എറണാകുളം ജില്ലയിലെ പുത്തൻകുരിശിൽനിന്ന് ഇടുക്കി ജില്ലയിലെ പുറപ്പുഴയിലേക്കുള്ള ഒരു മണിക്കൂർ യാത്രയുടെ ഒരറ്റത്ത് കുടുംബം, മറ്റേ അറ്റത്ത് നൂറ്റൻപതോളം പശുക്കളും കിടാരികളും ആടും പന്നിയും കോഴിയും താറാവുമെല്ലാം ചേർന്ന ഫാമും. ഈ വഴിതെറ്റാതെയുള്ള ഓട്ടമാണ് കാവനാൽ നിഷ ബെന്നിയെ ഒരേ സമയം വീട്ടമ്മയും ഡെയറി ഫാം സംരംഭകയുമാക്കുന്നത്. പത്തു വർഷത്തിലേറെയായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഡെയറി ഫാമിൽ കണ്ടും കേട്ടും പഠിക്കാനുള്ള കാര്യങ്ങളേറെ. ഡെയറി ഫാം മേഖലയിൽ അത്ര വ്യാപകമല്ലാത്ത തീറ്റരീതിയാണ് ഇവിടുത്തെ പ്രധാന മുഖമുദ്ര. കൈതച്ചക്കയുടെ ഇലയ്ക്കൊപ്പം പശുക്കൾ രുചിയോടെ അകത്താക്കുന്നത് നല്ല വിളഞ്ഞു പഴുത്ത കൈതച്ചക്കയുടെ ഭാഗങ്ങൾ കൂടിയാണ്. ഇത്തരത്തിൽ കഴിക്കാന്‍ പഴം കൊടുക്കുന്നതിൽ എന്തു നേട്ടമാണുള്ളത് എന്നു ചോദിച്ചാൽ അതിന്റെ ഉത്തരം ഈ തൊഴുത്തിലെ പശുക്കളെ കാണുമ്പോൾത്തന്നെ ലഭിക്കും. പശുക്കൾക്കായി മൂന്നു തരം തീറ്റ നിർമാണം, പുറമേനിന്ന് പശുക്കളെ വാങ്ങാത്ത രീതി തുടങ്ങി ഒട്ടേറെ കാര്യങ്ങളുണ്ട് നിഷയുടെ അന്ന ഫാമിൽ. എല്ലാത്തിനും നിഷയ്ക്ക് താങ്ങും തണലുമായി തോളോടു തോൾ ചേർന്ന് നിൽക്കുന്നത് ഭർത്താവ് ബെന്നിയാണ്. ഇരുവരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലംതന്നെയാണ് അടുത്തിടെ ലഭിച്ച നെക്സ്റ്റ് ജെൻ എക്സ്റ്റൻഷൻ ഫോർ ഇവോൾവിങ് റെസിലിയന്റ് അഗ്രി എക്കോസിസ്റ്റംസ് (NEERAE 2023) എന്ന പുരസ്കാരം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറണാകുളം ജില്ലയിലെ പുത്തൻകുരിശിൽനിന്ന് ഇടുക്കി ജില്ലയിലെ പുറപ്പുഴയിലേക്കുള്ള ഒരു മണിക്കൂർ യാത്രയുടെ ഒരറ്റത്ത് കുടുംബം, മറ്റേ അറ്റത്ത് നൂറ്റൻപതോളം പശുക്കളും കിടാരികളും ആടും പന്നിയും കോഴിയും താറാവുമെല്ലാം ചേർന്ന ഫാമും. ഈ വഴിതെറ്റാതെയുള്ള ഓട്ടമാണ് കാവനാൽ നിഷ ബെന്നിയെ ഒരേ സമയം വീട്ടമ്മയും ഡെയറി ഫാം സംരംഭകയുമാക്കുന്നത്. പത്തു വർഷത്തിലേറെയായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഡെയറി ഫാമിൽ കണ്ടും കേട്ടും പഠിക്കാനുള്ള കാര്യങ്ങളേറെ. ഡെയറി ഫാം മേഖലയിൽ അത്ര വ്യാപകമല്ലാത്ത തീറ്റരീതിയാണ് ഇവിടുത്തെ പ്രധാന മുഖമുദ്ര. കൈതച്ചക്കയുടെ ഇലയ്ക്കൊപ്പം പശുക്കൾ രുചിയോടെ അകത്താക്കുന്നത് നല്ല വിളഞ്ഞു പഴുത്ത കൈതച്ചക്കയുടെ ഭാഗങ്ങൾ കൂടിയാണ്.

പൈനാപ്പിൾ അവശിഷ്ടം കഴിക്കുന്ന പശുക്കൾ. (ചിത്രം: മനോരമ ഓൺലൈൻ)

ഇത്തരത്തിൽ കഴിക്കാന്‍ പഴം കൊടുക്കുന്നതിൽ എന്തു നേട്ടമാണുള്ളത് എന്നു ചോദിച്ചാൽ അതിന്റെ ഉത്തരം ഈ തൊഴുത്തിലെ പശുക്കളെ കാണുമ്പോൾത്തന്നെ ലഭിക്കും. പശുക്കൾക്കായി മൂന്നു തരം തീറ്റ നിർമാണം, പുറമേനിന്ന് പശുക്കളെ വാങ്ങാത്ത രീതി തുടങ്ങി ഒട്ടേറെ കാര്യങ്ങളുണ്ട് നിഷയുടെ അന്ന ഫാമിൽ. എല്ലാത്തിനും നിഷയ്ക്ക് താങ്ങും തണലുമായി തോളോടു തോൾ ചേർന്ന് നിൽക്കുന്നത് ഭർത്താവ് ബെന്നിയാണ്. ഇരുവരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലംതന്നെയാണ് അടുത്തിടെ ലഭിച്ച നെക്സ്റ്റ് ജെൻ എക്സ്റ്റൻഷൻ ഫോർ ഇവോൾവിങ് റെസിലിയന്റ് അഗ്രി എക്കോസിസ്റ്റംസ് (NEERAE 2023) എന്ന പുരസ്കാരം.

നിഷ ബെന്നി (ചിത്രം: മനോരമ ഓൺലൈൻ)
ADVERTISEMENT

∙ രണ്ടിൽനിന്ന് 150ലേക്ക് പടിപടിയായി വളർന്ന അന്ന ഡെയറി ഫാം

2008ൽ ഇടുക്കിയിലെ തൊടുപുഴയ്ക്കടുത്തുള്ള പുറപ്പുഴയിൽ 25 ഏക്കർ റബർത്തോട്ടം വാങ്ങിയതാണ് ഈ കുടുംബത്തിന്റെ ഫാമിങ്ങിലേക്കുള്ള ചുവടുവയ്പ്പ്. ആദ്യം രണ്ടു പശുക്കളെ വാങ്ങി. സ്ഥലവും സൗകര്യങ്ങളും ഉണ്ടായിരുന്നതുകൊണ്ടും കൃഷിക്ക് വളമായി ചാണകം ആവശ്യമായിരുന്നതുകൊണ്ടും രണ്ട് പത്തായി, പത്ത് ഇരുപതായി അങ്ങനെ പടിപടിയായി 150 പശുക്കളിലേക്ക് ഫാം എത്തിനിൽക്കുന്നു. കുട്ടികളുൾപ്പെടെ ആകെ 200നു മുകളിൽ ഉരുക്കൾ. എപ്പോഴും 90-100 പശുക്കൾ കറവയിലുണ്ടാകും. അതുപോലെ പ്രതിദിനം ശരാശരി 1000 ലീറ്ററാണ് ഉൽപാദനം.

ഡെയറി ഫാമിൽനിന്നുള്ള കാഴ്ച. (ചിത്രം: മനോരമ ഓൺലൈൻ)

പ്രധാനമായും പാൽ അളക്കുന്നത് ക്ഷീരസംഘത്തിൽത്തന്നെ. കൂടാതെ, പള്ളികളിലെ തിരുനാളിനും അമ്പലങ്ങളിൽ ഉത്സവങ്ങൾക്കും പാലും തൈരും ആവശ്യപ്പെടുന്നതനുസരിച്ച് നൽകാറുമുണ്ട്. ഫാമിലുണ്ടാകുന്ന നല്ല കന്നുകുട്ടികളെ തിരഞ്ഞെടുത്ത് വളർത്തി വലുതാക്കി അവയിൽ മികച്ചവയെ ഫാമിലേക്ക് ചേർക്കുന്ന രീതിയാണ് ബെന്നിക്കും നിഷയ്ക്കുമുള്ളത്. ഇത്തരത്തിൽ വർഷം 35 കുട്ടികളോളം വളർന്നുവരുന്നുണ്ട്. മൂന്നാം വർഷം ഈ കുട്ടികൾ പശുവായി മാറുമ്പോൾ, മുതിർന്നവയിൽനിന്ന് ആരോഗ്യപ്രശ്നങ്ങളോ ഉൽപാദനക്കുറവോ ഉള്ള പശുക്കളെ ഒഴിവാക്കും. ഫാമിലുണ്ടാകുന്ന കന്നുകുട്ടികളാണ് ഫാമിന്റെ മുതൽക്കൂട്ട് എന്ന ചിന്തയുള്ളതുകൊണ്ടുതന്നെ മികച്ച കാളകളുടെ ബീജം കുത്തിവയ്ക്കാൻ ശ്രദ്ധിക്കാറുണ്ടെന്നും ബെന്നി. 

ഫാമിൽ വളർത്തുന്ന കാളയ്ക്കൊപ്പം ബെന്നി. (ചിത്രം: മനോരമ ഓൺലൈൻ)

∙ സ്വന്തമായി നിർമിക്കുന്ന സാന്ദ്രിത തീറ്റ, ഒപ്പം പൈനാപ്പിളും

ADVERTISEMENT

പശുക്കൾക്ക് സ്വന്തമായി തീറ്റ നിർമിച്ചു നൽകുന്ന രീതിയാണ് ഇവിടെയുള്ളത്. കറവപ്പശു, വറ്റു കറവ, കിടാരികൾ എന്നിങ്ങനെ മൂന്നു തരം തീറ്റ നിർമിക്കുന്നു. ഓരോന്നിനും അവയുടെ ശരീരപ്രകൃതിക്കും ഉൽപാദനത്തിനും വളർച്ചയ്ക്കുമാവശ്യമായ ഘടകങ്ങൾ ചേർത്താണ് ഈ തീറ്റനിർമാണം. പാലുള്ള കറവപ്പശുക്കൾക്ക് ലീറ്ററിന് 500 ഗ്രാം തീറ്റ വീതം നൽകുന്നു. സ്വന്തമായി നിർമിക്കുന്നതുകൊണ്ടുതന്നെ കിലോയ്ക്ക് 25 രൂപയോളമാണു ചെലവ് വരുന്നത്. അതിനാൽ അൽപം തീറ്റ കൂടുതൽ നൽകുന്നുവെന്ന് ബെന്നി. ഒപ്പം അര കിലോയോളം മാർക്കറ്റിൽനിന്നുള്ള പെല്ലെറ്റും നൽകാറുണ്ട്. എന്തെങ്കിലും സാഹചര്യത്തിൽ സ്വന്തം തീറ്റ നൽകാൻ കഴിയാതെവന്നാൽ പശുക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനാണ് ഈ മുൻകരുതൽ.

(Manorama Online Creative)

സാന്ദ്രിത തീറ്റ സ്വന്തമായി നിർമിക്കുന്നതുമാത്രമല്ല ഈ ഫാമിലെ പ്രത്യകത, പശുക്കൾക്ക് പൈനാപ്പിളും നൽകുന്നുണ്ട്. പൈനാപ്പിൾ ഫാക്ടറിയിൽനിന്നുള്ള പഴത്തിന്റെ അവശിഷ്ടങ്ങൾ ദിവസം രണ്ടു ടണ്ണോളം ലഭിക്കുന്നു. ഇത് പശുക്കൾക്ക് ഏറെ ഇഷ്ടമെന്ന് ബെന്നി. ഇത് നൽകിത്തുടങ്ങിയതോടെ പശുക്കളുടെ ആരോഗ്യം മെച്ചപ്പെട്ടു, പാലുൽപാദനവും കൂടിയെന്നും ബെന്നി പറയുന്നു. പൈനാപ്പിൾ പഴത്തിന്റെ അവശിഷ്ടത്തിനൊപ്പമാണ് അരിഞ്ഞ പൈനാപ്പിൾ ഇലയും നൽകുന്നത്. അതുകൊണ്ടുതന്നെ ആഹാരത്തിന്റെ ചെലവും കുറഞ്ഞിട്ടുണ്ട്.

∙ ചിട്ടിപോലെ കാളകൾ

വർഷം അഞ്ചോ ആറോ കാളകളെ വളർത്തുന്ന രീതിയും ഈ ഫാമിലുണ്ട്. മൂരിക്കുട്ടികളെ വളർത്തുന്നത് ഒരു ചിട്ടി പോലെയാണെന്ന് ബെന്നി പറയുന്നു. അടുത്തിടെ മൂന്നു കാളകളെ വിറ്റപ്പോൾ ഒന്നിന് 1.48 ലക്ഷം വീതം ലഭിച്ചു. ഇനിയും രണ്ടു കാളകൾ കൂടി ഇത്തരത്തിൽ ഫാമിലുണ്ട്. ഇണ ചേർക്കാൻ ഇവയെ ഉപയോഗിക്കാറില്ല. ഇണചേർത്തു ശീലിപ്പിച്ചാൽ നിയന്ത്രണം ബുദ്ധിമുട്ടാകുമെന്നതുതന്നെ കാരണം.

ADVERTISEMENT

∙ മാലിന്യ സംസ്കരണത്തിന് മെഷീൻ, ബ്രാൻഡ് ചെയ്ത് വിൽപന

ചാണകത്തിൽനിന്ന് വെള്ളം വേർതിരിച്ചെടുക്കുന്ന യന്ത്രം വർഷങ്ങൾക്കു മുൻപുതന്നെ ഫാമിലെത്തിച്ചിരുന്നു ബെന്നി. ഓരോ ദിവസത്തെയും ചാണകം വെള്ളം നീക്കം ചെയ്തശേഷം പ്രത്യേകം സൂക്ഷിക്കുന്നു. ഇത് പിന്നീട് ആവശ്യാനുസരണം പായ്ക്ക് ചെയ്ത് ഓർഗാനിക്ക എന്ന സ്വന്തം ബ്രാൻഡിൽ വിൽക്കുകയാണ്. ഒരു കിലോ, അഞ്ചു കിലോ, 40 കിലോ പായ്ക്കുകളിലാണ് വിൽക്കുന്നത്. പുത്തൻകുരിശിലെ സ്വന്തം സൂപ്പർമാർക്കറ്റ് വഴിയാണ് പ്രധാനമായും വിൽപന. 

വിവിധ അലങ്കാരക്കോഴികൾ, താറാവ്, മണിത്താറാവ്, ഗൂസ്, ടർക്കി തുടങ്ങിയവയെല്ലാം ഇവിടെ സ്വൈര്യമായി വിഹരിക്കുന്നു.  കാര്യമായ ചെലവില്ലാതെ മാസം 20,000 രൂപയുടെ മുട്ട വിൽക്കുന്നുണ്ട്.

ചാണകപ്പൊടി മാത്രമല്ല ജൈവവളം, മണ്ണിരകംപോസ്റ്റ്, മുട്ടത്തോടു പൊടി തുടങ്ങിവയും ഓർഗാനിക്ക ബ്രാൻഡിൽ ഇറക്കുന്നു. സ്വന്തം ഫാമിൽ ഉപയോഗിച്ച് ബോധ്യപ്പെതിനു ശേഷമാണ് ഇവ വിപണിയിലേക്ക് ഇറക്കിത്തുടങ്ങിയത്. ഈ വർഷം ഇതുവരെ 120 ടണ്ണോളം വിൽക്കാൻ കഴിഞ്ഞതായി ബെന്നി. അതുകൊണ്ടുതന്നെ ഫാമിൽനിന്നുള്ള വരുമാനവും വർധിച്ചിട്ടുണ്ട്.

ഇരുനൂറോളം ആടുകൾ

ഇരുനൂറോളം ആടുകളും അന്ന ഫാമിന്റെ ഭാഗമായുണ്ട്. രാവിലെ തോട്ടത്തിൽനിന്നുള്ള പുല്ല് ചെത്തിക്കൊടുക്കും. തുടർന്ന് പത്തു മണിയോടെ, സ്വന്തമായി നിർമിക്കുന്ന സാന്ദ്രിത തീറ്റയും നൽകും. പാലിന് വിൽപന ഇല്ലാത്തതുകൊണ്ടുതന്നെ കുട്ടികൾ പാൽ കുടിച്ചുതന്നെയാണ് വളരുന്നത്. എങ്കിലും മരുന്നിനുവേണ്ടി ആവശ്യക്കാരെത്തുമ്പോൾ ആട്ടിൻപാൽ നൽകാറുണ്ട്. ലീറ്ററിന് 125 രൂപ വിലയും ലഭിക്കും.

അന്ന ഫാമിലെ ആടുകൾ (ചിത്രം: മനോരമ ഓൺലൈൻ)

ഒരു ആയുർവേദ കമ്പനി മുൻപ് ആട്ടിൻപാലും കാഷ്ഠവും മൂത്രവും എടുത്തിരുന്നു. ശേഖരിക്കാനുള്ള ബുദ്ധിമുട്ടിനെത്തുടർന്ന് പിന്നീട് അത് ഒഴിവാക്കി. ആട്ടിൻകുട്ടികൾക്ക് ആവശ്യക്കാരുണ്ടെന്നും ബെന്നി പറയുന്നു. രണ്ടു പഞ്ചായത്തുകളിലെ പദ്ധതികളുടെ ഭാഗമായി അടുത്തിടെ കുട്ടികളെ വിൽക്കാൻ കഴിഞ്ഞു. കിലോയ്ക്ക് 325-350 രൂപയ്ക്കായിരുന്നു വിൽപന.

∙ റബറിന് ഇടവിള കാപ്പി

25 ഏക്കറിലെ പ്രധാന വിള റബർതന്നെ. റബർ വച്ച് മൂന്നു വർഷമായപ്പോഴാണ് ഇടവിളയായി 20,000 കാപ്പി വച്ചത്. ഇപ്പോൾ റബർ എട്ടാം വർഷത്തിലും കാപ്പി അഞ്ചാം വർഷത്തിലുമാണ്. റബർത്തോട്ടത്തിൽനിന്ന് അധിക പരിചരണമില്ലാതെ അധിക വരുമാനം എന്നതാണ് കാപ്പികൊണ്ട് ഉദ്ദേശിക്കുന്നത്.

അന്ന ഫാമിലെ ടർക്കിക്കോഴി. (ചിത്രം: മനോരമ ഓൺലൈൻ)

∙ അലങ്കാരക്കോഴി മുതൽ ടർക്കി വരെ, ഒപ്പം പന്നിയും

മാർക്കറ്റിൽ ലഭ്യമായ എല്ലായിനം കോഴികളെയും കൊണ്ടുവരാൻ ശ്രദ്ധിക്കാറുണ്ടെന്ന് ബെന്നിയും നിഷയും പറയുന്നു. വിവിധ അലങ്കാരക്കോഴികൾ, താറാവ്, മണിത്താറാവ്, ഗൂസ്, ടർക്കി തുടങ്ങിയവയെല്ലാം ഇവിടെ സ്വൈര്യമായി വിഹരിക്കുന്നു. കുഞ്ഞുങ്ങളെ വാങ്ങി ബ്രൂഡിങ് നൽകി വളർത്തിയെടുക്കുന്നതാണ് രീതി. പുരയിടത്തിൽ ചിക്കിച്ചികഞ്ഞു തീറ്റ തേടുന്ന ഇവയ്ക്ക് വൈകുന്നേരം അൽപം പൊടിത്തീറ്റ നൽകും. കാര്യമായ ചെലവില്ലാതെ മാസം 20,000 രൂപയുടെ മുട്ട വിൽക്കാൻ കഴിയുന്നു. കൂടാതെ ആവശ്യത്തിനുള്ള മാംസവും ലഭിക്കും. 

ഫാമിലെ പന്നിവളർത്തൽ. (ചിത്രം: മനോരമ ഓൺലൈൻ)

എല്ലാത്തരം വളർത്തുമൃഗങ്ങളും വേണമെന്ന ആഗ്രഹത്തിൽ ഏറ്റവുമൊടുവിൽ തുടങ്ങിയതാണ് പന്നി വളർത്തൽ. ഒരു വർഷം മുൻപ് പത്തു പന്നിക്കുഞ്ഞുങ്ങളെ എത്തിച്ചായിരുന്നു തുടക്കം. ഹോട്ടലിൽനിന്നുള്ള മിച്ചഭക്ഷണം നൽകുന്നതിനാൽ മറ്റു ചെലവുകളില്ല. തുടക്കം മികച്ച നേട്ടം നൽകിയതിനാൽ ഇപ്പോൾ പന്നികളുടെ എണ്ണം ഉയർത്തിയിട്ടുണ്ട്. നാടൻ, സങ്കര ഇനങ്ങളിലായി നാൽപതോളം പന്നികളുണ്ട് ഇപ്പോൾ ഇവിടെ. 

ഫോൺ: 9447173102

English Summary:

Can Cows Eat Pineapple? Anna Dairy Farm Can Provide You With a Profitable Answer