പെനൽറ്റി പിടിക്കുന്ന, കാലിൻമേൽ കളിക്കുന്ന ‘ടെർസ്റ്റെഗൻ ഫാൻ’, ബ്ലാസ്റ്റേഴ്സിന്റെ ‘കാവൽ മാലാഖ’യായി ‘സച്ചിൻ.... സച്ചിൻ’
വാാാട്ട്?... ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരുകാലത്തും മറക്കാൻ ഇടയില്ലാത്ത സ്പാനിഷ് സ്ട്രൈക്കർ അൽവാരോ വാസ്കസ് ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിനു ശേഷം ഇൻസ്റ്റഗ്രാമിൽ കുറിച്ചതാണീ ചോദ്യം. ഈസ്റ്റ് ബംഗാളിനെതിരെ തുടർച്ചയായി രണ്ടു പെനൽറ്റി കിക്കുകൾ സേവ് ചെയ്തു ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ച പ്രകടനം കണ്ടു ‘ഞെട്ടി’ ഗോൾകീപ്പർ സച്ചിൻ സുരേഷിനോടുതന്നെയായിരുന്നു ഈ ചോദ്യം. രണ്ടു വർഷം മുൻപ് ബ്ലാസ്റ്റേഴ്സും കഴിഞ്ഞ സീസണോടെ ഐഎസ്എലും വിട്ട വാസ്കസ് മാത്രമല്ല, കേരള ടീമിന്റെ സമസ്ത ആരാധകരും ഇപ്പോൾ തെല്ലൊരു അതിശയത്തോടെയാണ് അരങ്ങേറ്റ സീസൺ മാത്രം കളിക്കുന്ന സച്ചിൻ സുരേഷിന്റെ പെനൽറ്റി ‘പിടിത്തത്തിനു’ കയ്യടിക്കുന്നത്. ഒഡീഷ എഫ്സിക്കെതിരെ കലൂർ സ്റ്റേഡിയത്തിലെ സച്ചിൻ തെൻഡുൽക്കർ പവലിയനു മുന്നിലും ഈസ്റ്റ് ബംഗാളിനെതിരെ അവരുടെ തട്ടകമായ കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ ആരവങ്ങൾക്കു നടുവിലുമായി
വാാാട്ട്?... ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരുകാലത്തും മറക്കാൻ ഇടയില്ലാത്ത സ്പാനിഷ് സ്ട്രൈക്കർ അൽവാരോ വാസ്കസ് ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിനു ശേഷം ഇൻസ്റ്റഗ്രാമിൽ കുറിച്ചതാണീ ചോദ്യം. ഈസ്റ്റ് ബംഗാളിനെതിരെ തുടർച്ചയായി രണ്ടു പെനൽറ്റി കിക്കുകൾ സേവ് ചെയ്തു ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ച പ്രകടനം കണ്ടു ‘ഞെട്ടി’ ഗോൾകീപ്പർ സച്ചിൻ സുരേഷിനോടുതന്നെയായിരുന്നു ഈ ചോദ്യം. രണ്ടു വർഷം മുൻപ് ബ്ലാസ്റ്റേഴ്സും കഴിഞ്ഞ സീസണോടെ ഐഎസ്എലും വിട്ട വാസ്കസ് മാത്രമല്ല, കേരള ടീമിന്റെ സമസ്ത ആരാധകരും ഇപ്പോൾ തെല്ലൊരു അതിശയത്തോടെയാണ് അരങ്ങേറ്റ സീസൺ മാത്രം കളിക്കുന്ന സച്ചിൻ സുരേഷിന്റെ പെനൽറ്റി ‘പിടിത്തത്തിനു’ കയ്യടിക്കുന്നത്. ഒഡീഷ എഫ്സിക്കെതിരെ കലൂർ സ്റ്റേഡിയത്തിലെ സച്ചിൻ തെൻഡുൽക്കർ പവലിയനു മുന്നിലും ഈസ്റ്റ് ബംഗാളിനെതിരെ അവരുടെ തട്ടകമായ കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ ആരവങ്ങൾക്കു നടുവിലുമായി
വാാാട്ട്?... ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരുകാലത്തും മറക്കാൻ ഇടയില്ലാത്ത സ്പാനിഷ് സ്ട്രൈക്കർ അൽവാരോ വാസ്കസ് ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിനു ശേഷം ഇൻസ്റ്റഗ്രാമിൽ കുറിച്ചതാണീ ചോദ്യം. ഈസ്റ്റ് ബംഗാളിനെതിരെ തുടർച്ചയായി രണ്ടു പെനൽറ്റി കിക്കുകൾ സേവ് ചെയ്തു ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ച പ്രകടനം കണ്ടു ‘ഞെട്ടി’ ഗോൾകീപ്പർ സച്ചിൻ സുരേഷിനോടുതന്നെയായിരുന്നു ഈ ചോദ്യം. രണ്ടു വർഷം മുൻപ് ബ്ലാസ്റ്റേഴ്സും കഴിഞ്ഞ സീസണോടെ ഐഎസ്എലും വിട്ട വാസ്കസ് മാത്രമല്ല, കേരള ടീമിന്റെ സമസ്ത ആരാധകരും ഇപ്പോൾ തെല്ലൊരു അതിശയത്തോടെയാണ് അരങ്ങേറ്റ സീസൺ മാത്രം കളിക്കുന്ന സച്ചിൻ സുരേഷിന്റെ പെനൽറ്റി ‘പിടിത്തത്തിനു’ കയ്യടിക്കുന്നത്. ഒഡീഷ എഫ്സിക്കെതിരെ കലൂർ സ്റ്റേഡിയത്തിലെ സച്ചിൻ തെൻഡുൽക്കർ പവലിയനു മുന്നിലും ഈസ്റ്റ് ബംഗാളിനെതിരെ അവരുടെ തട്ടകമായ കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ ആരവങ്ങൾക്കു നടുവിലുമായി
വാാാട്ട്?...
ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരുകാലത്തും മറക്കാൻ ഇടയില്ലാത്ത സ്പാനിഷ് സ്ട്രൈക്കർ അൽവാരോ വാസ്കസ് ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിനു ശേഷം ഇൻസ്റ്റഗ്രാമിൽ കുറിച്ചതാണീ ചോദ്യം. ഈസ്റ്റ് ബംഗാളിനെതിരെ തുടർച്ചയായി രണ്ടു പെനൽറ്റി കിക്കുകൾ സേവ് ചെയ്തു ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ച പ്രകടനം കണ്ടു ‘ഞെട്ടി’ ഗോൾകീപ്പർ സച്ചിൻ സുരേഷിനോടുതന്നെയായിരുന്നു ഈ ചോദ്യം.
രണ്ടു വർഷം മുൻപ് ബ്ലാസ്റ്റേഴ്സും കഴിഞ്ഞ സീസണോടെ ഐഎസ്എലും വിട്ട വാസ്കസ് മാത്രമല്ല, കേരള ടീമിന്റെ സമസ്ത ആരാധകരും ഇപ്പോൾ തെല്ലൊരു അതിശയത്തോടെയാണ് അരങ്ങേറ്റ സീസൺ മാത്രം കളിക്കുന്ന സച്ചിൻ സുരേഷിന്റെ പെനൽറ്റി ‘പിടിത്തത്തിനു’ കയ്യടിക്കുന്നത്. ഒഡീഷ എഫ്സിക്കെതിരെ കലൂർ സ്റ്റേഡിയത്തിലെ സച്ചിൻ തെൻഡുൽക്കർ പവലിയനു മുന്നിലും ഈസ്റ്റ് ബംഗാളിനെതിരെ അവരുടെ തട്ടകമായ കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ ആരവങ്ങൾക്കു നടുവിലുമായി തുടർച്ചയായ 2 മത്സരങ്ങളിലാണു പെനൽറ്റി തടുത്തിട്ട് സച്ചിൻ ബ്ലാസ്റ്റേഴ്സിനു വിജയം സമ്മാനിച്ചിരിക്കുന്നത്.
ഒഡീഷ എഫ്സിയുടെ ബ്രസീലിയൻ ഷാർപ്പ് ഷൂട്ടർ ഡിയേഗോ മൗറീഷ്യോയുടെയും ഈസ്റ്റ് ബംഗാളിന്റെ ബ്രസീലിയൻ ക്യാപ്റ്റൻ ക്ലെയ്റ്റൻ സിൽവയുടെയും പരിചയസമ്പത്തിനെയും കരുത്തിനെയും തടുത്തിട്ട ഇരുപത്തിരണ്ടുകാരൻ പയ്യന്റെ കിടിലൻ പ്രകടനം വിമർശകർക്കുള്ള മധുരമൂറുന്നൊരു മറുപടി കൂടിയാണ്. ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിനൊപ്പം ഈ സീസണിൽ ആദ്യമായി കളത്തിലെത്തിയ യുവഗോൾകീപ്പർ ഡ്യുറാൻഡ് കപ്പിലെ ചില പിഴവുകളുടെ പേരില്‍ സ്വന്തം ടീമിന്റെ ആരാധകരിൽ നിന്നേറെ പഴി കേട്ടിരുന്നു.
കാണാൻ പോകുന്ന പൂരത്തിനു മുന്നേ ഒരു വിഭാഗം ആരാധകരിൽനിന്ന് സമൂഹമാധ്യമങ്ങളിൽ അന്നുയർന്ന രൂക്ഷവും അപക്വവുമായ വിമർശനത്തെപ്പോലും തട്ടിത്തെറിപ്പിക്കുന്നതാണ് തൃശൂർ മുളങ്കുന്നത്തുകാവിൽ നിന്നുള്ള ‘ഗഡി’യുടെ മിന്നൽ പ്രകടനങ്ങൾ. സൂപ്പർ ലീഗിലെ 6 മത്സരങ്ങൾ കൊണ്ടു ബ്ലാസ്റ്റേഴ്സിന്റെ ‘കാവൽ മാലാഖ’യായി മാറിയ സച്ചിൻ സുരേഷ് ആ സേവുകളെക്കുറിച്ചും സ്വീപ്പർ കീപ്പിങ് രഹസ്യത്തെക്കുറിച്ചും ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിലൂടെ മനസ്സ് തുറക്കുന്നു.
? പെനൽറ്റി കിക്ക് എന്നതു ഗോൾകീപ്പർമാരെ സംബന്ധിച്ചിടത്തോളം അഗ്നിപരീക്ഷണമാണ്. സമ്മർദമൊന്നും ഇല്ലാതെ കൂൾ ആയിട്ടായിരുന്നു ബാറിനു കീഴിൽ സച്ചിന്റെ നിൽപ്പ്. ഐഎസ്എലിലെ ഷാർപ്പ് ഷൂട്ടർമാരുടെ നിരയിൽ ഉൾപ്പെടുന്ന, പരിചയസമ്പത്തേറെയുള്ള ബ്രസീൽ താരത്തിന്റെ പെനൽറ്റി നേരിടാൻ നേരത്ത് എന്താണ് സച്ചിനു തോന്നിയത്
അങ്ങനെ ടെൻഷനൊന്നും ഉണ്ടായിരുന്നില്ല. പെനൽറ്റി നേരിടേണ്ട ആ സാഹചര്യം വന്നപ്പോൾ കോൺസ്റ്റന്റ് ആയിട്ടു നിന്നു. മനസ്സിൽ പറഞ്ഞു, സേവ് ചെയ്യണം. സേവ് ചെയ്യാൻ പറ്റും. പെനൽറ്റി തട്ടിമാറ്റും എന്നൊരു കോൺഫിഡൻസ് ഉണ്ടായിരുന്നു എനിക്ക്. എങ്ങനെയാണ് അവർ പെനൽറ്റി അടിക്കുക എന്നൊക്കെ ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പിങ് കോച്ച് അനലൈസ് ചെയ്തിട്ടുണ്ടായിരുന്നു. അതുകൊണ്ട് കുറച്ചുകൂടെ എളുപ്പമായി എനിക്ക്. ഡിയേഗോ മൗറീഷ്യോ എന്നതല്ല, ആരായാലും സേവ് ചെയ്യാൻ പറ്റും, കുറച്ചു ഭാഗ്യം കൂടി വേണമെന്നു മാത്രം. കറക്ട് ജഡ്ജ്മെന്റ് ആയാൽ സെറ്റ് ആകും. പിന്നെ കുറച്ചു ഭാഗ്യവും കൂടിയുണ്ടെങ്കിൽ ഗോൾകീപ്പർമാർക്കു സേവ് ചെയ്യാനാകും.
? മത്സരത്തിന്റെ ഗതി നിർണയിച്ച നിമിഷങ്ങളിലൊന്നായിരുന്നു ആ സേവുകൾ. പെനൽറ്റി സേവ് എന്നു പറഞ്ഞാൽ ടീമിനെ സംബന്ധിച്ച് ‘ഒരു ഗോൾ നേടുന്നതു’ പോലുള്ള എഡ്ജ് സമ്മാനിക്കുന്ന ഒന്നാണല്ലോ. മിന്നും സേവിനു ശേഷം എന്താണു സച്ചിന്റെ മനസ്സിൽ വന്നത്
വളരെ സന്തോഷം തോന്നി. വളരെ നല്ല ഫീൽ ആയിരുന്നു അതു സേവ് ചെയ്തതിനു ശേഷം. മത്സരത്തിന്റെ നിർണായക സമയത്തായിരുന്നു പെനൽറ്റി വന്നതും സേവ് ചെയ്തതും. കൊച്ചിയിൽ ഒഡീഷയ്ക്കെതിരെ ഗോൾ വഴങ്ങിയിരുന്നെങ്കിൽ 2–0 നു പിന്നിലായേനെ. അത് ആ മത്സരത്തിൽ നമുക്ക് ബുദ്ധിമുട്ടായേനെ.
? ബ്ലാസ്റ്റേഴ്സിനു മത്സരം അനുകൂലമാക്കിയത് സച്ചിൻ സുരേഷിന്റെ രക്ഷപ്പെടുത്തൽ ആണെന്ന് ഒട്ടേറെപ്പേർ അഭിപ്രായപ്പെട്ടു. ഐ.എം.വിജയനൊക്കെ കോളത്തിലൂടെ സച്ചിനെ പ്രശംസിച്ചിരുന്നു. കണ്ടിരുന്നോ
പെനൽറ്റി സേവ് ചെയ്ത പ്രകടനത്തിന് ഒട്ടേറെപ്പേർ അഭിനന്ദനവുമായെത്തി. ഐ.എം.വിജയേട്ടൻ പറഞ്ഞതു ഞാൻ കണ്ടു (മലയാള മനോരമ സ്പോർട്സ് പേജിലെ ‘വിജയവിചാരം’ പംക്തിയിൽ). അടിപൊളി. ആ സേവുകളാണു കളി തിരിച്ചതെന്നാണ് എല്ലാവരും പറഞ്ഞത്. ക്രൂഷ്യൽ ടൈമിൽ വന്ന സേവിലൂടെ കിട്ടിയ ആ എനർജി ടീമിനു മൊത്തം ഗുണം ചെയ്തെന്ന് ഒത്തിരിപ്പേർ പറഞ്ഞു.
? ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കോമനോവിച്ച് സച്ചിന്റെ പ്രകടനത്തിനു ശേഷം എന്താണു പറഞ്ഞത്
നല്ലൊരു സേവായിരുന്നുവെന്നും അതു ടീമിനെ സഹായിച്ചുവെന്നുമാണ് ഇവാൻ കോച്ച് എന്നോടു പറഞ്ഞത്. ‘‘ഒക്കെ സൂപ്പർ ആയിരുന്നു, അതു കഴിഞ്ഞു. ഇനി നമ്മളായി നിൽക്കുക. ഹംബിൾ ആയി തുടരുക. അടുത്ത കളി ഫോക്കസ് ചെയ്യുക. അടുത്ത മത്സരത്തിലും നമുക്ക് 3 പോയിന്റ് നേടണം’’ – അഭിനന്ദനം മാത്രമല്ല, ഇത്തരമൊരു ഉപദേശവും നൽകിയാണ് കോച്ച് അടുത്ത മത്സരത്തിലും മികച്ച പ്രകടനം തുടരാൻ ആവശ്യപ്പെട്ടത്.
? മുൻ ഫുട്ബോളർ കൂടിയായ അച്ഛൻ സുരേഷിന്റെ സ്വാധീനത്തിലാണു ഫുട്ബോളിലേക്കു തിരിഞ്ഞതെന്നു സച്ചിൻ പറഞ്ഞിട്ടുണ്ടല്ലോ. എങ്ങനെയായിരുന്നു ഫുട്ബോളിലേക്കുള്ള എൻട്രി
എന്റെ അച്ഛനാണ് എന്നെ ഫുട്ബോൾ കരിയറിലേക്കു കൊണ്ടുവന്നത്. അച്ഛനും ഗോൾകീപ്പറായിരുന്നു. അച്ഛന്റെ ആഗ്രഹമായിരുന്നു പ്രഫഷനൽ കീപ്പർ ആകണമെന്നത്. പക്ഷേ, ആൾക്കു സാധിച്ചില്ല. സാധിക്കാതെ പോയ ആ കാര്യം പിന്നെ എന്നിലൂടെ നേടണമെന്നായി ആഗ്രഹം. ജനിച്ചപ്പോൾതന്നെ ആൾക്ക് ആ ഒരു ലക്ഷ്യം ഉണ്ടായിരുന്നു. ജനിച്ചപ്പോൾതന്നെ എനിക്കൊരു ഫുട്ബോൾ വാങ്ങിത്തന്ന ആളാണ് അച്ഛൻ.
പിന്നെ കുഞ്ഞായിരുന്നപ്പോൾ തൊട്ടേ വീട്ടിൽ ആൾക്കാരൊക്കെ വരുമ്പോൾ അവരെക്കാണിക്കാനായിട്ട് വീട്ടിനുള്ളിൽ ഡൈവിങ് ഒക്കെ ചെയ്തു തുടങ്ങിയിരുന്നു. ചെറുപ്പം തൊട്ടേ എന്നെയും ഗ്ലൗസ് ഒക്കെ ഇടീപ്പിച്ച് അച്ഛന്റെ സെവൻസ് ടീമിനൊപ്പം കൂട്ടും. ഏഴാം വയസ്സിൽ സെപ്റ്റ് അക്കാദമിയുടെ പറപ്പൂർ കേന്ദ്രത്തിലാണ് ആദ്യ പരിശീലനത്തിനായി ചേർന്നത്.
? വളരെ ചെറുപ്പത്തില്‍തന്നെ ഫുട്ബോളിന്റെ വഴി തിരഞ്ഞെടുത്തയാളാണ്. കളിത്തിരക്ക് പഠനത്തെ തെല്ലും ബാധിച്ചിട്ടില്ല. പത്താം ക്ലാസിലും പ്ലസ്ടുവിനും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ആളാണു സച്ചിൻ. രണ്ടും എങ്ങനെ ഒരുമിച്ചു കൊണ്ടുപോകാൻ സാധിച്ചു.
ഞാൻ പഠിച്ചത് കോഴിക്കോട് ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂളിലാണ്. അവിടെ രാജ ഹോസ്റ്റലിൽ നിന്നായിരുന്നു പഠനം. സെപ്റ്റിന്റെ കീഴിലായിരുന്നു ഫുട്ബോൾ പരിശീലനം. കളിയുടെ ഇടയ്ക്കു കിട്ടുന്ന സമയത്തേ പഠിക്കാൻ പറ്റൂ. ഹോസ്റ്റലിൽ ഇക്ബാൽ സർ ഉൾപ്പെടെ കുറെ വാർഡൻമാരുണ്ടായിരുന്നു.
മിസ് ആകുന്ന പാഠങ്ങൾ പഠിക്കാൻ അവർ ട്യൂഷൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിത്തന്നു. അങ്ങനെ നന്നായി പഠിക്കാൻ പറ്റി. പിന്നെ ഗ്രേസ് മാർക്കും തുണച്ചു. എനിക്ക് അഭിമാനം തോന്നിയ റിസൽട്ടായിരുന്നു ഫുൾ എ പ്ലസ്. കാരണം എന്റെ അമ്മ സ്കൂൾ പ്രിൻസിപ്പലാണ്. കളിയുടെ കൂടെ പഠനം കൊണ്ടുപോകണമെന്നത് അമ്മയുടെ ആഗ്രഹമായിരുന്നു. പഠനം നന്നായി കൊണ്ടുപോയപ്പോൾ അമ്മയ്ക്കു വളരെ സന്തോഷമായി.
? വീട്ടിൽ അച്ഛൻ. ബ്ലാസ്റ്റേഴ്സിൽ ഗോൾകീപ്പിങ് കോച്ച് സ്ലാവൻ പ്രോഗോവെക്കി. പിന്നെ മുന്‍ഗോൾകീപ്പറും സച്ചിന്റെ മുൻ പരിശീലകനും കൂടിയായ ടി.ജി.പുരുഷോത്തമൻ – മൂന്നു പരിശീലകരുടെ തണലിലാണു ബ്ലാസ്റ്റേഴ്സിൽ സച്ചിന്റെ ദൗത്യം. ഇത് എങ്ങനെ ഗുണം ചെയ്യുന്നു.
പുരുഷോത്തമൻ കോച്ച് ചെറുപ്പംതൊട്ടേ എന്നെ അറിയുന്ന ആളാണ്.എന്റെ അച്ഛന്റെ സുഹൃത്ത് കൂടിയാണ്. അണ്ടർ–14 ടീമിലും ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിലും എന്റെ പരിശീലകനായിരുന്നു. സീനിയർ ടീമിൽ പുരുഷോത്തമൻ കോച്ച് ഗോൾകീപ്പിങ് ചുമതലയല്ല, കളിക്കാരുടെ മൊത്തം കാര്യങ്ങളാണ് നോക്കുന്നത്. സ്ലാവൻ കോച്ച് ആണ് ഗോൾകീപ്പിങ് പരിശീലന ചുമതല. അച്ഛനും ഉത്തമൻ കോച്ചിനും സ്ലാവൻ കോച്ചിനും എന്റെ കരിയറിൽ വളരെയധികം പ്രാധാന്യമുണ്ട്. ഇവരും കോച്ച് ഇവാനും നൽകുന്ന പ്രചോദനം വളരെ വലുതാണ്. ഒത്തിരി അനുഭവസമ്പത്ത് പകർന്നുതന്നാണ് ഒരു യുവതാരമായ എന്നെ അവർ കളിക്കാൻ ഇറക്കുന്നത്. വളരെ വലുതാണ് ആ പിന്തുണ.
? ഗോൾ കീപ്പിങ്ങിൽ സച്ചിൻ സുരേഷിന്റെ റോൾ മോഡൽ ആരാണ്? ഏതു ഗോൾകീപ്പറാണു സച്ചിന്റെ ഫേവറിറ്റ്
എനിക്ക് ഇഷ്ടപ്പെട്ട ഗോൾകീപ്പർ ബാർസിലോനയുടെ മാർക്ക് ആന്ദ്രേ ടെർസ്റ്റെഗനാണ്. ജർമനിയുടെ രാജ്യാന്തര താരം.
? ടെർസ്റ്റെഗന്റെ ഫാൻ ആണെങ്കിലും ജർമനിയുടെതന്നെ മാനുവൽ ന്യൂയറിനെപ്പോലെ ‘സ്വീപ്പർ കീപ്പർ’ റോളിലാണല്ലോ സച്ചിനെ കളത്തിൽ കാണുന്നത്. ഐഎസ്എലിൽ ഇതുവരെ മുന്നോട്ടുകയറാൻ ധൈര്യം കാട്ടുന്ന സച്ചിനെ പലവട്ടം കണ്ടു. സ്വീപ്പർ കീപ്പർ റോളിൽ തിളങ്ങാൻ സ്ലാവനു കീഴിൽ പ്രത്യേക പരിശീലനം വല്ലതുമുണ്ടോ
സ്വീപ്പർ കീപ്പർ എന്നുപറയുന്നത്?! ഇപ്പോൾ മോഡേൺ ഫുട്ബോളിൽ കീപ്പർമാർ അങ്ങനെയാകണം. നമ്മളും ഡിഫൻസിനെ ബാക്കപ് ചെയ്തിട്ടു ‘കാലിൻമേൽ കളി’ക്കണം. റിസ്ക് എടുത്തു ചെയ്യണം. നമ്മൾ കോൺഫിഡന്റ് ആകുക. പിന്നെ, വിത്ത് ബോൾ കംഫർട്ടബ്ൾ ആകുക. അതിനു പ്രത്യേകിച്ച് ട്രെയിനിങ് ഒന്നും നടത്തുന്നില്ല. ഗോൾകീപ്പിങ് ട്രെയിനിങ് മാത്രമേയുള്ളൂ. ഇതു തൃശൂരിൽ ചെറുപ്പംതൊട്ടേ കളിച്ച ആ അനുഭവത്തിൽ സെറ്റ് ആയതാണ്. റിസ്കുണ്ട്. പക്ഷേ, അതിനു നല്ല ബെനഫിറ്റുമുണ്ട്.
? ബ്ലാസ്റ്റേഴ്സിൽ നേരത്തേ മുൻ ഉടമ കൂടിയായ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കറിനായി മുഴങ്ങിയിരുന്നതാണ് ‘സച്ചിൻ, സച്ചിൻ’ ആരവങ്ങൾ. ക്രിക്കറ്റ് മൈതാനങ്ങളിൽ അലയടിച്ചിരുന്ന ആ ലെജൻഡറി ചാന്റ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർ ഉയർത്തുന്നതു സച്ചിൻ സുരേഷിനു വേണ്ടിയാണ്? കളത്തിൽനിന്ന് ഇതു കേൾക്കുമ്പോൾ എന്താണ് തോന്നുക
പണ്ടു ഞാൻ കുറെ കേട്ടിട്ടുള്ളതാണ് ഈ ‘സച്ചിൻ, സച്ചിൻ’ ചാന്റ്. ക്രിക്കറ്റിലെ ഇതിഹാസമായ സച്ചിനു വേണ്ടി വിളിച്ചതാണത്. ആ ഒരു സെയിം ചാന്റ് എന്റെ പേരിൽ വിളിച്ചുകേൾക്കുമ്പോൾ എനിക്കു വളരെയധികം നല്ലൊരു ഫീലിങ്ങാണു ഗ്രൗണ്ടിൽ. കളിയുടെ ഇടയ്ക്ക് ബ്ലാസ്റ്റേഴ്സിന്റെ ഫാൻസ് അതു പറയുമ്പോൾ ഉള്ളിൽ നിന്നു ഭയങ്കര കോൺഫിഡൻസ് ബൂസ്റ്റ് ചെയ്യും. എന്താ പറയുക? ബ്രില്യന്റ്. എനിക്ക് ഐഎസ്എലിലെ ബെസ്റ്റ് ഫീലിങ് ആണത്.
? ഈ സീസണിൽ ബ്ലാസ്റ്റേഴ്സിലും ഒരു സച്ചിൻ –ലാറ ഘടകം ഉണ്ടല്ലോ. സഹ ഗോൾകീപ്പർ ലാറ ശർമയുമായുള്ള മത്സരവും സൗഹൃദവും എങ്ങനെ നോക്കിക്കാണുന്നു
ലാറ ശർമ നല്ല ഗോൾകീപ്പറാണ്. മുൻ ഐഎസ്എൽ കളിച്ച കീപ്പറാണ്. വളരെ നല്ല കോംപറ്റീഷനാണു ഞങ്ങൾ തമ്മിൽ. ഹെൽത്തി കോംപറ്റീഷൻ. ഞങ്ങൾ തമ്മിൽ തമ്മിൽ പുഷ് ചെയ്യും. ഇപ്രൂവ് ചെയ്യാൻ എന്നെ വളരെയേറെ സഹായിക്കുന്നുണ്ട് ഇത്. കരൺജിത് പാജി കൂടിയുണ്ട് ഞങ്ങൾക്കൊപ്പം. വളരെ അനുഭവസമ്പത്തുള്ള കീപ്പറാണ് പാജി. ഞങ്ങൾ മൂന്നു പേർക്കിടയിലുമുള്ള ആരോഗ്യകരമായ മത്സരം ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്.