ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമായിരിക്കുകയാണ്. ശൈത്യകാലംകൂടി ആരംഭിച്ചതോടെ രാജ്യതലസ്ഥാനത്തെ ഒട്ടുമിക്ക സ്ഥലങ്ങളിലും പുകമഞ്ഞ് മൂടിയ നിലയിലും. സമീപ സംസ്ഥാനങ്ങളിലെ വയലുകളിൽ കൃഷിക്ക് ശേഷം തീയിടുന്നതാണ് പുകമഞ്ഞിനു പ്രധാന കാരണം. രണ്ടാഴ്ചക്കാലം ഈ സ്ഥിതി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പെത്തിയതിനു പിന്നാലെ പ്രൈമറി സ്കൂളുകൾക്ക് സർക്കാർ അവധി നൽകി. നഗരത്തിലെ റോഡുകളിൽ വെള്ളം തളിച്ചും കൂടുതൽ മെട്രോ സർവീസ് നടത്തിയും ഇതര സംസ്ഥാനങ്ങളിൽനിന്നെത്തുന്ന ഡീസൽ വാഹനങ്ങൾക്ക് പ്രവേശനം നിഷേധിച്ചും മലിനീകരണം കുറയ്ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡൽഹി – നോയിഡ ഡയറക്ട് ഫ്ലൈ‌ വേയിലെ വിളക്കിൽ ദൃശ്യമായ പുകമഞ്ഞ്. (ചിത്രം: മനോരമ)
ഡൽഹി – മീററ്റ് അതിവേഗപ്പാത പുകമഞ്ഞിൽ മൂടിയപ്പോൾ. ചിത്രം: മനോരമ.
ഡൽഹി– നോയിഡ ലിങ്ക് റോഡിൽ രാത്രി ഗതാഗതക്കുരുക്കിലമർന്ന വാഹനങ്ങൾ. പരിസ്ഥിതി മാലിന്യം ഉയർന്ന തോതിൽ ആയതോടെ ഒറ്റ നമ്പർ, ഇരട്ട നമ്പർ തുടങ്ങിയതുപോലെയുള്ള വാഹന ഗതാഗത പരീക്ഷണങ്ങൾ നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് സർക്കാർ. (ചിത്രം: മനോരമ)
ഡൽഹി നഗരത്തിൽ പൊടിയിൽ മുങ്ങിയ ട്രാഫിക് സിഗ്നൽ ലൈറ്റ് തുടച്ചു വൃത്തിയാക്കുന്ന ജോലിക്കാരൻ. പുകമഞ്ഞ് മൂടിയതോടെ സിഗ്നൽ ലൈറ്റുകൾ വ്യക്തമായി കാണാനാകുമായിരുന്നില്ല. (ചിത്രം: മനോരമ)

പുകമഞ്ഞ് കാരണം റോഡിൽ വാഹനം ഓടിക്കാൻ ജനം ഭയക്കുകയാണ്. എതിരെ വരുന്ന വാഹനം കാണാൻ പറ്റാതെ വരുന്നതിനാൽ അപകട സാധ്യത വളരെക്കൂടുതലും.  ദീപാവലി ആഘോഷങ്ങൾ കഴിയുന്നതോടെ വായു മലിനീകരണം ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. ഇപ്പോൾതന്നെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് അപകടകരമായ നിലയിലാണ്. ഡൽഹിയിലെ മിക്ക സ്ഥലങ്ങളിലും 490ന് മുകളിലേക്കുവരെയാണ് വായു ഗുണനിലവാര സൂചിക ഉയർന്നിരിക്കുന്നത്. ഡൽഹി അതിർത്തികളിൽ ഇത് 800 വരെയെത്തിയിട്ടുണ്ട്.

ഡൽഹി യമുന ഘട്ടിൽ മാലിന്യം നിറഞ്ഞ മൂടൽ മഞ്ഞ് പരന്നപ്പോൾ. പിന്നിൽ അവ്യക്തമായി പഴയ ഇരുമ്പ് പാലവും കാണാം. (ചിത്രം: മനോരമ)
വായു ഗുണനിലവാര സൂചിക 300 കടന്ന ഇന്ത്യാ ഗേറ്റിന്റെ പരിസരത്തിലൂടെ മാസ്ക് ധരിച്ച് നടന്നു പോകുന്ന വിനോദ സഞ്ചാരികൾ. വായു ഗുണനിലവാര സൂചിക പരമാവധി 30 മാത്രമുള്ള ഫ്രാൻസിൽനിന്നുള്ള സഞ്ചാരികളാണിത്. മാസ്ക് ഇല്ലാതെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സഞ്ചാരികളെയും കാണാം. (ചിത്രം: മനോരമ)
ഡൽഹി രാഷ്ട്രപതിഭവനും ഇന്ത്യ ഗേറ്റിനും ഇടയിലെ കർത്തവ്യപഥിലെ മാലിന്യ പുകമഞ്ഞിലൂടെ നീങ്ങുന്ന വാഹനങ്ങൾ. (ചിത്രം: മനോരമ)
പുകമഞ്ഞിനിടയിലൂടെ കടന്നുവരുന്ന ഡൽഹി മെട്രോ ട്രെയിൻ. (ചിത്രം: മനോരമ)
മാലിന്യപ്പുക മഞ്ഞിൽ മൂടിയ ഗീതാകോളനി പരിസരം. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതും കാണാം. (ചിത്രം: മനോരമ)
ഡൽഹി–യുപി അതിർത്തിയിലെ ന്യൂ അശോക് നഗറിൽ പുകമഞ്ഞു മൂടിയ പാർപ്പിട സമുച്ചയങ്ങൾ. (ചിത്രം: മനോരമ)
അക്ഷർധാം ക്ഷേത്രം പുകമഞ്ഞിൽ മൂടിയപ്പോൾ. (ചിത്രം : മനോരമ)
രാഷ്ട്രപതിഭവൻ പരിസരം പുകമഞ്ഞിൽ മുങ്ങിയപ്പോൾ. (ചിത്രം: മനോരമ)
ഡൽഹി കശ്മീരി ഗേറ്റിന് സമീപം പുകമഞ്ഞിനുള്ളിലൂടെ സ്റ്റേഷനിലേക്കെത്തുന്ന മെട്രോ ട്രെയിൻ. (ചിത്രം: മനോരമ)
ഡൽഹിയിൽ യമുനാ നദി മാലിന്യം നിറഞ്ഞൊഴുകുന്നയിടമാണ്. ഇതിനു പുറമെയാണ് ഇപ്പോഴത്തെ വായു മലിനീകരണം. എങ്കിലും നദീതീരത്തുള്ളവർക്ക് ഓടി രക്ഷപ്പെടാനാകില്ല. തന്റെ ബോട്ടിന് പുതിയ നിറം നൽകാനുള്ള തയാറെടുപ്പിലാണ് ഈ ഉടമ. (ചിത്രം: മനോരമ)
പുകമഞ്ഞു മൂടിയ ഡൽഹി അക്ഷർധാം ക്ഷേത്രവും പരിസരവും. (ചിത്രം: മനോരമ)
English Summary:

Delhi is suffocating due to winter and pollution. Pictures taken by photographers from Malayala Manorama showcase various locations in the national capital city