കേരളം എന്നും പുഞ്ചിരിയോടെ ചേർത്തുപിടിച്ച രാഷ്ട്രീയ നേതാവാണ് കെ.എം. മാണി. പ്രായഭേദമന്യേ എല്ലാവരും മാണിസാർ എന്നു വിളിക്കുന്ന കെ.എം.മാണി വിടവാങ്ങിയിട്ട് നാലു വർഷം. പാലായുടെ പര്യായമായി മാറിയ മാണി, മണ്ഡലം രൂപീകരിച്ച 1965 മുതൽ 2019ൽ മരിക്കുന്നതുവരെ 13 തവണ തുടർച്ചയായി അവിടെ ജനപ്രതിനിധിയായിരുന്നു. മാന്യത കൈവിടാതെ, കാർക്കശ്യം കലർന്ന ശാസനകൊണ്ട് അണികളുടെ ഹെഡ്മാസ്റ്ററായി അദ്ദേഹം. ‘കെ.എം.മാണിയെ അറിയാം, മാണിസാറിന് എന്നെയും അറിയാം’ എന്ന് മലയാളികൾ ഇപ്പോഴും പറയുന്നതിൽ അഭിമാനമുണ്ടെന്നു മകനും കേരള കോൺഗ്രസ് (എം) ചെയർമാനുമായ ജോസ് കെ.മാണി എംപി. പിതാവിന്റെ അസാന്നിധ്യം ജീവിതത്തിലുണ്ടായ നഷ്ടങ്ങളും മാറ്റങ്ങളും എന്തെല്ലാമാണ്? ആ വിയോഗം രാഷ്ട്രീയമായി എങ്ങനെയാണ് ബാധിച്ചത്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം മാത്രമല്ല, സിപിഎമ്മിലേക്കുള്ള മാറ്റം, കേരള കോൺഗ്രസുകളുടെ ഏകീകരണം, പാർട്ടിയുടെ മുന്നോട്ടുള്ള യാത്ര, റബർ വില, പരിസ്ഥിതിലോല മേഖല വിവാദം, മലയോര കർഷകരുടെ പ്രശ്നങ്ങൾ... ഇങ്ങനെ എല്ലാ വിഷയങ്ങളിന്മേലും മനസ്സു തുറക്കുകയാണ് ജോസ് കെ.മാണി. കോട്ടയത്ത് ഏപ്രിൽ 11ന് നടക്കുന്ന കെ.എം.മാണി സ്മൃതി സംഗമത്തിനു മുന്നോടിയായി പിതാവിനെപ്പറ്റിയുള്ള ഓർമകളും ‘മനോരമ ഓൺലൈൻ പ്രീമിയത്തോട്’ പങ്കുവയ്ക്കുകയാണ് അദ്ദേഹം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോസ് കെ.മാണിയും കെ.എം.മാണിയും.

ADVERTISEMENT

∙ കെ.എം.മാണി വിടപറഞ്ഞിട്ടു നാലു വർഷമായി. പിതാവിന്റെ അസാന്നിധ്യം ജീവിതത്തിലുണ്ടായ നഷ്ടങ്ങളും മാറ്റങ്ങളും എന്തെല്ലാമാണ്?

ഞങ്ങളുടെ ചാച്ചൻ ഇല്ലാതായിട്ട് നാലു വർഷമായെന്ന് വിശ്വസിക്കാനാവുന്നില്ല. ഇന്നോ ഇന്നലെയോ സംഭവിച്ചതു പോലെയാണു തോന്നുന്നത്. ചാച്ചനുണ്ടായിരുന്ന കാലത്തെ ഓർമകളും നിമിഷങ്ങളും ദിവസങ്ങളും അതേപടി എന്റെയും ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരുടെയും മനസ്സിലുണ്ട്. ചാച്ചന്റെ ഓർമയിൽ ബന്ധുക്കൾ എല്ലാവരും ഒത്തുകൂടിയിരുന്നു. അമ്മ കുട്ടിയമ്മ ഉൾപ്പെടെയുള്ളവർ പാലാ കത്തീഡ്രൽ പള്ളിയിലെ ചാച്ചന്റെ കബറിടത്തിൽ ചരമദിനത്തിനു പുഷ്പാർച്ചന നടത്തി, പ്രാർഥിച്ചു. അദ്ദേഹത്തിന്റെ മരണം വ്യക്തിപരമായും പരിഹരിക്കാൻ പറ്റാത്ത നഷ്ടമാണ്.

ADVERTISEMENT

∙ ചാച്ചന്റെ വിയോഗം രാഷ്ട്രീയമായി എങ്ങനെയാണ് താങ്കളെ ബാധിച്ചത്?

എന്തു പ്രശ്നമുണ്ടെങ്കിലും അതെല്ലാം പരിഹരിക്കുന്ന, ആളുകളെ തൊട്ടുംതലോടിയും ആശ്വാസമേകുന്ന നേതാവായിരുന്നു അദ്ദേഹം. ജനങ്ങളോടു സംസാരിച്ച്, നേതാക്കളോടു ചർച്ച ചെയ്ത്, വേണമെങ്കിൽ തിരുത്തലുകൾ വരുത്തി, നടപടികളെടുത്ത് കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതായിരുന്നു ചാച്ചന്റെ ശൈലി. പിതാവ് ഇല്ലാതായപ്പോൾ, മനസ്സിൽപ്പോലും ചിന്തിച്ചിട്ടില്ലാത്ത ദിശയിൽ തെറ്റായി കാര്യങ്ങളെ കണ്ട ആളുകൾ എനിക്കു വിഷമങ്ങളുണ്ടാക്കിയിട്ടുണ്ട്. പക്ഷേ, ചാച്ചന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടെന്നാണ് വിശ്വസിക്കുന്നത്. അതിനാൽ പാർട്ടിയെ തകരാതെയും തളരാതെയും ശക്തമായി മുന്നോട്ടു നയിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ടെന്നത് ആശ്വാസകരമാണ്.

കെ.എം. മാണിയും ജോസ് കെ.മാണിയും.
ADVERTISEMENT

∙ കെ.എം.മാണി സ്മൃതിസംഗമം രാഷ്ട്രീയ സംഗമവേദിയായി മാറുമോ?

കോവിഡ് കാരണം ആദ്യത്തെ രണ്ടുവർഷം സ്മൃതിസംഗമം നടത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വർഷം മുതലാണു സ്മൃതി സംഗമം ആരംഭിച്ചത്. ഏപ്രിൽ 9ന് ഈസ്റ്റർ ദിനത്തിലാണ് ഈ വർഷം ചാച്ചന്റെ ചരമവാർഷികം വന്നത്. അതൊരു പ്രത്യേകതയാണ്. ഈസ്റ്റർ ദിനമായതിനാൽ അതൊഴിവാക്കി 11ന് കോട്ടയം തിരുനക്കരയിൽ സംഗമം നടത്താൻ തീരുമാനിക്കുകയായിരുന്നു. രാവിലെ കെ.എം.മാണിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നതോടെയാണു ചടങ്ങുകൾ ആരംഭിക്കുക. 

കെ.എം.മാണി

സംസ്ഥാനത്തെ വാര്‍ഡ് പ്രസിഡന്‍റുമാരുടെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ത്രിതല, സഹകരണ ജനപ്രതിനിധികളും, പോഷകസംഘടനാ പ്രവര്‍ത്തകരും പങ്കെടുക്കും. യോഗങ്ങളോ പ്രസംഗങ്ങളോ ഒന്നുമില്ല. കഴിഞ്ഞപ്രാവശ്യം തിരുനക്കരയിലെ സംഗമത്തിൽ പതിനായിരത്തോളം പേർ പങ്കെടുത്തു. രാഷ്ട്രീയ ഉദ്ദേശ്യങ്ങളൊന്നുമില്ല, മാണിസാറിനെ സ്നേഹിക്കുന്നവരുടെ സംഗമമാണിത്. ആളുകൾ സ്വമേധയാ വന്നു മാണിസാറിനെ അനുസ്മരിക്കുന്ന തരത്തിലാണു പരിപാടി വിഭാവനം ചെയ്തിട്ടുള്ളത്.

∙ ഹൃദയത്തിൽ തൊട്ടു പെരുമാറുന്നതായിരുന്നു കെ.എം.മാണിയുടെ ശീലവും പ്രത്യേകതയും. അത്തരം അനുഭവകഥകൾ ആളുകൾ പങ്കുവയ്ക്കാറുണ്ടോ?

അരിക്കൊമ്പൻ (ചിത്രം: മനോരമ)

‘ഞാനും മാണിസാറും’ എന്നൊരു ഡോക്യുമെന്ററി ഞാൻ തയാറാക്കിയിരുന്നു. അതിൽ, പത്തൻപതു വർഷക്കാലം മാണിസാറുമായി യാത്ര ചെയ്ത (അവരിൽ പലരും മൺമറഞ്ഞു പോയി) ആളുകളുടെ സ്വരം കേൾക്കുമ്പോൾ നമുക്ക് വലിയ ഊർജമാണു കിട്ടുന്നത്. മാണിസാറുമായി കേരളത്തിലെ ഓരോരോ ചെറിയ പ്രദേശത്തും പോയ കാര്യങ്ങളാണ് ആളുകൾ ഇതിൽ പങ്കുവയ്ക്കുന്നത്. കർഷകരുടെയും മലയോര ജനതയുടെയും വിഷയങ്ങളിൽ ഇടപെട്ടതിനെപ്പറ്റിയെല്ലാം ഡോക്യുമെന്ററിയിൽ പങ്കെടുത്തവർ ഓർക്കുന്നുണ്ട്. വലിയ ആവേശത്തോടെയും കണ്ണുകൾ നിറഞ്ഞുമാണ് പലരും സംസാരിക്കുന്നത്. ‘എനിക്ക് മാണിസാറിനെ അറിയാം’ എന്നാണ് ആരോടു ചോദിച്ചാലും പറയുക. 

കെ.എം. മാണി

മാണിസാറിനെ അറിയാം, കണ്ടിട്ടുണ്ട്, എന്നെ സഹായിച്ചിട്ടുണ്ട് എന്നെല്ലാം പറയുന്നതിനൊപ്പം ‘മാണിസാറിന് എന്നെയും അറിയാം’ എന്ന വാചകം കൂടി പിന്നാലെ വരും. ഇതു വലിയ പ്രത്യേകതയാണ്. സാധാരണക്കാരും കർഷകരും മധ്യവർഗക്കാരും ഉദ്യോഗസ്ഥരും അധ്യാപകരും എല്ലാം ഇങ്ങനെ പറയുന്നവരുടെ കൂട്ടത്തിലുണ്ട്. ഇവരിൽ പലരും അദ്ദേഹത്തെ നേരിട്ടു കണ്ടിട്ടില്ലായിരിക്കാം. പക്ഷേ, ഏതെങ്കിലും സഹായത്തിന്റെ രൂപത്തിൽ മാണിസാറിനെ അവരോർക്കുന്നു എന്ന‍ത് നമുക്കു കിട്ടുന്ന ബലമാണ്. പല മേഖലകളിലും പാർട്ടിയെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമുണ്ടായപ്പോൾ ഈ ശക്തിയുള്ളതിനാലാണ് അതിജീവിച്ചത്.

നമുക്ക് ‘ഹ്യൂമൻ സെൻസിറ്റീവ് സോൺ’ വേണ്ടേ എന്നാണ് എന്റെ ചോദ്യം. ഈ അതിർത്തിക്കപ്പുറം മനുഷ്യരാണു താമസിക്കുന്നത്, അവിടേക്ക് ഒരു മൃഗം പോലും വരരരുത് എന്ന തരത്തിലൊരു ലോലമേഖല വേണ്ടതല്ലേ? മൃഗങ്ങളെയല്ല, ജനങ്ങളെയാണു സംരക്ഷിക്കേണ്ടത്; അതിലൊരു ആശയക്കുഴപ്പവും പാടില്ല.

∙ മാണിയോടുള്ള ജനങ്ങളുടെ അടുപ്പം അദ്ദേഹത്തിൽ അഭാവത്തിലും പാർട്ടിക്ക് ഗുണപ്പെട്ടോ?

ഇക്കഴിഞ്ഞ വർഷങ്ങളിൽ എത്രയോ വ്യക്തികളും സംഘടനകളും കേരള കോൺഗ്രസിലേക്ക് (എം) വരുന്നതു മാണിസാറിനോടുള്ള അടുപ്പത്താലും സ്നേഹത്താലുമാണ്. എൻജിഒകൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ, ദേവസ്വം ബോർഡ്, അധ്യാപകർ തുടങ്ങി വിവിധ മേഖലകളിലുള്ളവരുടെ സംഘടനകൾ പുതുതായി പാർട്ടിയിലേക്കു കടന്നുവരുന്നു. നിലവിലുള്ള പോഷക സംഘടനകൾ കൂടാതെ, 12 പ്രത്യേക പ്ലാറ്റ്ഫോമുകൾകൂടി ഞങ്ങൾ ആരംഭിച്ചു. 

ജോസ് കെ.മാണി, ഭാര്യ നിഷ, കെ.എം.മാണി.

സാംസ്കാരികം, കായികം, പ്രഫഷനൽ തുടങ്ങിയ മേഖലകളിൽ പേരിനൊരു സംഘടന രൂപീകരിച്ചതല്ല. വളരെയധികം ആളുകൾ ‘ഞങ്ങൾക്കു പ്രവർത്തിക്കണം’ എന്നാവശ്യപ്പെട്ടതുകൊണ്ട് രൂപംകൊടുത്ത സംഘടനകളാണിവ. മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായുള്ള, സംസ്ഥാനതലത്തിലെ വലിയൊരു സംഘടന ഉടനെത്തന്നെ കേരള കോൺഗ്രസിലേക്ക് വരും. അടുത്ത ദിവസങ്ങളിൽ‌ അതിന്റെ പ്രഖ്യാപനമുണ്ടാകും. 

∙ അധ്വാനവർഗത്തിനോടുള്ള ആഭിമുഖ്യമാണു കേരള കോൺഗ്രസിന്റെ അടിത്തറ എന്നാണല്ലോ പറയാറുള്ളത്. കർഷകർക്കായി എന്തെല്ലാം ചെയ്തു?

ബഫർ സോൺ സംബന്ധിച്ച റിപ്പോർട്ടിനെതിരെ കോഴിക്കോട് കലക്ടറേറ്റിനു മുന്നിൽ നടന്ന പ്രതിഷേധത്തിൽനിന്ന്. ചിത്രം: മനോരമ

എക്കാലവും കർഷകർക്കുവേണ്ടി നിലകൊണ്ടിട്ടുള്ള പ്രസ്ഥാനമാണ് കേരള കോൺഗ്രസ്; അതിന്റെ നേതൃത്വം മാണിസാറിനായിരുന്നു. ഇടപെടലുകൾ, സമരങ്ങൾ, ബജറ്റുകൾ എന്നിവയെല്ലാം കർഷകന്മോമുഖമായിരുന്നു എന്നതു ചരിത്രമാണ്. മുന്നണി ഏതായാലും കർഷകർക്കു ലഭിക്കേണ്ട ആനുകൂല്യങ്ങളും അവകാശങ്ങളും ഉറപ്പാക്കുന്നതിനാണു പാർട്ടി എപ്പോഴും ശ്രമിച്ചിട്ടുള്ളത്. ഇനിയും അതു തുടരും. 

പ്ലാന്റേഷൻ, പട്ടയം വിഷയങ്ങൾ എടുത്താൽ അതിലെല്ലാം ആദ്യം ഞങ്ങളാണ് ഇടപെട്ടത്. ഇപ്പോൾ ഏറ്റവും ചർച്ചയായ ബഫർസോൺ പ്രശ്നത്തിൽ ആദ്യം ഇടപെട്ടത് കെ.എം.മാണിയാണ്. വന്യമൃഗ സംരക്ഷണവുമായി ബന്ധപ്പെട്ട് മലയോര ജനതയുടെ വിഷമങ്ങളും പ്രശ്നങ്ങളും എപ്പോഴും ചൂണ്ടിക്കാട്ടുന്ന പാർട്ടിയാണ് ഞങ്ങളുടേത്. 1972ൽ ആണ് വന്യമൃഗ സംരക്ഷണ ബിൽ വരുന്നത്. അപകടകരമായ കാര്യങ്ങളിലേക്കാണു പോക്കെന്നു ചൂണ്ടിക്കാട്ടി ഇതിനെതിരെ 1973ൽ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് കെ.എം.മാണി കത്തെഴുതി. വനത്തിനോടു ചേർന്നുള്ള മലയോര കർഷകർക്കെല്ലാം ഇതു ദ്രോഹമാണെന്നു കത്തിൽ വ്യക്തമാക്കിയിരുന്നു. ആ നിയമമാണ് ഇപ്പോൾ നമുക്കു ദോഷകരമായി ബാധിച്ചിരിക്കുന്നത്. 

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ യാത്ര കോട്ടയത്തെത്തിയപ്പോൾ സ്വീകരിക്കുന്ന ജോസ് കെ.മാണി.

ഒരു വന്യമൃഗം മനുഷ്യവാസ മേഖലയിൽ പ്രവേശിച്ചാൽ സ്വയരക്ഷയ്ക്കുവേണ്ടിപ്പോലും കൊല്ലാൻ സാധിക്കില്ല. വന്യമൃഗത്തെ കൊന്നാൽ മനുഷ്യൻ ജയിലിൽ പോകേണ്ടിവരും. പാർലമെന്റിലും പുറത്തും ഈ വിഷയങ്ങൾ സജീവമായി ഉന്നയിച്ചിട്ടുണ്ട്. ഇടുക്കിയിലെ ചിന്നക്കനാലിൽ ഭീതി വിതയ്ക്കുന്ന ആക്രമണകാരിയായ അരിക്കൊമ്പൻ എന്ന കാട്ടാനയുടെ കാര്യത്തിൽ നിയമപരമായി ഇടപെട്ടു. മത്സ്യത്തൊഴിലാളി മേഖലയിലും പാർട്ടി സജീവമാണ്. വനത്തിൽ താമസിക്കുന്ന ഗോത്ര ജനതയ്ക്കുള്ള വനാവകാശ നിയമം പോലെ കടലിന്റെ മക്കൾക്കായി കടൽ അവകാശ നിയമം വേണമെന്നാണു ഞങ്ങളുടെ ആവശ്യം. കടലാക്രമണമോ സൂനാമിയോ വരുമ്പോഴും തുറമുഖ നിർമാണത്താലും മറ്റും താമസസ്ഥലം നഷ്ടമാകുന്ന അവസ്ഥ മത്സ്യത്തൊഴിലാളികൾക്കുണ്ട്. ആ ദുരിതം മാറണം. 

റബർ കർഷകർക്കായുള്ള ഏറ്റവും നല്ല പദ്ധതി ഏതാണെന്നു റബർ ബോർഡിന്റെ മുൻ മേധാവിയായ ഷീല തോമസിനോട് ചോദിച്ചപ്പോൾ, അത് മാണിസാർ കൊണ്ടുവന്ന വിലസ്ഥിരതാ ഫണ്ട് ആണെന്നായിരുന്നു മറുപടി.

കേന്ദ്ര സർക്കാരിന്റെ ബ്ലൂ ഇക്കോണമി നയം നടപ്പാകുമ്പോൾ കടലും തീരപ്രദേശവും വൻകിട കുത്തകകളുടെയും കോർപറേറ്റുകളുടെയും കയ്യിലാകും. രാജ്യത്തെ ഒന്നരക്കോടി മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗമായ മത്സ്യബന്ധനമേഖല പൂർണമായും വൻകിടക്കാർ കയ്യേറും. മത്സ്യത്തൊഴിലാളികൾ പട്ടിണിയിലാകും. ഇതിനെതിരെ ഞാൻ രാജ്യസഭയിൽ സംസാരിച്ചപ്പോൾ ഭരണ–പ്രതിപക്ഷ ഭേദമില്ലാതെയാണു പിന്തുണ കിട്ടിയത്. അധ്വാനവർഗത്തിനായി നിലകൊള്ളാൻ കേരള കോൺഗ്രസ് എന്നും പ്രതിജ്ഞാബദ്ധമാണ്.

നിയമസഭയ്ക്കു മുന്നിൽ കെ.എം.മാണി.

∙ കെ.എം.മാണി സമം എന്നു പറയാവുന്ന വാക്കാണ് പാലാ. പാർട്ടിയുടെ പ്രവർത്തനം പാലാ കേന്ദ്രീകരിച്ചാണെന്ന വിമർശനത്തെ എങ്ങനെ കാണുന്നു?

കേരള കോൺഗ്രസ് കേരളത്തിൽ എങ്ങുമുള്ള പാർട്ടിയാണ്. കേരള കോൺഗ്രസിന്റെ ഹൃദയവും ഈറ്റില്ലവുമാണു പാലാ. അവിടെ പാർട്ടി ശക്തവുമാണ്. ‘പാലാ മോഡൽ’ വികസനത്തെപ്പറ്റി കേരളത്തിൽ മാത്രമല്ല, വിദേശത്തുള്ള മലയാളികൾ പോലും ചർച്ച ചെയ്യുന്നുണ്ട്. പാലാ പോലെ ഞങ്ങളുടെ നാടിനെയും മാറ്റിത്തരണേയെന്നു മാണിസാറിനോടു വിദേശയാത്രയിൽ മലയാളികൾ ആവശ്യപ്പെടുന്നതിനു ഞാൻ പലതവണ സാക്ഷിയാണ്. എന്നോടും ഇക്കാര്യം ആളുകൾ പറയാറുണ്ട്. 

പാലായിലെ പല പദ്ധതികളും മാതൃകയാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. പാലാ ഒരു ഐക്കൺ ആണ്, മോഡൽ ആണ്. വികസനം മാത്രമല്ല, സ്ഥിര താമസത്തിനായി മറ്റു ജില്ലകളിൽനിന്ന് എത്രയോ പേരാണു പാലായിൽ വരുന്നത്. ജീവിക്കാൻ ആവശ്യമായ കുടിവെള്ളം, അടിസ്ഥാന സൗകര്യങ്ങൾ, റോഡ്, സമാധാനം എന്നിവയെല്ലാം പാലായിലുണ്ട്. അതു കൈമോശം വരാൻ സമ്മതിക്കില്ല. ആരു ഭരിച്ചാലും, ആര് എംഎൽഎ ആയാലും പാലായുടെ മികവ് സംരക്ഷിക്കണം എന്നുതന്നെയാണ് കേരള കോൺഗ്രസിന്റെ നിലപാട്.

∙ കെ.എം.മാണിക്കൊപ്പമുള്ള യാത്രകളെപ്പറ്റിയുള്ള ഓർമകൾ?

കേരളത്തിലും പുറത്തും വിദേശ രാജ്യങ്ങളിലും ചാച്ചനൊപ്പം പലതവണ പോയിട്ടുണ്ട്. അതെല്ലാം മികച്ച അനുഭവങ്ങളും പാഠങ്ങളുമാണ്. 40 വർഷത്തിലേറെയായി, നാലു മാസം കൂടുമ്പോൾ വേളാങ്കണ്ണി മാതാവിനെ തൊഴാൻ പോകാറുണ്ട്. കുടുംബത്തെയും കൂട്ടിയാണു ചാച്ചൻ വേളാങ്കണ്ണിയിലേക്കു പോവുക. കാറിൽ ദിവസങ്ങളെടുത്തായിരിക്കും യാത്ര. ചാച്ചൻ പഠിച്ച കോളജ്, പ്രധാനപ്പെട്ട സ്ഥലങ്ങൾ എന്നിവ കാണിക്കും. സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിക്കും. ഇങ്ങനെ ആത്മീയമായ വളർച്ചയ്ക്കു ചാച്ചൻ സഹായിച്ചിട്ടുണ്ട്. കുടുംബം ഒരുമിച്ചു കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഓർമിപ്പിക്കാറുണ്ട്. അതും ഞങ്ങൾ പാലിക്കുന്നു.

∙ ഇടുക്കി ചിന്നക്കനാലിലെ അരിക്കൊമ്പൻ, കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ തുടങ്ങിയവ സർക്കാർ കുറച്ചുകൂടി ഫലപ്രദമായി കൈകാര്യം ചെയ്യേണ്ടതായിരുന്നില്ലേ?

ഇങ്ങനെയുള്ള വിഷയങ്ങളിലെ സംഭാഷണം കൂടുതൽ രാഷ്ട്രീയമായിപ്പോകും എന്നതിനാൽ മാണിസാറിനെപ്പറ്റിയുള്ള അനുസ്മരണ വേളയിൽ ഇവ ഒഴിവാക്കുന്നാകില്ലേ ഉചിതം.

∙ ചിന്നക്കനാലിലും ബ്രഹ്മപുരത്തും നാട്ടുകാർ സമരരംഗത്താണ്. അതു കാണാതെ പോകാമോ, ക്രിയാത്മകമായി ഇടപെടേണ്ടതല്ലേ?

അരിക്കൊമ്പൻ വിഷയത്തിൽ പാർട്ടിയുടെ നിലപാട് വ്യക്തമാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചിലയാളുകൾ കോടതിയിൽ പോയി അരിക്കൊമ്പനെന്ന കാട്ടാനയെ പിടികൂടുന്നതിൽ സ്റ്റേ വാങ്ങിയിട്ടുണ്ട്. നിയമപരമായ ഇടപെടലിനു പാർട്ടിയും ശ്രമിക്കുന്നു. അരിക്കൊമ്പൻ ചിന്നക്കനാലിലെ മാത്രം വിഷയമല്ല. ഇവിടെ അരിക്കൊമ്പൻ ആണെങ്കിൽ മറ്റൊരിടത്ത് വേറൊരു കൊമ്പനോ മൃഗമോ ഒക്കെയാണ്. കാട്ടാന സ്ഥിരമായി ഒരു പ്രദേശത്ത് വരികയും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുകയും ചെയ്യുന്നു. ഇത് ചർച്ച ചെയ്ത്, പിന്നെ കോടതിയിൽ പോയി, വിശദാംശങ്ങൾ പരിശോധിച്ചു തീർപ്പാക്കേണ്ടതാണോ? ഇത്രയും സമയത്തിനിടയ്ക്ക് എത്ര ആളുകൾ കൊല്ലപ്പെട്ടേക്കാം എന്ന് ആലോചിച്ചിട്ടുണ്ടോ?

വിഷയം ശാശ്വതമായി പരിഹരിക്കാൻ നിയമ ഭേദഗതിയാണു വേണ്ടത്. നാട്ടിലേക്കു വരുന്ന വന്യമൃഗത്തെ വെടിവച്ചു കൊല്ലാനുള്ള ‘ഷൂട്ട് അറ്റ് സൈറ്റ്’ അനുമതിയാണ് ആവശ്യം. മനുഷ്യനെപ്പോലെ ചിന്തിച്ചു പ്രവർത്തിക്കുന്ന ജീവിയല്ലല്ലോ അവ. ചിലപ്പോൾ ഒന്നും ചെയ്യാതെ കടന്നുപോകും, ചിലപ്പോൾ ആക്രമിച്ച് ജീവനെടുക്കും. വന്യമൃഗത്തെയും മനുഷ്യനെയും പരിഗണിക്കുമ്പോൾ മുൻഗണന നൽകേണ്ടത് തീർച്ചയായും മനുഷ്യനു തന്നെയാണ്. സ്വയം സംരക്ഷണത്തിനായി ഏതു മൃഗത്തെയും കൊല്ലാനുള്ള അനുവാദം വേണം. ഇവിടുത്തെ ഏതു മൃഗത്തെ എടുത്താലും എണ്ണം കൂടുതലാണ്. ഇങ്ങനെ കൂടുതലുള്ള മൃഗങ്ങളെ മറ്റു സംസ്ഥാനങ്ങളിലേക്കോ വിദേശ രാജ്യങ്ങളിലേക്കോ കയറ്റിവിടാനുള്ള തീരുമാനം വേണം. നമീബിയയിൽനിന്ന് ഇന്ത്യയിലേക്കു ചീറ്റകളെ കൊണ്ടുവന്നതു പോലെ ഇവിടെനിന്നു പുറത്തേക്കും അയയ്ക്കണം.

പരിസ്ഥിതിലോല മേഖല (ഇക്കോ സെൻസിറ്റീവ് സോൺ–ഇഎസ്ഇസെഡ്) സംബന്ധിച്ചു ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പവും പരാതികളും നിലനിൽക്കുകയാണ്. വന്യമൃഗത്തെ സംരക്ഷിക്കാനാണ് ഇക്കോ സെൻസിറ്റീവ് സോൺ കൊണ്ടുവന്നത്. വനവും പരിസ്ഥിതിയും സംരക്ഷിക്കാതിരിക്കുന്ന സ്ഥലങ്ങളിൽ ഇഎസ്ഇസെഡ് നടപ്പാക്കുന്നതു മനസ്സിലാക്കാം. വനവും പരിസ്ഥിതിയും പൂർണമായി സംരക്ഷിക്കുന്ന കേരളത്തിൽ 54 ശതമാനം വനാവരണമുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ 20–22 ശതമാനമേയുള്ളൂ. 

കേന്ദ്രം ലക്ഷ്യമിടുന്നതു ദേശീയതലത്തിൽ 33 ശതമാനമാണ് എന്നോർക്കണം. ഈ പശ്ചാത്തലത്തിൽ, നമുക്ക് ‘ഹ്യൂമൻ സെൻസിറ്റീവ് സോൺ’ വേണ്ടേ എന്നാണു ചോദിക്കാനുള്ളത്. ഈ അതിർത്തിക്കപ്പുറം മനുഷ്യരാണു താമസിക്കുന്നത്, അവിടേക്ക് ഒരു മൃഗം പോലും വരരരുത് എന്ന തരത്തിലൊരു ലോലമേഖല വേണ്ടതല്ലേ?  മൃഗങ്ങളെയല്ല, ജനങ്ങളെയാണു സംരക്ഷിക്കേണ്ടത്; അതിലൊരു ആശയക്കുഴപ്പവും പാടില്ല.

∙ യുഡിഎഫിൽനിന്ന് എൽഡിഎഫിലേക്കുള്ള രാഷ്ട്രീയമാറ്റം എങ്ങനെയാണു ബാധിച്ചത്? സിപിഎമ്മിന്റെ വല്ല്യേട്ടൻ മനോഭാവം തിരിച്ചടിയായോ?

എല്ലാ ഘട്ടത്തിലും കൃത്യമായി ചർച്ച ചെയ്തും സഹകരിച്ചുമാണു മുന്നണിയിൽ കാര്യങ്ങളെല്ലാം നടക്കുന്നത്. തിരഞ്ഞെടുപ്പു വേളയിലും ശേഷവും മന്ത്രിസഭയിലും എല്ലാം അർഹതപ്പെട്ട പരിഗണന കിട്ടി. ഞങ്ങൾ പറയുന്ന കാര്യങ്ങൾ മുഖവിലയ്‌‍‌ക്കെടുത്തും ചർച്ച ചെയ്തുമാണു മുന്നണിയുടെയും സർക്കാരിന്റെയും പ്രവർത്തനം. സംവരണത്തിൽ കാതലായ മാറ്റങ്ങൾ വരുത്തിയത് ഞങ്ങളുടെകൂടി ഇടപെടലിനെ തുടർന്നാണ്. പട്ടയങ്ങളുമായി ബന്ധപ്പെട്ട നിയമ ഭേദഗതിയിലും പാർട്ടിക്കു പങ്കുണ്ട്.

∙ കെ.എം.മാണിയെപ്പോലൊരു നേതാവിന്റെയും മന്ത്രിയുടെയും അഭാവം സമകാലിക കേരളത്തിൽ അനുഭവപ്പെടുന്നതായി തോന്നുന്നുണ്ടോ?

മകൻ എന്നതിനേക്കാൾ രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ മാണിസാറിനെ വീക്ഷിക്കുമ്പോൾ, അദ്ദേഹത്തിന് ആരോടും ശത്രുതയില്ലെന്നതാണ് ശ്രദ്ധയിൽപ്പെട്ട കാര്യം. ഏത് ഏതിരാളിയാണെങ്കിലും തന്റെ മുന്നിൽ വന്നാൽ ആവുംവിധം സഹായിക്കുന്നതായിരുന്നു മാണിസാറിന്റെ പ്രകൃതം. മോശമായി സംസാരിച്ചവരോടും പെരുമാറിയവരോടും ദേഷ്യം തോന്നുന്നതു മനുഷ്യസഹജമാണ്. അതു മുഖത്ത് കാണിക്കാതെയും അവരെ ഉപദ്രവിക്കാതെയും പെരുമാറാനും സാധിച്ചേക്കാം. എന്നാൽ, ആരു വന്നാലും സഹായിക്കാൻ ചാച്ചൻ സന്നദ്ധനായിരുന്നു. 

ജീവിതത്തിലെ എന്തെങ്കിലും പ്രശ്നവുമായിട്ടാകും പലരും കാണാൻ വരിക. അവരുടെ പ്രശ്നം സ്വന്തം പ്രശ്നമായിക്കണ്ട് പരിഹരിക്കാൻ മുൻകയ്യെടുക്കും. നിയമതടസ്സമുണ്ടെങ്കിൽ പഴുതുനോക്കി അനുകൂലമായി വ്യാഖ്യാനിച്ച് ജനത്തെ സഹായിക്കാനും അദ്ദേഹം മുന്നിലുണ്ടാകും. ഇടതുമുന്നണിയിലോ വലതുമുന്നണിയിലോ ആകട്ടെ ഇത്തരത്തിലുള്ള ഇടപടൽ ആവശ്യമാണ്. അങ്ങനെയൊരു നേതാവിന്റെ വിടവ് ഇന്നു സമൂഹത്തിലുണ്ട്. മനസ്സിൽത്തട്ടി എങ്ങനെ സഹായിക്കാൻ പറ്റും എന്നതിന്റെ ഉദാഹരണമാണ് മാണിസാറിന്റെ ജീവിതം. കാരുണ്യ പദ്ധതി ഇതിന്റെ മികച്ച ഉദാഹരണമാണ്. 

ട്രഷറിയിൽ പണമില്ലെങ്കിൽ അതെങ്ങനെ സ്വരൂപിക്കാൻ കഴിയും എന്നാലോചിക്കും. ലോട്ടറി വഴി പണമുണ്ടാക്കാം എന്ന് തീരുമാനിച്ച് ആഴ്ചയിലൊരിക്കൽ കാരുണ്യ ലോട്ടറി ഇറക്കി. ശനിയാഴ്ച മാത്രമാണു കാരുണ്യയുള്ളത്. പക്ഷേ ഏറ്റവും വിൽക്കപ്പെടുന്നതു കാരുണ്യയാണ്. ജനങ്ങൾ സന്തോഷത്തോടെയാണ് അതിൽ പങ്കാളികളാകുന്നത്. എല്ലാ ആശുപത്രികളും കാരുണ്യ പദ്ധതിയിൽ ചേർന്നു. ആരുടെയും ശുപാർശയില്ലാതെ ജനങ്ങൾക്കു കിട്ടുന്ന മികച്ച ചികിത്സാ സഹായമായി കാരുണ്യ മാറി. ഖജനാവിന് അധികച്ചെലവുമില്ല.

ബജറ്റിൽ പലതും പ്രഖ്യാപിക്കുമെങ്കിലും നടപ്പാകാതെ പോകുന്നുണ്ട്. ഉദ്യോഗസ്ഥർക്കാണു പദ്ധതികളുടെ നടത്തിപ്പു ചുമതല എന്നതാണ് കാരണം. അതു കണ്ടെത്തി പരിഹരിക്കാൻ സാധിക്കണം. റബർ കർഷകർക്കായുള്ള ഏറ്റവും നല്ല പദ്ധതി ഏതാണെന്നു റബർ ബോർഡിന്റെ മുൻ മേധാവിയായ ഷീല തോമസിനോട്  ചോദിച്ചപ്പോൾ, അത് മാണിസാർ കൊണ്ടുവന്ന വിലസ്ഥിരതാ ഫണ്ട് ആണെന്നായിരുന്നു മറുപടി. കെ.എം.മാണി കേരള ബജറ്റിൽ പ്രഖ്യാപിച്ച സ്കിൽ ഡവലപ്‍‌മെന്റ്, സ്വയംസംരംഭം, വിദ്യാഭ്യാസ വായ്പ തുടങ്ങിയ പദ്ധതികൾ പിന്നീട് കേന്ദ്രബജറ്റിൽ പോലും ഇടംപിടിച്ചിരുന്നു. ഇത്തരമൊരു കാഴ്ചപ്പാടിന്റെ, ഇടപെടലിന്റെ അഭാവം ഇന്നുണ്ട്. അങ്ങനെയുള്ള ആളുകൾ വന്നിരുന്നെങ്കിൽ നന്നായിരുന്നെന്നു തോന്നാറുണ്ട്.

∙ റബറിന് കിലോയ്ക്ക് 300 രൂപയായി പ്രഖ്യാപിച്ചാൽ, കേരളത്തിൽനിന്ന് എംപി ഇല്ലെന്ന ബിജെപിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചുതരുമെന്നു തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞല്ലോ. അതിൽ പാർട്ടിയുടെ നിലപാട് എന്താണ്?

റബറിന് മിനിമം 200 രൂപയെങ്കിലും കിട്ടിയാൽ കർഷകർക്കു വലിയ സഹായമായിരുന്നു. റബർ വിലയുമായി ബന്ധപ്പെട്ട് പറയുന്നത് ആരായാലും ചൂണ്ടിക്കാണിക്കുന്നതു കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങളെയാണ്. കേന്ദ്രം വിചാരിച്ചാലേ വില കൂട്ടാൻ പറ്റൂ. ഇറക്കുമതി കുറയ്ക്കുകയും ചുങ്കം കൂട്ടുകയും ചെയ്താലെ ഇവിടെ റബറിന് വില കൂടൂ എന്നോർക്കണം. ഇതിനെപ്പറ്റി പാർലമെന്റിൽ ഏറ്റവുമധികം സംസാരിച്ചത് കേരള കോൺഗ്രസാണ്. കാർബൺ ഡയോക്‌സൈഡ് ഏറ്റവും കൂടുതൽ ആഗിരണം ചെയ്യുന്ന റബറിനെ പരിസ്ഥിതി സംരക്ഷണ വൃക്ഷമായി പ്രഖ്യാപിക്കണം. ഇങ്ങനെ പലനിലയ്ക്കുള്ള നടപടികളെടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്.

∙ റബർവില കൂട്ടുന്നതിലൂടെ രാഷ്ട്രീയനേട്ടം ഉണ്ടാക്കാൻ ബിജെപിക്കു സാധിക്കുമോ?

ഇനി വരാൻ പോകുന്ന കാര്യങ്ങൾ അതിലേക്കു വരുമായിരിക്കും, അതുപക്ഷേ ഇപ്പോഴല്ല. റബറിനുള്ള ആവശ്യകത കൂടിയിട്ടുണ്ട്. എന്നാൽ രാജ്യത്ത് ഇറക്കുമതിയാണ് അധികവും. ഇവിടെ ഉൽപാദനം കൂട്ടുകയും ഇറക്കുമതി കുറയ്ക്കുകയും ചെയ്യണം. തന്ത്രപ്രധാന ഉൽപ്പന്നമായതു കൊണ്ടാണല്ലോ 1947ൽ റബർ നിയമം കൊണ്ടുവന്നത്. എന്നാൽ ആസിയൻ കരാർ റബർ കർഷകർ‌ക്കു തിരിച്ചടിയായി. 

സംയുക്ത (കോംപൗണ്ട്) റബറിന്റെയും പ്രകൃതിദത്ത റബറിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര ബജറ്റിൽ 25 ശതമാനമാക്കി ഉയർത്തിയിരുന്നു. സാധാരണ റബറിൽ കെമിക്കലുകൾ കൂട്ടിച്ചേർത്ത് അരച്ചുണ്ടാക്കുന്നതാണു സംയുക്ത റബർ. ടയറിന് ആവശ്യമായ റബറിന്റെ 10 ശതമാനം മാത്രമാണ് കോംപൗണ്ട് റബർ. കഴിഞ്ഞ 5 വർഷങ്ങളിൽ സംയുക്ത റബറിന്റെ ഇറക്കുമതി 57,000 മെട്രിക് ടണ്ണിൽനിന്ന് 1.14 ലക്ഷം മെട്രിക് ടണ്ണായി വർധിച്ചിട്ടുമുണ്ട്.

∙ മാണിസാറിനെക്കുറിച്ചു പറഞ്ഞുതന്നെ സംഭാഷണം അവസാനിപ്പിക്കാം. അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നല്ലോ േകരള കോൺഗ്രസ് പാർട്ടികളുടെ ഏകീകരണം. ഉടനെയുണ്ടാകുമോ, എന്താണ് തടസ്സം?

അവരെല്ലാം ചില താൽപര്യങ്ങളുടെ പേരിൽ പാർട്ടി വിട്ടു പോയവരാണല്ലോ. അവരുമായി യോജിപ്പുണ്ടായിട്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? പരസ്പര വിശ്വാസത്തോടെയാണ് ഒരുമിച്ചു പോകേണ്ടത്. മാണിസാറിനോടും പാർട്ടിയോടും സ്നേഹമുള്ളവരെല്ലാം ഇപ്പോഴും കൂടെത്തന്നെയുണ്ട്.

English Summary: K M Mani's Fourth Death Anniversary: Interview with Jose K Mani