2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധി ലോകരാജ്യങ്ങൾക്ക് ചെറിയ പ്രഹരമൊന്നുമല്ല ഏൽപ്പിച്ചത്. 1929ലെ ഗ്രേറ്റ് ഡിപ്രഷനു ശേഷം ലോകം നേരിട്ട വലിയ സാമ്പത്തിക തകർച്ചയായിരുന്നു അത്. ഓരോ തവണയും സാമ്പത്തിക പ്രതിസന്ധി ലോകത്തെ പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്യുമ്പോൾ 2008 എന്ന വർഷം ചരിത്രത്തിലെ വില്ലനായതിനു പിന്നിലും ഒരു കഥയുണ്ട്. ലോകത്തെ ഞെട്ടിക്കുന്ന, സാമ്പത്തിക അടിത്തറയിളകിയ ലോകരാജ്യങ്ങളുടെ പാളിപ്പോയ ഭരണനിർവഹണത്തിന്റെ കഥ. കോവിഡ് മഹാമാരിക്കു ശേഷം സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു വരുന്ന സമയത്താണ് റഷ്യ–യുക്രെയ്ൻ യുദ്ധം മറ്റൊരു ഭീഷണിയായി അവതരിച്ചത്. പല മേഖലകളെയും പ്രതികൂലമായി ഇത് ബാധിച്ചതോടെ വികസിത രാഷ്ട്രങ്ങളിൽ വിലക്കയറ്റം രൂക്ഷമായി. അമേരിക്കയ്ക്കും ബ്രിട്ടനും പിന്നാലെ സാമ്പത്തിക മാന്ദ്യ ഭീഷണിയിലേക്കു കടന്നിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തേതും യൂറോപ്പിലെ ഒന്നാമത്തേതുമായ സമ്പദ്‍വ്യവസ്ഥയ്ക്ക് ഉടമയായ ജർമനി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

∙ ജർമനിയിൽ എന്താണ് സംഭവിക്കുന്നത്?

കോവിഡിൽ വലഞ്ഞ ലോകരാജ്യങ്ങൾ അതിനെയെല്ലാം അതിജീവിച്ച് വികസനത്തിന്റെ പാതയിലേക്ക് കടന്നപ്പോഴാണ് യുക്രെയ്ൻ–റഷ്യ യുദ്ധ പ്രതിസന്ധി അടുത്ത വില്ലനായി അവതരിച്ചത്. അമേരിക്കയെയും ബ്രിട്ടനെയും കടന്നുപിടിച്ച വിലക്കയറ്റവും പണപ്പെരുപ്പവും വൈകാതെതന്നെ യൂറോപ്യൻ രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തു. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ സമ്പദ്‍വ്യവസ്ഥയായ ജർമനിയിലും പണപ്പെരുപ്പം പ്രത്യക്ഷപ്പെട്ടു. ‌

ADVERTISEMENT

രാജ്യത്ത് ഓരോ മൂന്നുമാസത്തിലും വിലക്കയറ്റം രൂക്ഷമാകുന്നതായി റിപ്പോർട്ടുകളിൽ കാണാം. യുദ്ധം കാരണം റഷ്യയിൽനിന്നുള്ള പാചകവാതക വിതരണം തടസ്സപ്പെട്ടത് ഊർജമേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. 2023 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ജർമനിയുടെ സമ്പദ്‍വ്യവസ്ഥ 0.3% ചുരുങ്ങി. നവംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 0.5% ആയിരുന്നു ഇടിവ്. സാധാരണയായി ഒരു രാജ്യത്തെ സമ്പദ്‍വ്യവസ്ഥ രണ്ട് സാമ്പത്തിക പാദത്തിലായി ചുരുങ്ങിയാൽ അതിനെ മാന്ദ്യത്തിന്റെ തുടക്കമായാണ് വിലയിരുത്തുന്നത്. ജർമനിയിൽ സംഭവിച്ചതും അതാണ്. 

ഏപ്രിലിൽ ജർമനിയിലെ പണപ്പെരുപ്പം 7.2% ആണ്. ഇത് യൂറോപ്യൻ രാജ്യങ്ങളുടെ ശരാശരിയേക്കാൾ കൂടുതലും യുകെയുടെ 8.7 ശതമാനത്തേക്കാൾ കുറവുമാണ്. ഭക്ഷണം, വസ്ത്രം,ഫർണിച്ചറുകൾ എന്നിവയ്ക്കെല്ലാം വിലക്കയറ്റം രാജ്യത്ത് രൂക്ഷമാണ്. വ്യാപാരാവശ്യത്തിന് ഉപയോഗിക്കുന്ന ഇന്ധനങ്ങള്‍ക്കും വില വർധിച്ചത് പ്രതിസന്ധി രൂക്ഷമാക്കി. വീട്ടാവശ്യങ്ങൾക്കായുള്ള ചെലവ് കഴിഞ്ഞ പാദത്തേക്കാൾ 1.2% കുറഞ്ഞതൊഴികെ മാറ്റങ്ങളൊന്നുംതന്നെ ഉണ്ടായില്ല. സർക്കാറിന്റെ ചെലവിടൽ 4.9% കുറഞ്ഞു. ഇലക്ട്രിക്, ഹൈബ്രിഡ് കാറുകൾക്ക് നൽകിയിരുന്ന സബ്സിഡി സർക്കാർ വേണ്ടെന്നു വച്ചത് കാറുകളുടെ വിൽപനയെയും ബാധിച്ചു. 

ADVERTISEMENT

ഇന്ധനാവശ്യങ്ങൾക്ക് റഷ്യൻ ക്രൂഡ് ഓയിലിനെ ആശ്രയിച്ചതാണ് ജർമനിക്ക് വലിയ തിരിച്ചടിയായത്. ചൈനയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതോടെ ഇന്ധന പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് വിലയിരുത്തൽ. ജർമൻ സെൻട്രൽ ബാങ്കായ ജർമൻ ഫെഡറൽ ബാങ്ക് (The Deutsche Bundesbank) ഏപ്രിൽ–ജൂണ്‍ പാദത്തിൽ രാജ്യത്തെ സമ്പദ്‍വ്യവസ്ഥ മെച്ചപ്പെടുമെന്ന വിലയിരുത്തലിലാണ്. അതേസമയം, ലോകത്തെ മികച്ച സമ്പദ്‍വ്യവസ്ഥകളിൽ ഏറ്റവും മോശം പ്രകടനം ജർമനിയുടേതാകുമെന്നാണ് രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) പ്രവചനം. ഈ സാമ്പത്തിക വർഷം രാജ്യത്തെ സമ്പദ്‍വ്യവസ്ഥ  0.1% ചുരുങ്ങുമെന്നാണ് വിലയിരുത്തുന്നത്. അങ്ങനെയെങ്കില്‍ സാമ്പത്തിക നയം രാജ്യത്തിനു കടുപ്പിക്കേണ്ടി വരും. ഇത് മറ്റെല്ലാ മേഖലകളിലും വിപണിയിലും പ്രതിഫലിച്ചേക്കാം. 

∙ കോവിഡിൽ കുലുങ്ങിയ ബ്രിട്ടൻ

(Photo by AFP)

ബ്രിട്ടനെ സംബന്ധിച്ച് ഏതാനും ദിവസം മുന്‍പ് ഐഎംഎഫ് പുറത്തുവിട്ട കണക്കുകൾ ആശ്വാസത്തിന്റേതായിരുന്നു. 2023ൽ യുകെയുടെ സമ്പദ്‍വ്യവസ്ഥ 0.4% വളർച്ച കൈവരിക്കും. കഴിഞ്ഞ മാസം 0.3% ചുരുങ്ങുമെന്നായിരുന്നു ഐഎംഎഫിന്റെ പ്രവചനം. ഉപഭോഗം വർധിച്ചതും ഇന്ധനവില കുറഞ്ഞതുമാണ് രാജ്യത്തിന് ഗുണകരമായത്. പണപ്പെരുപ്പവും പലിശ നിരക്കും ബ്രിട്ടനെ സംബന്ധിച്ച് ഇപ്പോഴും ഉയർന്ന നിരക്കിലാണ്. തൊഴിലില്ലായ്മയും വേതന പരിഷ്കരണവും രാജ്യത്ത് ഭീഷണിയാണ്. ഐഎംഎഫിന്റെ കണക്കനുസരിച്ച് 2024ൽ യുകെയുടെ സമ്പദ്‍വ്യവസ്ഥ ഒരു ശതമാനവും 2025ൽ രണ്ടു ശതമാനവും വളരും. ഇത് രാജ്യത്തെ സെൻട്രൽ ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കണക്കുകളിലും സമാനമാണ്. 

പടിഞ്ഞാറൻ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലെ യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ ആസ്ഥാനം (Photo by Daniel ROLAND / AFP)

സെൻട്രൽ ബാങ്ക് പ്രതീക്ഷിച്ചതിലും 0.8% കൂടുതലാണ് രാജ്യത്തെ നിലവിലെ പണപ്പെരുപ്പം. ഭക്ഷണം, വസ്ത്രം, ചെരുപ്പുകൾ എന്നിവയിലൊക്കെ വിലക്കയറ്റം രൂക്ഷമാണ്. പണപ്പരുപ്പം പിടിച്ചുനിർത്താൻ തുടർച്ചയായ പന്ത്രണ്ടാം തവണയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിരക്ക് വർധിപ്പിച്ചത്. എന്നാൽ വീടുകൾക്കുള്ള വായ്പയടക്കം വര്‍ധിച്ചത് ജനങ്ങളെ ദുരിതത്തിലാക്കിയിട്ടുണ്ട്. രാജ്യത്തെ കടമെടുപ്പ് 1993നു ശേഷമുള്ള റെക്കോർഡ് നിലയിലേക്കെത്തി. ഏപ്രിലിൽ ഇത് 2560 കോടി യൂറോയാണ് (ഏകദേശം 2,25,280 കോടി രൂപ). എന്നാൽ കഴിഞ്ഞ ഓഗസ്റ്റിനു ശേഷം വിലക്കയറ്റം കുറയുന്നതായി റിപ്പോർട്ടുകളുണ്ട്. 

രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്കെത്താതിരിക്കാൻ കേന്ദ്രബാങ്ക് മേയ് 11നാണ് നിരക്ക് 25 ബേസിസ് പോയിൻറ് (0.25%) വീണ്ടും വർധിപ്പിച്ചത്. ഇതോടെ ബ്രിട്ടന്റെ പലിശനിരക്ക് 4.5 ശതമാനത്തിലെത്തി. നിരക്ക് 5.5 ശതമാനത്തിലേക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഉയർത്തിയേക്കുമെന്ന സൂചനയാണ് നിലവിലുള്ളത്. മുൻപു പ്രവചിച്ച  8.7 ശതമാനത്തിനേക്കാ‌ളും ഏപ്രിലിൽ പണപ്പെരുപ്പം കുറഞ്ഞത് സർക്കാരിന് പ്രതീക്ഷ നൽകുന്നുണ്ട്. 

മുംബൈയിലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനത്തിനു മുന്നിലെ കാഴ്ച. ചിത്രം: Indranil MUKHERJEE / AFP

∙ 2008ലെ ആ സാമ്പത്തിക മാന്ദ്യത്തിനു പിന്നിൽ

സ്വന്തമായി ഒരു വീടെന്നുള്ളത് യുഎസിലെ വമ്പൻ പണക്കാർക്കു മാത്രം സാധ്യമാകുന്ന കാലഘട്ടമായിരുന്നു 2000ത്തിനു മുൻപു വരെ. പണമുള്ളവർക്കു പോലും കർശന ഉപാധികളിൽ മാത്രമേ അക്കാലത്ത് വായ്പകൾ  അനുവദിച്ചിരുന്നുള്ളൂ. പക്ഷേ ഫെഡറല്‍ നാഷണൽ മോർട്ടേജ് അസോസിയേഷന്റെ ആവശ്യപ്രകാരം 1990കൾ കഴിഞ്ഞപ്പോഴേക്കും യുഎസ് വായ്പാനയം ലഘൂകരിച്ചു. 2000 ആയപ്പോഴേക്കും ധാരാളം പേർ വീടിനായി വായ്പയെടുക്കാന്‍ തുടങ്ങിയതോടെ വീടുകളുടെ വിലയിലും ഗണ്യമായ വർധനയുണ്ടായി. 

വലിയ അളവിൽ വായ്പകൾ നൽകിയതോടെ ബാങ്കുകൾക്ക് പുതിയ വായ്പകൾ നൽകാൻ പണമില്ലാത്ത സാഹചര്യമുണ്ടാകുന്നു. ഇതു പരിഹരിക്കാൻ നിലവിലെ ലോണുകൾ കൈമാറ്റം ചെയ്യാനായി മോർട്ഗേജ് ബാക്ക്ഡ് സെക്യൂരിറ്റി (എംബിഎസ്) നയം യുഎസ് അവതരിപ്പിക്കുന്നു. ഇൻവെസ്റ്റ് ബാങ്ക് വഴിയായിരുന്നു നിക്ഷേപകർക്ക് ലോണുകൾ കൈമാറ്റം ചെയ്തിരുന്നത്. സർക്കാർ ബോണ്ടുകളെപ്പോലെ ഇതു പ്രവര്‍ത്തിക്കുകയും ക്രെഡിറ്റ് റേറ്റിങ് ഏജൻസികൾ ഇതിനു നല്ല റേറ്റിങ് നൽകിയത് നിക്ഷേപകരെ ആകർഷിക്കുകയും ചെയ്തു. 

കൊള്ളലാഭം ലഭിക്കാൻ തുടങ്ങിയതോടെ ഇൻവെസ്റ്റ്മെന്റ് ബാങ്കുകൾ കൂടുതല്‍ മോർട്ട്ഗേജ് ലോണുകൾ നൽകാൻ ബാങ്കുകളെ പ്രേരിപ്പിച്ചു. ഇതോടെ വായ്പാനടപടികൾ വളരെ വേഗത്തിലാക്കി. അർഹരല്ലാത്തവർക്കു പോലും ലോണുകൾ വളരെ പെട്ടെന്നു ലഭിച്ചു. തിരിച്ചടവുകൾ മുടങ്ങിയതോടെ സബ്പ്രൈം ലോണുകൾ (വായ്പകളിൽ തിരിച്ചടവുണ്ടാകാത്തവ) വർധിച്ചു. ക്രെഡിറ്റ് ഏജൻസികള്‍ വ്യാജമായ റേറ്റിങ് നൽകിയതും കൊളാറ്ററൽ ഡെറ്റ് ഒബ്ലിഗേഷൻ എന്ന പുതിയ നയത്തിനു കീഴിൽ മറ്റു ലോണുകൾ വിതരണം ചെയ്യാനാരംഭിച്ചതും സ്ഥിതിഗതികൾ വഷളാക്കി. 

റിസ്ക് ഉള്ളതിനാൽ ഇത്തരം പദ്ധതിക്കു പിന്നാലെ ഇൻഷുറൻസും യുഎസിലെ ഇൻവെസ്റ്റ് ബാങ്കുകൾ അവതരിപ്പിക്കുന്നു. ക്രെഡിറ്റ് ഡിഫോൾട്ട് സ്വാപ്( സിഡിഎസ്) എന്നറിയപ്പെട്ട ഈ ഇൻഷുറൻസ് നിക്ഷേപരെല്ലാം എടുക്കുന്നു. എന്നാൽ 2007–08 വർഷമായപ്പോഴേക്കും ലോണുകളിൽ ഭൂരിഭാഗവും തിരിച്ചടവു മുടങ്ങുന്നു. വസ്തുവിന് വിപണിയിൽ വിലയില്ലാതായതോടെ വായ്പകൾ തിരിച്ചടയ്ക്കാത്ത സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തി. ജപ്തി നടപടികളിലേക്ക് കടന്നതോടെ ലക്ഷക്കണക്കിനു വീടുകൾ ഒരുമിച്ചു വിൽക്കേണ്ടി വരികയും വീടിന്റെ വില കുത്തനെ ഇടിയുകയും ചെയ്യുന്നു. 

അതുവരെ ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് യുഎസ് കൂപ്പുകുത്തുകയായിരുന്നു. നിക്ഷേപകർ കയ്യിലുള്ള ബോണ്ടുകളും സ്റ്റോക്കുകളും വലിയ രീതിയിൽ വിറ്റഴിക്കുന്നു. ഇതോടെ ഇൻവെസ്റ്റ് ബാങ്കുകൾ പ്രതിസന്ധിയിലാകുന്നു. വിപണിയിൽ മൊത്തം പണമൊഴുക്ക് നിലയ്ക്കുന്ന രീതിയിലേക്ക് കാര്യങ്ങളവസാനിക്കുന്നു. ഏറ്റവും വലിയ ഇൻവെസ്റ്റ്മെൻറ് ബാങ്കായ ലീമാൻ ബ്രദേഴ്സുൾപ്പെടെ കടക്കെണിയിലായി. ഇൻഷുറൻസ് കമ്പനികൾ കൂപ്പുകുത്തി. സൂചികകളെല്ലാം റെക്കോർഡ് ഇടിവിലവസാനിച്ചു. ഇതോടെ യൂറോപ്യൻ രാജ്യങ്ങളിലും എഷ്യൻ രാജ്യങ്ങളിലും സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തു. 

2008നു ശേഷം ലോകത്താകമാനം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ലക്ഷക്കണക്കിനാളുകൾക്ക് തൊഴിൽ നഷ്ടമായി. തൊഴിലില്ലായ്മയും വിലക്കയറ്റവും പണപ്പെരുപ്പവും ലോകത്താകമാനം പ്രകടമായി. ഇതിൽനിന്നു കരകയറാൻ ലോകരാജ്യങ്ങൾ വർഷങ്ങൾ വീണ്ടുമെടുത്തു. നിലവിൽ കോവിഡിനെ തുടർന്ന് രൂക്ഷമായ പണപ്പരുപ്പം കാരണവും സിലിക്കൺ വാലി ബാങ്കിന്റെ തളർച്ചയിലും കിതക്കുകയാണ് അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥ. കടം തിരിച്ചടയ്ക്കാനാവാത്ത സാഹചര്യത്തിൽ കടമെടുപ്പ് പരിധി ഉയർത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ കഴിയാത്ത സാഹചര്യം അമേരിക്കൻ വിപണികളിലും പ്രതികൂലാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. 

∙ തളരാതെ, കിതയ്ക്കാതെ ഇന്ത്യ

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) 2022–23 സാമ്പത്തിക വർഷം പ്രതീക്ഷിച്ചതിലും മികച്ചതാകുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ സാമ്പത്തിക വർഷം സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ 7 ശകമാനമെന്ന കണക്കുകൂട്ടൽ മറികടക്കാൻ കഴിയുമെന്നും ഗവർണർ പറഞ്ഞു. ജനുവരി മുതൽ മാര്‍ച്ച് വരെയുള്ള നാലാം പാദത്തിൽ സാമ്പത്തിക സ്ഥിരത കൈവരിക്കാൻ രാജ്യത്തിനു കഴിഞ്ഞത് ജിഡിപിയിലും പ്രതിഫലിക്കുമെന്ന് ശക്തികാന്ത ദാസ് അറിയിച്ചിട്ടുണ്ട്. 

ഏപ്രിൽ മാസത്തിൽ ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക്(എഡിബി) ഇന്ത്യയുടെ ജി‍ഡിപി 6.4% ആണ് പ്രവചിച്ചത്. 2024 സാമ്പത്തിക വർഷത്തിലിത് 6.7 ശതമാനത്തിലെത്തുമെന്നും പ്രവചിച്ചിരുന്നു. സർക്കാർ പോളിസികളിൽ സ്വകാര്യനിക്ഷേപം വർധിക്കുന്നതും അടിസ്ഥാന സൗകര്യവികസനവും മെച്ചപ്പെട്ടത് രാജ്യത്തിന് ഗുണകരമായെന്നും എഡിബി അറിയിച്ചു. എന്നാൽ രാജ്യത്തെ സാമ്പത്തിക നയം കടുപ്പിച്ചതും മൊത്തത്തിലുള്ള മാന്ദ്യവും ക്രൂഡ് വിലയിലെ ചാഞ്ചാട്ടവും 2023ലെ പ്രവചനത്തിൽ കല്ലുകടിയായി.  

ലോകരാജ്യങ്ങൾ സാമ്പത്തിക പ്രതിസന്ധി മുന്നില്‍ കാണുമ്പോള്‍ രാജ്യം വികസനത്തിന്റെ പാതയിലാണെന്നത് ആശ്വാസമാണ്. രാജ്യത്തെ പണപ്പെരുപ്പം ഏപ്രിൽ മാസത്തിൽ 18 മാസത്തെ കുറഞ്ഞ നിരക്കിലേക്കെത്തിയത് നല്ല സൂചനയാണ്. ഭക്ഷണ, ഇന്ധന മേഖലയിലാണ് ഇപ്പോഴും വിലവര്‍ധന പ്രകടമാകുന്നത്. റിസര്‍വ് ബാങ്ക് പലിശനിരക്ക് 6.5 ശതമാനത്തിൽനിന്ന് ഈ വർഷം മാറ്റം വരുത്തില്ലെന്നാണ് വിദഗ്‍ധർ അഭിപ്രായപ്പെടുന്നത്. 

∙ ഇന്ത്യയ്ക്കു നേരെ ജർമൻ ഭീഷണി?

ജർമനിയിൽ സംജാതമാകുന്ന സാമ്പത്തിക മാന്ദ്യം ഇന്ത്യൻ കയറ്റുമതിയെ ബാധിക്കുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. എന്നാൽ എത്രമാത്രം ശക്തമായി ബാധിക്കുമെന്നു പറയാറായിട്ടില്ലെന്ന് മേഖലയിലെ വിദഗ്ധർ പറയുന്നു. 2022ൽ ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ 4.4 ശതമാനവും ജർമനിയിലേക്കായിരുന്നു. ജൈവരാസവസ്തുക്കൾ, യന്ത്ര ഭാഗങ്ങള്‍, ഇലക്ട്രോണിക് വസ്തുക്കൾ, പാദരക്ഷകള്‍, വസ്ത്രം, ഇരുമ്പ്– സ്റ്റീൽ– തുകൽ ഉൽപന്നങ്ങൾ തുടങ്ങിയവയാണ് മുഖ്യ കയറ്റുമതി. ജർമനിയിൽ മാന്ദ്യം ശക്തമായാൽ ഇന്ത്യയിലെ ഈ മേഖലകളെയാകും പ്രശ്നങ്ങള്‍ ആദ്യം ശക്തമായി ബാധിക്കുക. 

യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയിൽ മാന്ദ്യം പിടിമുറുക്കുന്നത് യൂറോപ്യൻ യൂണിയനുണ്ടാക്കുന്ന ആശങ്കയും ചെറുതല്ല. ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 14 ശതമാനവും യൂറോപ്പിലേക്കാണ്. അതിൽത്തന്നെ മുന്നിൽ ജർമനിയാണ്. തുടർന്നുള്ള സ്ഥാനങ്ങളിൽ നെതർലൻഡ്സ്, ബെൽജിയം, ഇറ്റലി, ഫ്രാൻസ് എന്നീ രാജ്യങ്ങളും. ജർമനിയിലുണ്ടാകുന്ന മാന്ദ്യം ഇന്ത്യൻ കയറ്റുമതി വ്യവസായത്തിൽ 200 കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കുമെന്ന നിരീക്ഷണവും അതിനിടെ പുറത്തുവന്നിട്ടുണ്ട്. തിങ്ക്–ടാങ്കായ ഗ്ലോബല്‍ ട്രേഡ് റിസർച് ഇനിഷ്യേറ്റിവിന്റെയാണ് നിരീക്ഷണം.

English Summary: Germany Enters Recession: What Does That Mean? Will it Impact India?