ഈ സർവകലാശാലയിൽ ചേരുന്നതിന് പ്രായപരിധിയില്ല. എന്നാൽ വിരമിച്ചു കഴിഞ്ഞവർക്കാണ് ഇവിടെ മുൻഗണന. കേരളത്തിൽ വ്യാപകമാകുന്ന ഈ കലാശാലയിൽ എല്ലാവരും വിദ്യാർഥികളാണ്. പക്ഷേ, അധ്യാപകർ ആരും ഇല്ല. ഇവർ ഇടയ്ക്കിടെ ഒത്തു ചേരും. പാട്ടുകാർക്ക് പാടാം. എഴുത്തുകാർക്ക് എഴുതാം. യോഗങ്ങളിൽ പ്രസംഗിക്കാം. ഒരു യോഗത്തിനും അധ്യക്ഷനുമില്ല. വട്ടത്തിലിരിക്കാം. ഇഷ്ടം പോലെ വർത്തമാനം പറയാം. സത്യത്തിൽ ഇത് പ്രായമായവരുടെ സർവകലാശാലയാണ്. എന്നാൽ തങ്ങൾക്ക് പ്രായമായില്ലെന്നു കരുതിയാൽ മാത്രമേ ഇവിടെ നിങ്ങൾക്ക് പഠിക്കാൻ കഴിയൂ. ഒരു തരംഗമായി കേരളമാകെ വ്യാപിക്കുന്ന ‘യൂണിവേഴ്സിറ്റി ഓഫ് തേഡ് ഏജ്’ എന്ന ‘യു3എ’ കൂട്ടായ്മയാണിത്. ജീവിതത്തിന്റെ മൂന്നാം ഘട്ടം എങ്ങനെ സന്തോഷകരമായും ഫലപ്രദമായും വിനിയോഗിക്കാമെന്ന് തിരിച്ചറിഞ്ഞ ഒരു കൂട്ടം ആളുകളുടെ ഒത്തുചേരൽ. പക്ഷേ, നാട്ടിൽ സാധാരണമായി കാണുന്ന സീനിയർ സിറ്റിസൺസ് ഫോറം എന്ന പേരിൽ അറിയപ്പെടുന്ന വയോജന കൂട്ടായ്മകളും യു3എയും തമ്മിൽ നല്ല ‘ജനറേഷൻ ഗ്യാപ്’ ഉണ്ടെന്നതാണ് സത്യം.

ഈ സർവകലാശാലയിൽ ചേരുന്നതിന് പ്രായപരിധിയില്ല. എന്നാൽ വിരമിച്ചു കഴിഞ്ഞവർക്കാണ് ഇവിടെ മുൻഗണന. കേരളത്തിൽ വ്യാപകമാകുന്ന ഈ കലാശാലയിൽ എല്ലാവരും വിദ്യാർഥികളാണ്. പക്ഷേ, അധ്യാപകർ ആരും ഇല്ല. ഇവർ ഇടയ്ക്കിടെ ഒത്തു ചേരും. പാട്ടുകാർക്ക് പാടാം. എഴുത്തുകാർക്ക് എഴുതാം. യോഗങ്ങളിൽ പ്രസംഗിക്കാം. ഒരു യോഗത്തിനും അധ്യക്ഷനുമില്ല. വട്ടത്തിലിരിക്കാം. ഇഷ്ടം പോലെ വർത്തമാനം പറയാം. സത്യത്തിൽ ഇത് പ്രായമായവരുടെ സർവകലാശാലയാണ്. എന്നാൽ തങ്ങൾക്ക് പ്രായമായില്ലെന്നു കരുതിയാൽ മാത്രമേ ഇവിടെ നിങ്ങൾക്ക് പഠിക്കാൻ കഴിയൂ. ഒരു തരംഗമായി കേരളമാകെ വ്യാപിക്കുന്ന ‘യൂണിവേഴ്സിറ്റി ഓഫ് തേഡ് ഏജ്’ എന്ന ‘യു3എ’ കൂട്ടായ്മയാണിത്. ജീവിതത്തിന്റെ മൂന്നാം ഘട്ടം എങ്ങനെ സന്തോഷകരമായും ഫലപ്രദമായും വിനിയോഗിക്കാമെന്ന് തിരിച്ചറിഞ്ഞ ഒരു കൂട്ടം ആളുകളുടെ ഒത്തുചേരൽ. പക്ഷേ, നാട്ടിൽ സാധാരണമായി കാണുന്ന സീനിയർ സിറ്റിസൺസ് ഫോറം എന്ന പേരിൽ അറിയപ്പെടുന്ന വയോജന കൂട്ടായ്മകളും യു3എയും തമ്മിൽ നല്ല ‘ജനറേഷൻ ഗ്യാപ്’ ഉണ്ടെന്നതാണ് സത്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ സർവകലാശാലയിൽ ചേരുന്നതിന് പ്രായപരിധിയില്ല. എന്നാൽ വിരമിച്ചു കഴിഞ്ഞവർക്കാണ് ഇവിടെ മുൻഗണന. കേരളത്തിൽ വ്യാപകമാകുന്ന ഈ കലാശാലയിൽ എല്ലാവരും വിദ്യാർഥികളാണ്. പക്ഷേ, അധ്യാപകർ ആരും ഇല്ല. ഇവർ ഇടയ്ക്കിടെ ഒത്തു ചേരും. പാട്ടുകാർക്ക് പാടാം. എഴുത്തുകാർക്ക് എഴുതാം. യോഗങ്ങളിൽ പ്രസംഗിക്കാം. ഒരു യോഗത്തിനും അധ്യക്ഷനുമില്ല. വട്ടത്തിലിരിക്കാം. ഇഷ്ടം പോലെ വർത്തമാനം പറയാം. സത്യത്തിൽ ഇത് പ്രായമായവരുടെ സർവകലാശാലയാണ്. എന്നാൽ തങ്ങൾക്ക് പ്രായമായില്ലെന്നു കരുതിയാൽ മാത്രമേ ഇവിടെ നിങ്ങൾക്ക് പഠിക്കാൻ കഴിയൂ. ഒരു തരംഗമായി കേരളമാകെ വ്യാപിക്കുന്ന ‘യൂണിവേഴ്സിറ്റി ഓഫ് തേഡ് ഏജ്’ എന്ന ‘യു3എ’ കൂട്ടായ്മയാണിത്. ജീവിതത്തിന്റെ മൂന്നാം ഘട്ടം എങ്ങനെ സന്തോഷകരമായും ഫലപ്രദമായും വിനിയോഗിക്കാമെന്ന് തിരിച്ചറിഞ്ഞ ഒരു കൂട്ടം ആളുകളുടെ ഒത്തുചേരൽ. പക്ഷേ, നാട്ടിൽ സാധാരണമായി കാണുന്ന സീനിയർ സിറ്റിസൺസ് ഫോറം എന്ന പേരിൽ അറിയപ്പെടുന്ന വയോജന കൂട്ടായ്മകളും യു3എയും തമ്മിൽ നല്ല ‘ജനറേഷൻ ഗ്യാപ്’ ഉണ്ടെന്നതാണ് സത്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ സർവകലാശാലയിൽ ചേരുന്നതിന് പ്രായപരിധിയില്ല. എന്നാൽ വിരമിച്ചു കഴിഞ്ഞവർക്കാണ് ഇവിടെ മുൻഗണന. കേരളത്തിൽ വ്യാപകമാകുന്ന ഈ കലാശാലയിൽ എല്ലാവരും വിദ്യാർഥികളാണ്. പക്ഷേ, അധ്യാപകർ ആരും ഇല്ല. ഇവർ ഇടയ്ക്കിടെ ഒത്തു ചേരും. പാട്ടുകാർക്ക് പാടാം. എഴുത്തുകാർക്ക് എഴുതാം. യോഗങ്ങളിൽ പ്രസംഗിക്കാം. ഒരു യോഗത്തിനും അധ്യക്ഷനുമില്ല. വട്ടത്തിലിരിക്കാം. ഇഷ്ടം പോലെ വർത്തമാനം പറയാം. സത്യത്തിൽ ഇത് പ്രായമായവരുടെ സർവകലാശാലയാണ്. എന്നാൽ തങ്ങൾക്ക് പ്രായമായില്ലെന്നു കരുതിയാൽ മാത്രമേ ഇവിടെ നിങ്ങൾക്ക് പഠിക്കാൻ കഴിയൂ.

 

(Representative image by monkeybusinessimages/istockphoto)
ADVERTISEMENT

ഒരു തരംഗമായി കേരളമാകെ വ്യാപിക്കുന്ന ‘യൂണിവേഴ്സിറ്റി ഓഫ് തേഡ് ഏജ്’ എന്ന ‘യു3എ’ കൂട്ടായ്മയാണിത്. ജീവിതത്തിന്റെ മൂന്നാം ഘട്ടം എങ്ങനെ സന്തോഷകരമായും ഫലപ്രദമായും വിനിയോഗിക്കാമെന്ന് തിരിച്ചറിഞ്ഞ ഒരു കൂട്ടം ആളുകളുടെ ഒത്തുചേരൽ. പക്ഷേ, നാട്ടിൽ സാധാരണമായി കാണുന്ന സീനിയർ സിറ്റിസൺസ് ഫോറം എന്ന പേരിൽ അറിയപ്പെടുന്ന വയോജന കൂട്ടായ്മകളും യു3എയും തമ്മിൽ നല്ല ‘ജനറേഷൻ ഗ്യാപ്’ ഉണ്ടെന്നതാണ് സത്യം.

ഡോ. സി.തോമസ് ഏബ്രഹാം (Photo courtesy: habitatschool)

 

എന്താണ് ഈ പുതിയ കൂട്ടായ്മ, എങ്ങനെയാണ് ഈ സംഘം ഒട്ടേറെ പേരുടെ ജീവിത സായാഹ്നം ആഘോഷമാക്കുന്നത് എന്നതിനെപ്പറ്റി കൂട്ടായ്മയുടെ കേരളത്തിലെ മാർഗദർശിയായ (മെന്റര്‍) ഡോ.സി.തോമസ് ഏബ്രഹാം മനോരമ ഓൺലൈൻ പ്രീമിയത്തിൽ വ്യക്തമാക്കുന്നു... സാക്ഷരതാ മിഷന്റെ നെടുംതൂണായിരുന്ന ഡോ. തോമസ് മഹാത്മാ ഗാന്ധി സർവകലാശാലയിൽ നാഷനൽ സർവീസ് സ്കീമിന്റെ പ്രോഗ്രാം കോഓർഡിനേറ്ററും ലൈഫ് ലോങ് ലേണിങ് വകുപ്പിന്റെ തലവനുമായിരുന്നു.

സാധാരണഗതിയിൽ പുതിയൊരു സംഘടന ഉണ്ടാക്കിയാൽ ആദ്യം ചെയ്യുന്നത് എന്താണ്? നമുക്ക് എങ്ങനെ നാടു നന്നാക്കാം എന്നാണ് നോക്കുക. ഇവിടെ ഞങ്ങൾ ചെയ്യുന്നത്, കുറഞ്ഞത് ഒരു വർഷത്തേക്കെങ്കിലും നാടു നന്നാക്കാൻ പോകാതിരിക്കുക എന്നതാണ്.

 

ADVERTISEMENT

∙ പിയറി വെല്ലാസ് ഫ്രാൻസിൽ തുടങ്ങി, കേരളത്തിൽ പിന്തുണയായി സിനർജി

 

യു3എയുടെ ശിൽപശാലയിൽ പങ്കെടുക്കുന്ന അംഗങ്ങൾ (Photo Arranged)

യൂണിവേഴ്സിറ്റി ഓഫ് ദ് തേഡ് ഏജ് അഥവാ യു3എ എന്ന വിപ്ലവകരമായ മുന്നേറ്റത്തിന്റെ തുടക്കം ഫ്രാൻസിൽനിന്നാണ്. ടൂളൂസിലെ സോഷ്യൽ സയൻസ് ഫാക്കൽറ്റിയുമായി ബന്ധപ്പെട്ട് പിയറി വെല്ലാസ് എന്ന വ്യക്തിയാണ് ഇതിനു തുടക്കമിട്ടത്. പിന്നീട് യൂറോപ്പ് ആകമാനം ഈ മുന്നേറ്റത്തിന്റെ ഭാഗമായി അണിനിരന്നു. ലോകത്ത് ഇന്ന് എൺപതോളം രാജ്യങ്ങളിൽ യു3എ പ്രചാരത്തിലുണ്ട്. ഓരോ രാജ്യത്തും അവരുടേതായ സാഹചര്യങ്ങൾക്കും ആവശ്യങ്ങൾക്കും സംസ്കാരത്തിനും അനുസരിച്ചാണ് യു3എ രൂപപ്പെടുത്തുന്നത്.

 

ADVERTISEMENT

വിദേശ യാത്രകൾക്കിടെ യു3എ മുന്നേറ്റത്തേക്കുറിച്ച് കേട്ട എംജി സർവകലാശാല വൈസ് ചാൻസലറായിരുന്ന ഡോ.സാബു തോമസിന്റെ ചിന്തയിൽനിന്നാണ് കേരളത്തിൽ ഇതിന്റെ തുടക്കം. കോട്ടയത്ത് പ്രവർത്തിക്കുന്ന ‘സിനർജി’യെ മാതൃകയാക്കി എംജി സർവകലാശാലയാണ് യു3എ ആരംഭിക്കുന്നത്. 2015 ലാണ് സിനർജിയുടെ തുടക്കം. ‘‘സിനർജിക്ക് ഞാനാണ് തുടക്കമിട്ടത്. സിനർജിയിലെ അംഗങ്ങൾ എല്ലാ മാസവും ഒത്തുകൂടും. ആകെയുള്ള 60 അംഗങ്ങളിൽ 40 പേരെങ്കിലും എല്ലാ യോഗത്തിലുമുണ്ടാകും. സിനർജിയുടെ അടിസ്ഥാന രൂപം അതേപടി നിലനിർത്തിയാണ് മുന്നോട്ടു പോകുന്നത്.’’ ഡോ.തോമസ് പറയുന്നു.

 

യു3എ കൂട്ടായ്മയിൽ പങ്കെടുക്കാനെത്തിയവർ (Photo Arranged)

∙ ഓരോ യൂണിറ്റിലും 15 പേർ, കേരളപ്പിറവിക്ക് 100 യൂണിറ്റുകൾ രൂപീകരിക്കും

 

എംജി സർവകലാശാലയുടെ നേതൃത്വത്തിൽ ആരംഭിച്ച ഒരു പദ്ധതിയാണ് യു3എ. ‘ബട്ടർഫ്ലൈ ഫൗണ്ടേഷൻ ഫോർ സോഷ്യൽ മെറ്റമോർഫോസിസ്’ എന്ന വൊളന്ററി ഓർഗനൈസേഷന്റെ സഹകരണത്തോടെയാണ് സർവകലാശാലയുടെ യു3എ പ്രോഗ്രാം മുന്നോട്ടു പോകുന്നത്. വളർത്തുന്ന മനഃശാസ്ത്രം എന്നു വിശേഷിപ്പിക്കാവുന്ന ടിസിഐ (തീം സെന്റേഡ് ഇന്ററാക്‌ഷൻ) എന്ന രീതിയാണ് കേരളത്തിൽ യു3എ സ്വീകരിക്കുന്നത്. മാനസിക ശാക്തീകരണമാണ് യു3എയിലൂടെ നടക്കുന്നത്. സർവകലാശാലയിലെ ഐയുസിഡിഎസ് വിഭാഗമാണ് പരിശീലനം നൽകുന്നത്.

യു3എയുടെ ചർച്ചകളിലൊന്നിൽനിന്ന്‌ (Photo Arranged)

 

ഇത്തരത്തിൽ പരിശീലനം ലഭിച്ചവരാണ് യു3എയ്ക്ക് നേതൃത്വം നൽകുന്നത്. ഒരുമിച്ചു വളരുന്നവരുടെ ഒരു കൂട്ടായ്മയെന്ന് ഇതിനെ വിശേഷിപ്പിക്കാം. ഓരോ പ്രദേശവും കേന്ദ്രീകരിച്ച് 15 മുതൽ 20 പേർ വരെയാണ് ഇതിൽ അംഗങ്ങളായുണ്ടാവുക. ഇവർക്ക് ഒത്തുചേരാനും സ്വന്തം കഴിവുകൾ പോഷിപ്പിക്കാനും അത് മറ്റുള്ളവരുടെ വളർച്ചയ്ക്കായി വിനിയോഗിക്കാനുമുള്ള വേദിയാണ് യു3എ. വിരമിച്ചതിനു ശേഷം വീട്ടിൽ ഒതുങ്ങിക്കൂടാതെ, തങ്ങളുടെ സകല പരിചയസമ്പത്തും കൂടുതൽ പേർക്കായി പങ്കുവയ്ക്കാൻ ഇവിടെ അവസരം ലഭിക്കുന്നു. 2023 മാർച്ച് 11ന് തുടക്കം കുറിച്ച യു3എ ആറു മാസം കൊണ്ട് കേരളത്തിലെ 14 ജില്ലകളിലും സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

 

യു3എ കൂട്ടായ്മയുടെ ഭാഗമായുള്ള ചടങ്ങില്‍നിന്ന് (Photo Arranged)

2023 നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ 100 യു3എ യൂണിറ്റുകൾ സംസ്ഥാനത്തിന് സമർപ്പിക്കും. ഓരോ യൂണിറ്റിലും 15–20 വരെ മുതിർന്ന പൗരന്മാർ അംഗങ്ങളായിരിക്കും. കേരളത്തിൽ യു3എയ്ക്ക് നിലവിൽ ഏറ്റവും കൂടുതൽ യൂണിറ്റുകളുള്ളത് എറണാകുളത്താണ്. രണ്ടാമത് കോട്ടയം. കാസർകോടും ഒരു യൂണിറ്റുണ്ട്. എംജി സർവകലാശാല നടത്തുന്ന ടിസിഐ കോഴ്സ് പൂർത്തിയാക്കിയ ജില്ലാ കോഓർഡിനേറ്റർമാരാണ് ഇതിന്റെ നട്ടെല്ല്. എംജി സർവകലാശാല വൈസ് ചാൻസലർ പ്രഫ.സി.ടി.അരവിന്ദ് കുമാറാണ് യു3എയുടെ ഇപ്പോഴത്തെ രക്ഷാധികാരി.

 

∙ ഇവിടെ ആർക്കും പദവികളില്ല, വട്ടത്തിൽ ഇരിക്കും, പണം സൂക്ഷിക്കാറുമില്ല

യു3എ അംഗങ്ങളുടെ കൂടിക്കാഴ്ചയിൽനിന്ന് (Photo Arranged)

 

ഞങ്ങളുടെ കൂടിച്ചേരലുകളിൽ പ്രത്യേകം ശ്രദ്ധിക്കുന്ന മറ്റു ചില കാര്യങ്ങളുണ്ട്. ഞങ്ങൾ ഒന്നിച്ചു ചേരുമ്പോൾ വട്ടത്തിലാണ് ഇരിക്കുന്നത്. അത് തുല്യതയുടെ രീതിയാണ്. ഇവിടെ വരുന്നവരിൽ ആരും ആരേക്കാളും വലുതല്ല; ചെറുതുമല്ല. ഞങ്ങൾക്ക് ഒരു അധ്യക്ഷനില്ല. പകരം ആറു ഭാരവാഹികളാണ് ഉള്ളത്. പ്രസിഡന്റ് എന്ന വാക്ക് ഉപയോഗിക്കുന്നില്ല. സംഘത്തിലെ ഏറ്റവും മുതിർന്ന, ലോകപരിചയമുള്ളയാളെ കാരണവർ സ്ഥാനത്തിരുത്തും. അദ്ദേഹമാണ് മെന്റർ. പിന്നെ ചീഫ് കോഓർഡിനേറ്റർ.

 

പൊതുവായ രീതിവച്ച് പ്രസിഡന്റ് എന്നു പറയാവുന്നയാൾ. പ്രസിഡന്റ് എന്നു പറയുമ്പോൾ ഒരു സ്ഥാനമാണ്. കോഓർഡിനേറ്റർ എന്നാൽ ഉത്തരവാദിത്തവും. പിന്നെ ജോയിന്റ് കോഓർഡിനേറ്ററും കാര്യദർശി അഥവാ ചീഫ് എക്സിക്യൂട്ടിവുമുണ്ട്. ട്രഷറർ എന്ന വാക്കും ഉപയോഗിക്കുന്നില്ല. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഫിനാൻസ് മാനേജർ. പണം സൂക്ഷിക്കുന്ന രീതി പൊതുവേയില്ല. ഇതാണ് സിനർജിയിൽ ആരംഭിച്ച് യു3എയിൽ ഇപ്പോൾ തുടരുന്ന ഭാരവാഹികളുടെ രൂപരേഖ.

 

∙ നൊബേൽ ജേതാക്കളിൽ കൂടുതലും 60 കഴിഞ്ഞവർ, ഇനി ‍ഞാനിരിക്കട്ടെ എന്നു പറയരുത്

 

56 വയസ്സിലൊക്കെ വിരമിക്കുക എന്നു പറയുന്നത് എന്തൊരു വിഡ്ഢിത്തമാണ്. ഒരാളുടെ പ്രവർത്തനക്ഷമതയുടെ പാരമ്യതയിൽ എത്തുന്ന സമയത്ത് നമ്മുടെ സാമൂഹിക–രാഷ്ട്രീയ കാരണങ്ങൾകൊണ്ട് ഇനി നിങ്ങൾ പൊയ്ക്കോളൂ എന്നു പറയുമ്പോൾ നാം നിർത്തുകയാണ്. നൊബേൽ സമ്മാന ജേതാക്കളിൽ 60 ശതമാനം പേരും 60 വയസ്സ് പിന്നിട്ടശേഷം ആ നേട്ടം സ്വന്തമാക്കിയവരാണ്. അവരുടെയൊക്കെ ജീവിതത്തിലെ ഏറ്റവും മികച്ച കാലഘട്ടം വന്നത് 60 വയസ്സിനു ശേഷമാണ്. നമ്മുടെ നാട്ടിൽ നിലവിൽ സീനിയർ സിറ്റിസൺ ഫോറങ്ങളുണ്ട്. അതെല്ലാം നേരമ്പോക്കിനു വേണ്ടിയുള്ളതാണ്.

 

യു3എ പഠനത്തിനായുള്ള ഒരു വേദിയാണ്. ‘ലിവിങ് ലേണിങ്’ എന്നതാണ് നമ്മൾ മുന്നോട്ടു വയ്ക്കുന്ന ആശയം. ജീവിതവുമായി ബന്ധിപ്പിച്ചാണ് ഈ പഠനം. ജീവിതത്തെ മൂന്നു ഘട്ടങ്ങളായി തിരിക്കാം. ഒന്ന്– കുട്ടിക്കാലം അല്ലെങ്കിൽ പഠനകാലം. രണ്ട്– ജോലിക്കാലം. മൂന്ന്– മുതിർന്നവരുടെ കാലം. ‘ഇനി ഞാനൊന്ന് ഇരിക്കട്ടെ’ എന്നാണ് മൂന്നാം ഘട്ടത്തെക്കുറിച്ചുള്ള പൊതുവായ കാഴ്ചപ്പാട്. എന്നാൽ, ഒരാളുടെ ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നു എന്ന് ഓർമിപ്പിക്കുകയാണ് യു3എയുടെ ദൗത്യം.

 

∙ ഞങ്ങൾ നാടു നന്നാക്കാൻ പോകാറില്ല, പകരം ആദ്യം സ്വയം നന്നാവും

 

വളരുകയും വളർത്തുകയും ചെയ്യുന്നവരുടെ കൂട്ടായ്മയാണിത്. ഐശ്വര്യത്തോടെ പ്രായമാകാം, അർഥവത്തായി ജീവിക്കാം എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. 55 നു മുകളിൽ പ്രായമുള്ളവരാണ് ഇതിലെ അംഗങ്ങൾ. 50 വയസ്സിനു മുകളിൽ പ്രായമുള്ള, ഇതിനോട് അനുഭാവമുള്ളവരെയും ചേർക്കും. സാധാരണഗതിയിൽ പുതിയൊരു സംഘടന ഉണ്ടാക്കിയാൽ ആദ്യം ചെയ്യുന്നത് എന്താണ്? നമുക്ക് എങ്ങനെ നാടു നന്നാക്കാം എന്നാണ് നോക്കുക. ഇവിടെ ഞങ്ങൾ ചെയ്യുന്നത്, കുറഞ്ഞത് ഒരു വർഷത്തേക്കെങ്കിലും നാടു നന്നാക്കാൻ പോകാതിരിക്കുക എന്നതാണ്. കാരണം, അതിനു മുൻപു സ്വയം നന്നാവുക എന്നതാണ് പ്രധാനമെന്നു ഞങ്ങൾ കരുതുന്നു.

 

സ്വയം അറിയുക, പരസ്പരം അറിയുക എന്നിവയും പ്രധാനപ്പെട്ടതാണ്. സ്വയം അറിയുന്നതിന്റെ ഭാഗമായി നമ്മുടെ വ്യക്തിപരമായ കഴിവുകൾ പുറത്തുകൊണ്ടുവരണം. അത്തരത്തിൽ പാടാൻ താൽപര്യമുള്ളവർക്കായി പാട്ടുകൂട്ടം എന്നൊരു പരിപാടിയുണ്ട്. എഴുതാൻ താൽപര്യമുള്ളവർക്കായി ‘കയ്യൊപ്പ്’ എന്നൊരു എഴുത്തുമാസികയുണ്ട്. കൃഷിയിൽ താൽപര്യമുള്ളവർക്കും ഡാൻസിൽ താൽപര്യമുള്ളവർക്കുമെല്ലാം ഇത്തരം കൂട്ടായ്മയുണ്ട്.

 

∙ എല്ലാവർക്കുമുണ്ട് ചുമതലകൾ, യൂണിറ്റുകൾ പതിവായി ഒത്തു ചേരും

 

യു3എ അവലംബിക്കുന്നത് ടിസിഐ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനരീതിയാണ്. സ്വാഭാവികമായും ടിസിഐ അറിയുന്നവരാണ് നേതൃസ്ഥാനത്ത് വരേണ്ടത്. അതുകൊണ്ട് യൂണിവേഴ്സിറ്റിയിൽ ടിസിഐയുടെ ഒരു കോഴ്സ് തുടങ്ങി. ടിസിഐ പഠിച്ച ആളുകൾ കേരളത്തിന്റെ എല്ലാ ഭാഗത്തുമുണ്ട്. അവരാണ് ജില്ലാതല കോഓർഡിനേറ്റർ. അവർക്കൊപ്പം ജോയിന്റ് കോഓർഡിനേറ്ററുമുണ്ട്. മെന്റർഎല്ലായിടത്തും സഞ്ചരിച്ച് യു3എ എന്തിന്, എങ്ങനെ എന്ന വിഷയത്തിൽ ശിൽപശാല നടത്തും. ഈ ശിൽപശാലയിൽ പങ്കെടുക്കുന്നവർ അവരവരുടെ മേഖലകളിൽ പോയി യു3എയുടെ യൂണിറ്റ് ആരംഭിക്കും. അവർ അവിടെ ശിൽപശാല നടത്തി യു3എയുടെ രീതികളെ പരിചയപ്പെടുത്തും. അങ്ങനെയാണ് ഇതിന്റെ വളർച്ച വിഭാവനം ചെയ്തിരിക്കുന്നത്.

 

ഇങ്ങനെ രൂപീകരിക്കുന്ന യൂണിറ്റുകളിലുള്ളവർ എല്ലാ മാസവും ഒത്തുകൂടും. ഇത്തരം യോഗങ്ങളിൽ ഓരോരുത്തരുടെയും ദൗത്യങ്ങൾ മാറിമാറി വരും. അവസരങ്ങൾ പങ്കുവച്ചു കൊടുക്കുന്നതിനാണിത്. നിലവിൽ 200 രൂപയാണ് ഓരോ യോഗത്തിനു മുൻപും പിരിക്കുന്നത്. ഒന്നിച്ചുകൂടുന്ന സ്ഥലത്തിന്റെ വാടക, ഭക്ഷണം ഉൾപ്പെടെയുള്ള ചെലവുകൾക്കാണിത്. ഓരോ യോഗത്തിലും ഒന്നര മണിക്കൂർ നീളുന്ന ടിസിഐ അടിസ്ഥാനമാക്കിയുള്ള ഒരു ചർച്ചയുണ്ടാകും.

 

‘ബട്ടർഫ്ലൈ ഫൗണ്ടേഷൻ ഫോർ സോഷ്യൽ മെറ്റമോർഫോസിസ്’ എന്ന ടിസിഐ അധിഷ്ഠിത സന്നദ്ധ സംഘടനയിലൂടെയാണ് എംജി യൂണിവേഴ്സിറ്റി യു3എ നടപ്പാക്കുന്നത്. ബട്ടർഫ്ലൈയുടെ ആറു ചിറകുകളിൽ ഒന്നു മാത്രമാണിത്. കുട്ടികൾക്കു പുറമേ യുവാക്കൾ, വനിതകൾ, അധ്യാപകർ, മെന്ററിങ് ആവശ്യമുള്ള കുട്ടികൾ എന്നിവർക്കായാണ് ശേഷിക്കുന്ന അഞ്ചു ചിറകുകൾ. ‘ശലഭപരിണാമം പോലെ മാനവ പരിണാമം’ എന്നതാണ് പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം.

 

എലിക്കുളം ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് ബട്ടർഫ്ലൈ ഫൗണ്ടേഷൻ ‘ശലഭ ഗ്രാമം’ രൂപപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിടുകയാണ്. പഞ്ചായത്തിലെ 16 വാർഡുകളിൽ ഒരു വാർഡിൽ രണ്ട് യു3എ യൂണിറ്റ് വച്ച് 32 യൂണിറ്റുകൾ ആരംഭിക്കാനാണ് തീരുമാനം. 2024 ജനുവരി എട്ടിന് ഓസ്ട്രിയയിൽ നിന്നുള്ള ടിസിഐ പ്രഫസറായ മത്തിയാസ് ഷെയറർ കേരളത്തിലെത്തുന്നുണ്ട്. അദ്ദേഹം ശലഭഗ്രാമം ഉദ്ഘാടനം ചെയ്യും. യു3എയുടെ വിവരങ്ങൾ അറിയുന്നതിന് കേരളത്തിൽ യു3എയുടെ മെന്റർ ഡോ. സി.തോമസ് ഏബ്രഹാമിന്റെ നമ്പർ 9447180439, ജില്ലാ കോഓർഡിനേറ്റർമാർ: തിരുവനന്തപുരം – അനീസ് കെ.ഫ്രാൻസിസ് (9495362187), കൊല്ലം – മംഗളേശ്വരി (7356312446), പത്തനംതിട്ട – ഗ്രെയ്സമ്മ (9349500028), ആലപ്പുഴ – അമ്മിണി ക്ലീറ്റസ് (8075229561), കോട്ടയം – ജോബി ജോസഫ് (9447140295), ഇടുക്കി – കെ.എസ്. ശ്രീനാഥൻ, മാത്യു ചെറിയാൻ (7907334084), തൃശൂർ – കുഞ്ഞമ്പു (9446097470), പാലക്കാട് – ജഗതി (9400730055), ഉമ (9496975193), മലപ്പുറം  – ഷറഫുന്നീസ (9895456995), അബ്ദുൽ റഹ്മാൻ (9447631102), കോഴിക്കോട് – സുബൈർ (9495744382), വയനാട് – സുബൈർ (9495744382), കണ്ണൂർ – ശ്രീലേഖ (9497828284), കാസർകോട് – കെ.എസ്. ഷാജി (9895218471)

 

 

 

English Summary : How U3A Groups in Kerala Support Senior Citizens to Achieve Their Dreams?