ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ മുഴുവൻ ഇപ്പോൾ കടലിനക്കരെയാണെന്നാണു പൊതുധാരണ. പഠനത്തിനു വിദേശത്തേക്കു പോകുന്ന വിദ്യാർഥികളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. വിദേശരാജ്യങ്ങളിലേക്കു കുടിയേറുന്നവർ സഹോദരങ്ങളെയും മാതാപിതാക്കളെയും ഉൾപ്പെടെ അവിടേക്കു കൊണ്ടുപോകുന്നു. ബ്രെയിൻ ഡ്രെയിൻ എന്നു വിദഗ്ധർ വിശേഷിപ്പിക്കുന്ന ഈ പ്രതിഭാസം മുൻപും ഉണ്ടായിരുന്നുവെന്നും വാദങ്ങളുണ്ട്. പക്ഷേ, ഇവിടെ ഈ സഞ്ചാരത്തെ ചൂഷണം ചെയ്യുന്നവരെക്കുറിച്ചാണു പറയുന്നത്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽനിന്നു കാനഡയിൽ എത്തിയ എഴുനൂറിലേറെ വിദ്യാർഥികളുടെ രേഖകൾ വ്യാജമാണെന്നു കണ്ടെത്തിയതിനെത്തുടർന്ന് ഇവരെ മടക്കി അയയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് അധികൃതർ. കനേഡിയൻ ബോർഡർ സെക്യൂരിറ്റി ഏജൻസിയുടെ (സിബിഎസ്എ) ഡീപ്പോർട്ടേഷൻ കത്ത് ഇവർക്കു ലഭിച്ചു കഴിഞ്ഞു. ഈ സംഭവത്തിനു പിന്നാലെ ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികളുടെ വീസ അപേക്ഷകൾ ഓസ്ട്രേലിയൻ സർക്കാർ തള്ളുകയാണെന്നും റിപ്പോർട്ടുകൾ വന്നു തുടങ്ങിയിട്ടുണ്ട്. എങ്ങനെയാണ് വിദ്യാർഥികളെ ഇത്തരം തട്ടിപ്പുകളിൽ എജ്യുക്കേഷൻ ഏജൻസികൾ കുടുക്കുന്നത്? എന്താണ് തട്ടിപ്പിന്റെ രീതി? എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരം തട്ടിപ്പുകളിൽനിന്നു രക്ഷപ്പെടാം?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്ത്യക്കാരുടെ സ്വപ്നങ്ങൾ മുഴുവൻ ഇപ്പോൾ കടലിനക്കരെയാണെന്നാണു പൊതുധാരണ. പഠനത്തിനു വിദേശത്തേക്കു പോകുന്ന വിദ്യാർഥികളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. വിദേശരാജ്യങ്ങളിലേക്കു കുടിയേറുന്നവർ സഹോദരങ്ങളെയും മാതാപിതാക്കളെയും ഉൾപ്പെടെ അവിടേക്കു കൊണ്ടുപോകുന്നു. ബ്രെയിൻ ഡ്രെയിൻ എന്നു വിദഗ്ധർ വിശേഷിപ്പിക്കുന്ന ഈ പ്രതിഭാസം മുൻപും ഉണ്ടായിരുന്നുവെന്നും വാദങ്ങളുണ്ട്. പക്ഷേ, ഇവിടെ ഈ സഞ്ചാരത്തെ ചൂഷണം ചെയ്യുന്നവരെക്കുറിച്ചാണു പറയുന്നത്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽനിന്നു കാനഡയിൽ എത്തിയ എഴുനൂറിലേറെ വിദ്യാർഥികളുടെ രേഖകൾ വ്യാജമാണെന്നു കണ്ടെത്തിയതിനെത്തുടർന്ന് ഇവരെ മടക്കി അയയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് അധികൃതർ. കനേഡിയൻ ബോർഡർ സെക്യൂരിറ്റി ഏജൻസിയുടെ (സിബിഎസ്എ) ഡീപ്പോർട്ടേഷൻ കത്ത് ഇവർക്കു ലഭിച്ചു കഴിഞ്ഞു. ഈ സംഭവത്തിനു പിന്നാലെ ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികളുടെ വീസ അപേക്ഷകൾ ഓസ്ട്രേലിയൻ സർക്കാർ തള്ളുകയാണെന്നും റിപ്പോർട്ടുകൾ വന്നു തുടങ്ങിയിട്ടുണ്ട്. എങ്ങനെയാണ് വിദ്യാർഥികളെ ഇത്തരം തട്ടിപ്പുകളിൽ എജ്യുക്കേഷൻ ഏജൻസികൾ കുടുക്കുന്നത്? എന്താണ് തട്ടിപ്പിന്റെ രീതി? എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരം തട്ടിപ്പുകളിൽനിന്നു രക്ഷപ്പെടാം?

ADVERTISEMENT

∙ മുടക്കിയതു 16 ലക്ഷത്തിലേറെ; ഫലമോ? 

ഹംബർ കോളജ്. ഇവിടെ അഡ്‌മിഷൻ ശരിയാക്കാമെന്നു പറഞ്ഞായിരുന്നു ബ്രിജേഷ് മിശ്രയുടെ തട്ടിപ്പ്. Photo from twitter/HumberToday

കാനഡയുടെ പതാക. Photo by Minas Panagiotakis/Getty Images/AFP

പഞ്ചാബിലെ ജലന്തർ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘എജ്യൂക്കേഷൻ മൈഗ്രേഷൻ സർവീസസ്’ എന്ന സ്ഥാപനം വഴി കാനഡയിലെത്തിയ 700ലേറെ വിദ്യാർഥികളാണു പ്രതിസന്ധിയിലായിരിക്കുന്നത്. സ്ഥാപനത്തിന്റെ ഉടമ ബ്രിജേഷ് മിശ്ര ആരെന്നു വഴിയേ പരിചയപ്പെടാം. സ്റ്റഡി വീസയ്ക്കും കാനഡയിലെ മുൻനിര സ്ഥാപനമായ ഹംബർ കോളജിൽ പ്രവേശനത്തിനുമായി 16 ലക്ഷത്തിലേറെ രൂപയാണ് വിദ്യാർഥികളിൽനിന്ന് ഈടാക്കിയിരുന്നത്. വിമാനടിക്കറ്റ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ ഇതിൽ ഉൾപ്പെട്ടിരുന്നില്ല. പഠനത്തിനു വേണ്ടി 2018–19ലാണു വിദ്യാർഥികൾ കാനഡയിൽ എത്തുന്നത്. പെർമനന്റ് റസിഡൻസിക്കു (പിആർ) വേണ്ടി അപേക്ഷിച്ചപ്പോഴാണു ‘അഡ്മിഷൻ ഓഫർ ലെറ്റർ’ വ്യാജമാണെന്നു കനേഡിയൻ അധികൃതർ കണ്ടെത്തിയത്. വിദ്യാർഥികളുടെ രേഖകൾ പരിശോധിച്ച സിബിഎസ്എ ഇതു കണ്ടെത്തുകയായിരുന്നു. വിദ്യാർഥികളെല്ലാം ഇതിനിടെ പഠനം പൂർത്തിയാക്കിയിരുന്നു. ജോലിക്കുള്ള പെർമിറ്റും ലഭിച്ച്, ജോലി എക്സ്പീരിയൻസും ആയ ശേഷമാണ് ഇവർ പിആറിന് അപേക്ഷിച്ചത്. 

ADVERTISEMENT

കാനഡയിൽ ഇത്ര വലിയ ജോലി–പഠന തട്ടിപ്പ് കണ്ടെത്തുന്നത് ആദ്യമെന്നാണ് അധികൃതരുടെ വിശദീകരണം. തട്ടിപ്പിന് ഇരയായവരുടെ എണ്ണം ഇനിയുമേറെ വർധിച്ചേക്കാമെന്നും അധികൃതർ പറയുന്നു. കോളജിൽനിന്നുള്ള വ്യാജ ഓഫർ ലെറ്റർ തയാറാക്കിയതു മുതൽ ഫീസ് കോളജിൽ അടച്ചതിന്റെ വ്യാജ രേഖകൾ തയാറാക്കുന്നതു വരെയുള്ള തട്ടിപ്പുകൾ നടത്തിയിട്ടുണ്ടാകാമെന്നാണു വിലയിരുത്തൽ. ഫീസ് അടച്ചതിന്റെ രേഖ സമർപ്പിക്കുമ്പോൾ മാത്രമാണു വിദ്യാർഥികൾക്കു സ്റ്റഡി വീസ സാധാരണ അനുവദിക്കുക. ‘ഹംബർ കോളജിലെ ഓഫർ ലെറ്ററാണു ലഭിച്ചിരിക്കുകയെങ്കിലും ഇവർ പഠിച്ചിരിക്കുക മറ്റൊരു സ്ഥാപനത്തിലാകാം. കാനഡയിലെത്തിയ ശേഷം മറ്റൊരു കോളജിലേക്കു മാറ്റിയിരിക്കും. അടുത്ത സെമസ്റ്റർ വരെ കാത്തിരിക്കാനാകും ഇവരോടു പറഞ്ഞിരിക്കുക. പിന്നീട് ആദ്യം ചേർന്ന സ്ഥാപനത്തിൽ തന്നെ പഠനം തുടർന്നിട്ടുണ്ടാകാം’– തട്ടിപ്പിനെക്കുറിച്ചു ഡൽഹിയിലെ ഒരു എജ്യുക്കേഷൻ കൺസൽട്ടന്റ് പ്രതികരിച്ചതിങ്ങനെ.

Representative Image

കാനഡയിലേക്കുള്ള ഇന്ത്യൻ വിദ്യാർഥികളുടെ ഒഴുക്കു വർധിച്ചതിന്റ നേട്ടം മുതലാക്കാൻ പല സ്വകാര്യ കോളജുകളും തട്ടിപ്പിന് ഒത്താശ ചെയ്തിരിക്കാമെന്നും വിലയിരുത്തുന്നു. സ്വകാര്യ കോളജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾ പബ്ലിക് (സർക്കാർ) കോളജ് വേണമെന്ന് ആവശ്യപ്പെടുമ്പോൾ ഏജന്റുമാർ പണം തിരികെ നൽകുകയും പിന്നീടു സർക്കാർ കോളജുകളിൽ അഡ്മിഷൻ തയാറാക്കി നൽകുകയുമായിരുന്നു പതിവ്. പണം തിരികെ നൽകുന്നതിനാൽ തട്ടിപ്പിനെക്കുറിച്ച് ആരും സംശയിച്ചില്ല. ഇതിനു കാനഡയിലെ ചില ഏജന്റുമാരും സഹായം നൽകിയിരുന്നുവെന്നാണ് ഒരു വിദ്യാർഥി വിശദീകരിച്ചത്. നേരത്തേ ക്യുബെക് സിറ്റി അധികൃതർ മോണ്ട്റിയലിലെ ഏതാനും കോളജുകളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. രാജ്യാന്തര വിദ്യാർഥികളുടെ എണ്ണത്തിലെ ഉയർന്ന നിലയായിരുന്നു കാരണം. ഈ കോളജുകളിൽ പ്രവേശനം നേടിയ ഇന്ത്യൻ വിദ്യാർഥികളോടു കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ വഴി പരാതി നൽകാനും നിർദേശിച്ചിരുന്നു. ഡീപോർട്ടേഷൻ കത്തു ലഭിച്ചവർക്ക് ഇനി അതിനെതിരെ അധികൃതർക്ക് അപ്പീൽ നൽകുക മാത്രമാണു പ്രതിവിധിയെന്നും വിദഗ്ധർ പറയുന്നു. 

Representative Image
ADVERTISEMENT

∙ ബ്രിജേഷിന്റെ തട്ടിപ്പുകൾ മുൻപും

‘എജ്യുക്കേഷൻ മൈഗ്രേഷൻ സർവീസസ്’ എന്ന സ്ഥാപനത്തിന്റ ഓഫിസ് ഇപ്പോൾ പ്രവർത്തിക്കുന്നില്ല. അവരുടെ വെബ്സൈറ്റും പ്രവർത്തനരഹിതമായി. ബ്രിജേഷ് മിശ്രയെക്കുറിച്ച് ഏതാനും മാസങ്ങളായി വിവരമൊന്നുമില്ല. തട്ടിപ്പിനെക്കുറിച്ചു പരാതി ലഭിച്ചിട്ടില്ലെന്നാണു പഞ്ചാബ് പൊലീസിന്റെ വിശദീകരണം. അതേസമയം വിഷയത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതാദ്യമായല്ല ബ്രിജേഷ് മിശ്ര നിയമവിരുദ്ധ ഇടപാടുകൾക്കു നേതൃത്വം നൽകുന്നത്. 2013ൽ വിദ്യാർഥികളെ വിദേശത്തേക്ക് അയയ്ക്കാൻ വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട കേസിൽ ബ്രിജേഷ് അറസ്റ്റിലായിരുന്നു. അന്ന് ‘ഈസി വേ ഇമിഗ്രേഷൻ കൺസൽറ്റൻസി’ എന്ന സ്ഥാപനമാണു നടത്തിയിരുന്നത്. അന്ന് ഓഫിസ് റെയ്ഡ് ചെയ്ത പൊലീസ് പണവും പാസ്പോർട്ടുമെല്ലാം കണ്ടെത്തിയിരുന്നു. 2010 നവംബർ 12നാണു ഈസിവേ ഇമിഗ്രേഷൻ കൺസൽറ്റൻസി പ്രവർത്തനമാരംഭിക്കുന്നത്. മറ്റു ഡയറക്ടർമാരും സ്ഥാപനത്തിലുണ്ടായിരുന്നു. കേസിൽപ്പെട്ടതോടെ പ്രവസാനിപ്പിച്ചു. പിന്നീടാണു 2014ൽ എജ്യൂക്കേഷൻ മൈഗ്രേഷൻ സർവീസസ് എന്ന പേരിൽ പുതിയ സ്ഥാപനം ജലന്തർ ഗ്രീൻപാർക്കിൽ ആരംഭിക്കുന്നത്. എജ്യൂക്കേഷൻ കൺസൽറ്റൻസി രംഗത്തു ശ്രദ്ധേയരായ കമ്പനിയുടെ പേര് ഇവർ നിയമവിരുദ്ധമായി ഉപയോഗിച്ചുവെന്നും പറയുന്നു. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസിയും ബ്രിജേഷ് സ്വന്തമാക്കിയിരുന്നു. 

വിദ്യാർഥികളിൽ നിന്നു 16 ലക്ഷമാണ് കാനഡ വീസയ്ക്കും കോളജ് പ്രവേശനത്തിനുമായി ബ്രിജേഷ് ഈടാക്കിയിരുന്നത്. ഹംബർ കോളജിൽ പ്രവേശനം ലഭ്യമാക്കാമെന്നായിരുന്നു വാഗ്ദാനം. ഇതു സാധിക്കാതെ വരുകയും പകരം സ്ഥാപനങ്ങളിൽ വിദ്യാർഥികൾ തനിയെ പ്രവേശനം നേടുകയും ചെയ്യുമ്പോൾ 5–6 ലക്ഷം രൂപ കൈവശം വച്ച ശേഷം ബാക്കി പണം തിരികെ നൽകുകയായിരുന്നു പതിവ്. അതേസമയം ഭൂരിഭാഗം വിദ്യാർഥികളും കാനഡയിൽ എത്തിയ ശേഷം മറ്റു കോളജുകളിലേക്കു മാറ്റുകയായിരുന്നു ബ്രിജേഷ് ചെയ്തിരുന്നത്. അതിനാൽ ഭൂരിഭാഗം വിദ്യാർഥികളും ഓഫർ ലെറ്റർ വ്യാജമാണെന്ന് അറിഞ്ഞതുമില്ല. 

∙ ഇനിയെന്ത്? 

തട്ടിപ്പിന് ഇരയായവർക്കു കനേഡിയൻ ബോർഡർ സെക്യൂരിറ്റി ഏജൻസിയുടെ നോട്ടിസ് ലഭിച്ചെങ്കിലും ഇവരെയെല്ലാം ഉടൻ പുറത്താക്കുമെന്നല്ല അർഥമെന്നു ഇമിഗ്രേഷൻ നിയമരംഗത്തു പ്രവർത്തിക്കുന്നവർ പറയുന്നു. നോട്ടിസിൽ മറുപടി നൽകി, വിശദമായ വാദങ്ങൾക്കു ശേഷമാകും അന്തിമ തീരുമാനം. ഇതിന് 2–3 വർഷമെടുക്കും. ഗ്രേറ്റർ ടൊറന്റോ ഭാഗത്തെ ജനപ്രിയമായ പഞ്ചാബി റേഡിയോ ടോക് ഷോ നടത്തുന്ന ഷമീൽ ജസ്‌വീറിന്റെ ഷോയിൽ, നൂറുകണക്കിനു വിദ്യാർഥികളാണു തട്ടിപ്പിന് ഇരയായതിന്റെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. തട്ടിപ്പു കൂടുതൽ വലുതായിരിക്കുമെന്നും വിദഗ്ധർ വിലയിരുത്തുന്നു. കഴിഞ്ഞ വർഷം 5.55 ലക്ഷം രാജ്യാന്തര വിദ്യാർഥികളാണു കാനഡയിൽ പഠനത്തിനെത്തിയത്. ഇതിൽ പകുതിയോളം ഇന്ത്യയിൽ നിന്നാണെന്നാണു വിലയിരുത്തൽ. ഈ വർഷം ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം 3 ലക്ഷം കടക്കുമെന്നാണു കരുതുന്നത്. ഇതിൽ നിയമപരമായി എത്തുന്നവർ എത്രയെന്നതാണു ചോദ്യം. 

∙ എന്തെല്ലാം ശ്രദ്ധിക്കണം?

കാനഡയിലേക്കു പോകുന്ന വിദ്യാർഥികൾ സ്റ്റഡി പെർമിറ്റിനു വേണ്ടിയാണ് ആദ്യം അപേക്ഷിക്കേണ്ടത്. ഇമിഗ്രേഷൻ റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ് കാനഡ (ഐആർസിസി) എന്ന ഏജൻസിയാണ് അപേക്ഷകൾ പരിശോധിച്ച് അനുമതി നൽകുക. അതിനു ശേഷമാണ് വിദ്യാർഥികൾക്കു യാത്രാനുമതി ലഭിക്കുക. കാനഡയിൽ സ്ഥിര താമസത്തിനുള്ള പെർമിറ്റ് സ്വന്തമാക്കുകയാണു ഭൂരിഭാഗം വിദ്യാർഥികളുടെയും മോഹം. ഇതിന് ഒത്താശ ചെയ്തു നൽകുന്ന കോളജുകളും കാനഡയിലുണ്ട്. രാജ്യാന്തര വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ ഒന്നും അനുവദിക്കാതെ പിജി പ്രോഗ്രാം അനുവദിക്കുന്ന സ്ഥാപനങ്ങളുടെ ഇടപാടുകൾ കഴിഞ്ഞ വർഷം സിബിഎസ്എ കണ്ടെത്തിയിരുന്നു. 25,000 ഡോളർ (ഏകദേശം 21 ലക്ഷം രൂപ) വാങ്ങിയായിരുന്നു ഇത്തരത്തിൽ പ്രവേശനം അനുവദിച്ചിരുന്നത്. ഇതിനു ശേഷമാണു പിജി വർക്ക് പെർമിറ്റിനു ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ 2022 ജൂൺ ഏഴിനു കാനഡ സർക്കാർ തീരുമാനിച്ചത്. പുതുക്കിയ ചട്ടങ്ങൾ 2023 സെപ്റ്റംബർ ഒന്നിനു നിലവിൽ വരുമെന്നാണു വിവരം. 

∙ നിയന്ത്രണങ്ങളുമായി ഓസ്ട്രേലിയയും

കാനഡയിൽനിന്നുള്ള വാർത്തകളുടെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയൻ അധികൃതരും യൂണിവഴ്സിറ്റികളും പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ അപേക്ഷകൾ നിരസിക്കുന്നുവെന്ന് ഏതാനും ദിവസം മുൻപ് ‘ഓസ്ട്രേലിയൻ ടുഡേ’യാണു റിപ്പോർട്ട് ചെയ്തത്. ചില യൂണിവേഴ്സിറ്റികളും വൊക്കേഷനൽ കോഴ്സുകൾ ലഭ്യമാക്കുന്നവരും തങ്ങളുടെ ഏജന്റുമാർക്കും ഇതു സംബന്ധിച്ച നിർദേശം നൽകിയതായി വിവരമുണ്ട്. ഇന്ത്യയിൽനിന്നുള്ള നിലവാരം കുറഞ്ഞ അപേക്ഷകരുടെ എണ്ണം വർധിക്കുന്നുവെന്ന മുന്നറിയിപ്പും ഓസ്ട്രേലിയയിലെ ആഭ്യന്തര വകുപ്പ് (ഡിപ്പാർട്ട്മെന്റ് ഓഫ് ഹോം അഫയേഴ്സ്–ഡിഎച്ച്എ) രാജ്യാന്തര എജ്യുക്കേഷൻ ഏജന്റുമാർക്കും നൽകിയിട്ടുണ്ട്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് അക്കാദമിക് രംഗത്തെ വിദഗ്ധർ വിദ്യാർഥികൾക്കും മുന്നറിയിപ്പു നൽകുന്നു. തട്ടിപ്പിനുള്ള സാധ്യതയേറെയുണ്ടെന്നും സംശയങ്ങൾ ഔദ്യോഗികമായി തന്നെ ചോദിച്ചു പരിഹരിക്കാനുള്ള സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്തണമെന്നും ഇവർ വ്യക്തമാക്കുന്നു.

English Summary: 700 Indian Students Face Deportation from Canada | Explained