യുഎസിൽ ഇപ്പോൾ രണ്ടു വിഭാഗം ആളുകളാണുള്ളത്. റിപബ്ലിക്കൻ അനുകൂലികളും ഡമോക്രാറ്റുകളും... എന്നാണെന്നു കരുതിയാൽ തെറ്റി. അന്യഗ്രഹ വാഹനങ്ങളും അന്യഗ്രഹ ജീവികളും ഉണ്ടെന്നു വിശ്വസിക്കുന്നവരും അല്ലാത്തവരും എന്നാണ് പുതിയ ഉത്തരം. അന്യഗ്രഹ പേടകങ്ങളുടെ സത്യാവസ്ഥയെക്കുറിച്ച് അറിയാൻ യുഎസ് കോൺഗ്രസ് നടത്തിയ വിസ്താരത്തിന് സാക്ഷിയാകാൻ പുലർച്ചെ 2 മുതൽ ആളുകൾ വരി നിന്നുവെന്ന് കേൾക്കുമ്പോൾത്തന്നെ അറിയാമല്ലോ ഈ വിഷയം എത്ര മാത്രമാണ് അമേരിക്കക്കാരെ ആകർഷിക്കുന്നതെന്ന്! പതിറ്റാണ്ടുകളായി അന്യഗ്രഹ ജീവികളും (Allien life) പറക്കും തളികകളും (UFO- unidentified flying objects) ചർച്ചാ വിഷയമാണെങ്കിലും ഇത്രയും തീവ്രമായ ആവേശം വന്നത് സമീപകാലത്താണ്. പ്രത്യേകിച്ച് യുഎസ് കോൺഗ്രസും പ്രതിരോധ വിഭാഗവുമെല്ലാം വിഷയത്തിൽ ഇടപെട്ട ദിവസങ്ങളിൽ. അമേരിക്കൻ കോൺഗ്രസിന്റെ വിസ്താരത്തിൽ ഡേവിഡ് ഗ്രഷ് എന്ന മുൻ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ സ്തോഭജനകമായ വെളിപ്പെടുത്തലുകൾ നടത്തിയതാണ് ഇതിന് ഒരു കാരണം.

യുഎസിൽ ഇപ്പോൾ രണ്ടു വിഭാഗം ആളുകളാണുള്ളത്. റിപബ്ലിക്കൻ അനുകൂലികളും ഡമോക്രാറ്റുകളും... എന്നാണെന്നു കരുതിയാൽ തെറ്റി. അന്യഗ്രഹ വാഹനങ്ങളും അന്യഗ്രഹ ജീവികളും ഉണ്ടെന്നു വിശ്വസിക്കുന്നവരും അല്ലാത്തവരും എന്നാണ് പുതിയ ഉത്തരം. അന്യഗ്രഹ പേടകങ്ങളുടെ സത്യാവസ്ഥയെക്കുറിച്ച് അറിയാൻ യുഎസ് കോൺഗ്രസ് നടത്തിയ വിസ്താരത്തിന് സാക്ഷിയാകാൻ പുലർച്ചെ 2 മുതൽ ആളുകൾ വരി നിന്നുവെന്ന് കേൾക്കുമ്പോൾത്തന്നെ അറിയാമല്ലോ ഈ വിഷയം എത്ര മാത്രമാണ് അമേരിക്കക്കാരെ ആകർഷിക്കുന്നതെന്ന്! പതിറ്റാണ്ടുകളായി അന്യഗ്രഹ ജീവികളും (Allien life) പറക്കും തളികകളും (UFO- unidentified flying objects) ചർച്ചാ വിഷയമാണെങ്കിലും ഇത്രയും തീവ്രമായ ആവേശം വന്നത് സമീപകാലത്താണ്. പ്രത്യേകിച്ച് യുഎസ് കോൺഗ്രസും പ്രതിരോധ വിഭാഗവുമെല്ലാം വിഷയത്തിൽ ഇടപെട്ട ദിവസങ്ങളിൽ. അമേരിക്കൻ കോൺഗ്രസിന്റെ വിസ്താരത്തിൽ ഡേവിഡ് ഗ്രഷ് എന്ന മുൻ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ സ്തോഭജനകമായ വെളിപ്പെടുത്തലുകൾ നടത്തിയതാണ് ഇതിന് ഒരു കാരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസിൽ ഇപ്പോൾ രണ്ടു വിഭാഗം ആളുകളാണുള്ളത്. റിപബ്ലിക്കൻ അനുകൂലികളും ഡമോക്രാറ്റുകളും... എന്നാണെന്നു കരുതിയാൽ തെറ്റി. അന്യഗ്രഹ വാഹനങ്ങളും അന്യഗ്രഹ ജീവികളും ഉണ്ടെന്നു വിശ്വസിക്കുന്നവരും അല്ലാത്തവരും എന്നാണ് പുതിയ ഉത്തരം. അന്യഗ്രഹ പേടകങ്ങളുടെ സത്യാവസ്ഥയെക്കുറിച്ച് അറിയാൻ യുഎസ് കോൺഗ്രസ് നടത്തിയ വിസ്താരത്തിന് സാക്ഷിയാകാൻ പുലർച്ചെ 2 മുതൽ ആളുകൾ വരി നിന്നുവെന്ന് കേൾക്കുമ്പോൾത്തന്നെ അറിയാമല്ലോ ഈ വിഷയം എത്ര മാത്രമാണ് അമേരിക്കക്കാരെ ആകർഷിക്കുന്നതെന്ന്! പതിറ്റാണ്ടുകളായി അന്യഗ്രഹ ജീവികളും (Allien life) പറക്കും തളികകളും (UFO- unidentified flying objects) ചർച്ചാ വിഷയമാണെങ്കിലും ഇത്രയും തീവ്രമായ ആവേശം വന്നത് സമീപകാലത്താണ്. പ്രത്യേകിച്ച് യുഎസ് കോൺഗ്രസും പ്രതിരോധ വിഭാഗവുമെല്ലാം വിഷയത്തിൽ ഇടപെട്ട ദിവസങ്ങളിൽ. അമേരിക്കൻ കോൺഗ്രസിന്റെ വിസ്താരത്തിൽ ഡേവിഡ് ഗ്രഷ് എന്ന മുൻ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ സ്തോഭജനകമായ വെളിപ്പെടുത്തലുകൾ നടത്തിയതാണ് ഇതിന് ഒരു കാരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസിൽ ഇപ്പോൾ രണ്ടു വിഭാഗം ആളുകളാണുള്ളത്. റിപബ്ലിക്കൻ അനുകൂലികളും ഡമോക്രാറ്റുകളും... എന്നാണെന്നു കരുതിയാൽ തെറ്റി. അന്യഗ്രഹ വാഹനങ്ങളും അന്യഗ്രഹ ജീവികളും ഉണ്ടെന്നു വിശ്വസിക്കുന്നവരും അല്ലാത്തവരും എന്നാണ് പുതിയ ഉത്തരം. അന്യഗ്രഹ പേടകങ്ങളുടെ സത്യാവസ്ഥയെക്കുറിച്ച് അറിയാൻ യുഎസ് കോൺഗ്രസ് നടത്തിയ വിസ്താരത്തിന് സാക്ഷിയാകാൻ പുലർച്ചെ 2 മുതൽ ആളുകൾ വരി നിന്നുവെന്ന് കേൾക്കുമ്പോൾത്തന്നെ അറിയാമല്ലോ ഈ വിഷയം എത്ര മാത്രമാണ് അമേരിക്കക്കാരെ ആകർഷിക്കുന്നതെന്ന്! 

പതിറ്റാണ്ടുകളായി അന്യഗ്രഹ ജീവികളും (Allien life) പറക്കും തളികകളും (UFO- unidentified flying objects) ചർച്ചാ വിഷയമാണെങ്കിലും ഇത്രയും തീവ്രമായ ആവേശം വന്നത് സമീപകാലത്താണ്. പ്രത്യേകിച്ച് യുഎസ് കോൺഗ്രസും പ്രതിരോധ വിഭാഗവുമെല്ലാം വിഷയത്തിൽ ഇടപെട്ട ദിവസങ്ങളിൽ. അമേരിക്കൻ കോൺഗ്രസിന്റെ വിസ്താരത്തിൽ ഡേവിഡ് ഗ്രഷ് എന്ന മുൻ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ സ്തോഭജനകമായ വെളിപ്പെടുത്തലുകൾ നടത്തിയതാണ് ഇതിന് ഒരു കാരണം. യുഎസിന്റെ കൈവശം അന്യഗ്രഹ പേടകങ്ങളുണ്ടെന്നാണ് ഗ്രഷ് കോൺഗ്രസിന്റെ ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയുടെ വിസ്താരത്തിൽ അവകാശപ്പെട്ടത്. പൂർണതോതിലോ ഭാഗികമായോ പ്രവർത്തിക്കുന്ന അനേകം അന്യഗ്രഹ പേടകങ്ങൾ അമേരിക്ക രഹസ്യ സ്ഥലങ്ങളിൽ സൂക്ഷിക്കുന്നുണ്ടെന്നും ഗ്രഷ് പറയുന്നു. 

ഡേവിഡ് ഗ്രഷ് (Photo by Drew Angerer Getty Images via AFP)
ADVERTISEMENT

ഈ പേടകങ്ങൾ അഴിച്ചു പരിശോധിച്ച് ആ സാങ്കേതികവിദ്യ സ്വായത്തമാക്കാനുള്ള ശ്രമങ്ങളും പതിറ്റാണ്ടുകളായി അമേരിക്ക രഹസ്യമായി നടത്തുന്നുണ്ടെന്നും യുഎസ് പ്രതിരോധ വകുപ്പിനു കീഴിൽ അജ്ഞാത പേടകങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയിട്ടുള്ള ഗ്രഷ് അവകാശപ്പെടുന്നു. ഇത്തരം പേടകങ്ങളെക്കുറിച്ച് പഠിക്കാനായി ആരംഭിച്ച ഓൾ ഡൊമെയ്ൻ അനോമലി റസല്യൂഷൻ ഓഫിസിന്റെ (ആരോ) സഹ മേധാവിയായിരുന്ന ഗ്രഷ് 2023 ഏപ്രിലിലാണ് രാജിവച്ചത്.

2004 ൽ സൈനിക അഭ്യാസത്തിനിടെ അന്യഗ്രഹ പേടകം കണ്ടെന്ന് മൊഴി നൽകിയ മുൻ നാവിക കമാൻഡർ ഡേവിഡ് ഫ്രേവർ, പല തവണ പറക്കും തളികകൾ നേരിട്ടു കണ്ടുവെന്ന് അവകാശപ്പെടുന്ന നാവിക പൈലറ്റ് റയൻ ഗ്രേവ്സ് എന്നിവരും കോൺഗ്രസിന്റെ വിസ്താരത്തിൽ പങ്കെടുത്തിരുന്നു. അതേസമയം, ഗ്രഷിന്റെ വാദങ്ങൾ തള്ളിയ യുഎസ് പ്രതിരോധ വിഭാഗത്തിന്റെ ഇപ്പോഴത്തെയും നിലപാട് അന്യഗ്രഹപേടകങ്ങൾ കെട്ടുകഥയാണെന്നു തന്നെ.

യുഎസ് അന്യഗ്രഹജീവികളെ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്ന നെവാഡയിലെ ഏരിയ 51 എന്ന പ്രദേശം. കനത്ത സൈനിക കാവലിലാണ് ഈ പ്രദേശമുള്ളത് (Photo by Mario Tama Getty Images/AFP )

ഹിലരി നൽകിയ പ്രതീക്ഷ

പറക്കും തളികകളെയും അന്യഗഹ്ര ജീവികളെയും കുറിച്ചു സംസാരിക്കുന്നവർ ഗൂഢസിദ്ധാന്തക്കാരോ (Conspiracy Theorists) മാനസിക വിഭ്രാന്തിയുള്ളവരോ ശാസ്ത്രബോധമില്ലാത്തവരോ അതുമല്ലെങ്കിൽ വിഡ്ഢികളോ ആയി മുദ്രകുത്തപ്പെട്ടിരുന്നു. അന്യഗ്രഹ പേടകങ്ങളുടെയും അവിടെയുള്ള ജീവികളുടെയും അസ്തിത്വം ലോകത്തെ ഒരു ഗവൺമെന്റും സ്ഥിരീകരിച്ചിട്ടുമില്ല. അതിനാൽ, പറക്കുംതളികാ വിശ്വാസികളുടെ (Ufologists) വാദങ്ങൾ പലപ്പോഴും വിശ്വാസ്യതാ പ്രതിസന്ധി നേരിട്ടു.

ADVERTISEMENT

യുഎഫ്ഒകൾ വെറും ഭാവനാസൃഷ്ടിയാണെന്നു വിചാരിക്കുന്നവരും (Skeptics) ഇത്തരം വാദങ്ങളെ ശാസ്ത്രീയമായും അല്ലാതെയും എതി‍ർക്കുന്നവരും (Debunkers) ഉയർത്തുന്ന വാദമുഖങ്ങൾ മറികടക്കാൻ പറക്കുംതളികാ വിശ്വാസികൾക്ക് ഇതുവരെ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് ഡേവിഡ് ഗ്രഷിന്റെ വെളിപ്പെടുത്തൽ ‘വിശ്വാസികൾക്ക്’ പിടിവള്ളിയാകുന്നത്. 

ഹിലരി ക്ലിന്റൺ (Photo by AFP)

2016ലെ യുഎസ് തിരഞ്ഞെടുപ്പിൽ ഹിലരി ക്ലിന്റൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കിൽ കാര്യങ്ങൾ വ്യത്യസ്തമായേനെ എന്നാണ് ഇവരിൽ പലരും കരുതുന്നത്. ഹിലരിയുടെ ഭർത്താവ് പ്രസിഡന്റ് ബിൽ ക്ലിന്റനും ഈ വിഷയത്തിൽ സത്യം ജനങ്ങൾ അറിയേണ്ടതാണെന്ന നിലപാട് പലകുറി പൊതുവേദിയിൽ പറഞ്ഞിട്ടുണ്ട്. 2016 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും ഇക്കാര്യം ഹിലരി ആവർത്തിച്ചു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയല്ലാത്ത വിവരങ്ങളെല്ലാം ഈ വിഷയത്തിൽ വെളിപ്പടുത്തണമെന്നാണ് തന്റെ നിലപാടെന്നായിരുന്നു ഹിലരി പറഞ്ഞത്.

അന്യഗ്രഹ ജീവികൾ ഭൂമി സന്ദർശിച്ചിട്ടുണ്ടാകാമെന്നും അന്നവർ പറഞ്ഞിരുന്നു. ഇക്കാര്യം തനിക്ക് പൂർണമായി ഉറപ്പില്ലെന്നും അവർ കൂട്ടിച്ചേർത്തു. യുഎഫ്ഒ വിഷയത്തിൽ സത്യം വെളിപ്പെടുത്തണമെന്നു വാദിച്ചിരുന്ന ജോൺ ഡി പൊഡെസ്റ്റ ആയിരുന്നു ഹിലരിയുടെ പ്രചാരണ മാനേജർ. സത്യം വെളിപ്പെടുത്തുമെന്ന് പൊഡെസ്റ്റ തന്നെക്കൊണ്ട് സത്യം ചെയ്യിച്ചുണ്ടെന്നും ഹിലരി ഒരിക്കൽ അഭിമുഖത്തിൽ പറഞ്ഞു. 

∙ ‌ഗ്രഷ് വന്ന വഴി

ADVERTISEMENT

പിറ്റ്സ്ബർഗ് സ്വദേശിയായ ഡേവിഡ് ഗ്രഷ് 18 വർഷം മുൻപാണ് സ്കോളർഷിപ്പോടെ യുഎസ് വ്യോമസേനയിൽ ചേർന്നത്. 14 വർഷം വൈമാനികനായി ജോലി ചെയ്ത ശേഷം ഇന്റലിജൻസ് വിഭാഗത്തിലേക്കു മാറി. ഇക്കാലത്തിനിടെ അഫ്ഗാനിസ്ഥാനിലടക്കം സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുടർന്നാണ് ഓൾ ഡൊമെയ്ൻ അനോമലി റസല്യൂഷൻ ഓഫിസിന്റെ സഹമേധാവിയായത്. നാഷനൽ ജിയോസ്പാഷ്യൽ ഇന്റലിജൻസ് ഏജൻസിക്കാണ് ‘ആരോ’യുടെ മേൽനോട്ടം.

കൊളംബിയയിലെ പാർക്കുകളിലൊന്നിൽ അന്യഗ്രഹജീവിയുടെ വേഷമണിഞ്ഞ് യുഎഫ്ഒ ആകൃതിയിലുള്ള വാഹനം ഓടിക്കുന്നയാൾ (Photo by Luis ROBAYO /AFP)

അജ്ഞാത പേടകങ്ങളെക്കുറിച്ച് പഠിക്കാൻ തുടങ്ങിയതോടെയാണ്, അതുവരെ അവിശ്വാസിയായിരുന്ന താൻ മാറിച്ചിന്തിച്ചു തുടങ്ങിയതെന്ന് ഗ്രഷ് ഒരു ടിവി അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. യുഎസ് പ്രതിരോധ വിഭാഗത്തിലെ ഉയർന്ന ക്ലിയറൻസുള്ള ജീവനക്കാരിലൊരാളായ തനിക്ക്, അന്യഗ്രഹ പേടകം സൂക്ഷിക്കുന്ന പദ്ധതി സന്ദർശിക്കാനോ വിവരം ലഭ്യമാക്കാനോ ബന്ധപ്പെട്ടവർ അനുമതി നൽകിയില്ലെന്നും ഗ്രഷ് ആരോപിച്ചു. 

യുഎസ് പ്രതിരോധ വിഭാഗത്തിന്റെ കൈവശം അനേകം അന്യഗ്രഹ പേടകങ്ങളുണ്ടെന്ന് വിശ്വസ്തകേന്ദ്രങ്ങൾ സൂചിപ്പിച്ചപ്പോൾ താൻ ആദ്യം വിശ്വസിച്ചില്ല. പക്ഷേ, വളരെ മുതിർന്ന ഓഫിസർമാരും മറ്റുമാണ് ഇക്കാര്യം പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകളും ചിത്രങ്ങളും അവർ കാണിച്ചു. പേടകങ്ങൾ സൂക്ഷിക്കുന്നതും പൊളിച്ചു പരിശോധിക്കുന്നതുമൊന്നും ‘ആരോ’ ദൗത്യസംഘത്തെ ആരും അറിയിച്ചില്ലെന്ന് ഗ്രഷ് പറയുന്നു. പലകുറി ശ്രമിച്ചിട്ടും ഫലിക്കാതെ വന്നപ്പോൾ ഇന്റലിജൻസ് കമ്യൂണിറ്റി ഇൻസ്പെക്ടർ ജനറലിനെ വിവരം അറിയിച്ചു. തനിക്കറിയാവുന്ന വിവരം പൊതുജനത്തോടെ പറയാനുള്ള അനുമതി ലഭിക്കാനായി രേഖകൾ സഹിതം വിസിൽ ബ്ലോവർ പരാതി (Whistle Blower Complaint) ഫയൽ ചെയ്യുകയും ചെയ്തു. തുടർന്നാണ് ‘ആരോ’യിൽനിന്ന് രാജിവച്ചതും വെളിപ്പെടുത്തലുമായി രംഗത്തെത്തിയതും. 

ബാങ്കോക്കിലെ മ്യൂസിയം ഓഫ് കണ്ടമ്പററി ആർട്ടിൽ ബ്രിട്ടിഷ് സ്ട്രീറ്റ് ആർടിസ്റ്റ് ബാൻസ്കി നടത്തിയ ‘യുഎഫ്ഒ 2006’ എന്ന പ്രദർശനത്തില്‍നിന്ന് (Photo by Jack TAYLOR / AFP)

∙ ഗ്രഷിന്റെ വാദങ്ങൾ

∙ പൂർണമായോ ഭാഗികമായോ പ്രവർത്തിക്കുന്ന അജ്ഞാത പേടകങ്ങൾക്കൊപ്പം ഭൗമേതര ജീവികളുടെ (Non Human Intelligence) ശരീരഭാഗങ്ങളും പ്രതിരോധ വിഭാഗം വീണ്ടെടുത്തിട്ടുണ്ട്.

∙ പേടകങ്ങളിൽ ചിലത് ഫുട്ബോൾ മൈതാനത്തോളം വലുതാണ്. പേടകങ്ങളുടെ വീണ്ടെടുക്കലിൽ സ്വകാര്യ എയ്റോ സ്പെയ്സ് കമ്പനിയും പങ്കാളിയാണ്.

∙ മനുഷ്യേതര ജീവികൾ അന്യഗ്രഹങ്ങളിൽനിന്നു വന്നതാകണമെന്നില്ല. നമുക്കൊപ്പംതന്നെ നിലനിൽക്കുന്ന, എന്നാൽ നമുക്ക് അദൃശ്യമായ മറ്റു മാനങ്ങളിൽ (Dimensions)നിന്നുമാകാം വരവ്. അതു സാധ്യമാണെന്ന് സൈദ്ധാന്തികമായി ശാസ്ത്രജ്ഞർക്കറിയാം. 

∙ അജ്ഞാത പേടകങ്ങൾ നിർമിക്കാനുപയോഗിച്ച ലോഹങ്ങളും മിശ്രലോഹങ്ങളും മനുഷ്യനിർമിതമല്ല. നമ്മുടെ ശാസ്ത്രത്തിനു പിടികിട്ടാത്ത വിചിത്രമായ ചേരുവകളാണ് അവയ്ക്ക്

∙ സൈനിക ഉപയോഗത്തിന് ഇത്തര സാങ്കേതികവിദ്യ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് യുഎസ് പതിരോധ വിഭാഗം മനസ്സിലാക്കി വരുന്നുണ്ട്. എന്നാൽ, വിദ്യാഭ്യാസ രംഗത്തിനും സ്വകാര്യമേഖലയ്ക്കും ഈ സാങ്കേതികവിദ്യകൾ ലഭ്യമാക്കിയാൽ വലിയ മാറ്റങ്ങൾക്കു സാധ്യതയുണ്ട്.

ന്യൂ മെക്സിക്കോയിലെ റോസ്‌വെല്ലിലുള്ള ഇന്റർനാഷനൽ യുഎഫ്ഒ മ്യൂസിയം ആൻഡ് റിസർച് സെന്ററിൽ ന‍ടന്ന യുഎഫ്ഒ ഫെസ്റ്റിവലിൽനിന്ന് (Photo by Patrick T. FALLON /AFP)

∙ യന്ത്രങ്ങളുടെ അനായാസ പ്രവർത്തനം, ഊർജലഭ്യത, അതിനൂതന പദാർഥ ശാസ്ത്രം തുടങ്ങി ജനജീവിത വികസനത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുന്ന സാങ്കേതികവിദ്യകൾ അത്തരത്തിൽ ഉപയോഗപ്പെടുത്താത്തത് തീർത്തും വിചിത്രമാണ്. 

∙ അന്യഗ്രഹ പേടകങ്ങളോ ഭൗമേതര ജീവികളെയോ ഇതുവരെ നേരിട്ടു കണ്ടിട്ടില്ലെങ്കിലും ‘ആരോ’യുമായി ബന്ധപ്പെട്ടു നടത്തിയ പ്രവർത്തനങ്ങളോടെ ഇവ യാഥാർഥ്യമാണെന്ന് മനസ്സിലായി. 

∙ അന്യഗ്രഹ പേടകങ്ങളും ഭൗമേതര ജീവികളും യാഥാർഥ്യമല്ലെന്നു സ്ഥാപിക്കാൻ അതിശക്തമായ വ്യാജപ്രചാരണം നടക്കുന്നുണ്ട്.

∙ 1933ൽ ഇറ്റലിയിലെ മാജെന്റയിൽനിന്ന് അ‍ജ്ഞാത പേടകം കിട്ടിയതാണ് പേടകം വീണ്ടെടുക്കലിലെ ആദ്യസംഭവം. 

ഏലിയൻ പാവകൾ വിൽപനയ്ക്കു വച്ചിരിക്കുന്നു. നെവാഡയിൽനിന്നുള്ള ദൃശ്യം (Photo by : Mario Tama/Getty Images/AFP)

∙ പേടകങ്ങൾ പലവിധം

ഈ നൂറ്റാണ്ടിന്റെ തുടക്കം മുതൽ യുഎസ് നാവികസേനാ അംഗങ്ങൾ പകർത്തിയ വിഡിയോകളിൽ പലതിലും അന്യഗ്രഹ പേടകങ്ങളെപ്പോലെയുള്ളവയുടെ ഒട്ടേറെ ദൃശ്യങ്ങളുണ്ട്. ഇവയിൽ ചിലത് പുറത്തു വന്നതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. യുഎസ് നാവിക സേനാംഗങ്ങൾ പകർത്തിയ വിഡിയോ ക്ലിപ്പുകൾ 2017ൽ ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ടതോടെ, ഇക്കാലമത്രയും വച്ചുപുലർത്തിയിരുന്ന നിലപാട് അമേരിക്കൻ ഭരണകൂടം മാറ്റി. ഈ വിഡിയോകൾ ആധികാരികമാണെന്നു യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗൺ സ്ഥിരീകരിച്ചിരുന്നു. 2021 ജൂൺ 25ന് യുഎസ് കോൺഗ്രസിനു സമർപ്പിച്ച റിപ്പോർട്ടിൽ, അന്യഗ്രഹ പേടകങ്ങളെ അജ്ഞാത ആകാശ പ്രതിഭാസം (Unidentified Aerial Phenomena) എന്നാണു വിശേഷിപ്പിക്കുന്നത്. 

യുഎസ് നാവികസേനയിലെ കമാൻഡർ ആയിരുന്ന ഡേവിഡ് ഫ്രേവർ ഉൾപ്പെടുന്ന ടിക് ടാക് (tic tac) വിഡിയോ, ഗിംബൽ (gymbal) വിഡിയോ, ഗോ ഫാസ്റ്റ് (go fast) വിഡിയോ എന്നിവയാണ് ചർച്ചകളുടെ ഗതി മാറ്റിയത്. യുദ്ധവിമാനങ്ങളുടെ കോക്പിറ്റിൽനിന്നു പകർത്തിയ ദൃശ്യങ്ങളും റഡാർ ദൃശ്യങ്ങളുമുൾപ്പെടുന്ന ഈ വിഡിയോകൾ തങ്ങളുടേതു തന്നെയാണെന്നാണ് പെന്റഗൺ സ്ഥിരീകരിച്ചത്.  2004 നവംബറിൽ യുഎസ്എസ് നിമിറ്റ്സ് എന്ന വിമാനവാഹിനിക്കപ്പലിൽനിന്ന് പൈലറ്റുമാരുടെ പരിശീലന ദൗത്യത്തിനിടെയാണ് സ്ക്വാഡ്രൺ ലീഡർ കമാൻഡർ ഡേവിഡ് ഫ്രേവർ ഉൾപ്പെടുന്ന സംഭവം.

യുഎസ് പ്രതിരോധ മന്ത്രാലയം 2020ൽ പുറത്തുവിട്ട, യുഎഫ്ഒയുടേതെന്നു സംശയിക്കുന്ന ചിത്രം (Photo by Handout / DoD / AFP)

2014, 15 വർഷങ്ങളിൽ യുഎസ്എസ് തിയഡോർ റൂസ്‌വെൽറ്റ് എന്ന വിമാനവാഹിനിക്കപ്പലിൽ ഉണ്ടായിരുന്ന വൈമാനികർ പകർത്തിയ ദൃശ്യങ്ങളാണ് ഗിംബൽ, ഗോഫാസ്റ്റ് വിഡിയോകൾ എന്ന പേരിൽ പുറത്തുവിട്ടത്. മനുഷ്യനിർമിതമായ വാഹനങ്ങൾക്കോ വിമാനങ്ങൾക്കോ കൈവരിക്കാൻ സാധ്യതമല്ലാത്ത വേഗത്തിൽ പേടകങ്ങൾ കുതിക്കുന്നത് ഈ ദൃശ്യങ്ങളിൽ കാണാം. 

∙ രഹസ്യമായി പഠനം

അന്യഗ്രഹ പേടകങ്ങളെക്കുറിച്ച് പെന്റഗൺ ഏറെക്കാലമായി നിശ്ശബ്ദമായിരുന്നെങ്കിലും ആഭ്യന്തരമായി അന്വേഷണങ്ങളും പഠനങ്ങളും നടത്തിയിരുന്നു. 2007 മുതൽ 2012 വരെ എടിപ് (Advanced Aerospace Threat Identification Program) എന്ന പേരിൽ നടത്തിയിരുന്ന പദ്ധതിയാണ് ഇതിൽ ഏറ്റവും നിർണായകം. പെന്റഗണിനു കീഴിൽ രഹസ്യാന്വേഷണ ഓഫിസറായി പ്രവർത്തിച്ചിരുന്ന ലൂയിസ് എലിസോണ്ടോയുടെ നേതൃത്വത്തിലുള്ള ഈ പദ്ധതിയിലാണ് കമാൻഡർ ഫ്രേവർ ഉൾപ്പെടുന്ന ടിക് ടാക് വിഡിയോ പരിശോധനയ്ക്കു വന്നത്. നിലവിലുള്ള ശാസ്ത്രതത്വങ്ങൾ പ്രകാരം വിശദീകരിക്കാൻ കഴിയാത്ത പ്രതിഭാസങ്ങളെക്കുറിച്ച് കൂടുതൽ ഗൗരവതരമായ പഠനവും പരിശോധനയും വേണമെന്ന നിലപാടെടുത്ത എലിസോണ്ടോയാണ് പെന്റഗൺ വിഡിയോകൾ ന്യൂയോർക്ക് ടൈംസിലൂടെ പുറത്തുവിടുന്നതിൽ നിർണായക പങ്കുവഹിച്ചതും.

Representative Image by fergregory/ Istock

അമേരിക്കൻ സൈനികർ അഭ്യാസപ്രകടനങ്ങൾ നടത്തുന്ന ഇടങ്ങളിലും ആണവ സംവിധാനങ്ങളുടെ സമീപത്തും ഇത്തരം പ്രതിഭാസങ്ങൾ ഉണ്ടാകുന്നതായി മനസ്സിലാക്കിയ എലിസോണ്ടോ അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഇവ ഭീഷണിയാണെന്നു വാദിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട്, ജോലി രാജിവച്ച എലിസോണ്ടോ പ്രതിരോധ മന്ത്രാലയത്തിൽ മുൻപ് ഡപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന ക്രിസ്റ്റഫർ മെലണിന്റെ സഹായത്തോടെയാണ് ഈ വിഷയം പൊതുസമൂഹത്തിനു മുന്നിലെത്തിച്ചത്.

∙ വിശ്വാസം, അതല്ലേ...

അജ്ഞാത ആകാശ പ്രതിഭാസങ്ങളെപ്പറ്റി പഠിക്കാൻ പ്രതിരോധ സെക്രട്ടറി സ്ഥിരം സംവിധാനം എർപ്പെടുത്തണമെന്ന തീരുമാനം ഉണ്ടായത് 2023ന്റെ സമീപ വർഷങ്ങളിലാണ്. എലിസോണ്ടോയുടെയും മെലണിന്റെയും ശ്രമങ്ങളുടെ ചെറിയ വിജയമായി ഇതിനെ കാണണം. ഇത്തരം പഠനങ്ങൾ വന്നാൽ അന്യഗ്രഹ പേടകങ്ങൾ സംബന്ധിച്ചുള്ള കാഴ്ചപ്പാടു തന്നെ മാറ്റേണ്ടി വരുമെന്നാണ് യുഎഫ്ഒ വിശ്വാസികൾ കരുതുന്നത്. മെഡിക്കൽ ഡോക്ടറായ സ്റ്റീവൻ ഗ്രിയർ പതിറ്റാണ്ടുകളായി വെളിപ്പെടുത്തലിനായി വാദിക്കുന്ന വ്യക്തികളിൽ പ്രമുഖനാണ്. നിരന്തരം രേഖകളും വിഡിയോകളും പുറത്തുവിട്ട് അദ്ദേഹം ഇതിനായി പരിശ്രമിക്കുന്നു. 

Representative Image by ktsdesign / Shutterstock

ഭൗമേതര പേടകങ്ങളും ഭൗമേതര ജീവിതവും ഉണ്ടെന്നു വെളിപ്പെടുത്താൻ തടസ്സം നിൽക്കുന്നത് അമേരിക്കൻ ഭരണകൂടത്തെപ്പോലും വിരട്ടിനിർത്താൻ ശേഷിയുള്ള രാജ്യാന്തര കോർപറേറ്റ് ശക്തികളാണെന്ന് ഗ്രിയർ ആരോപിക്കുന്നു. ഫോസിൽ ഇന്ധനം ഉൾപ്പെടെ നിലവിൽ ലോകത്തിന്റെ ഊർജാവശ്യങ്ങൾ നിറവേറ്റുന്ന ആഗോള വ്യവസായം ഇല്ലാതാകാൻ ശേഷിയുള്ളതാണ് ഭൗമേതര സാങ്കേതികവിദ്യയെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ഇതു സ്വായത്തമായിട്ടും ഭൂമിയിലെ ദാരിദ്യ്രവും ഊർജക്ഷാമവും പരിസ്ഥിതിനാശവുമെല്ലാം തുടരുകയാണെന്നും ഇതിനെല്ലാം പരിഹാരമായ ‘വെളിപ്പെടുത്തൽ’ (Disclosure) വൈകാതെ സംഭവിക്കുമെന്നും യുഎഫ്ഒ അനുകൂലികൾ വിശ്വസിക്കുന്നു. അതേസമയം, ഇത്തരം പ്രതിഭാസങ്ങളും പേടകങ്ങളും അമേരിക്കയുടെ ഏറ്റവും രഹസ്യമായ യുദ്ധവിമാനങ്ങളും മറ്റുമാണെന്നാണ് എതിർവിഭാഗത്തിന്റ വാദം. അജ്ഞാത പേടകങ്ങൾക്കു പിന്നാലെ പോയി സമയം കളയാതെ മനുഷ്യകുലം നേരിടുന്ന നിർണായക വിഷയങ്ങളിൽ ശ്രദ്ധയർപ്പിക്കുകയാണ് വേണ്ടതെന്നും അവർ പറയുന്നു.

English Summary: The Myth, Science and Mysteries of UFOs and Aliens in US Explained