ബലമായി പാൽ കുടിപ്പിച്ചും ഇൻസുലിൻ കുത്തിവച്ചും ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ലൂസി ലെറ്റ്ബി എന്ന ബ്രിട്ടിഷ് നഴ്സിന്, കൊലപാതകം ചെയ്യുമ്പോൾ സ്വയം ദൈവമായി മാറുന്നുവെന്നാണ് തോന്നിയിരുന്നത്. കുട്ടികളെ മരിക്കുന്ന അവസ്ഥയിൽ എത്തിച്ച ശേഷം ലൂസിതന്നെയാണ് ആദ്യം മറ്റുള്ളവരെ അറിയിച്ചിരുന്നതും. പിന്നീടുള്ള മെഡിക്കൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി കുട്ടികൾ മരിച്ചെന്ന് ഉറപ്പു വരുത്തുമ്പോൾ, താൻ എല്ലാം നിയന്ത്രിക്കുന്നതിൽ സന്തോഷം അനുഭവിച്ചിരുന്നുവെന്നും ലൂസി കോടതിയിൽ സമ്മതിച്ചു.

ബലമായി പാൽ കുടിപ്പിച്ചും ഇൻസുലിൻ കുത്തിവച്ചും ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ലൂസി ലെറ്റ്ബി എന്ന ബ്രിട്ടിഷ് നഴ്സിന്, കൊലപാതകം ചെയ്യുമ്പോൾ സ്വയം ദൈവമായി മാറുന്നുവെന്നാണ് തോന്നിയിരുന്നത്. കുട്ടികളെ മരിക്കുന്ന അവസ്ഥയിൽ എത്തിച്ച ശേഷം ലൂസിതന്നെയാണ് ആദ്യം മറ്റുള്ളവരെ അറിയിച്ചിരുന്നതും. പിന്നീടുള്ള മെഡിക്കൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി കുട്ടികൾ മരിച്ചെന്ന് ഉറപ്പു വരുത്തുമ്പോൾ, താൻ എല്ലാം നിയന്ത്രിക്കുന്നതിൽ സന്തോഷം അനുഭവിച്ചിരുന്നുവെന്നും ലൂസി കോടതിയിൽ സമ്മതിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബലമായി പാൽ കുടിപ്പിച്ചും ഇൻസുലിൻ കുത്തിവച്ചും ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ലൂസി ലെറ്റ്ബി എന്ന ബ്രിട്ടിഷ് നഴ്സിന്, കൊലപാതകം ചെയ്യുമ്പോൾ സ്വയം ദൈവമായി മാറുന്നുവെന്നാണ് തോന്നിയിരുന്നത്. കുട്ടികളെ മരിക്കുന്ന അവസ്ഥയിൽ എത്തിച്ച ശേഷം ലൂസിതന്നെയാണ് ആദ്യം മറ്റുള്ളവരെ അറിയിച്ചിരുന്നതും. പിന്നീടുള്ള മെഡിക്കൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി കുട്ടികൾ മരിച്ചെന്ന് ഉറപ്പു വരുത്തുമ്പോൾ, താൻ എല്ലാം നിയന്ത്രിക്കുന്നതിൽ സന്തോഷം അനുഭവിച്ചിരുന്നുവെന്നും ലൂസി കോടതിയിൽ സമ്മതിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബലമായി പാൽ കുടിപ്പിച്ചും ഇൻസുലിൻ കുത്തിവച്ചും ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ലൂസി ലെറ്റ്ബി എന്ന ബ്രിട്ടിഷ് നഴ്സിന്, കൊലപാതകം ചെയ്യുമ്പോൾ സ്വയം ദൈവമായി മാറുന്നുവെന്നാണ് തോന്നിയിരുന്നത്. കുട്ടികളെ മരിക്കുന്ന അവസ്ഥയിൽ എത്തിച്ച ശേഷം ലൂസിതന്നെയാണ് ആദ്യം മറ്റുള്ളവരെ അറിയിച്ചിരുന്നതും. പിന്നീടുള്ള മെഡിക്കൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി കുട്ടികൾ മരിച്ചെന്ന് ഉറപ്പു വരുത്തുമ്പോൾ, താൻ എല്ലാം നിയന്ത്രിക്കുന്നതിൽ സന്തോഷം അനുഭവിച്ചിരുന്നുവെന്നും ലൂസി കോടതിയിൽ സമ്മതിച്ചു. ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതിനു പുറമേ ആറ് കുഞ്ഞുങ്ങളെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 2023 ഓഗസ്റ്റിൽ ലൂസിക്ക് ബ്രിട്ടിഷ് കോടതി ജീവിതാവസാനം വരെ തടവുശിക്ഷ വിധിച്ചു. ജയിലിൽ സഹതടവുകാരാൽ ലൂസി ആക്രമിക്കപ്പെട്ടുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ലൂസി ലെറ്റ്ബി എന്ന നഴ്സിന്റെ കൊലപാതകങ്ങളിൽ ലോകം ഞെട്ടുമ്പോൾ, ബ്രിട്ടനിത് ആദ്യ അനുഭവമല്ല. ബ്രിട്ടന്റെ ചരിത്രത്തിലെ ‘കില്ലർ നഴ്സു’മാരിൽ ഏറ്റവും അവസാനത്തെയാളാണ് ലൂസി ലെറ്റ്ബി. അതിൽ തന്നെ മൂന്നു പതിറ്റാണ്ടു നീണ്ട കൊലപാതക പരമ്പര തന്നെ നടത്തിയ ഒരാളുണ്ട്; അമേലിയ ഡയർ. ബ്രിട്ടന്റെ ചരിത്രത്തിൽ തൂക്കിലേറ്റപ്പെട്ട ഏറ്റവും പ്രായം കൂടിയ വനിത. ആരും നോക്കാനില്ലാത്ത കുട്ടികളെ സംരക്ഷിക്കാനെന്ന പേരിൽ സ്വീകരിച്ചിരുന്ന അമേലിയ നാനൂറിലധികം കൊല നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ അനുമാനം. അമേലിയ എങ്ങനെയാണ് കുറ്റവാളിയായത്? വർഷങ്ങളോളം തന്റെ കൊലപാതകങ്ങൾ മറച്ചു വയ്ക്കാൻ അവർക്ക് എങ്ങനെ സാധിച്ചു? ഒടുവിൽ എങ്ങനെയാണവർ പിടിയിലായത്?

അമേലിയ ഡയർ
ADVERTISEMENT

∙ കുട്ടിക്കാലത്തിന്റെ മുറിവുകൾ

മരണം കണ്ടാൽ വേദനിക്കാത്ത അവസ്ഥയിലേക്ക് അമേലിയ എത്തിയതിന് പിന്നിൽ കുട്ടിക്കാലത്തെ മരണങ്ങളും അതുണ്ടാക്കിയ ഉണങ്ങാത്ത മുറിവുകളുമാണെന്നായിരുന്നു കേസന്വേഷണ സമയത്ത് ഡോക്ടർമാരുടെ വിലയിരുത്തൽ. സാമാന്യം ഭേദപ്പെട്ട സാമ്പത്തിക നിലയുള്ള കുടുംബമായിരുന്നു അമേലിയയുടേത്. 1836ൽ ജനനം. അമേലിയ അടക്കം അഞ്ച് കുട്ടികൾ. കുട്ടിക്കാലത്തുതന്നെ സാഹിത്യത്തോട് താൽപര്യമുണ്ടായിരുന്ന അമേലിയയെ പഠിക്കാനും വായിക്കാനും കഴിയാവുന്നിടത്തോളം വീട്ടുകാർ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പക്ഷേ, അമേലിയയുടെ അമ്മ സാറയ്ക്ക് ടൈഫസ് ബാധിച്ചതോടെ അതുവരെ സന്തോഷഭരിതമായിരുന്ന അവരുടെ കുടുംബംതന്നെ ഇല്ലാതായി. അമേലിയയ്ക്ക് 5 വയസ്സായിരുന്നു അന്ന് പ്രായം.

ഒരു വർഷത്തിനു ശേഷം മൂത്ത ചേച്ചി സാറ മരിച്ചതോടെ ആറാം വയസ്സിൽ അമ്മയുടെ പരിചരണം മുഴുവനായി ഏറ്റെടുക്കേണ്ടി വന്നു അമേലിയയ്ക്ക്. ടൈഫസ് ബാധയെത്തുടർന്ന് മാനസിക നില തെറ്റിയ അവസ്ഥയിലായിരുന്നു അമ്മ. തൊട്ടടുത്ത വർഷം, മാസങ്ങൾ മാത്രം പ്രായമുണ്ടായിരുന്ന അനിയത്തിയും മരിച്ചതോടെ സ്ഥിതി കൂടുതൽ ഗുരുതരമായി. സാറ എന്നായിരുന്നു ആ കുട്ടിയുടെയും പേര്. മാനസിക നില തെറ്റിയ അമ്മ പലപ്പോഴും അമേലിയയെ തിരിച്ചറിഞ്ഞതു കൂടിയില്ല. സുബോധം നഷ്ടപ്പെട്ട് അക്രമാസക്തയാവുന്ന അമ്മയെ ഭയന്ന് വീടിനുള്ളിൽതന്നെ കഴിയേണ്ട അവസ്ഥയിലായിരുന്നു അമേലിയ. പരിചരിക്കാൻ മറ്റാരും ഉണ്ടായിരുന്നില്ല. ഒടുവിൽ രോഗം മൂർച്ഛിച്ച് അമേലിയയുടെ 11–ാം വയസ്സിൽ അമ്മ മരണത്തിന് കീഴടങ്ങി.

അമേലിയ ഡയറുടെ രേഖാചിത്രം.

∙ ഇനി എവിടേക്ക്?

ADVERTISEMENT

അമ്മയുടെ മരണ ശേഷം അമ്മായിക്കൊപ്പമായിരുന്നു അമേലിയയുടെ താമസം. അവിടെ താമസിച്ച് സ്ത്രീകളുടെ വസ്ത്രങ്ങൾ തുന്നാൻ അമേലിയ പരിശീലനം നേടി. ജീവിതം വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോകുന്നതിനിടെ അമേലിയയുടെ 20–ാം വയസ്സിൽ അച്ഛനും മരിച്ചു. കുടുംബപരമായി നടത്തിയിരുന്ന ഷൂ ബിസിനസ് ഇതോടെ അമേലിയയുടെ മൂത്ത സഹോദരന്റെ പേരിലായി. അച്ഛനും അമ്മയും മരിച്ച ശേഷം അമേലിയയുടെ കാര്യങ്ങൾ അന്വേഷിക്കാൻ സഹോദരങ്ങൾ വലിയ താൽപര്യം കാണിക്കാതിരുന്നതോടെ സ്വന്തം നിലയ്ക്ക് ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ അമേലിയ തീരുമാനിച്ചു. 24 –ാം വയസ്സിൽ ബ്രിസ്റ്റളിലെ തെരുവുകളിൽ അമേലിയ സ്വന്തം ജീവിതം നിലനിർത്താനുള്ള പോരാട്ടം ആരംഭിച്ചു.

∙ വയസ്സ് തിരുത്തി വിവാഹം

അക്കാലത്ത് ബ്രിട്ടനിൽ ദമ്പതികൾ തമ്മിലുള്ള പ്രായവ്യത്യാസം സാധാരണമായിരുന്നെങ്കിലും അമേലിയയും ഭർത്താവ് ജോർജും തമ്മിലുള്ള പ്രായവ്യത്യാസം അത്ര നിസ്സാരമായിരുന്നില്ല. വിവാഹം കഴിക്കുമ്പോൾ 24 വയസ്സായിരുന്നു അമേലിയയുടെ പ്രായം. ഭർത്താവ് ജോർജിന് 59 ഉം. രേഖകളിൽ കൃത്രിമം കാട്ടിയാണ് ഇരുവരും വിവാഹം കഴിച്ചത്. ജോർജ് തന്റെ പ്രായത്തേക്കാളും 11 വയസ്സ് കുറച്ചു. അമേലിയയാവട്ടെ 24 ന് പകരം രേഖകളിൽ പ്രായം 30 ആക്കി. ഈ തിരുത്ത് പിന്നീട് അമേലിയയെ പിടികൂടാൻ പൊലീസിനെ കുഴക്കിയിട്ടുണ്ട്.

അമേലിയ ഡയർ

ജോർജുമായുള്ള വിവാഹം കഴിഞ്ഞ് വർഷങ്ങൾക്കു ശേഷമാണ് അമേലിയ നഴ്സിങ് പഠനത്തിലേക്ക് തിരിയുന്നത്. മകൾ എലൻ ജനിച്ച ശേഷം കുടുംബത്തിന്റെ സാമ്പത്തികനില ഭദ്രമാക്കാനായിരുന്നു ആ ജോലി. അക്കാലത്ത് സ്ത്രീകൾക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മാന്യമായ ജോലിയായിരുന്നു അത്. രോഗികളെ സ്നേഹത്തോടെയും ശ്രദ്ധയോടെയും പരിചരിക്കുന്ന നഴ്സായി വളരെപ്പെട്ടെന്നുതന്നെ അമേലിയ ശ്രദ്ധ പിടിച്ചുപറ്റി. നല്ല ജോലി, സന്തോഷകരമായ കുടുംബജീവിതം. പക്ഷേ, ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ആകസ്മികമായി ജോർജ് മരിച്ചതോടെ കുടുംബം മുന്നോട്ടു കൊണ്ടുപോകാൻ അമേലിയ ആകെ ബുദ്ധിമുട്ടി. ചെറിയ കുട്ടിയെ നോക്കേണ്ടതുകൊണ്ട് നഴ്സിങ് ജോലി അമേലിയയ്ക്ക് ഉപേക്ഷിക്കേണ്ടിയും വന്നു.

ADVERTISEMENT

∙ ജീവിതം വഴിമാറ്റിയ ആ സുഹൃത്ത്

കുട്ടികളെ അതിക്രൂരമായി കൊന്നുകളയുന്ന കൊടും ക്രിമിനലായി അമേലിയ വളർന്നതിന് വഴികാട്ടിയത് സഹപ്രവർത്തകയും സുഹൃത്തുമായ ഒരു നഴ്സായിരുന്നു– എലെയ്ൻ ഡെയ്ൻ. അമേലിയയുമായി പരിചയപ്പെട്ട് അധികം കാലമാകുന്നതിന് മുൻപുതന്നെ അധികൃതരുടെ കണ്ണുവെട്ടിച്ച് നാടുവിട്ട അവരെപ്പറ്റി പൊലീസിന് പിന്നീട് ഒന്നും കണ്ടെത്താനായിട്ടില്ല. ഒരുപക്ഷേ, അമേലിയയെക്കാളും കൊടുംക്രിമിനലായി എലെയ്ൻ മാറിയിരുന്നോ എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്. പണം സമ്പാദിക്കാൻ, എലെയ്ൻ അമേലിയയ്ക്ക് പറഞ്ഞു കൊടുത്ത ആ എളുപ്പവഴി എലെയ്ൻ കാലങ്ങളായി ചെയ്തു വന്നിരുന്ന കുറ്റകൃത്യമായിരുന്നു എന്നതുതന്നെയാണ് കൊടും കുറ്റവാളിയെന്ന സംശയ നിഴലിലേക്ക് എലെയ്നെ കൊണ്ടുചെന്നെത്തിക്കുന്നത്.

ബേബി ഫാമിങ് – അതായിരുന്നു എലെയ്ൻ അമേലിയയ്ക്ക് പറഞ്ഞു കൊടുത്ത വഴി. പണം വാങ്ങി നവജാത ശിശുക്കളെയും ചെറിയ കുട്ടികളെയും സംരക്ഷിക്കുന്ന രീതി അക്കാലത്ത് ഇംഗ്ലണ്ടിൽ വ്യാപകമായിരുന്നു. ചെറിയ കുഞ്ഞുങ്ങളെ നോക്കുക എന്ന രീതിയിലാണ് ആദ്യകാലത്ത് ബേബി ഫാമിങ് അറിയപ്പെട്ടിരുന്നതെങ്കിലും പിന്നീടതിന് ഒരു കളങ്കം കൈവന്നു തുടങ്ങി. വിവാഹത്തിനു പുറത്ത് ജനിക്കുന്ന കുഞ്ഞുങ്ങളെയാണ് കൂടുതലായും ഇത്തരത്തിൽ ബേബി ഫാമിങ്ങിന് നൽകുന്നത് എന്നതായിരുന്നു കാരണം. സദാചാര മാമൂലുകൾ കർശനമായി പാലിക്കപ്പെട്ടിരുന്ന അക്കാലത്ത് അവിഹിത ബന്ധങ്ങളിൽ ജനിക്കുന്ന കുട്ടികളെ വളർത്തുക എന്നത് ഒരാൾക്കും ചിന്തിക്കാനാകുമായിരുന്നില്ല.

അമേലിയ കുട്ടികളെ കഴുത്തിൽ മുറുക്കി കൊല്ലാനുപയോഗിച്ചതെന്നു തെളിഞ്ഞ കയറും മൃതദേഹം പൊതിയാനുപയോഗിച്ച കടലാസുകളും. പൊലീസ് കണ്ടെടുത്തത്.

ഇങ്ങനെയുള്ളവർക്ക് താമസിച്ച് പ്രസവിക്കാനുള്ള സൗകര്യം ഒരുക്കി നൽകി, പണം വാങ്ങി കുട്ടികളുടെ സംരക്ഷണ ചുമതല ബേബി ഫാമിങ് നടത്തുന്നവർ ഏറ്റെടുത്തിരുന്നു. കുട്ടികളെക്കുറിച്ച് പുറത്തറിയരുത് എന്നതുകൊണ്ടുതന്നെ വൻ തുകയാണ് ഈ പേരിൽ വാങ്ങിയിരുന്നത്. സമൂഹത്തിൽ ഉന്നതബന്ധം പുലർത്തുന്നവരാണ് കുട്ടിയുടെ അച്ഛനും അമ്മയും എങ്കിൽ തുക വീണ്ടും ഉയരും. ഈ കുട്ടികളെ പിന്നീട് ആരും അന്വേഷിച്ചു വരാനില്ലാത്തതുകൊണ്ടു തന്നെ അവരെ സംരക്ഷിക്കുകയും മക്കളില്ലാത്തവർക്ക് ദത്തു നൽകുകയുമാണ് ചെയ്തിരുന്നത്.

ഇത്തരത്തിൽ സംരക്ഷിക്കാനേൽപ്പിക്കുന്ന കുട്ടികളെ തിരഞ്ഞ് അച്ഛനോ അമ്മയോ വരാനിടയില്ല എന്നതായിരുന്നു എലെയ്ൻ അമേലിയയ്ക്ക് പറ‍ഞ്ഞു കൊടുത്ത പഴുത്. കുട്ടികളെ സംരക്ഷിക്കാൻ പണം വാങ്ങുക, പിന്നീട് അവരെ പട്ടിണി കിടത്തിയും അവഗണിച്ചും മരിക്കാൻ വിടുക. ആ പണംകൊണ്ട് സുഖമായി ജീവിക്കുക എന്നതായിരുന്നു ജീവിക്കാൻ അമേലിയ കണ്ടെത്തിയ എളുപ്പവഴി. മൂന്നു പതിറ്റാണ്ട് നീണ്ട കുട്ടിക്കൊലപാതകങ്ങളുടെ കഥ അവിടെ തുടങ്ങി.

കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാമെന്ന് അറിയിച്ച് അമേലിയ വിവിധ പത്രങ്ങളിൽ നൽകിയ ‘ബേബി ഫാമിങ്’ പരസ്യം. പൊലീസ് പുറത്തുവിട്ട രേഖകളിലൊന്ന്.

∙ പണത്തിന് വേണ്ടി പൊലിഞ്ഞ കുരുന്നുകൾ

ബേബി ഫാമിങ്ങിലേക്ക് തിരിഞ്ഞ അമേലിയ രണ്ടാമതും വിവാഹിതയായി. മേരി ആൻ എന്ന മകളും വിൽസൺ എന്ന മകനും ആ ബന്ധത്തിൽ ജനിച്ചു. പിന്നീട് വിവാഹം കഴിച്ചുവെന്നും കുട്ടികൾ ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. പക്ഷേ, ഇത് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല. എന്തായാലും ആ മൂന്ന് പതിറ്റാണ്ടു കാലം അമേലിയ അറിയപ്പെട്ടത് വിവിധ പേരുകളിലാണ്. പല പേരുകളില്‍, പല വിലാസങ്ങളിൽ ആരും നോക്കാനില്ലാത്ത കുട്ടികളെ അമേലിയ ഏറ്റുവാങ്ങി. പത്രങ്ങളിൽ അമേലിയ നൽകിയ പരസ്യം കണ്ട് എത്തുന്നവർക്കു മുന്നിൽ, എല്ലാ ബന്ധുക്കളും ഉള്ള ഒരാളായാണ് അമേലിയ തന്നെ അവതരിപ്പിച്ചത്. വിവാഹേതര ബന്ധത്തിൽ ഗർഭം ധരിച്ച ഒട്ടേറെ യുവതികളുടെ സത്രമായി തങ്ങളുടെ വീട് മാറിയതിനെപ്പറ്റി അമേലിയയുടെ മകൾ പിന്നീട് വിചാരണവേളയിൽ പറഞ്ഞിട്ടുണ്ട്.

വളർത്താനേൽപിച്ച മക്കളെ അമേലിയ പൊന്നുപോലെ നോക്കുന്നുണ്ട് എന്നാണ് ആ സ്ത്രീകളെല്ലാം കരുതിയത്. ജോലി സമ്പാദിച്ച ശേഷം തിരികെ വരുമെന്നും അതുവരെ കുട്ടിയെ സംരക്ഷിച്ചാൽ മതിയെന്നുമായിരുന്നു ചിലരെങ്കിലും അമേലിയയുമായി ഏർപ്പെട്ടിരുന്ന കരാർ. സംശയങ്ങൾ ഒഴിവാക്കാൻ ഇവർക്ക് കുട്ടിയുടെ വളർച്ചയെപ്പറ്റി ആദ്യമൊക്കെ അമേലിയ കത്തുകൾ എഴുതി. പക്ഷേ, മറുപടിക്കത്തുകളൊന്നും അമേലിയ സ്വീകരിച്ചിരുന്നില്ല. അപ്പോഴേക്കും പുതിയ വിലാസത്തിലേക്ക് അമേലിയ മാറിയിട്ടുണ്ടാവും. പിൽക്കാലത്ത് അമേലിയ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത് ഈ കുട്ടികളെല്ലാം അതേ ദിവസംതന്നെ കൊല്ലപ്പെട്ടിരുന്നു എന്നാണ്.

ജയിലിലായിരിക്കെ അമേലിയ ഡയർ എഴുതിയ കത്ത്. തോമസ് വാലി മ്യൂസിയത്തിൽ സൂക്ഷിച്ചത്.

∙ പിടിക്കപ്പെട്ടത് ഒരേയൊരു തവണ

ബേബി ഫാമിങ് ആരംഭിച്ച് 10 വർഷത്തിനു ശേഷമാണ് ആദ്യമായി അമേലിയയുടെ ചെയ്തികളിൽ ഒരാൾ സംശയം ഉന്നയിക്കുന്നത്. കുട്ടികളുടെ മരണം സ്ഥിരീകരിക്കാൻ പലതവണയായി അമേലിയയുടെ വീട്ടിൽ എത്തിയ ഡോക്ടർ ആയിരുന്നു പരാതിക്കാരൻ. മരിക്കുന്ന കുട്ടികളുടെ എണ്ണത്തിലും മരണകാരണങ്ങളിലും അസ്വാഭാവികതയുണ്ടെന്ന് ഡോക്ടർ ആവർത്തിച്ചതോടെ അമേലിയ പിടിയിലായി. പക്ഷേ, 10 വർഷത്തിനിടെ അമേലിയ സ്വീകരിച്ച കുട്ടികളെപ്പറ്റിയോ ദത്ത് നടപടികളെപ്പറ്റിയോ ഒരന്വേഷണവുമുണ്ടായില്ല. കുട്ടികൾ മരിച്ചത് അശ്രദ്ധകൊണ്ടാണെന്ന നിഗമനത്തിൽ അമേലിയയെ ആറു മാസത്തെ കഠിനാധ്വാനത്തിന് വിധിക്കുന്നതിൽ ശിക്ഷ ഒതുങ്ങി. പിടിക്കപ്പെടാൻ ഇടയുണ്ട് എന്ന തിരിച്ചറിവായിരുന്നു അമേലിയയ്ക്ക് ഈ സംഭവം. ആറു മാസത്തെ ശിക്ഷയ്ക്കു ശേഷം ജോലി പുനഃരാരംഭിച്ച അമേലിയ പിന്നീട് കൂടുതൽ ശ്രദ്ധാലുവായി, കൂടുതൽ ക്രൂരയായ കൊലയാളിയും.

∙ ആദ്യം പട്ടിണി, പിന്നെ ലഹരി, ഒടുവിൽ ശ്വാസം മുട്ടിച്ച്...

സംരക്ഷിക്കാനായി സ്വീകരിക്കുന്ന കുട്ടികളെ പട്ടിണിക്കിട്ട് കൊല്ലുന്നതായിരുന്നു ആദ്യമൊക്കെ അമേലിയയുടെ പതിവ്. പിന്നീട് കരച്ചിൽ അസഹ്യമായി തോന്നിത്തുടങ്ങിയതോടെ വിശന്നു കരയുന്ന കുട്ടികൾക്ക് ഒരു തരം ലഹരി മരുന്ന് നൽകിത്തുടങ്ങി. അതോടെ കുട്ടികൾ ശാന്തമായി ഉറങ്ങും. ഭക്ഷണം ലഭിക്കാതെ മെല്ലെ മെല്ലെ മരണത്തിന് കീഴടങ്ങും. പക്ഷേ, കൊലപാതകങ്ങൾ പതിവായതോടെ ഈ ചെറിയ കാലയളവു പോലും സംരക്ഷണ ചുമതല വഹിക്കുന്നത് നഷ്ടമായി അമേലിയയ്ക്ക് തോന്നിത്തുടങ്ങി. പിന്നീട് ദിവസങ്ങൾ മാത്രം പ്രായമുള്ള കുരുന്നുകളെ കഴുത്തിൽ വെള്ള ടേപ്പ് മുറുക്കിക്കെട്ടി ശ്വാസം മുട്ടിച്ച് കൊല്ലാൻ ആരംഭിച്ചു. ‘‘അവർ മരിക്കുന്നത് ഞാൻ പുഞ്ചിരിയോടെ നോക്കിയിരുന്നു’’ എന്നാണ് അമേലിയ കോടതിയിൽ പറഞ്ഞത്. 

അമേലിയ ഡയറിനെ കുരുക്കിയ റെയിൽവേ ലേബൽ. തെംസ് നദിയിൽ അമേലിയ ഒഴുക്കിയ മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്നതാണ് ഇത്.

അമ്മമാരുടെ കൈയ്യിൽനിന്ന് വാങ്ങുന്ന മുഴുവൻ തുകയും മുതലാക്കാൻ ആദ്യ ദിവസംതന്നെ അമേലിയ കുട്ടികളെ കൊല്ലാനാരംഭിച്ചു. നാനൂറിലധികം കുട്ടികൾ ഇങ്ങനെ മരണപ്പെട്ടിട്ടുണ്ടാവാം എന്നാണ് കണക്ക്. മരണം സ്ഥിരീകരിക്കാൻ ഡോക്ടറെ വിളിച്ചാൽ മുൻപത്തേതു പോലെ പിടിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ അമേലിയ പിന്നീട് ഒരു രേഖകളുടെയും പിൻബലം കാക്കാതെ മൃതദേഹങ്ങൾ ഉപേക്ഷിച്ചു തുടങ്ങി. വെള്ള ടേപ്പ് കൊണ്ട് കഴുത്ത് മുറുക്കിയ മൃതദേഹങ്ങൾ പെട്ടിയിലാക്കി തെംസ് നദിയിൽ അമേലിയ ഒഴുക്കിക്കളഞ്ഞു. അമേലിയ പിടിക്കപ്പെട്ടുന്നതിന് ആഴ്ചകൾക്ക് മുൻപ് മാത്രം പത്തോളം പെട്ടികളാണ് ഇത്തരത്തിൽ കണ്ടെത്തിയത്. അതിൽ തിരിച്ചറിയാനായത് രണ്ടോ മൂന്നോ കുട്ടികളെ മാത്രം. 

ആദ്യം പിടിക്കപ്പെട്ടതിനു ശേഷം പിന്നീട് 20 വർഷവും ഇതേ രീതിയിലാണ് മൃതദേഹങ്ങൾ ഉപേക്ഷിച്ചിരുന്നത്. ഒരിക്കൽ, വളർത്താനേൽപ്പിച്ച കുട്ടിയെ അന്വേഷിച്ച് ഒരാൾ തിരിച്ചു വന്ന സംഭവവുമുണ്ടായി. ആ കുട്ടിക്ക് പകരം മറ്റൊരു കുട്ടിയെ കാണിച്ച് അമേലിയ വിശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആ ശ്രമം വിജയിച്ചില്ല. വളർത്താനേൽപ്പിച്ച കുട്ടിയുടെ ശരീരത്തിലെ അടയാളമായിരുന്നു കാരണം. പിടിക്കപ്പെടുമെന്ന് ഉറപ്പായ അമേലിയ ഉറക്കഗുളികകൾ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മരണത്തിൽനിന്ന് രക്ഷപ്പെട്ട അമേലിയ ഭ്രാന്ത് അഭിനയിക്കാൻ തുടങ്ങി. മാനസിക രോഗികളുടെ അഭയകേന്ദ്രത്തിൽ കുറച്ചുനാൾ കഴിഞ്ഞശേഷം പുറത്തിറങ്ങുകയും ചെയ്തു. ഇത്തരം കേന്ദ്രങ്ങളിൽ നഴ്സായി ജോലി നോക്കിയ അമേലിയയ്ക്ക് എങ്ങനെയൊക്കെ അഭിനയിച്ചാൽ രോഗിയായി കരുതുമെന്നും എങ്ങനെയൊക്കെ അഭിനയിച്ചാൽ പുറത്തിറങ്ങാനാകുമെന്നും കൃത്യമായി അറിയാമായിരുന്നു. പലതവണ ഈ അവസരം അമേലിയ മുതലാക്കി. വീണ്ടും പുറത്തിറങ്ങി പുതിയ വിലാസത്തിൽ ക്രിമിനൽ ജീവിതം തുടർന്നു.

∙ ഒടുവിൽ പിടിക്കപ്പെട്ടത് എങ്ങനെ?

മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് പുറത്തിറങ്ങിയ അമേലിയ, ജെയ്ൻ സ്മിത്ത് എന്ന യുവതിയെ ഒപ്പം കൂട്ടി. മറ്റുള്ളവരുടെ മുൻപിൽ തന്നെ അമ്മ എന്ന് പരിചയപ്പെടുത്തണം എന്നാണ് അമേലിയ അവളോട് പറഞ്ഞിരുന്നത്. സുരക്ഷിതമായ കുടുംബം എന്ന ധാരണ മറ്റുള്ളവർക്കു മുൻപിൽ ഉണ്ടാക്കാനായിരുന്നു അത്. മിസിസ് തോമസ് എന്ന പേരിലായിരുന്നു പിന്നീട് അമേലിയയുടെ ക്രൂരകൃത്യങ്ങൾ. അധികം വൈകാതെ അമേലിയ നൽകിയ പത്രപരസ്യം കണ്ട് ഇരുപത്തിയാറുകാരിയായ എവെലിന തന്റെ നാലു മാസം പ്രായമുള്ള മകൾ ഡോറിസിനെ അമേലിയയുടെ അടുത്ത് സംരക്ഷിക്കാനേൽപിച്ചു. ജോലി നേടിയ ശേഷം മകളെ തിരിച്ചു വാങ്ങിക്കോളാം എന്നായിരുന്നു എവെലിനയുടെ കരാർ. 

കൊലപ്പെടുത്തിയ കുട്ടികളെ പെട്ടികളിലാക്കി തെംസ് നദിയിലായിരുന്നു അമേലിയ ഒഴുക്കിയിരുന്നത് (Photo by Ben Stansall / AFP)

ആഴ്ച തോറും മകളെ സംരക്ഷിക്കാനുള്ള തുക നൽകാമെന്ന് പറ‍ഞ്ഞെങ്കിലും പണം മുഴുവൻ ഒന്നിച്ചു വേണമെന്ന് അമേലിയ വാശി പിടിച്ചതോടെ എവെലിന വഴങ്ങി. മുഴുവൻ പണവും ഒരു പെട്ടി നിറയെ മകൾക്കുള്ള വസ്ത്രങ്ങളും കൈമാറി. ലണ്ടനിൽ വച്ചായിരുന്നു ആ കൂടിക്കാഴ്ച. മകൾ സുരക്ഷിതയാണെന്ന് അമേലിയ ഒരു തവണ മറുപടി അയച്ചു. പക്ഷേ, പിന്നീട് എവെലിന അയച്ച കത്തുകളൊന്നും ആ വിലാസത്തിൽ എത്തിയില്ല. ആ കുട്ടിയുമായി അമേലിയയും ജെയ്ൻ സ്മിത്തും നേരേ പോയത് മകൾ മേരി ആനിന്റെ താമസ സ്ഥലത്തേക്കാണ്. അന്ന് വൈകുന്നേരം തന്നെ വെള്ള ടേപ്പ് മുറുക്കി ആ കുട്ടിയെ അമേലിയ കൊന്നു. കുട്ടി ക്ഷീണം മൂലം ഉറങ്ങുകയാണെന്നാണ് മകളോട് പറഞ്ഞത്. 

പിറ്റേന്ന്, ‘മകളുടെ വിലാസത്തിൽ’ ഒരു കുട്ടിയെ കൂടി മിസിസ് തോമസിന് വാങ്ങാനുണ്ടായിരുന്നു. അത് ഒരാൺകുട്ടിയായിരുന്നു. വെള്ള ടേപ്പ് ബാക്കി ഇല്ലാത്തതുകൊണ്ട് ആദ്യം കൊലപ്പെടുത്തിയ കുട്ടിയുടെ കഴുത്തിലെ കുരുക്കിന്റെ പാതി മുറിച്ചെടുത്താണ് അവർ രണ്ടാമത്തെ കുട്ടിയുടെ ജീവനെടുത്തത്. രണ്ടു സ്ത്രീകളും ചേർന്ന് ആ കുട്ടികളെ ഒന്നിനു മുകളിൽ ഒന്നായി പൊതിഞ്ഞു. പിന്നെ പെട്ടിയിലാക്കി. തിരികെ പോകും വഴി ആ പെട്ടി പതിവു പോലെ തെംസ് നദിയിൽ അമേലിയ ഒഴുക്കി. അതിലൊരിടത്ത്, മിസിസ് തോമസ് യാത്ര ചെയ്ത റെയിൽവേ ലേബൽ ഒട്ടിച്ചിട്ടുണ്ടായിരുന്നു! കുട്ടികളുടെ തുണികൾ കൈമാറിയ അതേ കാർഡ്ബോർഡ് പെട്ടി.

പക്ഷേ, അതിനും രണ്ടു ദിവസം മുൻപ് തന്നെ അമേലിയ പൊലീസിന്റെ സംശയ നിഴലിലായിരുന്നു. അമേലിയ ഉപേക്ഷിച്ച കാർഡ്ബോർഡ് പെട്ടികളിലൊന്ന് തെംസ് നദിയിൽ പൊങ്ങി. അഴുകിത്തുടങ്ങിയ ഒരു കുഞ്ഞു മൃതശരീരം അതിലുണ്ടായിരുന്നു. പൊതിയാനുപയോഗിച്ച കടലാസ് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയ പൊലീസ് അതിൽനിന്ന് മിസിസ് തോമസ് എന്ന പേര് കണ്ടെത്തിയിരുന്നു. പിന്നീട് നടത്തിയ അന്വേഷണം അമേലിയയിൽ ചെന്നെത്തി. രണ്ട് മൃതദേഹങ്ങൾ ഒന്നിച്ചുപേക്ഷിച്ചതിന്റെ പിറ്റേന്ന് പുതിയ കക്ഷിയെ കാത്തിരുന്ന അമേലിയയെ തേടിയെത്തിയത് പൊലീസാണ്. അമേലിയയ്ക്ക് എതിരെയുള്ള ഒട്ടേറെ തെളിവുകൾ ആ വീട്ടിൽ തന്നെയുണ്ടായിരുന്നു. മൃതശരീരങ്ങളൊന്നും കണ്ടെത്തിയില്ലെങ്കിലും അഴുകിയ മാംസത്തിന്റെ മണം, കുട്ടികളുടെ ഉടുപ്പുകൾ, അമ്മമാരുമായി നടത്തിയ ദത്തെടുക്കലിന്റെയും കത്തിടപാടുകളുടെയും രേഖകൾ എന്നിവയെല്ലാം നിർണായക തെളിവുകളായി.

പൊലീസ് കണ്ടെത്തിയ മൃതദേഹം ഹെലെന എന്ന പെൺകുട്ടിയുടേതായിരുന്നുവെന്ന് തിരിച്ചറിഞ്ഞു. സ്വീകരിച്ച ദിവസംതന്നെ കൊലപ്പെടുത്തിയ അവളെ അമേലിയ സ്ഥിരമായി മൃതദേഹങ്ങൾ പൊതിയാൻ ഉപയോഗിച്ചിരുന്ന ബ്രൗൺ കടലാസ് കിട്ടാഞ്ഞതുകൊണ്ട് വീട്ടിൽ ഒളിപ്പിക്കുകയായിരുന്നു. മൂന്നാഴ്ചയ്ക്കു ശേഷം ദുർഗന്ധം അസഹ്യമായപ്പോഴാണ് പെട്ടിയിലാക്കി ഉപേക്ഷിച്ചത്. പെട്ടിയുടെ ഭാരം നന്നേ കുറഞ്ഞിരുന്നതുകൊണ്ട് അമേലിയയുടെ പ്രതീക്ഷയ്ക്ക് വിപരീതമായി അത് പൊങ്ങി. മൂന്നു പതിറ്റാണ്ട് നീണ്ടു നിന്ന കൊലപാതക പരമ്പരയിൽ ആദ്യമായി അമേലിയ കൊലപാതകത്തിന് പിടിക്കപ്പെട്ടു. പിന്നാലെ തെംസ് നദി മുഴുവൻ തപ്പാൻ പൊലീസ് തീരുമാനിച്ചു. അമേലിയയുടെ വിലാസമെഴുതിയ പെട്ടിയിലുണ്ടായിരുന്ന തന്റെ മകളെ എവെലിന തിരിച്ചറിഞ്ഞു. ഇവർ തമ്മിൽ നടന്ന ഇടപാടുകളുടെ തെളിവുകൾ അമേലിയയ്ക്ക് എതിരായി. സമീപകാലത്ത് ഉപേക്ഷിച്ചിരുന്ന ഇരുപതോളം പെട്ടികളാണ് അന്നു കണ്ടെത്തിയത്. തിരിച്ചറിയാനായത് അഞ്ച് കുട്ടികളെ മാത്രം.

സെൻട്രൽ ലണ്ടനിലെ ഓൾഡ് ബെയ്‌ലി കോടതി. ഇവിടെയാണ് അമേലിയയ്ക്ക് ശിക്ഷ വിധിച്ചത് (Photo by AFP / Adrian DENNIS)

∙ ശിക്ഷ വേഗത്തിൽ

എല്ലാ തെളിവുകളും അമേലിയയ്ക്ക് എതിരായിരുന്നതുകൊണ്ടു തന്നെ കുറ്റക്കാരിയാണെന്ന് കണ്ടെത്താൻ വെറും നാലു മിനിറ്റാണ് ഓൾഡ് ബെയ്‌ലി കോടതി എടുത്തത്. എന്തിന് ഈ ക്രൂരത ചെയ്തു എന്നതിന് കൃത്യമായ ഒരുത്തരവും അമേലിയയ്ക്ക് ഉണ്ടായിരുന്നില്ല. ‘‘ഞാൻ മാലാഖകളെ നിർമിക്കുകയാണ്. അവരെ ഇവിടെയല്ല, സ്വർഗത്തിലാണ് ആവശ്യം’’ എന്നാണ് വീട്ടിൽ വരികയും പൊടുന്നനെ കാണാതാവുകയും ചെയ്യുന്ന കുട്ടികളെപ്പറ്റി അമ്മ കുട്ടിക്കാലത്ത് തന്നോടു പറഞ്ഞിരുന്നതെന്ന് മകൾ മേരി ആൻ കോടതിയിൽ പറഞ്ഞു. രണ്ടു കൊലപാതകങ്ങൾ നടന്നത് മകളുടെ താമസസ്ഥലത്തായതിനാൽ ആദ്യം അവരെയും പ്രതിചേർത്തിരുന്നെങ്കിലും പിന്നീട് വെറുതെ വിടുകയായിരുന്നു. ബേബി ഫാമിങ് തുടങ്ങി മുപ്പതാം വർഷം പിടിക്കപ്പെട്ട അമേലിയ അതുവരെ നാനൂറിലധികം കുട്ടികളെ കൊലപ്പെടുത്തിയിട്ടുണ്ടാകാം എന്നായിരുന്നു പൊലീസിന്റെ വിലയിരുത്തൽ. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ ശേഷവും തനിക്കൊന്നും പറയാനില്ല എന്നാണ് അമേലിയ ആവർത്തിച്ചത്.

അമേലിയയ്ക്ക് മാനസികരോഗം ഉണ്ടെന്നും അതുകൊണ്ടാണ് കുറ്റകൃത്യത്തിലേർപ്പെട്ടത് എന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ ഈ മാനസികരോഗം കളവ് മാത്രമാണെന്നും പിടിക്കപ്പെടുമെന്ന് ഉറപ്പാവുന്ന ഘട്ടങ്ങളിൽ മാത്രമാണ് അമേലിയയിൽ രോഗം ആരോപിക്കപ്പെട്ടതെന്നും കോടതിയിൽ തെളിഞ്ഞു. ഒടുവിൽ 1896 ജൂൺ 10 ന് 59 –ാം വയസ്സിൽ അമേലിയ തൂക്കിലേറ്റപ്പെട്ടു. ബ്രിട്ടന്റെ ചരിത്രത്തിൽ ഇന്നും തൂക്കികൊല്ലപ്പെട്ട ഏറ്റവും പ്രായം കൂടിയ വനിത അമേലിയ തന്നെയാണ്. അമേലിയ കുട്ടിക്കാലത്ത് അനുഭവിച്ചത് എന്താണോ അതേ യാതനകളിൽക്കൂടിയാണ് മകൾ മേരി ആനും കടന്നു പോയിരുന്നത്. മേരിയുടെ കുട്ടിക്കാലത്ത് മൂന്നു തവണ അമേലിയ മാനസികരോഗത്തിന്റെ പേരിൽ ചികിത്സയ്ക്ക് പ്രവേശിക്കപ്പെട്ടിരുന്നു. സുബോധം നഷ്ടപ്പെടുകയും ലഹരിക്ക് അടിമയാവുകയും ചെയ്ത അമേലിയ മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

അമേലിയയുടെ മാനസിക വിഭ്രാന്തി വന്ന അമ്മയെ നോക്കാൻ അമേലിയ തനിച്ചായിരുന്നതു പോലെ അമേലിയയുടെ എല്ലാ ചെയ്തികളുടെയും ഭാരമനുഭവിച്ചിരുന്നത് മകൾ മേരിയായിരുന്നു. ഗർഭിണികളും കുട്ടികളും തുടരെത്തുടരെ വരികയും അവരെ കാണാതാവുകയും ചെയ്യുന്നത് മേരിയിൽ വലിയ ആശങ്കകളും ഭീതിയുമുണ്ടാക്കി. വിവാഹശേഷം ഭർത്താവ് ആർതറിനൊപ്പം താമസമാക്കിയ മേരിയെ കാണാൻ അമേലിയ പലപ്പോഴും എത്തിയിരുന്നു. വൈകാതെ മേരിയും ഭർത്താവും ബേബി ഫാമിങ്ങിൽ താൽപര്യം കാണിക്കുകയും ചെയ്തു. അമേലിയയെ തൂക്കിക്കൊന്ന് രണ്ടു വർഷം പിന്നിടുമ്പോൾ ലണ്ടനിലെ റെയിൽവേ സ്റ്റേഷനുകളിലൊന്നിലെ സീറ്റിനടിയിൽ ഉപേക്ഷിക്കപ്പെട്ട പെട്ടിയിൽ ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ മൃതപ്രായനായ ഒരു കുഞ്ഞിനെ കണ്ടെത്തി. വിലാസം അന്വേഷിച്ച പൊലീസ് എത്തിയത് മേരിയുടെ വീട്ടിൽ! അമ്മയെപ്പോലെ കൊടും കുറ്റവാളിയായി മേരി മാറിയിരുന്നോ എന്നതിന് തെളിവുകളില്ലെങ്കിലും ബ്രിട്ടന്റെ ക്രിമിനൽ ചരിത്രത്തിലെ ഏറ്റവും ഭീതി നിറഞ്ഞ അധ്യായമാണ് അമേലിയയുടേതും പിന്നീടൊരിക്കലും കണ്ടെത്തിയിട്ടില്ലാത്ത എലെൻ ഡെയ്നിന്റേതും.

English Summary: Life of Amelia Dyer, the Serial Killer Nurse Who Killed Hundreds of Babies