ഭസ്മധൂളി പോലെയുള്ള ഇളം മഞ്ഞിന്റെ വിഭൂതിയണിഞ്ഞ് പുലരിയെത്തും. അപ്പോഴേക്കും ആകാശനെറ്റിയിൽ കളഭസിന്ദൂരങ്ങൾ ചാർത്തി ബാലസൂര്യനണയും. പച്ചിലച്ചാർത്തിലൂടെ സൂചിമുന നീട്ടുന്ന സൂര്യകിരണങ്ങൾ ജലകണങ്ങളാൽ മുത്തുമാല കോർക്കും. പുറമേ മഞ്ഞിന്റെയും അകമേ അവാച്യമായൊരനുഭൂതിയുടെയും കുളിരു പകർന്ന് അങ്ങനെ വൃശ്ചികം പിറക്കും. സ്ഫടികസമാനമായ തെളിനീരുമായെത്തി പമ്പാ ഇറിഗേഷൻ കനാലും ഞങ്ങളുടെ നാട്ടിൻപുറത്തെയാകെ വൃശ്ചികത്തിന്റെ വരവറിയിക്കും. ആറ് അൽപം അകലെയായതിനാൽ അന്നുമുതൽ കനാലിലാകും മിക്കവരുടെയും കുളിയും നനയും. അത്, മുൻപു പറഞ്ഞതുപോലെ കനാൽ സ്ഫടികതുല്യമായ ജലം എത്തിച്ചിരുന്ന കാലമാണ്; ഇന്നത്തേതുപോലെ വലിച്ചെറിയുന്ന മാലിന്യം കൂനയായി ഒഴുകിയെത്തി കനാലിൽ ചങ്ങാടം തീർത്തിരുന്നില്ല. ഇന്നിതാ, കടവുകളില്ലാതായി, ആൾസഞ്ചാരമകന്ന് കനാലിനെ കാടുപൊതിഞ്ഞിരിക്കുന്നു. എങ്കിലും കാലം കൊണ്ടുവരുന്ന ഇത്തരം മാറ്റങ്ങളൊന്നും വൃശ്ചികത്തിന്റെ വരവിലും തീർഥാടനകാലത്തിന്റെ അലൗകികാനന്ദത്തിലും പ്രതിഫലിക്കുന്നില്ല എന്നത് ആഹ്ലാദദായകമായ ആശ്ചര്യംതന്നെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിത്യപ്രശാന്ത പ്രസീദ ദേവാ...  ഭസ്മധൂളി പോലെയുള്ള ഇളം മഞ്ഞണിഞ്ഞ് പുലരിയെത്തും. അപ്പോഴേക്കും ആകാശനെറ്റിയിൽ കളഭ സിന്ദൂരങ്ങൾ ചാർത്തി ബാലസൂര്യനണയും. പച്ചിലച്ചാർത്തിലൂടെ സൂചിമുന നീട്ടുന്ന സൂര്യകിരണങ്ങൾ ജലകണങ്ങളാൽ മുത്തുമാല കോർക്കും. പുറമേ മഞ്ഞിന്റെയും അകമേ അവാച്യമായ ഒരനുഭൂതിയുടെയും കുളിരു പകർന്ന് അങ്ങനെ വൃശ്ചികം പിറക്കും. സ്ഫടികസമാനമായ തെളിനീരുമായെത്തി പമ്പ ഇറിഗേഷൻ കനാലും ഞങ്ങളുടെ നാട്ടിൻപുറത്തെയാകെ വൃശ്ചികത്തിന്റെ വരവറിയിക്കും. 

പമ്പയാർ അൽപം അകലെയായതിനാൽ അന്നുമുതൽ കനാലിലാകും മിക്കവരുടെയും കുളിയും നനയും. അതു, മുൻപു പറഞ്ഞതുപോലെ കനാൽ സ്ഫടികതുല്യമായ ജലം എത്തിച്ചിരുന്ന കാലമാണ്; ഇന്നത്തേതുപോലെ വലിച്ചെറിയുന്ന മാലിന്യം കൂനയായി ഒഴുകിയെത്തി കനാലിൽ ‘ചങ്ങാടം’ തീർത്തിരുന്നില്ല. ഇന്നിതാ, കടവുകളില്ലാതായി, ആൾസഞ്ചാരമകന്ന് കനാലിനെ കാടുപൊതിഞ്ഞിരിക്കുന്നു. എങ്കിലും കാലംകൊണ്ടുവരുന്ന ഇത്തരം മാറ്റങ്ങളൊന്നും  വൃശ്ചികത്തിന്റെ വരവിലും തീർഥാടനകാലത്തിന്റെ അലൗകികാനന്ദത്തിലും പ്രതിഫലിക്കുന്നില്ല എന്നത് ആഹ്ലാദദായകമായ ആശ്ചര്യംതന്നെ.

പരമ്പരാഗത കാനനപാതയിലൂടെ ശബരിമലയിലേക്ക് നടന്നുപോകുന്ന തീർഥാടകർ. (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

∙ വൃശ്ചികപ്പുലർവേള നീരാടി, നിർമാല്യ ദർശനം നൽകുമീ തിരുനടയിൽ...

ജയവിജയന്മാരും യേശുദാസും ജയചന്ദ്രനുമൊക്കെ വൃശ്ചികപ്പുലരിയിലെ തണുത്ത കാറ്റിന് അയ്യപ്പസന്നിധിയുടെ ആത്മീയാന്തരീക്ഷത്തിലേക്കുള്ള സംഗീതച്ചിറകു നൽകുന്നു. അമ്പല പരിസരത്തും തീർഥാടനകാലത്തിന്റെ വരവ് മുൻകൂട്ടി അറിയിക്കുന്ന അടയാളങ്ങൾ നിറയുന്നു. കടകളിൽ പലതരം മുത്തുമാലകളും ലോക്കറ്റുകളും കറുപ്പുകച്ചയും. വൃശ്ചികം, ധനു, മകര മാസങ്ങൾ മധ്യതിരുവിതാംകൂറിൽ ഉത്സവകാലമാണല്ലോ. 

ധനുമാസത്തിരുവാതിര മുതൽ മകരത്തിരുവാതിര വരെ ഇരുപത്തിയെട്ടു ദിവസത്തെ ഉത്സവം കൊണ്ടാടുന്ന ചെങ്ങന്നൂരമ്പലത്തിന്റെ കിഴക്കേനടയിൽ പതിവു കടകൾക്കു പുറമേ കൽച്ചട്ടി മുതൽ കരിമ്പിൻനീരു വരെ, ബുക്ക് സ്റ്റാൾ മുതൽ കളിപ്പാട്ടക്കട വരെ താൽക്കാലിക കച്ചവടസ്ഥാപനങ്ങളുടെ നിര. കാറ്റിന് കർപ്പൂരഗന്ധം. റെയിൽവേ സ്റ്റേഷൻ പരിസരത്തെ കടകളിൽ പലതും ചെമ്പട്ടു വിരിച്ച പീഠങ്ങളിൽ ഓട്ടുവിളക്കുകളും പാത്രങ്ങളും നിരത്തിക്കഴിഞ്ഞിരിക്കുന്നു. വെളിച്ചെണ്ണയാണ് മറ്റൊരു വിശിഷ്ട ഇനം. ഉപ്പേരിക്കടകളിൽ മത്സരിച്ചു വറുത്തുകോരിയിടുന്ന ഉപ്പേരിക്കൂനകൾ. കുട്ടിയുടുപ്പുകൾ, കറുപ്പു വസ്ത്രങ്ങൾ, കൗതുകമുണർത്തുന്ന കളിപ്പാട്ടങ്ങൾ... അങ്ങനെയെങ്ങനെ നിരത്തി, നിരത്തുനിറയുന്ന ഇതരസംസ്ഥാനക്കാർ.

സത്രം പുല്ലുമേട് വഴി ശബരിമല സന്നിധാനത്തേക്ക് കാൽനടയായി പോകുന്ന അയ്യപ്പൻമാർ. (ഫയൽ ചിത്രം: മനോരമ)

∙ കല്ലുംമുളും കാലുക്ക് മെത്തൈ... 

ADVERTISEMENT

കഴുത്തിൽ ഒരു ചുറ്റിടാൻ പാകത്തിൽ നീളൻ മുത്തുമാല ചോദിച്ചുവാങ്ങി ‘‘ഞാൻ സ്വാമിയാണ്’’ എന്നു ലോകത്തിന് അടയാളം നൽകി നടക്കുന്നതിൽ അഭിമാനിച്ചിരുന്ന ബാല്യകാലം. സ്വാമിമാർക്ക് അന്നു പ്രത്യേക പരിഗണനയാണ്. സൈക്കിളിലും മറ്റും നാട്ടിടവഴികളിലൂടെ പണിക്കു പോകുന്ന പലരുടെയും നെറ്റിയിൽ പതിവില്ലാതെ ചന്ദനക്കുറിയും ഉടുപ്പിനു പുറത്തിട്ടിരിക്കുന്ന മുത്തുമാലയും. മാംസാഹാരികൾ പച്ചക്കറിയിലേക്കു ഭക്ഷണത്തെ നിയന്ത്രിക്കുന്നു.

കെട്ടുമുറുക്കിയുള്ള മലയാത്രകൾ കെട്ടുപാടുകൾ പലതും അഴിച്ചുവച്ചുള്ളതുകൂടിയാണെന്ന അറിവിലേക്കു മുതിരാനെടുത്ത വർഷങ്ങൾ! കൗതുകങ്ങളുടെ കൗമാരത്തിലും കാമനകളുടെ യൗവനത്തിലും തീർഥാടനകാലം വേറിട്ടൊരനുഭൂതിയായി വന്നണഞ്ഞു

അലസന്മാരായി കഴിഞ്ഞുപോരുന്നവർ അതിരാവിലെ കുളിച്ചുതൊഴുന്നു. പുകവലി ശീലമുള്ളവർപോലും അദ്ഭുതമെന്നു പറയട്ടെ, അതിനെ അതിജീവിക്കുന്നു. ചെരുപ്പിടാതെ നടന്നു ശീലമില്ലാത്തവർ നഗ്നപാദരാകുന്നു. മോഹങ്ങളുടെ മേദസ്സകന്ന് ജീവിതം ലാളിത്യത്തിന്റെ കൃശരൂപത്തിലേക്കു ചുരുങ്ങുന്നു. അതെ, കെട്ടുകൾ അഴിച്ച ശേഷമുള്ള ഈ കെട്ടുമുറുക്കും തീർഥാടനവും തുടർയാത്രയ്ക്കായുള്ള ഊർജത്തിന്റെ വീണ്ടെടുപ്പാണ്.

ശബരിമല സന്നിധാനം (ഫയൽ ചിത്രം: മനോരമ)

പന്ത്രണ്ടുവിളക്കിന് (വൃശ്ചികം12) ഓച്ചിറയിലേക്ക് തീർഥാടനവും ‘ഷോപ്പിങ്ങും’ ചേർത്തൊരു യാത്രയുണ്ട്, പ്രത്യേകിച്ചും കൃഷിക്കാരുടെ വീടുകളിൽനിന്ന്. കാർഷികോപകരണങ്ങളും വിത്തുവേലികളും സംഭരിച്ചാകും പരബ്രഹ്മസന്നിധിയിൽനിന്നു മടക്കം.

∙ ഏകമുഖ രുദ്രാക്ഷ മുദ്ര ധരിക്കും ഏകാഗ്ര ചിത്തനാം ഗുരുമസ്വാമി

ADVERTISEMENT

കുറുപ്പുചേട്ടൻ എന്നറിയപ്പെട്ടിരുന്നയാളാണ് ഓർമയിലെ ആദ്യത്തെ ഗുരുസ്വാമി. ഇടതുകണ്ണിനു താഴെയായി എല്ലിന്റെ സന്ധിയിൽ ഒരു ചെറുമുഴയുണ്ട് ഗുരുസ്വാമിക്ക്. നരച്ച സുന്ദരമായ താടി മകരമെത്തുമ്പോഴേക്കും ആ മുഴയെ ‘വന’ത്തിലൊളിപ്പിച്ചിട്ടുണ്ടാകും. കെട്ടുമുറുക്കിന് ഒപ്പം എത്താറുണ്ടായിരുന്ന മകനായി അദ്ദേഹത്തിന്റെ കാലശേഷം ഗുരുസ്വാമി. മടിക്കുത്തിൽ ഒരു കൊച്ചുപിച്ചാത്തിയുമായി കെട്ടുമുറുക്കുദിവസം സന്ധ്യയ്ക്കും വളരെ മുൻപേ ഗുരുസ്വാമി എത്തും. നെയ്ത്തേങ്ങകൾ പിച്ചാത്തികൊണ്ടു സുന്ദരമായി മിനുക്കിയെടുക്കും. 

ശബരിമല സന്നിധാനത്തെ ഭസ്മക്കുളത്തിൽ മുങ്ങി മന്ത്രം ജപിച്ചു നിൽക്കുന്ന ഭക്തൻ. (ഫയൽ ചിത്രം: മനോരമ)

കെട്ടിലേക്കുള്ളതെല്ലാം  ഒരുക്കാനെടുക്കുന്ന രണ്ടുമൂന്നു മണിക്കൂറിനിടെ മലയാത്രയുടെ അനുഭവകഥകളുടെ കെട്ടഴിയും. ഇടയ്ക്കിടെ അയ്യപ്പ സ്തുതികൾ. കെട്ടുകൾ പൂജിച്ച്, അത്താഴത്തിനു ശേഷം കെട്ടു താങ്ങി യാത്രയാക്കും മുൻപ് സമയം അനുവദിച്ചാൽ പിന്നെയും കേൾക്കാം കൗതുകമുണർത്തുന്ന തീർഥാടനകഥകൾ. പരിസരത്ത് പലേടത്തും വീടുകൾക്കു മുന്നിൽ വാഴപ്പിണ്ടിയും കുരുത്തോലയുംകൊണ്ട് നിർമിച്ച സുന്ദരമായ പന്തലുകളുണ്ടാകും. ചിലേടത്ത് ആഴിയും പടുക്കയും. 

സമീപ സ്ഥലങ്ങളിൽ മലയാത്രയ്ക്ക് വ്രതം നോക്കുന്നവർ മിക്കവരും ഇവിടങ്ങളിൽ ശരണംവിളിയുമായി വന്നണയും. ഗുരുസ്വാമിമാരുടെ രണ്ടു തലമുറ അരങ്ങൊഴിഞ്ഞിരിക്കുന്നു. പൂജാസാധനങ്ങൾ വിൽക്കുന്ന കടകളിൽ ഇരുമുടിക്കെട്ടിലേക്കു വേണ്ട സാധനങ്ങളുടെ അച്ചടിച്ച നീളൻ പട്ടിക മാറ്റമില്ലാതെ തുടരുന്നു. പ്ലാസ്റ്റിക് കവറിലെ കർപ്പൂരം ഒഴിവാക്കാമോ എന്നു ചോദിച്ചതിന് അടുത്ത തവണ പേപ്പർ കവറിലെ കർപ്പൂരം എത്തിച്ച വ്യാപാരിയോട് മതിപ്പേറുന്നു. തീർഥാടനം തീരാതെ തുടരുന്നു

∙ സംക്രമ ദീപ പ്രപഞ്ചം, മണികണ്ഠ മംഗള ദീപ പ്രപഞ്ചം 

തിരക്കും മറ്റും ഓർക്കുമ്പോൾ, ‘സീസണിൽ ഇനി വേണ്ട’ എന്നു ചിലപ്പോഴൊക്കെ തോന്നുമെങ്കിലും വൃശ്ചികം പിറക്കുമ്പോഴേക്കും ആ തോന്നലൊക്കെ പമ്പ കടക്കുന്നു. എന്താണവിടേക്കു വിളിക്കുന്നതെന്നറിയാതെ വ്രതമുദ്ര ചാർത്താനുള്ള പുറപ്പാട്. ആരെയും തിരിച്ചറിയാത്ത ആൾക്കൂട്ടത്തിൽ ആരുമല്ലാതെയുള്ള മലകയറ്റം. നീലിമലയിലോ മരക്കൂട്ടത്തോ ശരംകുത്തിയിലോ എത്തുമ്പോൾ കേൾക്കാം നടതുറപ്പിന്റെ അടയാളം. യേശുദാസിന്റെ മനോഹര ശബ്ദം തുടരുന്നു...

‘‘കരീന്ദ്രശൈലജാതബാലസുപ്രഭാതമർച്ചയേ...’’

കഠിനപാതകൾ താണ്ടി, ആൾക്കൂട്ടത്തിൽ ഞെരുങ്ങി, പതിനെട്ടാംപടിക്കുതാഴെ താഴേതിരുമുറ്റം എത്തുമ്പോഴേ അന്തരീക്ഷം ആകെയൊന്നുലയുന്നു. ആഴി മൂളുന്നു, ആലിലകൾ ഭക്തമനംപോലെ ഉദ്വേഗമേറി ഇളകിയാടുന്നു, അയ്യപ്പഭക്തർ ഉച്ചൈസ്തരം ശരണംവിളിക്കുന്നു. മുന്നിൽ പൊന്നുപതിനെട്ടാംപടി. മുകളിൽ സ്വർണക്കൊടിമരം. അപ്പുറം തത്വമസിപ്പൊരുളിന്റെ ആലയം. നിമിഷനേരത്തേക്കാണ് കൺമുന്നിൽ ആ ദേവൻ. പാദംമുതൽ നാഡീവ്യൂഹമാകെ ആ നിമിഷത്തിൽ കണ്ണിലേക്ക്. കരയുകയല്ല, കണ്ണുനിറയുകയാണ്. അല്ല, മനസ്സുനിറഞ്ഞൊഴുകുകയാണ്:

‘‘അയ്യപ്പാ!’’.

മകരവിളക്കിനു നിന്നാൽ സന്നിധാനമാകെ നിശ്ചലമെന്നു തോന്നുന്ന സന്ധ്യ. എത്രായിരം കണ്ണുകളുടെ കാത്തുനിൽപ്പ്. കാറ്റിലൊരു കൃഷ്ണപ്പരുന്തിന്റെ ചിറകാട്ടം. ആകാശക്കോണിൽ മകരനക്ഷത്രം. പൊന്നമ്പലമേട്ടിൽ ദിവ്യജ്യോതി. അന്തരീക്ഷത്തിലേക്കു കൂപ്പുകൈകൾ. കണ്ടുമതിയാകാതെ എണ്ണമറ്റ കണ്ണുകൾ. ഇലകളിളക്കുന്ന കാറ്റും കടന്ന് ഇത്രയെന്നില്ലാത്ത കണ്ഠങ്ങളൊന്നായി...

‘‘സ്വാമിയേ!’’.

എല്ലാം കഴിഞ്ഞ് ദേവനുറങ്ങുന്നു. ഹരിവരാസനത്തിന്റെ അനുഭൂതിയിലലിഞ്ഞ് അന്തരീക്ഷവും ഉറക്കത്തിലേക്ക് ...‘‘സ്വാമി ദേവമാശ്രയേ!’’

English Summary:

Sabarimala pilgrimage, memories of Lord Ayyappa Darshan