പുതുവർഷ പുലരിയിൽ ഫോർട്ട് കൊച്ചിയിൽ തടിച്ചുകൂടിയ ആളുകളില്‍ ഭൂരിഭാഗവും വൈപ്പിനില്‍ നിന്നുമുള്ള ഫെറി സർവീസിലൂടെയാണ് എത്തിയത്. ആഴമേറിയ കപ്പൽ ചാലുകളിലൂടെയുള്ള ഫെറിയുടെ സഞ്ചാരം അങ്ങേയറ്റം അപകടരമാണ്. ഈ പാതയില്‍ സർവീസ് നടത്തിയ ഒറ്റ ജങ്കാറിൽ തിങ്ങി നിറഞ്ഞാണ് ആളുകൾ സഞ്ചരിച്ചത്. യാത്രക്കാരെ നിയന്ത്രിക്കാൻ മതിയായ ജീവനക്കാർ പോലുമില്ലായിരുന്നു. ജങ്കാറിൽ കയറുന്നതിനായി ആളുകൾ തിക്കും തിരക്കും കൂട്ടിയതിനിടയിൽ രണ്ട് പെൺകുട്ടികൾ കായലിൽ വീണെങ്കിലും അവരെ നാട്ടുകാർ രക്ഷപ്പെടുത്തി. വലിയ ജനക്കൂട്ടം ഉണ്ടാകും എന്ന് ഉറപ്പായും പ്രതീക്ഷിക്കേണ്ടയിടത്താണ് ഭരണകൂടം കണ്ണടച്ചത്. ജീവൻ കയ്യിൽ പിടിച്ച് നൂറുകണക്കിന് ആളുകളുമായി തിങ്ങിനിറഞ്ഞ ജങ്കാർ പലതവണ സർവീസ് നടത്തിയെങ്കിലും നിയന്ത്രിക്കാൻ അധികാരികൾ എത്താതിരുന്ന ഇവിടെയാണ് ഭാഗ്യം എന്ന വാക്കിന് പ്രസക്തി വർധിക്കുന്നത്. എല്ലായിടത്തും ഈ ഭാഗ്യം യാത്രക്കാരെ തുണയ്ക്കാൻ എത്തണമെന്നില്ല. അവിടെയാണ് കഴിഞ്ഞ ദിവസം താനൂരിലുണ്ടായ പോലെയുള്ള അപകടങ്ങൾ സംഭവിക്കുന്നത്.

പുതുവർഷ പുലരിയിൽ ഫോർട്ട് കൊച്ചിയിൽ തടിച്ചുകൂടിയ ആളുകളില്‍ ഭൂരിഭാഗവും വൈപ്പിനില്‍ നിന്നുമുള്ള ഫെറി സർവീസിലൂടെയാണ് എത്തിയത്. ആഴമേറിയ കപ്പൽ ചാലുകളിലൂടെയുള്ള ഫെറിയുടെ സഞ്ചാരം അങ്ങേയറ്റം അപകടരമാണ്. ഈ പാതയില്‍ സർവീസ് നടത്തിയ ഒറ്റ ജങ്കാറിൽ തിങ്ങി നിറഞ്ഞാണ് ആളുകൾ സഞ്ചരിച്ചത്. യാത്രക്കാരെ നിയന്ത്രിക്കാൻ മതിയായ ജീവനക്കാർ പോലുമില്ലായിരുന്നു. ജങ്കാറിൽ കയറുന്നതിനായി ആളുകൾ തിക്കും തിരക്കും കൂട്ടിയതിനിടയിൽ രണ്ട് പെൺകുട്ടികൾ കായലിൽ വീണെങ്കിലും അവരെ നാട്ടുകാർ രക്ഷപ്പെടുത്തി. വലിയ ജനക്കൂട്ടം ഉണ്ടാകും എന്ന് ഉറപ്പായും പ്രതീക്ഷിക്കേണ്ടയിടത്താണ് ഭരണകൂടം കണ്ണടച്ചത്. ജീവൻ കയ്യിൽ പിടിച്ച് നൂറുകണക്കിന് ആളുകളുമായി തിങ്ങിനിറഞ്ഞ ജങ്കാർ പലതവണ സർവീസ് നടത്തിയെങ്കിലും നിയന്ത്രിക്കാൻ അധികാരികൾ എത്താതിരുന്ന ഇവിടെയാണ് ഭാഗ്യം എന്ന വാക്കിന് പ്രസക്തി വർധിക്കുന്നത്. എല്ലായിടത്തും ഈ ഭാഗ്യം യാത്രക്കാരെ തുണയ്ക്കാൻ എത്തണമെന്നില്ല. അവിടെയാണ് കഴിഞ്ഞ ദിവസം താനൂരിലുണ്ടായ പോലെയുള്ള അപകടങ്ങൾ സംഭവിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതുവർഷ പുലരിയിൽ ഫോർട്ട് കൊച്ചിയിൽ തടിച്ചുകൂടിയ ആളുകളില്‍ ഭൂരിഭാഗവും വൈപ്പിനില്‍ നിന്നുമുള്ള ഫെറി സർവീസിലൂടെയാണ് എത്തിയത്. ആഴമേറിയ കപ്പൽ ചാലുകളിലൂടെയുള്ള ഫെറിയുടെ സഞ്ചാരം അങ്ങേയറ്റം അപകടരമാണ്. ഈ പാതയില്‍ സർവീസ് നടത്തിയ ഒറ്റ ജങ്കാറിൽ തിങ്ങി നിറഞ്ഞാണ് ആളുകൾ സഞ്ചരിച്ചത്. യാത്രക്കാരെ നിയന്ത്രിക്കാൻ മതിയായ ജീവനക്കാർ പോലുമില്ലായിരുന്നു. ജങ്കാറിൽ കയറുന്നതിനായി ആളുകൾ തിക്കും തിരക്കും കൂട്ടിയതിനിടയിൽ രണ്ട് പെൺകുട്ടികൾ കായലിൽ വീണെങ്കിലും അവരെ നാട്ടുകാർ രക്ഷപ്പെടുത്തി. വലിയ ജനക്കൂട്ടം ഉണ്ടാകും എന്ന് ഉറപ്പായും പ്രതീക്ഷിക്കേണ്ടയിടത്താണ് ഭരണകൂടം കണ്ണടച്ചത്. ജീവൻ കയ്യിൽ പിടിച്ച് നൂറുകണക്കിന് ആളുകളുമായി തിങ്ങിനിറഞ്ഞ ജങ്കാർ പലതവണ സർവീസ് നടത്തിയെങ്കിലും നിയന്ത്രിക്കാൻ അധികാരികൾ എത്താതിരുന്ന ഇവിടെയാണ് ഭാഗ്യം എന്ന വാക്കിന് പ്രസക്തി വർധിക്കുന്നത്. എല്ലായിടത്തും ഈ ഭാഗ്യം യാത്രക്കാരെ തുണയ്ക്കാൻ എത്തണമെന്നില്ല. അവിടെയാണ് കഴിഞ്ഞ ദിവസം താനൂരിലുണ്ടായ പോലെയുള്ള അപകടങ്ങൾ സംഭവിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റ ജങ്കാറില്‍ അഴിമുഖം കടന്നത് പതിനായിരങ്ങള്‍. പുതുവർഷ ദിനത്തിലെ കൊച്ചിയിലെ ആഘോഷത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടിൽ കേരളത്തിലെ ഒരു വലിയ അപകടം തലനാരിഴയ്ക്ക് ഒഴിഞ്ഞുപോയതിനെ കുറിച്ച്  വിവരണമാണിത്. പുതുവർഷ പുലരിയിൽ ഫോർട്ട് കൊച്ചിയിൽ തടിച്ചുകൂടിയ ആളുകളില്‍ ഭൂരിഭാഗവും  വൈപ്പിനില്‍ നിന്നുമുള്ള ഫെറി സർവീസിലൂടെയാണ് എത്തിയത്. ആഴമേറിയ കപ്പൽ ചാലുകളിലൂടെയുള്ള ഫെറിയുടെ സഞ്ചാരം അങ്ങേയറ്റം അപകടരമാണ്. ഈ പാതയില്‍ സർവീസ് നടത്തിയ ഒറ്റ ജങ്കാറിൽ തിങ്ങി നിറഞ്ഞാണ് ആളുകൾ സഞ്ചരിച്ചത്. യാത്രക്കാരെ നിയന്ത്രിക്കാൻ മതിയായ ജീവനക്കാർ പോലുമില്ലായിരുന്നു. ജങ്കാറിൽ കയറുന്നതിനായി ആളുകൾ തിക്കും തിരക്കും കൂട്ടിയതിനിടയിൽ രണ്ട് പെൺകുട്ടികൾ കായലിൽ വീണെങ്കിലും അവരെ നാട്ടുകാർ രക്ഷപ്പെടുത്തി. വലിയ ജനക്കൂട്ടം ഉണ്ടാകും എന്ന് ഉറപ്പായും പ്രതീക്ഷിക്കേണ്ടയിടത്താണ് ഭരണകൂടം കണ്ണടച്ചത്. ജീവൻ കയ്യിൽ പിടിച്ച്  നൂറുകണക്കിന് ആളുകളുമായി തിങ്ങിനിറഞ്ഞ ജങ്കാർ പലതവണ സർവീസ് നടത്തിയെങ്കിലും നിയന്ത്രിക്കാൻ അധികാരികൾ എത്താതിരുന്ന ഇവിടെയാണ് ഭാഗ്യം എന്ന വാക്കിന് പ്രസക്തി വർധിക്കുന്നത്. എല്ലായിടത്തും ഈ ഭാഗ്യം യാത്രക്കാരെ തുണയ്ക്കാൻ എത്തണമെന്നില്ല. അവിടെയാണ് കഴിഞ്ഞ ദിവസം താനൂരിലുണ്ടായ പോലെയുള്ള അപകടങ്ങൾ സംഭവിക്കുന്നത്. 

ഇത് ദുരന്തങ്ങളുടെ കലണ്ടർ, അനാസ്ഥയുടെ ചരിത്രം 

ADVERTISEMENT

ഇതൊരു കലണ്ടറാണ്. അപകടങ്ങളുടേത്. ഈ കലണ്ടറിലെ തീയതികൾ നമ്മുടെ കണ്ണു തുറപ്പിക്കുമോ? ഒരു ദുരന്തമുണ്ടാകുമ്പോൾ ഇതിന് മുൻപുണ്ടായ സമാനമായ ദുരന്തങ്ങളുടെ പട്ടിക ചേർത്തു വയ്ക്കും. പിന്നെ ഇപ്പോഴുണ്ടായത് ഇനി ആവർത്തിക്കാതിരിക്കാനുള്ള  നടപടികളെ കുറിച്ച് സംസാരിക്കും. താനൂരിൽ ബോട്ടപകടം ഉണ്ടായപ്പോഴും ഈ സ്വഭാവത്തിൽ മാറ്റങ്ങളൊന്നും സംഭവിച്ചില്ല. കേരളത്തിൽ ഇതുവരെയുണ്ടായ പ്രധാനപ്പെട്ട ബോട്ടപകടങ്ങളുടെ പൊതുസ്വഭാവം പരിശോധിച്ചാൽ മതി, ഇനിയൊരു അപകടം എങ്ങനെ തടയാനാവും എന്നതിനെ കുറിച്ചുള്ള സാമാന്യ ബോധം ലഭിക്കും. കേരളത്തിലുണ്ടായ പ്രധാനപ്പെട്ട ബോട്ട് അപകടങ്ങളെ കുറിച്ച് പരിശോധിക്കാം. ഇതുവരെയുള്ള എല്ലാ അപകടങ്ങളുടെയും കാരണങ്ങൾക്ക് പൊതു സ്വഭാവമുണ്ട്. അതുപോലെ തുടർ നടപടിക്കും. ഒന്നും സംഭവിക്കാറില്ലെന്നതാണ് അനുഭവം. 

താനൂരിലുണ്ടായ അപകടത്തിൽ തകർന്ന ബോട്ടിന്റെ ദൃശ്യം (ചിത്രം – വിധുരാജ് എം ∙ മനോരമ)

1924 പല്ലന ബോട്ടപകടം

കേരളത്തിലെ ബോട്ടു ദുരന്തങ്ങളുടെ ലഭ്യമായ ചരിത്രം മഹാകവി കുമാരനാശാന്റെ ജീവൻ കവർന്ന ആലപ്പുഴയിലെ പല്ലനയിലെ ബോട്ടപകടം മുതലാണ്. 1924 ജനുവരി 14നാണ് പല്ലനയിൽ ബോട്ടപകടം സംഭവിച്ചത്. കുമാരനാശാൻ അടക്കം 24 പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്. റെഡീമർ എന്ന് പേരുള്ള ബോട്ട് രാത്രി പത്തരയോടെയാണ് ആലപ്പുഴയിലെ പല്ലനയിൽ മറിഞ്ഞത്.

1971 കരമന ബോട്ടപകടം

ADVERTISEMENT

തിരുവനന്തപുരം കരമനയാറ്റിലുണ്ടായ ബോട്ടപകടത്തിൽ പതിനൊന്ന് യാത്രക്കാരാണ് മരണപ്പെട്ടത്. ആകെ ബോട്ടിലുണ്ടായിരുന്ന 12 പേരിൽ ഒരു പെൺകുട്ടി മാത്രം രക്ഷപ്പെട്ടു. 

1980 കണ്ണമാലി ബോട്ടപകടം

എറണാകുളത്തെ കണ്ണമാലി കായലിൽ 1980ല്‍ സംഭവിച്ച ബോട്ടപകടത്തിൽ 29 പേര്‍ക്കാണ് ജീവൻ നഷ്ടമായത്. 

1983 വല്ലാർപ്പാടം അപകടം

ADVERTISEMENT

കൊച്ചിയിലെ വല്ലാർപാടത്ത്  1983ൽ സംഭവിച്ച ബോട്ടപകടത്തിൽ 18 പേർക്ക് ജീവന്‍ നഷ്ടമായി. 

1990 കൊച്ചി ബോട്ടപകടം

കൊച്ചിയിൽ 1990ലുണ്ടായ ബോട്ടപകടത്തിൽ അഞ്ചു പേർക്കാണ് ജീവൻ നഷ്ടമായത്. 

1990 പേപ്പാറ ബോട്ടപകടം

തലസ്ഥാന ജില്ലയിലെ പേപ്പാറ ഡാം റിസർവയറിലുണ്ടായ ബോട്ടപകടത്തിൽ ഏഴുപേരാണ് മരണപ്പെട്ടത്. 

2002 കുമരകം ബോട്ടപകടം

2002 ജൂലൈ 27ന് അതിരാവിലെയുണ്ടായ ബോട്ടപകടമായിരുന്നു കുമരകത്തേത്. രാവിലെ 6.10ന് വേമ്പനാട്ട് കായലിൽ കുമരകത്തിന് സമീപമാണ് ജലഗതാഗത വകുപ്പിന്റെ എ 53 നമ്പർ ബോട്ട് അപകടത്തിൽപ്പെട്ടത്. മുഹമ്മയിൽ നിന്ന് രാവിലെ 5.45-ന്‌ നിറയെ യാത്രക്കാരുമായി കുമരകത്തേക്കു തിരച്ച ബോട്ട്  ലക്ഷ്യസ്ഥാനത്തെത്താൻ കേവലം ഒരു കിലോമീറ്റർ മാത്രം ബാക്കി നിൽക്കവേയാണ് അപകടമുണ്ടായത്. പി.എസ്.സി ലാസ്റ്റ് ഗ്രേഡ് പരീക്ഷയെഴുതാൻ പോയ ഉദ്യോഗാർഥികളായിരുന്നു യാത്രക്കാരിൽ ഏറെയും. 29 പേർക്കാണ് ഈ അപകടത്തിൽ ജീവൻ നഷ്ടമായത്. ഇതിൽ 15 പേർ സ്ത്രീകളായിരുന്നു. അപകടത്തിൽ ഒൻപത് മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. 

2007 തട്ടേക്കാട്  ബോട്ടപകടം

കേരളത്തിലെ ബോട്ടപകടങ്ങളിൽ ഏറ്റവും ദാരുണമായിരുന്നു തട്ടേക്കാട് നടന്നത്. അപടകത്തിൽ മരിച്ച 18 പേരിൽ ഭൂരിഭാഗവും സ്കൂൾ വിദ്യാർഥികളായിരുന്നു. അങ്കമാലിയിലെ സ്കൂളിൽ നിന്നും വിനോദയാത്രയ്ക്കു പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. സ്കൂളിലെ 15 വിദ്യാർത്ഥികളും അധ്യാപകരടക്കം മൂന്ന് ജീവനക്കാരും മരിച്ചു. വിദ്യാർഥികളെ  രക്ഷപ്പെടുത്തിയത് നീന്തലറിയാവുന്ന അധ്യാപകരായിരുന്നു. പത്തിൽ താഴെ ആളുകളെ കയറ്റാൻ അനുമതിയുണ്ടായിരുന്ന ബോട്ടിൽ 61 പേരെ കയറ്റിയതാണ് അപകടത്തിന് കാരണമായത്. 

തേക്കടി ബോ‍ട്ടപകടത്തിന്റെ ദൃശ്യങ്ങൾ (ചിത്രം – Reuters/ Stringer)

2009 തേക്കടി ബോട്ടപകടം

കേരളത്തിലെ ഏറ്റവും വലിയ ബോട്ടപകടമായി കണക്കാക്കുന്നത് 2009 സെപ്റ്റംബർ 30ന് തേക്കടിലുണ്ടായ ബോട്ടപകട‌മാണ്. തേക്കടിയിൽനിന്ന് മുല്ലപ്പെരിയാറിലേക്ക് പോവുകയായിരുന്ന കെ.ടി.ഡി.സിയുടെ ജലകന്യക  എന്ന  ബോട്ടാണ് അപകടത്തിൽപ്പെട്ടത്. വിനോദസഞ്ചാരത്തിനെത്തിയ 45 ബോട്ട് യാത്രികർക്കാണ് അന്ന് ജീവൻ നഷ്ടമായത്. അപകടത്തിൽപ്പെട്ടവരിൽ  കൂടുതലും  കേരളത്തിന് പുറത്തുള്ളവരായിരുന്നു. ബോട്ടിന്റെ അശാസ്ത്രീയമായ നിര്‍മാണവും കൂടുതലാളുകളെ കയറ്റിയതും ലൈഫ് ജാക്കറ്റുകള്‍ ഇല്ലാതിരുന്നതുമാണ് അപകടകാരണമായി  കണ്ടെത്തിയത്. 

2013 ആലപ്പുഴ ഹൗസ് ബോട്ടപകടം

ആലപ്പുഴ പുന്നമടയിൽ ഹൗസ് ബോട്ട് മുങ്ങി ചെന്നൈയിലിൽ നിന്നുള്ള നാല് പേർ മരിച്ചു. 2013 ജനുവരി 26നായിരുന്നു അപകടം.

മട്ടാഞ്ചേരി ബോട്ടപകടം

കൊച്ചി നഗരസഭയുടെ എം.ബി ഭാരതെന്ന ബോട്ടാണ് 2015ൽ ഫോർട്ട് കൊച്ചി- വൈപ്പിനിൽ അപകടത്തിൽപ്പെട്ടത്. 11 പേർ അന്നു മരിച്ചു. യാത്രാബോട്ടിനെ വേഗത്തിലെത്തിയ വള്ളം ഇടിച്ചായിരുന്നു അപകടം. എം.ബി ഭാരതിൽ 45 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

2015ലെ ഫോർ‌ട്ട് കൊച്ചി ബോട്ടപകടത്തിൽ നിന്ന് (ചിത്രം– ഇ.വി ശ്രീകുമാർ ∙ മനോരമ)

ഒടുവിൽ താനൂരും; മരണം 22 

വിനോദയാത്രാ ബോട്ട് മറിഞ്ഞ് താനൂരിൽ മരണപ്പെട്ടത് 22 പേരാണ്.  പരപ്പനങ്ങാടി–താനൂർ നഗരസഭാ അതിർത്തിയിലെ പൂരപുഴയിൽ ഒട്ടുംപുറം തൂവൽ തീരത്തിനുസമീപം രാത്രി ഏഴോടെയായിരുന്നു അപകടം. ജീവനക്കാരടക്കം 26 പേർക്കു യാത്ര ചെയ്യാവുന്ന ബോട്ടിൽ 40ലേറെ പേർ ഉണ്ടായിരുന്നതാണ് അപകടത്തിന് ഇടയാക്കിയതെന്നായിരുന്നു പ്രാഥമിക വിവരം. പിന്നാലെ അപകടത്തിൽപ്പെട്ട ബോട്ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചതോടെയാണ് അധികാരികൾ കാട്ടിയ  അനാസ്ഥ വ്യക്തമായത്. 20000 രൂപയ്ക്ക് മീൻ പിടിക്കാൻ ഉപയോഗിക്കുന്ന ബോട്ടുവാങ്ങി രൂപമാറ്റം വരുത്തിയതാണ് താനൂരിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബോട്ടെന്നതാണ് പ്രധാന കണ്ടെത്തൽ. വൈകുന്നേരം അഞ്ചോടെയാണ് യാത്രക്കാരെ കുത്തി നിറച്ച് ബോട്ട് സവാരി ആരംഭിച്ചത്. പൂരപ്പുഴ കടലുമായി ചേരുന്ന അഴിമുഖത്ത് രാത്രി ഏഴുമണി കഴിഞ്ഞപ്പോഴാണ് ബോട്ടെത്തിയത്.  ഇവിടെ വച്ചായിരുന്നു അപകടം. ബോട്ട് മറി‍ഞ്ഞ് പത്ത് മിനിറ്റിന് ശേഷം സ്ഥലത്തെത്തിയ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. രാത്രി 9.30ഓടെ അപകടത്തിൽപ്പെട്ട ബോട്ട് കരയ്ക്കടുപ്പിച്ചു.  

അലംഭാവത്തിന്റെ ജലയാത്ര, പാഠമാക്കാം ആകാശയാത്ര 

കര, ജല, വ്യോമ ഗതാഗത മാർഗങ്ങളിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നത് റോഡുക‌ളുൾപ്പെടുന്ന കരമാർഗത്തിലാണെന്നതിൽ സംശയമില്ല. ഗതാഗതത്തിന്റെ വലിയൊരു ശതമാനവും കരമാർഗമുള്ളവയാണെന്നതിനാൽ അപകടങ്ങൾ പതിവാണ്. എന്നാൽ ചെലവ് കൂടിയ ഗതാഗത മാർഗമായ വ്യോമഗതാഗതത്തിൽ അപകടങ്ങളുടെ എണ്ണം വളരെ കുറവാണ്. ഇതിനുള്ള പ്രധാന കാരണം ഉണ്ടാവുന്ന അപകട സാധ്യതകള്‍ പോലും വേണ്ട വിധം പഠിച്ച് ഭാവിയിൽ ഒഴിവാക്കുന്നതിനുള്ള മുന്‍കരുതലുകൾ സ്വീകരിക്കുന്നതിനാലാണ്. അപകട സാധ്യത കൂടുതലുള്ളതിനാൽ എടുക്കുന്ന മുൻകരുതലുകൾക്ക് വ്യോമഗതാഗത മേഖലയിൽ വലിയ പ്രാധാന്യം ലഭിക്കുന്നു. അതേസമയം ഏറ്റവും ചെലവ് കുറഞ്ഞ ജലഗതാഗതത്തിൽ അപകടങ്ങൾ കുറവാണെങ്കിലും ദുരന്തങ്ങളുടെ വ്യാപ്തി വലുതാണ്. കേരളത്തിൽ അടിക്കടിയുണ്ടാവുന്ന ബോട്ടപകടങ്ങളിൽ  ഓരോന്നും ഇഴകീറി പരിശോധിച്ചാൽ വീഴ്ച എവിടെ സംഭവിക്കുന്നു എന്ന് കൃത്യമായി മനസിലാക്കാനാവും. 

2000 കഴിഞ്ഞു, അപകടങ്ങൾ പെരുകുന്നു 

കേരള ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും പഴക്കമേറിയ ബോട്ടപകടമായ പല്ലന അപകടത്തിൽ മരണപ്പെട്ടവർ 24 പേരാണ്. അതിന് ശേഷമുണ്ടായ 1980ലെ കണ്ണമാലി കായലിലെ ബോട്ടപകടത്തിൽ മരിച്ചത് 29 പേര്‍. ഇതിന് ശേഷം നിരവധി ചെറിയ അപകടങ്ങൾ പലപ്പോഴായി സംഭവിച്ചിട്ടുണ്ട്. എന്നാല്‍  കേരളത്തിൽ 2000നുശേഷമുണ്ടായ  ബോട്ട് അപകടങ്ങളിൽ മരണസംഖ്യ കുത്തനെ ഉയര്‍ന്നിട്ടുണ്ട് എന്നു കാണാം. 2002ലെ കുമരകം ബോട്ടപകടത്തിൽ 29 പേരും തട്ടേക്കാട് അപകടത്തില്‍ 18 പേരും 2009ലെ തേക്കടി അപകടത്തിൽ 45 യാത്രികർക്കുമാണ് ജീവന്‍ നഷ്ടമായത്. വർഷങ്ങൾ കഴിയു‌ന്തോറും ബോട്ട് നിർമാണത്തിലടക്കം സാങ്കേതിക വിദ്യയുടെ പുരോഗതി അപകട സാധ്യത കുറയ്ക്കുന്നുണ്ട്. യാത്രക്കാർക്ക് രക്ഷപെടുന്നതിനുള്ള സുരക്ഷാ മാർഗങ്ങളിലും രക്ഷാപ്രവർത്തനത്തിലും, പ്രാഥമിക–വിദഗ്ധ ചികിത്സാ സൗകര്യങ്ങളിലടക്കം മാറ്റങ്ങളുണ്ടായിട്ടും കേരളത്തിൽ ബോട്ടപകടത്തിൽ മരണപ്പെടുന്നവരുടെ എണ്ണവും അപകടങ്ങളുടെ ആഘാതവും വർഷം കഴിയുന്തോറും വര്‍ധിക്കുന്നതായിട്ടാണ് കണ്ടുവരുന്നത്. 

∙ വിനോദ സഞ്ചാരികൾ എന്നും രക്തസാക്ഷികൾ 

കേരളത്തിലെ ബോട്ടപകടങ്ങളുടെ ചരിത്രം പരിശോധിച്ചാൽ ആദ്യകാലത്തുള്ള അപകടങ്ങളെല്ലാം  പൊതുഗതാഗതത്തിന് ഉപയോഗിച്ചിരുന്ന ബോട്ടുകളിലായിരുന്നു. എന്നാൽ 2000ന് ശേഷമുള്ള അപകട ചിത്രങ്ങളിൽ വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുന്ന ബോട്ടുകളാണ് വലിയ അപകടം വരുത്തി വച്ചിട്ടുള്ളതെന്ന് കാണാനാവും. ജലഗതാഗത വകുപ്പിന്റെ വിവിധ ബോട്ടുകൾ കേരളത്തിൽ നിത്യവും സർവീസ് നടത്തുന്നുണ്ട്. ഇവയില്‍ പലതും കാലപ്പഴക്കമേറിയതാണെന്ന ആക്ഷേപവുമുണ്ട്. എന്നാൽ ഇതിലെ യാത്രക്കാർ ജലസവാരിയുമായി പൊരുത്തപ്പെട്ടിട്ടുള്ളവരാണ്. കേരളത്തിൽ അടുത്ത കാലത്തുണ്ടായ ബോട്ടപകടങ്ങളിൽ പ്രത്യേകിച്ച് തട്ടേക്കാട്, തേക്കടി, താനൂർ തുടങ്ങിയ വലിയ അപകടങ്ങൾക്ക് ഇടയാക്കിയത് വിനോദ സഞ്ചാരികളുമായി സഞ്ചരിച്ച ബോട്ടുകളാണെന്നത് ഓർക്കേണ്ട വസ്തുതയാണ്. 

എന്നും വൈകിട്ട് അപകടം, നിർത്തുമോ രാത്രിയാത്ര 

പല്ലനയിലെ ബോട്ടപകടം നടക്കുന്നത് രാത്രി പത്തര മണിക്കായിരുന്നു. ഏറ്റവും ഒടുവിൽ താനൂരിൽ ബോട്ട് അപകടത്തിൽപ്പെട്ടത് രാത്രി ഏഴര മണിയോടെയായിരുന്നു. അടുത്തിടെ കേരളത്തിലുണ്ടായ ബോട്ടപകടങ്ങള്‍ പരിശോധിച്ചാൽ വലിയ അപകടങ്ങൾ മിക്കതും സംഭവിച്ചത് വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് എന്നു കാണാം. തേക്കടിയിലും തട്ടേക്കാടുമെല്ലാം ഇതാവർത്തിച്ചു. വിനോദ സഞ്ചാരികളെ കയറ്റുന്ന ബോട്ടുകൾ സൂര്യൻ അസ്തമിച്ചതിന് ശേഷവും പണക്കൊതിയാൽ സർവീസിന് തയ്യാറാകുന്നു. പലപ്പോഴും ദിവസത്തിലെ അവസാന സർവീസിൽ കൂടുതൽ ആളുകളെ കയറ്റാനും ബോട്ടുടമകൾ തയ്യാറാകുന്നതും കാണാം. 

ഹൗസ് ബോട്ട് (ഫയൽ ചിത്രം)

സ്ഥിരം കുറ്റവാളി അമിത ഭാരം, ആരു തടയും ലാഭക്കൊതി? 

സഞ്ചാരത്തിന് ഉപയോഗിക്കുന്ന ഏതു വാഹനവുമാവട്ടെ അതിൽ കയറ്റാവുന്ന ആളുകളുടെ എണ്ണം, അഥവാ ഭാരം അതിനൊരു കണക്കുണ്ടാവുക സ്വാഭാവികമാണ്. 95 പേര്‍ക്ക് കയറാവുന്ന ബോട്ടില്‍ 151 യാത്രക്കാരെ കയറ്റി പോയപ്പോഴാണ് കേരളത്തിന്റെ  ആധുനിക ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യത്തെ ബോട്ടപകടം ആലപ്പുഴയിൽ പല്ലനയിൽ സംഭവിച്ചത്. താനൂരിൽ സംഭവിച്ച ബോട്ടപകടത്തിലും വില്ലനായത് യാത്രക്കാരുടെ ബാഹുല്യമാണ്. തട്ടേക്കാട് അപകടത്തിൽ പത്തിൽ താഴെ ആളുകളെ കയറ്റാൻ അനുമതിയുണ്ടായിരുന്ന ബോട്ടിലാണ് 61 ‌പേരെ കയറ്റിയത്. തേക്കടിയിൽ അപകടത്തിന് കാരണമായ ജലകന്യക സർവ്വീസ് ആരംഭിച്ച് നാൽപ്പത്തിയഞ്ചാമത്തെ  ദിവസമായിരുന്നു അപകടം ഉണ്ടായത്.

പുത്തൻ ബോട്ടിനും അപകടമണിയടിച്ചത് അമിത ഭാരമായിരുന്നു. 75 പേർ കയറേണ്ട ബോട്ടിൽ 97 പേരാണ് അപകടസമയത്തുണ്ടായിരുന്നത്. അതും കൂടുതൽ പേരും കാഴ്ചകൾ കാണുന്നതിനായി മുകളിലത്തെ ഡെക്കിലായിരുന്നു. പെട്ടെന്നു വെട്ടിത്തിരിച്ചപ്പോൾ 180 ഡിഗ്രിയിൽ ബോട്ട് മറിഞ്ഞതായിരുന്നു അപകട കാരണം. കുമരകം ബോട്ടപകടത്തിലും തട്ടേക്കാട് ബോട്ട് അപകടത്തിലും അധികം യാത്രക്കാരെ കയറ്റിയത് അപകട കാരണമായി കണ്ടെത്തിയിട്ടുണ്ട്. അമിത ഭാരം കയറ്റി ജലത്തിലൂടെ സഞ്ചരിക്കുന്ന ബോട്ട് മുങ്ങും എന്നതിന് വലിയ പഠനമൊന്നും നടത്തേണ്ട കാര്യമില്ല. നിയമം കർശനമായി പാലിക്കാനുള്ള ഒരു വ്യവസ്ഥിതിയുണ്ടാക്കിയാൽ മതി. 

താനൂരിൽ അപകടമുണ്ടാക്കിയ ബോട്ട് (ചിത്രം ∙ മനോരമ)

കാലപ്പഴക്കം, ലൈസൻസില്ലാതെ സർവീസ്

വിനോദ സഞ്ചാരികളുമായി സവാരി നടത്തുന്ന ബോട്ടുകൾക്ക് അപകടം സംഭവിച്ച് കഴിയുമ്പോള്‍ മാത്രമാണ് അവയുടെ ഫിറ്റ്നസ് വിവരങ്ങളും യാത്രാനുമതിക്കായുള്ള ലൈസൻസ് വിവരങ്ങളെ കുറിച്ചും അധികാരികള്‍ അന്വേഷിച്ച് ചെല്ലുന്നത്. താനൂരിൽ അപകടത്തിൽപ്പെട്ടത് മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ട് രൂപമാറ്റം വരുത്തി യാത്രാ ബോട്ടാക്കിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ മറ്റു ബോട്ടപകടങ്ങളെ കുറിച്ച് പരിശോധിച്ചാലും ഈ വീഴ്ചകൾ കാണാനാവും. നിരത്തിലോടുന്ന വാഹനങ്ങള്‍ക്കെന്ന പോലെ യാത്രാ ബോട്ടുകൾക്കും കാലാകാലങ്ങളില്‍ ഫിറ്റ്നസ് പരിശോധന നടത്തി രേഖകൾ കൈമാറേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. ഇതിന് ഹാജരാകാത്ത ബോട്ടുകളെ സർവീസിൽ നിന്നും വിലക്കുകയും വേണം. ഇക്കാര്യത്തിൽ ആവർത്തിച്ചുവരുന്ന അലംഭാവമാണ് അപകടങ്ങളെ തുടർക്കഥയാക്കുന്നത്. 

സുരക്ഷാ സൗകര്യങ്ങൾ കടലാസിൽ തന്നെ 

താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ടിൽ നിന്നും ആളുകളെ രക്ഷിക്കാൻ പത്ത് മിനിട്ടിനകം മത്സ്യത്തൊഴിലാളികളും നാട്ടുകാരും കുതിച്ചെത്തിയിരുന്നു. ബോട്ടിലെ യാത്രക്കാർ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നുവെങ്കില്‍ ഒരാളുടെ പോലും ജീവൻ ഒരുപക്ഷേ നഷ്ടമാകുമായിരുന്നില്ല. ബോട്ടിൽ കയറ്റാൻ അനുമതിയുള്ള യാത്രക്കാർക്ക് ആവശ്യമായ ലൈഫ് ജാക്കറ്റ് കരുതണമെന്നാണ് ചട്ടം. പത്തെണ്ണം അധികവും കരുതണം, കുട്ടികളെ ഉദ്ദേശിച്ചാണ് ഇത്. ഇതു കൂടാതെ മൂന്ന് യാത്രികർക്ക് ഒരെണ്ണം വീതം ലൈഫ് ബോയയും വേണം. ബോട്ടിലെ യാത്രികരുടെ സുരക്ഷ ഉറപ്പാക്കേണ്ട ചുമതല ബോട്ടുടമയ്ക്കും സർക്കാർ സംവിധാനങ്ങൾക്കും ഒരുപോലെയുണ്ട്. നിസാരമായി കണ്ട് ലൈഫ് ജാക്കറ്റ് ധരിക്കാന്‍ മടികാട്ടിയവർക്ക് നൽകേണ്ടി വന്നത് അവരുടെ സ്വന്തം ജീവനാണ്. താനൂർ അപകടത്തിൽ തന്നെ ലൈഫ് ജാക്കറ്റ് ധരിച്ചതുകൊണ്ട് രക്ഷപ്പെട്ടുവെന്ന് അഭിപ്രായപ്പെട്ട യാത്രക്കാരുണ്ട്. എന്നാൽ കയറ്റാവുന്നതിലും അധികം യാത്രക്കാരെ കുത്തി നിറച്ച ബോട്ട് ജീവനക്കാരുടെ അനാസ്ഥയാണ് വലിയ ദുരന്തത്തിനിടയാക്കിയത്. 

അപകടത്തിൽപെട്ട ബോട്ട്. (Photo: Vidhuraj / Manorama)

പഠിച്ച് മതിയായില്ലേ? അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണം നടപടി

താനൂരിൽ ബോട്ടപകടം ഉണ്ടായതിന് തൊട്ടുപിന്നാലെ അപകടത്തെ കുറിച്ച് പഠിക്കാൻ ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ ഉത്തരവായി. ഈ അന്വേഷണം പ്രഖ്യാപിക്കുമ്പോൾ 2000ത്തിന് ശേഷം കേരളത്തിലുണ്ടായ മൂന്ന് വലിയ ബോട്ട് അപകടങ്ങളുടെ കാരണങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മീഷനുകളുടെ റിപ്പോർട്ട് സർക്കാരിന്റെ കൈവശം പൊടിപിടിച്ച് ഇരിപ്പുണ്ട് എന്നെങ്കിലും ഓർക്കണമായിരുന്നു. അപകടരഹിത ജലയാത്രയ്ക്കു വേണ്ട നിരവധി ശുപാർശകളാണ് അന്വേഷണത്തിന്റെ ഫലമായി സർക്കാരിലേക്ക് നൽകപ്പെട്ടത്. കുമരകം, തട്ടേക്കാട്, തേക്കടി ബോട്ട് ദുരന്തങ്ങൾ അന്വേഷിച്ച കമ്മീഷനുകൾ സമർപ്പിച്ച റിപ്പോർട്ടുകളിലെ പ്രധാന ശുപാർശകൾ പരിശോധിക്കാം. 

ജലരേഖയായ സുരക്ഷാ നിർദേശങ്ങൾ

അപകടങ്ങളുടെ കാര്യത്തിൽ കേരളം ഉഴപ്പനായ വിദ്യാർഥിയാണ്. ഓരോ അപകടങ്ങൾക്കും ശേഷം അനേകം അന്വേഷണ കമ്മിഷനുകൾ വരും. അവ പഠിച്ച് റിപ്പോർട്ടും നൽകും. എന്നാൽ അവ നടപ്പാക്കിയോ എന്ന് ആരും തിരക്കാറില്ല. ഈ റിപ്പോർട്ടുകൾ വായിച്ചാൽ ബോട്ട് യാത്രയ്ക്ക് ധൈര്യം തോന്നും. പക്ഷേ ഓർക്കുക. ഈ നിർദേശങ്ങളിൽ ഒന്നും തന്നെ നടപ്പാക്കിയിട്ടില്ലെന്ന്. 

ജസ്റ്റിസ് കെ. നാരായണ കുറുപ്പ് (ഫയൽ ചിത്രം – PTI)

ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് കമ്മിഷൻ  

2002 ലെ 29 പേരുടെ മരണത്തിന് ഇടയാക്കിയ കുമരകം ബോട്ട് അപകടത്തിന് പിന്നാലെയാണ് അപകടരഹിത ജലയാത്രയെ കുറിച്ച് പഠിക്കുന്നതിനായി ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് കമ്മിഷനെ സർക്കാർ നിയമിച്ചത്. കമ്മിഷന്റെ പ്രധാന ശുപാർശകൾ ഇവയായിരുന്നു. 

– ജലഗതാഗതത്തിനു സംസ്ഥാനത്ത് സുരക്ഷാ കമ്മിഷണർ 

– എല്ലാ യാത്രാ ബോട്ടുകൾക്കും ഇൻഷുറൻസ് പരിരക്ഷ   

– ബോട്ടുകൾ രൂപമാറ്റം വരുത്തിയാൽ കർശന നടപടി

– ലൈഫ് ജാക്കറ്റുകൾ നിർബന്ധമാക്കണം

– കൃത്യസമയത്ത് ബോട്ടുകളുടെ അറ്റകുറ്റപ്പണി 

– മരിച്ചവരുടെ ആശ്രിതർക്കു നഷ്‌ടപരിഹാരമായി ഒരു കോടിയോളം രൂപ  

– കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി

– ഹൗസ് ബോട്ടുകളുടെ പ്രവർത്തനം ഏകീകൃത സംവിധാനത്തിലാക്കണം

– ലൈസൻസും ഫിറ്റ്നസും ഇല്ലാത്ത ബോട്ടുകളുടെ സർവീസ് തടയണം 

∙ ജസ്റ്റിസ് എം. എം. പരീതുപിള്ള കമ്മിഷൻ 

2007 ൽ സ്കൂൾ വിദ്യാര്‍ഥികളടക്കം 18 പേരുടെ മരണത്തിനിടയാക്കിയ തട്ടേക്കാട് ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം നടത്താൻ ജസ്റ്റിസ് എം. എം. പരീതുപിള്ള കമ്മിഷനെയാണ് സർക്കാർ നിയോഗിച്ചത്. കമ്മിഷന്റെ പ്രധാന ശുപാർശകൾ 

– ഉൾനാടൻ ജലഗതാഗത മേഖലയിൽ സുരക്ഷ ഉറപ്പാക്കുന്ന തരത്തിൽ സമഗ്ര നിയമനിർമാണം വേണം. 

– സ്‌കൂളുകളിൽ പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി നീന്തൽ പരിശീലനം നൽകണം.  

– സ്‌കൂൾ വിനോദയാത്രയ്‌ക്കു ബാധകമായ സർക്കാർ ഉത്തരവ് കർശനമായി പാലിക്കണം. വീഴ്‌ചയുണ്ടായാൽ കർശനശിക്ഷ.  

– ബോട്ട് ലൈസൻസിൽ കർശന വ്യവസ്‌ഥകൾ ഏർപ്പെടുത്തി നിലവിലുള്ള സംവിധാനം പരിഷ്കരിക്കണം.   

– ബോട്ടുകളിൽ ജീവൻരക്ഷാ ഉപാധികൾ ഒരുക്കുന്നതും യഥാകാലം അറ്റകുറ്റപ്പണി      നടത്തുന്നതും ഉദ്യോഗസ്‌ഥരുടെ  മേൽനോട്ടത്തിലാക്കണം. 

– കാലപ്പഴക്കം ചെന്ന ബോട്ടുകൾ റദ്ദാക്കണം 

– കാലപ്പഴക്കമുള്ള ബോട്ടുകളുടെ സർവീസ് തടയണം 

അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പൊതുദർശനത്തിന് വച്ച പരപ്പനങ്ങാടി പുത്തൻ കടപ്പുറം മിസ്ബാഹുൽ ഹുദാ മദ്രസയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. (ചിത്രം: പിആർഡി)

ജസ്റ്റിസ് ഇ. മൈതീൻകുഞ്ഞ് കമ്മിഷൻ 

2009 ൽ 45 പേരുടെ മരണത്തിന് കാരണമായ തേക്കടി ബോട്ടപകടത്തിന് പിന്നാലെയാണ് അന്വേഷണത്തിനായി ജസ്റ്റിസ് ഇ. മൈതീൻകുഞ്ഞ് കമ്മിഷനെ സർക്കാർ നിയോഗിച്ചത്. കമ്മിഷന്റെ പ്രധാന ശുപാർശകൾ 

– ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനും ജലഗതാഗത മേഖലയെ ഒരു കുടക്കീഴിൽ      കൊണ്ടുവരാനുമായി സംസ്‌ഥാന മാരിടൈം ബോർഡ് രൂപീകരിക്കണം. 

– നേവൽ ആർക്കിടെക്‌ട്, മറൈൻ എൻജിനീയർ തുടങ്ങിയ വിദഗ്‌ധരെ ഇതിൽ ഉൾപ്പെടുത്തണം. 

– ബോട്ട് പരിശോധന, ജീവനക്കാരുടെ പരിശീലനം എന്നിവ ബോർഡിനു കീഴിലാക്കണം. അയൽ സംസ്‌ഥാനങ്ങളിലെ മാതൃക സ്വീകരിക്കാം.  

– ബോട്ട് യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ  

– ദുരന്തത്തിനു കാരണക്കാരായ ടൂറിസം വകുപ്പിലെയും കെടിഡിസിയിലെയും ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി 

– അപകടത്തിൽപ്പെട്ട ബോട്ട് വാങ്ങിയതിന്റെ വ്യവസ്ഥകൾ പരിശോധിക്കണം.

മൂന്ന് അന്വേഷണ കമ്മിഷനുകൾ മാസങ്ങളെടുത്ത് സർക്കാർ ഖജനാവില്‍ നിന്നും ലക്ഷങ്ങൾ ചെലവഴിച്ച് വിദഗ്ധ അഭിപ്രായങ്ങൾ തേടി തയാറാക്കിയ റിപ്പോ‍‌ർട്ടുകളിലെ എത്ര നിർദേശങ്ങളാണ് നടപ്പിലാക്കാനായത്? വെള്ളത്തില്‍ വരച്ച വര എന്ന പഴഞ്ചൊല്ല് പോലെയാണ് വെള്ളത്തിൽ ഓളങ്ങളുണ്ടാക്കി അകലത്തേക്ക് മായുന്ന ബോട്ടുകളിലെ സുരക്ഷയും. ബോട്ടപകടങ്ങൾ ഇടവേളകളിൽ ആവർത്തിക്കുമ്പോൾ  കുറച്ചു കാലത്തേയ്ക്ക് ഉണരുന്ന അധികാരികള്‍ പിന്നീട് അക്കാര്യം മറക്കുന്നു. നാൽപ്പത്തിനാല് നദികളും, കായലുകളും കടലും ചേർന്ന കേരളത്തിൽ ജലമാര്‍ഗമുള്ള സഞ്ചാരത്തിന് ഇനിയെങ്കിലും പ്രാധാന്യം കൽപ്പിക്കുമെന്ന് കരുതാം.

 

English Summary: Tanur Boat Tragedy: Has Kerala learnt anything from Previous incidents?