പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കേരളത്തിന്റെ ഓണ സമ്മാനം കടന്നു പോയത് ഈ കൈകളിലൂടെയാണ്. ‘ഞാൻ ഈ നെയ്യുന്നത് പ്രധാനമന്ത്രിക്ക് നൽകാനുള്ളതാണന്ന് എനിക്ക് അറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കിൽ ടെൻഷൻ ആയേനെ. ആദ്യസെറ്റ് തുണി നൽകിയപ്പോൾ അത് നല്ലതാണെന്ന് എല്ലാവരും പറഞ്ഞു. അതിന്റെ കൂടെയാണ് മോദിക്കുള്ള ഓണസമ്മാനമായ കുർത്ത ഇതിലാണ് തയ്ക്കുന്നതെന്ന് ഞാൻ അറിയുന്നത്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കേരളത്തിന്റെ ഓണ സമ്മാനം കടന്നു പോയത് ഈ കൈകളിലൂടെയാണ്. ‘ഞാൻ ഈ നെയ്യുന്നത് പ്രധാനമന്ത്രിക്ക് നൽകാനുള്ളതാണന്ന് എനിക്ക് അറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കിൽ ടെൻഷൻ ആയേനെ. ആദ്യസെറ്റ് തുണി നൽകിയപ്പോൾ അത് നല്ലതാണെന്ന് എല്ലാവരും പറഞ്ഞു. അതിന്റെ കൂടെയാണ് മോദിക്കുള്ള ഓണസമ്മാനമായ കുർത്ത ഇതിലാണ് തയ്ക്കുന്നതെന്ന് ഞാൻ അറിയുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കേരളത്തിന്റെ ഓണ സമ്മാനം കടന്നു പോയത് ഈ കൈകളിലൂടെയാണ്. ‘ഞാൻ ഈ നെയ്യുന്നത് പ്രധാനമന്ത്രിക്ക് നൽകാനുള്ളതാണന്ന് എനിക്ക് അറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കിൽ ടെൻഷൻ ആയേനെ. ആദ്യസെറ്റ് തുണി നൽകിയപ്പോൾ അത് നല്ലതാണെന്ന് എല്ലാവരും പറഞ്ഞു. അതിന്റെ കൂടെയാണ് മോദിക്കുള്ള ഓണസമ്മാനമായ കുർത്ത ഇതിലാണ് തയ്ക്കുന്നതെന്ന് ഞാൻ അറിയുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള കേരളത്തിന്റെ ഓണസമ്മാനം കടന്നു പോയത് ഈ കൈകളിലൂടെയാണ്. ‘ഞാൻ ഈ നെയ്യുന്നത് പ്രധാനമന്ത്രിക്ക് നൽകാനുള്ളതാണന്ന് എനിക്ക് അറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കിൽ ടെൻഷൻ ആയേനെ. ആദ്യസെറ്റ് തുണി നൽകിയപ്പോൾ അത് നല്ലതാണെന്ന് എല്ലാവരും പറഞ്ഞു. അതിന്റെ കൂടെയാണ് മോദിക്കുള്ള ഓണസമ്മാനമായ കുർത്ത ഇതിലാണ് തയ്ക്കുന്നതെന്ന് ഞാൻ അറിയുന്നത്’, ഈ വാക്കുകളിൽ ആശ്ചര്യമുണ്ടോ? കാണുമല്ലോ. കണ്ണൂർ‌ താഴെചൊവ്വ ലോകനാഥ് വീവേഴ്സിലെ നെയ്ത്തു തൊഴിലാളി കെ.ബിന്ദുവിന്റേതാണ് ഈ വാക്കുകൾ.

ഇവർ ഈ നെയ്യുന്ന തുണിയിൽ നിന്നുള്ള വസ്ത്രങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളം സമ്മാനിക്കുന്ന ഓണക്കോടി. ലോക്നാഥ് വീവേഴ്സിനും അതുവഴി കണ്ണൂരിന്റെ നെയ്ത്ത് മികവിനും ലഭിക്കുന്ന അംഗീകാരമാണ് ഈ ഓണക്കോടി. ഒരുപക്ഷേ കൈത്തറി ജീവിതത്തിന്റെ ഊടും പാവുമായ ഒരു കൂട്ടം ജനങ്ങളുടെ അർപ്പണ ബോധത്തിനുള്ള അംഗീകാരം. ഓണക്കാലത്ത് മോദിയെ മാത്രമല്ല ഓരോ മലയാളിയെയും കോടികൾ തേടിയെത്തുന്നു. ഓരോ കോടിയിലും ഒരു സമൂഹത്തിന്റെ ജീവിതവും.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകുന്ന ഓണക്കോടിക്കായി കണ്ണൂർ മേലെചൊവ്വ ലോക്നാഥ് വീവേഴ്സിൽ തയ്യാറാക്കുന്ന കൈത്തറി തുണി (ചിത്രം ∙ മനോരമ)
ADVERTISEMENT

കോലോത്തിരിക്കു തുടങ്ങിയ നെയ്ത്ത്, സമരങ്ങളിലൂടെ പ്രയാണം 

കുഴിത്തറി ഉപയോഗിച്ചിരുന്ന കേരളീയർക്ക് ജർമൻ മിഷനറിമാരാണ് ഫ്രെയിമുകളും വീലോട് കൂടിയ ഷട്ടിലുകളും അടങ്ങുന്ന നെയ്ത്ത് യന്ത്രങ്ങൾ പരിചയപ്പെടുത്തുന്നത്. ചിറയ്ക്കൽ ആസ്ഥാനമായ കോലോത്തിരി രാജവംശത്തിന്റെ ആവശ്യാർഥം വസ്ത്രം നിർമിക്കാൻ അറിയുന്നവരെ വിവിധ സ്ഥലങ്ങളിൽ നിന്ന് കണ്ണൂരിലെത്തിക്കുകയായിരുന്നു.

1852 ൽ ബാസൽ ഇവാഞ്ചലിക്കൽ മിഷൻ പ്രവർത്തകർ ബർണശ്ശേരിയിൽ നെയ്ത്തുശാല ആരംഭിച്ചു. ജർമനിയിൽ നിന്നുള്ളവരായിരുന്നു അവർ. തുടർന്ന് പല ഘട്ടങ്ങളിലൂടെ കണ്ണൂർ കൈത്തറി വലുതായി. ചിറയ്ക്കൽ റയിൽവേ സ്റ്റേഷൻ വരുന്നത് പോലും തുണിയുൽപ്പന്നങ്ങൾ കൊണ്ടുപോകാനായിരുന്നു.

കണ്ണൂർ മേലെചൊവ്വ ലോക്നാഥ് വീവേഴ്സിൽ കൈത്തറി തുണി നെയ്തെടുക്കുന്നതിന്റെ ഭാഗമായി നൂല് തയ്യാറാക്കുന്ന തൊഴിലാളികൾ. ചിത്രം ∙ മനോരമ

വലിയ സാമ്പത്തിക നേട്ടങ്ങളിലേക്ക് കൈത്തറിയുടെ ഈ സുവർണകാലത്ത് ഉടമകൾ കടന്നെങ്കിലും തൊഴിലാളികൾക്ക് പലപ്പോഴും തുഛമായ വേതനമായിരുന്നു ലഭിച്ചിരുന്നത്. അതിനൊപ്പം സ്വാതന്ത്ര്യസമരം കൂടെയെത്തിയതോടെ കോൺഗ്രസ്, കോൺഗ്രസ് സോഷ്യലിസ്റ്റ് പാർ‌ട്ടി, പിന്നീട് കമ്യൂണിസ്റ്റ് പാർട്ടി എന്നിവയിലേക്ക് പ്രവർത്തകർ എത്തി. നെയ്ത്ത് ജീവിതമാർഗമായി സ്വീകരിച്ചിരുന്ന അഴീക്കോട്, ചൊവ്വ, കക്കാട്, ചിറയ്ക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ യൂണിയനുകൾ രൂപപ്പെടുകയും കൂലിവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി 60 ദിവസത്തിലേറെ നീണ്ട ഭീമൻ പണിമുടക്ക് സംഘടിപ്പിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് പി.കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ ചിറയ്ക്കൽ താലൂക്ക് നെയ്ത്തുതൊഴിലാളി യൂണിയൻ രൂപീകൃതമാകുന്നത്.

ADVERTISEMENT

1955–ഓടെ മികച്ചനിലയിൽ പ്രവർത്തിച്ചിരുന്ന മിക്ക സ്ഥാപനങ്ങളും പൂട്ടിപ്പോയി. കേരള ഹാൻഡ്‌വീവ് കമ്പനിയിൽ പ്രവർത്തിച്ചിരുന്ന തൊഴിലാളികളുടെയും വരുമാനം നിലച്ചു. ആനുകൂല്യങ്ങൾ പോലും ലഭിക്കാതെ പലർക്കും പിരിഞ്ഞുപോകേണ്ടി വന്നു. തുടർന്ന് കേരള സർക്കാർ ഇത്തരം കമ്പനികളിലെ തൊഴിലാളികളെ ഒരുമിച്ചു ചേർത്ത് ഇൻഡസ്ട്രിയൽ കോഓപ്പറേറ്റീവ് സൊസൈറ്റികളാക്കി മാറ്റി. അവരുടെ പ്രവർത്തനത്തിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി പ്രത്യേക സാമ്പത്തിക സഹായങ്ങൾ നൽകി.

വ്യത്യസ്ത നിറത്തിലും പാറ്റേണിലുമുള്ള തുണികളാണ് കണ്ണൂർ മേലെചൊവ്വ ലോക്നാഥ് വീവേഴ്സിൽ നെയ്തെടുക്കുന്നത് (ചിത്രം ∙ മനോരമ)

കിണർ പങ്കിട്ടു, തറിയും; ഒടുവിൽ ലോക്നാഥിന്റെ പിറവി 

അങ്ങനെ കേരള ഹാൻഡ്‌വീവ് കമ്പനിയിൽ പ്രവർത്തിച്ചിരുന്ന തൊഴിലാളികൾ ചേർന്ന് രൂപീകരിച്ച കമ്പനിയാണ് ലോക്നാഥ് വീവേഴ്സ് ഇൻഡസ്ട്രിയൽ കോഓപ്പറേറ്റീവ് സൊസൈറ്റി. അടുത്തുള്ള ശിവക്ഷേത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലോക്നാഥ് എന്ന പേരുണ്ടാകുന്നത്. മാതൃകമ്പനിയിൽ നിന്ന് പിരിഞ്ഞു പോന്നപ്പോൾ പലതും പകുതിയായി പങ്കിടേണ്ടി വന്നു. വിലയേറിയ ബെയ്‌ലിങ് മെഷീനും എന്തിന് കിണറുപോലും അങ്ങനെ പകുതി പകുതിയാക്കി ഉപയോഗിച്ചു പോന്നു. 

നിർമാണത്തിന്റെ പ്രധാനഘട്ടങ്ങളെല്ലാം ഒരിടത്ത് നിന്ന് പൂർത്തിയാക്കുന്ന സ്ഥാപനങ്ങളാണ് ഇൻഡസ്ട്രിയൽ സൊസൈറ്റികൾ. നിർമാണത്തിലെ ഗുണമേന്മ ഉറപ്പുവരുത്താനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനങ്ങളിൽ സമ്മാനം അയച്ചുകൊടുക്കുന്ന പതിവ് ലോക്നാഥിലെ തൊഴിലാളികൾക്ക് ഉണ്ടായിരുന്നു. ആ സമ്മാനങ്ങൾ നെഹ്റു സ്വീകരിച്ചതിന്റെ മറുപടിക്കത്ത് ലഭിച്ചത് പലരുടെയും ഓർമകളിൽ ഉണ്ട്. 1956 ൽ കണ്ണൂർ – തലശ്ശേരി റോഡിലുള്ള ലോക്നാഥിലേക്ക് നെഹ്റു കടന്നു വന്നത് അപ്രതീക്ഷിതമായാണ്. തൊഴിലാളികളുമായി സംവദിച്ച അദ്ദേഹം നെയ്ത്തുമാതൃകകൾ കണ്ട് മനസിലാക്കുകയും ചെയ്തു. ആ ഓർമയ്ക്ക് നവംബർ 14 ലോക്നാഥ് അവധിയായി ആചരിച്ചുപോരുന്നു.

കണ്ണൂർ പയ്യാമ്പലത്തെ ഹാൻവീവ് വളപ്പിലൊരുങ്ങിയ കൈത്തറി മ്യൂസിയം ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
ADVERTISEMENT

കേന്ദ്ര സർക്കാരിന്റെ ദേശീയ കൈത്തറി വികസന പദ്ധതിയുടെ ഭാഗമായ ക്ലസ്റ്റർ ഡവലപ്മെന്റ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സംഘമാണ് 120–ഓളം അംഗങ്ങളും 60 സജീവ തൊഴിലാളികളുമുള്ള ലോക്നാഥ് വീവേഴ്സ്. അസംസ്കൃത വസ്തുക്കൾ ശേഖരിക്കുന്നത് കണ്ണൂരുള്ള ദേശീയ കൈത്തറി വികസന കോർപറേഷനിൽ നിന്നും സഹകരണ സംഘങ്ങൾ ചേർന്ന് രൂപീകരിച്ച സ്ഥാപനത്തിൽ നിന്നുമാണ്. കാലോചിത മാറ്റങ്ങൾ ഉൽപന്നത്തിലും നിറങ്ങളിലും കണ്ടെത്തിയാണ് മേഖലയിൽ പിടിച്ചു നിൽക്കുന്നതെന്ന് സഹകരണസംഘത്തിൽ 30 വർഷത്തിലേറെയായി പ്രവർത്തിക്കുകയും ഇപ്പോൾ സെക്രട്ടറിയുമായ പി.വിനോദ്കുമാർ പറയുന്നു.

അഞ്ജുവിന്റെ ഡിസൈൻ, ബിന്ദുവിന്റെ നെയ്ത്ത് 

ക്ലസ്റ്റർ ഡവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ടെക്സ്റ്റൈൽ ഡിസൈനറായി പാലക്കാട് പ്രവർത്തിക്കുകയാണ് കോട്ടയം സ്വദേശിനിയായ അഞ്ജു ജോസ്. ഓരോ മാസവും പദ്ധതിയുടെ അവലോകനവും ഉൽപന്നത്തിലും നിറങ്ങളിലുമുള്ള കണ്ടുപിടുത്തങ്ങളുടെയും വിലയിരുത്തലും ഹാൻഡലൂം ഡയറക്ടറുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് നടക്കാറുണ്ട്. അതിന്റെ ഭാഗമായി സമർപ്പിച്ച ഇളംതളിരിലയുടെയും ചന്ദനത്തിന്റെയും നിറങ്ങൾക്കൊപ്പം മറ്റ് നിറങ്ങൾ കൂടി ചേരുന്ന അഞ്ജുവിന്റെ പാറ്റേൺ എല്ലാവർക്കും ഇഷ്ടമായി. ഇത് നെയ്ത് തരാമോ എന്ന് ‍ഡയറക്ടർ ചോദിച്ചു.

കണ്ണൂരിൽ കൈത്തറി വസ്ത്രം നെയ്യുന്ന സ്ത്രീ (ഫയൽ ചിത്രം: റിജോ ജോസഫ് ∙ മനോരമ)

കുറഞ്ഞ സമയമേ ഉള്ളൂ എന്നതിനാൽ പാലക്കാട് താൻ ജോലി ചെയ്യുന്ന നെയ്ത്തുശാലയ്ക്ക് ഇത് പൂർത്തിയാക്കാനാകില്ലെന്ന് അഞ്ജു മറുപടി നൽകി. അങ്ങനെ നെയ്യാനുള്ള ദൗത്യം കണ്ണൂരിലേക്ക് എത്തി. വളരെ അപൂർവമായി രൂപപ്പെടുന്ന കളർ പാറ്റേൺ ആണ്. വളരെ ശ്രദ്ധയോടെ സമയം എടുത്ത് സൂക്ഷ്മതയോടെ സൂര്യപ്രകാശത്തിൽ തന്നെ നിറങ്ങൾ നൂലിലേക്ക് ചേർക്കണം. അതും കുറഞ്ഞ സമയത്തിനുള്ളിൽ. അതുകൊണ്ട് തന്നെ പലരും മടിച്ച നെയ്ത്ത് ലോകനാഥ് ധൈര്യപൂർവം ഏറ്റെടുത്തു. തുണി പ്രധാനമന്ത്രിക്ക് ഉള്ളതാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ. ‘നല്ല കഷ്ടപ്പാടുണ്ട്. എന്നാൽ പറഞ്ഞ സമയത്തിനുള്ളിൽ ഇത് പൂർത്തിയാക്കാനാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. കാരണം പ്രകൃതി കൂടി നമുക്കൊപ്പം നിൽക്കേണ്ടതുണ്ട്.’ വിനോദ് പറയുന്നു.

താൻ നെയ്ത തുണിയാണ് കേരളം പ്രധാനമന്ത്രിക്ക് നൽകുന്നതെന്ന് പറഞ്ഞിട്ട് ആരും ആദ്യം വിശ്വസിച്ചില്ലെന്ന് ലോക്നാഥിലെ നെയ്ത്തുതൊഴിലാളി കെ.ബിന്ദു പറയുന്നു. അതീവ ശ്രദ്ധയോടെയുള്ള നെയ്ത്ത് ആയതിനാൽ ദിവസം 3 മീറ്ററോളം തുണിയെ ഒരുക്കാൻ സാധിച്ചിരുന്നുള്ളു. മോദി ഇത് ഇടുമോ എന്നൊന്നും അറിയില്ല. പക്ഷേ കുറെ ആൾക്കാർ വന്നു, മാധ്യമങ്ങൾ വന്നു. അതുകൊണ്ട് തന്നെ ഈ ഓണക്കാലത്ത് കച്ചവടം മെച്ചപ്പെടുമെന്ന പ്രതീക്ഷയും ബിന്ദു പങ്കുവച്ചു.

കൈത്തറി വസ്ത്രം നെയ്യുന്നതിനുള്ള നൂൽ (ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ)

ഈ വാർത്ത സജീവമായ ദിവസങ്ങളിൽ നാഷനൽ ഹാൻഡ്‌ലൂം ഡേയുടെ പരിപാടികൾ തിരുവനന്തപുരത്ത് നടക്കുകയായിരുന്നു. അതിനാൽ ഫോണിൽ വിളിച്ചവരെയും ആശംസകൾ അറിയിച്ചവരെയും ശ്രദ്ധിക്കാനോ സന്തോഷം മനസുതുറന്ന് ആഘോഷിക്കാനോ കഴിഞ്ഞില്ലെന്ന് അഞ്ജു. ‘ഇത്ര വലിയൊരാൾക്ക് കേരളത്തിൽ നിന്ന് കൊടുക്കുന്ന സമ്മാനത്തിന്റെ ഭാഗമാവുക, ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന നേട്ടമാണ്. ഇത്ര വലിയ മാധ്യമശ്രദ്ധ ഇതിനു ലഭിക്കുമെന്ന് ഞങ്ങളാരും കരുതിയിരുന്നില്ല'. അഞ്ജു പറയുന്നു. 

കേരളത്തിന്റെ സ്വന്തം കൈത്തറി ദേശീയതലത്തിൽ ശ്രദ്ധേയമാകുമ്പോൾ അതിന്റെ ഭാഗമാകുക എന്ന നേട്ടത്തിലാണ് ലോക്നാഥ് വീവേഴ്സും ബിന്ദുവും അ‍ഞ്ജുവും. കൈത്തറി മേഖലയുടെ നിൽനിൽപ്പിനായുള്ള പോരാട്ടത്തിലെ സുവർണ നിമിഷമായാണ് തൊഴിലാളികൾ ഇതിനെ കാണുന്നത്.

English Summary: How the Loknath Co-op Weaving Society Got the Chance to Weave State Onam Gift for PM Modi