കണ്ണീരിൽ മുങ്ങിയ ആ കാഴ്ച നാം മറന്നിട്ടില്ല. അന്ന് എളവൂർ സ്കൂളിന്റെ മുറ്റത്തു നിരന്നു കിടന്ന കുരുന്നു ജീവനുകള്‍ക്കു മുന്നില്‍ നാം വിതുമ്പി. തട്ടേക്കാട് ബോട്ടു ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍. അവർ നമ്മോടു ചോദിക്കുന്നുണ്ടായിരുന്നോ, എന്തിന് ഞങ്ങളെ മരണത്തിലേക്ക് തള്ളി വിട്ടു എന്ന്. ഒന്നു വാവിട്ടു കരയാൻ പോലുമാകാതെയാണ് അവരന്ന് അഴലിന്റെ ആഴങ്ങളിലേക്കു താഴ്ന്നു പോയത്. താനൂരിലും സ്ഥിതി മറിച്ചല്ല. ദുരന്തങ്ങളേതായാലും നമുക്ക് നഷ്ടപ്പെടുന്നവയില്‍ ഏതാനും കുരുന്നു ജീവനുകളുമുണ്ടാകും. ആ കുരുന്നുകൾക്കൊപ്പം ആ കുടുംബങ്ങളിലെ വിളക്കും അണയുന്നു.

കണ്ണീരിൽ മുങ്ങിയ ആ കാഴ്ച നാം മറന്നിട്ടില്ല. അന്ന് എളവൂർ സ്കൂളിന്റെ മുറ്റത്തു നിരന്നു കിടന്ന കുരുന്നു ജീവനുകള്‍ക്കു മുന്നില്‍ നാം വിതുമ്പി. തട്ടേക്കാട് ബോട്ടു ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍. അവർ നമ്മോടു ചോദിക്കുന്നുണ്ടായിരുന്നോ, എന്തിന് ഞങ്ങളെ മരണത്തിലേക്ക് തള്ളി വിട്ടു എന്ന്. ഒന്നു വാവിട്ടു കരയാൻ പോലുമാകാതെയാണ് അവരന്ന് അഴലിന്റെ ആഴങ്ങളിലേക്കു താഴ്ന്നു പോയത്. താനൂരിലും സ്ഥിതി മറിച്ചല്ല. ദുരന്തങ്ങളേതായാലും നമുക്ക് നഷ്ടപ്പെടുന്നവയില്‍ ഏതാനും കുരുന്നു ജീവനുകളുമുണ്ടാകും. ആ കുരുന്നുകൾക്കൊപ്പം ആ കുടുംബങ്ങളിലെ വിളക്കും അണയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണീരിൽ മുങ്ങിയ ആ കാഴ്ച നാം മറന്നിട്ടില്ല. അന്ന് എളവൂർ സ്കൂളിന്റെ മുറ്റത്തു നിരന്നു കിടന്ന കുരുന്നു ജീവനുകള്‍ക്കു മുന്നില്‍ നാം വിതുമ്പി. തട്ടേക്കാട് ബോട്ടു ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍. അവർ നമ്മോടു ചോദിക്കുന്നുണ്ടായിരുന്നോ, എന്തിന് ഞങ്ങളെ മരണത്തിലേക്ക് തള്ളി വിട്ടു എന്ന്. ഒന്നു വാവിട്ടു കരയാൻ പോലുമാകാതെയാണ് അവരന്ന് അഴലിന്റെ ആഴങ്ങളിലേക്കു താഴ്ന്നു പോയത്. താനൂരിലും സ്ഥിതി മറിച്ചല്ല. ദുരന്തങ്ങളേതായാലും നമുക്ക് നഷ്ടപ്പെടുന്നവയില്‍ ഏതാനും കുരുന്നു ജീവനുകളുമുണ്ടാകും. ആ കുരുന്നുകൾക്കൊപ്പം ആ കുടുംബങ്ങളിലെ വിളക്കും അണയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണീരിൽ മുങ്ങിയ ആ കാഴ്ച നാം മറന്നിട്ടില്ല. അന്ന് എളവൂർ സ്കൂളിന്റെ മുറ്റത്തു നിരന്നു കിടന്ന കുരുന്നു ജീവനുകള്‍ക്കു മുന്നില്‍ നാം വിതുമ്പി. തട്ടേക്കാട് ബോട്ടു ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍. അവർ നമ്മോടു ചോദിക്കുന്നുണ്ടായിരുന്നോ, എന്തിന് ഞങ്ങളെ മരണത്തിലേക്ക് തള്ളി വിട്ടു എന്ന്. ഒന്നു വാവിട്ടു കരയാൻ പോലുമാകാതെയാണ് അവരന്ന് അഴലിന്റെ ആഴങ്ങളിലേക്കു താഴ്ന്നു പോയത്. താനൂരിലും സ്ഥിതി മറിച്ചല്ല. ദുരന്തങ്ങളേതായാലും നമുക്ക് നഷ്ടപ്പെടുന്നവയില്‍ ഏതാനും കുരുന്നു ജീവനുകളുമുണ്ടാകും. ആ കുരുന്നുകൾക്കൊപ്പം ആ കുടുംബങ്ങളിലെ വിളക്കും അണയുന്നു. 

തട്ടേക്കാട് അപകടത്തിൽപ്പെട്ട ബോട്ട്. 2007 ഫെബ്രുവരി 21ലെ ചിത്രം (മനോരമ)

 

ADVERTISEMENT

തട്ടേക്കാട് പക്ഷിസങ്കേതം സന്ദർശിക്കാൻ പോയ 15 വിദ്യാർഥികളും മൂന്ന് അധ്യാപകരുമാണ് ദാരുണമായി മരിച്ചത്.  അപകടത്തിൽപ്പെട്ട 'ശിവരഞ്ജിനി' എന്ന ഫൈബർ ബോട്ടിന് യാത്രാനുമതി ഉണ്ടായിരുന്നില്ലെന്നും 6 പേർക്ക് കയറാവുന്നിടത്താണ് 37 പേരുമായി യാത്ര പോയതെന്നും പിന്നീട് കണ്ടെത്തി. പക്ഷേ, അപകടം സംഭവിച്ച് 17 വർഷത്തിനിപ്പുറവും എന്താണ് സംസ്ഥാനത്തെ അവസ്ഥ? കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് ബോട്ടു യാത്രകളിൽ എന്തെങ്കിലും നിർദേശങ്ങൾ നിലവിലുണ്ടോ? സമാനമായ അപകടങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കാൻ വേണ്ടി രൂപകൽപന ചെയ്ത വിവിധ പദ്ധതികൾക്ക് എന്ത് സംഭവിച്ചു?

 

തേക്കടിയിലൂടെ സർവീസ് നടത്തുന്ന ബോട്ടുകളിലൊന്ന്. 2012ലെ ചിത്രം (മനോരമ)

∙ പേരിനുപോലുമില്ല ലൈഫ് ജാക്കറ്റ്

ബോധവൽക്കരണമാണ് ഏറ്റവും പ്രധാനം. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താൻ രക്ഷിതാക്കൾ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങളുണ്ട്. അതിൽ വിട്ടുവീഴ്ച പാടില്ല. എല്ലാ വിദ്യാർഥികളെയും നീന്തൽ പഠിപ്പിക്കാൻ കർശനമായൊരു കർമപദ്ധതിയും ഉറപ്പാക്കണം.

 

സി. വിജയകുമാർ
ADVERTISEMENT

കായലുകളോ അണക്കെട്ടുകളോ ഉള്ള സംസ്ഥാനത്തെ എല്ലായിടത്തും പ്രധാന വിനോദമാണ് ജലസവാരി. കൊതുമ്പുവള്ളങ്ങളും കുട്ട വഞ്ചികളും ബോട്ടുകളും സജീവമായ ഇടങ്ങൾ. കൈക്കുഞ്ഞുങ്ങളുമായി പോലും ഈ യാത്രയ്ക്ക് മുതിരുന്നവരെ കേരളത്തിലെ ഏത് വിനോദസഞ്ചാരകേന്ദ്രങ്ങളിലും കാണാം. കുട്ടികൾക്ക് ഇവിടെ ഒരിടത്തും ലൈഫ് ജാക്കറ്റുകളില്ല അഥവാ കുട്ടികളുടെ സൈസിനൊത്ത ലൈഫ് ജാക്കറ്റുകൾ ലഭ്യമാക്കുന്നില്ല. അപകടമുണ്ടായാൽ കൂടുതൽ പ്രശ്നത്തിലാവുക ഈ കുട്ടികളാവുമെന്നുറപ്പ്. 

 

സംസ്ഥാനത്ത് നടന്നിട്ടുള്ള എല്ലാ ബോട്ടപകടങ്ങളിലും  ജീവന്‍ നഷ്ടപ്പെട്ടവരിൽ കുട്ടികളുമുണ്ട്. കുമരകത്തെ 9 മാസം പ്രായമുള്ള കുട്ടി മുതൽ താനൂരിൽ മരണപ്പെട്ട കുട്ടികൾ വരെ അക്കൂട്ടത്തിൽപ്പെടും. താനൂരിൽ മരണപ്പെട്ട ഏഴ് വയസ്സുകാരി മിന്നു ലൈഫ് ബോട്ട് ധരിച്ചിരുന്നെങ്കിലും അളവ് പാകമല്ലാത്തതിനാൽ അതിൽനിന്ന് ഊർന്നു പോകുകയായിരുന്നു. താനൂർ അപകടത്തെത്തുടർന്ന് സംസ്ഥാനത്ത് വനം വകുപ്പിന് കീഴിലുള്ള ചില കേന്ദ്രങ്ങളിൽ 6-12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് പ്രത്യേകം ജാക്കറ്റുകൾ ഏർപ്പാടാക്കാൻ കഴിഞ്ഞ ദിവസം നിർദേശം നൽകിയിട്ടുണ്ട്. അത് എത്രത്തോളം സമയമെടുത്ത് എല്ലായിടത്തും നടപ്പിലാവുമെന്ന് കണ്ടറിയണം.

 

ADVERTISEMENT

6 വയസ്സിൽ താഴെയുള്ള കുട്ടികളുടെ കാര്യത്തിലാവട്ടെ ഒരു സുരക്ഷാ മാനദണ്ഡവും ഇപ്പോഴും നിലവിലില്ല. ‘‘കുട്ടികളെ പലപ്പോഴും എണ്ണത്തിൽ കൂട്ടുന്നില്ല എന്നത് ഗൗരവതരമായ വിഷയമാണ്. ഇവരുടെ പേരുവിവരങ്ങൾ യാത്രക്കാരുടെ കൂട്ടത്തിൽ രേഖപ്പെടുത്തില്ല. അപകടമുണ്ടായാൽ രക്ഷാപ്രവർത്തനത്തെ ഇതു ഗുരുതരമായി ബാധിക്കും. കുട്ടികളെയും യാത്രക്കാരായി തന്നെ കണ്ടുവേണം എണ്ണം നിശ്ചയിക്കാൻ. അവർക്കും ഭാരമുണ്ടെന്നത് മറക്കരുത്.’’– ബാലാവകാശ കമ്മിഷൻ അംഗം വിജയകുമാർ പറയുന്നു.

തേക്കടി ബോട്ടപകടത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങൾക്കായുള്ള നാവികസേനയുടെ തിരച്ചിൽ. 2009 ഒക്ടോബർ ഒന്നിലെ ചിത്രം (REUTERS/Sivaram V)

 

∙ നീന്തൽ പഠനം എങ്ങുമെത്തിയില്ല

 

കൊല്ലം സെന്റ് തോമസ് ഐലന്റിൽനിന്ന് സ്കൂൾ കുട്ടികളുമായി പോകുന്ന വള്ളം (ഫയൽചിത്രം: മനോരമ)

തട്ടേക്കാട് ബോട്ട് ദുരന്തത്തെപറ്റി അന്വേഷിച്ച ജസ്റ്റിസ് എം.എം.പരീത് പിള്ള കമ്മിഷൻ റിപ്പോർട്ടിൽ നീന്തൽ പഠനം നിർബന്ധമായും പാഠ്യപദ്ധതിയുടെ ഭാഗമാക്കണം എന്ന നിർദേശമുണ്ടായിരുന്നു. റിപ്പോർട്ട് വന്ന് 12 വർഷം പിന്നിടുമ്പോഴാണ് സംസ്ഥാനത്ത് അത്തരമൊരു പദ്ധതിക്ക് അനക്കം വയ്ക്കുന്നത്. കുട്ടികളുടെ മുങ്ങിമരണങ്ങൾ വലിയ തോതിൽ ചർച്ചയായി തുടങ്ങിയതിനു ശേഷമായിരുന്നു അത്. 

 

2019 ൽ കായികവകുപ്പും വിദ്യാഭ്യാസവകുപ്പുമായി ചേർന്ന്  സ്കൂളുകളിൽ നീന്തൽ പഠിപ്പിക്കാൻ 'സ്പ്ലാഷ്' എന്ന പദ്ധതി പ്രഖ്യാപിച്ചു. 5 ജില്ലകളിൽ പദ്ധതിയുടെ ഉദ്ഘാടനവും നടത്തി. തൃശൂരിൽ മാത്രം 30 ൽ അധികം കുളങ്ങളാണ് ഇതിനായി കുഴിച്ചത്. പക്ഷേ, നാല് വർഷം പിന്നിടുമ്പോഴും പദ്ധതി മുന്നോട്ടു പോയിട്ടില്ല. പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ജില്ലകളിലും പദ്ധതി നിലച്ചു. മലപ്പുറത്ത് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ കുട്ടികളെ നീന്തൽ പഠിപ്പിക്കുന്ന ‘ജലസുരക്ഷ’ എന്ന പദ്ധതി ഉണ്ടായിരുന്നെങ്കിലും സ്പോർട്സ് കൗൺസിലിന്റെ സർട്ടിഫിക്കറ്റിന് മാത്രമേ അംഗീകാരമുള്ളൂ എന്ന കടുംപിടുത്തം അതിന്റെയും വഴിയടച്ചു. 

 

∙ ബോണസ് പോയിന്റ് എടുത്ത ജീവൻ 

 

കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് സർക്കാർ നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ചുള്ള ദീർഘവീക്ഷണമില്ലായ്മയുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ്  2022 ജൂണിൽ നീന്തൽ പരിശീലനത്തിനിടെ കണ്ണൂരിലെ ഏച്ചൂരിൽ 16 വയസ്സുകാരനും പിതാവും മുങ്ങിമരിച്ച സംഭവം. പ്ലസ് വൺ പ്രവേശനത്തിന് നീന്തൽ അറിയാവുന്നവർക്ക് ബോണസ് പോയിന്റ് ലഭിക്കും എന്ന പ്രചാരണത്തെ തുടർന്ന് വിവിധ ജില്ലകളിലെ സ്പോർട്സ് കൗൺസിൽ ഓഫിസുകളിൽ ഒരാഴ്ചയോളമായി വിദ്യാർഥികളുടെ നീണ്ട നിരയായിരുന്നു. മുഴുവൻ എ പ്ലസ് കിട്ടിയാലും ഇഷ്ടസ്കൂളിലെ പ്രവേശനത്തിന് ബോണസ് പോയിന്റ് നിർണായകമായ സാഹചര്യത്തിൽ ദിവസങ്ങൾകൊണ്ട് ഏത് അശാസ്ത്രീയമായ മാർഗത്തിലും നീന്തൽ പഠിക്കാൻ വിദ്യാർഥികളും മാതാപിതാക്കളും തിരക്കുകൂട്ടുകയായിരുന്നു. 

 

എൻ.വിനോദ് കുമാർ

നീന്തൽ പഠിക്കാനുള്ള ഈ തിരക്കും സൗകര്യങ്ങളുടെ അഭാവവും ഒട്ടേറെ തവണ മാധ്യമങ്ങളിൽ നിറഞ്ഞെങ്കിലും ഔദ്യോഗികമായി ഒരു വിശദീകരണവുമുണ്ടായില്ല. വീട്ടിലെ കുളത്തിൽ നീന്തൽ പഠിപ്പിക്കാൻ ശ്രമിക്കുന്നതിടെ ഷാജിയും മകൻ 16 വയസ്സുകാരൻ ജ്യോതിരാദിത്യയും മരിച്ചതോടെയാണ് നീന്തൽ പരിശീലനം വിവാദമാകുന്നത്. അതോടെ, നീന്തൽ പരിശീലനത്തിന് സർട്ടിഫിക്കറ്റ് നൽകാൻ ഒരു ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഈ വർഷത്തെ ബോണസ് പോയിന്റുകളിൽ തീരുമാനമായിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു. മുൻവർഷം ബോണസ് പോയിന്റ് നൽകുകയും സർട്ടിഫിക്കറ്റ് നൽകാൻ സ്പോർട്സ് കൗൺസിലിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നതുമാണ്. എന്നാൽ വിവാദത്തോടെ ആരംഭിച്ച അധ്യയന വർഷത്തിലും മുഴുവൻ കുട്ടികൾക്കും പരിശീലനം നൽകത്തക്ക ഒരു പദ്ധതിയും നടപ്പായിട്ടില്ല.

 

അൻവർ കാരക്കാടൻ.

ചെറിയതും വലിയതുമായ അപകടങ്ങളിൽനിന്ന് രക്ഷപ്പെടുന്നവർക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക്, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ അടക്കമുള്ള മെന്റൽ ട്രോമകൾ ഉണ്ടാകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ് അവർക്ക്‌ തുടർച്ചയായ കൗൺസലിങ് അനിവാര്യമാണ്. അതുകൊണ്ടുതന്നെ മെന്റൽ ഹെൽത്ത് പ്രഫഷനൽസിന്റെയോ സൈക്കോളജിസ്റ്റുമാരുടെയോ സേവനം നിർബന്ധമായും ലഭ്യമാക്കണം.

∙ ജീവിതം ഞാണിന്മേൽ, അക്കര എത്താൻ ഒറ്റവള്ളം

 

കൊല്ലം ശക്തികുളങ്ങരയിലെ സെന്റ് തോമസ് ഐലന്റിലെ നൂറുകണക്കിനു വരുന്ന വിദ്യാർഥികൾക്കും മറ്റ് ഓഫിസ് ജീവനക്കാർക്കാർക്കും രാവിലെ അക്കരെയെത്താൻ ഉള്ളത് ഒരൊറ്റ വള്ളമാണ്. അടുത്ത വള്ളത്തിന് കാത്തുനിന്നാൽ നേരം വൈകും. സുരക്ഷയും ജീവിതം കൂട്ടിമുട്ടിക്കാനുള്ള ഓട്ടവും രണ്ടറ്റത്ത് നിൽക്കുമ്പോൾ വള്ളത്തിൽ കണ്ണടച്ച് കയറുകയേ നിവൃത്തിയുള്ളൂ. ഇത്രയധികം പേരെ കുത്തിനിറച്ച് ചെരിഞ്ഞു പോകുന്ന വള്ളം അക്കരെയെത്തും വരെ ആധിയൊഴിയില്ലെന്ന് തുരുത്തിലെ അമ്മമാർ പറയും. 

 

ലൈഫ് ജാക്കറ്റ് ഉൾപ്പെടെ ഒരു സുരക്ഷാ സംവിധാനങ്ങളുമില്ല. ഇത് ഒറ്റപ്പെട്ട കാഴ്ചയല്ല. അക്കരെയെത്താൻ ദിവസവും ജലഗതാഗതത്തെ ആശ്രയിക്കേണ്ടി വരുന്ന കുട്ടനാട് ഉൾപ്പെടെയുള്ള കേരളത്തിലെ പ്രദേശങ്ങളുടെ നേർചിത്രമാണ്. അപകടങ്ങൾ സംഭവിക്കാത്തത് ഭാഗ്യം എന്നു മാത്രമേ പറയാനാവൂ. വള്ളങ്ങളിലും ജങ്കാറുകളിലും സ്കൂളിൽ പോവുന്ന വിദ്യാർഥികൾ കേരളത്തിലുണ്ട്. മൺസൂൺ ആരംഭിക്കുന്നതോടെ അപകട സാധ്യത വർധിക്കുകയും ചെയ്യും. ഇവരുടെ സുരക്ഷയ്ക്ക് പഴുതടച്ച എന്ത് പദ്ധതിയാണ് നമുക്കുള്ളത്? 

 

∙ നിരത്തിലും കുട്ടികളുടെ സുരക്ഷ ജലരേഖ

 

2011 ഫെബ്രുവരി 7.  സ്കൂൾ കുട്ടികളുമായി പോകുകയായിരുന്ന ബസ് തിരുവനന്തപുരം പാർവതി പുത്തനാറിലേക്ക് മറിഞ്ഞ് ഏഴ് കുരുന്നുകളും ആയയും മരിച്ചത് കേരളം ഞെട്ടലോടെയാണു കേട്ടത്. പോള നിറഞ്ഞു കിടന്ന പാർവതി പുത്തനാറിൽ രക്ഷാപ്രവർത്തനം പോലും ദുഷ്കരമായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ 6 വയസ്സുകാരൻ ഇർഫാൻ പരസഹായമില്ലാതെ നടക്കാനാവാത്ത സ്ഥിതിയിലായി. കടുത്ത ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് 2018ൽ ഇർഫാനും വിട പറഞ്ഞു. 19 വയസ്സ് മാത്രമുള്ള, വേണ്ട യോഗ്യതകളില്ലാത്ത ആളാണ് വാഹനം ഓടിച്ചിരുന്നതെന്നും വാഹനം അമിതവേഗതയിലായിരുന്നുവെന്നും പിന്നീട് കണ്ടെത്തി. 

 

2011 ലെ ദുരന്തത്തിനു ശേഷവും കേരളത്തിൽ ചെറുതും വലുതുമായ സ്കൂൾ ബസ് അപകടങ്ങളുണ്ടായി. കുട്ടികൾ മരണപ്പെട്ടു. രക്ഷപ്പെട്ടവർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായി. ഓരോ അപകടത്തിനു ശേഷവും ഫിറ്റ്നസ് ഇല്ലാത്ത വാഹനവും യോഗ്യതയില്ലാത്ത ഡ്രൈവറും ഓവർ ലോഡ് ആയിരുന്ന സ്കൂൾ ബസുകളും ചർച്ചയായി. ഏറ്റവും ഒടുവിൽ 5 സ്കൂൾ വിദ്യാർഥികളുടെയും അധ്യാപകന്റെയും മരണത്തിന് ഇടയാക്കിയ വടക്കഞ്ചേരി അപകടം വരെ നീളുന്ന പട്ടികയാണത്. അപകടത്തിന് പിന്നാലെ സ്കൂൾ വിനോദയാത്ര  രാത്രി കാലങ്ങളിൽ നിരോധിച്ചുകൊണ്ട് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിറങ്ങി. തട്ടേക്കാട് അപകടത്തിന് ശേഷവും വിനോദയാത്രകൾക്ക് വിലക്ക് വീണിരുന്നു. നിരോധനംകൊണ്ടു മാത്രം കേരളത്തിൽ വിദ്യാർഥികളുടെ  സുരക്ഷ ഉറപ്പാകുമോ?

 

∙ ജിപിഎസ് വന്നിട്ടെന്തായി!

 

സ്കൂൾ ബസുകളിൽ മുഴുവൻ ജിപിഎസ് ഘടിപ്പിക്കുമെന്ന സർക്കാർ പ്രഖ്യാപനം വരുന്നത് 2018ലാണ്. കോവിഡ് വന്നതോടെ പദ്ധതി ഇടക്കാലത്ത് മുടങ്ങി. നിലവിൽ സംസ്ഥാനത്തെ 80 ശതമാനത്തിലധികം സ്കൂൾ ബസുകളിലും ജിപിഎസ് ഘടിപ്പിച്ചതായി മോട്ടർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് പറയുന്നു. വാഹനത്തിന്റെ ലൊക്കേഷൻ, സ്പീഡ് എന്നിവയെല്ലാം കൺട്രോൾ റൂമിൽ കൃത്യമായി അറിയാം. പരമാവധി 50 കിലോമീറ്ററാണ് സ്കൂൾ ബസുകൾക്കും കുട്ടികളെ സ്കൂളിലേക്ക് കൊണ്ടു പോകുന്ന മറ്റ് വാഹനങ്ങൾക്കും നിശ്ചയിച്ചിരിക്കുന്ന വേഗ പരിധി. 

 

ലൈറ്റ് വെഹിക്കിൾ ലൈസൻസ് കിട്ടി 10 വർഷവും ഹെവി വെഹിക്കിൾ ലൈസൻസ് ലഭിച്ച് 5 വർഷവും കഴിഞ്ഞ ആളായിരിക്കണം സ്കൂൾ ബസിന്റെ ഡ്രൈവർ. ഏഴാം ക്ലാസിന് താഴെയുള്ള കുട്ടിയാണെങ്കിൽ ഒരു സീറ്റിൽ പരമാവധി രണ്ടു പേരെ ഇരുത്താമെന്നാണ് ചട്ടം. എന്നാൽ ഏഴാം ക്ലാസ് കഴിഞ്ഞാൽ എത്ര ചെറിയ കുട്ടിയാണെങ്കിലും ഒരു സീറ്റിൽ ഒരാളെയേ ഇരുത്താൻ പാടുള്ളൂ. കുട്ടികളെ ഒരു കാരണവശാലും നിർത്തിക്കൊണ്ടു പോകാനും പറ്റില്ല. ബസ് നിർത്തുമ്പോൾ സ്റ്റോപ് എന്ന ബോർഡ് വാതിലിന് പുറത്തേക്ക് കാണാവുന്ന രീതിയിലാവണം.

 

‘‘സ്കൂൾ കുട്ടികളുടെ സുരക്ഷിത യാത്ര സംബന്ധിച്ച് കൃത്യമായ ബോധവൽക്കരണം സ്കൂൾ ബസ് ഡ്രൈവർമാർക്കും കുട്ടികളെ കൊണ്ടു പോകുന്ന മറ്റ് വാഹനങ്ങളുടെ ഡ്രൈവർമാർക്കും ഈ മാസം നൽകും. ബോധവൽക്കരണമാണ് ഏറ്റവും പ്രധാനം. ജിപിഎസ് വഴിയും എഐ ക്യാമറ വഴിയും പരമാവധി നിയമലംഘനങ്ങൾ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല’– മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറായ എൻ.വിനോദ് കുമാർ പറയുന്നു.

 

∙ ഒരു വർഷം, നഷ്ടപ്പെട്ടത് 7764 കുരുന്നു ജീവൻ 

 

റോഡ് ഗതാഗത– ഹൈവേ മന്ത്രാലയം നൽകുന്ന കണക്ക് പ്രകാരം 2021 ൽ രാജ്യത്ത് റോഡപകടങ്ങളിൽ കൊല്ലപ്പെട്ട കുട്ടികളുടെ  ഔദ്യോഗിക കണക്ക് 7764 ആണ്. 2020 ൽ ഇത് 6998 ആയിരുന്നു. കോവിഡ് അടച്ചിടലിന് ശേഷം രാജ്യം പഴയപടി ആയപ്പോൾ രാജ്യത്തൊട്ടാകെ വാഹനാപകടങ്ങളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. കുട്ടികൾ റോഡപകടങ്ങളിൽ  കൊല്ലപ്പെടുന്നതിന് പിന്നിലെ കാരണങ്ങളിൽനിന്ന് മുതിർന്നവർക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ല എന്നതാണ് വാസ്തവം. റോഡ്‌ സുരക്ഷാ നിയമങ്ങൾ കൃത്യമായി പാലിക്കുന്നതിൽ കാട്ടുന്ന അലംഭാവമാണ് മിക്കപ്പോഴും കുട്ടികളുടെ ജീവനെടുക്കുന്നത്. 

 

വിദേശ രാജ്യങ്ങളിൽ ചെറിയ കുട്ടികൾക്ക് കാറിൽ ചൈൽഡ്‌ സീറ്റ് നിർബന്ധമാണ്. കുറച്ചു കൂടി വലിയ കുട്ടികൾക്ക് ബൂസ്റ്റർ സീറ്റും ഉപയോഗിക്കണം. എയർ ബാഗ് ഉള്ള കാറുകളിൽ കുട്ടികളെ മുന്നിൽ ഇരുത്തരുതെന്നും നിർദേശമുണ്ട്. ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റും വാഹനം ഓടിക്കുന്ന ആളോട് ചേർത്ത് ബന്ധിപ്പിക്കുന്ന ബെൽറ്റും നിർബന്ധം. സംസ്ഥാനത്ത് എഐ ക്യാമറകളുടെ വരവോടെ കുട്ടികളെ സംബന്ധിച്ച റോഡ് സുരക്ഷാ നിയമങ്ങൾ കർശനമാവുമ്പോൾ കുട്ടികളെ ചാക്കിൽ കെട്ടിയും ബോക്സിൽ ഒളിപ്പിച്ചും കൊണ്ടുപോവുന്ന ‘പ്രതിഷേധ’ങ്ങളാണ് കേരളം കണ്ടത്. ചൈൽഡ് സീറ്റ് ഉപയോഗിക്കുന്നത് പോയിട്ട് കുട്ടികളെ ഡ്രൈവിങ് സമയത്ത് മടിയിലിരുത്തി സ്റ്റിയറിങ്ങിൽ തൊടാൻ അനുവദിക്കുന്ന റീലുകൾ എടുത്ത് ലൈക്ക് വാരിക്കൂട്ടുന്ന സമൂഹത്തോടാണ്, കുട്ടികളുടെ സുരക്ഷ എന്നതു പറഞ്ഞ് പഠിപ്പിക്കേണ്ടത് എന്നതാണ് വിഷയം. 

 

∙ ഓർക്കുക, ഇവരുടെ ഭാവിയും തകർത്തേക്കാം 

 

അപകടങ്ങളിൽ ഗുരുതരമായി പരുക്കേൽക്കുകയും ഉറ്റവരെ നഷ്ടപ്പെടുകയും ചെയ്യുന്ന കുട്ടികൾ സമൂഹത്തിന്റെ പ്രത്യേക കരുതലും പരിഗണനയും അർഹിക്കുന്നവരാണ്. ആൾക്കൂട്ടത്തെയും മരണത്തെയും തുടങ്ങി ഉറ്റവരെ കാണാതിരിക്കുന്നതു വരെ ഇവരിൽ വലിയ പരിഭ്രമമുണ്ടാക്കിയേക്കാം. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ എന്ന അവസ്ഥയിലൂടെയാവാം പലരും കടന്നു പോവേണ്ടി വരിക. കുട്ടികളുടെ സാമൂഹിക ജീവിതത്തെയും പഠനത്തെയും ഒക്കെ ഇത് ബാധിച്ചേക്കാം. മാനസികാരോഗ്യം മെച്ചപ്പെടുത്താൻ നിരന്തര കൗൺസലിങ് തന്നെ വേണ്ടി വന്നേക്കാം. ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റുകൾ വഴി ചൈൽഡ്‌ സൈക്കോളജിസ്റ്റിന്റെ സേവനം എല്ലാ ജില്ലകളിലും ലഭ്യമാണ്. പക്ഷേ, ഇത്തരം അപകടങ്ങളിൽപ്പെട്ട് പിന്തുണ വേണ്ട കുട്ടികൾക്ക് അത് കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ കൃത്യമായ ഒരു നിരീക്ഷണ സംവിധാനത്തിന്റെ അഭാവവും സംസ്ഥാനത്തുണ്ട്. 

 

English Summary: How Safe Is Our Children in Kerala Water Transport?