നിയന്ത്രിത ഓവർ ക്രിക്കറ്റിൽ രണ്ട് ലോകകപ്പുകൾ ഇന്ത്യയ്ക്ക് സമ്മാനിച്ച മുൻ നായകൻ മഹേന്ദ്ര സിങ് ധോണിക്ക് ബിസിസിഐയുടെ ആദരം. ധോണിയുടെ ജഴ്സി നമ്പറായിരുന്ന 7 എന്ന മാന്ത്രിക സംഖ്യയ്ക്കും മാന്യമായ വിടവാങ്ങൽ. ഏഴാം നമ്പർ ജഴ്സി ഇനി ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിൽ ആർക്കും അനുവദിക്കില്ലെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രഖ്യാപിച്ചിരിക്കുന്നത്. ടീം ഇന്ത്യയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിച്ച ധോണിയോടുള്ള ബഹുമാന സൂചകമായാണ് ഏഴാം നമ്പർ ജഴ്സിക്ക് മറ്റൊരു അവകാശി ഉണ്ടാകില്ലെന്ന് ബിസിസിഐ തീരുമാനിച്ചത്. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് ധോണി നേരത്തെ തന്നെ വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഇതുവരെയും മറ്റാർക്കും ബിസിസിഐ ഏഴാം നമ്പർ ജഴ്സി നൽകിയിരുന്നില്ല. ധോണിയുടെ ഏഴാം നമ്പർ ജഴ്സി ‘വിരമിക്കുന്നത്’ സംബന്ധിച്ച് ഏറെ നാളായി ഉൗഹാപോഹങ്ങൾ കേട്ടിരുന്നതാണ്. 2014 ഡിസംബറിൽ ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞ ധോണി 2019ൽ ആണ് തന്റെ അവസാന രാജ്യാന്തര ഏകദിന, ട്വന്റി 20 മത്സരങ്ങൾ കളിച്ചത്. ധോണി വിരമിച്ചപ്പോൾ അദ്ദേഹത്തിന്റെ ഏഴാം നമ്പർ മറ്റാർക്കും നൽകരുതെന്ന് ആരാധകർ ആവശ്യപ്പെട്ടിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ നമ്പർ സംവിധാനം വരുന്നത് 2019ൽ ആണെങ്കിലും ധോണി നീലക്കുപ്പായത്തിൽ ഉണ്ടായിരുന്ന ഏഴാം നമ്പർ ടെസ്റ്റിലും മറ്റാർക്കും ബിസിസിഐ അനുവദിച്ചിരുന്നില്ല. ധോണിക്കൊപ്പം ഏഴാം നമ്പർ ജഴ്സിയെയും വിരമിക്കാൻ അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ സഹതാരങ്ങളായ ദിനേശ് കാർത്തിക്, മുഹമ്മദ് കൈഫ്, മുൻ വനിതാ ടീം നായിക മിതാലി രാജ് എന്നിവർ 2020 ഓഗസ്റ്റിൽ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിയന്ത്രിത ഓവർ ക്രിക്കറ്റിൽ രണ്ട് ലോകകപ്പുകൾ ഇന്ത്യയ്ക്ക് സമ്മാനിച്ച മുൻ നായകൻ മഹേന്ദ്ര സിങ് ധോണിക്ക് ബിസിസിഐയുടെ ആദരം. ധോണിയുടെ ജഴ്സി നമ്പറായിരുന്ന 7 എന്ന മാന്ത്രിക സംഖ്യയ്ക്കും മാന്യമായ വിടവാങ്ങൽ. ഏഴാം നമ്പർ ജഴ്സി ഇനി ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിൽ ആർക്കും അനുവദിക്കില്ലെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രഖ്യാപിച്ചിരിക്കുന്നത്. ടീം ഇന്ത്യയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിച്ച ധോണിയോടുള്ള ബഹുമാന സൂചകമായാണ് ഏഴാം നമ്പർ ജഴ്സിക്ക് മറ്റൊരു അവകാശി ഉണ്ടാകില്ലെന്ന് ബിസിസിഐ തീരുമാനിച്ചത്. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് ധോണി നേരത്തെ തന്നെ വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഇതുവരെയും മറ്റാർക്കും ബിസിസിഐ ഏഴാം നമ്പർ ജഴ്സി നൽകിയിരുന്നില്ല. ധോണിയുടെ ഏഴാം നമ്പർ ജഴ്സി ‘വിരമിക്കുന്നത്’ സംബന്ധിച്ച് ഏറെ നാളായി ഉൗഹാപോഹങ്ങൾ കേട്ടിരുന്നതാണ്. 

2014 ഡിസംബറിൽ ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞ ധോണി 2019ൽ ആണ് തന്റെ അവസാന രാജ്യാന്തര ഏകദിന, ട്വന്റി 20 മത്സരങ്ങൾ കളിച്ചത്. ധോണി വിരമിച്ചപ്പോൾ തന്നെ അദ്ദേഹത്തിന്റെ ഏഴാം നമ്പർ മറ്റാർക്കും നൽകരുതെന്ന് ആരാധകർ ആവശ്യപ്പെട്ടിരുന്നു

ടെസ്റ്റ് ക്രിക്കറ്റിൽ നമ്പർ സംവിധാനം വരുന്നത് 2019ൽ ആണെങ്കിലും ധോണി നീലക്കുപ്പായത്തിൽ ഉണ്ടായിരുന്ന ഏഴാം നമ്പർ ടെസ്റ്റിലും മറ്റാർക്കും ബിസിസിഐ അനുവദിച്ചിരുന്നില്ല. ധോണിക്കൊപ്പം ഏഴാം നമ്പർ ജഴ്സിയെയും വിരമിക്കാൻ അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ സഹതാരങ്ങളായ ദിനേശ് കാർത്തിക്, മുഹമ്മദ് കൈഫ്, മുൻ വനിതാ ടീം നായിക മിതാലി രാജ് എന്നിവർ 2020 ഓഗസ്റ്റിൽ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു.

ADVERTISEMENT

∙ എന്തുകൊണ്ട് നമ്പർ 7?

ധോണി എന്തുകൊണ്ടാണ് തന്റെ ജഴ്സിയിൽ 7 എന്ന അക്കം ചാർത്തിയത്? പല കാരണങ്ങളാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. തന്റെ ജന്മദിനമായ ജൂലൈ 7ന്റെ ഓർമയിലാണു ധോണി ഏഴാം നമ്പർ കുപ്പായം തിരഞ്ഞെടുത്തതെന്നു പറയുന്നവരുണ്ട്. 7 എന്ന അക്കം ധോണിയുടെ ഭാഗ്യസംഖ്യയാണെന്നും വാർത്തകൾ പരന്നിട്ടുണ്ട് ഇന്ത്യൻ ടീമിൽ ഏഴാം നമ്പർ ജഴ്‌സിയണിഞ്ഞിരുന്ന ധോണി ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനുവേണ്ടി അണിയുന്നതും ഏഴാം നമ്പർ കുപ്പായംതന്നെ.

7–ാം നമ്പർ ജഴ്സി ധരിച്ച എം.എസ്.ധോണി മത്സരത്തിനിടെ. (Photo courtesy: X/ @DHONIism)

1981ലെ ഏഴാം മാസം ഏഴാം തീയതിയാണ് ധോണിയുടെ ജനനം. ധോണിയുടെ ഇഷ്ട ഫുട്ബോൾ ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ താരങ്ങളായ ജോർജ് ബെസ്റ്റ്, ഡേവിഡ് ബെക്കാം എന്നിവരുടെ ജഴ്സി നമ്പറും 7 ആയിരുന്നു. ധോണിക്ക് ഏറ്റവും പ്രിയപ്പെട്ട ഫുട്ബോൾ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ (സിആർ7) ജഴ്സി നമ്പറും 7 ആണ്. ഇന്ത്യൻ താരങ്ങൾക്ക് ജഴ്സിയിൽ ഉപയോഗിക്കാൻ നിലവിൽ 60 നമ്പറുകളാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ ഒരു താരം ഒരു വർഷത്തിലധികം ടീമിനു പുറത്തിരുന്നാലും അദ്ദേഹത്തിന്റെ ജഴ്സി നമ്പർ പുതിയ താരങ്ങൾക്കു ബിസിസിഐ ഇപ്പോൾ നൽകുന്നില്ല. ഈ സാഹചര്യത്തിൽ പുതുമുഖങ്ങൾക്കു തിരഞ്ഞെടുക്കാൻ 30 ജഴ്സി നമ്പറുകൾ മാത്രമാണു ബാക്കിയുള്ളത്.

എം.എസ്. ധോണി ചെന്നൈ സൂപ്പർ കിങ്സിന്റെ 7–ാം നമ്പർ ജഴ്സിയിൽ (Photo by R.SATISH BABU / AFP)

∙ ക്രിക്കറ്റിനെ നിറംപിടിപ്പിച്ച പാക്കർ

ADVERTISEMENT

ക്രിക്കറ്റിലെ പരമ്പരാഗത വേഷമായ വെള്ള ജഴ്സിക്ക് പകരം നിറമുള്ള കുപ്പായം അവതരിച്ചിട്ട് അരനൂറ്റാണ്ടിനോടടുക്കുന്നു. എന്നാൽ, ഏകദിന ക്രിക്കറ്റിലും ട്വന്റി20യിലും നിറമുള്ള ജഴ്സികളുമായി താരങ്ങൾ കളംവാഴുമ്പോൾ ടെസ്റ്റ് ക്രിക്കറ്റിലെ വേഷം ഇന്നും മാന്യതയുടെ പര്യായമായ വെള്ളതന്നെ. ക്രിക്കറ്റ് ജഴ്സികളിൽ നിറം ചാർത്തിയതിന് കായികലോകം കടപ്പെട്ടിരിക്കുന്നത് ഓസ്ട്രേലിയൻ മാധ്യമ രാജാവായ കെറി പാക്കറോടാണ്. ക്രിക്കറ്റിൽ വെള്ള വസ്‌ത്രമണിഞ്ഞു മാത്രം മത്സരത്തിനിറങ്ങണമെന്ന അലിഖിത നിയമത്തിൽ മാറ്റം വരുത്തിയത് അദ്ദേഹമാണ്. നിറമുള്ള ജഴ്സികൾ മാത്രമല്ല, ക്രിക്കറ്റ് മൈതാനങ്ങളിലേക്ക് കൃത്രിമ വെളിച്ചവും വെള്ള പന്തുകളും പരസ്യങ്ങളുമെല്ലാം എത്തിയതിന്റെ ‘കാരണഭൂതൻ’ പാക്കർ തന്നെ. കായികവിനോദം എന്നതിലുപരി ക്രിക്കറ്റിനെ കച്ചവട സാധ്യതയുളള ഗ്ലാമർ ലോകത്തേക്ക് ഉയർത്തിയത് പാക്കറാണ്.

കെറി പാക്കർ (Photo by TORSTEN BLACKWOOD / AFP FILES / AFP)

1977ലെ ആഷസ് പരമ്പരയുടെ സംപ്രേഷണാവകാശം നിഷേധിച്ചതോടെയാണ് കെറി പാക്കർ ലോകത്തിലെ വിവിധ ടീമുകളെ വിലയ്‌ക്കെടുത്ത് സ്വന്തമായി ഏകദിന മത്സരങ്ങൾ സംഘടിപ്പിച്ചത്. ലോക സീരീസ് ക്രിക്കറ്റ് എന്ന സമാന്തര പരമ്പരയുടെ തുടക്കം ഇതായിരുന്നു. ടെലിവിഷൻ ക്യാമറകൾക്കായി മാത്രം നടത്തിയ ‘പാക്കർ സീരീസ്’ മത്സരങ്ങളായിരുന്നു അവ. ഓസീസ് താരങ്ങൾ ഉൾപ്പെടെ 35 ക്രിക്കറ്റർമാരെ പാക്കർ വിലയ്‌ക്കുവാങ്ങി. ഓസ്‌ട്രേലിയയും റെസ്‌റ്റ് ഓഫ് ദ് വേൾഡും തമ്മിൽ നടന്ന മത്സരങ്ങൾ ചാനൽ 9 ലൈവായി തന്നെ സ്വീകരണമുറികളിലേക്ക് എത്തിച്ചു. എന്നാൽ ആദ്യ പരമ്പര പ്രതീക്ഷിച്ചത്ര വിജയിച്ചില്ല.1978ൽ ലോക സീരീസിന്റെ രണ്ടാം പതിപ്പുമായി പാക്കർ തിരികെയെത്തി. മാറ്റങ്ങൾ അനിവാര്യമാണെന്ന് മനസ്സിലാക്കാനുള്ള പ്രായോഗിക ബുദ്ധി പാക്കർക്ക് നന്നായുണ്ടായിരുന്നു. 

കാണികളെ മൈതാനത്തിലേക്ക് ഒഴുക്കാനുള്ള പുതിയ പദ്ധതികളും ആശയങ്ങളും പാക്കറുടെ മനസ്സിലേക്ക് ഓടിയെത്തി, സ്‌റ്റേഡിയത്തിലേക്കും. മത്സരങ്ങളെപ്പറ്റി ടിവിയിലും പത്രങ്ങളിലും വമ്പൻ പരസ്യങ്ങൾ നിറഞ്ഞു. ക്രിക്കറ്റിലെ പുതിയ ക്രിക്കറ്റിന് തുടക്കമായി. 1978 നവംബർ 28, ആദ്യ മത്സരം തന്നെ പകലും രാത്രിയുമായി. ചരിത്രത്തിലെ ആദ്യ ഡേ– നൈറ്റ് മത്സരം. വേദി സിഡ്‌നി പഴയ ക്രിക്കറ്റ് സ്‌റ്റേഡിയം. ഏറ്റുമുട്ടുന്നത് ആതിഥേയരായ ഓസ്‌ട്രേലിയയും വെസ്‌റ്റ് ഇൻഡീസും

ഫ്ലഡ്‌ലിറ്റ് ടവറുകളുടെ പ്രകാശത്തിൽ മൈതാനം പ്രഭാപൂരിതമായി. പന്തിന്റെ നിറം വെള്ളയായി, കറുത്ത സൈറ്റ് സ്‌ക്രീനുകൾ പ്രത്യക്ഷപ്പെട്ടു. പരമ്പരാഗത വെള്ള വസ്‌ത്രത്തിൽ നിന്ന് വ്യത്യസ്‌തമായി കളിക്കാരുടെ ജഴ്‌സിയിൽ നിറം ചാർത്താനും പാക്കർ മറന്നില്ല. ക്രിക്കറ്റിന്റെ അടിസ്‌ഥാന തത്വങ്ങൾ പലതും വഴിമാറി. ‘പാക്കർ സീരീസ്’ വൻവിജയമായി. ക്രിക്കറ്റ് ഭരണാധികാരികൾ തലകുനിച്ചു. അനുരഞ്ജനത്തിന് തയാറാണെന്ന് ഭരണാധികാരികൾ സമ്മതിച്ചതോടെ പാക്കർ വിവാദത്തിന് തിരശീല വീണു. ക്രിക്കറ്റിൽ, ലക്ഷങ്ങൾ എറിഞ്ഞ് കോടികൾ കൊയ്യാമെന്ന പാക്കർ പോളിസി വൻ വിജയമായി. ഇതാണ് ക്രിക്കറ്റിലെ നിറങ്ങളുടെ തുടക്കം.

∙ ലോകകപ്പിലെ നിറക്കൂട്ട്

ADVERTISEMENT

പല ഏകദിന ടൂർണമെന്റുകളിലും പ്രത്യേകിച്ച് ഏഷ്യയ്ക്ക് പുറത്തുനടന്ന മത്സരങ്ങളിൽ, നിറമുള്ള ജഴ്സി സ്ഥാനം നേടിയെങ്കിലും ലോകകപ്പിൽ നിറങ്ങളുടെ എഴുന്നള്ളത്ത് 1992ലെ അഞ്ചാം പതിപ്പിലായിരുന്നു. ഓസ്ട്രേലിയയിലും ന്യൂസീലൻഡിലുമായി അരങ്ങേറിയ ആ ടൂർണമെന്റ് വിപ്ലവകരമായ പല മാറ്റങ്ങൾക്കും വേദിയൊരുക്കി. ആദ്യ 4 ലോകകപ്പ് ടൂർണമെന്റുകളും (1975,79,83,87) അത്ര ‘ഗ്ലാമറസ്’ ആയിരുന്നില്ല. ക്രിക്കറ്റിലെ പരമ്പരാഗത വേഷമായ വെള്ള വസ്ത്രം അണിഞ്ഞാണ് താരങ്ങൾ കളത്തിലിറങ്ങിയത്. ആദ്യ മൂന്ന് ലോകകപ്പുകളും പിന്തുടർന്നത് 60 ഓവർ മത്സരങ്ങളായിരുന്നു. 1987 മുതലാണ് 50 ഓവർ മത്സരങ്ങൾ ലോകകപ്പിൽ അരങ്ങേറുന്നത്.

1992 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ നിറമുള്ള ജഴ്സികളുമായി അണിനിരന്ന ടീമുകളുടെ നായകൻമാർ . (Photo courtesy: ICC)

ക്രിക്കറ്റിന്റെ വളർച്ച ഏറെക്കുറെ പൂർണതയിലെത്തിയ സമയമായിരുന്നു 92ലെ ലോകകപ്പ് കാലം. അതിനോടകംതന്നെ ഒരു കായികവിനോദം എന്നതിലുപരി ക്രിക്കറ്റ് പണം വാരുന്ന ‘ഇവന്റ്’ ആയി മാറിക്കഴിഞ്ഞിരുന്നു. ക്രിക്കറ്റിലേക്ക് പണം നിലയ്‌ക്കാതെ ഒഴുകിത്തുടങ്ങിയ കാലമായിരുന്നു അത്. രൂപത്തിലും ഭാവത്തിലും വ്യത്യസ്‌തത പുലർത്തുന്ന ലോകകപ്പ് എന്നതായിരുന്നു സംഘാടകരുടെയും ലക്ഷ്യം. കളിക്കാരുടെ ജഴ്‌സിയിൽ നിറം ചാർത്തി. പരമ്പരാഗതമായ ചുവപ്പു പന്തുകൾക്ക് പകരം വെള്ള പന്തുകൾ ഗ്രൗണ്ടിൽ ഒഴുകി നടന്നു. ഫൈനൽ ഉൾപ്പെടെ പല മത്സരങ്ങളും ഡേ - നൈറ്റ് ആയി. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി ഐസിസി മാച്ച് റഫറിമാരെയും നിയമിച്ചു തുടങ്ങി. ഇതോടെ എല്ലാ ഏകദിന മത്സരങ്ങൾക്കും നിറമുള്ള ജഴ്സി എന്നത് രാജ്യാന്തരതലത്തിൽ പ്രചാരംനേടി. ക്രിക്കറ്റിന്റെ ചെറുപൂരങ്ങളായ ഏകദിന, ട്വന്റി20 മത്സരങ്ങളിലേതുപോലെയുള്ള നിറമുള്ള ജഴ്സികൾ ടെസ്റ്റ് ക്രിക്കറ്റിൽ ഇനിയും അനുവദിച്ചിട്ടില്ല.

∙ ‘നമ്പറു’മായി ടെസ്റ്റ് ജഴ്സി

രാജ്യാന്തര ക്രിക്കറ്റിൽ ജഴ്സി നമ്പർ ആദ്യമുപയോഗിച്ചുതുടങ്ങിയത് 1999 മുതലാണ് പേരുകൾക്കൊപ്പം ജഴ്സി നമ്പറുകളും പരീക്ഷിച്ചു തുടങ്ങിയത്. എന്നാൽ ടെസ്റ്റ് മത്സരങ്ങളിൽ ടീം ജഴ്സികളിൽ താരങ്ങളുടെ പേരും ജഴ്സി നമ്പരും ചേർക്കാൻ ഐസിസി പച്ചക്കൊടി കാട്ടിയത് 2019ൽ മാത്രമാണ്. 2019 ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമായി നടന്ന ആഷസ് പരമ്പരയിലാണ് ആദ്യമായി ‘നമ്പർ’ പരീക്ഷണം ആരംഭിച്ചത്. ടെസ്റ്റ് ക്രിക്കറ്റിനുള്ള ജനപ്രീതി വർധിപ്പിക്കുന്നതിനായാണ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയത്.

രാജ്യാന്തര ടെസ്റ്റ് മത്സരങ്ങളിൽ ജഴ്‌സിയിൽ പേരിനൊപ്പം നമ്പറും ചേർത്തു തുടങ്ങിയ 2019ൽ, ബംഗ്ലദേശിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ മത്സരത്തിനിടെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ. (Photo by Dibyangshu SARKAR / AFP)

142 വർഷം നീണ്ട ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ 2352–ാം മത്സരത്തിലാണ് ആദ്യമായി താരങ്ങൾ നമ്പർ പതിപ്പിച്ച കുപ്പായത്തിൽ താരങ്ങൾ കളിക്കാനിറങ്ങിയത്. അന്ന് ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് – 66, ജയിംസ് ആൻഡേഴ്സൻ – 9, സ്റ്റുവർട്ട് ബ്രോഡ് – 8, ജയ്സൻ റോയ് – 20, ബെൻ സ്റ്റോക്സ് – 55 നമ്പറുകളിലും ഓസീസ് ക്യാപ്റ്റൻ ടിം പെയ്ൻ – 7, മിച്ചൽ സ്റ്റാർക് – 56, നേഥൻ ലയൺ – 67 എന്നീ നമ്പറുകളിലും കളിക്കാനിറങ്ങി. ഓസ്ട്രേലിയയിലെയും ഇംഗ്ലണ്ടിലെയും കൗണ്ടി ക്രിക്കറ്റ് മത്സരങ്ങളിൽ താരങ്ങളുടെ പേരോടുകൂടിയ ജഴ്സികൾ നേരത്തെതന്നെ ഉപയോഗിച്ചിരുന്നു.

∙ നൽകാതിരിക്കാം, ‘വിരമിക്കില്ല’

ഐസിസി ചട്ടപ്രകാരം ക്രിക്കറ്റിൽ ജഴ്സി നമ്പറിനു ‘വിരമിക്കൽ’ ഇല്ലെങ്കിലും മറ്റാർക്കും ആ നമ്പർ നൽകാതെ നോക്കുകയാണു ടീമുകൾ ഇപ്പോൾ ചെയ്യുന്നത്. ഏതെങ്കിലും പ്രത്യേക നമ്പർ റിട്ടയർ ചെയ്യിക്കാൻ ബോർഡുകൾക്ക് അധികാരമില്ല. എന്നാൽ കളിക്കാർ ഏതൊക്കെ നമ്പർ ധരിക്കാമെന്നും നിഷ്കർഷിക്കുന്നില്ല. സച്ചിൻ തെൻഡുൽക്കർ വിരമിച്ചപ്പോൾ അദ്ദേഹത്തിന്റെ 10–ാം നമ്പറിനും വിരമിക്കൽ നൽകുന്നതിനെപ്പറ്റി ബിസിസിഐ ആലോചിച്ചതാണ്. ആദ്യം 99ൽ തുടങ്ങിയ സച്ചിൻ ഇടക്കാലത്ത് 33–ാം നമ്പർ ജഴ്സിയിലേക്കും അതിൽ നിന്ന് പിന്നീട് 10–ാം നമ്പറിലേക്ക് മാറുകയായിരുന്നു. സച്ചിനു ശേഷം ഷാർദുൽ ഠാക്കൂർ കുറച്ചുകാലം 10–ാം നമ്പർ ജഴ്സിയിൽ കളിച്ചിരുന്നു. എന്നാൽ, ആരാധകരുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് അദ്ദേഹം പത്താം നമ്പർ ജഴ്സി ഉപേക്ഷിച്ചു.

10–ാം നമ്പർ ജഴ്സി അണിച്ച് സച്ചിന്‍ തെൻഡുൽക്കർ (Photo by WILLIAM WEST / AFP)

തുടർന്ന് ബിസിസിഐ വിശദീകരണവുമായി രംഗത്തെത്തി: സച്ചിന്റെ 10–ാം നമ്പർ ഉപയോഗിക്കാൻ താരങ്ങൾക്ക് ഭയം. (സച്ചിൻ തന്റെ അവസാന ടെസ്റ്റിൽ അണിഞ്ഞ വെള്ള ജഴ്സി ആറു ലക്ഷം രൂപയ്ക്കാണ് ലേലത്തിൽ‍ പോയത്). സച്ചിന്റെ ഐപിഎൽ ടീമായിരുന്ന മുംബൈ ഇന്ത്യൻസാകട്ടെ പത്താം നമ്പർ ജഴ്സി മറ്റാർക്കും നൽകുന്നില്ല. മത്സരത്തിനിടെ മരണമടഞ്ഞ ഓസ്ട്രേലിയയുടെ ഫിൽ ഹ്യൂസിന്റെ 64–ാം നമ്പർ ജഴ്സി ക്രിക്കറ്റ് ഓസ്ട്രേലിയ പിന്നീട് ഉപയോഗിക്കാത്തതാണ് ക്രിക്കറ്റിൽ ഇതിനു മുൻപുള്ള മറ്റൊരു നമ്പർ റിട്ടയർമെന്റ്. രാജ്യത്തിനായി ഇരുനൂറിലേറെ ഏകദിനങ്ങൾ കളിച്ച എല്ലാ കളിക്കാരുടെയും ജഴ്സി നമ്പറുകൾ അവരോടുള്ള ആദരസൂചകമായി പിൻവലിച്ച് ന്യൂസീലൻഡ് ക്രിക്കറ്റ് മാതൃക കാട്ടിയിരുന്നു.

∙ ജഴ്സി നമ്പർ ആദ്യം ഫുട്ബോളിൽ

ഫുട്ബോളിൽ ജഴ്സി നമ്പർ നിലവിൽന്നത് 1928ൽ ഇംഗ്ലണ്ടിലാണ്. ഫുട്ബോളിൽ ജഴ്സി നമ്പറിന് ഫിഫയും വിരമിക്കൽ അനുവദിച്ചിട്ടില്ല. ഇതിഹാസതാരം മറഡോണ വിരമിച്ചപ്പോൾ അദ്ദേഹത്തിന്റെ പത്താം നമ്പർ ജഴ്‌സി ജൂനിയർ തലത്തിൽപ്പോലും മറ്റൊരു കളിക്കാരനും നൽകില്ല എന്ന് അർജന്റീന പ്രഖ്യാപിച്ചതാണ്. പക്ഷേ ഫിഫ ഈ തീരുമാനത്തോട് യോജിച്ചില്ല. ‘ടീമിലുള്ള 23 കളിക്കാർക്ക് ഒന്നു മുതൽ 23 വരെ ജഴ്‌സി നമ്പർ നൽകണമെന്ന ഫിഫയുടെ തീരുമാനത്തിൽ മാറ്റംവരുത്താനാവില്ല എന്നു ഫിഫ അറിയിച്ചു. ഇതോടെ അർജന്റീനയ്‌ക്ക് തീരുമാനം മാറ്റേണ്ടിവന്നു.

തുടർന്ന് പത്താം നമ്പർ ജഴ്‌സി മിഡ്‌ഫീൽഡർ ഏരിയൽ ഓർട്ടേഗയ്‌ക്ക് നൽകുകയായിരുന്നു. പിന്നാലെ ലയണൽ മെസിയും പത്താം നമ്പറിന്റെ ഉടമയായി. എന്നാൽ ക്ലബ് ഫുട്ബോളിൽ ജഴ്സി നമ്പറിന്റെ വിരമിക്കൽ സർവസാധാരണമാണ്. മറഡോണയുടെ പത്താം നമ്പർ അദ്ദേഹത്തിന്റെ ഇറ്റാലിയൻ ക്ലബ് നാപ്പോളി ഇപ്പോൾ ഉപയോഗിക്കുന്നില്ല. 2003 കോൺഫെഡറേഷൻ കപ്പ് ഫുട്ബോളിനിടെ മരണമടഞ്ഞ കാമറൂൺ താരം മാർക് വിവിയൻ ഫോയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ മുൻ ക്ലബ്ബുകളായ മാഞ്ചസ്റ്റർ സിറ്റി, ലെൻസ്, ലയോൺ എന്നിവർ നമ്പർ റിട്ടയർ ചെയ്യിപ്പിച്ചിരുന്നു.

രാഹുൽ ദ്രാവിഡ് 19–ാം നമ്പർ ജഴ്സിയിൽ. വിരേന്ദർ സെവാഗ് സമീപം. (Photo by DESHAKALYAN CHOWDHURY / AFP)

∙ വിശ്വാസങ്ങളുടെ ജഴ്സി നമ്പർ, സ്നേഹത്തിന്റെയും

ജന്മദിനം, സംഖ്യാശാസ്ത്രം, വിശ്വാസം, ഭാര്യമാരുടെ ജന്മദിനം തുടങ്ങി വ്യത്യസ്ത ഘടകങ്ങളാണ് താരങ്ങളെ നമ്പർ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്. സൗരവ് ഗാംഗുലി കരിയറിൽ നാല് നമ്പറുകളിൽ കളിക്കാനിറങ്ങിയിട്ടുണ്ട്– 1,24,30,99. ധോണിയെപ്പോലെ ജന്മദിനം ജഴ്സി നമ്പറിൽ പതിപ്പിച്ച താരങ്ങളാണ് എ.ബി. ഡിവില്ലിയേഴ്സ് യുവരാജ് സിങ്, ഹർഭജൻ സിങ് തുടങ്ങിയവർ.

ഭാര്യ വിജിതയുടെ ജന്മദിനമാണ് രാഹുൽ ദ്രാവിഡ് ജഴ്സിയിൽ പതിപ്പിച്ചത് (19). തന്റെ പിതാവ് മരിച്ച ദിവസമാണ് കോലിയുടെ ജഴ്സിയുടെ പിന്നിൽ (18). ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്ന വേളയിലാണ് പിതാവിന്റെ മരണം കോലി അറിയുന്നത്. 2011 ജനുവരി 18ന് രാജ്യാന്തര അരങ്ങേറ്റം നടത്തിയ ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡ്യുപ്ലസി 18 ആണ് ജഴ്സി നമ്പറായി തിരഞ്ഞെടുത്തത്. തന്റെ ഉയരം തന്നെ (6 അടി 5 ഇഞ്ച്) ജഴ്സി നമ്പറായി തിരഞ്ഞെടുത്തയാളാണ് ദക്ഷിണാഫ്രിക്കയുടെ മോണെ മോർക്കൽ (65).

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ തോൽവിക്ക് പിന്നാലെ ഇന്ത്യൻ താരം വിരാട് കോലിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന ഭാര്യ അനുഷ്ക ശർമ. (Photo by STRINGER / AFP)

വെസ്റ്റിൻഡീസിന്റെ ഇതിഹാസ താരം ക്രിസ് ഗെയ്‌ലിന്റെ ഏകദിന ക്രിക്കറ്റിലെ ജഴ്സി നമ്പർ 45 ആണ്. എന്നാൽ ഇന്ത്യയ്ക്കെതിരായ ഒരു ഏകദിന മത്സരത്തിൽ പ്രത്യേകമായി തയാറാക്കിയ 301–ാം നമ്പർ ജഴ്സിയിലാണു ഗെയ്ൽ ബാറ്റിങ്ങിന് ഇറങ്ങിയത്. 301–ാം രാജ്യാന്തര ഏകദിനം കളിക്കുന്നതിന്റെ ഓർമയ്ക്കായിരുന്നു ഇത്. പോർട്ട് ഓഫ് സ്പെയിനിൽ ഇന്ത്യയ്ക്കെതിരെ ബാറ്റിങ് വെടിക്കെട്ട് നടത്തിയ ക്രിസ് ഗെയ്ൽ (41 പന്തിൽ 72) ആരാധകരെ രസിപ്പിച്ച ശേഷമാണു അന്ന് മടങ്ങിയതും.

ക്രിസ് ഗെയ്ൽ 301–ാം നമ്പർ ജഴ്സിയിൽ. (Photo courtesy: ICC)

ഏകദിന ക്രിക്കറ്റിലെ ഗെയ്‌ലിന്റെ അവസാന മത്സരം എന്ന പ്രത്യേകതയും അതിനുണ്ടായിരുന്നു. ബ്രയാൻ ലാറയെ (299) മറികടന്ന്, ഏറ്റവും അധികം ഏകദിന മത്സരങ്ങൾ കളിക്കുന്ന വിൻഡീസ് താരത്തിനുള്ള റെക്കോർഡ് തൊട്ടുമുൻപാണ് ഗെയ്ൽ സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ ഉയർന്ന സ്കോറായ 333നെ (ശ്രീലങ്കയ്ക്കെതിരെ) സൂചിപ്പിക്കുന്നതിനായി 333–ാം നമ്പർ ജഴ്സിലിയാണ് ഗെയ്ൽ ഐപിഎൽ ഉൾപ്പെടെയുള്ള ട്വന്റി20 ലീഗുകളിൽ കളിച്ചിരുന്നത്. ഇതിഹാസ സ്പിൻ ബോളർ ഷെയ്ൻ വോൺ ധരിച്ചിരുന്നത് 23–ാം നമ്പർ ജഴ്സിയാണ്.

45–ാം നമ്പർ ജഴ്സി അണിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ 2023 ഏകദിന ലോകകപ്പ് മത്സരത്തിനിടെ. (Photo by Sajjad HUSSAIN / AFP)

അമ്മയുടെ നിർദേശപ്രകാരം 45 (4+5) എന്ന നമ്പറാണ് രോഹിത് ശർമ സ്വീകരിച്ചത്. വീരേന്ദ്ര സെവാഗ് നമ്പറില്ലാതെ കളിക്കാനിറങ്ങിയതും ചരിത്രം. താൻ ധരിക്കുന്ന കുപ്പായത്തിൽ നമ്പറുകൾ പാടില്ലെന്നാണു വീരേന്ദർ സെവാഗിന്റെ നിലപാട്. ഡൽഹി ഡെയർ ഡെവിൾസിന്റെ നായകനായി ഇറങ്ങിയപ്പോഴെല്ലാം സെവാഗിട്ട കുപ്പായത്തിൽ ഒരൊറ്റ നമ്പർപോലും ഉണ്ടായിരുന്നില്ല.

നമ്പർ പതിക്കാത്ത ജഴ്സി അണിഞ്ഞ് വിരേന്ദർ സെവാഗ് കളിക്കളത്തിൽ. (Photo by GREG WOOD / AFP)

സംഖ്യാ ശാസ്‌ത്രജ്‌ഞന്റെ നിർദശപ്രകാരമാണ് ഈ തീരുമാനം. 2011 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ബംഗ്ലദേശിനെതിരെ സെവാഗ് സെഞ്ചറി നേടിയതും നമ്പറില്ലാത്ത ജഴ്‌സി ധരിച്ചാണ്. 140 പന്ത് നേരിട്ട സെവാഗ് അടിച്ചെടുത്തത് 175 റൺസ്. അന്ന് കളിയിലെ കേമനും സെവാഗ് ആയിരുന്നു. മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ആഷ്‌വെൽ പ്രിൻസിന്റെ ജഴ്സിയുടെ പിന്നിൽ 5+0 എന്ന കൗതുകകരമായ നമ്പറാണ് പതിച്ചിരുന്നത്. മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഹാൻസി ക്രോണിയെയോടുള്ള ആദരസൂചകമായാണു പ്രിൻസ് ഈ നമ്പർ സ്വീകരിച്ചത്.

5 ആയിരുന്നു കളിച്ചിരുന്ന കാലത്ത് ക്രോണിയെയുടെ നമ്പർ. 2002 ജൂൺ ഒന്നിനു ക്രോണ്യ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. ഐപിഎൽ കളിക്കുമ്പോൾ ചേതേശ്വർ പൂജാരയുടെ നമ്പർ 266 എന്നായിരുന്നു. ടെസ്റ്റ് കളിച്ച 266–ാമത്തെ ഇന്ത്യക്കാരൻ എന്ന നിലയിലാണ് അദ്ദേഹം ആ നമ്പർ തിരഞ്ഞെടുത്തത്.

English Summary:

As a mark of respect for former Indian cricket team captain M.S. Dhoni, the BCCI has retired his jersey number 7