വാങ്കഡെ സ്റ്റേഡിയം ശ്രീലങ്കയ്ക്ക് ഭീതിയുടെ നിലവറയായി മാറി. ഇന്ത്യൻ പേസർമാരുടെ മൂളിപ്പറക്കുന്ന പന്തുകൾ അവരെ അക്ഷരാർഥത്തിൽ ഭയപ്പെടുത്തിക്കൊണ്ടിരുന്നു. ലോക ക്രിക്കറ്റിൽ ഇന്ത്യയുടെ ഫാസ്റ്റ് ബോളർമാർ ഇങ്ങനെ തലയുയർത്തി വിരാജിക്കുന്ന ചിത്രം ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. സ്പിന്നർമാരുടെ കറക്കിവീഴ്ത്തലുകളിൽ സ്വന്തം നാട്ടിൽ വിജയം കണ്ടെത്തുന്ന ടീം എന്ന പേരുദോഷം ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ചേർന്ന് മായ്ച്ചുകളയുകയാണ്. സ്പിന്നർമാരായ കുൽദീപ് യാദവിനോ രവീന്ദ്ര ജഡേജയ്ക്കോ ശ്രീലങ്കയ്ക്കെതിരെ പന്തെടുക്കേണ്ട കാര്യം തന്നെ ഉണ്ടായിരുന്നില്ല. ഈ ലോകകപ്പിലെ ഏറ്റവും മികച്ച രണ്ടു സ്പിന്നർമാരെ മാറ്റി നിർത്താമോ എന്നു വിചാരിച്ച് ക്യാപ്റ്റൻ രോഹിത് ശർമ ഇരുവർക്കുമായി മൂന്ന് ഓവർ നൽകി. അതിൽ തന്റെ ആദ്യ ഓവറിലെ നാലാം പന്തിൽ ജഡേജ ശ്രീലങ്കൻ ഇന്നിങ്സ് അവസാനിപ്പിച്ചു. മറിച്ചെങ്കിൽ 10 ശ്രീലങ്കൻ വിക്കറ്റുകളും ഇന്ത്യൻ പേസർമാർ പകുത്തെടുക്കുമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാങ്കഡെ സ്റ്റേഡിയം ശ്രീലങ്കയ്ക്ക് ഭീതിയുടെ നിലവറയായി മാറി. ഇന്ത്യൻ പേസർമാരുടെ മൂളിപ്പറക്കുന്ന പന്തുകൾ അവരെ അക്ഷരാർഥത്തിൽ ഭയപ്പെടുത്തിക്കൊണ്ടിരുന്നു. ലോക ക്രിക്കറ്റിൽ ഇന്ത്യയുടെ ഫാസ്റ്റ് ബോളർമാർ ഇങ്ങനെ തലയുയർത്തി വിരാജിക്കുന്ന ചിത്രം ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല.

സ്പിന്നർമാരുടെ കറക്കിവീഴ്ത്തലുകളിൽ സ്വന്തം നാട്ടിൽ വിജയം കണ്ടെത്തുന്ന ടീം എന്ന പേരുദോഷം ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ചേർന്ന് മായ്ച്ചുകളയുകയാണ്. സ്പിന്നർമാരായ കുൽദീപ് യാദവിനോ രവീന്ദ്ര ജഡേജയ്ക്കോ ശ്രീലങ്കയ്ക്കെതിരെ പന്തെടുക്കേണ്ട കാര്യം തന്നെ ഉണ്ടായിരുന്നില്ല.

ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ 5 വിക്കറ്റുകൾ നേടിയ മുഹമ്മദ് ഷമി ഗാലറിക്കു നേരെ പന്ത് ഉയർത്തിക്കാട്ടി ആഹ്ലാദം പ്രകടിപ്പിക്കുന്നു. (Photo by Punit PARANJPE / AFP)
ADVERTISEMENT

ഈ ലോകകപ്പിലെ ഏറ്റവും മികച്ച രണ്ടു സ്പിന്നർമാരെ മാറ്റി നിർത്താമോ എന്നു വിചാരിച്ച് ക്യാപ്റ്റൻ രോഹിത് ശർമ ഇരുവർക്കുമായി മൂന്ന് ഓവർ നൽകി. അതിൽ തന്റെ ആദ്യ ഓവറിലെ നാലാം പന്തിൽ ജഡേജ ശ്രീലങ്കൻ ഇന്നിങ്സ് അവസാനിപ്പിച്ചു. മറിച്ചെങ്കിൽ 10 ശ്രീലങ്കൻ വിക്കറ്റുകളും ഇന്ത്യൻ പേസർമാർ പകുത്തെടുക്കുമായിരുന്നു.

ലോകകപ്പിൽ സ്വപ്നസമാനമായ കുതിപ്പ് ടീം ഇന്ത്യ തുടരുകയാണ്. ആദ്യം ബാറ്റു ചെയ്ത അവർ 357 റൺസ് സ്കോർ ചെയ്തു. ഈ വർഷം ഏഴാം തവണയാണ് ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ സ്കോർ 350 കടക്കുന്നത്. തുടർന്ന് ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലിലെ ദുരന്തത്തിൽ നിന്നു മുക്തമാകുമെന്ന പ്രതീക്ഷയിൽ ബാറ്റു വീശിയ ലങ്കയെ നാണം കെടുത്തി.

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന മുഹമ്മദ് സിറാജ്. (Photo by Punit PARANJPE / AFP) /

ഏതാനും ആഴ്ചകൾക്കു മുൻപത്തെ ആ 50 റൺസിന് ഓൾ ഔട്ടിനെ ഒരു വിധം അവർ മറികടന്നു. അഞ്ചേ അഞ്ചു റൺസ് കൂടി എടുത്തു, 55ന് പുറത്തായി. 302 റൺസിന്റെ പടുകൂറ്റൻ ജയത്തോടെ ലോകകപ്പ് സെമി ഉറപ്പിച്ച ആദ്യ ടീമായി ഇന്ത്യ മാറി. ഇപ്പോഴത്തെ ഫോമിൽ മറ്റൊരു ടീമുമല്ല, സെമിയിലേക്ക് ഇങ്ങനെ ആദ്യം കുതിച്ചു കയറേണ്ടത്.

∙ ഫാസ്റ്റ് ബോളർമാരുടെ കൊലവിളി

ADVERTISEMENT

ലോകോത്തര നിലവാരമുള്ള ബാറ്റർമാരും അസാമാന്യ മികവുള്ള സ്പിന്നർമാരും മികച്ച ഓൾ റൗണ്ടർമാരുമാണ് എക്കാലത്തും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ശക്തിയായിരുന്നത്. ഇവരുടെ ചുമലിലേന്തിയാണ് ഇന്ത്യയുടെ ലോകകപ്പ് പടയോട്ടങ്ങളെല്ലാം നടന്നത്. എന്നാൽ ഇതാദ്യമായി ഇന്ത്യൻ ഫാസ്റ്റ് ബോളർമാർ എതിരാളികളെ തച്ചുതകർക്കുന്ന സംഘമായി മാറിയിരിക്കുന്നു. അവരുടെ നിഴൽ പോലും എതിർടീമിനു പേക്കിനാവാണെന്ന പ്രതീതി സംജാതമായിരിക്കുന്നു.

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ജസ്പ്രിത് ബുമ്ര. (Photo by Punit PARANJPE / AFP)

ഏകദിന ക്രിക്കറ്റിലെ സുൽത്താൻമാരായ രോഹിത് ശർമയും വിരാട് കോലിയും ഉളള ടീമിൽ അവരല്ല, തങ്ങളാണ് താരങ്ങൾ എന്നു ഇന്ത്യൻ ഫാസ്റ്റ് ബോളർമാർ വിളിച്ചു പറയുകയാണ്. അത് അവിശ്വസനീയമായ മാറ്റമാണ്. മൂളിപ്പറക്കുന്ന പന്തും പിഴുതു തെറിക്കുന്ന സ്റ്റംപുകളും പോലെ ക്രിക്കറ്റ് പ്രേമികളിലേക്ക് അഡ്രിനാലിൻ കുത്തിവയ്ക്കുന്ന മറ്റൊരു ദൃശ്യമില്ല.

ബുമ്രയും സിറാജും ഷമിയും ആ കൊലവിളിയാണ് നടത്തുന്നത്. ഈ ഫോം ഇന്ത്യൻ പേസർമാർ ഇനിയങ്ങോട്ടു നിലനിർത്തിയാൽ ഈ ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിക്കുക എളുപ്പമാകില്ല. ക്രിക്കറ്റ്, അനിശ്ചിതത്വങ്ങളുടെ കളിയാണ്. പക്ഷേ ഏഴിൽ ഏഴും ആധികാരികമായി ജയിച്ചു മുന്നേറുന്ന ഈ ടീം ആത്മവിശ്വാസത്തിന്റെയും ഒത്തൊരുമയുടെയും നെറുകയിലാണ്.

ഇന്ത്യ – ശ്രീലങ്ക മത്സരം കാണാനെത്തിയ സച്ചിൻ തെൻഡുൽക്കറും മുത്തയ്യ മുരളീധരനും ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കൊപ്പം. (Photo by Punit PARANJPE / AFP)
ഇന്ത്യ– ശ്രീലങ്ക മത്സരത്തിന് ടോസ് ചെയ്യുന്ന ഇന്ത്യൻ നായകൻ രോഹിത് ശർമ. ശ്രീലങ്കൻ നായകൻ കുശാൽ മെൻഡിസ് സമീപം. (Photo by Punit PARANJPE / AFP)
2023 ഏകദിന ലോകകപ്പിലെ ഇന്ത്യ – ശ്രീലങ്ക മത്സരത്തിന് മുന്നോടിയായി ഗ്രൗണ്ടിലേക്ക് ഇറങ്ങാൻ കാത്തുനിൽക്കുന്ന താരങ്ങൾ. (Photo by Punit PARANJPE / AFP)

ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ ലങ്കൻ ദുരന്തം ആരംഭിച്ചു. ഈ ലോകകപ്പിൽ ലങ്ക ഏറ്റവും അധികം വിശ്വസിക്കുന്ന ബാറ്ററായ പതും നിസ്സങ്കയെ(0) ബുമ്രയുടെ ഉജ്വലമായ പന്ത് വിക്കറ്റിനു മുന്നിൽ കുരുക്കിയപ്പോൾ തന്നെ അവരുടെ ആത്മവിശ്വാസം തകർന്നു തുടങ്ങിയിരുന്നു. അടുത്ത ഓവറിൽ മുഹമ്മദ് സിറാജ് തന്റെ ആദ്യ പന്തിൽ കരുണരത്നെയെ(0) മടക്കി. രണ്ട് ഓപ്പണർമാരും പൂജ്യത്തിന് പുറത്ത് എന്നതു മാത്രമായിരുന്നില്ല പ്രത്യേകത. ഇന്ത്യയുടെ രണ്ട് ഓപ്പണിങ് ബോളർമാരും അവരുടെ ആദ്യ പന്തുകളിൽ വിക്കറ്റെടുത്തു! അത് ലോകകപ്പിൽ ആദ്യമാണ്.

ADVERTISEMENT

∙ സിറാജിന്റെ വരവ്, ഷമിയുടെ സ്പെൽ

ഏഷ്യാകപ്പ് ഫൈനലിൽ ശ്രീലങ്കയുടെ 6 വിക്കറ്റുകൾ പിഴുതെറിഞ്ഞ് അവരെ തകർത്തു കളഞ്ഞ സിറാജ് അതിന്റെ ബാക്കി ആടിത്തിമിർക്കുകയാണെന്നു തോന്നിപ്പിച്ചു. ലോകകപ്പിൽ ആദ്യമായി സിറാജ് താളം കണ്ടെത്തി. സ്വിങ്ങും വേഗവും ഗംഭീരമായി സമന്വയിപ്പിക്കുന്ന മികവ് വീണ്ടെടുത്തു. മെൻഡിസിനെയും(12) സമരവിക്രമയെയും(4) കൂടി വെറും മൂന്നു റൺസ് എടുക്കുന്നതിനിടയിൽ സിറാജ് പറഞ്ഞു വിട്ടു. വെസ്റ്റ് ഇൻഡീസിനെതിരെ ഒരു റൺസിന് പാക്കിസ്ഥാന്റെ നാലു വിക്കറ്റ് നഷ്ടപ്പെട്ട ദാരുണ സ്ഥിതിയുടെ അടുത്തെത്തി. മൂന്നിന് നാലു വിക്കറ്റ്! ശ്രീലങ്കയുടെ കഥ കഴിഞ്ഞിരുന്നു. 

ബുമ്രയും സിറാജും കൂടി മിനിറ്റുകൾക്കുള്ളിൽ നാലുപേരെ മടക്കി വിട്ടപ്പോൾ ഇനി വരാനുളളത് മുഹമ്മദ് ഷമിയാണ് എന്നോർത്ത് ശ്രീലങ്കൻ ഡ്രസിങ് റൂം അസ്വസ്ഥമായിട്ടുണ്ടാകും. അവരെ ആരെയും നിലയുറപ്പിക്കാൻ ഷമി അനുവദിച്ചതുമില്ല.

ശരിയാണ്, ബുമ്രയ്ക്കോ സിറാജിനോ ഈ മത്സരത്തിൽ സാധിച്ചതു പോലെ ആദ്യ പന്തിൽ തന്നെ വിക്കറ്റെടുക്കാൻ ഷമിക്ക് കഴിഞ്ഞില്ല. തീയുണ്ടകൾ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അതു വിതച്ച നാശത്തിൽ ശ്രീലങ്കൻ ബാറ്റിങ് നിര ഭസ്മമായി. ഒരു ഘട്ടത്തിൽ ഷമിയുടെ ബോളിങ് ഫിഗർ നോക്കുക: 2.1–1–1–4! ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഒരു ഇന്ത്യൻ പേസ് ബോളറുടെ മാജിക് സ്പെൽ!

22 റൺസ് എടുക്കുന്നതിനിടയിൽ ഏഴു വിക്കറ്റ് നഷ്ടപ്പെട്ട ലങ്ക ഏകദിന ക്രിക്കറ്റിലെ ഏറ്റവും മോശപ്പെട്ട സ്കോറിലേക്ക് പതിക്കുകയാണോ എന്നു തോന്നിപ്പിച്ചു. 35 റൺസിന് പുറത്തായ കുപ്രസിദ്ധി സിംബാബ്‌വെയ്ക്കും അമേരിക്കയ്ക്കും ഉണ്ട്. മഹീഷ് തീഷ്ണയും(12) ഒൻപതാമനായി ഇറങ്ങിയ കസൂൻ രജിതയും(14) കൂടി ആ നാണക്കേടിൽ നിന്നു കരകയറ്റി. രജിതയാണ് ടോപ് സ്കോറർ എന്നതു മതി ലങ്കൻ ഇന്നിങ്സിന്റെ അവസ്ഥ മനസ്സിലാക്കാൻ. അഞ്ചു പേർ പുറത്തായത് പൂജ്യത്തിന്!

ഏകദിന ലോകകപ്പിനോടുള്ള പ്രണയം തുടരുന്ന ഷമി കഴിഞ്ഞ പംക്തിയിൽ പരാമർശിച്ച റെക്കോർഡും കുറിച്ചു. ജവഗൽ ശ്രീനാഥും സഹീർ ഖാനും നേടിയ 44 ലോകകപ്പ് വിക്കറ്റ് പഴങ്കഥയാക്കി. വെറും 14 കളികളിൽ 45 വിക്കറ്റ്! 16 ലോകകപ്പ് മത്സരത്തിൽ ബുമ്രയ്ക്കു നേടാനായത് 33 വിക്കറ്റാണ് എന്നതു കണക്കിലെടുത്താൽ നിലവിലെ ഫോമിൽ ഇന്ത്യൻ ബോളിങ്ങിന്റെ തുറുപ്പു ചീട്ട് മുഹമ്മദ് ഷമി തന്നെ.

ശ്രീലങ്കൻ താരത്തിന്റെ വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയെ അഭിനന്ദിക്കുന്ന ഇന്ത്യൻ നായകൻ രോഹിത് ശർമയും മറ്റ് സഹതാരങ്ങളും. (Photo by Punit PARANJPE / AFP)

∙ കോലി മറികടന്ന ആ സച്ചിൻ റെക്കോർഡ്

ബാറ്റിങ്ങിൽ ശ്രേയസ് അയ്യർ(82) ഫോം വീണ്ടെടുത്തതാണ് ടീം മാനേജ്മെന്റിനെ ഏറെ സന്തോഷിപ്പിച്ചിരിക്കുക. ഇതുവരെയുള്ള 6 കളികളിൽ 134 റൺസെടുത്ത അയ്യരെ ഷോർട്ട് പിച്ച് പന്തുകൾ തുടർച്ചയായി വലയ്ക്കുന്നതാണ് കണ്ടത്. ശ്രേയസ്സിനുളള ആ ദൗ‍ർബല്യം മനസ്സിലാക്കിയ ലങ്കയും ആ ബാറ്ററെ വരവേറ്റത് ഷോർട്ട് പിച്ച് പന്തുകൊണ്ടു തന്നെ. എന്നാൽ പുൾ ചെയ്ത് ഒരു റൺസ് നേടിയ ശ്രേയസ്സ് ടീമിലെ തന്നെ നിലനിൽപ്പിന് തന്നെ നിർണായകമായ കളിയിൽ മാറ്റു തെളിയിച്ചു. മധുശങ്കയ്ക്കെതിരെ 48–ാം ഓവറിൽ തുടർച്ചയായി രണ്ടു സിക്സറുകൾ പായിച്ച ശ്രേയസ് പ്രതിഭയ്ക്കൊത്ത പ്രകടനമാണ് പുറത്തെടുത്തത്.

വിരാട് കോലി ബാറ്റിങ്ങിനിടെ. (Photo by Punit PARANJPE / AFP)

ഉജ്വലമായ ഫോമിലുള്ള രോഹിത് ശർമ(4) തുടക്കത്തിൽ തന്നെ വീണപ്പോൾ ലങ്ക ഒരു പിടി പിടിക്കുമെന്ന തോന്നൽ ഉണ്ടാക്കിയതാണ്. എന്നാൽ ശുഭ്മൻ ഗില്ലും(92) വിരാട് കോലിയും(88) അവരുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി. രണ്ടു പേരും തുടക്കത്തിൽ നൽകിയ അവസരങ്ങൾ നഷ്ടപ്പെടുത്തിയതിനു ലങ്ക വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്. ഒരു ഘട്ടത്തിൽ ഇരുവരും ഒരേ സ്കോറിലായിരുന്നു, 86. ആരാദ്യം സെഞ്ചറി തികയ്ക്കുമെന്ന സംശയമേ ഉണ്ടായിരുന്നുള്ളൂ. അതിനായി മത്സരിക്കുകയാണോ എന്നു തോന്നിക്കുന്ന ആത്മവിശ്വാസത്തോടെയാണ് രണ്ടു പേരും ബാറ്റു ചെയ്തത്.

ശുഭ്മൻ ഗിൽ ബാറ്റിങ്ങിനിടെ. (Photo by Punit PARANJPE / AFP)

കോലിയേയും അദ്ദേഹത്തിന്റെ പിൻഗാമിയെന്നു കരുതപ്പെടുന്ന ഗില്ലിനെയും ചതിച്ചത് മധുശങ്കയുടെ വേഗം കുറഞ്ഞ പന്തുകളാണ്. സച്ചിന്റെ 49–ാം സെഞ്ചറിക്ക് കോലി ഒപ്പമെത്തുന്ന കാഴ്ച്ചയ്ക്കു കാത്തിരുന്നവർക്ക് ഒരിക്കൽ കൂടി നിരാശരാകേണ്ടി വന്നു. എന്നാൽ സച്ചിന്റെ മറ്റൊരു റെക്കോർഡ് കോലി തകർത്തു. കലണ്ടർ വർഷത്തിൽ ഏഴു തവണ ആയിരം റൺസിൽ കൂടുതൽ നേടിയിട്ടുള്ള ബാറ്റർ എന്ന നിലയിൽ സച്ചിനൊപ്പം ഉണ്ടായിരുന്ന കോലി ഇന്നലത്തെ ഇന്നിങ്സോടെ അദ്ദേഹത്തെ മറികടന്നു.

ശ്രേയസ് അയ്യർ ബാറ്റിങ്ങിനിടെ. (Photo by Punit PARANJPE / AFP)

ഇത് എട്ടാംതവണയാണ് കോലിയുടെ ബാറ്റിൽ നിന്ന് വർഷം ആയിരം റൺസിൽ കൂടുതൽ പിറവിയെടുക്കുന്നത്. ലോകകപ്പിൽ വിക്കറ്റ് നേട്ടക്കാരുടെ പട്ടികയിൽ മുന്നിലുള്ള മധുശങ്ക ഇന്ത്യയുടെ അഞ്ചു വിക്കറ്റ് എടുത്തെങ്കിലും 80 റൺസ് വിട്ടുകൊടുത്തത് ലങ്കയുടെ മികച്ച ബോളറെ പോലും ഇന്ത്യൻ ബാറ്റർമാർ വെറുതെ വിട്ടില്ലെന്നതിനു തെളിവായി. കെ.എൽ.രാഹുലിനും(21) സൂര്യകുമാർ യാദവിനും(12) തിളങ്ങാനായില്ലെങ്കിലും ‘ജഡേജയുടെ(35) ബാറ്റ്’ ഫോമിൽ തന്നെയാണെന്ന് തെളിയിച്ചു. ഇന്ത്യൻ വാലറ്റം ശുഷ്കമാണെന്നിരിക്കെ ജഡേജയുടെ ഓൾറൗണ്ട് മികവ് കപ്പിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിൽ നിർണായകമാണ്.

രവീന്ദ്ര ജഡേജ ബാറ്റിങ്ങിനിടെ. Photo by Punit PARANJPE / AFP)

കോലിക്കും ഗില്ലിനും ശ്രേയസിനും വേണമെങ്കിൽ ഈ കളിയിൽ സെഞ്ചറി തികയ്ക്കാമായിരുന്നു. പന്തുകൾ ആവശ്യത്തിന് ബാക്കി ഉണ്ടായിരുന്നു. ആരും തന്നെ സെഞ്ചറി അടിക്കാതെ ഒരു ടീം നേടുന്ന മികച്ച സ്കോർ ഇതുവരെ പാക്കിസ്ഥാന്റെ 348 ആയിരുന്നെങ്കിൽ വാങ്കെഡെയിൽ ഇന്ത്യ അതും പഴങ്കഥയാക്കി. ഇനി കരുത്തരായ ദക്ഷിണാഫ്രിക്ക, ഞായറാഴ്ച ഈഡൻ ഗാർഡൻസ് വമ്പന്മാരുടെ പോരാട്ടത്തിനു വേദിയൊരുക്കും. സെമിക്കു മുൻപ് ഒരു സെമി അവിടെ കാണാം!

English Summary:

Team India, through seven consistent victories, entered the 2023 ICC ODI World Cup semi-finals. Having defeated Sri Lanka by 302 runs, India retained its persistent victory in the series.