അന്ന് കായലിലേക്ക് ചെരിഞ്ഞ ‘സീ കുട്ടനാട്’ തൊട്ടടുത്ത ബോട്ട് ജെട്ടിയിൽ ഇടിച്ചു നിന്നു. അതുകൊണ്ടു മാത്രം മറ്റൊരു ദുരന്തം ഒഴുകിമാറി. എസ് 14 എന്ന സീ കുട്ടനാട് ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടാണ്. പേരു സൂചിപ്പിക്കുന്നതു പോലെ കുട്ടനാട് കാണാനുള്ള ബോട്ട്. ഏതാനും വർഷം മുൻപാണ് സംഭവം. ആലപ്പുഴ ജെട്ടിക്കു സമീപം ബോട്ട് ചെരിഞ്ഞു. ജെട്ടിയുടെ തിട്ടയിൽ ഇടിച്ചു നിന്നതിനാൽ മുങ്ങിയില്ല. പിന്നീട് നടന്ന പരിശോധനയിൽ കാരണം കണ്ടെത്തി. ബോട്ടിലെ വെള്ളം പുറത്തേക്കു പോകാൻ കുഴലുകളുണ്ട്. അവ ബോട്ടിൽ ജലനിരപ്പിന് മുകളിൽ നിൽക്കണം. സീ കുട്ടനാടിൽ കുഴലിന്റെ കിടപ്പ് അങ്ങനെയല്ല. ആളു കയറിയാൽ കുഴൽ വെള്ളത്തിൽ മുങ്ങും. അതോടെ ബോട്ടിൽനിന്നു വെള്ളം പുറത്തേക്കു പോകേണ്ട കുഴൽ വഴി വെള്ളം ബോട്ടിലേക്ക് കയറിത്തുടങ്ങും. അങ്ങനെ ബോട്ട് മുങ്ങി. അതെ, കടുകുമണിയോളം സൂക്ഷ്മതയോടെയാണ് ഓരോ ബോട്ടും നിർമിക്കുന്നതും ഓടിക്കുന്നതും. ആ സൂക്ഷ്മത പാലിച്ചാൽ മാത്രമേ കരയിൽ വച്ച് നിർമിക്കുന്ന ജലയാനങ്ങൾ വെള്ളത്തിൽ മുങ്ങാതെ ഓടുകയുള്ളു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്ന് കായലിലേക്ക് ചെരിഞ്ഞ ‘സീ കുട്ടനാട്’ തൊട്ടടുത്ത ബോട്ട് ജെട്ടിയിൽ ഇടിച്ചു നിന്നു. അതുകൊണ്ടു മാത്രം മറ്റൊരു ദുരന്തം ഒഴുകിമാറി. എസ് 14 എന്ന സീ കുട്ടനാട് ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടാണ്. പേരു സൂചിപ്പിക്കുന്നതു പോലെ കുട്ടനാട് കാണാനുള്ള ബോട്ട്. ഏതാനും വർഷം മുൻപാണ് സംഭവം. ആലപ്പുഴ ജെട്ടിക്കു സമീപം ബോട്ട് ചെരിഞ്ഞു. ജെട്ടിയുടെ തിട്ടയിൽ ഇടിച്ചു നിന്നതിനാൽ മുങ്ങിയില്ല. പിന്നീട് നടന്ന പരിശോധനയിൽ കാരണം കണ്ടെത്തി. ബോട്ടിലെ വെള്ളം പുറത്തേക്കു പോകാൻ കുഴലുകളുണ്ട്. അവ ബോട്ടിൽ ജലനിരപ്പിന് മുകളിൽ നിൽക്കണം. സീ കുട്ടനാടിൽ കുഴലിന്റെ കിടപ്പ് അങ്ങനെയല്ല. ആളു കയറിയാൽ കുഴൽ വെള്ളത്തിൽ മുങ്ങും. അതോടെ ബോട്ടിൽനിന്നു വെള്ളം പുറത്തേക്കു പോകേണ്ട കുഴൽ വഴി വെള്ളം ബോട്ടിലേക്ക് കയറിത്തുടങ്ങും. അങ്ങനെ ബോട്ട് മുങ്ങി. അതെ, കടുകുമണിയോളം സൂക്ഷ്മതയോടെയാണ് ഓരോ ബോട്ടും നിർമിക്കുന്നതും ഓടിക്കുന്നതും. ആ സൂക്ഷ്മത പാലിച്ചാൽ മാത്രമേ കരയിൽ വച്ച് നിർമിക്കുന്ന ജലയാനങ്ങൾ വെള്ളത്തിൽ മുങ്ങാതെ ഓടുകയുള്ളു. അപകടങ്ങൾ തുടർക്കഥയാകുമ്പോൾ ഈ ചോദ്യം ഉയരുന്നു– എവിടെയാണ് നമുക്ക് പാളുന്നത്? 10 വർഷത്തിൽ 16 അപകടം. അവ എന്തെങ്കിലും നമ്മെ പഠിപ്പിച്ചോ? 

താനൂർ തൂവൽ തീരത്തിനു സമീപം ഒട്ടുംപുറത്ത് പൂരപ്പുഴയിൽ അപകടത്തിൽപെട്ട ബോട്ടിന്റെ ഉൾവശം. ചിത്രം ∙‌‌ മനോരമ

3 മാസം പണി മുടങ്ങി, ചുണ്ടൻ ചെരിഞ്ഞു

ADVERTISEMENT

ജലരാജാക്കന്മാരാണ് ചുണ്ടൻ വള്ളങ്ങൾ. ഏതാനും വർഷം മുൻപ് ഒരു വള്ളം പുതുക്കിപ്പണിയുന്നു. ശിൽപിയുടെ മനസ്സിലാണു കണക്ക്. അത് കൃത്യമാകും. പണി തുടങ്ങി കുറച്ചു കാലം കഴിഞ്ഞപ്പോൾ പണി മുടങ്ങി. പിന്നീട് മാസങ്ങൾ കഴിഞ്ഞാണ് പുന:രാരംഭിച്ചത്. പണി കഴിഞ്ഞ് വളളം നീറ്റിലിറങ്ങി. എന്നാൽ വള്ളത്തിന് നേരിയ ചെരിവ്. ഒരുപക്ഷേ പണി നിലച്ച മാസങ്ങൾക്കിടയിൽ തടി ഉണങ്ങിയതാകാം. പിന്നീട് എതിർഭാഗത്ത് ഭാരം സ്ഥാപിച്ചാണ് വള്ളം നിവർത്തിയത്. 

വള്ളമായാലും ബോട്ടായാലും കപ്പലായാലും ഇതാണ് നിയമം. കടലാസിലെ കണക്കും ശിൽപ്പിയുടെ മനസിലെ കണക്കുകൂട്ടലും ഒരുമിക്കണം. രൂപകൽപ്പനയിലെ ചെറിയ പിഴ പോലും ജലയാത്രയിൽ അപകടം വിളിച്ചു വരുത്തും. അതുപോലെ തന്നെ ജലനിയമങ്ങൾ പാലിക്കുന്നതിലും സമയബന്ധിതമായി നടത്തുന്ന പരിശോധനകളും ജലസുരക്ഷയിൽ ഒന്നാം സ്ഥാനത്താണ്. 50 പേരുടെ ജീവനെടുത്ത തേക്കടി ദുരന്തത്തിനും തട്ടേക്കാട് ദുരന്തത്തിലേക്കും വഴിയൊരുക്കിയത് ഇത്തരം പാകപ്പിഴകളാണ്. ‘ആണവ റിയാക്ടറുകളുടെ പ്രവർത്തനത്തിന് തയാറാക്കിയതിനേക്കാൾ കൂടുതൽ നിയമങ്ങൾ രാജ്യാന്തര മാരിടൈം ബോർഡ് ജലയാത്രയ്ക്ക് സജജമാക്കിയിട്ടുണ്ട്. അവ പലതും പാലിക്കപ്പെടുന്നില്ലെന്നു മാത്രം’, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഷിപ് ടെക്നോളജി വിഭാഗം പ്രഫസർ ഡോ. കെ. ശിവപ്രസാദ് പറയുന്നു.

ദുരന്തത്തിൽപെട്ട ബോട്ട് കരയ്ക്കെത്തിച്ച് രക്ഷാപ്രവർത്തനം നടത്തുന്നു.

∙ അപകടം, നിരോധനം, നിയന്ത്രണം... പിന്നെ എല്ലാം പഴയപടി 

‘തലയ്ക്കു മീതെ വെള്ളം ഉയർന്നാൽ അതുക്കു മീതെ വള്ളം’, കേരളം കാലങ്ങൾ പറഞ്ഞ പഴമൊഴിയാണിത്. പുഴകളും കായലുകളും നിറഞ്ഞ കേരളത്തിൽ ജലയാത്രയ്ക്ക് കാലങ്ങളുടെ ചരിത്രമുണ്ട്. പല തരത്തിലുള്ള 4000 ലേറെ ജലയാനങ്ങൾ ജലയാത്ര നടത്തുന്നു. ഈ ചരിത്രത്തിൽ അപകടങ്ങളും ഇടം തേടുന്നു. ഓരോ അപകടവും ഏതാനും നിരോധനങ്ങൾക്കും നിയന്ത്രണങ്ങൾക്കും അന്വേഷണങ്ങൾക്കും വഴി വയ്ക്കും. എന്നാൽ അപകടം കുറയ്ക്കാനോ ജലയാത്ര സുരക്ഷിതമാക്കാനോ ഇതുവരെ അധികൃതർക്ക് സാധിച്ചിട്ടില്ല. കൃത്യമായ രൂപകൽപ്പന, അവ അനുസരിച്ചുള്ള നിര്‍മാണം, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുള്ള യാത്രകൾ, നിയമങ്ങൾ നടപ്പിലാക്കാനുള്ള എൻഫോഴ്മെന്റ് സൗകര്യങ്ങൾ, അനുകൂലമായ പരിസ്ഥിതി എന്നിവയാണ് ജലസുരക്ഷയിൽ പ്രധാനം. എന്നാൽ റോഡ് ഗതാഗതത്തിന് നൽകുന്ന പരിഗണന ജലഗതാഗതത്തിന് ലഭിക്കുന്നില്ലെന്നതാണ് വാസ്തവം.

ADVERTISEMENT

രൂപകൽപ്പന അനുസരിച്ചാണ് നിർമാണം എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് യാനങ്ങൾ നീറ്റിൽ ഇറക്കുന്നത്. എല്ലാ വർഷവും ജലത്തിൽ വച്ചു പരിശോധന നടത്തും. മൂന്നു വർഷം കൂടുമ്പോൾ ഡ്രൈ ഡോക്കിൽ (വെള്ളത്തിൽനിന്ന് കയറ്റി) പരിശോധനയും നടക്കും. അഴിക്കോട്, കോഴിക്കോട്, കൊടുങ്ങല്ലൂർ, നീണ്ടകര, വിഴിഞ്ഞം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ പോർട്ട് ഓഫിസുണ്ട്. എന്നാൽ കപ്പൽ രൂപകൽപ്പന (നേവൽ ആർകിടെക്ചർ) വിദഗ്ധരുടെ അഭാവം പലയിടത്തുമുണ്ട്. 

സ്റ്റെബിലിറ്റിയില്ലാതെ ജലകന്യക, കുമരകത്ത് കാലപ്പഴക്കം 

അടിക്കടിയുണ്ടാകുന്ന ബോട്ടപകടങ്ങൾക്ക് കാരണം എന്താണ്? കാരണങ്ങൾ കണ്ടെത്തിയിട്ടും ഇവ പരിഹരിക്കാത്തത് എന്താണ്? ഒരു വർഷം രണ്ടപകടം എന്ന തോതിലേക്ക് നിരക്കുയരുന്നതിന് വേറെ കാരണം തേടേണ്ട. രൂപകൽപ്പനയിലെ പിഴവാണ് തേക്കടി ദുരന്തത്തിന് കാരണം. അപകടത്തിൽ പെട്ട ജലകന്യകയ്ക്ക് വേണ്ടത്ര സംതുലനം (സ്റ്റെബിലിറ്റി) ഉണ്ടായിരുന്നില്ല. വിനോദ സഞ്ചാരികൾക്ക് ലൈഫ് ജാക്കറ്റ് നിർബന്ധമാക്കിയതിനപ്പുറം ദുരന്തപാഠം യാത്ര ചെയ്തില്ല. ബോട്ടിന്റെ കാലപ്പഴക്കമാണ് കുമരകം ദുരന്തത്തിന് വഴിയൊരുക്കിയതെന്ന് ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയ കമ്മിഷൻ കണ്ടെത്തി. കമ്മിഷന്റെ എത്ര ശുപാർശകൾ നടപ്പായെന്ന് അന്വേഷിച്ചാൽ അറിയാം.

ജലയാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കൂട്ടായ ശ്രമം വേണം. ഫിഷറീസ് വകുപ്പ് സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇവ നടപ്പാക്കിയാൽ വലിയ മാറ്റം വരും. തീരദേശ പൊലീസ് ഹാർബറുകളിൽ നിരീക്ഷണം നടത്തിയിരുന്നു. ബോട്ട് ജീവനക്കാരുടെ സഹായത്തോടെ സുരക്ഷാ സമിതികൾ രൂപീകരിച്ചാണ് നിയമങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തിയത്. ഇതോടൊപ്പം ബോധവൽക്കരണവും നടത്തി. വിളക്ക് തെളിക്കാതിരിക്കുക, ലൈഫ് ജാക്കറ്റ് സജ്ജമാക്കാതെ ഇരിക്കുക തുടങ്ങിയ ലംഘനങ്ങൾ പതിവാണ്

ജലാശയത്തിലെ ട്രാഫിക് സംവിധാനത്തിലെ പോരായ്മയാണ് ഫോർട്ട് കൊച്ചി ദുരന്തത്തിന് കാരണം. 13 തരം യാനങ്ങളാണ് കൊച്ചു കൊച്ചിക്കായലിൽ യാത്ര നടത്തുന്നത്. നാടൻ വള്ളം മുതൽ വലിയ ബോട്ടു വരെ ഇവിടെയുണ്ട്. അവിടെ വ്യക്തമായ ഗതാഗത നിയന്ത്രണ സംവിധാനങ്ങളില്ലതാനും. ദുരന്തം നടന്ന് എട്ടു വർഷം കഴിഞ്ഞു. കായൽ പഴേ കായൽ തന്നെ. അമിത ഭാരവും കാലാവസ്ഥയും തട്ടേക്കാട് ദുരന്തത്തിന് വഴിയൊരുക്കി. മുന്നറിയിപ്പ് ബോർഡിനപ്പുറം തുടർ നടപടി മുന്നോട്ട് പോയതുമില്ല.

തേക്കടിയിൽ അപകടത്തിൽപ്പെട്ട ജലകന്യക എന്ന ബോട്ട് (ഫയൽ ചിത്രം)
ADVERTISEMENT

∙ അനധികൃത ബോട്ടുകളെ ആരു നിയന്ത്രിക്കും? തുടരുന്ന മത്സരം

ബോട്ടിനായാലും കപ്പലിനായാലും പ്രധാനം രൂപകൽപ്പനയാണ്. അതിൽ നെല്ലിട മാറിയാൽ യാനത്തിന്റെ സംതുലനം പാളും. യാനത്തിന്റെ നീളം, വീതി, ഉയരം എന്നിവ സംബന്ധിച്ച് വ്യക്തമായ അനുപാതം പാലിക്കുന്നതാണ് പ്രധാനം. രൂപകൽപ്പനയിൽ ചെറിയ പാളിച്ച വന്നാലോ? പതിവായുണ്ടാകുന്ന ഈ സാഹചര്യം നോക്കുക. "പലപ്പോഴും നിർമാണം കഴിയുമ്പോൾ ബോട്ടിന്റെ സംതുലനം കൃത്യമായിരിക്കില്ല. ജലത്തിൽ ചെരിഞ്ഞു കിടക്കുന്ന സ്ഥിതി. തുടർന്ന് ഇപ്പുറത്തെ ഭാഗത്ത് ഭാരം കയറ്റി ചെരിവു നിവർത്തും. അതോടെ ബോട്ടിന്റെ ഭാരം കൂടും. ബോട്ട് അൽപം താഴും. ബോട്ട് താഴുന്നതോടെ ഉയരത്തിലും വ്യത്യാസം വരുന്നു. ഇതോടെ ഉയരം കുറയ്ക്കേണ്ടി വരുന്നു", ഡോ. ശിവപ്രസാദ് പറയുന്നു. 

പലവട്ടം പരിശോധനകൾ കഴിഞ്ഞാണ് ബോട്ടുകൾ നീറ്റിലിറങ്ങുന്നത്. എന്നാൽ നിയമങ്ങളും വ്യവസ്ഥകളും പാലിക്കുന്നുണ്ടോ എന്ന ചോദ്യം അപ്രസക്തം. കാരണം, ഓരോ അപകടത്തിലും കണ്ടെത്തുന്ന വീഴ്ചകൾതന്നെ സാക്ഷ്യം. അപകടങ്ങൾക്ക് വഴിയൊരുക്കുന്നത് അനധികൃത ബോട്ടുകളാണെന്ന് ഓൾ കേരള ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി. വിനോദ് പറയുന്നു. "2013 ൽ പുതിയ ബോട്ടുകൾ നിരോധിച്ചു. ഇപ്പോഴും പുതിയ ബോട്ടുകൾ ഇറങ്ങുന്നു. എണ്ണം കൂടുമ്പോൾ മത്സരം കൂടും. അതോടെ നിയമം ലംഘിച്ചും പലരും പ്രവർത്തിക്കും. ഇവരെ തടയാൻ സർക്കാരിന് കഴിയുന്നില്ല. ഞങ്ങൾ കേസിനു വരെ പോയി", വിനോദ് പറഞ്ഞു. 

∙ വെള്ളത്തിൽ ചെരിയാത്ത വള്ളമുണ്ടോ, കാറ്റിൽ ഉലയാത്ത ബോട്ടുണ്ടോ? 

യാത്രയിലും രൂപകൽപ്പനയിലുമുള്ള നിയമങ്ങൾ പാലിച്ചാൽ അപകടം കുറയില്ലേ? കുറയുമെന്ന് ഉറപ്പ്. ജലഗതാഗത വകുപ്പിന്റെ യാനങ്ങൾതന്നെ സാക്ഷ്യം. സർക്കാർ ഉടമസ്ഥതയിലുള്ള ബോട്ടുകൾ അപകടത്തിൽ പെടുന്നത് കുറവാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. തേക്കടിയിൽ അപകടത്തിൽ പെട്ടത് വിനോദ സഞ്ചാര വകുപ്പിന്റെ ബോട്ടാണ്. കർശനമായ പരിശോധനകൾക്ക് ശേഷമാണ് ജലതാഗത വകുപ്പ് ബോട്ടുകൾ നീറ്റിലിറക്കുന്നതെന്ന് ഡയറക്ടർ ഷാജി വി. നായർ പറയുന്നു. ‌"ഹൾ നിർമിക്കുന്നതിനു മുൻപ് 3 വട്ടം പരിശോധന നടത്തും. സൂപ്പർ സ്ട്രക്ചർ നിർമിക്കുമ്പോഴും ഇവ തുടരും. വെള്ളത്തിൽ ഇറക്കിയ ശേഷം ഇൻക്ലിനേഷൻ ടെസ്റ്റ് (ചെരിവ്) അടക്കം നാലു പരിശോധന പിന്നെയും നടത്തും. ഇന്ത്യൻ റജിസ്ട്രി ഓഫ് ഷിപ്പിങ് (ഐആർഎസ്) മാനദണ്ഡങ്ങൾ അനുസരിച്ചാണ് നിർമാണം", ഷാജി വി. നായർ പറയുന്നു. എന്നാൽ ഈ മാനദണ്ഡങ്ങൾ എത്രത്തോളം ബോട്ട് നിർമാണത്തിൽ പാലിക്കപ്പെടുന്നുണ്ടെന്ന ചോദ്യം ബാക്കിയാണ്. 

∙ ‌തിരയടിക്കും അഴിമുഖം, വേണം അതീവ ശ്രദ്ധ

ബോട്ടുകളില്ലാത്ത ജില്ല കേരളത്തിലുണ്ടോ? കടലുമായി ബന്ധമില്ലാത്ത ഇടുക്കിയില്‍ അടക്കം ബോട്ടുകളുണ്ട്. വ‍ഞ്ചിവീടുകൾ വേമ്പനാട്ടു കായലിൽ തലങ്ങും വിലങ്ങും ഓടുമ്പോൾ ഹൈഡൽ ടൂറിസത്തിന്റെ ബോട്ടുകൾ ഇടുക്കി അണക്കെട്ടിൽ വരെയുണ്ട്. അത്രയേറെ വ്യത്യസ്തമായ സാഹചര്യത്തിലാണ് കേരളത്തിലെ ജലയാത്ര. കായലും കടലും മാത്രമല്ല കാലാവസ്ഥയും ജലസുരക്ഷയിൽ പ്രധാനമാണ്. താനൂരിൽ അപകടം നടന്ന അഴിമുഖം ജലയാത്രയ്ക്ക് ഏറ്റവും വെല്ലുവിളി ഉയർത്തുന്ന സ്ഥലമാണ്. കടലും പുഴയും ചേരുന്ന ഇവിടെ ബോട്ട് ഓടിക്കുക ഏറെ ശ്രദ്ധയോടെയാണ്. വേലിയേറ്റത്തിന്റെ തോതും തിരയുടെ സ്വഭാവവും കണക്കിലെടുത്താണ് ഇത്തരം സ്ഥലങ്ങളിൽ ബോട്ട് ഓടിക്കുക. നേർ രേഖയിൽ ബോട്ട് ഓടിച്ചാൽ മറിയാനും സാധ്യത ഏറെ. പലപ്പോഴും ഒരു കരയിൽ നിന്ന് മറുകരയിലേക്ക് അർധ വൃത്താകൃതിയിലാണ് ബോട്ട് ഓടിച്ച് എത്തിക്കുന്നത്.

താനൂരിൽ ദുരന്തത്തിൽപ്പെട്ട ബോട്ടിന്റെ ഉൾവശം. ചിത്രം : മനോരമ

വേമ്പനാട്ട് കായലിൽ കാറ്റും മഴയും പലപ്പോഴും പ്രതിസന്ധി സൃഷ്്ടിക്കുന്നുണ്ട്. തേക്കടിയിലും വൈകിട്ട് കാലാവസ്ഥ പ്രതികുലമായാൽ ബോട്ട് യാത്ര ദുഷ്കരമാകും. അപകടം ദുരന്തമായി മാറിയ ശേഷമാണ് രക്ഷാ പ്രവർത്തനം നടക്കുകയെന്ന് കാലങ്ങളോളം ബോട്ടുകളിൽ സ്രാങ്കായി സേവനം അനുഷ്ഠിച്ച ജിത്ത് പറയുന്നു. "ആലപ്പുഴയിൽ അഗ്നിശമന സേനയുടെ ബോട്ടാണ് രക്ഷാ പ്രവർത്തനം നടത്തുക. സാധാരണ ബോട്ടിന്റെ വേഗം പോലും ഇതിനില്ല. അവർ എത്തുമ്പോഴേക്ക് എല്ലാം കഴിയും. കാലാവസ്ഥ വളരെ പ്രധാനമാണ്. കായലിൽ കാറ്റുണ്ടെങ്കിൽ ബോട്ട് കരയ്ക്കടുപ്പിക്കും. ആ ജാഗ്രത വേണം", ജിത്ത് പറഞ്ഞു. സുരക്ഷിതയാത്രയ്ക്കുള്ള നിർദേശങ്ങൾ ഏറെയുണ്ട്. ബോട്ട് നിർമാണം പോലെ. അവ പലരുടെയും മനസിലാണ്. 

English Sumamry: Tanur Boat Tragedy Exposes How Safety and Design Norms Violated in Vessels - Explained