ഒരു പുതിയ ഉടുപ്പു വാങ്ങാൻ, കുഞ്ഞിന് നല്ലൊരു കളിപ്പാട്ടം വാങ്ങാൻ, അല്ലെങ്കിൽ വീട്ടുകാരെല്ലാവരും കൂടി ഒരുമിച്ച് പുറത്തുപോയി ഭക്ഷണം കഴിക്കാൻ മാസത്തിലെ ആദ്യത്തെ ആഴ്ച തന്നെ തിരഞ്ഞെടുക്കുന്ന ഒരുപാട് പേർ നമുക്കിടയിലുണ്ട്. അതിന്റെ പ്രധാന കാരണം മാസത്തിലെ ആദ്യ ദിവസങ്ങളിൽ ശമ്പളം കിട്ടുമല്ലോ എന്ന ആശ്വാസമാണ്. പക്ഷേ ശമ്പളം വരുന്ന ദിവസം പൊതു അവധിദിവസമാണെങ്കിൽ ഈ കണക്കുകൂട്ടലെല്ലാം തെറ്റും. പ്രതീക്ഷിച്ച ദിവസവും കഴിഞ്ഞ് ഒന്നോ രണ്ടോ ദിവസത്തിന് ശേഷമാകും ശമ്പളം അക്കൗണ്ടിലെത്തുക. പൊതു അവധിദിനത്തിൽ ബാങ്കുകൾ പ്രവർത്തിക്കാത്ത സാഹചര്യത്തിൽ പല കുടുംബ ബജറ്റുകളും പ്ലാനുകളും താളം തെറ്റാറുണ്ട്. അത്തരം സാഹചര്യങ്ങളിലെല്ലാം, ഞൊടിയിടയ്ക്കുള്ളിൽ ശമ്പളം അക്കൗണ്ടിലെത്തുന്ന ഒരു സംവിധാനമുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടില്ലേ. കൊച്ചി ആസ്ഥാനമായ ഹാഷ്യോ ഇന്നവേഷൻസ് പേഔട്ട് ഗേറ്റ്‌വേയിലൂടെ, ഒരുപാട് സാധാരണക്കാരുടെ ആഗ്രഹം സഫലമാക്കാൻ പോവുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു പുതിയ ഉടുപ്പു വാങ്ങാൻ, കുഞ്ഞിന് നല്ലൊരു കളിപ്പാട്ടം വാങ്ങാൻ, അല്ലെങ്കിൽ വീട്ടുകാരെല്ലാവരും കൂടി ഒരുമിച്ച് പുറത്തുപോയി ഭക്ഷണം കഴിക്കാൻ മാസത്തിലെ ആദ്യത്തെ ആഴ്ച തന്നെ തിരഞ്ഞെടുക്കുന്ന ഒരുപാട് പേർ നമുക്കിടയിലുണ്ട്. അതിന്റെ പ്രധാന കാരണം മാസത്തിലെ ആദ്യ ദിവസങ്ങളിൽ ശമ്പളം കിട്ടുമല്ലോ എന്ന ആശ്വാസമാണ്. പക്ഷേ ശമ്പളം വരുന്ന ദിവസം പൊതു അവധിദിവസമാണെങ്കിൽ ഈ കണക്കുകൂട്ടലെല്ലാം തെറ്റും. പ്രതീക്ഷിച്ച ദിവസവും കഴിഞ്ഞ് ഒന്നോ രണ്ടോ ദിവസത്തിന് ശേഷമാകും ശമ്പളം അക്കൗണ്ടിലെത്തുക.

പൊതു അവധിദിനത്തിൽ ബാങ്കുകൾ പ്രവർത്തിക്കാത്ത സാഹചര്യത്തിൽ പല കുടുംബ ബജറ്റുകളും പ്ലാനുകളും താളം തെറ്റാറുണ്ട്. അത്തരം സാഹചര്യങ്ങളിലെല്ലാം ഞൊടിയിടയ്ക്കുള്ളിൽ ശമ്പളം അക്കൗണ്ടിലെത്തുന്ന ഒരു സംവിധാനമുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടില്ലേ. കൊച്ചി ആസ്ഥാനമായ ഹാഷ്യോ ഇന്നവേഷൻസ് പേഔട്ട് ഗേറ്റ്‌വേയിലൂടെ, ഒരുപാട് സാധാരണക്കാരുടെ ആഗ്രഹം സഫലമാക്കാൻ പോവുകയാണ്.

ADVERTISEMENT

∙ എന്താണ് പേ ഔട്ട് ഗേറ്റ്‌വേ?

നാം ഓൺലൈനിൽ സാധനങ്ങൾ വാങ്ങുമ്പോഴും ടിക്കറ്റുകളും മറ്റും ബുക്ക് ചെയ്യുമ്പോഴുമൊക്കെ അതിനു പണം കൊടുക്കാനായി പേമെന്റ് ഗേറ്റ്‌വേകൾ ഉപയോഗിക്കാറുണ്ട്. ഓൺലൈൻ സൈറ്റുകളിൽ സാധനങ്ങളും മറ്റും വിൽക്കുന്ന കമ്പനികൾക്കും വിൽപനക്കാർക്കുമൊക്കെ പേമെന്റ് ഗേറ്റ്‌വേ വഴിയാണ് പണം ലഭിക്കുന്നത്. അത്തരം പണമിടപാടുകളെ പേമെന്റ് ഗേറ്റ്‌വേകൾ വളരെയെളുപ്പമാക്കുന്നു. എന്നാൽ അതേ കമ്പനികളും ബിസിനസ് സ്ഥാപനങ്ങളും മറ്റും അവരുടെ ഇടപാടുകാർക്കും ജോലിക്കാർക്കും വിതരണക്കാർക്കുമൊക്കെ ശമ്പളവും ലാഭവിഹിതവും കമ്മിഷനുമൊക്കെ നൽകുന്നത് ബാങ്ക് അക്കൗണ്ടുകൾ വഴിയും ചെക്ക് ഉപയോഗിച്ചും മറ്റുമായിരുന്നു. അതിന് കുറച്ചേറെ സമയം വേണം. അതിനായി ജോലിക്കാരും വേണം. 

എന്നാൽ അത്തരം ഇടപാടുകൾ എളുപ്പമാക്കാനുള്ള വഴിയാണ് പേ ഔട്ട് ഗേറ്റ്‌വേ. ബാങ്കിങ് സമയമോ ചെക്ക് മാറുന്ന കാലതാമസമോ പ്രശ്നമല്ലാതെ, കമ്പനി പണം കൈമാറുന്നയുടൻതന്നെ അത് എത്തേണ്ടയാളിന്റെ അക്കൗണ്ടിലെത്തും. ഓട്ടമേറ്റഡ് സംവിധാനമായതിനാൽ അതിനായി പ്രത്യേകം ജീവനക്കാരും ആവശ്യമില്ല. കൊച്ചി ആസ്ഥാനമായ ഹാഷ്യോ ഇന്നവേഷൻസ് ശ്രദ്ധിക്കപ്പെട്ടത് ഈ പേ ഔട്ട് ഗേറ്റ്‌വേ സംവിധാനം ആവിഷ്കരിച്ചതിലൂടെയാണ്. മലയാളിയായ വിവേക് സ്റ്റീവ് ഫ്രാൻസിസാണ് ഹാഷ്യോ ഇന്നവേഷൻസിന്റെ സിഇഒ. ഹാഷ്യോയുടെ പേഔട്ട് ഗേറ്റ്‌വേ സംവിധാനത്തെപ്പറ്റി വിശദമായി സംസാരിക്കുകയാണ് വിവേക്.

ഹാഷ്യോ ഇന്നവേഷൻസിന്റെ സമൂഹമാധ്യമ പ്രചാരണ പോസ്റ്ററുകളിലൊന്ന് (Image by facebook/hatio.in)

‘‘2021–22 സാമ്പത്തിക വർഷം ഇന്ത്യയിൽ നടന്നത് 8,840 കോടിയിലേറെ ഓൺലൈൻ പണമിടപാടുകളാണ്. അത്തരം ഇടപാടുകൾ ലളിതമായാൽ അത് ഓൺലൈൻ വ്യാപാരത്തിന്റെ സാധ്യതകളും വളർച്ചയും വർധിപ്പിക്കും. അതിന്റെ ഗുണം വിൽപനക്കാർക്കും ഉപഭോക്താക്കൾക്കും ലഭിക്കും. ഈ സാഹചര്യത്തിലാണ് ഹാഷ്യോ ഇന്നവേഷൻസിന്റെ പുതിയ ചുവടുവയ്പായ പേഔട്ട് ഗേറ്റ്‌വേ പ്രസക്തമാകുന്നത്. ഹാഷ്യോയുടെ പേഔട്ട് ഗേറ്റ്‍വേ ഓൺലൈൻ പണമിടപാടുകളുടെ രീതികളെത്തന്നെ പൊളിച്ചെഴുതും. പണമിടപാടുകളെ ഏറെ ലളിതമാക്കി വ്യാപാരവളർച്ചയ്ക്കു സഹായിക്കുകയും ചെയ്യും.’’– വിവേക് പറയുന്നു.

ADVERTISEMENT

∙ ഇടപാടുകളുടെ വേഗം കൂടും

‘‘ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽനിന്ന് വസ്ത്രം, പുസ്തകങ്ങൾ തുടങ്ങി നിരവധി വസ്തുക്കൾ നിങ്ങൾ എപ്പോഴെങ്കിലും വാങ്ങിയിട്ടുണ്ടാകും. അല്ലെങ്കിൽ ഓൺലൈൻ ടാക്സി സർവീസുകൾ ഉപയോഗിച്ചിട്ടുണ്ടാകും. അപ്പോഴൊക്കെ ഏതെങ്കിലും പേമെന്റ് ഗേറ്റ് വേ വഴിയായിരിക്കും നിങ്ങൾ പണമിടപാട് നടത്തിയിട്ടുണ്ടാവുക. ഉപഭോക്താക്കൾക്കും കമ്പനിക്കും ഇടയിലെ സാമ്പത്തിക ഇടപാടുകൾ സുഗമമാക്കാനുള്ള ഒരു പാലമാണ് പേമെന്റ് ഗേറ്റ് വേ. എന്നാൽ കമ്പനിയും അതിന്റെ ജീവനക്കാർ, അതിന് ഉൽപന്നങ്ങളെത്തിക്കുന്ന വ്യാപാരികൾ, വിതരണക്കാർ തുടങ്ങിയവരും തമ്മിലുള്ള പണമിടപാടുകൾ എളുപ്പമാക്കാനുള്ള മാർഗമാണ് പേ ഔട്ട് ഗേറ്റ്‌വേ. താരതമ്യേന അതൊരു പുതിയ പദ്ധതിയാണ്. തിരക്കേറിയ ഓൺലൈൻ ഷോപ്പിങ്ങിൽ പണമിടപാടുകൾ വേഗത്തിലാക്കാൻ ഇത് സഹായിക്കും.

ഉപഭോക്താക്കൾ, വിതരണക്കാർ, വിൽപനക്കാർ, ജീവനക്കാർ തുടങ്ങിയവരുമായി ബിസിനസുകാരുടെ സാമ്പത്തിക ഇടപാടുകൾ ഏറ്റവും വേഗത്തിൽ പൂർത്തിയാക്കാനുള്ള അവസരമാണ് പേഔട്ട് ഗേറ്റ് വേ നൽകുന്നത്. ഇത്തരം പണമിടപാടുകൾക്ക് ജീവനക്കാരെ നിയോഗിച്ചാൽ സമയവും മനുഷ്യാധ്വാനവും ഏറെ വേണ്ടിവരും. അത് ഒഴിവാക്കാനാണ് ഹാഷ്യോ ഇന്നവേഷൻസ് പേ ഔട്ട് ഗേറ്റ് വേ രൂപകൽപന ചെയ്തിരിക്കുന്നത്.

∙ പല തരം ബിസിനസിനു സഹായകം

ADVERTISEMENT

വിവിധ തരത്തിലുള്ള ബിസിനസ് ആവശ്യങ്ങൾക്ക് ഉതകുന്ന രീതിയിലാണ് ഈ ആപ്ലിക്കേഷൻ വികസിപ്പിച്ചിരിക്കുന്നത്. ഈ സേവനത്തിന് സെറ്റ്അപ് ഫീസോ യാതൊരു വിധത്തിലുള്ള ഹിഡൻ ചാർജുകളോ ഇല്ല. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി നിർദേശിക്കപ്പെട്ട എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ട്. വിതരണക്കാർക്കു പണം നൽകാനും ഉപഭോക്താക്കൾക്ക് കാഷ് ബാക്ക്, റീഫണ്ട് എന്നിവ പെട്ടെന്നു നൽകാനും ഇതു സഹായിക്കും. വിതരണക്കാർക്കും കരാറുകാർക്കും എളുപ്പത്തിൽ പണം കൈമാറാൻ ചില്ലറവിൽപനക്കാർക്കു കഴിയും. ഇൻഷുറൻസ് കമ്പനികൾക്ക് വേഗം ക്ലെയിമുകൾ നൽകാനാവും. ആരോഗ്യമേഖലയിലെ കമ്പനികൾ അടക്കമുള്ളവയ്ക്കും ശമ്പളം, റീഇംപേഴ്സ്മെന്റ് എന്നിവ വേഗത്തിൽ‌ നൽകാൻ ഈ ആപ്ലിക്കേഷൻ സഹായകമാണ്.

ഞങ്ങൾക്ക് സമയത്തിന്റെ വില നന്നായറിയാം. കാര്യക്ഷമതയുടെയും അതുകൊണ്ടാണ് ഹാഷിയോ പേഒൗട്ട്സ് വേഗമേറിയ, ആയാസരഹിതമായ സേവനം 24 മണിക്കൂറും ഉറപ്പു വരുത്തുന്നത്. ബിസിനസുകാർക്കും ഉപഭോക്താക്കൾക്കും ഉതകുന്ന വിധത്തിലുള്ള പേഔട്ട് ഗേറ്റ് വേ ആപ്ലിക്കേഷൻ വികസിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഓൺലൈൻ– ഓഫ് ലൈൻ വിപണന രംഗത്ത് പുതിയ മാറ്റം കൊണ്ടുവരാൻ ഹാഷിയോ ഇനിഷ്യേറ്റീവിസ് സാധിക്കുമെന്ന് ഉറപ്പുണ്ട്..

ഓൺലൈൻ ബിസിനസുകാർക്ക് ഉപകാരപ്പെടുന്ന വലിയൊരു ടൂൾ ആണത്. ഉദാഹരണത്തിന്, ഒരു ഓൺലൈൻ ഷോപ്പിങ് സൈറ്റിന് അവിടെ സാധനങ്ങൾ വിൽപനയ്ക്ക് എത്തിക്കുന്ന വ്യാപാരികൾക്കും വിതരണക്കാർക്കും ബിസിനസ് സ്ഥാപനങ്ങൾക്കും മറ്റും പണം നൽകേണ്ടി വരുന്നുണ്ട്. ഉപഭോക്താക്കൾക്ക് കാഷ് ബാക്ക് നൽകേണ്ടിവരും. അത്തരം ഇടപാടുകളെല്ലാം മുൻപ് ബാങ്ക് അക്കൗണ്ടുകൾ വഴിയോ ചെക്ക് നൽകിയോ ആണ് നടത്തിയിരുന്നത്. അതിന് പലപ്പോഴും കാലതാമസമെടുക്കും. ജീവനക്കാർ നേരിട്ടാണ് അതു ചെയ്തിരുന്നത്.

ഹാഷ്യോ ഇന്നവേഷൻസ് ലോഗോ (Image Courtesy: facebook/hatio.in)

എന്നാൽ പേ ഔട്ട് ഗേറ്റ്‌വേ ഇത്തരം ഇടപാടുകൾ എളുപ്പമാക്കുന്നു. എറെ സമയമോ ജീവനക്കാരോ ആവശ്യമില്ലാത്ത ഓട്ടമേറ്റഡ് ഇടപാടാണിത്. വ്യാപാരികൾക്കും വിതരണക്കാർക്കും വിൽപന നടന്ന സാധനത്തിന്റെ പണം വളരെ വേഗം ലഭിക്കും. കാഷ്ബാക്ക് ഓഫറുകളുള്ള സമയത്തും ഓർഡർ കാൻസൽ ചെയ്യുക, സാധനം റിട്ടേൺ‌ ചെയ്യുക തുടങ്ങിയ സന്ദർഭങ്ങളിലും അതിന്റെ പണം ഉടൻതന്നെ ഉപഭോക്താവിന്റെ അക്കൗണ്ടിലെത്തും. അതുകൊണ്ടൊക്കെത്തന്നെ, പേ ഔട്ട് ഗേറ്റ്‌വേ ഷോപ്പിങ് സൈറ്റിൽ സാധനം വിൽക്കാനെത്തിക്കുന്ന വ്യാപാരികൾക്കും വിതരണക്കാർക്കും ഉപഭോക്താക്കൾക്കുമൊക്കെ ആകർഷകമായ ഇടപാടാണ്. സ്വാഭാവികമായി ബിസിനസും വർധിക്കും.

ബാങ്ക് അക്കൗണ്ട് വഴി ഇടപാടുകൾ നടത്തുന്നതിന്റെ മറ്റൊരു പ്രശ്നം, അത് അൽപം സങ്കീർണമാണെന്നതാണ്. അത്തരം ഇടപാടിന് ആദ്യം ബെനഫെഷറീസിനെ (പണം ലഭിക്കേണ്ടയാൾ) ആഡ് ചെയ്യണം. എന്നാലേ പണമയയ്ക്കാനാവൂ. അതിനു സമയം വേണ്ടിവരും. അങ്ങനെയുള്ള നിരവധി ഇടപാടുകളാണ് ഓരോ ദിവസവും ഷോപ്പിങ് സൈറ്റുകൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും മറ്റും നടത്തേണ്ടിവരിക. അപ്പോൾ സ്വാഭാവികമായും കാലതാമസമുണ്ടാകും.

മറ്റൊരു പ്രശ്നം, അവിടെയുണ്ടാകാവുന്ന മാനുഷികമായ പിഴവുകളാണ്. ഇടപാടുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ നടത്തേണ്ടിവരുമ്പോൾ ജീവനക്കാർ‌ക്ക് പണമെത്തേണ്ടയാളിന്റെ ബാങ്ക് അക്കൗണ്ട് നമ്പർ മാറിപ്പോകുന്നതടക്കമുള്ള പിഴവുകൾ സംഭവിക്കാം. അത് കാര്യങ്ങളെ കൂടുതൽ സങ്കീർണമാക്കും. എന്നാൽ ഇടപാടുകൾ ഓട്ടമേറ്റ് ആകുമ്പോൾ അത്തരം തെറ്റുകൾ കുറയും. ഞങ്ങളുടെ ഉൽപന്നം അത്തരം തെറ്റുകളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കി ഇടപാടുകൾ എളുപ്പമാക്കാൻ സഹായിക്കും.

∙ ഉപഭോക്താവിന് ഗുണകരം, വിശ്വസനീയം

ഇന്ത്യയിൽ ഓൺലൈൻ ഷോപ്പിങ് രംഗം വളരെയധികം സജീവമാണ്. പ്രശസ്തരായ രാജ്യാന്തര കമ്പനികളും ഇന്ത്യൻ കമ്പനികളും മുതൽ തുടക്കക്കാർ വരെ ഈ രംഗത്തുണ്ട്. ദിവസേനയെന്നോണം പുതിയ കമ്പനികൾ രംഗത്തുവരുന്നുമുണ്ട്. പുതിയ സൈറ്റുകളെയും മറ്റും എത്രത്തോളം വിശ്വസിക്കാമെന്നതിൽ പലപ്പോഴും ഉപഭോക്താക്കൾക്ക് ആശങ്കയുണ്ടാകാം. അതിനാൽ മിക്ക ഉപഭോക്താക്കളും ഓൺലൈനിൽ‌ സാധനം വാങ്ങുമ്പോൾ ക്യാഷ് ഓൺ ഡെലിവറി തിരഞ്ഞെടുക്കും. ഉപഭോക്താവ് ഉൽപന്നം ഇഷ്ടപ്പെടാതെ തിരിച്ചയച്ചാൽ അവർക്കു പണം തിരിച്ചുനൽകുമല്ലോ. അതിന് പലപ്പോഴും ഏഴോ എട്ടോ ദിവസമെടുക്കാറുണ്ട്. പക്ഷേ ഞങ്ങളുടെ പേ ഔട്ട് ഗേറ്റ്‌വേ വഴിയുള്ള ഇടപാടിൽ ഉപഭോക്താവിനു പണം ഉടൻ തിരിച്ചുനൽകും. അത് കമ്പനിയിൽ ഉപഭോക്താവിനുള്ള വിശ്വാസം വർധിപ്പിക്കും

Representative Image by Shutterstock/Jirapong Manustrong

∙ ശമ്പളം നൽകലും എളുപ്പം

ബിസിനസ് സ്ഥാപനങ്ങളും ജീവനക്കാരുമായുള്ള ഇടപാടുകൾ എളുപ്പമാക്കാനും പേ ഔട്ട് ഗേറ്റ്‌വേ സഹായകമാണ് എന്ന് വിവേക് പറയുന്നു. ‘‘ഒരു കമ്പനി അതിന്റെ ജീവനക്കാർക്കു ശമ്പളം നൽകുമ്പോൾ പണം ജീവനക്കാരുടെ അക്കൗണ്ടിൽ കൃത്യമായി എത്തിയെന്ന് ഉറപ്പാക്കാൻ അവരുടെ ഫിനാൻസ് ഡിപ്പാർട്ട്മെന്റ് രണ്ടോ മൂന്നോ ദിവസം എടുക്കാറുണ്ട്. പക്ഷേ ശമ്പളം കൈമാറുന്നത് പേ ഔട്ട് ഗേറ്റ്‌വേയിലൂടെയാകുമ്പോൾ നിമിഷങ്ങൾക്കകം അത് ജീവനക്കാരുടെ അക്കൗണ്ടിലെത്തും. ഫിനാൻസ് ജീവനക്കാരുടെ സമയം പാഴാക്കണ്ട.

പലതരം ബിസിനസ് സ്ഥാപനങ്ങൾക്കും സഹായകമാകുന്ന തരത്തിലാണ് ഹാഷ്യോ ഇന്നവേഷൻസിന്റെ പേ ഔട്ട് ഗേറ്റ്‌വേ ആപ്ലിക്കേഷൻ രൂപകൽപന ചെയ്തിരിക്കുന്നത്. ഇൻഷുറൻസ് കമ്പനികൾ, ആരോഗ്യരംഗത്തു പ്രവർത്തിക്കുന്നവർ, ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ് കമ്പനികൾ തുടങ്ങിയവർക്കും ഈ ആപ് സഹായകമാണ്. ഇന്ത്യയിൽ ആദ്യമായി പേ ഔട്ട് ഗേറ്റ്‌വേ എന്ന ആശയം കൊണ്ടുവന്നത് ഞങ്ങളുടെ കമ്പനിയല്ല എന്നതു വസ്തുതയാണ്. പക്ഷേ ആ സംവിധാനത്തിന്റെ സാധ്യതകൾ വിപണിക്കു പൂർണമായും മനസ്സിലാക്കിക്കൊടുക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. മുംബൈ ആസ്ഥാനമായുള്ള പേമെന്റ് ഗേറ്റ്‌വേ കമ്പനിയായ ബിൽഡെസ്‌ക് ആണ് ഞങ്ങളുടെ പേരന്റ് കമ്പനി’’ – വിവേക് പറയുന്നു. 

English Summary: Fintech Company Hatio Innovations and their Success Model of Payout Gateway- Explained