വഴിതെറ്റി വനത്തിൽ അകപ്പെട്ട് പോകുന്നവർ ഒട്ടേറെയാണ്. എന്നാൽ, നാളുകൾ പോകെപ്പോകെ, ജീവിക്കുന്ന വീടും പരിസരവും കാടിനുള്ളിൽ ഒറ്റപ്പെട്ടാൽ എന്താകും അവസ്ഥ! ഇത് കഥയല്ല, ജീവിതമാണ്. കുറച്ചു നാളുകൾക്ക് മുൻപു വരെ എരുമേലി മൂക്കൻപെട്ടി അരുവിക്കൽ ഭാഗത്തെ വനാതിർത്തിയോട് ചേർന്ന ഭാഗത്ത് ഒട്ടേറെ കുടുംബങ്ങൾ താമസമുണ്ടായിരുന്നു. കൃഷിയെ ആശ്രയിച്ച് ജീവിച്ചിരുന്ന ഒട്ടേറെ കുടുംബങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ഇന്ന് അവിടെ അവശേഷിക്കുന്നത് ഒരേഒരു കുടുംബം മാത്രമാണ്. എഴുപ്ലാക്കൽ ബെന്നിക്കും കുടുംബത്തിനും കൂട്ടായി അയൽവാസികൾ ആരും തന്നെ ഇപ്പോഴില്ല. കൃഷിയിടങ്ങളിലേക്ക് വന്യമൃഗങ്ങൾ ചേക്കേറിത്തുടങ്ങിയതോടെ ഇവിടെയുണ്ടായിരുന്ന പലരുടെയും ഉപജീവനം അവതാളത്തിലായി. ഇതോടെയാണ് ഇവിടെ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടങ്ങിയത്. എന്നാൽ, കൃഷിയിടത്തിന്റെ അതിരുകളും പിന്നിട്ട് വീട്ടു പരിസരങ്ങളിലേക്കും വന്യമൃഗങ്ങൾ എത്തിത്തുടങ്ങിയതോടെ ഇവിടെ അവശേഷിച്ചിരുന്ന പലരും ഇവിടം വിടുകയായിരുന്നു. ആയുഷ്കാല സമ്പാദ്യങ്ങളായ വീടും പുരയിടവുമെല്ലാം ഉപേക്ഷിച്ചായിരുന്നു ഇവരുടെ മലയിറക്കം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വഴിതെറ്റി വനത്തിൽ അകപ്പെട്ട് പോകുന്നവർ ഒട്ടേറെയാണ്. എന്നാൽ, നാളുകൾ പോകെപ്പോകെ, ജീവിക്കുന്ന വീടും പരിസരവും കാടിനുള്ളിൽ ഒറ്റപ്പെട്ടാൽ എന്താകും അവസ്ഥ! ഇത് കഥയല്ല, ജീവിതമാണ്. കുറച്ചു നാളുകൾക്ക് മുൻപു വരെ എരുമേലി മൂക്കൻപെട്ടി അരുവിക്കൽ ഭാഗത്തെ വനാതിർത്തിയോട് ചേർന്ന ഭാഗത്ത് ഒട്ടേറെ കുടുംബങ്ങൾ താമസമുണ്ടായിരുന്നു. കൃഷിയെ ആശ്രയിച്ച് ജീവിച്ചിരുന്ന ഒട്ടേറെ കുടുംബങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ഇന്ന് അവിടെ അവശേഷിക്കുന്നത് ഒരേഒരു കുടുംബം മാത്രമാണ്. എഴുപ്ലാക്കൽ ബെന്നിക്കും കുടുംബത്തിനും കൂട്ടായി അയൽവാസികൾ ആരും തന്നെ ഇപ്പോഴില്ല.

കൃഷിയിടങ്ങളിലേക്ക് വന്യമൃഗങ്ങൾ ചേക്കേറിത്തുടങ്ങിയതോടെ ഇവിടെയുണ്ടായിരുന്ന പലരുടെയും ഉപജീവനം അവതാളത്തിലായി. ഇതോടെയാണ് ഇവിടെ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടങ്ങിയത്. എന്നാൽ, കൃഷിയിടത്തിന്റെ അതിരുകളും പിന്നിട്ട് വീട്ടു പരിസരങ്ങളിലേക്കും വന്യമൃഗങ്ങൾ എത്തിത്തുടങ്ങിയതോടെ ഇവിടെ അവശേഷിച്ചിരുന്ന പലരും ഇവിടം വിടുകയായിരുന്നു. ആയുഷ്കാല സമ്പാദ്യങ്ങളായ വീടും പുരയിടവുമെല്ലാം ഉപേക്ഷിച്ചായിരുന്നു ഇവരുടെ മലയിറക്കം.

എരുമേലി അരുവിക്കല്ലിൽ ഉപേക്ഷിക്കപ്പെട്ട വീടുകളിലൊന്ന് (ചിത്രം: മനോരമ)
ADVERTISEMENT

മനമറിഞ്ഞ് പണിയെടുത്താൽ, പൊന്ന് വിളയിക്കുന്ന ഭൂമിയാണ് ഇവിടുത്തേത്. ഓരോ ദിവസവും രാവിലെ ഭയത്തോടെയാണ് വീടിന്റെ വാതിൽ തുറക്കുന്നതെങ്കിലും ബെന്നിയും കുടുംബവും ഇപ്പോഴും ഇവിടെ തുടരുന്നതിന്റെ ഏക കാരണവും ഇതുതന്നെയാണ്. ഒരു കുടുംബത്തിന് കാര്യമായ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ മുന്നോട്ടു പോകാനുള്ള എല്ലാ വിഭവങ്ങളും ഈ ഭൂമി അവർക്ക് ഇപ്പോഴും നൽകുന്നുണ്ട്. ഭയന്നോടിയാൽ എവിടെ വരെ ഓടുമെന്നാണ് ബെന്നി ചോദിക്കുന്നത്. ഓടിയാൽതന്നെ ചെന്നുചേരുന്ന സ്ഥലത്ത് ഇവിടുത്തെ പോലെ ‘പൊന്ന് വിളയുന്ന മണ്ണ്’ ഉണ്ടാകുമോ എന്നും ബെന്നി ചോദിക്കുന്നു.

∙ കാടുകയറി വീടുകൾ

ബെന്നിയുടേത് ഉൾപ്പെടെ 7 കുടുംബങ്ങളാണ് ഇവിടെ താമസമുണ്ടായിരുന്നത്. ഇതിൽ ചില കുടുംബങ്ങൾ 8 പതിറ്റാണ്ടിലേറെയായി ഇവിടെ വേരുറച്ചവരും ആയിരുന്നു. എന്നാൽ, കാട്ടുപന്നിക്കൊപ്പം കാട്ടാനയും പുലിയും വരെ ഉറക്കംകെടുത്തി കാടിറങ്ങിത്തുടങ്ങിയതോടെ ജീവനും ജീവിതവും കാക്കാൻ മറ്റ് മാർഗങ്ങളില്ലാതെ വന്നതോടെയാണ് ഇവർ ഇവിടെനിന്നു നാടുവിട്ട് പോയത്. ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട വീടുകളെല്ലാം ഇന്ന് പ്രേത ഭവനങ്ങൾ പോലെ കിടക്കുകയാണിവിടെ.

എരുമേലി അരുവിക്കല്ലിലെ ആൾതാമസമില്ലാത്ത വീടുകളിലൊന്ന് (ചിത്രം: മനോരമ)

മികച്ച രീതിയിൽ, എല്ലാവിധ സൗകര്യങ്ങളോടെയും പണികഴിപ്പിച്ചിരുന്ന പല വീടുകളും ആളനക്കമില്ലാതായതോടെ കാട് കയറി നാശത്തിന്റെ വക്കിലാണ്. ആദ്യമാദ്യം ഉപക്ഷിക്കപ്പെട്ട പല വീടുകളും എപ്പോൾ വേണമെങ്കിലും തകർന്നു വീഴാവുന്ന നിലയിലുമാണ്. ഇവിടെ ഉണ്ടായിരുന്ന നല്ല വീടുകൾ ഉപേക്ഷിച്ചു പോയവരിൽ ചിലർ ഇപ്പോൾ താമസിക്കുന്നത് സർക്കാർ സഹായത്തിൽ നിർമിച്ച ചെറിയ വീടുകളിലാണ്.

ADVERTISEMENT

∙ ഭയപ്പെടുത്തുന്ന അന്തരീക്ഷം

ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് കാനന പാതയിലൂടെ തീർഥാടകർ കാൽനടയായി കടന്നുപോകുന്നത് ഈ കല്ലിടാംകുന്ന് വഴിയാണ്. താമസക്കാരിൽ ഏറിയ പങ്കും വിട്ടുപോയതോടെ ഇവിടം ഇപ്പോള്‍ ഒരു നിബിഢ വനമായി മാറിക്കഴിഞ്ഞു. മഴക്കാലത്ത് സമീപത്തെ തോട്ടിലൂടെ ചിന്നിച്ചിതറി ഒഴുകുന്ന വെള്ളത്തിന്റെ ഇരമ്പല്‍ മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളത്. മഴ മാറി നിൽക്കുന്ന സമയങ്ങളിൽ ചെവിയോർത്താൽ കാടിനുള്ളിൽനിന്ന് വന്യമൃഗങ്ങളുടെ ശബ്ദം കേൾക്കാം. ഇപ്പോൾ പകൽ സമയങ്ങളിൽ പോലും വന്യമൃങ്ങളെ പേടിക്കാതെ ഇതുവഴി പോകാനാകില്ല.

ജനവാസ മേഖലയിലും വന്യമൃഗ ശല്യം രൂക്ഷമായതോടെ പഞ്ചായത്ത് ഇടപെട്ട് ബെന്നിയുടെ വീടിനു സമീപത്തുവരെ വഴിവിളക്കുകൾ സ്ഥാപിച്ചിരുന്നു. ഇത് ഈ കുടുംബത്തിനു വലിയ അനുഗ്രഹവും ആയിരുന്നു. എന്നാൽ ഏതാനും മാസമായി ഈ ഭാഗത്ത് ഫ്യൂസാകുന്ന ബൾബ് മാറിയിടാൻ പോലും അധികൃതർ തയാറാകുന്നില്ലെന്നാണ് ബെന്നിയുടെ പരാതി. മുൻപ് വഴിവിളക്കുകൾ പ്രകാശിച്ചിരുന്നപ്പോൾ കാട്ടുമൃഗങ്ങളുടെ ശല്യത്തിന് ഒരു പരിധിവരെ കുറവുണ്ടായിരുന്നെന്നും ബെന്നി പറയുന്നു.

∙ വന്യജീവികൾ ഇവിടെ അന്യജീവികളല്ല

ADVERTISEMENT

അരുവിക്കൽ കീരിത്തോട് ഈറയ്ക്കൽ ജ്ഞാനകുമാറിന്റെ വീട്ടിലെ ആട്ടിൻകൂട്ടിൽ ഏതാനും മാസം മുൻപ് പത്തിലേറെ ആടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആ കൂട് ശൂന്യമാണ്. പുലിപ്പേടിയെത്തുടർന്ന് ഇവിടെയുണ്ടായിരുന്ന ആടുകളെയെല്ലാം വിറ്റ് ഒഴിവാക്കുകയായിരുന്നു. ഈ കൂട്ടിൽ ഉണ്ടായിരുന്ന ഗർഭിണിയായ ആടിനെ 2023 മേയ് നാലിനാണ് പുലി പിടിച്ചത്.

എരുമേലി അരുവിക്കല്ലിലെ കൃഷിയിടങ്ങളിലൊന്ന്. (ചിത്രം: മനോരമ)

ജ്ഞാനകുമാറും ഭാര്യ ചെല്ലമ്മയും ചികിത്സയുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളിയിൽ പോയിരുന്നതിനാൽ രാത്രി വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. രാത്രി 7.20ന് ഇവരുടെ വീടിനു സമീപമുള്ള മൂക്കൻപെട്ടി– അരുവിക്കൽ റോഡിലൂടെ കാറിൽ പോയവർ റോഡ് മറികടന്ന് ജനവാസ മേഖലയിലേക്ക് പോകുന്ന പുലിയെ കണ്ടിരുന്നു. ഇവർ അപ്പോൾ തന്നെ ജ്ഞാനകുമാറിനെയും കുടുംബത്തെയും ഫോണിൽ വിവരം അറിയിക്കുകയും ചെയ്തിരുന്നു. കാഞ്ഞിരപ്പള്ളിയിൽനിന്ന് രാത്രി എത്താൻ കഴിയാത്തതിനാൽ പിറ്റേന്ന് രാവിലെയാണ് ജ്ഞാനകുമാറും ഭാര്യയും വീട്ടിൽ തിരിച്ചെത്തിയത്.

ഏതാനും മാസം മുൻപ് വീടിന് അൽപം അകലെ ശബ്ദം കേട്ട് എന്താണെന്ന് അറിയാൻ എത്തിയപ്പോൾ ഒരു കാട്ടുപോത്ത് നിന്ന് പുല്ലു തിന്നുന്നതാണു കണ്ടത്.

ഈ സമയമാണ് ആടിനെ കടിച്ചുകൊന്ന നിലയിൽ കണ്ടെത്തിയത്. കെട്ടിയിട്ടിരുന്ന ആടിന്റെ ശരീര ഭാഗങ്ങൾ കടിച്ചുകീറി തിന്ന നിലയിലായിരുന്നു. ആടിനെ കടിച്ചു കൊണ്ടുപോകാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും കഴുത്തിൽ കെട്ടിയിരുന്നതിനാൽ ഇതിനെ കൊണ്ടുപോകാൻ കഴിഞ്ഞില്ല. ചത്ത ആടിനെ കൂടാതെ രണ്ട് കുട്ടികൾ ഉൾപ്പെടെ മറ്റ് 11 ആടുകൾക്കൂടി ഉണ്ടായിരുന്നു. അടുത്ത ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ ജ്ഞാനകുമാറിന്റെ വീടിന്റെ പരിസരത്ത് പുലിയുടെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് ‘പുലിയെ ആകർഷിക്കുന്ന’ ആടുകളെയെല്ലാം ഇവിടെനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത്. പുലി വീണ്ടും ഇരതേടിയെത്തിയാൽ അത് മനുഷ്യരുടെ ജീവനു പോലും ആപത്താകുമെന്ന തോന്നലായിരുന്നു ഇതിനു പിന്നിൽ.

∙ കാട്ടാനക്കൂട്ടം സ്ഥിരം കാഴ്ച

പലപ്പോഴും അനക്കം കേട്ട് നോക്കുമ്പോൾ വീടിന് തൊട്ടടുത്തുവരെ എത്തി നിൽക്കുന്ന ആനക്കൂട്ടത്തെയാണ് കാണാറുള്ളതെന്ന് ബെന്നി പറയുന്നു. ശബരിമല തീർഥാടന കാലം തുടങ്ങിയാൽ കാനനപാതയിലൂടെ തീർഥാടകർ കടന്നുപോകുമ്പോൾ ഈ ഭാഗത്തുള്ള ആനക്കൂട്ടം ബെന്നിയുടെ വീടിന് സമീപത്തുവരെ സ്ഥിരമായി എത്തി തമ്പടിക്കാറുണ്ട്. മുൻപ് വീടിന്റെ സമീപത്തായി ധാരാളം വാഴക്കൂട്ടങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ഈ വാഴകൾ ലക്ഷ്യംവച്ച് ആനകൾ എത്തിത്തുടങ്ങിയതോടെ അവ വെട്ടിക്കളയുകയായിരുന്നു.

എഴുപ്ലാക്കൽ ബെന്നി എരുമേലി അരുവിക്കല്ലിലെ ആളൊഴിഞ്ഞ വീടുകളിലൊന്നിനു മുന്നിൽ (ചിത്രം: മനോരമ)

പിന്നീടൊരിക്കൽ പുലർച്ചെ, വീടിനു മുന്നിൽ നിൽക്കുന്ന പ്ലാവിൽ നിന്ന് കാട്ടാന ചക്ക പറിക്കുന്നത് നേരിൽ കണ്ടു. ബഹളം വച്ച് ഓടിക്കാൻ ശ്രമിക്കാതെ എല്ലാവരും വീടിനുളളിലേക്ക് കയറി. ആന ചക്ക പറിച്ച് തിന്ന ശേഷം നടന്നു മറഞ്ഞു. ഏതാനും മാസം മുൻപ് വീടിന് അൽപം അകലെ ശബ്ദം കേട്ട് എന്താണെന്ന് അറിയാൻ എത്തിയപ്പോൾ ഒരു കാട്ടുപോത്ത് നിന്ന് പുല്ലു തിന്നുന്നതാണു കണ്ടത്. അതിനെയും ശല്യം ചെയ്യാതെ വീട്ടിലേക്ക് മടങ്ങി.

∙ കൃഷികൾ നശിപ്പിക്കുന്നു, ജീവിത മാർഗം അടയുന്നു

എല്ലാ കൃഷികളും വിളയുന്ന ഫലഭൂയിഷ്ഠമായ മണ്ണാണ് ഇവിടുത്തേത്. റബർ, കൊക്കോ, കാപ്പി, കുരുമുളക്, തെങ്ങ് തുടങ്ങി എല്ലാ കാർഷിക വിളകളും ഉണ്ട്. എന്നാൽ കപ്പ, വാഴ, ചേന, ചേമ്പ് എന്നിവ നട്ടാൽ പന്നിയുടെ ശല്യംമൂലം കാര്യമായി ഒന്നും മിച്ചം കിട്ടില്ല. അതോടെ ഇത്തരം കൃഷികൾ ഉപേക്ഷിച്ചു. എന്നാൽ ഇപ്പോൾ തെങ്ങ്, കൊക്കോ എന്നീ വിളകൾക്കുമേൽ കുരങ്ങൻ, മലയണ്ണാൻ എന്നിവയുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. പഴവർഗങ്ങളുടെയും അവസ്ഥ വ്യത്യസ്തമല്ല. കൃഷി ആവശ്യങ്ങൾക്കായി നിർമിച്ച പടുതാക്കുളം ഉൾപ്പെടെ കുരങ്ങന്മാർ നശിപ്പിക്കുന്നുണ്ട്.

എഴുപ്ലാക്കൽ ബെന്നി കൃഷിയിടത്തിൽ (ചിത്രം: മനോരമ)

∙ വെറുതേ കൊടുത്താലും ആർക്കും സ്ഥലം വേണ്ട!

ഇവിടെ സ്ഥലം വെറുതേ കൊടുത്താൽ പോലും ആർക്കും വേണ്ടാത്ത സ്ഥിയാണെന്നും ബെന്നി പറയുന്നു. വന്യമൃഗങ്ങളെ ഭയന്നു കഴിയണമെന്നതാണു കാരണം. ഇവിടെനിന്ന് വീടുകൾ ഉപേക്ഷിച്ച് പോകുന്നവരിൽ പലരും വീടും സ്ഥലവും വിൽക്കാൻ ശ്രമിച്ചിട്ടും ആരും വാങ്ങാൻ തയാറല്ല. റബറിന് വിലക്കുറവ് മൂലം വനാതിർത്തിയിലുള്ള പല തോട്ടങ്ങളും ടാപ്പിങ് ഇല്ലാതെ കാട് കയറിയ നിലയിലാണ്. ഇവിടെ കാട്ടുമൃഗങ്ങളുടെ താവളം ആണ്. ഇവിടെ പലർക്കും ഏക്കറു കണക്കിന് തോട്ടങ്ങളും ഉണ്ട്. റബറും കൊക്കോയും കുരുമുളകും തുടങ്ങി ഒരു കുടുംബത്തിന് ജീവിക്കാനുള്ള വക ഇപ്പോഴും ഇവിടെനിന്ന് കിട്ടുന്നുണ്ട്. അതിനാലാണ് ഈ സ്ഥലം വിട്ടുപോകാൻ മനസ്സുവരാത്തതെന്നും ബെന്നി പറയുന്നു. അച്ഛൻ പൗലോസ് (79), ഭാര്യ ജിജി, മകൻ ബിജി പി. ബെന്നി എന്നിവർ അടങ്ങുന്നതാണ് ബെന്നിയുടെ കുടുംബം.

English Summary:

The Farmers of Aruvikal have Abandoned their Houses and Agricultural Land due to the Presence of Wild Animals