കാടും കടുവകളും പിന്നെ ആനകളും ഗോത്രജനതയും ഇണങ്ങിയും മെരുങ്ങിയും ജീവിക്കുന്ന കാടകമായ പറമ്പിക്കുളം. ഇടുക്കി ജില്ലയിലെ ചിന്നക്കനാലിൽ നിന്നും അരിപ്രിയനായ അരിക്കൊമ്പനെ പറമ്പിക്കുളത്തെ ഒരുകൊമ്പൻ റേഞ്ചിലെ മുതുവരച്ചാലിലേക്ക് കൊണ്ടു വിടാനാണ് വിദഗ്ധ സമിതി ആദ്യം നിർദേശിച്ചത്. പറമ്പിക്കുളത്തും പ്രതിഷേധം കനത്തതിനു പിന്നാലെ അരിക്കൊമ്പനെ മാറ്റിപ്പാർപ്പിക്കാൻ മറ്റു സ്ഥലങ്ങളും സർക്കാരിനു പരിഗണിക്കാം എന്ന് ഹൈക്കോടതി ഉത്തരവ് എത്തി. കൊമ്പനെ മാറ്റാൻ അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്താനായില്ലെന്നും വിഷയത്തിൽ സർക്കാർ സുപ്രീം കോടതിയെ സമീപിക്കുമെന്നുമാണ് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറയുന്നത്. അപകടകാരിയായ അരിക്കൊമ്പന്റെ കടന്നുവരവ് പറമ്പിക്കുളം മേഖലയെ എങ്ങനെ ബാധിക്കും? ഇതിനെക്കുറിച്ചു പറയേണ്ടതു പറമ്പിക്കുളത്തെ ആദിവാസികളാണ്. അരിക്കൊമ്പനെ കൊണ്ടു വിടുന്ന പറമ്പിക്കുളം മുതുവരച്ചാലിനടുത്തെ കുരിയാർകുറ്റി ആദിവാസി ഊരിലെ ശരത് കുരിയാർകുറ്റി അരിക്കൊമ്പനെ വരവിനെക്കുറിച്ചുള്ള ആശങ്കകൾ മലയാള മനോരമ ഓൺലൈൻ പ്രീമിയവുമായി പങ്കു വയ്ക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ പറമ്പിക്കുളം കാട്ടിലെ കടുവയും ആനയും കാട്ടുപോത്തുമൊക്കെയായി ഇണങ്ങി ജീവിക്കുന്ന ഗോത്ര ജനത അരിക്കൊമ്പന്റെ വരവിനെ എതിർക്കുന്നത് എന്തു കൊണ്ടാണ് ?

ശരത് കുരിയാർകുറ്റി.
ADVERTISEMENT

അരിക്കൊമ്പൻ എന്ന ആന അരി ഭക്ഷിച്ചും കോളനികളിൽ നിന്നും ശീലിച്ചിട്ടുള്ള ആനയാണ്. അതു കൊണ്ട് കാട്ടിൽ കൊണ്ടു വിട്ടാലും ജനവാസമേഖല തേടി വരും. അരിക്കൊമ്പനെ കൊണ്ടു വിടുമെന്നു പറയുന്ന മുതുവരച്ചാൽ പ്രദേശത്ത് നിന്നും അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്നതാണ് ഞാൻ താമസിക്കുന്ന കുരിയാർകുറ്റി ആദിവാസി കോളനി. കുരിയാർകുറ്റിയിൽ നിന്നും ഞങ്ങൾക്കു മുതുവരച്ചാലിൽ നടന്നെത്താൻ രണ്ടു മണിക്കൂറിൽ താഴെ മതിയാകും. പണ്ട് ബ്രിട്ടിഷുകാർ ഉപയോഗിച്ചിരുന്ന ട്രാംവേ ഇന്നു നടപ്പാതയാണ്. കയറ്റിറക്കങ്ങളില്ലാത്ത ഈ പാതയിലൂടെ അരിതേടി അരിക്കൊമ്പന് കുരിയാർകുറ്റി കോളനിയിലെത്താൻ അധികം സമയം വേണ്ടി വരില്ല.

95 വീടുകളിലായി അറുന്നൂറോളം പേരാണ് ഊരിലുള്ളത്. ഇവർക്ക് ആവശ്യമായ അരി എന്നും ഈ വീടുകളിൽ സൂക്ഷിക്കുന്നത് പതിവാണ്. അരിയെടുക്കാൻ അരിക്കൊമ്പൻ എത്തിയാൽ ഞങ്ങളുടെ വീടും തകർക്കുമെന്ന ആശങ്കയുണ്ട്. പറമ്പിക്കുളത്തെ ആനകൾ ഊരിലേക്കു വരുമെങ്കിലും അവ ‍‍ഞങ്ങളുടെ താമസ സ്ഥലങ്ങളിൽ കയറി സംഭവങ്ങളില്ല. കൂടാതെ ചക്ക, മാങ്ങ, വാഴ, അടയ്ക്ക, കുരുമുളക് എന്നിവയുൾപ്പെടെയുള്ള കൃഷിയുണ്ട്. അവ നശിപ്പിക്കപ്പെടുന്നതും ഞങ്ങളുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കും. പിന്നെ ഇവിടെ നിന്നും പറമ്പിക്കുളം കേന്ദ്രത്തിലേക്ക് ഒ‍ൻപത് കിലോമീറ്റർ ദൂരമേയുള്ളു.

അരിക്കൊമ്പൻ.

∙ പറമ്പിക്കുളത്തേയ്ക്ക് അരിക്കൊമ്പനെ മാറ്റാൻ നിർദേശിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പോലെ ഒരുകൊമ്പൻ റേഞ്ചും മുതുവരച്ചാലും ആനകൾക്ക് ആവശ്യമായ ഭക്ഷണം ലഭിക്കുന്ന പ്രദേശമാണോ?

നിത്യഹരിത വനമേഖലയാണ് മുതുവരച്ചാൽ പ്രദേശം. ഒരുകൊമ്പൻ പ്രദേശമാകട്ടെ തേക്ക് പ്ലാന്റേഷനാണ്. കാട്ടിൽ നിന്നും ഭക്ഷണമെടുത്തു ശീലമില്ലാത്ത ആന ഒരു നാൾ ഇവിടെ കൊണ്ടു വിട്ടാൽ കാട്ടിൽ നിന്നും ഭക്ഷണമെടുക്കുമെന്നു പറയാൻ കഴിയില്ല. അരിതേടി കോളനികളിലേക്ക് ഇറങ്ങാനുള്ള സാധ്യത ഏറെയാണ്. തൃശൂർ ജില്ലയിലെ ചാലക്കുടി വനം ഡിവിഷനുമായും വാഴച്ചാൽ ഡിവിഷനുമായും അതിർത്തി പങ്കിടുന്ന പ്രദേശമാണ് മുതുവരച്ചാൽ. നെല്ലിയാമ്പതി, കവല പ്രദേശങ്ങളും കൽച്ചാടി, തളികകല്ല് ആദിവാസി ഊരുകളും ഇവിടെ നിന്നും അടുത്താണ്.

ADVERTISEMENT

∙ അരിക്കൊമ്പന്റെ വരവ് ഏതു തരത്തിലാണു പറമ്പിക്കുളത്തുകാർക്കു വെല്ലുവിളിയാകുക.?

കാടിനു നടുവിലെ ജലാശയം; പറമ്പിക്കുളം കടുവാ സങ്കേതത്തിൽ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഡാം വ്യു പോയിന്റ് ഫയൽ ചിത്രം: മനോരമ

പറമ്പിക്കുളത്തെ ആദിവാസി ഊരുകളിലുമുണ്ട് മനുഷ്യ ജീവൻ... ഞങ്ങൾക്കായുള്ള റേഷൻ കടകളുമുണ്ട്... കാട്ടിനകത്തു ജനവാസമുള്ള ആദിവാസി ഊരുകളുണ്ട്. അതിനു വേണ്ടിയുള്ള റേഷൻ കടകളിലും വീടുകളിലും അരിയുമുണ്ട്. അതു കൊണ്ടു തന്നെ അരി ഭക്ഷിച്ചു ശീലിച്ച അപകടകാരിയായ ആനയെ ഇവിടെ കൊണ്ടു വിടുന്നത് മനുഷ്യജീവനോടുള്ള വെല്ലുവിളിയാണ്. വനം വകുപ്പിനു കീഴിൽ വാച്ചർമാരായി ജോലി ചെയ്തു കാടുകയറുന്ന ആദിവാസികളുണ്ട്. വിറകിനും മീൻപിടിക്കാനുമായി പോകുന്നവരുണ്ട്. പറമ്പിക്കുളത്തെ കാടിനോട് ഇഴുകി മൃഗങ്ങളോട് ഇണങ്ങി ജീവിക്കുന്നതിനാൽ പറമ്പിക്കുളത്ത് ഇപ്പോൾ മനുഷ്യ–വന്യജീവി സംഘർഷങ്ങളില്ല. അരിക്കൊമ്പന്റെ സ്ഥിതി അങ്ങനെയല്ല.

∙ വന്യജീവി ആക്രമണം ഉണ്ടായാൽ ചികിത്സയ്ക്ക് എന്താണ് ചെയ്യുക?

ഞാൻ താമസിക്കുന്ന കുരിയാർകുറ്റി കോളനിയിൽ ആർക്കെങ്കിലും അസുഖം വന്നാൽ പറമ്പിക്കുളത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിക്കും. അസുഖമോ പരുക്കോ ഗൗരവമുള്ളതാണെങ്കിൽ സേത്തുമട വഴി താഴെയിറങ്ങി പാലക്കാട് എത്തിക്കണം. പറമ്പിക്കുളത്തേയ്ക്കുള്ള യാത്രയ്ക്ക് തമിഴ്നാട് വനം വകുപ്പിന്റെ നിയന്ത്രണങ്ങളുണ്ട്. പറമ്പിക്കുളത്തെ ഓരോ ആദിവാസി കോളനികളും പറമ്പിക്കുളത്തെ പ്രധാന കേന്ദ്രത്തിൽ നിന്നും 10 മുതൽ 15 കിലോമീറ്റർ അകലെയാണ്. യാത്രാ പ്രശ്നം ഇന്നും തീരാ ദുരിതമാണ് ഇവിടെത്തെ ജനതയ്ക്ക്.

ADVERTISEMENT

∙ പറമ്പിക്കുളത്ത് ആദിവാസി ഊരുകൾ കൂടാതെ പിന്നെ എന്തു ജനവാസമാണുള്ളത്?

പറമ്പിക്കുളം ടൈഗർ റിസർവ്.

കടുവാ സങ്കേതം ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസ്, ഒരുകൊമ്പൻ, പറമ്പിക്കുളം, കരിമല, സുങ്കം റേഞ്ച് ഓഫിസുകൾ, കൊല്ലങ്കോട് റേഞ്ചിലെ തേക്കടി സെക്‌ഷൻ ഓഫിസ് എന്നിവ കാടുമായി നിരന്തര സമ്പർക്കം പുലർത്തുന്ന ജീവനക്കാരുടെ ഓഫിസുകളാണ്. പറമ്പിക്കുളം, തൂണക്കടവ്, പെരുവാരിപ്പള്ളം അണക്കെട്ടുകളുമായി ബന്ധപ്പെട്ടു കേരളത്തിന്റെയും തമിഴ്നാടിന്റെയും ജലസേചന വകുപ്പ് ഓഫിസുകളും അവരുടെ ക്വാർട്ടേഴ്സുകളും ഇവിടെയുണ്ട്. പലരും കുടുംബത്തോടെ പറമ്പിക്കുളത്തു താമസിക്കുന്നവരാണ്. പൊലീസ് സ്റ്റേഷൻ, പ്രാഥമിക ആരോഗ്യ കേന്ദ്രം, ആയുർവേദ ആരോഗ്യ കേന്ദ്രം, വൈദ്യുതി, ടെലഫോൺ, പോസ്റ്റ് ഓഫിസുകളും പറമ്പിക്കുളത്തുണ്ട്. പറമ്പിക്കുളവുമായി ബന്ധപ്പെട്ടു 7 അങ്കണവാടികൾ, 3 എൽപി സ്കൂളുകൾ, ഒരു പട്ടികവർഗ ഹോസ്റ്റൽ എന്നിവയുമുണ്ട്. സ്കൂളുകളിലേക്കും അങ്കണവാടികളിലേക്കും അധ്യാപകരും കുട്ടികളും നടന്നു പോകുന്നവരാണ്. പറമ്പിക്കുളത്തും സുങ്കത്തും തേക്കടിയിലും റേഷൻകടകളും പ്രവർത്തിക്കുന്നുണ്ട്.

∙ അരിക്കൊമ്പന്റെ വരവ് ആദിവാസികളുടെ തൊഴിലിനെ ബാധിക്കുമെന്നു പറയുന്നത് എന്തു കൊണ്ടാണ്. ?

പൂപ്പാറ, എർത്ത്ഡാം, അഞ്ചാംകോളനി, കടവ് കോളനി, കുരിയാർകുറ്റി, സുങ്കം, കച്ചിത്തോട്, തേക്കടി അല്ലിമൂപ്പൻ, മുപ്പതേക്കർ, ഒറവമ്പാടി തുടങ്ങിയ ആദിവാസി ഊരുകാരും പിഎപി(പറമ്പിക്കുളം–ആളിയാർ പ്രൊജക്ട്) ആദിവാസിയിതര കോളനിക്കാരുമടങ്ങുന്നതാണു പറമ്പിക്കുളം. മുവായിരത്തിഅഞ്ഞൂറോളം വരുന്ന ആദിവാസികളും ആദിവാസിയിതര വിഭാഗക്കാരുമാണ് ഇവിടത്തെ ജനസംഖ്യ.

അരിക്കൊമ്പൻ.

പറമ്പിക്കുളത്തെ ആദിവാസികളിൽ 95 ശതമാനം പേരും കടുവാ സങ്കേതത്തിലെ വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ടുള്ള വരുമാനത്തെ ആശ്രയിക്കുന്നവരാണ്. മനുഷ്യ–വന്യജീവി സംഘർഷമുണ്ടായാൽ വിനോദ സഞ്ചാരികളുടെ വരവ് കുറയും. ആദിവാസി കുടുംബത്തിന്റെ വരുമാനമാർഗം നിലച്ചാൽ അരിക്കൊമ്പന്റെ വരവിൽ പറമ്പിക്കുളത്തുണ്ടാകുന്ന പ്രതിസന്ധി ചെറുതാവില്ല.

∙ അരിക്കൊമ്പനിൽ ഇത്രയും ആശങ്ക പ്രകടിക്കുമ്പോഴും പറമ്പിക്കുളത്തു കടുവയടക്കമുള്ള വന്യജീവികളുണ്ടായിട്ടും മനുഷ്യ–വന്യജീവി സംഘർഷമില്ലാത്തത് എന്തു കൊണ്ടാണ്?

നിത്യഹരിത വനങ്ങളും ആർദ്ര നിത്യഹരിത വനങ്ങളും ഇലപൊഴിയും കാടുകളും പുൽമേടുകളും തേക്കിൻകൂട്ടവുമെല്ലാമുള്ള പറമ്പിക്കുളം കടുവാ സങ്കേതം തമിഴ്നാട്ടിലെ ആനമല കടുവാ സങ്കേതവുമായി ചേർന്നു കിടക്കുന്നതാണ്. ആകെയുള്ള 643.66 ചതുരശ്ര കിലോമീറ്റർ വരുന്ന കടുവാ സങ്കേതത്തിന്റെ 390.89 ചതുരശ്ര കിലോമീറ്റർ കോർ ഏരിയയും 252.77 ചതുരശ്ര കിലോമീറ്റർ ബഫർസോണുമാണ്. കാടർ, മലശർ, മലമലശർ, മുതുവാന്മാർ എന്നിവർ താമസിക്കുന്ന ആദിവാസി കോളനികളും പറമ്പിക്കുളം ഡാം നിർമാണത്തിനെത്തിയവരും അവരുടെ പിന്മുറക്കാരും താമസിക്കുന്ന പിഎപി കോളനിയും ജനവാസ മേഖലകളാണ്. എന്നാൽ ഇവരെല്ലാം പറമ്പിക്കുളത്ത് കാലങ്ങളായി താമസിക്കുന്നതിനാൽ ഇവിടത്തെ വന്യജീവികളോട് ഇണങ്ങിയാണു കഴിയുന്നത്.

വിനോദ സഞ്ചാരികൾക്ക് ഒപ്പം ഗൈഡായി പ്രവർത്തിക്കുന്നത് പരിചയ സമ്പന്നരായ ചെറുപ്പക്കാരാണ് അതു കൊണ്ടു തന്നെ മൃഗങ്ങളുടെ സ്വഭാവം അറിഞ്ഞാണ് സഞ്ചാരികളെ കാട്ടിലേക്കു കൊണ്ടു പോകുക. അതു കൊണ്ടു തന്നെ ഇവിടെ പ്രശ്നങ്ങളില്ല.

English Summary: Exclusive Interview with Parambikulam Forest Native Regarding Arikkomban Entry