ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ പതിമൂന്നാം ലോകകപ്പിനാണ് ഇത്തവണ ഇന്ത്യ ആതിഥ്യം വഹിക്കുന്നത്. മുൻപ് രണ്ടു തവണ ഏകദിന ലോകകപ്പിന് ഇന്ത്യ വേദിയായിട്ടുണ്ടെങ്കിലും പൂർണമായും ഇന്ത്യയിൽ മാത്രമായി നടക്കുന്ന ആദ്യ ലോകകപ്പാണ് ഇത്തവണത്തേത്. രാജ്യത്തിന്റെ അങ്ങോളമിങ്ങോളമുള്ള 10 വേദികളിലായി നടക്കുന്ന പോരാട്ടത്തിന്റെ വിജയികൾ ആരെന്ന് നവംബർ 19ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിനൊടുവിൽ അറിയാം. അവസാനമായി ഇന്ത്യൻ മണ്ണ് ലോകകപ്പിന് വേദിയായ 2011ന് സമാനമായി ഇത്തവണയും ഇന്ത്യയുടെ നീലക്കുപ്പായക്കാർ കപ്പ് ഉയർത്തുമെന്നു തന്നെയാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ. ഈ പ്രതീക്ഷകളുടെയെല്ലാം അടിത്തറ 1983 ൽ കപിൽ ദേവും കൂട്ടരും സ്വന്തമാക്കിയ കിരീട നേട്ടംതന്നെയാണ്. ഏകദിന ക്രിക്കറ്റിൽ എടുത്തുപറയത്തക്ക നേട്ടങ്ങളൊന്നും സ്വന്തമായി ഇല്ലാതിരുന്ന ഇന്ത്യൻ ടീം കരുത്തരായ വെസ്റ്റ് ഇൻഡീസിനെ അട്ടിമറിച്ച് നേടിയ ആ വിജയത്തിന് ഇന്നും മാറ്റ് കുറഞ്ഞിട്ടില്ല. ആദ്യ രണ്ട് ലോകകപ്പുകളിൽ കളത്തിലിറങ്ങിയ 6 മത്സരങ്ങളിൽ ഒരേ ഒരു വിജയം മാത്രം സ്വന്തമായിരുന്ന ടീമാണ് തൊട്ടടുത്ത ടൂർണമെന്റിൽ കിരീടം സ്വന്തമാക്കിയത്. ഒന്നുമില്ലായ്മയിൽനിന്ന് ലോക കിരീടത്തിലേക്ക് പറന്നുയർന്ന ആ കഥയറിയാം...

ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ പതിമൂന്നാം ലോകകപ്പിനാണ് ഇത്തവണ ഇന്ത്യ ആതിഥ്യം വഹിക്കുന്നത്. മുൻപ് രണ്ടു തവണ ഏകദിന ലോകകപ്പിന് ഇന്ത്യ വേദിയായിട്ടുണ്ടെങ്കിലും പൂർണമായും ഇന്ത്യയിൽ മാത്രമായി നടക്കുന്ന ആദ്യ ലോകകപ്പാണ് ഇത്തവണത്തേത്. രാജ്യത്തിന്റെ അങ്ങോളമിങ്ങോളമുള്ള 10 വേദികളിലായി നടക്കുന്ന പോരാട്ടത്തിന്റെ വിജയികൾ ആരെന്ന് നവംബർ 19ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിനൊടുവിൽ അറിയാം. അവസാനമായി ഇന്ത്യൻ മണ്ണ് ലോകകപ്പിന് വേദിയായ 2011ന് സമാനമായി ഇത്തവണയും ഇന്ത്യയുടെ നീലക്കുപ്പായക്കാർ കപ്പ് ഉയർത്തുമെന്നു തന്നെയാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ. ഈ പ്രതീക്ഷകളുടെയെല്ലാം അടിത്തറ 1983 ൽ കപിൽ ദേവും കൂട്ടരും സ്വന്തമാക്കിയ കിരീട നേട്ടംതന്നെയാണ്. ഏകദിന ക്രിക്കറ്റിൽ എടുത്തുപറയത്തക്ക നേട്ടങ്ങളൊന്നും സ്വന്തമായി ഇല്ലാതിരുന്ന ഇന്ത്യൻ ടീം കരുത്തരായ വെസ്റ്റ് ഇൻഡീസിനെ അട്ടിമറിച്ച് നേടിയ ആ വിജയത്തിന് ഇന്നും മാറ്റ് കുറഞ്ഞിട്ടില്ല. ആദ്യ രണ്ട് ലോകകപ്പുകളിൽ കളത്തിലിറങ്ങിയ 6 മത്സരങ്ങളിൽ ഒരേ ഒരു വിജയം മാത്രം സ്വന്തമായിരുന്ന ടീമാണ് തൊട്ടടുത്ത ടൂർണമെന്റിൽ കിരീടം സ്വന്തമാക്കിയത്. ഒന്നുമില്ലായ്മയിൽനിന്ന് ലോക കിരീടത്തിലേക്ക് പറന്നുയർന്ന ആ കഥയറിയാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ പതിമൂന്നാം ലോകകപ്പിനാണ് ഇത്തവണ ഇന്ത്യ ആതിഥ്യം വഹിക്കുന്നത്. മുൻപ് രണ്ടു തവണ ഏകദിന ലോകകപ്പിന് ഇന്ത്യ വേദിയായിട്ടുണ്ടെങ്കിലും പൂർണമായും ഇന്ത്യയിൽ മാത്രമായി നടക്കുന്ന ആദ്യ ലോകകപ്പാണ് ഇത്തവണത്തേത്. രാജ്യത്തിന്റെ അങ്ങോളമിങ്ങോളമുള്ള 10 വേദികളിലായി നടക്കുന്ന പോരാട്ടത്തിന്റെ വിജയികൾ ആരെന്ന് നവംബർ 19ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിനൊടുവിൽ അറിയാം. അവസാനമായി ഇന്ത്യൻ മണ്ണ് ലോകകപ്പിന് വേദിയായ 2011ന് സമാനമായി ഇത്തവണയും ഇന്ത്യയുടെ നീലക്കുപ്പായക്കാർ കപ്പ് ഉയർത്തുമെന്നു തന്നെയാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ. ഈ പ്രതീക്ഷകളുടെയെല്ലാം അടിത്തറ 1983 ൽ കപിൽ ദേവും കൂട്ടരും സ്വന്തമാക്കിയ കിരീട നേട്ടംതന്നെയാണ്. ഏകദിന ക്രിക്കറ്റിൽ എടുത്തുപറയത്തക്ക നേട്ടങ്ങളൊന്നും സ്വന്തമായി ഇല്ലാതിരുന്ന ഇന്ത്യൻ ടീം കരുത്തരായ വെസ്റ്റ് ഇൻഡീസിനെ അട്ടിമറിച്ച് നേടിയ ആ വിജയത്തിന് ഇന്നും മാറ്റ് കുറഞ്ഞിട്ടില്ല. ആദ്യ രണ്ട് ലോകകപ്പുകളിൽ കളത്തിലിറങ്ങിയ 6 മത്സരങ്ങളിൽ ഒരേ ഒരു വിജയം മാത്രം സ്വന്തമായിരുന്ന ടീമാണ് തൊട്ടടുത്ത ടൂർണമെന്റിൽ കിരീടം സ്വന്തമാക്കിയത്. ഒന്നുമില്ലായ്മയിൽനിന്ന് ലോക കിരീടത്തിലേക്ക് പറന്നുയർന്ന ആ കഥയറിയാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ പതിമൂന്നാം ലോകകപ്പിനാണ് ഇത്തവണ ഇന്ത്യ ആതിഥ്യം വഹിക്കുന്നത്. മുൻപ് രണ്ടു തവണ ഏകദിന ലോകകപ്പിന് ഇന്ത്യ വേദിയായിട്ടുണ്ടെങ്കിലും പൂർണമായും ഇന്ത്യയിൽ മാത്രമായി നടക്കുന്ന ആദ്യ ലോകകപ്പാണ് ഇത്തവണത്തേത്. രാജ്യത്തിന്റെ അങ്ങോളമിങ്ങോളമുള്ള 10 വേദികളിലായി നടക്കുന്ന പോരാട്ടത്തിന്റെ വിജയികൾ ആരെന്ന് നവംബർ 19ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിനൊടുവിൽ അറിയാം. അവസാനമായി ഇന്ത്യൻ മണ്ണ് ലോകകപ്പിന് വേദിയായ 2011ന് സമാനമായി ഇത്തവണയും ഇന്ത്യയുടെ നീലക്കുപ്പായക്കാർ കപ്പ് ഉയർത്തുമെന്നു തന്നെയാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ. 

ഈ പ്രതീക്ഷകളുടെയെല്ലാം അടിത്തറ 1983 ൽ കപിൽ ദേവും കൂട്ടരും സ്വന്തമാക്കിയ കിരീട നേട്ടംതന്നെയാണ്. ഏകദിന ക്രിക്കറ്റിൽ എടുത്തുപറയത്തക്ക നേട്ടങ്ങളൊന്നും സ്വന്തമായി ഇല്ലാതിരുന്ന ഇന്ത്യൻ ടീം കരുത്തരായ വെസ്റ്റ് ഇൻഡീസിനെ അട്ടിമറിച്ച് നേടിയ ആ വിജയത്തിന് ഇന്നും മാറ്റ് കുറഞ്ഞിട്ടില്ല. ആദ്യ രണ്ട് ലോകകപ്പുകളിൽ കളത്തിലിറങ്ങിയ 6 മത്സരങ്ങളിൽ ഒരേ ഒരു വിജയം മാത്രം സ്വന്തമായിരുന്ന ടീമാണ് തൊട്ടടുത്ത ടൂർണമെന്റിൽ കിരീടം സ്വന്തമാക്കിയത്. ഒന്നുമില്ലായ്മയിൽനിന്ന് ലോക കിരീടത്തിലേക്ക് പറന്നുയർന്ന ആ കഥയറിയാം...

ADVERTISEMENT

∙ 1975: ആദ്യ ലോകകപ്പിൽ ഒരേയൊരു വിജയം

1975 ജൂണിൽ ഇംഗ്ലണ്ടിൽ നടന്ന ടൂർണമെന്റിൽ ശ്രീനിവാസരാഘവൻ വെങ്കിട്ടരാഘവന്റെ നേതൃത്വത്തിൽ ഇറങ്ങിയ ടീം ഇന്ത്യയ്ക്കു കളത്തിലിറങ്ങാനായത് പ്രാഥമിക ഘട്ടത്തിലെ 3 മത്സരങ്ങളിൽ മാത്രമാണ്. ആകെ 8 ടീമുകൾ മത്സരിച്ച ടൂർണമെന്റിൽ ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ഈസ്റ്റ് ആഫ്രിക്ക എന്നീ ടീമുകൾക്കൊപ്പം ബി ഗ്രൂപ്പിലായിരുന്നു ഇന്ത്യയും ഉൾപ്പെട്ടിരുന്നത്. ഈ മൂന്ന് ടീമുകളുമായി ഏറ്റുമുട്ടിയതിൽ ഈസ്റ്റ് ആഫ്രിക്കയ്ക്കെതിരെ മാത്രമേ ഇന്ത്യയ്ക്ക് വിജയിക്കാനായുള്ളൂ.  (കെനിയ, യുഗാണ്ട, ടാൻസാനിയ, സാംബിയ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ടീം. 1966 മുതൽ 1989 വരെ ഈ ടീം രാജ്യാന്തര ക്രിക്കറ്റ് സമിതിയിൽ അംഗമായിരുന്നു. ഏതാനും ലോകകപ്പിലും കളിച്ചു) മറ്റു രണ്ട് മത്സരങ്ങളിലും ദയനീയമായി പരാജയപ്പെട്ടതോടെ ഗ്രൂപ്പിലെ സ്ഥാനക്കാരായ ഇന്ത്യയ്ക്ക് സെമി ഫൈനൽ കാണാനാകാതെ നാട്ടിലേക്കു മടങ്ങേണ്ടിവന്നു. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം നടത്തുന്ന ആദ്യ 2 ടീമുകൾക്ക് മാത്രമായിരുന്നു സെമി ഫൈനൽ പ്രവേശനം ഉണ്ടായിരുന്നത്.

1983ലെ ലോകകപ്പ് കിരീടവുമായി കപിൽ ദേവ് അന്നത്തെ രാഷ്ട്രപതി ഗ്യാനി സെയിൽ സിങ്ങിനൊപ്പം (Photo from Archive)

ക്യാപ്റ്റൻ ശ്രീനിവാസരാഘവൻ വെങ്കിട്ടരാഘവന് പുറമേ സുനിൽ ഗാവസ്കർ, ഗുണ്ടപ്പ വിശ്വനാഥ്, ഫറോക്ക് എൻജിനീർ, ബിഷെൻ സിങ് ബേദി എന്നീ കരുത്തൻമാരും ഇന്ത്യൻ ടീമിന്റെ കരുത്തായിരുന്നു. എന്നാൽ, ഏകദിന ക്രിക്കറ്റിലെ പരിചയക്കുറവുതന്നെയാണ് ഇന്ത്യയ്ക്ക് ഏറ്റവും പ്രധാന എതിരാളിയായത്. ലോകകപ്പിന് ഒരു വർഷം മുൻപ് മാത്രമാണ് ഇന്ത്യൻ ടീം ഏകദിന ക്രിക്കറ്റ് കളിച്ചു തുടങ്ങിയിരുന്നത്. ലോകകപ്പ് നാൾവഴികളിലെ ആദ്യ മത്സരത്തിൽതന്നെ വൻ പരാജയം ഏറ്റുവാങ്ങിക്കൊണ്ടായിരുന്നു ഇന്ത്യയുടെ തുടക്കം. ആതിഥേയരായിരുന്ന ഇംഗ്ലണ്ടിനെതിരെ 202 റൺസിനാണ് ഇന്ത്യ കീഴടങ്ങിയത്. 

എന്നാൽ ക്രിക്കറ്റ് ലോകത്ത് ഇന്നും ഈ മത്സരം അറിയപ്പെടുന്നത് മറ്റൊരു പേരിലാണ്. ഇന്ത്യയുടെ ഇതിഹാസ താരം സുനിൽ ഗാവസ്കറിന്റെ ഏറ്റവും മോശം പ്രകടനത്തിന്റെ പേരിലാണ് ഈ കളി ഇന്നും അറിയപ്പെടുന്നത്. നിശ്ചിത 60 ഓവറിൽ 335 റൺസിന്റെ വിജയ ലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ ഓപ്പണർമാരിൽ ഒരാളായി ക്രീസിൽ എത്തിയ ഗവാസ്ക്കർ 60–ാം ഓവറിലെ അവസാന ബോൾ വരെ വിക്കറ്റ് നഷ്ടപ്പെടുത്താതെ നിലയുറപ്പിച്ചിരുന്നു. എന്നാൽ, നേരിട്ട 174 ബോളുകളിൽ നിന്നായി ഗാവസ്ക്കർ സ്വന്തമാക്കിയത് 36 റൺസ് മാത്രം. കളിയുടെ ഒരുഘട്ടത്തിൽ പോലും വിജയലക്ഷ്യം മുന്നിൽ കണ്ട് ബാറ്റ് ചെയ്യാതിരുന്ന ഗവാസ്ക്കറിനു നേരെ വലിയ ആരോപണങ്ങൾ ഉയർന്നപ്പോഴും, താൻ അന്ന് ഫോമിൽ അല്ലായിരുന്നു എന്നു മാത്രമായിരുന്നു ഗാവസ്ക്കറിന്റെ വിശദീകരണം. 

സുനിൽ ഗാവസ്കർ (Photo PTI)
ADVERTISEMENT

മൂന്ന് വിക്കറ്റുകൾ മാത്രമാണ് നഷ്ടപ്പെട്ടതെങ്കിലും 60 ഓവറിൽനിന്ന് ഇന്ത്യയ്ക്ക് ആകെ സ്കോർ ചെയ്യാനായത് 132 റൺസ് മാത്രമായിരുന്നു. വിജയലക്ഷ്യത്തിൽ നിന്ന് 202 റൺസ് അകലെ... ഇത്രയൊക്കെ ആണെങ്കിലും രണ്ടാം മത്സരത്തിൽ ഈസ്റ്റ് ആഫ്രിക്കയെ 10 വിക്കറ്റിന് തകർത്ത് സെമി ഫൈനൽ സാധ്യത നിലനിർത്തിയിരുന്നു. ആദ്യ കളിയിലെ ക്ഷീണം തീർത്ത് ഗാവസ്ക്കർ ആഞ്ഞടിച്ചതോടെയാണ് ഇന്ത്യയ്ക്ക് വിജയം സ്വന്തമാക്കാനായത്. 86 പന്തുകളിൽനിന്നായി 9 ബൗണ്ടറികളുടെ പിന്തുണയോടെ 65 റൺസാണ് അന്ന് ഗാവസ്ക്കർ സ്വന്തമാക്കിയത്. എന്നാൽ, മൂന്നാം മത്സരത്തിൽ ന്യൂസീലൻഡിനോട് പരാജയപ്പെട്ടതോടെ ഇന്ത്യ ടൂർണമെന്റിൽ നിന്നുതന്നെ പുറത്തായി.

∙ രണ്ടാം ലോകകപ്പിലും തകർന്നടിഞ്ഞ് ടീം ഇന്ത്യ

ആദ്യ ലോക കപ്പിന്റെ മറ്റൊരു പതിപ്പെന്ന പോലെ ഇംഗ്ലണ്ടിൽതന്നെ നടന്ന രണ്ടാം ലോകകപ്പിൽ ആദ്യ തവണത്തേക്കാളും ദയനീയ പരാജയമാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. ആദ്യ തവണ ഒരു ആശ്വാസ ജയം ഉണ്ടായിരുന്നു, എന്നാൽ ഇത്തവണ അതും ഉണ്ടായില്ല. കളത്തിലിറങ്ങിയ 3 മത്സരങ്ങളിലും ദയനീയ പരാജയത്തോടെ ഗ്രൂപ്പിലെ നാലാം സ്ഥാനത്തേക്ക് ടീം ഇന്ത്യ തള്ളപ്പെട്ടു. ഇത്തവണ വെസ്റ്റ് ഇൻഡീസ്, ന്യൂസീലൻഡ് എന്നിവയ്ക്കൊപ്പം ശ്രീലങ്കയും ഉൾപ്പെട്ട ബി ഗ്രൂപ്പിന്റെ ഭാഗമായിത്തന്നെയാണ് ഇന്ത്യയുമെത്തിയത്. 

ആദ്യ ടൂർണമെന്റിൽ ഇന്ത്യയെ നയിച്ച ശ്രീനിവാസരാഘവൻ വെങ്കിട്ടരാഘവന്റെ തലയിൽതന്നെയായിരുന്നു ഇത്തവണയും ക്യാപ്റ്റന്റെ തൊപ്പി. കപിൽ ദേവിന്റെ ആദ്യ ലോകകപ്പും ഇതായിരുന്നു. ടൂർണമെന്റിലെ ആദ്യ മത്സരം വെസ്റ്റ് ഇൻഡീസിന് എതിരെയായിരുന്നു. 190 റൺസ് സ്വന്തമാക്കിയ ടീം ഇന്ത്യ 54–ാം ഓവറിൽ ഓൾ ഔട്ടായി. വെറും 33 റൺസ് വഴങ്ങി 4 വിക്കറ്റുകൾ പിഴുത മിച്ചൽ ഹോൾഡിങ് ആണ് ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തെറിഞ്ഞത്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. അടുത്ത മത്സരത്തിൽ ന്യൂസീലൻ‍ഡിന് എതിരെക്കൂടി ദയനീയമായി പരാജയപ്പെട്ടതോടെ ഇന്ത്യ ടൂർണമെന്റിൽ നിന്നുതന്നെ പുറത്തായി. 

1983 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ക്രിക്കറ്റ് ടീം (Photo from Archive)
ADVERTISEMENT

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ന്യൂസീലൻഡ് ബോളിങ് കരുത്തിന് മുന്നിൽ പിടിച്ചു നിൽക്കാനാകാതെ വെറും 182 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യുസീലൻഡ് വെറും 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയും ചെയ്തു. മൂന്നാം മത്സരത്തിൽ എതിരാളികളായ ശ്രീലങ്ക എത്തിയപ്പോൾ ഇന്ത്യ വിജയം പ്രതീക്ഷിച്ചിരുന്നു. എന്നാൽ അവിടെയും ആരാധകരുടെ കണക്കുകൾ തെറ്റിച്ചുകൊണ്ട് ഇന്ത്യ ദയനീയമായി പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയർത്തിയ 239 റൺസിന്റെ വിജയലക്ഷ്യത്തിലേക്ക് കുതിച്ച ഇന്ത്യയ്ക്ക് വെറും 191 റൺസ് നേടാനേ സാധിച്ചുള്ളു. രണ്ടാം ലോകകപ്പിലെ ഇന്ത്യുടെ യാത്രയും അവിടെ അവസാനിച്ചു. ലോകകപ്പിലെ ടീമിന്റെ ഈ ദയനീയ പരാജയങ്ങളെത്തുടർന്ന് വെങ്കിട്ടരാഘവന് ക്യാപ്റ്റൻസിയും ടീമിലെ സ്ഥാനം വരെയും നഷ്ടപ്പെടുകയും ചെയ്തു.

∙ 1983: ‘ചെകുത്താൻ’മാരിലേക്കുള്ള പടപ്പുറപ്പാട്

ആദ്യ രണ്ട് ലോകകപ്പുകളെയും പോലെ മൂന്നാം ലോകകപ്പിനും വേദിയായത് ഇംഗ്ലണ്ട് തന്നെയാണ്. എന്നാൽ മുൻ ടൂർണമെന്റുകളെ അപേക്ഷിച്ച് അത്തവണ ഒരു വ്യത്യാസം ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടു തവണയും ഗ്രൂപ്പ് ഘട്ടത്തിൽ ഓരോ ഗ്രൂപ്പിലെയും ടീമുകൾ ഓരോ തവണ വീതമായിരുന്നു പരസ്പരം ഏറ്റുമുട്ടിയിരുന്നത്. എന്നാൽ ഇത്തവണ അത് രണ്ടു തവണ വീതമാക്കി. പതിവ് തെറ്റിക്കാതെ ഇക്കുറിയും ഇന്ത്യ ബി ഗ്രൂപ്പിലായിരുന്നു. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലെയും ചാംപ്യൻമാരായ വെസ്റ്റ് ഇൻഡീസിന് പുറമേ ഓസ്ട്രേലിയയും ലോകകപ്പിലെ തുടക്കക്കാരായ സിംബാബ്‌വെയും ആയിരുന്നു ബി ഗ്രൂപ്പിലെ മറ്റ് ടീമുകൾ.

വെസ്റ്റിൻഡീസിന് എതിരായ ആദ്യ മത്സരത്തിനായി കളത്തിലിറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യൻ ആരാധകരുടെ മനസ്സിൽ ഉണ്ടായിരുന്നില്ല. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 262 റൺസ് സ്വന്തമാക്കി. പൊരുതാവുന്ന സ്കോർ ബാറ്റർമാർ സമ്മാനിച്ചപ്പോൾ, ഇന്ത്യയുടെ ബോളർമാരും കൂടുതൽ ഉത്തരവാദിത്തതോടെ പന്തെറിയാൻ തുടങ്ങി. നിലവിലെ ലോക ചാംപ്യൻമാരായ വെസ്റ്റ് ഇൻഡീസിനെതിരെ വിജയം സ്വന്തമാക്കുക എന്ന സ്വപ്നത്തിലേക്കുള്ള യാത്രപോലെ കൃത്യതയോടെ ബോൾ എറിഞ്ഞ റോജർ ബിന്നി, രവി ശാസ്ത്രി എന്നിവർ വെസ്റ്റ് ഇൻഡീസ് ബാറ്റർമാരെ വലിഞ്ഞു മുറുക്കി. 

1983ലെ ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കിയ നിമിഷം ലോഡ്സ് മൈതാനത്തേക്ക് ഓടിയെത്തിയ ഇന്ത്യൻ ആരാധകർ (AP Photo/Peter Kemp, File)

ബിന്നി 48 റൺസ് വഴങ്ങി 3 വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ രവിശാസ്ത്രി 3 വിക്കറ്റുകൾ കൊയ്തത് വെറും 26 റൺസ് മാത്രം വിട്ടുകൊടുത്തുകൊണ്ടാണ്. ഒടുവിൽ വിജയ ലക്ഷ്യത്തിന് 34 റൺസിനപ്പുറം വെസ്റ്റ് ഇൻഡീസ് ബാറ്റർമാർ കാലിടറി വീണു. ലോകകപ്പിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ വിജയം. അതും അജയ്യരായ വെസ്റ്റ് ഇൻഡീസിന് എതിരെ. ക്യാപ്റ്റന്റെ കുപ്പായത്തിൽ ഇന്ത്യയെ നയിച്ച കപിൽ ദേവിന്റെ തന്ത്രങ്ങളുടേതുകൂടിയായിരുന്നു ഈ വിജയം. തുടർന്ന് സിംബാവെയുമായി നടന്ന മത്സരത്തിലും വിജയം ആവർത്തിക്കാനായെങ്കിലും ഓസ്ട്രേലിയയോടും വെസ്റ്റ് ഇൻ‍‍‍‍ഡീസിനോടും ദയനീയമായി പരാജയപ്പെടേണ്ടി വന്നതോടെ ഇന്ത്യയുടെ നില വീണ്ടും പരുങ്ങലിലായി. 

സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിൽ മികച്ച വിജയം നേടുക എന്നതുമാത്രമായിരുന്നു ഇന്ത്യൻ ടീമിന് മുന്നോട്ടുപോകാനുള്ള ഏക സാധ്യത. എന്നാൽ അവിടെയും കാര്യങ്ങൾ സുഖകരമായിരുന്നില്ല. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ സ്കോർ വെറും 17ൽ എത്തിയപ്പോൾ തന്നെ ഇന്ത്യയുടെ 5 മുൻനിര ബാറ്റർമാർ കൂടാരം കയറിക്കഴിഞ്ഞിരുന്നു. ഇന്ത്യൻ ആരാധകരും താരങ്ങളുംലോകകപ്പിൽ നിന്ന് പുറത്തേക്കുള്ള വാതിൽ മുന്നിൽ കണ്ടുതുടങ്ങി. എന്നാൽ കളിമാറിയത് വളരെപ്പെട്ടന്നാണ്. ഇന്ത്യൻ നായകൻ കപിൽ ദേവ് കളത്തിലേക്ക് എത്തിയതോടെയായിരുന്നു അത്. 16 ബൗണ്ടറികളും 6 സിക്സറുകളും പറത്തിയ കപിൽ വെറും 138 പന്തുകളിൽ നിന്ന് അടിച്ചുകൂട്ടിയത് 175 റൺസാണ്. 

സുനിൽ ഗാവസ്കറും കപിൽ ദേവും (PTI File Photo)

ഒരു ഇന്ത്യൻ താരത്തിന്റെ ആദ്യ സെഞ്ചറി എന്നുള്ള നേട്ടം സ്വന്തം പേരിൽ എഴുതിച്ചേർത്തതിന് പുറമേ, അന്നുവരെ രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗ സ്കോറും കപിൽ സ്വന്തമാക്കി. കപിൽ താണ്ഡവത്തിനൊടുവിൽ 8 വിക്കറ്റ് നഷ്ടത്തിൽ 266 റൺസ് ഇന്ത്യ സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെയെ മദൻ ലാലിന്റെ നേതൃത്വത്തിൽ (42 റൺസിന് 3 വിക്കറ്റ്) എറിഞ്ഞ് കുരുക്കിയതോടെ അവരുടെ ഇന്നിങ്സ് 235 ൽ ഒതുങ്ങി. എന്നാൽ, കപിൽ താണ്ഡവമാടിയ കളി അന്ന് ടെലിവിഷനിലൂടെ ആർക്കും കാണാനായില്ല. ബിബിസിയിലെ ജീവനക്കാരുടെ സമരത്തെ തുടർന്ന് ഈ മത്സരം അവർ പ്രക്ഷേപണം ചെയ്തിരുന്നില്ല. 

എന്നാൽ, വിജയപാതയിലേക്ക് തിരികെ എത്തിയ ഇന്ത്യ ലോകകപ്പ് വിജയം എന്ന് സ്വപ്നം കണ്ടുതുടങ്ങിയിരുന്നു. അപ്പോഴും മുന്നോട്ടുള്ള യാത്രസാധ്യമാകണമെങ്കിൽ കടക്കേണ്ട കടമ്പകൾ ഒട്ടേറെയായിരുന്നു. സിംബാബ്‌വെയ്ക്കെതിരെ ചരിത്ര വിജയം നേടിയതിന്റെ രണ്ട് ദിവസങ്ങൾക്ക് ശേഷം ഓസ്ട്രേലിയയ്ക്ക് എതിരായ മത്സരത്തിൽ വിജയത്തിൽ കുറ‍ഞ്ഞതൊന്നും മതിയാകില്ലായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 248 എന്ന ഭേദപ്പെട്ട വിജയലക്ഷ്യം മുന്നോട്ടു വയ്ക്കാനായതോടെ ഇന്ത്യൻ ബോളർമാരും ആവേശത്തിലായി. മദൻലാലും ബിന്നിയും ആവേശത്തോടെ പന്തെറിഞ്ഞതോടെ ഓസ്ട്രേലിയൻ ബാറ്റർമാരുടെ കാലിടറി. 

1983 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ക്രിക്കറ്റ് ടീം ലത മങ്കേഷ്കർക്കൊപ്പം. (Photo from Archive)

മദൻലാൽ വെറും 20 റൺസ് വിട്ടുകൊടുത്ത് 4 വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ 29 റൺസ് വിട്ടുകൊടുത്തുകൊണ്ടായിരുന്നു ബിന്നിയുടെ 4 വിക്കറ്റ് നേട്ടം. മുൻപ് ഓസ്ട്രേലിയയ്ക്ക് എതിരെ പരാജയപ്പെട്ട മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വച്ച് 5 വിക്കറ്റ് നേട്ടം കൈവരിച്ച ക്യാപ്റ്റൻ കപിൽദേവിനെ കാഴ്ചക്കാരനാക്കി നോക്കി നിർത്തിക്കൊണ്ടായിരുന്നു ബിന്നിയുടെയും മദൻലാലിന്റെയും പ്രകടനം. ഏതായാലും 248 റൺസിന്റെ വിജയ ലക്ഷ്യവുമായി എത്തിയ ഓസ്ട്രേലിയൻ ബാറ്റർമാർക്ക് ആകെ 129 റൺസ് മാത്രമാണ് നേടാനായത്. 118 റൺസിന്റെ കൂറ്റൻ വിജയവുമായി ഇന്ത്യ ആദ്യമായി ലോകകപ്പിന്റെ പ്രാഥമിക റൗണ്ട് പിന്നിട്ട്, ഗ്രൂപ്പിലെ രണ്ടാം ടീമായി സെമിഫൈനലിൽ ഇടം നേടി.

∙ ലോകകപ്പ് നേടി ഇന്ത്യ, ഇതാദ്യമായി...

ആതിഥേയരായ ഇംഗ്ലണ്ടായിരുന്നു സെമിഫൈനലിലെ ഇന്ത്യയുടെ എതിരാളികൾ. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ സ്കോർ വിക്കറ്റ് നഷ്ടംകൂടാതെ 69 റൺസ് വരെ എത്തിയതോടെ ഇന്ത്യ വലിയ പരാജയം മണത്തുതുടങ്ങിയിരുന്നു. എന്നാൽ, പിന്നീടങ്ങോട്ട് ഇന്ത്യൻ ബോളർമാർ കൃത്യതയോടെ പന്തെറിഞ്ഞത്തോടെ ഇംഗ്ലണ്ട് സ്കോർ 213ൽ ഒതുങ്ങി. 35 റൺസ് വഴങ്ങി 3 വിക്കറ്റുകൾ സ്വന്തമാക്കിയ കപിൽദേവ് തന്നെയായിരുന്നു ശരിക്കും കസറിയത്. തുടർന്ന് ബാറ്റിങ്ങിനിറങ്ങിയപ്പോഴും ഇന്ത്യൻ താരങ്ങൾ കരുത്ത് കാട്ടി. യശ്പാൽ ശർമ, സന്ദീപ് പാട്ടീൽ എന്നിവരുടെ അർധ സെഞ്ചറികളുടെ കരുത്തിൽ ഇന്ത്യ 6 വിക്കറ്റ് നേട്ടം സ്വന്തമാക്കി. 2 വിക്കറ്റുകളും 46 റൺസും നേടി ഓൾ റൗണ്ട് മികവ് പുലർത്തിയ അമർനാഥിനെ കളിയിലെ താരമായി തിരഞ്ഞെടുക്കുകയും ചെയ്തു.

കപിൽദേവ് (AP Photo/Manish Swarup)

ഫൈനലിലേക്കുള്ള അവസാന കടമ്പയും വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യയെ കാത്തിരുന്നത് കഴിഞ്ഞ രണ്ട് ലോകകപ്പുകളും സ്വന്തം നാട്ടിലേക്ക് കൊണ്ടുപോയ വെസ്റ്റ് ഇൻഡീസ് എന്ന കരുത്തന്മാരാണ്. ഗ്രൂപ്പ് ഘട്ടത്തിൽ പരസ്പരം ഏറ്റുമുട്ടിയ രണ്ട് മത്സരങ്ങളിൽ ഓരോന്നിൽ വീതം ഇരു ടീമുകളും വിജയിച്ചിരുന്നെങ്കിലും ഫൈനലിലെ വിജയം വെസ്റ്റ് ഇൻഡീസിന് ഒപ്പമായിരിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. അത് ശരിവയ്ക്കുന്ന കാഴ്ചകളാണ് മത്സരത്തിന്റെ ആദ്യഘട്ടത്തിൽ കളത്തിൽ കാണാനായതും. വെസ്റ്റ് ഇൻഡീസ് പേസ് ബോളിങ്ങിന് മുന്നിൽ കുരുങ്ങി ഇന്ത്യൻ ബാറ്റർമാർ ഓരോരുത്തരായി കൂടാരം കയറി.

1983ലെ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ കെ.ശ്രീകാന്തിന്റെ ബാറ്റിങ് (Photo from Archive)

38 റൺസ് നേടിയ ശ്രീകാന്തും 26 റൺസ് നേടിയ അമർനാഥും മാത്രമാണ് ഇന്ത്യൻ നിരയിൽ അൽപമെങ്കിലും പിടിച്ചുനിന്നത്. ഒടുവിൽ വാലറ്റത്തിന്റെകൂടി ചെറുത്തു നിൽപ്പിന്റെ ഭാഗമായി നേടിയ 183 റൺസിന് ഇന്ത്യ ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് എല്ലാം തങ്ങൾക്ക് അനുകൂലമാകുന്ന തരത്തിൽ തന്നെ ബാറ്റ് വീശി. 57 റൺസ് എത്തുമ്പോഴേക്കും 2 വിക്കറ്റുകൾ മാത്രമായിരുന്നു അവർക്ക് നഷ്ടമായിരുന്നത്. എന്നാൽ, അവിടുന്നങ്ങോട്ട് കളിയുടെ ഗതിമാറിയത് വളരെപ്പെട്ടെന്നായിരുന്നു. ഫീൽഡിൽ പറന്നു നടന്ന് വിക്കറ്റുകൾ കൈപ്പിടിയിലാക്കാൻ കുതിച്ച ക്യാപ്റ്റൻ കപിൽദേവിനൊപ്പം മറ്റ് താരങ്ങളും ഒരേ മനസ്സോടെ റണ്ണൊഴുക്കു തടയാൻ വേണ്ടതെല്ലാം ചെയ്തു. സന്ദർഭത്തിനൊത്ത് വീണ്ടും ഉയർന്ന അമർ നാഥും മദൻലാലും മൂന്നു വിക്കറ്റുകൾ വീതം പിഴുതതോടെ വെസ്റ്റ് ഇൻഡീസ് ഇന്നിങ്സ് 140 റൺസിൽ ഒതുങ്ങി.

ക്രിക്കറ്റ് ലോകം മുഴുവൻ അവിശ്വസനീയം എന്നു കരുതിയ നിമിഷം. ലോകകിരീടത്തിൽ ഇന്ത്യ മുത്തമിട്ടു. അതും ആദ്യ രണ്ട് ലോക കിരീടങ്ങൾ സ്വന്തമാക്കിയ വെസ്റ്റ് ഇൻഡീസിനെ തകർത്തെറിഞ്ഞുകൊണ്ട്. കിരീട വിജയത്തോടൊപ്പം തന്നെ മറ്റു പല നേട്ടങ്ങളും ഈ ടൂർണമെന്റിൽ ഇന്ത്യ സ്വന്തമാക്കി. 18 വിക്കറ്റുകൾ സ്വന്തമാക്കിയ റോജർ ബിന്നിയും 17 വിക്കറ്റുകൾ സ്വന്തമാക്കിയ മദൻ ലാലും ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തി. 303 റൺസ് സ്വന്തമാക്കിയ കപിൽ ദേവ് ഏറ്റവും കൂടുതൽ റൺസ് നേടിയ 10 ബാറ്റർമാരുടെ പട്ടികയിൽ ഇടംനേടി. 175 റൺസ് നേട്ടം, ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ വ്യക്തിഗത റൺവേട്ടയായി. ഒരു കളിയിൽനിന്ന് 5 വിക്കറ്റ് നേട്ടം ഉൾപ്പെടെ സ്വന്തമാക്കിയ കപിൽ ടൂർണമെന്റിൽ ആകെ 7 ക്യാച്ചുകളും സ്വന്തമാക്കുകയും ചെയ്തു.

English Summary: India's 1983 Cricket World Cup Triumph: The Thrilling Story that Made History