തോഷമോ സമാധാനമോ നൽകുന്നില്ലെന്ന തോന്നലിൽ നിന്നാണ് ചൈനീസ് യുവാക്കൾ ഇത്തരം സംരംഭങ്ങളെത്തേടി പോകുന്നത്. 

ശാന്തമായി ജീവിച്ചു തീർക്കാവുന്ന ജീവിതം, സാമൂഹിക സമ്മർദങ്ങൾക്ക് അടിപ്പെട്ട് സങ്കീർണമാക്കുക എന്ന പൊതുശൈലിയെയാണ് 'ടാങ് പിങ്' എതിർക്കുന്നത്. എന്നാൽ കാര്യക്ഷമമായി ജോലികൾ ചെയ്യാതെ ‘മലർന്നു കിടക്കുന്ന’ ജീവിത ശൈലി പിന്തുടരുന്നത് ലജ്ജാവഹമാണെന്ന സന്ദേശം ചൈന നൽകുന്നുണ്ട്. 

Representative image by shutterstock / alinabuphoto

വർഷങ്ങളായി പിന്തുടരുന്ന ശൈലികളിൽ നിന്നുമാറി, ഉപഭോഗം കുറച്ചുള്ള ജീവിത രീതിയിലേക്ക് കൂടുതൽ യുവാക്കൾ പോയാൽ അത് ചൈനീസ് സമ്പദ്‌വ്യവസ്ഥയെ തകിടംമറിക്കും. കോവിഡിന് ശേഷം ചൈനീ സമ്പദ് വ്യവസ്ഥ ഇതുവരെയും പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്ന കാര്യവും ഇതോടൊപ്പം കൂട്ടിവായിക്കാം. അമിതമായി ജോലി ചെയ്യാൻ താൽപര്യമില്ല, ജോലിചെയ്ത് പണം സമ്പാദിച്ചാൽതന്നെ അത് ചെലവാക്കാനും താൽപര്യമില്ല. ഇത്തരം ചിന്താഗതികൾ വച്ചുപുലർത്തുന്ന യുവാക്കൾ ചൈനയുടെ വളർച്ചയ്ക്ക് വിലങ്ങുതടിയാകുമെന്നാണ് പരക്കെ വിലയിരുത്തുന്നത്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകാൻ ചൈന നടത്തുന്ന ശ്രമങ്ങൾക്കും ഇത് തിരിച്ചടിയാകും.

English Summary: The youth in China Now Follow The "Tang Ping" Style that Originated in the Country