വിവാദങ്ങളും പ്രതിഷേധങ്ങളും ആരോപണങ്ങളും ഏറെ ഉണ്ടായി; പക്ഷേ, വെറും അഞ്ചു വർഷം കൊണ്ടാണ് ഗുജറാത്തിലെ ഉറങ്ങിക്കിടന്ന ഒരു ഗ്രാമം സടകുടഞ്ഞ് എണീറ്റ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായത്. കേവാദിയ എന്ന ഗ്രാമം ഏകതാ നഗറായി. ഇന്ന് അവിടേയ്ക്ക് വർഷം തോറും എത്തുന്നത് ലക്ഷക്കണക്കിനു സന്ദർശകർ. അതിനു മുൻപേതന്നെ ഗ്രാമത്തിന്റെ മുഖവും രൂപവും മാറിത്തുടങ്ങിയിരുന്നു. ഒരുകാലത്ത് ആരും തിരിഞ്ഞുനോക്കാതിരുന്ന ആ ഗ്രാമം ഇപ്പോൾ നിരവധി സൗകര്യങ്ങളും വൻ കെട്ടിടങ്ങളും തൊഴിലവസരങ്ങളുമെല്ലാം ഉള്ള ഒരു നഗരമായി മാറിയിരിക്കുന്നു. അതിന് ഒരൊറ്റക്കാരണവും. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ ഏകതാ നഗറിലാണ്. ഇന്ത്യയിലിന്ന് ഏറ്റവുമധികം വിനോദസഞ്ചാരികൾ എത്തുന്ന ഇടങ്ങളിലൊന്നായും ഈ ഗ്രാമം മാറിയിരിക്കുന്നു. തരിശായിക്കിടന്ന ഗ്രാമം അഞ്ചു വർഷംകൊണ്ട് അദ്ഭുതമായി മാറിയ കഥയാണ് ഏകതാ നഗറിന്റേത്. ഗീർ വനം, റാൻ ഓഫ് കച്ച്, പാവഗഡ്, സോമനാഥ്, ദ്വാരക, അഹമ്മദാബാദ് എന്നിവ ഉൾപ്പെടുന്ന ഗുജറാത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായാണ് ഏകതാ നഗർ മാറിയത്. നർമദയിൽ ഡാം നിർമിക്കുന്നതിനെതിരെ ഇന്ത്യയിൽ നടന്ന ഏറ്റവും ശക്തമായ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായിരുന്നു കെവാദിയ ഗ്രാമം. അവിടെയാണു പ്രതിഷേധങ്ങളെ നിശബ്ദമാക്കി സർദാര്‍ വല്ലഭ്‌ഭായ് പട്ടേലിന്റെ പ്രതിമ വന്നത്. അതിവേഗം വികസിപ്പിച്ചെടുത്ത റെയിൽവേ സ്റ്റേഷൻ, രാജ്യാന്തര നിലവാരമുള്ള ഭക്ഷണ ശാലകൾ, ആഡംബര ഹോട്ടലുകൾ, നർമദയുടെ തീരത്തെ ടെന്റ് സിറ്റി എന്നിവ അടക്കമുള്ള പദ്ധതികളുമായി ഈ ഗ്രാമം ഇന്ന് ഉറങ്ങാത്ത നഗരമായി മാറിയിരിക്കുന്നു. എങ്ങനെയാണ് ഏകതാ പ്രതിമ ആ ഗ്രാമത്തിന്റെ മുഖച്ഛായ മാറ്റിയത്? വായിക്കാം, അക്കഥയുടെ രണ്ടാം ഭാഗം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാദങ്ങളും പ്രതിഷേധങ്ങളും ആരോപണങ്ങളും ഏറെ ഉണ്ടായി; പക്ഷേ, വെറും അഞ്ചു വർഷം കൊണ്ടാണ് ഗുജറാത്തിലെ ഉറങ്ങിക്കിടന്ന ഒരു ഗ്രാമം സടകുടഞ്ഞ് എണീറ്റ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായത്. കേവാദിയ എന്ന ഗ്രാമം ഏകതാ നഗറായി. ഇന്ന് അവിടേയ്ക്ക് വർഷം തോറും എത്തുന്നത് ലക്ഷക്കണക്കിനു സന്ദർശകർ. അതിനു മുൻപേതന്നെ ഗ്രാമത്തിന്റെ മുഖവും രൂപവും മാറിത്തുടങ്ങിയിരുന്നു. ഒരുകാലത്ത് ആരും തിരിഞ്ഞുനോക്കാതിരുന്ന ആ ഗ്രാമം ഇപ്പോൾ നിരവധി സൗകര്യങ്ങളും വൻ കെട്ടിടങ്ങളും തൊഴിലവസരങ്ങളുമെല്ലാം ഉള്ള ഒരു നഗരമായി മാറിയിരിക്കുന്നു. അതിന് ഒരൊറ്റക്കാരണവും. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ ഏകതാ നഗറിലാണ്. ഇന്ത്യയിലിന്ന് ഏറ്റവുമധികം വിനോദസഞ്ചാരികൾ എത്തുന്ന ഇടങ്ങളിലൊന്നായും ഈ ഗ്രാമം മാറിയിരിക്കുന്നു.

തരിശായിക്കിടന്ന ഗ്രാമം അഞ്ചു വർഷംകൊണ്ട് അദ്ഭുതമായി മാറിയ കഥയാണ് ഏകതാ നഗറിന്റേത്. ഗീർ വനം, റാൻ ഓഫ് കച്ച്, പാവഗഡ്, സോമനാഥ്, ദ്വാരക, അഹമ്മദാബാദ് എന്നിവ ഉൾപ്പെടുന്ന ഗുജറാത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായാണ് ഏകതാ നഗർ മാറിയത്. നർമദയിൽ ഡാം നിർമിക്കുന്നതിനെതിരെ ഇന്ത്യയിൽ നടന്ന ഏറ്റവും ശക്തമായ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായിരുന്നു കെവാദിയ ഗ്രാമം. അവിടെയാണു പ്രതിഷേധങ്ങളെ നിശബ്ദമാക്കി സർദാര്‍ വല്ലഭ്‌ഭായ് പട്ടേലിന്റെ പ്രതിമ വന്നത്. അതിവേഗം വികസിപ്പിച്ചെടുത്ത റെയിൽവേ സ്റ്റേഷൻ, രാജ്യാന്തര നിലവാരമുള്ള ഭക്ഷണ ശാലകൾ, ആഡംബര ഹോട്ടലുകൾ, നർമദയുടെ തീരത്തെ ടെന്റ് സിറ്റി എന്നിവ അടക്കമുള്ള പദ്ധതികളുമായി ഈ ഗ്രാമം ഇന്ന് ഉറങ്ങാത്ത നഗരമായി മാറിയിരിക്കുന്നു. എങ്ങനെയാണ് ഏകതാ പ്രതിമ ആ ഗ്രാമത്തിന്റെ മുഖച്ഛായ മാറ്റിയത്? വായിക്കാം, അക്കഥയുടെ രണ്ടാം ഭാഗം.

ഏകതാ നഗറിൽ സ്ഥാപിച്ച സ്റ്റാച്യു ഓഫ് യൂണിറ്റി. മെയ്‌സ് ഗാർഡനും കാണാം ( Photo by PIB)
ADVERTISEMENT

∙ കെവാദിയ ടൂറിസം സർക്യൂട്ട് എന്ന വലിയ ലോകം 

കേവലം ഒരു പ്രതിമ നിര്‍മിക്കുക മാത്രമായിരുന്നില്ല ഗുജറാത്ത് സർക്കാരിന്റെയും 2013ൽ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെയും പദ്ധതി. പട്ടേൽ പ്രതിമയുടെ ചുറ്റും കെവാദിയ ടൂറിസം സർക്യൂട്ട് എന്ന പേരിൽ വമ്പൻ പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്തത്. അതുകൊണ്ടും തീർന്നില്ല, കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനായി ഓരോ വർഷവും പുതിയ പദ്ധതികൾ വരികയും ചെയ്യുന്നു. വാലി ഓഫ് ഫ്ലവേഴ്‌സ്, ബട്ടർഫ്ലൈ– കള്ളിച്ചെടി– ഔഷധ സസ്യ ഉദ്യാനങ്ങൾ, ടെന്റ് സിറ്റി, റിവർ റാഫ്റ്റിങ്, ജംഗിൾ സഫാരി, ഏകതാ നഴ്സറി, ഗ്ലോ ഗാർഡൻ, ബോട്ടിങ് തുടങ്ങിയവ ഉൾപ്പെടുന്നതാണ് സർക്യൂട്ട്.  ഇവിടെ എത്തുന്ന ഭൂരിഭാഗം സഞ്ചാരികളെയും വിവിധ വിഭാഗങ്ങളിലായി ശരാശരി 1000 രൂപയെങ്കിലും ചെലവാക്കാൻ പ്രേരിപ്പിക്കുന്നതാണ് ഏകതാ നഗറിലെ ഓരോ നിർമിതിയും സർവീസും.

എന്നിരുന്നാലും, നർമദയിലെ സർദാർ സരോവർ ഡാം റിസർവോയർ സ്ഥിതി ചെയ്യുന്ന ഏകതാ നഗർ, പട്ടേൽ പ്രതിമ വരുന്നതിനു മുൻപു തന്നെ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമായിരുന്നു. പ്രതിമ വരുന്നതിന് മുൻപ്, പ്രധാനമായും മഴക്കാലത്ത് വിനോദസഞ്ചാരികൾ അണക്കെട്ടിൽ സന്ദർശനത്തിനു വരുമായിരുന്നു. അന്ന് വറുത്ത ചോളവും കപ്പലണ്ടിയും സമൂസയും വിറ്റിരുന്ന നാട്ടിലെ കച്ചവടക്കാർ ഇപ്പോൾ അപ്രത്യക്ഷരായി. ആ സ്ഥാനത്ത് ഇപ്പോൾ ഫുഡ് കോർട്ടുകളും വൻകിട ഹോട്ടലുകളും ഇടംപിടിച്ചിരിക്കുന്നു. പ്രതിവർഷം ഇവിടെയെത്തുന്ന 20 ലക്ഷത്തിലധികം വിനോദസഞ്ചാരികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഏകതാ നഗറിന്റെ മുഴുവൻ ആവാസവ്യവസ്ഥയുംതന്നെയാണ് മാറ്റിമറിച്ചത്. 

∙ നിറയെ സ്റ്റാർ ഹോട്ടലുകൾ, ഹെലിപാഡുകൾ

ADVERTISEMENT

വർഷങ്ങൾക്ക് മുൻപ് ഈ ഗ്രാമത്തിൽ ഒരു റസ്റ്ററന്റ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് രാജ്യാന്തര നിലവാരത്തിലുള്ള നിരവധി ഹോട്ടലുകളുണ്ട്. ഗുജറാത്തിലെ എല്ലാ വലിയ സമ്മേളനങ്ങളും ഇപ്പോൾ ഏകതാ നഗറിലാണ് നടക്കുന്നത്. ഈ പ്രദേശത്ത് ഒന്നിലധികം ഹെലിപാഡുകൾ വന്നുകഴിഞ്ഞു. നിരവധി വിഐപികളാണ് വന്നുപോകുന്നത്. ഹെലികോപ്റ്റർ ലാൻഡിങ്ങുകൾ ഇവിടത്തുകാർക്ക് ഇപ്പോൾ പുതുമയുള്ള കാര്യമല്ല. അഹമ്മദാബാദ്, വഡോദര, സൂറത്ത് എന്നിവിടങ്ങളിലേയ്ക്ക് റെയിൽ വഴിയും റോഡ് വഴിയും ഏകതാ നഗറിനെ ബന്ധിപ്പിക്കുന്നുണ്ട്. ഇവിടെനിന്ന് അഹമ്മദാബാദിലേക്ക് സീപ്ലെയിൻ സർവീസുകൾ പുനഃരാരംഭിക്കുന്നതിനുള്ള ചർച്ചകളും നടക്കുന്നു.

ഏകതാ പ്രതിമ (Photo Arranged)

∙ വഴികൾ നിറയെ നാട്ടുകാരുടെ കച്ചവടം

റെയിൽവേ സ്റ്റേഷനിൽനിന്നു പട്ടേൽ പ്രതിമയിലേയ്ക്ക് എത്താനുള്ള വഴിയിൽ മുഴുവൻ തെരുവു കച്ചവടക്കാർ വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നു. സംസ്ഥാനത്തെ കരകൗശല വസ്തുക്കളുടെയും കൈത്തറിയുടെയും എംപോറിയമായ ഏകതാ മാൾ സ്ഥിതിചെയ്യുന്നതും ഇവിടെത്തന്നെ. ഇവിടുത്തുകാർ നിർമിച്ച വസ്തുക്കളും പരമ്പരാഗത ഭക്ഷണ സാധനങ്ങളും വിദേശികൾക്കും ആഭ്യന്തര സഞ്ചാരികൾക്കും മുൻപിൽ അവതരിപ്പിക്കാനും വിൽക്കാനും സാധിക്കുക എന്നത് ചെറിയ കാര്യമല്ല. ഔഷധ സസ്യങ്ങളുടെ നഴ്സറിയായ ആരോഗ്യ വനിൽ 21 ഗ്രാമങ്ങളിൽ നിന്നുള്ള സ്ത്രീകളുടെ ഒരു സംഘമാണ് കന്റീൻ നടത്തുന്നത്. 

ടൂറിസം കേന്ദ്രത്തിലെത്തുന്ന ഒരു കുടുംബത്തിലെ വിവിധ അംഗങ്ങളുടെ അഭിരുചിക്ക് അനുസൃതമായ എല്ലാ കാഴ്ചകളും കെവാദിയയിൽ ഒരുക്കിയിട്ടുണ്ട്.

ഗുജറാത്ത് ടൂറിസം സെക്രട്ടറി മമത വർമ

കന്റീനിന് എതിർവശത്തുള്ള സൂവനീർ ഷോപ്പിൽ  കൈകൊണ്ട് പെയിന്റ് ചെയ്ത കളിമൺ ഉൽപന്നങ്ങൾ വിൽക്കുന്നു. കുപ്പികളും പാത്രങ്ങളുമെല്ലാം ഇതിൽ ഉൾപ്പെടും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, ഏകതാ നഗറിലെ അടിസ്ഥാന സൗകര്യങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധമാണ് മാറിയത്. റോഡുകൾ, കെട്ടിടങ്ങൾ, തടസ്സമില്ലാത്ത വൈദ്യുതി വിതരണം, റെയിൽവേ സ്റ്റേഷൻ, നിരവധി ബസുകൾ.. അങ്ങനെ പോകുന്നു സൗകര്യങ്ങൾ. മോദിയുടെ ചിത്രങ്ങൾ പതിച്ച നാൽപതോളം ഇലക്ട്രിക് ബസുകളാണ് സഞ്ചാരികള്‍ക്കായി സർവീസ് നടത്തുന്നത്.

ADVERTISEMENT

∙ മെയ്സ് ഗാർഡൻ

ഏകതാ നഗറിലെ മെയ്സ് (ലാബിരിന്ത്) ഗാർഡനും മിയാവാക്കി വനവും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളാണ്. 2100 മീറ്റർ പാതയുള്ള, മൂന്ന് ഏക്കറിൽ പരന്നുകിടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ മെയ്സ് ഗാർഡൻ ആണിത്. കേവലം എട്ടു മാസം കൊണ്ട് വികസിപ്പിച്ചെടുത്തതാണ് ഇതെന്നത് മറ്റൊരു ശ്രദ്ധേയമായ കാര്യം. പോസിറ്റീവ് എനർജി തരുന്ന ശ്രീയന്ത്രത്തിന്റെ ആകൃതിയിലാണ് കെവാദിയയിലെ മെയ്സ് ഗാർഡൻ നിർമിച്ചിരിക്കുന്നത്. 

Manorama Online Creative/ Jain David M

മെയ്സ് ഗാർഡന്റെ ഭാഗമായി 1.8 ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഓറഞ്ച് ജെമിനി, മധു കാമിനി, ഗ്ലോറി ബോവർ, മെഹന്ദി എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത് മുൻപ് ചപ്പുചവറുകളിടുന്ന സ്ഥലമായിരുന്നു. അവിടെയാണ് ഇപ്പോൾ പച്ചപ്പ് നിറഞ്ഞ മനോഹര ഭൂപ്രകൃതിയായി മാറിയത്. ഈ തരിശുഭൂമിയുടെ പുനരുജ്ജീവനം ചുറ്റുപാടുകളെ മനോഹരമാക്കുക മാത്രമല്ല, ഇപ്പോൾ പക്ഷികളും ചിത്രശലഭങ്ങളും തേനീച്ചകളുമുള്ള ഒരു ഊർജ്ജസ്വലമായ ആവാസവ്യവസ്ഥ സ്ഥാപിക്കാനും സഹായിച്ചിരിക്കുന്നു.

∙ മിയാവാക്കി വനം

ഏകതാ നഗർ സന്ദർശിക്കുന്നവരുടെ മറ്റൊരു ആകർഷണ കേന്ദ്രമാണ് മിയാവാക്കി വനം. ജാപ്പനീസ് സസ്യശാസ്ത്രജ്ഞനും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ ഡോ. അകിര മിയാവാക്കി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയുടെ പേരിലാണ് ഈ വനത്തിന് ആ പേര് ലഭിച്ചത്. ഈ രീതി ഉപയോഗിച്ച് ചെടികളുടെ വളർച്ച പത്തിരട്ടി വേഗത്തിലാണ്. തൽഫലമായി, വികസിപ്പിച്ച വനം മുപ്പത് മടങ്ങ് സാന്ദ്രമാണെന്ന് പറയാം. മിയാവാക്കി രീതിയിലൂടെ, രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഒരു വനം വികസിപ്പിക്കാം. അതേസമയം, പരമ്പരാഗത രീതിയിലൂടെ കുറഞ്ഞത് 20 മുതൽ 30 വർഷം വരെ എടുക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. നേറ്റീവ് ഫ്ലോറൽ ഗാർഡൻ, തടിത്തോട്ടം, പഴത്തോട്ടം, ഔഷധത്തോട്ടം, ഡിജിറ്റൽ ഓറിയന്റേഷൻ സെന്റർ എന്നിവയെല്ലാം മിയാവാക്കി ഫോറസ്റ്റിൽ  ഉൾപ്പെടുന്നതാണ്.

മിയാവാക്കി വനം സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ( Photo by PIB)

പട്ടേലിന്റെ പ്രതിമ കാണാനെത്തുന്ന വിനോദസഞ്ചാരികൾക്ക് സമഗ്രമായ അനുഭവം നൽകുകയാണ് ഈ പദ്ധതികളുടെ ലക്ഷ്യം. പ്രകൃതിയുമായി അടുത്ത ബന്ധം സ്ഥാപിച്ച് അതേക്കുറിച്ച് വിശദമായി മനസ്സിലാക്കിത്തന്ന് അവയ്ക്കു നമ്മുടെ സംസ്കാരത്തിലുള്ള പ്രാധാന്യത്തെ എടുത്തുകാണിക്കുകയും ചെയ്യുന്നു. മെയ്സ് ഗാർഡൻതന്നെ അതിന്റെ വലിയ ഉദാഹരണം.

ഏകതാ നഗറിലെ മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ടെന്റ് സിറ്റിയും ഉൾപ്പെടുന്നു. ആരോഗ്യ വൻ (ഹെർബൽ ഗാർഡൻ), ബട്ടർഫ്ലൈ ഗാർഡൻ, കാക്ടസ് ഗാർഡൻ, വിശ്വ വൻ, ദ് വാലി ഓഫ് ഫ്ളവേഴ്സ് (ഭാരത് വൻ), യൂണിറ്റി ഗ്ലോ ഗാർഡൻ, ചിൽഡ്രൻസ് ന്യൂട്രീഷൻ പാർക്ക്, ജംഗിൾ സഫാരി (അത്യാധുനിക സുവോളജിക്കൽ പാർക്ക്) തുടങ്ങി തീമുകൾ അടിസ്ഥാനമാക്കിയുള്ള പാർക്കുകളും ഇവിടെയുണ്ട്.

∙ ഏകതാ നഗറിൽ ഒതുങ്ങുന്നില്ല ഈ വിജയം

ഒരു കുടുംബത്തിലെ വിവിധ അംഗങ്ങളുടെ അഭിരുചിക്ക് അനുസൃതമായ എല്ലാ കാര്യങ്ങളും കെവാദിയയിൽ ഒരുക്കിയിട്ടുണ്ടെന്നാണ് ഗുജറാത്ത് ടൂറിസം സെക്രട്ടറി മമത വർമ പറഞ്ഞത്. പട്ടേലിന്റെ പ്രതിമ വരുത്തിയ മാറ്റങ്ങൾ ഏകതാ നഗറിൽ മാത്രം ഒതുങ്ങുന്നില്ല. വഡോദര മുതൽ ഏകതാ നഗർ വരെ 90 കിലോമീറ്റർ നാലുവരി പാതയിൽ വലിയ വികസന മാറ്റങ്ങൾ ദൃശ്യമാണ്. ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്നിരുന്ന പല പ്രദേശങ്ങളും ബിസിനസ് സാധ്യതകളുമായി മുന്നിട്ടിറങ്ങി. ആറ് വർഷം മുൻപ് അന്നത്തെ രണ്ടുവരിപ്പാതയിൽ പരസ്പരം ചുംബിച്ച് നിന്നിരുന്ന ആൽമരങ്ങളുടെ മേലാപ്പിന് പകരം ഇപ്പോൾ വില്ലകളും ഹോംസ്റ്റേകളും ടെന്റ് സ്റ്റേകളും ആഡംബര ഹോട്ടലുകളും ഉൾപ്പെടെ നിരവധി റസിഡൻഷ്യൽ പ്രോജക്റ്റുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. വരാനിരിക്കുന്നതും നിരവധി വൻ പദ്ധതികളാണ്.

∙ പ്രതിഷേധങ്ങൾ അടിച്ചമർത്തി, കിടപ്പാടം നഷ്ടപ്പെട്ടവർക്ക് ജോലി

പ്രതിമയ്ക്കും മറ്റു പദ്ധതികൾക്കുമായി ഏറ്റെടുത്ത ഭൂമിയിൽ വസിച്ചിരുന്നവരെ മറ്റു പ്രദേശങ്ങളിലേയ്ക്കു മാറ്റിയായിരുന്നു വലിയ പ്രതിഷേധങ്ങളെ സർക്കാർ തന്ത്രപരമായി അടിച്ചമർത്തിയത്. ഒപ്പം ഇവരിൽ മിക്കവർക്കും ജോലിയും കച്ചവടം ചെയ്യാനുള്ള അവസരവും നൽകി. വിനോദസഞ്ചാരികൾ വരാൻ തുടങ്ങിയത് ഈ ഗ്രാമങ്ങളിലേയ്ക്ക് നിരവധി തൊഴിലവസരങ്ങളാണ് കൊണ്ടുവന്നത്. ടൂറിസം പദ്ധതിക്കായി ഭൂമി കൈവശപ്പെടുത്തിയതിന് സർക്കാരിനോടുള്ള പ്രദേശവാസികളുടെ രോഷം പ്രത്യക്ഷത്തിൽ ഇപ്പോൾ കുറഞ്ഞ അവസ്ഥയിലാണ്. 

ശുചീകരണ തൊഴിലാളികൾ, റെയിൽവേ ജീവനക്കാർ, സെക്യൂരിറ്റി ഗാർഡുകൾ, ടൂറിസ്റ്റ് ഗൈഡുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ജീവനക്കാർ എന്നിങ്ങനെ ഏകദേശം 4000 സ്വദേശികൾക്കും സമീപ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും ഈ പ്രതിമയുടെ ഫലമായി ജോലി ലഭിച്ചു. ഗോത്ര വിഭാഗത്തിൽ പെട്ട 3000 പേർക്ക് നേരിട്ട് തൊഴിൽ നൽകാൻ സാധിച്ചുവെന്നുള്ളതാണ് ഏറ്റവും വലിയ നേട്ടം. പതിനായിരത്തോളം ആളുകൾ പരോക്ഷമായും ‘ഏകതാ പ്രതിമ’ യുമായി ബന്ധപ്പെട്ട് ഉപജീവനം നേടുന്നവരാണ്.

സുവനീർ ഷോപ്പ് (Photo Arranged)

∙ രാജ്യത്തെ ആദ്യ ഇലക്ട്രിക് വാഹന നഗരം

2021ല്‍ ലോക പരിസ്ഥിതി ദിനത്തിലാണ് കെവാദിയയെ ഇലക്ട്രിക് വാഹന നഗരമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഇതിനു തൊട്ടുപിന്നാലെ, സ്റ്റാച്യു ഓഫ് യൂണിറ്റി ഏരിയ ഡവലപ്‌മെന്റ് ആൻഡ് ടൂറിസം ഗവേണൻസ് അതോറിറ്റി (SOUADTGA) ഇതിന് വേണ്ട സംവിധാനങ്ങളും പദ്ധതികളും ആസൂത്രണം ചെയ്തു. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങളുടെ ഭാഗമായി, ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ മാത്രമാണ് പ്രദേശത്ത് സർവീസ് നടത്തുന്നത്. പുറത്തുനിന്നുള്ള വാഹനങ്ങൾക്ക് ഇവിടേയ്ക്ക് പ്രവേശനമില്ല. ഇതോടെ സ്റ്റാച്യു ഓഫ് യൂണിറ്റി പ്രദേശം രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ മാത്രമുള്ള ആദ്യ പ്രദേശമായി മാറി. ഈ പ്രദേശത്തെ ടൂറിസ്റ്റ് ബസുകളും ഡീസലിന് പകരം വൈദ്യുതി ഉപയോഗിക്കാൻ തുടങ്ങി. 

ഏകതാ നഗറിലെ ഇലക്ട്രിക് ഓട്ടോ റിക്ഷകൾ. ( Photo by X/DrtanmaysSharma)

പ്രദേശത്ത് നിരവധി ഇ-റിക്ഷകൾ സർവീസ് നടത്തുന്നു. ഇ റിക്ഷകളെല്ലാം ഓടിക്കുന്നത് സ്ത്രീകളാണ്. ഇ-റിക്ഷ നടത്തുന്ന കമ്പനികളെല്ലാം സ്മാർട് ആപ്ലിക്കേഷൻ വഴിയാണ് പ്രവർത്തിക്കുന്നത്. വനിതാ ഡ്രൈവർമാർക്ക് കെവാദിയയിലെ സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിൽ സൗജന്യ ഡ്രൈവിങ് പരിശീലനം നൽകുന്നു. സർദാർ സരോവർ അണക്കെട്ടിൽ സ്ഥിതി ചെയ്യുന്ന രണ്ട് ജലവൈദ്യുത നിലയങ്ങൾ ഉൽപാദിപ്പിക്കുന്ന വൈദ്യുതിയാണ് പ്രദേശത്തെ വാഹനങ്ങൾക്കും മറ്റു ദൈനംദിന ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്. ഇന്ത്യയുടെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളിൽനിന്ന് സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിക്കുന്ന വിനോദസഞ്ചാരികൾ, ഏകതാ നഗറിലെ ഇലക്ട്രിക് വാഹനങ്ങളും മറ്റു സംവിധാനങ്ങളും കാണുന്നതോടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ കൂടുതൽ ബോധവാന്മാരാകുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുമെന്നാണ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ചവർ പറയുന്നത്.

∙ രാജ്യത്തെ ആദ്യ സീപ്ലെയിൻ സർവീസ്, വെള്ളത്തിലായത് 13.15 കോടി രൂപ

ഒരു കാലത്ത് കേരളം സ്വപ്നം കണ്ട ജലവിമാനം പിന്നീട് ഗുജറാത്തിൽ പറന്നുയർന്നെങ്കിലും വൻ പരാജയമായിരുന്നു. രാജ്യത്തെ ആദ്യ സീപ്ലെയിൻ 2020 ഒക്ടോബർ 31ന് അഹമ്മദാബാദിൽനിന്നു പറന്നുയർന്നെങ്കിലും വൻ നഷ്ടം കാരണം 2021 ഏപ്രിൽ 10ന് സര്‍വീസ് നിർത്തി. കെവാദിയ ഉൾപ്പെടെയുള്ള ഗുജറാത്തിന്റെ ടൂറിസം മേഖലയെ കോർത്തിണക്കി സർവീസ് നടത്തിയിരുന്ന ജലവിമാനം സ്പൈസ് ജെറ്റിന്റെ നേതൃത്വത്തിലാണ് പരീക്ഷിച്ചത്. അഹമ്മദാബാദ്-കെവാദിയ സീപ്ലെയിൻ സർവീസിനായി 13.15 കോടി രൂപയാണ് ചെലവഴിച്ചത്. 

2020 ൽ സർദാർ വല്ലഭ്ഭായി പട്ടേലിന്റെ ജന്മദിനത്തിൽ കെവാദിയയ്ക്കും അഹമ്മദാബാദിനും ഇടയിൽ രാജ്യത്തെ ആദ്യ ജലവിമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തപ്പോൾ. ( Photo by PIB)

ഉയർന്ന പ്രവർത്തനച്ചെലവും വിദേശ-റജിസ്‌ട്രേഡ് വിമാനം പരിപാലിക്കുന്നതിലെ ബുദ്ധിമുട്ടുകളും സീപ്ലെയിൻ സർവീസുകൾ നിർത്തിവയ്ക്കുന്നതിലേക്കു നയിച്ചതായാണ് ഗുജറാത്ത് സർക്കാർ വ്യക്തമാക്കിയത്. 2020 ഒക്ടോബറിൽ ‘രാജ്യത്തെ ആദ്യത്തെ സീപ്ലെയിൻ സർവീസ്’ എന്ന് വിശേഷിപ്പിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ടേക്ക് ഓഫിന് ഫ്ലാഗ് കാണിച്ചത്. സ്‌പൈസ് ജെറ്റിന്റെ അനുബന്ധ സ്ഥാപനമായ സ്‌പൈസ് ഷട്ടിൽ അഹമ്മദാബാദിനും കെവാദിയയ്‌ക്കുമിടയിലുമാണ് സീ-പ്ലെയ്‌ൻ സർവീസ് നടത്തിയിരുന്നത്. കെവാദിയയിൽനിന്ന് അഹമ്മദാബാദിലേക്കുള്ള ഒരു മണിക്കൂർ (200 കിമീ)  യാത്രയ്ക്ക് ഒരാൾക്ക് 4800 രൂപയാണ് ഈടാക്കിയിരുന്നത്. കനേഡിയൻ കമ്പനി നിർമിച്ച ട്വിൻ ഓട്ടർ 300 വിമാനം മാലദ്വീപിൽ നിന്നാണു കൊണ്ടു വന്നത്.

∙ കെവാദിയ ഗ്രീൻ റെയിൽവേ സ്റ്റേഷൻ

ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൗൺസിലിന്റെ (ഐജിബിസി) ഗ്രീൻ ബിൽഡിങ് സർട്ടിഫിക്കേഷനുള്ള, രാജ്യത്തെ ആദ്യത്തെ റെയിൽവേ സ്റ്റേഷനാണ് പുതുതായി നിർമിച്ച കെവാദിയ സ്റ്റേഷൻ. ഈ സ്റ്റേഷന് നിരവധി സവിശേഷതകളുണ്ടെന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ രേഖകളിൽ പറയുന്നത്. കെവാദിയ സ്റ്റേഷൻ ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൗൺസിലിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന്റെ നിർമാണത്തിന്റെ തുടക്കം മുതൽ ഐജിബിസി 'ഗ്രീൻ ബിൽഡിങ്' ആയി സാക്ഷ്യപ്പെടുത്തിയ രാജ്യത്തെ ആദ്യത്തെ റെയിൽവേ സ്റ്റേഷനാണ്. 

വൈദ്യുതി ലാഭിക്കുന്നതിനായി റെയിൽവേ സ്റ്റേഷനിൽ എൽഇഡി ലൈറ്റുകളും സ്റ്റാർ റേറ്റഡ് ബ്രാൻഡഡ് ഇലക്ട്രിക്കൽ ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. മഴവെള്ള സംഭരണി, മലിനജല ശുദ്ധീകരണ പ്ലാന്റ്, ഇക്കോ-ജലരഹിത മൂത്രപ്പുരകൾ, ഡ്രിപ്പ് ഇറിഗേഷൻ എന്നിവയിലൂടെയുള്ള ജല പരിപാലന ക്രമീകരണങ്ങൾ എന്നിവയും സ്റ്റേഷനിലുണ്ട്. ഇവിടെ നിന്നുള്ള മാലിന്യങ്ങൾ രാസവളം ഉൽപാദിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു. റെയിൽവേ സ്റ്റേഷന്റെ സർക്കുലേറ്റിങ് ഏരിയയുടെ പ്രധാന സ്ഥലത്ത് 'സ്റ്റാച്യു ഓഫ് യൂണിറ്റി'യുടെ പകർപ്പായ 12 അടി ഉയരമുള്ള ഒരു പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.

∙ നേട്ടങ്ങൾക്കു പിന്നിലുമുണ്ട് വിമർശനങ്ങൾ

സർദാർ സരോവർ അണക്കെട്ടിന് 3 കിലോമീറ്റർ താഴെയാണ് സ്റ്റാച്യു ഓഫ് യൂണിറ്റി നിർമിച്ചിരിക്കുന്നത്. ഇത് വൻതോതിലുള്ള പുനരധിവാസത്തിനും കാരണമായി. 35,000 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. ഇവരിൽ പലർക്കും ഇപ്പോഴും പൂർണവും നീതിയുക്തവുമായ പുനരധിവാസം ലഭിച്ചിട്ടില്ലെന്ന ആക്ഷേപമുണ്ട്. അതേസമയം, ഏകതാ നഗറിന് ചുറ്റിലുമായി ഇപ്പോഴും നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഏകതാ നഗർ വലിയ നഗരമായെങ്കിലും നാലുവരി പാതയ്ക്ക് ഇരുവശത്തും ഷീറ്റിട്ടു മറച്ച നിരവധി കുടിലുകൾ കാണാം. ലോകത്തിന് മുന്നിൽ ഏറ്റവും വലിയ പ്രതിമ കാണിച്ച് അഭിമാനം കൊള്ളുമ്പോഴും തൊട്ടപ്പുത്ത് വീടുകളും ചേരികളും ഷീറ്റിട്ടു മറയ്ക്കുകയാണെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു. കൃത്യമായി, സമയത്തിന് പുനരധിവസിപ്പിക്കാത്തതിന്റെ നേർക്കാഴ്ചയാണിതെന്നും അവർ പറയുന്നു. 

പരിസ്ഥിതിയിൽ വലിയ ആഘാതം സൃഷ്ടിച്ചേക്കാം

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ പരിസ്ഥിതിയിൽ വലിയ ആഘാതം സൃഷ്ടിച്ചേക്കാമെന്ന മുന്നറിയിപ്പുമുണ്ടായിരുന്നു. പരിസ്ഥിതിലോലമായ ശൂൽപനേശ്വർ സങ്കേതത്തിലാണ് ഇത് നിർമിച്ചിരിക്കുന്നത്. നിർബന്ധിത പാരിസ്ഥിതിക ആഘാത വിലയിരുത്തൽ നടത്തിയിട്ടില്ലെന്നും വിമർശനമുണ്ട്. ഇതോടൊപ്പം തന്നെ പ്രതിമയ്ക്കും നാലുവരിപ്പാതയ്ക്കുമായി വെട്ടിമാറ്റിയത് രണ്ടു ലക്ഷം മരങ്ങളാണ്.

ഏകതാ പ്രതിമ (Photo Arranged)

∙ വിമർശനങ്ങളുണ്ടാവാം, പരിഹരിക്കപ്പെട്ടേക്കും

എന്തൊക്കെ വിമർശനങ്ങളും പ്രതിഷേധങ്ങളും ആക്ഷേപങ്ങളും ഉണ്ടെങ്കിലും നർമദാ തീരത്ത് തലയുയർത്തി നിൽക്കുന്ന ഭീമാകാരമായ ആ പ്രതിമ, സ്റ്റാച്യു ഓഫ് യൂണിറ്റി, ഐക്യത്തിന്റെയും ശക്തിയുടെയും പ്രതീകമാണെന്ന് തെളിയിച്ചുകഴിഞ്ഞതായി നിരീക്ഷകർ പറയുന്നു. രാഷ്ട്രീയപരമായി ഗുജറാത്ത്, കേന്ദ്ര സർക്കാരുകൾക്ക് ഇത് ഏറെ ഗുണം ചെയ്തതായും അവർ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തികപരമായും ഗുണംതന്നെ. പ്രതിമയ്ക്കായി മുടക്കിയ തുകയുടെ കാൽ ഭാഗവും ഇതിനോടകം തിരിച്ചുപിടിച്ചു കഴിഞ്ഞു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലായിരുന്നു ഈ സ്മാരക പദ്ധതിയുടെ ഓരോ ഘട്ടവും മുന്നോട്ടു പോയത്. ‌ഒരു ദേശീയ നായകനോടുള്ള ആദരവ് മാത്രമല്ല, ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള കേന്ദ്രത്തിന്റെ കാഴ്ചപ്പാടു കൂടി പ്രതിഫലി‌ക്കുന്നതാണ് പ്രതിമയെന്നു പറയുന്നു ബിജെപിയിലെ ഒരു വിഭാഗം. സാമ്പത്തിക വികസനവും സാംസ്കാരിക സംരക്ഷണവും മുതൽ ദേശീയ ഐക്യവും രാജ്യാന്തര അംഗീകാരവും വരെയുള്ള ലക്ഷ്യങ്ങൾ ഇതിനുണ്ടെന്നും അവർ വ്യക്തമാക്കുന്നു. ആ ലക്ഷ്യങ്ങളൊന്നും തെറ്റിയില്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നതും.

English Summary:

From Village to Vibrant City: The Remarkable Transformation of Ekta Nagar in Gujarat