ഹിമാലയം വരെ ഒരു യാത്ര പോകുകയാണെന്നു പറഞ്ഞപ്പോൾ ഫ്ലൈറ്റിലോ ട്രെയിനിലോ ആകും പോയി വരിക എന്നു കരുതിയവരുടെ മുന്നിലേക്ക് 2019 മോഡൽ ഫോർഡ് ഫിഗോ കാർ പാഞ്ഞെത്തിനിന്നു. അതിൽ നാലു പേർ. തൃശൂർ ജില്ലയിലെ നാലു വൈദികർ. ഫാ. സനീഷ് തെക്കേത്തല, ഫാ. റോക്കി റോബി കളത്തിൽ, ഫാ. വിൽസൺ പെരേപ്പാടൻ, ഫാ. സീമോൻ കാഞ്ഞിത്തറ. നാലു പേരും നാലു പ്രായക്കാരാണെങ്കിലും ആളൂർ എന്ന കൊച്ചു ഗ്രാമവും ജീവിത തിരഞ്ഞെടുപ്പിലെ സാമ്യതയും സൗഹൃദവുമാണ് ഇവരെ പരസ്പരം ബന്ധിപ്പിക്കുന്നത്. വാഹനത്തിൽ യാത്ര ചെയ്ത് എത്താവുന്ന, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള സ്ഥലമായ ഉംലിങ് ലായിലേക്കാണ് 2023ലെ തിരുവോണ നാളിൽ ഇവർ യാത്ര തിരിച്ചത്. കാറിൽ കാതങ്ങള്‍ പിന്നിട്ടു പോയ രസകരവും സാഹസികവുമായ ആ യാത്രയുടെ കഥയാണിത്...

ഹിമാലയം വരെ ഒരു യാത്ര പോകുകയാണെന്നു പറഞ്ഞപ്പോൾ ഫ്ലൈറ്റിലോ ട്രെയിനിലോ ആകും പോയി വരിക എന്നു കരുതിയവരുടെ മുന്നിലേക്ക് 2019 മോഡൽ ഫോർഡ് ഫിഗോ കാർ പാഞ്ഞെത്തിനിന്നു. അതിൽ നാലു പേർ. തൃശൂർ ജില്ലയിലെ നാലു വൈദികർ. ഫാ. സനീഷ് തെക്കേത്തല, ഫാ. റോക്കി റോബി കളത്തിൽ, ഫാ. വിൽസൺ പെരേപ്പാടൻ, ഫാ. സീമോൻ കാഞ്ഞിത്തറ. നാലു പേരും നാലു പ്രായക്കാരാണെങ്കിലും ആളൂർ എന്ന കൊച്ചു ഗ്രാമവും ജീവിത തിരഞ്ഞെടുപ്പിലെ സാമ്യതയും സൗഹൃദവുമാണ് ഇവരെ പരസ്പരം ബന്ധിപ്പിക്കുന്നത്. വാഹനത്തിൽ യാത്ര ചെയ്ത് എത്താവുന്ന, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള സ്ഥലമായ ഉംലിങ് ലായിലേക്കാണ് 2023ലെ തിരുവോണ നാളിൽ ഇവർ യാത്ര തിരിച്ചത്. കാറിൽ കാതങ്ങള്‍ പിന്നിട്ടു പോയ രസകരവും സാഹസികവുമായ ആ യാത്രയുടെ കഥയാണിത്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹിമാലയം വരെ ഒരു യാത്ര പോകുകയാണെന്നു പറഞ്ഞപ്പോൾ ഫ്ലൈറ്റിലോ ട്രെയിനിലോ ആകും പോയി വരിക എന്നു കരുതിയവരുടെ മുന്നിലേക്ക് 2019 മോഡൽ ഫോർഡ് ഫിഗോ കാർ പാഞ്ഞെത്തിനിന്നു. അതിൽ നാലു പേർ. തൃശൂർ ജില്ലയിലെ നാലു വൈദികർ. ഫാ. സനീഷ് തെക്കേത്തല, ഫാ. റോക്കി റോബി കളത്തിൽ, ഫാ. വിൽസൺ പെരേപ്പാടൻ, ഫാ. സീമോൻ കാഞ്ഞിത്തറ. നാലു പേരും നാലു പ്രായക്കാരാണെങ്കിലും ആളൂർ എന്ന കൊച്ചു ഗ്രാമവും ജീവിത തിരഞ്ഞെടുപ്പിലെ സാമ്യതയും സൗഹൃദവുമാണ് ഇവരെ പരസ്പരം ബന്ധിപ്പിക്കുന്നത്. വാഹനത്തിൽ യാത്ര ചെയ്ത് എത്താവുന്ന, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള സ്ഥലമായ ഉംലിങ് ലായിലേക്കാണ് 2023ലെ തിരുവോണ നാളിൽ ഇവർ യാത്ര തിരിച്ചത്. കാറിൽ കാതങ്ങള്‍ പിന്നിട്ടു പോയ രസകരവും സാഹസികവുമായ ആ യാത്രയുടെ കഥയാണിത്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹിമാലയം വരെ ഒരു യാത്ര പോകുകയാണെന്നു പറഞ്ഞപ്പോൾ ഫ്ലൈറ്റിലോ ട്രെയിനിലോ ആകും പോയി വരിക എന്നു കരുതിയവരുടെ മുന്നിലേക്ക് 2019 മോഡൽ ഫോർഡ് ഫിഗോ കാർ പാഞ്ഞെത്തിനിന്നു. അതിൽ നാലു പേർ. തൃശൂർ ജില്ലയിലെ നാലു വൈദികർ. ഫാ. സനീഷ് തെക്കേത്തല, ഫാ. റോക്കി റോബി കളത്തിൽ, ഫാ. വിൽസൺ പെരേപ്പാടൻ, ഫാ. സീമോൻ കാഞ്ഞിത്തറ. നാലു പേരും നാലു പ്രായക്കാരാണെങ്കിലും ആളൂർ എന്ന കൊച്ചു ഗ്രാമവും ജീവിത തിരഞ്ഞെടുപ്പിലെ സാമ്യതയും സൗഹൃദവുമാണ് ഇവരെ പരസ്പരം ബന്ധിപ്പിക്കുന്നത്. വാഹനത്തിൽ യാത്ര ചെയ്ത് എത്താവുന്ന, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള സ്ഥലമായ ഉംലിങ് ലായിലേക്കാണ് 2023ലെ തിരുവോണ നാളിൽ ഇവർ യാത്ര തിരിച്ചത്.  കാറിൽ കാതങ്ങള്‍ പിന്നിട്ടു പോയ രസകരവും സാഹസികവുമായ ആ യാത്രയുടെ കഥയാണിത്...

∙ ഈ വണ്ടിയിലാണോ ഹിമാലയൻ യാത്ര!

ADVERTISEMENT

ഫോർഡ് ഫിഗോ എന്ന കുഞ്ഞൻ വണ്ടിയിൽ ഞങ്ങൾ ഈ യാത്ര വിജയകരമായി പൂർത്തിയാക്കി തിരിച്ചെത്തുമെന്നു പലരും കരുതിയില്ല, യാത്രാവിശേഷങ്ങളുടെ കെട്ടഴിച്ച് ഫാ. വിൽസൺ പെരേപ്പാടൻ പറഞ്ഞു തുടങ്ങി. ‘വണ്ടിക്കൊന്നും പറ്റിയില്ലേ? നിങ്ങൾക്ക് അസുഖങ്ങളൊന്നും പിടിപെട്ടില്ലേ? എന്നൊക്കെ അദ്ഭുതത്തോടെയാണ് പലരും ഞങ്ങളോടു ചോദിച്ചത്. വണ്ടിക്ക് ഒരു പോറൽ പോലും യാത്രയ്ക്കിടയിൽ പറ്റിയില്ല. ഒരിടത്തു പോലും വണ്ടി ഞങ്ങൾക്ക് പണി തന്നില്ല’, ഫാ. വിൽസന്റെ വാക്കുകളിൽ ആത്മവിശ്വാസത്തിന്റെ തിളക്കം. 

ഫാ. സനീഷ് തെക്കേത്തല, ഫാ. വിൽസൺ പെരേപ്പാടൻ, ഫാ. സീമോൻ കാഞ്ഞിത്തറ, ഫാ. റോക്കി റോബി കളത്തിൽ (Photo: Special Arrangement)

ഒരേ നാട്ടുകാരും ഒരേ ജീവിതാവസ്ഥ തിരഞ്ഞെടുത്തവരുമായതിനാൽ ഈ നാലു പേരുടെ സൗഹൃദത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കൂട്ടത്തിൽ സീനിയർ ഫാ. റോക്കി റോബി കളത്തിലാണ്. ഹിമാലയൻ ട്രിപ്പിന്റെ ലീഡർ ആരാണെന്നു ചോദിച്ചാൽ ബാക്കിയുള്ള മൂന്നു പേരും ഒരുപോലെ ചൂണ്ടിക്കാണിക്കുക ഫാ. റോബിയെ ആയിരിക്കും. നാലു പേരിൽ പ്രായം കൊണ്ട് ഏറ്റവും ചെറുപ്പമായ ഫാ. സനീഷ് തെക്കേത്തലയായിരുന്നു മുഖ്യ സാരഥി. ആകെ സഞ്ചരിച്ച 9000 കിലോമീറ്ററിൽ സിംഹഭാഗവും ഓടിച്ചത് ഫാ. സനീഷ് ആയിരുന്നു. ഡ്രൈവർക്ക് നൂറിൽ ഇരുന്നൂറു മാർക്കും കൊടുക്കാമെന്നാണ് സഹയാത്രികര്‍ പറയുന്നത്. ഡ്രൈവിങ് ഏറെ ഇഷ്ടമായതിനാൽ കിലോമീറ്ററുകൾ നീണ്ട യാത്ര ഒട്ടും മുഷിപ്പിച്ചില്ലെന്ന് ഫാ. സനീഷ് പറയുന്നു. ദിവസവും ഏറ്റവും കുറഞ്ഞത് 450 കിലോമീറ്റർ ദൂരം പിന്നിടണമെന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. യാത്ര ചെയ്ത 22 ദിവസ‌ത്തില്‍ രണ്ടോ മൂന്നോ ദിവസമാണ് നിശ്ചയിച്ചതിനേക്കാള്‍ കൂടുതൽ ദൂരം വണ്ടി ഓടിച്ചത്. പകൽ സമയത്തെ ട്രാഫിക് കുരുക്കിൽനിന്നു രക്ഷപ്പെടാൻ വേണ്ടിയായിരുന്നു അങ്ങനെ ഒരു തീരുമാനം. പരിചിതമല്ലാത്ത ഭൂപ്രദേശത്തിലൂടെ വണ്ടി ഓടിക്കുന്നത് ഒരേ സമയം ആവേശവും വെല്ലുവിളിയും ആയിരുന്നുവെന്ന് ഫാ. സനീഷിന്റെ സാക്ഷ്യം. 

ഗോവയിലെ ബോം ജീസസ് ബസിലിക്കയുടെ മുന്നിൽ (Photo: Special Arrangement)

കൃത്യമായ പ്ലാനിങ്, വിട്ടുവീഴ്ചയില്ലാത്ത തീരുമാനങ്ങൾ

ഹിമാലയത്തിലേക്ക് ഒരു റോഡ് ട്രിപ്പ് പോകണമെന്നത് കുറച്ചു നാളുകളായി ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നു. മുൻപ് പലരും ചെയ്ത യാത്രയുടെ അനുഭവങ്ങൾ അറിയാൻ ധാരാളം ട്രാവൽ വിഡിയോകൾ കണ്ടു. തൃശൂരിൽ ഒരു കംപ്യൂട്ടർ സ്ഥാപനം നടത്തുന്ന ഹാഫിസ്, ബൈക്കിൽ ഹിമാലയത്തിൽ പോയിട്ടുണ്ടെന്ന് അറിഞ്ഞ് ഞങ്ങൾ അദ്ദേഹത്തെ പോയി കണ്ടു. അദ്ദേഹമാണ് ഉംലിങ് ലാ ഞങ്ങൾക്കു നിർദേശിച്ചത്. കാറിൽ പോകാൻ പറ്റുന്ന ഗംഭീര സ്ഥലമാണെന്ന് അദ്ദേഹം പറഞ്ഞതിനുസരിച്ച് ഞങ്ങളുടെ അന്വേഷണം ആ വഴിക്കായി. റൂട്ട് മാപ് തയാറാക്കി. കൊണ്ടു പോകേണ്ട സാധനങ്ങളുടെ ലിസ്റ്റും മറ്റും ഒരുക്കി. മരുന്നുകളും ഡ്രൈഫ്രൂട്സും പ്രത്യേകം വാങ്ങി. വണ്ടി സർവീസ് ചെയ്തു. ഓഗസ്റ്റ് 29ന് നന്തിക്കര പള്ളിയിൽനിന്നാണ് യാത്ര തുടങ്ങിയത്. എല്ലാവരും കൊണ്ടു വന്ന ലഗേജ് എടുത്തു വച്ചപ്പോൾ തന്നെ മനസിലായി പലതും കൊണ്ടു പോകാൻ പറ്റില്ലെന്ന്! പിന്നെ, വീണ്ടും പലതും ഒഴിവാക്കിയെങ്കിലും ആദ്യം വണ്ടിയിൽ കയറ്റിയത് 'മാസ് കിറ്റ്' (കുർബാന അർപ്പിക്കാനുള്ള സാധന സാമഗ്രികൾ അടങ്ങിയ കിറ്റ്) ആയിരുന്നു. ഈ യാത്രയിൽ ഒരു ദിവസം പോലും ഞങ്ങൾ കുർബാന മുടക്കിയില്ല.   

ഹിമാലയത്തിലേക്ക് (Photo: Special Arrangement)
ADVERTISEMENT

∙ ‘ഹിന്ദി നഹീ മാലൂം’

ഹിന്ദി അറിയാതെ ഇന്ത്യയിൽ ഇത്രയും ദൂരം പോയി വരാമെന്നും ഞങ്ങൾ തെളിയിച്ചു. ഞങ്ങളിൽ ആർക്കും ഹിന്ദി സംസാരിക്കാൻ അറിയില്ല. ഇംഗ്ലിഷും ആംഗ്യഭാഷയും ഉപയോഗിച്ചായിരുന്നു ഞങ്ങളുടെ ആശയവിനിമയം. ഒരിടത്തു പോലും അതുമൂലം പ്രശ്നം ഉണ്ടായില്ല. അത്യാവശ്യം അറിയുന്നത് രണ്ടു മൂന്നു ഹിന്ദി വാക്കുകളാണ്. ഖാനാ (ഭക്ഷണം), പാനി (വെള്ളം), കിത്‌നാ (എത്ര)! ഗ്വാളിയറിൽ ഞങ്ങളൊരു ജെയിൻ ക്ഷേത്രം കാണാനിറങ്ങി. ഗൂഗിൾ മാപ്പ് ഇട്ടാണ് യാത്ര. പക്ഷേ, വഴി തെറ്റി. ഒരു ഉൾനാടൻ ഗ്രാമത്തിലായിരുന്നു ഞങ്ങൾ എത്തിപ്പെട്ടത്. ഒരു കവലയിലെത്തിയപ്പോൾ, ഇനി ഏതു വഴി എടുക്കണം എന്നറിയാതെ ഞങ്ങൾ കുഴങ്ങി. അവിടെ രണ്ടു മൂന്നു ഗ്രാമവാസികൾ ഇരിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ ചോദ്യഭാവത്തിൽ അവരോടു ചോദിച്ചു, ‘‘ജെയിൻ ടെംപിൾ?’’. വഴി അറിയാത്തതിന്റെ സകല നിസ്സഹായ ഭാവവും ആ സമയം ഞങ്ങളുടെ മുഖത്തുണ്ടായിരുന്നു. മുന്നോട്ടു നീണ്ടു കിടക്കുന്ന റോഡ് ചൂണ്ടിക്കാട്ടി അവരിലൊരാൾ പറഞ്ഞു, ‘സീധാ.... സീധാ!’ ആ വാക്ക് ജീവിതത്തിൽ ആദ്യമായി കേൾക്കുന്നതാണെങ്കിലും അർഥം അറിയാൻ നിഘണ്ടു തപ്പേണ്ടി വന്നില്ല. 

ഗ്വാളിയർ കോട്ടയുടെ മുകളിൽ നിന്നുള്ള കാഴ്ച (Photo: Special Arrangement)

∙ ഉംലിങ് ലാ എന്ന അനുഭവം

യാത്രയുടെ ഒൻപതാം ദിവസമാണ് ഞങ്ങൾ ഹിമാലയത്തിലെ ഉംലിങ് ലായിലെത്തിയത്. സമുദ്രനിരപ്പിൽനിന്ന് 19,024 അടി ഉയരത്തിലാണ് ഈ സ്ഥലം. ഹാൻഡ് ലേയിൽ നിന്ന് 110 കിലോമീറ്ററുണ്ട് ഉംലിങ് ലായിലേക്ക്. അതൊരു മൺപാതയാണ്. പക്ഷേ, ഒറ്റ വഴിയല്ല. ഒരു പ്രദേശം മുഴുവൻ റോഡു പോലെ പരന്നു കിടക്കുകയാണ്. ഏതു ദിശ, ഏതു വഴി എന്നൊക്കെ സംശയിച്ചു പോയേക്കാവുന്ന അവസ്ഥ. മുമ്പു പോയവർ കൂട്ടിവച്ച കല്ലുകളാണ് യാത്രികരുടെ വഴികാട്ടി. നെർബോലെ പാസ് വരെ ഇതാണ് സ്ഥിതി. അവിടെനിന്ന് ടാറിട്ട വഴി തുടങ്ങും. അതിലൂടെ വണ്ടി ഓടിക്കുമ്പോൾ നമുക്കു തോന്നും നേരെയാണ് വണ്ടി പോകുന്നത് എന്ന്. പക്ഷേ, കുത്തനെയുള്ള കയറ്റമാണ് അത്. വണ്ടി പതുങ്ങുമ്പോഴാണ് കയറ്റത്തിലൂടെയാണ് വണ്ടി പോകുന്നതെന്ന് നമ്മൾ തിരിച്ചറിയുക. ഒരു പോയിന്റ് എത്തിയപ്പോൾ കാർ മുന്നോട്ടു പോകാനാവാതെ നിന്നു. ഫാ. സനീഷ് ഒഴികെ ബാക്കിയെല്ലാവരും ഇറങ്ങി വണ്ടി തള്ളിക്കയറ്റി.

മലയിടുക്കിലൂടെ അതിസാഹസികമായ യാത്രയായിരുന്നു. ഒട്ടും ഉറപ്പില്ലാത്ത മണ്ണാണ്. എപ്പോൾ വേണമെങ്കിലും പാറകൾ റോഡിലേക്ക് അടർന്നു വീഴാം. തണുപ്പ് ഏകദേശം 8 ഡിഗ്രി. പൊടിമണ്ണിലൂടെ വണ്ടിയോടിപ്പിക്കുന്നത് അത്ര സുഖകരമല്ല. അടുത്ത വളവിൽ എന്താണ് അവസ്ഥയെന്നു യാതൊരു പിടിയുമില്ല.

ADVERTISEMENT

അത്രയും ഉയരത്തിൽ, ആ തണുപ്പിൽ പുറത്തിറങ്ങി വണ്ടി തള്ളേണ്ടി വന്നപ്പോൾ ശ്വാസം പോലും എടുക്കാൻ പറ്റാത്ത അവസ്ഥയിലായി എല്ലാവരും.‌ അവിടെയാണെങ്കിൽ ഓക്സിജൻ ലെവൽ കുറവാണല്ലോ. അവിടെനിന്ന് അൽപം കൂടിയേ ഉംലിങ് ലായിലേക്ക് ഉണ്ടായിരുന്നുള്ളൂ. പുറത്തിറങ്ങി വണ്ടി ഉന്തിയ എല്ലാവരും നല്ലതുപോലെ തളർന്നിരുന്നു. പക്ഷേ, അതുവരെയുള്ള ക്ഷീണവും സമ്മർദ്ദവും ആശങ്കയുമെല്ലാം അവിടെയെത്തിയ ആ നിമിഷം ഇല്ലാതായി. എല്ലാവരും ആവേശത്തിലായി. ഞങ്ങൾ ധാരാളം ചിത്രങ്ങളെടുത്തു. ഒറ്റയ്ക്കും കൂട്ടമായും വണ്ടിക്കൊപ്പവുമെല്ലാം പല രീതിയിലുള്ള ചിത്രങ്ങൾ. ആ പോയിന്റിൽ എത്തി നിൽക്കുമ്പോൾ അനുഭവിക്കുന്ന സന്തോഷം വാക്കുകളിൽ വിവരിക്കാനാവില്ല.  

ലഡാക്കിലെ ദ്രാസിലുള്ള കാർഗിൽ യുദ്ധ സ്മാരകം (Photo: Special Arrangement)

∙ സൈനികർക്ക് ഒരു സല്യൂട്ട്

തിരിച്ചുള്ള യാത്രയിൽ മണാലിക്ക് മുൻപ് ഒരിടത്ത് വലിയൊരു ട്രാഫിക് ബ്ലോക്ക്. മണ്ണിടിഞ്ഞ് റോഡ് തടസ്സപ്പെട്ടിരിക്കുകയാണെന്നു പട്ടാളക്കാരിൽനിന്നു മനസിലായി. ഒന്നര മണിക്കൂറിൽ റോഡ് ശരിയാകുമെന്ന് അവർ പറഞ്ഞു. ഞങ്ങൾ ക്ഷീണിച്ചതുകൊണ്ടും അടുത്ത് കുഴപ്പമില്ലാത്ത ഒരു ഹോട്ടൽ ഉണ്ടായിരുന്നതുകൊണ്ടും ആ ദിവസം അവിടെ തങ്ങാൻ തീരുമാനിച്ചു. അടുത്ത ദിവസം വെളുപ്പിന് ഞങ്ങൾ വീണ്ടും യാത്ര തുടങ്ങിയപ്പോൾ കണ്ടത്, എകദേശം 300–400 മീറ്ററോളം റോഡിൽ മലയിടിഞ്ഞു കിടക്കുന്നതാണ്. എന്നാൽ, ആ രാത്രിക്കുള്ളിൽ ബോർഡർ റോഡ് ഓർഗനൈസേഷൻ (BRO) ആ റോഡിലെ കല്ലും മണ്ണും നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. മിന്നൽ വേഗത്തിലാണ് അവരുടെ പണികൾ. ശരിക്കും നമ്മൾ സല്യൂട്ട് അടിച്ചു പോകും.

അവസാനമില്ലാത്ത വീഥികൾ (Photo: Special Arrangement)

ടാറിങ് ഇല്ലാത്ത മൺപാതയിലൂടെ പലപ്പോഴും വണ്ടി ഓടിക്കേണ്ടി വന്നിട്ടുണ്ട്. മലയിടുക്കിലൂടെ അതിസാഹസികമായ യാത്രയായിരുന്നു. ഒട്ടും ഉറപ്പില്ലാത്ത മണ്ണാണ്. എപ്പോൾ വേണമെങ്കിലും പാറകൾ റോഡിലേക്ക് അടർന്നു വീഴാം. തണുപ്പ് ഏകദേശം 8 ഡിഗ്രി. ഹെയർ പിന്നുകൾ താണ്ടിയാണ് യാത്ര. നാട്ടിലെ റോഡുകളിൽ കാണുന്നതു പോലെ ബാരിക്കേ‍ഡുകൾ പലയിടത്തും ഇല്ല. പൊടിമണ്ണിലൂടെ വണ്ടിയോടിപ്പിക്കുന്നത് അത്ര സുഖകരമല്ല. അടുത്ത വളവിൽ എന്താണ് അവസ്ഥയെന്നു യാതൊരു പിടിയുമില്ല. അതുകൊണ്ട്, സാവധാനത്തിൽ മാത്രമേ വണ്ടി ഓടിക്കാൻ പറ്റൂ.   

∙ നമുക്ക് അനുഭവം, അവർക്ക് ജീവിതം

തണുപ്പ് ശരിക്കും അറിഞ്ഞത് പാങ്ങ് എന്ന സ്ഥലത്താണ്. കുളു–മണാലി റോഡിലാണ് ഈ സ്ഥലം. രാത്രി എട്ടു മണിക്കാണ് അവിടെ എത്തിയത്. ഒരാൾക്ക് 300 രൂപ നിരക്കിൽ ഒരു മുറി കിട്ടി. കറന്റൊന്നും ഇല്ലാത്ത സ്ഥലമാണ്. ജനറേറ്ററിലാണ് അവിടെ എല്ലാം പ്രവർത്തിക്കുന്നത്. ഷീറ്റു കൊണ്ടു മേഞ്ഞ ഒരു കൂടാരം പോലുള്ള സ്ഥലത്താണ് കിടന്നത്. പുറത്ത് മൈനസ് മൂന്നു ഡിഗ്രി തണുപ്പ്. രാത്രിയൊന്നും ശരിക്ക് ഉറങ്ങാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല. വളരെ പരിമിതമായ സൗകര്യങ്ങളേ അവിടെയുള്ളൂ. വല്ലാത്ത അനുഭവമായിരുന്നു.

ഹിമവാന്റെ മടിത്തട്ടിൽ (Photo: Special Arrangement)

അതുപോലെ ഉംലിങ് ലായ്ക്കടുത്ത് ഹാൻഡ് ലേ എന്ന സ്ഥലത്ത് താമസിച്ചപ്പോഴും തണുപ്പ് ശരിക്കും അനുഭവിച്ചു. അവിടെ താമസിച്ച കെട്ടിടത്തിന്റെ മേൽക്കൂരയിൽ മരക്കമ്പ് അടുക്കി വച്ച് അതിനു മുകളിൽ മണ്ണിട്ടാണ് ഉറപ്പിച്ചിരിക്കുന്നത്. രാത്രി കിടന്നപ്പോൾ ചെറിയൊരു പേടി തോന്നി. മഴ ഇല്ലാത്തതുകൊണ്ടാണ് അവിടെ അത്തരത്തിലൊരു നിർമാണമെന്നു പറഞ്ഞു. പക്ഷേ, എങ്ങാനും മഴ പെയ്താൽ എന്തു ചെയ്യുമെന്നൊക്കെ ഓർത്തു പോയി. സത്യത്തിൽ, മഞ്ഞ് എന്നു പറയുമ്പോൾ നമുക്ക് ആവേശമാണ്. പക്ഷേ, അങ്ങനെയൊരു പ്രദേശത്ത് ജിവിക്കേണ്ടി വരുന്നവരുടെ കഷ്ടപ്പാടുകൾ വലുതാണ്. ചില മാസങ്ങളിൽ മഞ്ഞുവീഴ്ച മൂലം വീടുകൾ ഒഴിഞ്ഞു പോകേണ്ട അവസ്ഥ വരെയുണ്ട്. നാം അനുഭവങ്ങൾ തേടി അവിടെ പോകുന്നു. അവർക്ക് അത് ജീവിതമാണ്. 

∙ 22 ദിവസങ്ങൾ, റൂട്ട് മാപ്പ്

നന്തിക്കരയിൽനിന്ന് ആദ്യം എത്തിയത് ബെംഗളൂരുവിലാണ്. അവിടെനിന്ന് ഹൈദരാബാദ്, നാഗ്‍പൂർ, സാഗർ, ആഗ്ര, ജലന്ധർ, അമൃത്‌സർ വഴി ജമ്മുവിലെത്തി. പിന്നെ കശ്മീർ, ശ്രീനഗർ, കാർഗിൽ വഴി ലഡാക്കിലേക്ക്. അവിടെനിന്നാണ് ഉംലിങാ ലായിലേക്ക് വണ്ടിയോടിച്ചത്. തിരിച്ച് ലേ വഴി കുളു–മണാലി കടന്ന് ഹിമാചൽ പ്രദേശിലേക്ക് വന്നു. അവിടെനിന്ന് ഹരിയാന, പഞ്ചാബ്, ഗുജറാത്ത്, ഗോവ, മംഗലാപുരം വഴി കേരളത്തിലേക്ക്. ഈ യാത്രയിൽ കൂടുതൽ ഇടങ്ങളിലും ഞങ്ങൾ താമസിച്ചത് ബിഷപ് ഹൗസുകളിലോ പള്ളിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലോ ആയിരുന്നു. അവിടെയെല്ലാം ഹൃദ്യമായ സ്വീകരണവും പിന്തുണയുമായിരുന്നു ലഭിച്ചത്.

ലുധിയാനയിൽ ബിഷപ്പ് മാർ ജോസ് പുത്തൻ വീട്ടിലിനൊപ്പം ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തപ്പോൾ (Photo: Special Arrangement)

യാത്രയിൽ ഒരിക്കലും ഞങ്ങൾ കേരള ഭക്ഷണത്തിനു വേണ്ടി നടന്നില്ല. ഓരോ സ്ഥലത്തുനിന്നും അവിടുത്തെ തനതു ഭക്ഷണം കഴിക്കാനാണ് ശ്രദ്ധിച്ചത്.  ഹൈദരാബാദിൽ കഴിച്ചത് ബിരിയാണിയാണ്. രാത്രി 11.30–12 നേരത്താണ് പോയി ബിരിയാണി കഴിച്ചത്. കശ്മീരിൽ ഏറെ പ്രശസ്തമായ മട്ടൺ സൂപ്പ് കഴിച്ചു. അതു കിട്ടുന്ന കട തേടിപ്പിടിച്ചു ചെന്നാണ് കഴിച്ചത്. പഞ്ചാബിലെ ആലൂ പറാട്ട, ഹിമാചലിലെ തട്ടുകടകളിലെ ‘മസ്റ്റ്–ട്രൈ ഐറ്റം’ മാഗി അങ്ങനെ പല തരത്തിലുള്ള ഭക്ഷണം കഴിച്ചു. 

മൂവർണ ശോഭയിൽ ഹൈദരാബാദിലെ ചാർമിനാറിനരികെ (Photo: Special Arrangement)

യാത്രയിൽ കൂടുതലും വെജിറ്റേറിയൻ ഭക്ഷണമാണ് തിരഞ്ഞെടുത്തത്. അതുകൊണ്ട്, ഭക്ഷ്യവിഷബാധ ആർക്കും പിടിപെട്ടില്ല. പക്ഷേ, ചില ദിവസങ്ങളിൽ കിലോമീറ്ററുകൾ ഓടിച്ചിട്ടും ഭക്ഷണം കഴിക്കാൻ ഒരിടം കണ്ടെത്താൻ കഴിയാതെ വന്നിട്ടുണ്ട്. അപ്പോഴൊക്കെ ഇവിടെനിന്നു കൊണ്ടു പോയ ഡ്രൈ ഫ്രൂട്സ് ഒക്കെയായിരുന്നു ആശ്രയം. ഇന്ധനം നിറയ്ക്കലായിരുന്നു മറ്റൊരു വെല്ലുവിളി. ഉംലിങ് ലായിൽനിന്നു തിരിച്ചു വരുന്ന വഴി അങ്ങനെയൊരു പ്രതിസന്ധി നേരിട്ടു. ഇനി കാണുന്ന പമ്പിൽനിന്ന് ഇന്ധനം നിറയ്ക്കാമെന്നു കരുതി വിട്ടു പോന്നു. പിന്നെയാണ് പമ്പു വരെ എത്താനുള്ള ഇന്ധനമില്ലെന്നു മനസിലായത്. പിന്നെ, വന്ന വഴി തിരിച്ചു പോയി ഇന്ധനം നിറച്ചു. അതുപോലെ ഗുജറാത്തിൽനിന്ന് ജയ്പൂരിലേക്ക് പോകുന്ന വഴി പമ്പുകൾ സമരത്തിലായിരുന്നു. ഒരു സ്വകാര്യ പമ്പിൽനിന്ന് ഇന്ധനം നിറച്ചാണ് ഞങ്ങൾ യാത്ര തുടർന്നത്.   

‘സ്റ്റാച്യു ഓഫ് യൂണിറ്റി’; ഗുജറാത്തിൽ സർദാർ വല്ലഭായ് പട്ടേൽ പ്രതിമയ്ക്ക് മുന്നില്‍ (Photo: Special Arrangement)

∙ അനുഭവങ്ങൾ, കാഴ്ചപ്പാടുകൾ

കശ്മീർ എന്നു പറയുമ്പോൾ മനസ്സിലുണ്ടായിരുന്ന ചിത്രം മഞ്ഞു മൂടി കിടക്കുന്ന താഴ്‌വരയാണ്. പക്ഷേ, അവിടെ ചെന്നപ്പോൾ അതിൽനിന്നു നേർവിപരീതമായിരുന്നു അനുഭവം. ഒരു തരം മരുഭൂമി! പുല്ലോ ചെടിയോ യാതൊന്നുമില്ലാത്ത വരണ്ട സ്ഥലം പോലെ തോന്നിച്ചു. ഞങ്ങൾ തമാശയ്ക്ക് പരസ്പരം പറഞ്ഞിരുന്നത്, ഇത് കശ്മീരല്ല, വേറേതോ സ്ഥലമാണ് എന്നായിരുന്നു. അത്തരമൊരു ഭൂമിശാസ്ത്രത്തിനു പിന്നിലെ കാരണം മനസ്സിലാക്കിയപ്പോൾ കാഴ്ചപ്പാട് മാറി. എല്ലായിടത്തും അതുപോലെയായിരുന്നില്ല പ്രകൃതി. ചിലയിടങ്ങളിൽ അമ്പരപ്പിക്കുന്ന സൗന്ദര്യം നിറച്ച കാഴ്ചകൾ ഞങ്ങളെ വരവേറ്റു. പല നിറത്തിലുള്ള പൂക്കൾ, ആകാശത്തിന്റെ അഴക്, ആപ്പിൾ തോട്ടങ്ങളുടെ വശ്യത... അങ്ങനെ പല കാഴ്ചകൾ.

മേഘങ്ങള്‍ അതിരിടുന്ന നാട് (Photo: Special Arrangement)

അത്രയും പ്രതികൂലമായ കാലാവസ്ഥയിൽ ജീവിക്കുന്നവരോടും അവിടെ ജോലി ചെയ്യുന്ന സൈനികരോടും കൂടുതൽ ആദരവു തോന്നി. കടുത്ത മഞ്ഞും വെയിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും വകവയ്ക്കാതെയാണ് അവർ അവിടെ കഴിയുന്നത്. അദ്ഭുതം തോന്നും! ഒരു ദിവസം സൈനികർക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കാനും അവസരം ലഭിച്ചു. ഞങ്ങൾ യാത്രികരാണെന്നറിഞ്ഞപ്പോൾ അവർ ഭക്ഷണത്തിന് ഞങ്ങളെ ക്ഷണിക്കുകയായിരുന്നു. അങ്ങനെ, പല തരത്തിലുള്ള മനുഷ്യരും ഭൂപ്രകൃതിയും കാഴ്ചകളും ഈ യാത്രയിൽ അനുഭവിച്ചു. യാത്ര നമ്മെ വിശാലഹൃദയരും അനുഭവസ്ഥരുമാക്കുമെന്ന് പറയുന്നത് വെറുതെയല്ല. യാത്രകൾ ഇനിയും തുടരാനാണ് ഞങ്ങളുടെ പദ്ധതി. (Click and Read Story in English)

English Summary:

The Road Trip Experience of Four Priests from Kerala to Umling La