സഹ്യപർവതത്തിന് അപ്പുറത്തുനിന്നു വാളയാർ ചുരത്തിലൂടെ കേരളത്തിലേക്ക് എത്തുന്ന കാറ്റിനെ പാലക്കാടൻ കാറ്റെന്ന് വിളിക്കുന്നു. അങ്ങനെയെങ്കിൽ സ്കൂൾ കായികമേളയിൽ ട്രോഫികളുമായി പറക്കുന്ന കായിക താരങ്ങളുടെ കാറ്റിനെ പാലക്കാടൻ കൊടുങ്കാറ്റെന്നു വിളിക്കാം. വർഷങ്ങളായി സ്കൂൾ കായിക മേളകളിലെ കൊടുങ്കാറ്റാണ് പാലക്കാടൻ താരങ്ങൾ. പാലക്കാടൻ കാറ്റ് കേരളത്തിലേക്കാണ് വരുന്നതെങ്കിൽ ഈ കൊടുങ്കാറ്റ് ചുരവും കടന്ന് ഏഷ്യൻ ഗെയിംസിന്റെ വേദികളിലും ആഞ്ഞടിക്കുകയാണ്. 2005ൽ പറളി സ്കൂളിൽ നിന്നു പുറപ്പെട്ട മന്ദമാരുതനാണ് 2019 മുതൽ സ്കൂൾ കായികമേളകളിൽ ഹാട്രിക് വിജയം നേടിയത്. ഏറെ പ്രത്യേകതകളുണ്ട് ഈ പാലക്കാടൻ കായികക്കാറ്റിന്. പറളി കൊളുത്തിയ ദീപശിഖ മറ്റുള്ളവർ ഏറ്റെടുത്തതോടെ കാറ്റിന് വേഗമേറി. ഇല്ലായ്മകളുടെ പല ഹർഡിലുകളും ചാടിക്കടന്ന് ഈ താരങ്ങൾ കുതിക്കുകയാണ്. ആ കാറ്റിന്റെ ചരിത്രം അറിയാം, അവരുടെ ജീവിതവും. വായിക്കാം മൈതാനങ്ങളിലെ പാലക്കാടൻ വീരഗാഥ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഹ്യപർവതത്തിന് അപ്പുറത്തുനിന്നു വാളയാർ ചുരത്തിലൂടെ കേരളത്തിലേക്ക് എത്തുന്ന കാറ്റിനെ പാലക്കാടൻ കാറ്റെന്ന് വിളിക്കുന്നു. അങ്ങനെയെങ്കിൽ സ്കൂൾ കായികമേളയിൽ ട്രോഫികളുമായി പറക്കുന്ന കായിക താരങ്ങളുടെ കാറ്റിനെ പാലക്കാടൻ കൊടുങ്കാറ്റെന്നു വിളിക്കാം. വർഷങ്ങളായി സ്കൂൾ കായിക മേളകളിലെ കൊടുങ്കാറ്റാണ് പാലക്കാടൻ താരങ്ങൾ. പാലക്കാടൻ കാറ്റ് കേരളത്തിലേക്കാണ് വരുന്നതെങ്കിൽ ഈ കൊടുങ്കാറ്റ് ചുരവും കടന്ന് ഏഷ്യൻ ഗെയിംസിന്റെ വേദികളിലും ആഞ്ഞടിക്കുകയാണ്.

2005ൽ  പറളി സ്കൂളിൽ നിന്നു പുറപ്പെട്ട മന്ദമാരുതനാണ് 2019 മുതൽ സ്കൂൾ കായികമേളകളിൽ ഹാട്രിക് വിജയം നേടിയത്. ഏറെ പ്രത്യേകതകളുണ്ട് ഈ പാലക്കാടൻ കായികക്കാറ്റിന്. പറളി കൊളുത്തിയ ദീപശിഖ മറ്റുള്ളവർ ഏറ്റെടുത്തതോടെ കാറ്റിന് വേഗമേറി. ഇല്ലായ്മകളുടെ പല ഹർഡിലുകളും ചാടിക്കടന്ന് ഈ താരങ്ങൾ കുതിക്കുകയാണ്. ആ കാറ്റിന്റെ ചരിത്രം അറിയാം, അവരുടെ ജീവിതവും. വായിക്കാം മൈതാനങ്ങളിലെ പാലക്കാടൻ വീരഗാഥ.

ADVERTISEMENT

∙ റെക്കോർഡുകൾ പിഴുതെറിഞ്ഞ ഹാട്രിക് ചുഴലിക്കാറ്റ്

സ്കൂൾ കായികമേളകളിൽ പാലക്കാടൻ കാറ്റ് റെക്കോർഡ് കാറ്റാണ്. 2019ൽ കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ നിന്നാണു പാലക്കാട് ഹാട്രിക്കിനായുള്ള കുതിപ്പ് ആരംഭിച്ചത്. കണ്ണൂരിൽ നടന്ന മേളയിൽ എറണാകുളത്തെ പിന്തള്ളി മുന്നേറിയ പാലക്കാടിനു പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. 18 സ്വർണവും 22 വെള്ളിയും 16 വെങ്കലവും നേടിയാണ് പാലക്കാട് അന്ന് ഒന്നാമത് എത്തിയത്. 2022ൽ തിരുവനന്തപുരത്ത് നടന്ന മേളയിൽ 269 പോയിന്റുമായി ചാംപ്യൻ പട്ടം സ്വന്തമാക്കി.

പി. അഭിറാം, അർഷാദ് അലി, എം.ജ്യോതിക, കെ. കിരൺ, ജെ.ബിജോയ് (ചിത്രം: മനോരമ)

കുന്നംകുളത്തു നിന്ന് 28 സ്വർണവും 27 വെള്ളിയും 12 വെങ്കലവുമാണ് പാലക്കാട്ടെ കുട്ടികൾ സ്വന്തമാക്കിയത്. കായിക മേളയിൽ പിറന്ന 6 മീറ്റ് റെക്കോർഡുകളിൽ 3 റെക്കോർഡും പാലക്കാടിനു സ്വന്തം. സീനിയർ വിഭാഗം ആൺകുട്ടികളുടെ മത്സരത്തിൽ 3 സ്വർണം നേടി വ്യക്തിഗത ചാംപ്യനായ ചിറ്റൂർ ജിഎച്ച്എസ്എസിലെ ജെ.ബിജോയ് 800 മീറ്ററിൽ റെക്കോർഡ് സ്വന്തമാക്കി. സീനിയർ വിഭാഗത്തിൽ തന്നെ മാത്തൂർ സിഎഫ്ഡിയുടെ പി. അഭിറാമും വ്യക്തിഗത ചാംപ്യൻ പട്ടം സ്വന്തമാക്കി. 400 മീറ്ററിൽ പുതിയ റെക്കോർഡുമിട്ടു. 

ജൂനിയർ ആൺകുട്ടികളിൽ വടവന്നൂർ വേലായുധൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ കെ. കിരൺ 110 മീ ഹർഡിൽസിൽ ദേശീയ റെക്കോർഡ് മറി കടന്നു. 8 വ്യക്തിഗത ചാംപ്യൻമാരിൽ അഞ്ചും പാലക്കാട്ടുകാരാണ്. സീനിയർ പെൺ കുട്ടികളുടെ വിഭാഗത്തി‍ൽ പറളിയുടെ എം.ജ്യോതിക, ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കുമരംപുത്തൂർ കല്ലടി എച്ച്എസ്എസിലെ എം.അമൃത്, സബ് ജൂനിയർ ആൺകുട്ടികളിൽ കല്ലടിയുടെ തന്നെ അർഷാദ് അലി എന്നിവരാണ് വ്യക്തിഗത ചാംപ്യന്മാരായത്.

ADVERTISEMENT

∙ പറളിയും കല്ലടിയും ചിറ്റൂരും, പൊന്നുവിളയുന്ന മണ്ണ്

ഇതുവരെ 21 മീറ്റ് റെക്കോർഡുകളാണ് പാലക്കാടൻ താരങ്ങളുടെ പേരിലുള്ളത്. ഈ വർഷം 3 റെക്കോർഡുകളുമായിട്ടാണ് ജില്ലയിലെ കായിക താരങ്ങൾ എത്തിയത്. രാജ്യാന്തര താരവും പറളിയുടെ കണ്ടെത്തലുമായ പി. മുഹമ്മദ് അഫ്സൽ സീനിയർ, ജൂനിയർ വിഭാഗത്തിൽ 1500 മീറ്ററിൽ സ്ഥാപിച്ച റെക്കോർഡും ഉൾപ്പെടും. അഫ്സലിനെ കൂടാതെ മൂന്നു താരങ്ങളുടെ പേരിൽ ആറു റെക്കോർഡുകളും ഉണ്ട്. മേളയിൽ പുതിയ മീറ്റ് റെക്കോർഡുകൾ കൂട്ടിച്ചേർക്കുന്നതും ജില്ലയുടെ പെരുമയ്ക്കു മാറ്റു കൂട്ടുന്നു. ഇരട്ട മെഡൽ നേടിയ മുഹമ്മദ് അജ്മൽ, എം.ശ്രീശങ്കർ, പി.മുഹമ്മദ് അഫ്സൽ എന്നിവർ ജില്ലയുടെ അഭിമാന താരങ്ങളാണ്. സ്കൂൾ കായിക മേളകളിലൂടെ ഉയർന്നു വന്ന താരങ്ങളാണ് ഇന്ത്യയ്ക്കു വേണ്ടി ഏഷ്യൻ ഗെയിംസിൽ മെഡൽ സ്വന്തമാക്കിയതും.

പറളി സ്കൂളിലെ സിന്തറ്റിക് ട്രാക്കും സ്വിമ്മിങ് പൂളും. (Photo: Special arrangement)

പാലക്കാടിന്റെ കായിക പെരുമയുടെ ആരംഭം സ്കൂളുകളിൽ നിന്നു തന്നെയാണ്. തുച്ഛമായ വേതനം ആയിരുന്നിട്ടു കൂടിയും രാവും പകലും കുട്ടികളെ പരിശീലിപ്പിക്കുന്ന കായിക അധ്യാപകരുടെയും പരിശീലകരുടെയും സംഭാവനയാണ് ഈ കായിക താരങ്ങൾ. കുമരംപുത്തൂർ കല്ലടി എച്ച്എസ്എസ്, പറളി എച്ച്എസ്എസ് എന്നീ സ്കൂളുകളുടെ ബലത്തിലാണ് പാലക്കാടിന്റെ ഈ കായിക മുന്നേറ്റം. ചിറ്റൂർ എച്ച്എസ്എസ് 4 സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടി ജില്ലയ്ക്കു കരുത്തു പകർന്നു. ഇതിൽ ചില സ്കൂളുകൾക്ക് മൈതാനം പോലുമില്ല. എന്നിട്ടും ഉള്ള സ്ഥലങ്ങളിൽ അവർ പരിശീലിച്ചു. ഇക്കഴിഞ്ഞ ഏഷ്യൻ ഗെയിംസിലും പാലക്കാട്ടെ കായിക താരങ്ങൾ ജില്ലയുടെ പേര് ഉയർത്തി.

∙ കായികക്കാറ്റ് രൂപം കൊണ്ടത് ഈ പറളി ഗ്രാമത്തിൽ

ADVERTISEMENT

സമുദ്രത്തിൽ ചൂടുകൂടുന്ന ഒരു ബിന്ദുവിൽ നിന്നാണ് കൊടുങ്കാറ്റുകൾ രൂപപ്പെടുന്നതെന്നാണ് കാലാവസ്ഥാ ശാസ്ത്രം. എന്നാൽ പാലക്കാടൻ കായികശാസ്തം പറയുന്നത് പറളിയിൽ നിന്നാണ് ഈ കാറ്റ് രൂപപ്പെട്ടതെന്നാണ്. പറളി എച്ച്എസ്എസ് എന്ന പേര് കായിക മേളയിൽ കേൾക്കാൻ തുടങ്ങിയത് 2005 മുതലാണ്. 2004 ൽ ആയിരുന്നു സ്കൂളിലെ കായിക അധ്യാപകനായി പി.ജി. മനോജ് ചുമതല ഏൽക്കുന്നത്. കായിക അധ്യാപകൻ തോമസിനെപ്പോലെ മികച്ച കായിക അധ്യാപകനാകണം. വിരമിക്കുന്നതിനു മുൻപ് സംസ്ഥാന കായിക മേളയിൽ മൂന്നാം സ്ഥാനത്ത് എങ്കിലും സ്കൂളിനെ എത്തിക്കാൻ കഴിയണം. ഈ ആഗ്രഹത്തോടെയാണ് മനോജ് ജോലിക്ക് കയറിയത്. 2006 മുതൽ തന്നെ സ്കൂൾ കായിക മേളയിൽ ഒട്ടേറെ മെഡലുകൾ സ്വന്തമാക്കാൻ പറളിയുടെ താരങ്ങൾ എത്തി.

പി.ജി.മനോജ്

മനോജിന്റെ കഠിനാധ്വാനത്തിനൊപ്പം പിന്തുണയുമായി നാടും ഒന്നിച്ചു നിന്നു. 5 രാജ്യാന്തര മെഡലുകളും 300 ദേശീയ മെഡലും അഞ്ഞൂറിലധികം സംസ്ഥാന മെഡലുകളും 18 വർഷത്തിനുള്ളിൽ സ്കൂളിലെ താരങ്ങൾ സ്വന്തമാക്കി. ഏഷ്യൻ ഗെയിംസിൽ വെള്ളി നേടിയ പി. മുഹമ്മദ് അഫ്സൽ ഉൾപ്പെടെയുള്ള താരങ്ങൾ സ്കൂളിന്റെ സംഭാവനയാണ്. സ്പോർട്സ് ആഗ്രഹവുമായി ക്യാംപിൽ എത്തുന്ന ഒരു കുട്ടിയെ പോലും നിരാശരാക്കാതെ അവരുടെ കഴിവുകൾ കണ്ടെത്തിയാണ് പരിശീലനം. രാവിലെ 6 മുതൽ 8 വരെയും വൈകിട്ട് 4 മുതൽ 5.30 വരെയുമാണ് പരിശീലനം. സർക്കാർ സ്കൂളിനു സിന്തറ്റിക് ട്രാക്ക്, സ്വിമ്മിങ് പൂൾ എന്നിവ നിർമിച്ചു നൽകിയതോടെ ശാസ്ത്രീയമായി തന്നെ കുട്ടികളെ പരിശീലിപ്പിക്കാൻ കഴിയുന്നുണ്ട്.

കൃഷിക്കാരുടെയും കൽപ്പണിക്കാരുടെയും കൂലിപ്പണിക്കാരുടെയും മക്കളാണ് പറളിയുടെ താരങ്ങൾ. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും കഠിനാധ്വാനത്തോടെ ഇവയെ മറികടന്നാണ് സ്കൂളിന്റെ മുന്നേറ്റം. അച്ചടക്കമുള്ള പരിശീലനം ലഭിക്കുന്നതും താരങ്ങൾക്ക് വളരാനുള്ള സാഹചര്യമൊരുക്കുന്നു. പറളിയുടെ പറവകൾ എന്നാണ് പൊതുവേ പറയുന്നത്. ട്രാക്കിലും ഫീൽഡിലും മികവ് തെളിയിക്കാൻ ഇവിടത്തെ കുട്ടികൾക്ക് കഴിയുന്നുണ്ട്. പറളി 3 സ്വർണവും 5 വെള്ളിയും നേടി ഇത്തവണയും 4–ാം സ്ഥാനത്തുണ്ട്.

∙ സേനയിലും പൊലീസും കീഴടക്കിയ കല്ലടിക്കാറ്റ്

കല്ലടി ഇന്ന് കായിക മികവിന്റെ പേരാണ്. കല്ലടിക്കോടൻ മലനിരകൾക്കു താഴെയുള്ള ഗ്രാമത്തിൽ നിന്ന് പുറപ്പെട്ട കായിക താരങ്ങളുടെ യാത്ര ദേശീയ തലത്തിൽ വരെ എത്തിയെന്ന് ചരിത്രം. ഏഷ്യൻ അത്‌ലറ്റിക്  ചാംപ്യൻഷിപിൽ ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ അബ്ദുല്ല അബൂബക്കർ കല്ലടിയുടെ സംഭാവനയാണ്. ഈ വർഷം സംസ്ഥാനത്ത് മൂന്നാം സ്ഥാനത്താണ് സ്കൂൾ. ഈ നേട്ടത്തിനു പിന്നിലുള്ളത് സ്കൂളിൽ നടത്തുന്ന ചിട്ടയായ കായിക പരിശീലനമാണ്. കായിക അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തുന്നതിനും അവർക്ക് ചിട്ടയായ പരിശീലനം നൽകുന്നതിനും സ്കൂൾ മാനേജ്മെന്റും ഒപ്പമുണ്ട്. സിന്തറ്റിക് മൈതാനം ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ ഒന്നുമില്ലാതെയാണ് കുട്ടികളുടെ പരിശീലനം.

സീനിയർ പോൾവോൾട്ടിൽ 2013ൽ റെക്കോർഡിടുന്ന കല്ലടി എച്ച്എസ്എസിലെ ഷനി ഷാജി. ഫയൽ ചിത്രം: മനോരമ

ഇവിടെനിന്നു പരിശീലനം നേടിയ മുന്നൂറിൽ കൂടുതൽ കായിക താരങ്ങളാണ് റെയിൽവേ, പൊലീസ്, ബിഎസ്എഫ്, എയർഫോഴ്സ്, സേനാ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നത്. കല്ലടി കുമരംപുത്തൂർ എച്ച്എസ്എസ് 1968 ൽ കല്ലടി ചെറിയ കുഞ്ഞഹമ്മദ് സാഹിബാണ് സ്കൂൾ ആരംഭിച്ചത്. ദേശീയ താരമായ മുഹമ്മദ് മഷൂദ്, എം. അമൃത് എന്നിവർ സ്കൂളിന്റെ ഭാവി പ്രതീക്ഷയാണെന്നു കായിക അധ്യാപകൻ മുഹമ്മദ് നവാസ് പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷങ്ങളിലും ജില്ലയെ ഒന്നാമത് എത്തിക്കുന്നതിനു വലിയ പങ്കാണ് കല്ലടി എച്ച്എസ്എസ് വഹിച്ചത്.

∙ നെല്ലറയല്ലിത് പൊന്നറ, മൈതാനത്ത് പൊന്നു വിളയിക്കുന്നവരുടെ നാട്

കായികരംഗത്തേക്ക് അടുത്ത കാലത്ത് കൂടുതൽ സ്കൂളുകൾ എത്തുന്നതാണ് പാലക്കാടിന്റെ പ്രതീക്ഷ കൂട്ടുന്ന കാര്യം. താൽപര്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനും പരിശീലിപ്പിക്കുന്നതിനും കൂടുതൽ പേർ തയാറാകുന്നു. കാർഷിക മേഖല പോലെ പാലക്കാടൻ കായിക മേഖലയും വളരുന്നുവെന്ന് പറയാം. ചിറ്റൂർ സ്കൂളിന്റെ തയാറെടുപ്പ് എടുത്തു പറയേണ്ടതാണ്. 4 സ്വർണവും ഒരു വെള്ളിയും 2 വെങ്കലവും നേടി ചിറ്റൂർ ജിഎച്ച്എസ്എസ് ഇക്കുറി ഏഴാം സ്ഥാനത്ത് എത്തി. താരങ്ങൾ ഉണ്ടെങ്കിലും ഇവർക്ക് പരിശീലനം നടത്താനുള്ള ഗ്രൗണ്ട് പോലും സ്കൂളിനില്ല. 2 കിലോമീറ്റർ ദൂരെയുള്ള ചിറ്റൂർ കോളജ് ഗ്രൗണ്ടിലാണ് കുട്ടികളുടെ പരിശീലനം.

2022ലെ സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ചാംപ്യന്മാരായ പാലക്കാട് ടീം. ചിത്രം: മനോരമ

മൂന്ന് സ്വർണം നേടി മാത്തൂർ സിഎഫ്ഡി 12–ാം സ്ഥാനത്തുണ്ട്. കൊടുവായൂർ ജിഎച്ച്എസ്എസ്, മുതലമട ജിഎച്ച്എസ്എസ് എന്നീ സ്കൂളുകളും പരിമിതികളെ മറികടന്നാണ് കായിക മേളയിൽ മികവ് പുലർത്തിയത്. ഒളിംപിക് അത്‌ലറ്റിക് ക്ലബ്, ചിറ്റൂർ യങ്‌സ്റ്റേഴ്സ്  ക്ലബ് തുടങ്ങിയ അത്‌ലറ്റിക്  ക്ലബ്ബുകളുടെ പരിശീലനവും ജില്ലയ്ക്കു നേട്ടമായി. അങ്ങനെ നോക്കുമ്പോൾ കായികതാരങ്ങളുടെ പരിശ്രമങ്ങൾക്ക് പിന്തുണയായി പാലക്കാടൻ ഗ്രാമങ്ങളും എത്തുന്നത് കാണാം. നെല്ലറയാണ് പാലക്കാട്. മണ്ണിൽ പൊന്നു വിളയിക്കുന്നവരുടെ നാട്. അന്ന് കർഷകർ പൊന്നു വിളയിച്ചിരുന്നെങ്കിൽ അവരുടെ പിൻതലമുറ ഇന്ന് മൈതാനത്ത് പൊന്നു വിളയിക്കുന്നു.

English Summary:

The Palakkad district is experiencing a surge in school sports fairs