ഒരു കോളജ് കുമാരനെ പോലെ സുന്ദരൻ, ഒരേ സമയം രണ്ട് പേരെ പ്രണയിച്ച കാമുകൻ. ആത്മഹത്യയ്ക്ക് എതിരായ സന്ദേശം പ്രചരിപ്പിച്ച സന്നദ്ധ പ്രവർത്തകൻ. പക്ഷേ, കാലം ഇങ്ങനെയൊന്നുമല്ല ടെഡ് ബണ്ടിയെ അടയാളപ്പെടുത്തുന്നത്. യുഎസിലെ തെരുവുകളിൽ സ്ത്രീകളെയും പെൺകുട്ടികളെയും കൊന്നിട്ട് കടന്നു കളഞ്ഞിരുന്ന പരമ്പരക്കൊലയാളി. ഭീതിയുടെ ചരിത്രത്താളുകളിൽ ചോരച്ചുവപ്പോടെ എഴുതപ്പെട്ട പേര്. എന്തിനാണ് ടെഡ് കൊലപാതകങ്ങൾ നടത്തിയതെന്ന ചോദ്യത്തിന് ഇന്നും കൃത്യമായ ഉത്തരമില്ല. ഒരുപക്ഷേ അയാൾ പോലും ആ ചോദ്യത്തിന് കൃത്യമായ ഒരുത്തരം നൽകിയിട്ടില്ല. കൊലപാതകങ്ങൾ എന്നും ടെഡിന് ഹരമായിരുന്നു. 18 വയസ്സിനു താഴെയുള്ള പെൺകുട്ടികളായിരുന്നു അയാളുടെ ഇരകളിലേറെയും. മുപ്പതോളം പെൺകുട്ടികളെ കൊലപ്പെടുത്തിയതിന് അയാൾക്ക് വധശിക്ഷയും ലഭിച്ചു. എന്നാൽ തെളിയിക്കപ്പെടാതെ കിടക്കുന്ന മുപ്പതിലേറെ കൊലപാതകക്കേസുകൾക്കു പിന്നിലും ടെഡ് ആണെന്നാണ് പൊലീസ് ഇന്നും വിശ്വസിക്കുന്നത്. അതിനവർക്ക് വ്യക്തമായ കാരണങ്ങളുമുണ്ട്. പക്ഷേ തെളിവുകളില്ലായിരുന്നുവെന്നു മാത്രം. അതുതന്നെയാണ് ടെഡ് ബണ്ടിയും സ്വീകരിച്ച രീതി; കൊലപാതകം നടത്തും പക്ഷേ തെളിവുണ്ടാകില്ല. ഒരുകാലത്ത് യുഎസിന്റെ ഉറക്കം കെടുത്തിയ, ഇന്നും സിരകളിൽ ഭയത്തിന്‍റെ പ്രകമ്പനം സൃഷ്ടിക്കുന്ന ആ പരമ്പരക്കൊലയാളിയുടെ കഥയാണിത്.

ഒരു കോളജ് കുമാരനെ പോലെ സുന്ദരൻ, ഒരേ സമയം രണ്ട് പേരെ പ്രണയിച്ച കാമുകൻ. ആത്മഹത്യയ്ക്ക് എതിരായ സന്ദേശം പ്രചരിപ്പിച്ച സന്നദ്ധ പ്രവർത്തകൻ. പക്ഷേ, കാലം ഇങ്ങനെയൊന്നുമല്ല ടെഡ് ബണ്ടിയെ അടയാളപ്പെടുത്തുന്നത്. യുഎസിലെ തെരുവുകളിൽ സ്ത്രീകളെയും പെൺകുട്ടികളെയും കൊന്നിട്ട് കടന്നു കളഞ്ഞിരുന്ന പരമ്പരക്കൊലയാളി. ഭീതിയുടെ ചരിത്രത്താളുകളിൽ ചോരച്ചുവപ്പോടെ എഴുതപ്പെട്ട പേര്. എന്തിനാണ് ടെഡ് കൊലപാതകങ്ങൾ നടത്തിയതെന്ന ചോദ്യത്തിന് ഇന്നും കൃത്യമായ ഉത്തരമില്ല. ഒരുപക്ഷേ അയാൾ പോലും ആ ചോദ്യത്തിന് കൃത്യമായ ഒരുത്തരം നൽകിയിട്ടില്ല. കൊലപാതകങ്ങൾ എന്നും ടെഡിന് ഹരമായിരുന്നു. 18 വയസ്സിനു താഴെയുള്ള പെൺകുട്ടികളായിരുന്നു അയാളുടെ ഇരകളിലേറെയും. മുപ്പതോളം പെൺകുട്ടികളെ കൊലപ്പെടുത്തിയതിന് അയാൾക്ക് വധശിക്ഷയും ലഭിച്ചു. എന്നാൽ തെളിയിക്കപ്പെടാതെ കിടക്കുന്ന മുപ്പതിലേറെ കൊലപാതകക്കേസുകൾക്കു പിന്നിലും ടെഡ് ആണെന്നാണ് പൊലീസ് ഇന്നും വിശ്വസിക്കുന്നത്. അതിനവർക്ക് വ്യക്തമായ കാരണങ്ങളുമുണ്ട്. പക്ഷേ തെളിവുകളില്ലായിരുന്നുവെന്നു മാത്രം. അതുതന്നെയാണ് ടെഡ് ബണ്ടിയും സ്വീകരിച്ച രീതി; കൊലപാതകം നടത്തും പക്ഷേ തെളിവുണ്ടാകില്ല. ഒരുകാലത്ത് യുഎസിന്റെ ഉറക്കം കെടുത്തിയ, ഇന്നും സിരകളിൽ ഭയത്തിന്‍റെ പ്രകമ്പനം സൃഷ്ടിക്കുന്ന ആ പരമ്പരക്കൊലയാളിയുടെ കഥയാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കോളജ് കുമാരനെ പോലെ സുന്ദരൻ, ഒരേ സമയം രണ്ട് പേരെ പ്രണയിച്ച കാമുകൻ. ആത്മഹത്യയ്ക്ക് എതിരായ സന്ദേശം പ്രചരിപ്പിച്ച സന്നദ്ധ പ്രവർത്തകൻ. പക്ഷേ, കാലം ഇങ്ങനെയൊന്നുമല്ല ടെഡ് ബണ്ടിയെ അടയാളപ്പെടുത്തുന്നത്. യുഎസിലെ തെരുവുകളിൽ സ്ത്രീകളെയും പെൺകുട്ടികളെയും കൊന്നിട്ട് കടന്നു കളഞ്ഞിരുന്ന പരമ്പരക്കൊലയാളി. ഭീതിയുടെ ചരിത്രത്താളുകളിൽ ചോരച്ചുവപ്പോടെ എഴുതപ്പെട്ട പേര്. എന്തിനാണ് ടെഡ് കൊലപാതകങ്ങൾ നടത്തിയതെന്ന ചോദ്യത്തിന് ഇന്നും കൃത്യമായ ഉത്തരമില്ല. ഒരുപക്ഷേ അയാൾ പോലും ആ ചോദ്യത്തിന് കൃത്യമായ ഒരുത്തരം നൽകിയിട്ടില്ല. കൊലപാതകങ്ങൾ എന്നും ടെഡിന് ഹരമായിരുന്നു. 18 വയസ്സിനു താഴെയുള്ള പെൺകുട്ടികളായിരുന്നു അയാളുടെ ഇരകളിലേറെയും. മുപ്പതോളം പെൺകുട്ടികളെ കൊലപ്പെടുത്തിയതിന് അയാൾക്ക് വധശിക്ഷയും ലഭിച്ചു. എന്നാൽ തെളിയിക്കപ്പെടാതെ കിടക്കുന്ന മുപ്പതിലേറെ കൊലപാതകക്കേസുകൾക്കു പിന്നിലും ടെഡ് ആണെന്നാണ് പൊലീസ് ഇന്നും വിശ്വസിക്കുന്നത്. അതിനവർക്ക് വ്യക്തമായ കാരണങ്ങളുമുണ്ട്. പക്ഷേ തെളിവുകളില്ലായിരുന്നുവെന്നു മാത്രം. അതുതന്നെയാണ് ടെഡ് ബണ്ടിയും സ്വീകരിച്ച രീതി; കൊലപാതകം നടത്തും പക്ഷേ തെളിവുണ്ടാകില്ല. ഒരുകാലത്ത് യുഎസിന്റെ ഉറക്കം കെടുത്തിയ, ഇന്നും സിരകളിൽ ഭയത്തിന്‍റെ പ്രകമ്പനം സൃഷ്ടിക്കുന്ന ആ പരമ്പരക്കൊലയാളിയുടെ കഥയാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കോളജ് കുമാരനെ പോലെ സുന്ദരൻ, ഒരേ സമയം രണ്ട് പേരെ പ്രണയിച്ച കാമുകൻ. ആത്മഹത്യയ്ക്ക് എതിരായ സന്ദേശം പ്രചരിപ്പിച്ച സന്നദ്ധ പ്രവർത്തകൻ. പക്ഷേ, കാലം ഇങ്ങനെയൊന്നുമല്ല ടെഡ് ബണ്ടിയെ അടയാളപ്പെടുത്തുന്നത്. യുഎസിലെ തെരുവുകളിൽ സ്ത്രീകളെയും പെൺകുട്ടികളെയും കൊന്നിട്ട് കടന്നു കളഞ്ഞിരുന്ന പരമ്പരക്കൊലയാളി. ഭീതിയുടെ ചരിത്രത്താളുകളിൽ ചോരച്ചുവപ്പോടെ എഴുതപ്പെട്ട പേര്. എന്തിനാണ് ടെഡ് കൊലപാതകങ്ങൾ നടത്തിയതെന്ന ചോദ്യത്തിന് ഇന്നും കൃത്യമായ ഉത്തരമില്ല. ഒരുപക്ഷേ അയാൾ പോലും ആ ചോദ്യത്തിന് കൃത്യമായ ഒരുത്തരം നൽകിയിട്ടില്ല.

കൊലപാതകങ്ങൾ എന്നും ടെഡിന് ഹരമായിരുന്നു. 18 വയസ്സിനു താഴെയുള്ള പെൺകുട്ടികളായിരുന്നു അയാളുടെ ഇരകളിലേറെയും. മുപ്പതോളം പെൺകുട്ടികളെ കൊലപ്പെടുത്തിയതിന് അയാൾക്ക് വധശിക്ഷയും ലഭിച്ചു. എന്നാൽ തെളിയിക്കപ്പെടാതെ കിടക്കുന്ന മുപ്പതിലേറെ കൊലപാതകക്കേസുകൾക്കു പിന്നിലും ടെഡ് ആണെന്നാണ് പൊലീസ് ഇന്നും വിശ്വസിക്കുന്നത്. അതിനവർക്ക് വ്യക്തമായ കാരണങ്ങളുമുണ്ട്. പക്ഷേ തെളിവുകളില്ലായിരുന്നുവെന്നു മാത്രം. അതുതന്നെയാണ് ടെഡ് ബണ്ടിയും സ്വീകരിച്ച രീതി; കൊലപാതകം നടത്തും പക്ഷേ തെളിവുണ്ടാകില്ല. ഒരുകാലത്ത് യുഎസിന്റെ ഉറക്കം കെടുത്തിയ, ഇന്നും സിരകളിൽ ഭയത്തിന്‍റെ പ്രകമ്പനം സൃഷ്ടിക്കുന്ന ആ പരമ്പരക്കൊലയാളിയുടെ കഥയാണിത്. 

ADVERTISEMENT

∙ സഹോദരിയല്ല, അമ്മ

1946ൽ വെര്‍മോണ്ടിലാണ് അവിവാഹിതയായ അമ്മയുടെ (എലീനര്‍ ലൂയി കോവല്‍) മകനായി ടെഡ് ജനിക്കുന്നത്. തനിക്ക് മകൻ ജനിച്ച വിവരം മറ്റുള്ളവർ അറിയാൻ പാടില്ലെന്നായിരുന്നു ആ അമ്മയുടെ ആഗ്രഹം. അങ്ങനെ, മകനെ വളർത്താനായി സ്വന്തം മാതാപിതാക്കളെ ഏൽപ്പിച്ചു എലീനര്‍. മുത്തച്ഛനും മുത്തശ്ശിയും മാതാപിതാക്കളാണെന്നും അമ്മ സഹോദരിയാണെന്നുമായിരുന്നു കുഞ്ഞ് ടെഡിയെ അവർ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. ടെഡിയുടെ ഈ വിശ്വാസം തകർത്തത് സമപ്രായക്കാരനായ ഒരു ബന്ധുവഴി വർഷങ്ങൾക്കു ശേഷം സ്വന്തം ജനന സര്‍ട്ടിഫിക്കറ്റ് കണ്ടതോടെയാണ്. അമ്മയുടെ പേരിന്‍റെ സ്ഥാനത്ത് എലീനര്‍ ലൂയി കോവല്‍ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. പിതാവിന്‍റെ പേരാകട്ടെ രേഖപ്പെടുത്തിയിരുന്നുമില്ല. 

ടെഡ് ബണ്ടി. (Picture courtesy : Wikipedia)

മുത്തച്ഛൻ ടെഡിനെയും അമ്മയേയും പതിവായി മർദിക്കുമായിരുന്നു. ഇതോടെ മകനുമായി നാടു വിടാൻ എലീനർ തീരുമാനിച്ചു. ബന്ധുക്കളുടെ കൂടെ താമസിക്കാൻ വാഷിങ്‌ടനിലേക്കു കടക്കാനായിരുന്നു തീരുമാനം. അങ്ങനെ ‍ടെഡിന്റെ അഞ്ചാം വയസ്സിൽ അമ്മ അവനെയുംകൊണ്ട് വാഷിങ്ടനിലെത്തി. അവിടെ വച്ചാണ് എലീനർ പാചകക്കാരനായ ജോണി ബണ്ടിയെ കണ്ടുമുട്ടുകയും വിവാഹം കഴിക്കുകയും ചെയ്യുന്നത്. രണ്ടാനച്ഛനായ ഇയാളുടെ പേരിൽ നിന്നാണ് ടെഡിനൊപ്പം ‘ബണ്ടി’ കൂടി ലഭിക്കുന്നത്. പിൽക്കാലത്തു ലോകം ഭയത്തോടെ കേട്ട പേര്. ഇന്നും ലോകമാധ്യമങ്ങൾ ആഘോഷിക്കുന്ന പേര്.

ടെഡ് ബണ്ടി മരിച്ച് മൂന്ന് പതിറ്റാണ്ടു കഴിഞ്ഞിട്ടും ലോകം അയാളെ മറന്നിട്ടില്ല. അത്ര പെട്ടെന്നൊന്നും മറക്കാന്‍ സാധിക്കുകയുമില്ല. അയാള്‍ ചെയ്ത ക്രൂരകൃത്യത്തിന്‍റെ വ്യാപ്തി അത്രത്തോളമുണ്ട് എന്നതുതന്നെ കാരണം. അതേസമയം, ടെഡ് ബണ്ടിയെന്ന വില്ലന് ഹീറോ പരിവേഷം നല്‍കുന്ന ഒരു വിഭാഗവും ഇന്നും നമുക്കിടയിലുണ്ട്.

‌സമൂഹമാധ്യമങ്ങളില്‍ ടെഡ് ബണ്ടിയുടെ പേരിലുള്ള പ്രൊഫൈലുകള്‍ ഒട്ടേറെയാണ്. ടിക് ടോക് പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ അയാളെപ്പറ്റിയുള്ള വിഡിയോകളും ധാരാളം. ഇയാളെപ്പറ്റിയുള്ള സിനിമകളും വെബ് സീരീസുകളും നിരന്തരം ഇറങ്ങുന്നു. പരമ്പരക്കൊലയാളികളെയും സൈക്കോപാത്തുകളെയും ആരാധിക്കുന്ന ഒരു വിഭാഗം ആളുകള്‍ക്കിടയില്‍ ടെഡ് ബണ്ടിയെപ്പോലുള്ളവര്‍ ചെലുത്തുന്ന സ്വാധീനം അപകടകരമാംവിധം വർധിക്കുകയുമാണ്‌.

ADVERTISEMENT

∙ രണ്ട് കാമുകിമാർ

പ്രായപൂർത്തിയായപ്പോൾ ടെഡ് ബിരുദം നേടിയെടുത്തു. അതിസുന്ദരനായ കോളജ് വിദ്യാർഥിയെന്ന നിലയിൽ ടെഡ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ആത്മഹത്യാ പ്രവണതയുള്ളവരെ അതിൽനിന്ന് തടയുന്നതിന് ഫോണിലൂടെ ഉപദേശം നല്‍കുന്ന സന്നദ്ധ പ്രവർത്തകരിൽ ഒരാളായിരുന്നു ടെഡ്. ഇക്കാലത്ത് ടെഡിനെ നല്ല വിദ്യാർഥിയും സുഹൃത്തുമായിട്ടാണ് ആളുകൾ കണ്ടിരുന്നതും. 1965ലാണ് ടെഡ് ബണ്ടി ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയത്. പിന്നീട് ചൈനീസ് ഭാഷ പഠിക്കാൻ യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടനില്‍ ചേർന്ന ടെഡിന്‍റെ മനസ്സിൽ അന്നാണ് ആദ്യമായി പ്രണയം മൊട്ടിടുന്നത്. സഹപാഠിയായ ഡയാന്‍ എഡ്വേഡായിരുന്നു പ്രണയിനി. 

ടെഡ് ബണ്ടി സ്കൂൾ വിദ്യാർഥി ആയിരുന്നപ്പോൾ. (Picture courtesy: KCSO Public Archives)

ഈ പ്രണയകാലത്ത് യൂണിവേഴ്‌സിറ്റിയിലെ പഠനം പാതിവഴിക്ക് ഉപേക്ഷിച്ച് വിവിധ ജോലികളുമായി മുന്നോട്ട് പോയ ടെഡ് ഇടയ്ക്കിടെ ഡയാനുമായി തർക്കങ്ങൾ തുടങ്ങി. ലക്ഷ്യബോധമില്ലെന്ന ആക്ഷേപമാണ് ഡയാൻ ടെഡിനെതിരെ ഉന്നയിച്ചിരുന്നത്. ബന്ധം വേണ്ടെന്നു വച്ച ഡയാൻ കലിഫോർണിയയിലേയ്ക്ക് പോയി. അതോടെ മനസ്സ് തളർന്ന് ടെഡ് ഉപരിപഠന മോഹങ്ങളുമായി കൊളറാഡോയിലേക്കും പോയി. അവിടെ വച്ച് എലിസബത്തുമായി ടെഡ് പ്രണയത്തിലായി. 1968ൽ കുറച്ചുകാലത്തേയ്ക്ക് ടെഡ് പഠനം ഉപേക്ഷിച്ചു. ഇക്കാലത്താണ് ടെഡ് താൻ സഹോദരിയാണെന്ന് വിശ്വസിക്കുന്ന സ്ത്രീ യഥാർഥത്തിൽ അമ്മയാണെന്നു തിരിച്ചറിയുന്നത്. അധികം താമസിക്കാതെ സൈക്കോളജി പഠനത്തിനായി വീണ്ടും കോളജിൽ ചേർന്നു.

അതിനിടെ 1973ൽ, കലിഫോർണിയയിൽ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ യോഗത്തില്‍ പങ്കെടുക്കാനായി പോയ ടെഡ് അവിടെവച്ച് ഡയാനെ കണ്ടുമുട്ടി. ഇരുവരും വീണ്ടും പ്രണയത്തിലായി. എലിസബത്തുമായും ഡയാനുമായും ഒരേസമയം ടെഡ് പ്രണയം തുടർന്നു. പക്ഷേ ഇത് അധികകാലം നീണ്ടുനിന്നില്ല. 1974ൽ ഡയാനുമായുള്ള എല്ലാ ബന്ധവും ടെഡ് വേണ്ടെന്നുവച്ചു. തന്നെ ഒരിക്കൽ ഉപേക്ഷിച്ച ഡയാനോടുള്ള അയാളുടെ പ്രതികാരമായിരുന്നു രണ്ടാമതും അവളെ പ്രണയിച്ചതും ഉപേക്ഷിച്ചതും. 

ADVERTISEMENT

∙ വില്ലൻ പോണോഗ്രഫി

അവസാന കാലത്ത് ടെഡ് ബണ്ടി ഡോ. ജയിംസ് ടോബ്‌സന് നൽകിയ അഭിമുഖത്തിൽ, പന്ത്രണ്ടോ പതിമൂന്നോ വയസ്സുള്ളപ്പോൾ മുതൽ പോണോഗ്രഫിയിൽ താൽപര്യം പ്രകടിപ്പിച്ചു തുടങ്ങിയതായി വെളിപ്പെടുത്തിയിരുന്നു. ലൈംഗികാതിക്രമത്തിന്‍റെ അതിപ്രസരമുള്ള ദൃശ്യങ്ങള്‍ ടെഡിൽ ആവേശം ജനിപ്പിച്ചു. ഈ ആവേശം വളർന്ന് ആക്രമണങ്ങളിലേയ്ക്ക് താൻ സഞ്ചരിച്ചതായിട്ടാണ് ടെഡ് പറഞ്ഞത്. ഓരോ കൊലപാതകം കഴിയുമ്പോഴും വീണ്ടും കൊലപാതകം ചെയ്യാനുള്ള ആഗ്രഹം ശക്തമായിരുന്നതായും അയാൾ വെളിപ്പെടുത്തി. 

ടെഡ് ബണ്ടി (Picture courtesy : Reuters)

1974ൽ വാഷിങ്‌ടനിൽ ഭയം പടർത്തിക്കൊണ്ടാണ് ടെഡിന്റെ കൊടുംകുറ്റകൃത്യങ്ങളുടെ തുടക്കം. വാഷിങ്‌ടൻ സര്‍വകലാശാലയിലെ വിദ്യാർഥിനിയായിരുന്ന കാരെന്‍ സ്പാര്‍ക് എന്ന യുവതി സുഹൃത്തുക്കള്‍ക്കൊപ്പം താമസിക്കുന്ന അപാര്‍ട്ട്മെന്‍റില്‍ ഉറങ്ങുകയായിരുന്നു. ആ അപാര്‍ട്ട്മെന്‍റില്‍ അതിക്രമിച്ച് കയറിയ ഒരാൾ യുവതിയുടെ തലയില്‍ ലോഹക്കഷ്ണം കൊണ്ട് അടിച്ച് വീഴ്ത്തി ലൈംഗിക പീഡനത്തിന് ഇരയാക്കി. ഗുരുതരമായ പരുക്കേറ്റ യുവതി പത്തു ദിവസത്തോളം അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കിടന്നു. പതിയെ ജീവിതത്തിലേക്ക് കാരെന്‍ തിരിച്ചുവന്നു. അപാര്‍ട്ട്മെന്‍റില്‍നിന്ന് ഒന്നും നഷ്ടപ്പെടാത്തതിനാൽ മോഷണശ്രമം അല്ലെന്ന് ഉറപ്പിച്ച പൊലീസിന് മുന്നിൽ പക്ഷേ, പ്രതി ഒരു പ്രഹേളികയായിത്തന്നെ തുടർന്നു. 

രക്തത്തിൽ മുങ്ങിയ ഗൗണും കാണാതായ ലിന്‍ഡയും 

കാരെന്‍ സ്പാര്‍ക്കിനു നേരെ ആക്രമണം നടന്ന് ഒരു മാസം തികയുന്നതിനു മുന്‍പേ വാഷിങ്ടൻ സർവകലാശാലയിലെ മനഃശാസ്ത്ര വിദ്യാര്‍ഥിനിയായ ലിന്‍ഡ ആന്‍ ഹീലിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. സുഹൃത്തുക്കള്‍ക്കൊപ്പം അപാര്‍ട്ട്മെന്‍റിലാണ് ലിൻഡ താമസിച്ചിരുന്നത്. ലിൻഡ പതിവായി ഉറങ്ങിയിരുന്ന ബേസ്മെന്‍റിലുള്ള മുറിയിൽ അവളെ കാണാതായതോടെ സുഹൃത്തുക്കൾ തേടിയിറങ്ങി. വിവരം ബന്ധുക്കളെയും പൊലീസിനെയും  അറിയിച്ചു. പൊലീസ് ലിൻഡയുടെ മുറി പരിശോധിച്ചു. വൃത്തിയാക്കിയ നിലയിലായിരുന്നു മുറി. കിടക്കയില്‍നിന്ന് തലയിണ എടുത്തപ്പോൾ രക്തത്തില്‍ കലർന്ന ഒരു ഗൗണ്‍ ലഭിച്ചതോടെ സംഭവം കൊലപാതകമായിരിക്കുമെന്ന സംശയം പൊലീസിൽ ജനിപ്പിച്ചു. 

ടെഡ് ബണ്ടി ഉപയോഗിച്ചിരുന്ന ഫോക്സ് വാഗൺ ബീറ്റിൽ കാർ. (Picture courtesy : KCSO Public Archives)

എവര്‍ഗ്രീന്‍ സ്റ്റേറ്റ് കോളജിലെ സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ വീട്ടില്‍ നിന്നിറങ്ങിയ ഡോണ മാന്‍സര്‍, സൂസന്‍, എലൈന്‍ റാന്‍കോര്‍ട്ട്, ജാനിസ് ആന്‍ ഒടിടി, ഡെനീസ് മാര്‍ലെ നസ്‍‌ലുന്റ്, ലോറ ആന്‍, ഡെബ്ര ജീന്‍ കെന്‍റ് തുടങ്ങിയ 17- 22നും മധ്യേ പ്രായമുള്ള യുവതികളുടെ തിരോധാനവും കൊലപാതകവും ഒന്നിനു പിറകെ ഒന്നായി റിപ്പോർട്ട് ചെയ്യപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കോളജ് വിദ്യാർഥിനികളായിരുന്നു. ഫോക്‌സ് വാഗണ്‍ ബീറ്റില്‍ കാറിലാണ് പ്രതിയുടെ സഞ്ചാരമെന്ന് അക്രമത്തെ അതിജീവിച്ച പല സ്ത്രീകളും പിന്നീട് തുറന്ന് പറഞ്ഞിട്ടുണ്ട്. രാവിലെ നഗരത്തിൽ കറങ്ങി നടന്ന് ഇരയെ കണ്ടെത്തി രാത്രിയിൽ കൃത്യം നടത്തുകയായിരുന്നു പ്രതിയുടെ രീതി. പലപ്പോഴും പൊലീസ് വേഷത്തിലെത്തി പെൺകുട്ടികളെ സമീപിച്ച പ്രതി പിന്നീട് അവരെ വകവരുത്തുന്നതും പതിവാക്കി. 

1974-ല്‍ യൂട്ടായിലെ സർവകലാശാലയില്‍ നിയമപഠനത്തിന് ടെഡ് യോഗ്യത നേടി. സോള്‍ട്ട്‌ലേക്ക്  സിറ്റിയിൽനിന്ന് യൂട്ടായിലേക്ക് താമസം മാറിയതോടെ യൂട്ടായിലെ പെൺകുട്ടികളുടെ കൊലപാതകങ്ങൾ വാർത്തകളിൽ ഇടംപിടിക്കാൻ തുടങ്ങി. ഇരകളിൽ പലർക്കും 17 വയസ്സിൽ താഴെയായിരുന്നു പ്രായം. 16 വയസ്സുള്ള നാന്‍സി വില്‍കോസായിരുന്നു ആദ്യ ഇര. സ്‌കൂളില്‍നിന്ന് അടുത്തുള്ള കടയിലേയ്ക്ക് പോയ നാൻസിയെ ആരും അതിനു ശേഷം കണ്ടിട്ടില്ല. യൂട്ടായിൽ അഞ്ച് പെൺകുട്ടികളെ ടെഡ് തട്ടിക്കൊണ്ടുപോയെങ്കിലും കരോള്‍ ഡാറോഞ്ച് എന്ന പെൺകുട്ടിക്കു മാത്രമാണ് രക്ഷപ്പെടാൻ സാധിച്ചത്. ഇക്കാലത്ത് പഠിക്കാൻ ഏറെ ബുദ്ധിമുട്ടിയിരുന്ന ടെഡ് കൊലപാതകങ്ങളിൽ ആശ്വാസം കണ്ടെത്തിയിരുന്നതായാണ് പറയപ്പെടുന്നത്. 

ടെഡ് ബണ്ടി താമസിച്ചിരുന്ന സോൾട്ട്‌ലേക്ക് സിറ്റിയിലെ വീട്. (Picture courtesy : Wikipedia)

∙ കൊളറാഡോയിലെ നഗ്ന മൃതദേഹം

23 വയസ്സുകാരിയായ കാരിന്‍ എലീന്‍ കാംപലിനെ താമസിച്ചിരുന്ന ഹോട്ടലിന്‍റെ സമീപപ്രദേശത്തുനിന്ന്‌ കാണാതായി. അന്വേഷണത്തിനൊടുവിൽ ഹോട്ടലിന് സമീപത്തെ ഓടയില്‍നിന്ന് നഗ്നമായ നിലയിൽ മൃതദേഹം കണ്ടെത്തി. അപ്പോഴേക്കും കാണാതായി 36 ദിവസം പിന്നിട്ടിരുന്നു. പരിശോധനയിൽ, തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നു സ്ഥിരീകരിച്ചു. ജൂലി കന്നിന്‍ഖാം, ഡെന്നീസ് ലിന്‍, ലിന്നറ്റ് ഡോണ്‍, സൂസന്‍ കര്‍ട്ടിസ് എന്നിങ്ങനെ നാലു പെൺകുട്ടികളെയും കൊളറാഡോയിൽനിന്ന് ഇക്കാലത്ത് കാണാതായി.

കൊലപാതകങ്ങളും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും ശക്തമായതോടെ പൊലീസ് അന്വേഷണം ശക്തമാക്കി. ഇതിനിടെ പ്രതിയെന്നു സംശയിക്കുന്ന ആളുടെ രേഖാചിത്രം പ്രാദേശിക പത്രത്തില്‍ അച്ചടിച്ചു വന്നു. ചിത്രം കണ്ട എലിസബത്ത് ഇത് തന്‍റെ മുൻ കാമുകനായ ടെഡ് ബണ്ടിയാണെന്ന സംശയം പൊലീസിനെ അറിയിച്ചു. അതിജീവിതമാർ പ്രതിയുടെ പേര് ടെഡ് എന്നാണെന്ന് പറഞ്ഞ വിവരവും മുന്നിലുണ്ടായിരുന്നിട്ടും പൊലീസ് എലിസബത്തിന്‍റെ സംശയം കാര്യമായി എടുത്തില്ല. എലിസബത്തിനെ സംബന്ധിച്ചിടത്തോളം ടെഡിയുമൊത്തുള്ള പ്രണയകാലം മറക്കാൻ ആഗ്രഹിക്കുന്ന ഒരു മോശം അധ്യായമായിരുന്നു.

ടെഡ് ബണ്ടി കോടതിയിലെത്തിയപ്പോൾ. (Picture courtesy: Wikipedia)

എലിസബത്തിനായി ആഹാരം പാചകം ചെയ്തും ഒന്നിച്ചു വിനോദയാത്രകള്‍ നടത്തിയും മാതാപിതാക്കളെയും സഹോദരങ്ങളെയും പരിചയപ്പെട്ടും ടെഡ് ബണ്ടിയിലെ കാമുകൻ സ്നേഹനിർഭരമായ ഓർമകളാണ് കാമുകിക്ക് സമ്മാനിച്ചത്. എലിസബത്തിന്‍റെ ആദ്യ വിവാഹത്തിലെ മകള്‍ മോളിയോട് സ്നേഹത്തോടെ ഇടപെട്ടും കാമുകിയുടെ ഹൃദയത്തിൽ ടെഡ് ഇടം ദൃഢമാക്കി. ഇതോടെ വിവാഹത്തിനായി ഇരുവരും ഒരുക്കം തുടങ്ങി. വിവാഹ തീയതി തീരുമാനിച്ച് കോടതിയില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നതിനിടെ പക്ഷേ, ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇതിനിടെ വിവാഹം നടത്തുന്നതിനായി ലഭിച്ച ലൈസൻസ് ടെഡ് കീറിക്കളഞ്ഞതിനാൽ ഇരുവരും വിവാഹിതരായില്ല. എലിസബത്ത് 1972ൽ ടെഡിന്റെ കുഞ്ഞിനെ ഗർഭം ധരിച്ചു. ഇതിനിടെ അയാള്‍ നിയമപഠനത്തിനായി യൂട്ടായിലേക്ക് പോകാനും തീരുമാനിച്ചു. ഒരുമിച്ചുള്ള ജീവിതം അനിശ്ചിതാവസ്ഥയിലായതോടെ എലിസബത്ത് ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തു.

∙ ഉപദ്രവിച്ചില്ല, ഭീഷണി മാത്രം

ഒട്ടേറെ സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തും കൊലപാതകം നടത്തിയും പൊലീസിന് തലവേദന സൃഷ്ടിക്കുന്നതിനിടെയും എലിസബത്തിനെ ഒരിക്കലും ടെഡ് ശാരീരികമായി ഉപദ്രവിച്ചിരുന്നില്ല. ടെഡ് രഹസ്യമായി സൂക്ഷിച്ചിരുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങൾ ഉൾപ്പെടെ എലിസബത്ത് ഒരിക്കല്‍ കണ്ടെടുത്തു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്‌തർക്കമുണ്ടായി. ഇക്കാര്യം പുറത്തു പറഞ്ഞാൽ തല തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി. പക്ഷേ വാക്കുകൾകൊണ്ട് മാത്രമാണ് ടെഡ് ബണ്ടിയെന്ന പരമ്പരക്കൊലയാളി എലിസബത്തിനെ ഉപദ്രവിച്ചത്. എലിസബത്തിന്‍റെ ആദ്യ വിവാഹത്തിലെ മകളോട് വാത്സല്യം കാണിച്ചിരുന്ന ടെഡ് പക്ഷേ, കുട്ടിക്ക് ഏഴു വയസ്സ് തികഞ്ഞതോടെ മോശമായി പെരുമാറാൻ തുടങ്ങി. കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിക്കാന്‍ ടെഡ് ശ്രമിച്ചു. ഇത് ഏറെക്കാലം കഴിഞ്ഞാണ് എലിസബത്ത് അറിയുന്നത്.

ടെഡ് ബണ്ടി (Picture courtesy : Wikipedia)

ഇങ്ങനെ, കുറ്റകൃത്യങ്ങളുടെ എണ്ണം പെരുകുന്നതിനിടെ വാഷിങ്‌ടനിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് ടെഡ് ബണ്ടിയിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകൾ പലതും ലഭിച്ചിരുന്നു. പക്ഷേ സ്ഥിരീകരിക്കാൻ സാധിച്ചിരുന്നില്ല. സംശയിക്കുന്നവരുടെ പട്ടികയിൽ താൻ ഉള്ള വിവരം ടെഡ് അറിഞ്ഞിരുന്നതുമില്ല. ഇതിനിടെ യൂട്ടായിലെ വീട്ടിൽ നിന്ന് കൊളറാഡോയിലേക്ക് പോയി കൊലപാതകങ്ങൾ ടെഡ് തുടർന്നു. ഒടുവിൽ, 1975 ഓഗസ്റ്റിൽ, സോൾട്ട്‌‌ലേക്ക് സിറ്റിയുടെ പ്രാന്തപ്രദേശത്തുകൂടി വാഹനമോടിക്കുന്നതിനിടെ പുലര്‍ച്ചെ ഒരുമണിയോടടുപ്പിച്ച് ടെഡിനെ പൊലീസ് കണ്ടു. പൊലീസ് തന്നെ ശ്രദ്ധിക്കുന്നതായി മനസ്സിലാക്കിയ അയാൾ വാഹനത്തിന്‍റെ ലൈറ്റുകള്‍ ഓഫാക്കി വേഗത്തില്‍ ഓടിച്ചെങ്കിലും സമീപത്തെ പെട്രോള്‍ പമ്പിന് അടുത്തുവച്ച് വാഹനം പൊലീസ് പിടികൂടി. 

സംശയം തോന്നി വാഹനം പരിശോധിച്ച പൊലീസ് കാറിൽനിന്നു കണ്ടെത്തിയത് മുഖംമൂടികളും കൈവിലങ്ങുകളും മൂർച്ചയുള്ള വസ്തുക്കളുമായിരുന്നു. തങ്ങളെ കുഴക്കുന്ന പരമ്പര കൊലയാളി ഇതായിരിക്കുമെന്ന സംശയം അതോടെ പൊലീസിനു ശക്തമായി. തെളിവുകൾക്കു വേണ്ടിയുള്ള ഓട്ടമായിരുന്നു പിന്നീട്. കരോള്‍ ഡാറോഞ്ച് എന്ന യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച വ്യക്തിയും ടെഡ് ബണ്ടിയും തമ്മിലുള്ള രൂപസാദൃശ്യം കുരുക്ക് അഴിക്കുമെന്ന് പൊലീസ് പ്രത്യാശിച്ചു.

തിരിച്ചറിയല്‍ പരേഡില്‍ കരോള്‍ പ്രതിയെ തിരിച്ചറിഞ്ഞു. ഇതിനിടെ ഡെബ്ര ജീന്‍ കെന്‍റിനെ കാണാതായ ദിനത്തില്‍ ടെഡ് അവിടെ ചുറ്റിത്തിരിയുന്നത് കണ്ടതായി ഡെബ്രയുടെ സുഹൃത്ത് പൊലീസിനെ അറിയിച്ചു.  പക്ഷേ ടെഡ് തന്നെയാണ് കുറ്റവാളിയെന്ന് തെളിയിക്കാൻ സാധിക്കുന്ന തെളിവുകൾ പൊലീസിന് അപ്പോഴും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതോടെ 15,000 ഡോളര്‍ കെട്ടിവച്ച് ബണ്ടി ജാമ്യത്തിലിറങ്ങി.

∙ ആദ്യത്തെ ജയിൽ ചാട്ടം 

ടെഡിന്റെ വാഹനത്തിൽനിന്നു കിട്ടിയ ഇരുമ്പു ദണ്ഡിന്റെ അടയാളങ്ങളാണ് കാരിന്‍ കാംപ്‌ബെല്‍സിന്‍റെ തലയോട്ടിയിലെ പാടുകള്‍ എന്നു കണ്ടെത്തിയ പൊലീസ് കാരിന്‍റെ കൊലപാതകത്തിൽ അയാളെ അറസ്റ്റ് ചെയ്തു. വിചാരണയ്ക്ക് മുൻപ് അഭിഭാഷകനുമായി തർക്കമുണ്ടായതിനെ തുടർന്ന് തനിച്ച് കേസ് വാദിക്കാൻ ടെഡ് തീരുമാനിച്ചു. ആസ്പനിലെ ജയിലിലെ വായനശാലയാണ് കേസിന്റെ നിയമവശം പഠിക്കാൻ അയാൾ പ്രയോജനപ്പെടുത്തിയത്. ഈ വായനശാല രണ്ടാം നിലയിലായിരുന്നു. 1977 ജൂണ്‍ ഏഴിന്‌ രണ്ടാം നിലയിൽനിന്ന് ജനലിലൂടെ താഴേക്ക് ചാടി ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെടാതെ രക്ഷപ്പെട്ട് നഗരത്തിലെത്തിയ ടെഡ് പിന്നീട് കാട്ടിലൂടെ രക്ഷപ്പെട്ടു. പൊലീസ് പിടികൂടുന്നത് തടയാനാണ് കാട്ടിലൂടെ രക്ഷപ്പെട്ടത്. പക്ഷേ, ജയിൽ ചാടി മൂന്നാം ദിനം അയാളെ ഒരു വാഹന മോഷണ ശ്രമത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്തു. 

ആസ്പനിലെ ജയിലിലെ വായനശാല. ഇവിടുത്തെ ജനാല വഴിയാണ് ടെഡ് ആദ്യമായി ജയിൽ ചാടി രക്ഷപ്പെട്ടത്. (Picture courtesy : Wikipedia)

ഒരിക്കൽ ജയിൽ ചാടിയ ടെഡിനെ ഇനി രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് പൊലീസ് നിശ്ചയിച്ചു. ഇതിനായി മുഴുവന്‍ സമയവും കൈവിലങ്ങുകളും കാലിൽ ഇരുമ്പു ചങ്ങലകളും ധരിപ്പിച്ചു. പിന്നീട് ഗ്ലെന്‍വുഡ് സ്പ്രിങ്സിലെ ജയിലിലേക്ക് മാറ്റി. കരോള്‍ ആന്‍ ബ്യൂനെയെന്ന കാമുകി ടെഡിനെ ജയിലിൽ കാണാൻ വന്നിരുന്നു. ഓരോ സന്ദർശനത്തിലും കരോള്‍ ഇയാൾക്ക് പണവും കൈമാറിയിരുന്നു. ഇത് ടെഡ് സൂക്ഷിച്ചു വച്ചു. ഇതിനകം ജയിലിനെക്കുറിച്ച് അയാൾ കൃത്യമായി മനസ്സിലാക്കിയിരുന്നു. ഹാക്‌സോ ബ്ലെയ്‌ഡ് പോലുള്ള ആയുധങ്ങള്‍ മറ്റു തടവുകാരില്‍നിന്ന് കരസ്ഥമാക്കി സെല്ലിലെ പ്ലാസ്റ്റര്‍ സീലിങ്ങിൽ ദ്വാരമുണ്ടാക്കി രക്ഷപ്പെടാൻ ടെഡ് നീക്കം തുടങ്ങി. ചെറിയ ദ്വാരത്തിലൂടെ രക്ഷപ്പെടാൻ ഭക്ഷണം കഴിക്കുന്നത് കുറച്ചു. ശരീരഭാരം കുറഞ്ഞതോടെ ടെഡ് 1977 ഡിസംബര്‍ 31 പുതുവത്സര തലേന്ന് ജയിലറുടെ വസ്ത്രമെടുത്തണിഞ്ഞ് തടവറയിൽ നിന്ന് രക്ഷപ്പെട്ടു. വിവരം അധികൃതർ അറിഞ്ഞപ്പോഴേയ്ക്കും ടെഡ് വിമാനം കയറി സ്ഥലം വിട്ടിരുന്നു.

∙ ഫ്ലോറിഡയിൽ കുരുങ്ങിയ കൊലപാതകി

ഫ്ലോറിഡ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ക്യാംപസിൽ മാര്‍ഗരറ്റ് മോവ്മാന്‍, ലിസ ലെവി എന്നീ യുവതികളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായിരുന്നു ടെഡ് ബണ്ടിയുടെ അടുത്ത ക്രൂരകൃത്യം. കരേന്‍ ചാഡ്‌ലര്‍, ചെറില്‍ തോമസ് എന്നീ യുവതികൾക്ക് നേരെയും ടെഡ് ആക്രമണം അഴിച്ചുവിട്ടു. പക്ഷേ ഇരുവരും ആക്രമണത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്നു. അതിനിടെ, അപകടകരമാം വിധം കാറോടിച്ച ഒരു യുവാവിനെ പൊലീസ് പിടികൂടി. പിന്നീട് നടത്തിയ പരിശോധനയിൽ വാഹനം മോഷ്ടിക്കപ്പെട്ടതാണെന്ന് കണ്ടെത്തി. പിടിയിലായത് ടെഡ് ബണ്ടിയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച അയാളെ പൊലീസ് ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി. ഫ്ലോറിഡയിൽ കൊല്ലപ്പെട്ട യുവതികളുടെ തിരിച്ചറിയൽ കാര്‍ഡുകൾ ടെഡിന്റെ കൈവശമുണ്ടായിരുന്നത് നിർണായക തെളിവായി. ഇതു കണ്ടെത്തിയ പൊലീസ് തങ്ങൾ പിടികൂടിയത് ടെഡ് ബണ്ടിയാണെന്ന് ഉറപ്പിച്ചു.

യുഎസിലെ ഒരു പ്രദർശനത്തിൽ ടെഡ് ബണ്ടിയെ ഇരുമ്പു കസേരയിൽ വൈദ്യുതി കടത്തിവിട്ട് കൊലപ്പെടുത്തുന്ന രീതി ആവിഷ്കരിച്ചപ്പോൾ. 2012ലെ ചിത്രം (Photo by TIMOTHY A. CLARY / AFP)

വിചാരണ നാളുകളിൽ, പൊലീസ് ചോദ്യംചെയ്യലില്‍ അതുവരെയും കണ്ടെടുക്കാത്ത ഏതാനും പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ എവിടെയാണെന്ന് ടെഡ് പറഞ്ഞു. 30 കൊലപാതകങ്ങള്‍ ചെയ്തതായും സമ്മതിച്ചു. പക്ഷേ 36 പെണ്‍കുട്ടികളുടെ കൂടി കൊലപാതകത്തിന് പിന്നിലും ടെഡ് ആണെന്ന് ഇന്നും യുഎസ് പൊലീസ് വിശ്വസിക്കുന്നു. 1979 ജൂലൈ 31ന് ടെഡിന് കോടതി വധശിക്ഷ വിധിച്ചു. ഇരുമ്പു കസേരയില്‍ വൈദ്യുതി കടത്തി വിട്ട് വിധി നടപ്പാക്കാനായിരുന്നു തീരുമാനം. ‘‘നല്ലൊരു അഭിഭാഷകൻ ആകുന്നതിനുള്ള കഴിവ് നിങ്ങൾക്കുണ്ട്. പക്ഷേ, തിരഞ്ഞെടുത്ത വഴി തെറ്റിപ്പോയി’’ എന്നാണ് വിധിപറഞ്ഞതിനു ശേഷം ന്യായാധിപൻ എഡ്വേര്‍ഡ് കോവാര്‍ട്ട് ടെഡിനോടു പറഞ്ഞത്. 

∙ വിവാഹം ജയിലിൽ

ടെഡിന്റെ കുറ്റകൃത്യങ്ങളറിഞ്ഞ് യുഎസും ലോകവും ഞെട്ടിവിറച്ചപ്പോഴും അയാളെ ആരാധിച്ചിരുന്ന ഒരാളുണ്ടായിരുന്നു. ജയിലിൽ ഇടയ്ക്കിടെ വന്നു കണ്ടിരുന്ന കരോള്‍ ആന്‍ ബൂണ്‍. ‍തന്‍റെ കാമുകൻ ടെഡ് നിരപരാധിയാണെന്നായിരുന്നു അവർ വിശ്വസിച്ചിരുന്നത്. രണ്ടാമതും ജയിൽ ചാടുന്നതിന് ടെഡിന് പണം നൽകിയ കരോളിനോട് ഈ ബന്ധം ഉപേക്ഷിക്കാൻ പലരും പറഞ്ഞതാണ്. അതൊന്നും അവൾ ചെവിക്കൊണ്ടില്ല. 1980ല്‍ ജയിലില്‍വച്ച് കരോൾ ടെഡിനെ വിവാഹം ചെയ്തു. ടെഡിൽ കരോളിന് ഒരു മകള്‍ ജനിച്ചു.

ടെഡ് ബണ്ടി. (Picture courtesy : Wikipedia)

തടവുകാര്‍ക്ക് അവരുടെ ജീവിതപങ്കാളിക്കൊപ്പം സ്വകാര്യമായി സമയം ചെലവഴിക്കാനുള്ള അവകാശ പ്രകാരം സമയം ചെലവഴിച്ചതിലൂടെയാണ് കുട്ടി ജനിച്ചതെന്നു കരുതപ്പെടുന്നു. അതേസമയം കുട്ടിയുടെ പിതാവ് ടെഡ് ബണ്ടിയല്ലെന്ന വാദവും നിലനിൽക്കുന്നുണ്ട്. ആറു വർഷത്തിനു ശേഷം ടെഡുമായുള്ള ബന്ധത്തിൽ നിന്ന് കരോൾ വിവാഹമോചനം നേടി. 1989 ജനുവരി 24ന് രാവിലെ 7.16ന് ഫ്ലോറിഡയിലെ സ്‌റ്റേറ്റ് പ്രിസണില്‍ ഇരുമ്പു കസേരയില്‍ വൈദ്യുതി കടത്തി വിട്ട് ടെഡ് ബണ്ടിയുടെ വധശിക്ഷയും നടപ്പാക്കി.

English Summary:

Ted Bundy: The Life Story of America's Most Notorious Serial Killer