‘ഞങ്ങൾക്ക് ഞങ്ങളുടെ പഴയ കുഞ്ഞതുക്കരയെ തരാമോ ? ഇതിലും രുചിയുള്ള പാൽപ്പായസം തരാം’ ലോക പ്രശസ്ത കാർഷിക ശാസ്ത്രജ്‍ഞനും ലോക പ്രശസ്തമായ അമ്പലപ്പുഴക്കാരും കണ്ടുമുട്ടിയപ്പോൾ തളിർത്തതാണ് ഈ സംഭാഷണം. വർഷങ്ങൾക്കു മുമ്പാണ് സന്ദർഭം. കുട്ടനാട് കാർഷിക പാക്കേജ് തയ്യാറാക്കുന്നതിന്റെ ചർച്ചയ്ക്കായി ആലപ്പുഴയിൽ എത്തിയതാണ് ഡോ. എം.എസ്. സ്വാമിനാഥൻ. സന്ദർശനത്തിന് ഇടയിൽ നാട്ടുകാർ ഡോ. സ്വാമിനാഥന് അൽപം അമ്പലപ്പുഴ പാൽപ്പായസം വിളമ്പി. ആരും കൊതിക്കുന്നതാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാൽപ്പായസം. പായസം കഴിച്ച സ്വാമിനാഥൻ തന്റെ സന്തോഷം നാട്ടുകാരെ അറിയിച്ചു. കുട്ടനാട്ടുകാരനും കാർഷിക ശാസ്ത്രജ്ഞനുമായ അദ്ദേഹത്തോട് നാട്ടുകാർ തങ്ങളുടെ ഒരു പ്രത്യേക ആവശ്യം അറിയിച്ചു. കാർഷിക പാക്കേജ് വന്നാൽ കുഞ്ഞതുക്കരയെ തിരിച്ചു തരുമോ

‘ഞങ്ങൾക്ക് ഞങ്ങളുടെ പഴയ കുഞ്ഞതുക്കരയെ തരാമോ ? ഇതിലും രുചിയുള്ള പാൽപ്പായസം തരാം’ ലോക പ്രശസ്ത കാർഷിക ശാസ്ത്രജ്‍ഞനും ലോക പ്രശസ്തമായ അമ്പലപ്പുഴക്കാരും കണ്ടുമുട്ടിയപ്പോൾ തളിർത്തതാണ് ഈ സംഭാഷണം. വർഷങ്ങൾക്കു മുമ്പാണ് സന്ദർഭം. കുട്ടനാട് കാർഷിക പാക്കേജ് തയ്യാറാക്കുന്നതിന്റെ ചർച്ചയ്ക്കായി ആലപ്പുഴയിൽ എത്തിയതാണ് ഡോ. എം.എസ്. സ്വാമിനാഥൻ. സന്ദർശനത്തിന് ഇടയിൽ നാട്ടുകാർ ഡോ. സ്വാമിനാഥന് അൽപം അമ്പലപ്പുഴ പാൽപ്പായസം വിളമ്പി. ആരും കൊതിക്കുന്നതാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാൽപ്പായസം. പായസം കഴിച്ച സ്വാമിനാഥൻ തന്റെ സന്തോഷം നാട്ടുകാരെ അറിയിച്ചു. കുട്ടനാട്ടുകാരനും കാർഷിക ശാസ്ത്രജ്ഞനുമായ അദ്ദേഹത്തോട് നാട്ടുകാർ തങ്ങളുടെ ഒരു പ്രത്യേക ആവശ്യം അറിയിച്ചു. കാർഷിക പാക്കേജ് വന്നാൽ കുഞ്ഞതുക്കരയെ തിരിച്ചു തരുമോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഞങ്ങൾക്ക് ഞങ്ങളുടെ പഴയ കുഞ്ഞതുക്കരയെ തരാമോ ? ഇതിലും രുചിയുള്ള പാൽപ്പായസം തരാം’ ലോക പ്രശസ്ത കാർഷിക ശാസ്ത്രജ്‍ഞനും ലോക പ്രശസ്തമായ അമ്പലപ്പുഴക്കാരും കണ്ടുമുട്ടിയപ്പോൾ തളിർത്തതാണ് ഈ സംഭാഷണം. വർഷങ്ങൾക്കു മുമ്പാണ് സന്ദർഭം. കുട്ടനാട് കാർഷിക പാക്കേജ് തയ്യാറാക്കുന്നതിന്റെ ചർച്ചയ്ക്കായി ആലപ്പുഴയിൽ എത്തിയതാണ് ഡോ. എം.എസ്. സ്വാമിനാഥൻ. സന്ദർശനത്തിന് ഇടയിൽ നാട്ടുകാർ ഡോ. സ്വാമിനാഥന് അൽപം അമ്പലപ്പുഴ പാൽപ്പായസം വിളമ്പി. ആരും കൊതിക്കുന്നതാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാൽപ്പായസം. പായസം കഴിച്ച സ്വാമിനാഥൻ തന്റെ സന്തോഷം നാട്ടുകാരെ അറിയിച്ചു. കുട്ടനാട്ടുകാരനും കാർഷിക ശാസ്ത്രജ്ഞനുമായ അദ്ദേഹത്തോട് നാട്ടുകാർ തങ്ങളുടെ ഒരു പ്രത്യേക ആവശ്യം അറിയിച്ചു. കാർഷിക പാക്കേജ് വന്നാൽ കുഞ്ഞതുക്കരയെ തിരിച്ചു തരുമോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഞങ്ങൾക്ക് ഞങ്ങളുടെ പഴയ കുഞ്ഞതുക്കരയെ തരാമോ? ഇതിലും രുചിയുള്ള പാൽപ്പായസം തരാം’, ലോക പ്രശസ്ത കാർഷിക ശാസ്ത്രജ്‍ഞനും അമ്പലപ്പുഴക്കാരും കണ്ടുമുട്ടിയപ്പോൾ തളിർത്തതാണ് ഈ സംഭാഷണം. വർഷങ്ങൾക്കു മുമ്പാണ് സന്ദർഭം. കുട്ടനാട് കാർഷിക പാക്കേജ് തയ്യാറാക്കുന്നതിന്റെ ചർച്ചയ്ക്കായി ആലപ്പുഴയിൽ എത്തിയതാണ് ഡോ. എം.എസ്.സ്വാമിനാഥൻ. സന്ദർശനത്തിനിടയിൽ നാട്ടുകാർ ഡോ. സ്വാമിനാഥന് അൽപ്പം അമ്പലപ്പുഴ പാൽപ്പായസം വിളമ്പി. ആരും കൊതിക്കുന്നതാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാൽപ്പായസം. പായസം കഴിച്ച സ്വാമിനാഥൻ തന്റെ സന്തോഷം നാട്ടുകാരെ അറിയിച്ചു. കുട്ടനാട്ടുകാരനും കാർഷിക ശാസ്ത്രജ്ഞനുമായ അദ്ദേഹത്തോട് നാട്ടുകാർ തങ്ങളുടെ ഒരു പ്രത്യേക ആവശ്യം അറിയിച്ചു.

കാർഷിക പാക്കേജ് വന്നാൽ കുഞ്ഞതുക്കരയെ തിരിച്ചു തരുമോ? കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിലെ പഴയ കാലത്തെ നെല്ലിനമാണ് അതുക്കര. അതുക്കര വച്ചാൽ ആവോളം ചോറെന്ന് പഴമൊഴിയും. ചെറിയ മണിയുള്ള നെല്ലിന്റെ പേരാണ് കുഞ്ഞതുക്കര. പണ്ട് അമ്പലപ്പുഴ പാൽപ്പായസം തയ്യാറാക്കിയിരുന്നത് കുഞ്ഞതുക്കരയുടെ അരിയിലായിരുന്നു. പായസത്തിന്റെ രുചിയുടെ കാരണങ്ങളിലൊന്ന് കു‍ഞ്ഞതുക്കരയാണെന്ന് പഴമക്കാരും കരുതിയിരുന്നു. മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥനെ കാണുമ്പോൾ ആലപ്പുഴക്കാർ വേറെ എന്തു ചോദിക്കാൻ! വാസ്തവത്തിൽ ഇന്ത്യയുടെ വിശപ്പടക്കിയ കാർഷിക ശാസ്ത്രജ്ഞൻ തന്റെ 98 വർഷങ്ങളും ചിലവഴിച്ചത് ലോകത്തിന്റെ ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം തേടാനായിരുന്നു.

മങ്കൊമ്പ് ഗ്രാമത്തിന്റെ ആകാശ ദൃശ്യം. (File Photo courtesy: MSSRF)
ADVERTISEMENT

ആലപ്പുഴയിലോ ചെന്നൈയിലോ മനിലയിലോ എവിടെ ആയാലും അദ്ദേഹത്തെ തേടി കർഷകർ എത്തും. കർഷകരുടെ വാക്കുകൾക്കായി അദ്ദേഹവും കാതോർത്തു. തിരക്കേറിയ ആ ജീവിത യാത്രയിൽ കുട്ടനാട് സ്വാമിനാഥന്റെ നിഴലായിരുന്നു. സ്വാമിനാഥന്‍ എന്ന പേര് ലോകം തിരിച്ചറിയുന്നതാണ്. ആ പേരു തുടങ്ങുന്നത് മങ്കൊമ്പ് എന്ന കുട്ടനാടൻ ഗ്രാമത്തിലാണ്. 

മങ്കൊമ്പ് സ്വാമിമാർ കുട്ടനാട്ടിൽ കൃഷിയെ സഹായിച്ചു, മങ്കൊമ്പ് സ്വാമിനാഥൻ ലോകത്തെയും 

മങ്കൊമ്പ് സ്വാമിമാർ. അങ്ങനെ ആയിരുന്നു കുട്ടനാട്ടുകാർ അവരെ വിളിച്ചിരുന്നത്. കേരളത്തിന്റെ നെല്ലറയിലേക്ക് അവരെ എത്തിച്ചത് കൃഷിയോടുള്ള അടുപ്പമായിരുന്നു. ഒരുപക്ഷേ ആദ്യ കാലത്ത് കുട്ടനാട്ടിൽ നെൽകൃഷി വ്യാപിപ്പിക്കുന്നതിൽ അവരുടെ പങ്കും വലുതായിരുന്നുവെന്ന് കുട്ടനാട് കായൽ ഗവേഷണ കേന്ദ്രം എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. കെ.ജി.പത്മകുമാർ പറയുന്നു. ‘‘കുട്ടനാട്ടിൽ കൃഷിക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഇവർക്ക് പങ്കുണ്ട്. പാടശേഖരങ്ങൾ രൂപപ്പെടുത്തുന്നതിലും ഇവർ സഹായിച്ചു. കർഷകർക്ക് അവർ പലിശയ്ക്ക് പണം നൽകുമായിരുന്നു. മങ്കൊമ്പ് ക്ഷേത്രത്തിന് സമീപത്തായിരുന്നു ഡോ. സ്വാമിനാഥന്റെ കുടുംബം’’, ഡോ. പത്മകുമാർ പറഞ്ഞു. 

സ്വാമിനാഥന്റെ പിതാവ് എം.കെ.സാംബശിവൻ കുംഭകോണത്ത് ഡോക്ടറായിരുന്നു. അതിനാൽ അദ്ദേഹത്തിന്റെ ജനനവും പഠനവും ചെന്നൈയിലായിരുന്നു. അതേസമയം മങ്കൊമ്പുമായുള്ള പൊക്കിൾകൊടി ബന്ധത്തിലൂടെ കുട്ടനാട്ടിന്റെ കൃഷിയും അദ്ദേഹത്തിന്റെ ജനിതക ഘടനയിൽ എത്തി. കുടുംബാംഗങ്ങൾ കുട്ടനാട്ടിൽ കൃഷിയുമായുള്ള ബന്ധം തുടർന്നപ്പോൾ സ്വാമിനാഥൻ വേറൊരു വഴിയിലൂടെ കൃഷിയിൽ തന്നെ എത്തുകയായിരുന്നു. ബിരുദപഠനത്തിന് ചേർന്നത് കോയമ്പത്തൂർ കാർഷിക കോളജിൽ. കാർഷിക കോളജ് പിന്നീട് തമിഴ്നാട് കാർഷിക സർവകലാശാലയായി. ജനിതക ഘടനയിലുള്ള കാർഷിക ശാസ്ത്രത്തിൽ വേരുറയ്ക്കാൻ അധികസമയം വേണ്ടി വന്നില്ല. തന്റെ വഴി അദ്ദേഹവും തിരിച്ചറിഞ്ഞിരുന്നു. കോശ ജനിതക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം എടുത്ത ശേഷം ഡോക്ടറേറ്റും പൂർത്തിയാക്കി. കാർഷിക തറവാട്ടിൽ നിന്ന് കാർഷിക ശാസ്ത്രജ്‍നിലേക്കുള്ള യാത്ര അവിടെ തുടങ്ങുന്നു.

ഡോ. എം.എസ്.സ്വാമിനാഥന്റെ ആലപ്പുഴ മങ്കൊമ്പിലുള്ള കുടുംബവീട്. കനത്ത മഴയെത്തുടർന്ന് ഈ വീടിന്റെ പരിസരത്ത് വെള്ളം കയറിയപ്പോൾ പകർത്തിയ ചിത്രം. (File Photo: Vignesh Krishnamurthi ∙ Manorama)
ADVERTISEMENT

കഞ്ഞി കുടിക്കാൻ കപ്പൽ വരണം, കർഷകരെ രക്ഷിച്ചത് ഈ എട്ടാമൻ 

ഐആർ 8. ഈ പേരു കേൾക്കാത്ത മലയാളിയുണ്ടോ. നിലങ്ങളിൽ വിപ്ലവം സൃഷ്ടിച്ച നെൽ വിത്താണിത്. പൊക്കം കുറവ്, വെള്ളത്തിൽ വീഴില്ല, വിളവ് മൂന്നിരട്ടി. കീടശല്യവും കുറവ്. രാസവളം ഇട്ടാൽ ഇഷട്ം പോലെ വിളവ്. ഇന്തോനേഷ്യയിലെ പെറ്റ എന്ന ഇനവും തായ്‌വാനിലെ ഡിജിയോ വൂജെൻ എന്ന പൊക്കം കുറഞ്ഞ ഇനവുമാണ് ഐആർ എട്ടിന്റെ മാതാപിതാക്കൾ എന്ന് എത്ര പേർക്കറിയാം? ഐആർ എട്ടിനായി നെൽ കർഷകർ ഓടി നടന്ന കാലം അധികം പിന്നിലല്ല. ഇന്ത്യൻ അഗ്രിക്കൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐഎആർഐ) പുറത്തിറക്കിയ എട്ടാമത്തെ അത്യുൽപാദന ശേഷിയുള്ള വിത്തിനമാണിത്. ഡോ. സ്വാമിനാഥനായിരുന്നു ഗവേഷണ കേന്ദ്രം ഡയറക്ടർ. ആ പദ്ധതിയുടെ പേര് ഹരിത വിപ്ലവം എന്നും. കേന്ദ്രത്തിന്റെ 38 മക്കളിൽ എട്ടാമനാണ് ഐആർ 8.

ഭക്ഷ്യധാന്യങ്ങൾക്കായി ഇന്ത്യ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന കാലമായിരുന്നു അതെന്ന് ആസൂത്രണ ബോർഡ് അംഗവും കാർഷിക ശാസ്ത്രജ്‍ഞനുമായ ഡോ. ജിജു പി.അലക്സ് പറയുന്നു. ‘‘കപ്പൽ വഴി ഭക്ഷണം വരണം എന്നർഥമുള്ള ‘ഷിപ് ടു മൗത്ത്’ (ship to mouth) അതിജീവനത്തിന്റെ കാലം. വളരുന്ന ജനസംഖ്യ, ഒരാൾക്ക് ഒരു ദിവസം കഴിക്കാനുള്ളത് കേവലം 417 ഗ്രാം ഭക്ഷണം. അതായിരുന്നു അന്നത്തെ ഇന്ത്യയുടെ അവസ്ഥ. കൃഷി നഷ്ടവും. കർഷകർ തീരാക്കടത്തിലും. കേന്ദ്ര കൃഷി മന്ത്രിമാരായിരുന്ന സി. സുബ്രഹ്മണ്യവും ജഗജീവൻ റാമും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ സ്വാമിനാഥൻ അടക്കമുള്ള ശാസ്ത്ര ലോകത്തോട് ആവശ്യപ്പെട്ടു. ഇക്കാലത്താണ് യുഎസ് കാർഷിക ശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായിരുന്ന ഡോ. നോർമൻ ബോർലഗ് മെക്സിക്കൻ ഗോതമ്പിൽ അത്യുത്പാദന ശേഷിയുള്ള സങ്കര ഇനം കണ്ടെത്തിയത്.

ഡോ. എം.എസ്.സ്വാമിനാഥൻ ഗോവയിലെ ഉൾനാടൻ കർഷകർക്കൊപ്പം. (File Photo courtesy: MSSRF)

ആ പാതയിലേക്ക് സ്വാമിനാഥന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ ശാസ്ത്ര ലോകം തിരിഞ്ഞു. ഗോതമ്പിലും നെല്ലിലും അത്യുത്പാദന ശേഷിയുള്ള സങ്കര ഇനങ്ങൾ ഗവേഷണത്തിലൂടെ വികസിപ്പിച്ചു. മികച്ച രാസവളങ്ങളും കീടങ്ങളെ നിയന്ത്രിക്കാൻ രാസകീടനാശിനികളും പ്രയോഗിച്ചു. കൃഷിയിടങ്ങളിൽ പുതിയ കാർഷിക രീതികൾ നടപ്പിലാക്കി. അങ്ങനെ ഭക്ഷ്യ ഉത്പാദനത്തിൽ ഇന്ത്യ സ്വയംപര്യാപ്തമായി. പണ്ട് ഇന്ത്യയിലേക്ക് കപ്പലിൽ ഭക്ഷ്യ ധാന്യങ്ങൾ വന്നെങ്കിൽ ഇന്ന് അതേ കപ്പലിൽ ഇവിടെ നിന്ന് ധാന്യങ്ങൾ വിദേശത്തേക്കു പോകുന്നു. അടുത്തിടെ ബസുമതി അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചപ്പോൾ ലോകം ഞെട്ടിയെങ്കിൽ അതിനു വിത്തിട്ടത് ഡോ. സ്വാമിനാഥനാണ്’’, ഡോ. ജിജു പറഞ്ഞു. 

ADVERTISEMENT

∙ നോർമന്റെ ഗോതമ്പ് ചപ്പാത്തിക്കു കൊള്ളില്ല, ഹരിത വിപ്ലവത്തിന് വഴിയൊരുക്കിയ ഗോതമ്പു വിപ്ലവം 

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ്; ഡോ. സ്വാമിനാഥനെ ജനം ആദരിക്കുന്നത് അങ്ങനെയാണ്. പത്മവിഭൂഷണും മഗ്സസേ പുരസ്കാരവും നേടിയ അദ്ദേഹത്തിന് എന്തുകൊണ്ടോ നോബൽ സമ്മാനം ലഭിച്ചില്ലെന്നു മാത്രം. പലവട്ടം പേര് നിർദേശിക്കപ്പെട്ടെങ്കിലും. അതേസമയം നോബൽ സമ്മാനത്തിന് തുല്യമായ ലോക ഭക്ഷ്യ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി. ഹരിത വിപ്ലവത്തിന്റെ പിതാവ് എന്ന പേര് അദ്ദേഹത്തെ തേടിയെത്തിയത് അങ്ങനെയാണ്. വേരറ്റു പോകുമായിരുന്ന കൃഷിയെ ഇന്ത്യയിൽ ലാഭകരമാക്കി നിലനിർത്തിയത് അദ്ദേഹമായിരുന്നു.

2000ത്തിൽ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി കെ.ആർ.നാരായണനിൽ നിന്ന് ഇന്ദിരാ ഗാന്ധി പുരസ്കാരം ഏറ്റുവാങ്ങുന്ന എം.എസ്.സ്വാമിനാഥൻ (PHOTO: RANJAN BASU / AFP)

എന്തുകൊണ്ടാണ് ഡോ. സ്വാമിനാഥനെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നു വിളിക്കുന്നത്? ഹരിത വിപ്ലവം ഇന്ത്യൻ കാർഷിക രംഗത്ത് എന്തു മാറ്റമാണ് സൃഷ്ടിച്ചത്? ഈ രണ്ടു ചോദ്യത്തിനും ഉത്തരം ഒന്നാണ്. അതു മനസ്സിലാക്കണമെങ്കിൽ അക്കാലത്തെ ഇന്ത്യ എങ്ങനെ ആയിരുന്നുവെന്ന് അറിയണം. നാടൻ കൃഷി രീതി, എന്നും നഷ്ടത്തിൽ, കാരണം ഉത്പാദനം കുറവ്, കീടബാധ സ്ഥിരം വിളവ് കുറയ്ക്കും. കാർഷിക ഉത്പാദനം വെറും 55 ദശലക്ഷം ടൺ മാത്രം. ഇന്ത്യയിലെ ജനങ്ങൾക്കു പോലും കഴിക്കാൻ ഈ ധാന്യം തികയില്ല. ഈ സ്ഥിതിയാണ് ഹരിത വിപ്ലവം മാറ്റി മറിച്ചത്. ഇക്കാലത്താണ് ഡോ. നോർമൻ ബോർലഗ് അത്യുത്പാദന ശേഷിയുള്ള ഗോതമ്പ് ഇനം വികസിപ്പിച്ചത്. പക്ഷേ ഒരു പ്രശ്നം. ഡോ. നോർമൻ വികസിപ്പിച്ച ഗോതമ്പ് ഇന്ത്യയിൽ ചപ്പാത്തിക്കു പറ്റുന്നതല്ല.

ഡോ. എം.എസ്.സ്വാമിനാഥൻ ഐഎആർഐ ഇനം ഗോതമ്പ് ചെടികൾ കൃഷി ചെയ്തിരിക്കുന്ന വയലിൽ. (File Photo courtesy: MSSRF)

ഡോ. സ്വാമിനാഥന്റെ നേതൃത്വത്തിൽ സങ്കര ഇനം ഗോതമ്പിലേക്ക് ഇന്ത്യൻ ഗോതമ്പിന്റെ ഗുണങ്ങൾ ചേർത്ത് പുതിയ ഇനം വികസിപ്പിച്ചു. വിളവ് കൂടുതലുണ്ട്, എന്നാൽ ചപ്പാത്തിക്ക് യോജിച്ചതും. ഗോതമ്പു പാടങ്ങളിൽ ആ കണ്ടെത്തൽ വിപ്ലവം സൃഷ്ടിച്ചു. ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിൽ കാർഷിക ശാസ്ത്രജ്‍ഞരും രാഷ്ട്രീയ നേതൃത്വവും കർഷകരും ഒത്തുപിടിച്ചു. ഈ മാറ്റം എങ്ങനെ എന്നു നോക്കാം. 1963ൽ 100 ദശലക്ഷം ഹെക്ടർ സ്ഥലത്തു നിന്നു ലഭിക്കുക 96 ദശലക്ഷം ടൺ ഗോതമ്പാണ്. എന്നാൽ 2013ൽ 96 ദശലക്ഷം ടൺ ഗോതമ്പ് ഉത്പാദിപ്പിക്കാൻ 29 ദശലക്ഷം ഹെക്ടർ സ്ഥലം മതി. ഈ മാറ്റത്തെ ഇന്ദിരാ ഗാന്ധി ‘ഗോതമ്പു വിപ്ലവം’ അല്ലെങ്കിൽ വീറ്റ് റവല്യൂഷൻ എന്നു വിളിച്ചു. പ്രത്യേക സ്റ്റാംപ് പുറത്തിറക്കിയാണ് ഇന്ദിരാ ഗാന്ധി ഗോതമ്പു വിപ്ലവത്തെ ആഘോഷിച്ചത്. പിന്നീട് ഭക്ഷ്യ സുരക്ഷാ പ്രവർത്തകനും യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡവലപ്മെന്റ് എന്ന സംഘടനയുടെ തലവനുമായ വില്യം എസ്. ഗോഡാണ് ‘ഹരിത വിപ്ലവം’ എന്ന പേര് കണ്ടെത്തിയത്. 

അദ്ദേഹം ഭയന്നു, നാം കാലവസ്ഥയുടെ അഭയാർഥികളാകുമോ 

ഹരിത വിപ്ലവത്തിനു ശേഷം എന്ത്? ഒരുപക്ഷേ ലോകം കാത്തിരുന്നത് ഡോ. സ്വാമിനാഥന്റെ അടുത്ത വിപ്ലവ പദ്ധതി എന്തായിരിക്കും എന്നായിരുന്നു. അതിനും അദ്ദേഹം ഉത്തരം കണ്ടെത്തി. നിത്യഹരിത വിപ്ലവം. തനിക്കു ലഭിച്ച രമൺ മഗ്സസേ പുരസ്കാര തുക ഉപയോഗിച്ച് സ്വാമിനാഥൻ ഡോ. എം.എസ്.സ്വാമിനാഥൻ ഫൗണ്ടേഷന് തുടക്കമിട്ടു. മണ്ണിന്റെയും പ്രകൃതിയുടെയും മാറ്റങ്ങൾ മുൻകൂട്ടി കണ്ട് പ്രവചിക്കുന്നതിൽ അദ്ദേഹം മുന്നിലായിരുന്നു. അതിനു ചേർന്ന പേരും അദ്ദേഹം കണ്ടെത്തു. നിത്യ ഹരിത വിപ്ലവം അതിലൊന്നായിരുന്നു. ഹരിത വിപ്ലവം തനതു വിളകളെ നശിപ്പിച്ചുവെന്ന വിമർശനത്തിനും അദ്ദേഹത്തിന്റെ മറുപടി ഈ വാക്കിലുണ്ടായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഡോ. എം.എസ്.സ്വാമിനാഥൻ (Photo: X/@narendramodi)

വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് വന്നപ്പോൾ അദ്ദേഹം മറ്റൊരു പേരു പറഞ്ഞതായി ഡോ. പത്മകുമാർ ഓർമിക്കുന്നു. ‘ക്ലൈമറ്റ് റഫ്യൂജീസ് അഥവാ കാലാവസ്ഥയുടെ അഭയാർഥികൾ’ . കാലാവസ്ഥാ വ്യതിയാനം കാർഷിക മേഖലയിൽ വരുത്താൻ പോകുന്ന മാറ്റങ്ങളെ കുറിച്ചാണ് അദ്ദേഹം അന്നു പറഞ്ഞത്. അന്ന് കാലാവസ്ഥ വ്യതിയാനം ചർച്ചയിൽ പോലുമില്ലെന്ന് ഓർക്കണം. ആഗോള താപനത്തെ കുറിച്ച് മുന്നറിയിപ്പു നൽകുക മാത്രമല്ല അദ്ദേഹം ചെയ്തത്. അതിനുള്ള പോംവഴികളും സ്വാമിനാഥൻ ഫൗണ്ടേഷൻ ആരംഭിച്ചു. ഉപ്പുവെള്ള കൃഷി അല്ലെങ്കിൽ സലൈൻ അഗ്രിക്കൾച്ചർ അതിലൊന്നാണ്. ആഗോള താപനം മൂലം സമുദ്ര നിരപ്പ് ഉയരുമ്പോഴും കൃഷി ചെയ്യാനുള്ള വഴിയാണത്. കണ്ടൽ കാടുകളിൽ നെൽ കൃഷി ചെയ്യുന്നത് സംബന്ധിച്ചും ഗവേഷണങ്ങൾ നടത്തി. മകൾ സൗമ്യ സ്വാമിനാഥന്റെ നേതൃത്വത്തിൽ ഗവേഷകരുടെ നിര അദ്ദേഹത്തിന് പിന്തുണ നൽകി.

കേംബ്രിജിൽ ഗവേഷക വിദ്യാർഥി ആയിരുന്ന കാലത്താണ് സ്വാമിനാഥൻ ഗവേഷകയായിരുന്ന മീനയെ പരിചയപ്പെടുന്നത്. പിന്നീട് ആ യാത്ര ഒരുമിച്ചായി. പത്നിയുടെ വിയോഗം പിൽക്കാലങ്ങളിൽ അദ്ദേഹത്തെ തളർത്തിയിരുന്നു. കർഷകരായിരുന്നു ഡോ. സ്വാമിനാഥന്റെ മനസിൽ എന്നും. 2004ൽ ഡോ. മൻമോഹൻ സിങ് സർക്കാർ അദ്ദേഹത്തെ ദേശീയ കാർഷിക കമ്മിഷൻ അധ്യക്ഷനാക്കി. കർഷകർ അതിനെ സ്വാമിനാഥൻ കമ്മിഷൻ എന്നു വിളിച്ചു. രണ്ടു വർഷം പ്രവർത്തിച്ച കമ്മിഷൻ ഇന്ത്യയിലെ 5 കാർഷിക മേഖലകളുടെ വികസനത്തിന് പദ്ധതി തയ്യാറാക്കി. അദ്ദേഹത്തിന്റെ പ്രധാന ശുപാർശ വിപ്ലവം സൃഷ്ടിച്ചു. ഭക്ഷ്യ ധാന്യങ്ങൾക്ക് സർക്കാർ പ്രഖ്യാപിക്കുന്ന താങ്ങുവില ഉത്പാദന ചിലവും അതിന്റെ പകുതിയും ഉൾപ്പടെ ആയിരിക്കണമെന്ന്. 

1994ൽ ഐഐടി മദ്രാസിൽ നടന്ന ചടങ്ങിനിടയിൽ ഡോ. മൻമോഹൻ സിങ്ങും എം.എസ്.സ്വാമിനാഥനും (Photo- IITMadras)

എവിടെ മിഷൻ മോഡ്? അദ്ദേഹത്തെ വിഷമിപ്പിച്ച പാക്കേജ് 

അടുത്ത കാലത്താണ് ഡോ. സ്വാമിനാഥന്റെ മങ്കൊമ്പിലെ തറവാട്ടു വീടിന്റെ നെൽപ്പുരയിൽ വെള്ളം കയറിയത്. സമുദ്രനിരപ്പിൽ നിന്ന് താഴെ നിൽക്കുന്ന കുട്ടനാട്ടിൽ എത്ര വെള്ളം പൊങ്ങിയാലും നെല്ല് നനയരുത്. വീടു നിർമിക്കുമ്പോൾ പൂർവികരുടെ മനസിൽ അതായിരുന്നു. അത്ര പൊക്കത്തിലാണ് അന്ന് നെൽപ്പുര നിര്‍മിച്ചതും. പക്ഷേ സ്വാമിനാഥൻ ഭയന്നിരുന്നതു പോലെ സംഭവിച്ചു. പ്രളയത്തിൽ നെൽപ്പുരയിലും വെള്ളം കയറി. എന്നാൽ കുട്ടനാടിന്റെ പ്രതിസന്ധിക്ക് വർഷങ്ങൾക്ക് മുമ്പേ അദ്ദേഹം പ്രതിവിധി നിർദേശിച്ചിരുന്നുവെന്നതാണ് സത്യം. 2004‌ൽ സ്വാമിനാഥൻ കമ്മിഷൻ തയ്യാറാക്കിയ കുട്ടനാട് പാക്കേജാണ് അത്.

കാർഷിക മേഖലയിലെ തകർച്ചയെ തുടർന്നാണ് ഇടുക്കി, കുട്ടനാട് പാക്കേജ് കമ്മിഷൻ തയ്യാറാക്കിയത്. 1840 കോടി രൂപയുടെ പദ്ധതികൾ കമ്മിഷൻ നിർദേശിച്ചു. പാടശേഖരങ്ങളുടെ മടകൾ കല്ലു കൊണ്ടാണ് പണ്ട് നിർമിച്ചിരുന്നത്. അവ മാറ്റി പകരം കോൺക്രീറ്റ് പൈൽ ആൻഡ് സ്ലാബ് സംവിധാനം സ്ഥാപിക്കണമെന്നായിരുന്നു പ്രധാന ശുപാർശ. പാടശേഖരങ്ങളുടെ പേടിസ്വപ്നമായ മടവീഴ്ച തടയാനാണിത്. കൂടാതെ മങ്കൊമ്പിലെ നെല്ലു ഗവേഷണ കേന്ദ്രം അടക്കം നാലു ഗവേഷണ സ്ഥാപനങ്ങളുടെ വികസനത്തിനും വിഹിതം നീക്കി വച്ചു. കുട്ടനാടിനെ ലോക പൈതൃക മേഖലയാക്കി മാറ്റാനുള്ള ശ്രമം ആരംഭിച്ചു. അദ്ദേഹത്തിന്റെ നിർദേശ പ്രകാരമായിരുന്നു കുട്ടനാട് സംബന്ധിച്ച പഠനം നടത്താൻ ഉമ്മൻ ചാണ്ടി സർക്കാർ കായൽ ഗവേഷണ കേന്ദ്രം രൂപീകരിച്ചതും.

എം.എസ്.സ്വാമിനാഥൻ‌ വിദ്യാർഥികൾക്കൊപ്പം (Photo: X/msswaminathan)

കുട്ടനാടിനോട് അദ്ദേഹത്തിന് പ്രത്യേക വാൽസല്യം ഉണ്ടായിരുന്നുവെന്ന് മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം മുൻ മേധാവി ഡോ. ലീന കുമാരി ഓർമിക്കുന്നു. ‘‘എത്രയോ തിരക്കുള്ള ശാസ്ത്ര‍‍ജ്‍ഞനാണ്. ഞങ്ങൾ പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കാനും നിർദേശങ്ങൾ നൽകാനും അദ്ദേഹം എന്നും ശ്രമിച്ചിരുന്നു’’, ലീന കുമാരി പറഞ്ഞു. എന്നാൽ കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതിലെ കാലതാമസത്തിൽ അദ്ദേഹം ദുഖിതനായിരുന്നുവെന്നതാണ് സത്യം. വികസന പദ്ധതികൾ തയ്യാറാക്കുന്ന ശാസ്ത്രസംഘം ഒരിക്കലും അത് നടപ്പാക്കാൻ നിർദേശം നൽകാറില്ല. എന്നാൽ കുട്ടനാട് പാക്കേജ് രൂപീകരിച്ച ശേഷം അവ നടപ്പാക്കാൻ അദ്ദേഹം കർമപദ്ധതി രൂപീകരിച്ചു.

അവയുടെ ഉദ്യോഗസ്ഥ ഘടന സംബന്ധിച്ച ചാർട്ടും തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചു. ഏറെ പുതുമയുള്ളതായിരുന്നു ആ നിർദേശവും. അതിങ്ങനെ ആയിരുന്നു. പദ്ധതികൾ നടപ്പാക്കാൻ ഉദ്യോഗസ്ഥർ അടങ്ങുന്ന കർമസമിതി. കർമസമിതിയുടെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ മുഖ്യമന്ത്രി അധ്യക്ഷനായ ഐശ്വര്യ സമിതിയും. ദൗർഭാഗ്യവശാൽ ഇരു സമിതികളും പരാജയപ്പെട്ടു. ആലപ്പുഴക്കാരനായിരുന്ന വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്നിട്ടും. ഒരിക്കൽ ഇതു സംബന്ധിച്ച് തന്റെ വിഷമം അദ്ദേഹം തുറന്നു പറഞ്ഞു. ‘‘കുട്ടനാട് പാക്കേജ് ‘മിഷൻ മോഡി’ൽ (Mission Mode) അല്ലെങ്കിൽ പ്രത്യേക ദൗത്യം പോലെ നടപ്പാക്കണമെന്ന് നിഷ്കർഷിച്ചിരുന്നതാണ്’’....  ബാക്കി നമുക്ക് പൂരിപ്പിക്കാം.

English Summary: English Summary: How Dr. MS Swaminathan saved Crores of Indians byCarrying out the Green Revolution