കീറിയ ഷൂ പശ വച്ച് ഒട്ടിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് സിംബാബ്‍വെ ക്രിക്കറ്റ് താരം റയാൻ ബേൾ തങ്ങളെ ആരെങ്കിലും സ്പോൺസർ ചെയ്യാനുണ്ടാകുമോ എന്ന് 2021 ൽ ട്വിറ്ററിൽ ആരാഞ്ഞിരുന്നു. ഇത് സോഷ്യൽ മീഡിയയയിൽ വ്യാപകമായി പ്രചരിച്ചതിനൊപ്പം സിംബാബ്‍വെ ക്രിക്കറ്റ് നേരിടുന്ന തകർച്ചയും വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. ഇതിനു പിന്നാലെ ജർമൻ സ്പോർട്സ് കമ്പനിയായ പ്യൂമ തങ്ങൾ ടീമിനെ സ്പോൺസർ ചെയ്യാൻ തയാറാണ് എന്നു വ്യക്തമാക്കി രംഗത്തെത്തി

കീറിയ ഷൂ പശ വച്ച് ഒട്ടിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് സിംബാബ്‍വെ ക്രിക്കറ്റ് താരം റയാൻ ബേൾ തങ്ങളെ ആരെങ്കിലും സ്പോൺസർ ചെയ്യാനുണ്ടാകുമോ എന്ന് 2021 ൽ ട്വിറ്ററിൽ ആരാഞ്ഞിരുന്നു. ഇത് സോഷ്യൽ മീഡിയയയിൽ വ്യാപകമായി പ്രചരിച്ചതിനൊപ്പം സിംബാബ്‍വെ ക്രിക്കറ്റ് നേരിടുന്ന തകർച്ചയും വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. ഇതിനു പിന്നാലെ ജർമൻ സ്പോർട്സ് കമ്പനിയായ പ്യൂമ തങ്ങൾ ടീമിനെ സ്പോൺസർ ചെയ്യാൻ തയാറാണ് എന്നു വ്യക്തമാക്കി രംഗത്തെത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കീറിയ ഷൂ പശ വച്ച് ഒട്ടിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് സിംബാബ്‍വെ ക്രിക്കറ്റ് താരം റയാൻ ബേൾ തങ്ങളെ ആരെങ്കിലും സ്പോൺസർ ചെയ്യാനുണ്ടാകുമോ എന്ന് 2021 ൽ ട്വിറ്ററിൽ ആരാഞ്ഞിരുന്നു. ഇത് സോഷ്യൽ മീഡിയയയിൽ വ്യാപകമായി പ്രചരിച്ചതിനൊപ്പം സിംബാബ്‍വെ ക്രിക്കറ്റ് നേരിടുന്ന തകർച്ചയും വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. ഇതിനു പിന്നാലെ ജർമൻ സ്പോർട്സ് കമ്പനിയായ പ്യൂമ തങ്ങൾ ടീമിനെ സ്പോൺസർ ചെയ്യാൻ തയാറാണ് എന്നു വ്യക്തമാക്കി രംഗത്തെത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കീറിയ ഷൂ പശ വച്ച് ഒട്ടിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് സിംബാബ്‍വെ ക്രിക്കറ്റ് താരം റയാൻ ബേൾ തങ്ങളെ ആരെങ്കിലും സ്പോൺസർ ചെയ്യാനുണ്ടാകുമോ എന്ന് 2021 ൽ ട്വിറ്ററിൽ ആരാഞ്ഞിരുന്നു. ഇത് സോഷ്യൽ മീഡിയയയിൽ വ്യാപകമായി പ്രചരിച്ചതിനൊപ്പം സിംബാബ്‍വെ ക്രിക്കറ്റ് നേരിടുന്ന തകർച്ചയും വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. ഇതിനു പിന്നാലെ ജർമൻ സ്പോർട്സ് കമ്പനിയായ പ്യൂമ തങ്ങൾ ടീമിനെ സ്പോൺസർ ചെയ്യാൻ തയാറാണ് എന്നു വ്യക്തമാക്കി രംഗത്തെത്തി. 

2022 ൽ ലോകകപ്പ് നടന്നപ്പോൾ സിംബാബ്‍വെ ടീമിലുണ്ടായിരുന്ന പലരും തങ്ങൾ ചെയ്യുന്ന ജോലിയിൽ നിന്ന് ശമ്പളമില്ലാതെ അവധി എടുത്തായിരുന്നു കളിക്കാൻ വന്നത്. ജോലി ചെയ്യുന്ന കമ്പനി തിരിച്ചു വിളിച്ചതോടെ ടീമിന്റെ മാനേജറിന് നാട്ടിലേക്ക് തിരികെ പോകേണ്ടി വരെ ചെയ്തു. ഇന്ത്യൻ ഐപിഎല്ലിൽ നടക്കുന്ന താരലേലത്തിൽ താരങ്ങളുടെ അടിസ്ഥാന വില 20 ലക്ഷമാണെങ്കിൽ സിംബാബ്‍വേ ടി20 ലീഗിൽ ആകെയുള്ള പ്രൈസ് മണി എട്ടര ലക്ഷം രൂപ മാത്രമാണെന്ന് ക്രിക്കറ്റ് താരം ആർ അശ്വിൻ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. 

സിംബാബ്‍വെ പ്രസി‍ഡന്റ് എമ്മേഴ്സൻ മനങ്ങാഗ്‍വ (Photo by Jekesai NJIKIZANA / AFP)
ADVERTISEMENT

ക്രിക്കറ്റുമായി മാത്രം ബന്ധപ്പെട്ടതാണ് ഈ കാര്യങ്ങളെങ്കിലും ഇതിലെല്ലാം പൊതുവായ ഒന്നുണ്ട്, സിംബാബ്‍വെ കടുത്ത ദുരിതത്തിലാണ്. സാമ്പത്തിക ശാസ്ത്രജ്ഞൻ സ്റ്റീവ് ഹാങ്കേ ഈയടുത്ത് പുറത്തുവിട്ട ‘ദുരിത സൂചിക’ റിപ്പോർട്ട് അനുസരിച്ച് ലോകത്തെ തന്നെ ഏറ്റവും മോശാവസ്ഥയിലുള്ള രാജ്യമാണ് സിംബാബ്‍വെ. രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിയായിരുന്നു റിപ്പോർട്ട് തയാറാക്കിയതിന്റെ അടിസ്ഥാനം. കടുത്ത ദാരിദ്ര്യവും വിലക്കയറ്റവും തൊഴിലില്ലായ്മയും കൊണ്ട് ജനം പൊറുതി മുട്ടുന്നു. അതിനിടെയാണ് ‘ദേശസ്നേഹം’ കൂട്ടാനെന്ന പേരിൽ പൗരസ്വാതന്ത്ര്യങ്ങൾക്ക് കൂച്ചുവിലങ്ങിടുന്ന പുതിയ നിയമം രാജ്യം പാസാക്കിയിരിക്കുന്നത്. 

ഓഗസ്റ്റിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി ഈ നിയമം പാസാക്കിയതു തന്നെ രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനാണെന്ന് ആരോപണമുയർന്നു കഴി​ഞ്ഞു. എല്ലാ വിധത്തിലും ജനാധിപത്യ ധ്വംസനം നടത്തുകയും മനുഷ്യാവകാശത്തിന് പുല്ലുവില കൽപ്പിക്കുകയും ചെയ്യുന്നതിന്റെ പേരിൽ ഇതിനകം തന്നെ ഉപരോധങ്ങൾ ഏറ്റുവാങ്ങുന്ന രാജ്യം കൂടിയാണ് തെക്കൻ ആഫ്രിക്കയിലെ ഈ രാജ്യം. എന്താണ് സിംബാബ്‍വേയുടെ സമ്പദ്‍വ്യവസ്ഥ നേരിടുന്ന പ്രശ്നങ്ങൾ? അനേകം വിഭവ സ്രോതസുകൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഈ രാജ്യത്തിന് കരകയറാൻ പറ്റാത്തത്? ദേശസ്നേഹം കൂട്ടാൻ എന്താണ് സർക്കാർ കൊണ്ടുവരുന്ന പുതിയ നിയമം? സിംബാബ്‍വെ കടന്നു പോകുന്നത് എന്തെല്ലാം പ്രതിസന്ധിയിലൂടെയാണ്? പരിശോധിക്കാം.

സിംബാബ്‍വെയുടെ 43 മത് സ്വാതന്ത്ര്യ ദിനത്തിൽ കലാകരൻമാർ അവതരിപ്പിച്ച നൃത്തം (Photo by Jekesai NJIKIZANA / AFP)

‘ദേശഭക്തി’ കൂട്ടാൻ‌ നിയമം, ശിക്ഷ 20 വർഷം

രാജ്യത്തിന്റെ പരമാധികാരവും രാജ്യതാത്പര്യങ്ങളും ഹനിക്കുന്ന പ്രവർത്തനങ്ങൾ ക്രിമിനൽ കുറ്റമാക്കുന്ന ‘ദേശഭക്തി ബിൽ’ ആണ് പുതിയ നിയമമായി കഴിഞ്ഞ ദിവസം സിംബാബ്‍വെ പാർലമെന്റിന്റെ അധോസഭ പാസാക്കിയത്. ഇനി സെനറ്റ് കൂടി ബിൽ പാസാക്കണം. അതിനു ശേഷം പ്രസി‍ഡന്റ് എമ്മേഴ്സൻ മനങ്ങാഗ്‍വ ബില്ലിൽ ഒപ്പിടുന്നതോടെ ഇത് നിയമമാകും. നിലവിലെ ക്രിമിനൽ നിയമം ഭേദഗതി ചെയ്താണ് പുതിയ കൂട്ടിച്ചേർക്കലുകൾ നടത്തിയിരിക്കുന്നത്.

ADVERTISEMENT

സിംബാബ്‍വെയ്ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചിട്ടുള്ളതോ അല്ലെങ്കിൽ എതിർപ്പുള്ളതോ ആയ ഏതെങ്കിലും രാജ്യത്തെ സർക്കാരുമായി നയതന്ത്ര പ്രതിനിധികൾ മുഖേനെയോ മറ്റേതെങ്കിലും വഴിക്കോ ബന്ധപ്പെടുന്നത് കുറ്റകരമാകും. ഇത്തരത്തിൽ ബന്ധപ്പെട്ടവരുമായി ഏതെങ്കിലും വിധത്തിൽ ഒത്തുചേരുകയോ സംസാരിക്കുകയോ ചെയ്യുന്നതും ക്രിമിനൽ കുറ്റമായി കണക്കാക്കും. ഫലത്തിൽ സർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്ന ആരെയും നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ പുതിയ നിയമം ഉപയോഗപ്പെടുത്തും എന്നാണ് വിമർശനങ്ങൾ ഉയർന്നിട്ടുള്ളത്. സിംബാബ്‍വെ സർക്കാരിനെ വിമർശിക്കുന്നത് ‘ദേശഭക്തി നിയമം’ മൂലം ക്രിമിനൽ കുറ്റമായി കണക്കാക്കും എന്നതാണ് ഫലത്തിൽ‌ സംഭവിക്കുന്നത് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. 

സിംബാബ്‍വെയുടെ 43 മത് സ്വാതന്ത്ര്യ ദിനത്തിൽ സൈന്യത്തിന്റെ പരേഡ് (Photo by Jekesai NJIKIZANA / AFP)

ഇത്തരത്തിൽ കുറ്റവാളിയെന്ന് കണ്ടെത്തിയാൽ പൗരത്വം റദ്ദാക്കൽ, 20 വർഷം തടവ് തുടങ്ങിയവയും നിയമത്തിൽ പറയുന്നുണ്ട്. രാജ്യത്തിന് അകത്തോ പുറത്തോ മറ്റു വിദേശ പൗരന്മാരുമായി നടത്തുന്ന കൂടിക്കാഴ്ചകളെ ഇനി മുതൽ അടിച്ചമർത്തലിനായി ഉപയോഗിക്കും എന്ന ഭീഷണിയും നിലനിൽക്കുന്നു. രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി നിരവധി പാശ്ചാത്യരാജ്യങ്ങൾ സിംബാബ്‍വെയ്ക്കും രാജ്യത്തെ ചില വ്യക്തികൾക്കുമെതിരെ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. സിംബാബ്‍വെയിലെ അടിച്ചമർത്തലുകളെ നേരിടുന്ന സിവിൽ സൊസൈറ്റികൾ പ്രധാനമായും വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നുണ്ട്. ഇതു കൂടി അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ നിയമം എന്ന് സൂചനയുണ്ട്.

പടിപടിയായി വിലക്കുകൾ, പൗരസ്വാതന്ത്ര്യം ഇല്ലാതാക്കൽ

നേരത്തെ തന്നെ സിവിൽ സൊസൈറ്റി സംഘടനകൾ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. അതിനൊപ്പം ഇത്തരം സംഘടനകളുടെ പ്രവർത്തനങ്ങളും അവയുടെ നടത്തിപ്പും സർക്കാർ പരിശോധിക്കുകയും ചെയ്യും. പ്രതിപക്ഷ നേതാക്കളെ ‘ഒതുക്കാൻ’ കോടതിയെപ്പോലും ദുരുപയോഗപ്പെടുത്തുന്നു എന്ന ആരോപണവും ശക്തമാണ്. മനുഷ്യാവകാശ സംഘടനകളെയും പ്രവർത്തകരേയും വേട്ടയാടുക‌യും ഇല്ലാത്ത കേസുകളുടെ പേരിൽ അറസ്റ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നടത്തുന്നതിനിടെയാണ് പുതിയ നിയമവും എന്നതാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. 

തെരുവ് കച്ചവടക്കാരനിൽ നിന്നും സാധനം വാങ്ങിയയാൾ സിംബാബ്‍വെ കറൻസി നൽകുന്നു (Photo by Jekesai NJIKIZANA / AFP)
ADVERTISEMENT

സിംബാബ്‍‌വെ ബ്രിട്ടീഷ് കോളനിയായിരുന്ന കാലത്തു പോലും ഇല്ലാതിരുന്ന പിന്തിരിപ്പൻ നിയമങ്ങളാണ് ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് മുൻ ധനമന്ത്രിയും പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളിലൊരാളുമായ ടെൻഡൈ ബിറ്റി വിമർശിച്ചു. കുറച്ചു നാളുകളായി ഏതു തരത്തിലുള്ള ഭിന്നസ്വരവും അടിച്ചമർത്തുന്നത് ലക്ഷ്യമിട്ടുള്ള നിരവധി നിയമങ്ങൾ സർക്കാർ പാസാക്കുന്നു എന്ന് പ്രതിപക്ഷം നിരന്തരമായി ആരോപിക്കുന്നു. 

ഭരണകക്ഷിയായ സിംബാബ്‍വെ ആഫ്രിക്കൻ നാഷണൽ യൂണിയൻ–പാട്രിയോടിക് ഫ്രണ്ടി (ZANU–PF) നെതിരെ ഉയരുന്ന ഏതു വിമർശനവും ക്രിമിനൽ കുറ്റമാക്കുന്ന പ്രവർത്തിയാണ് പുതിയ നിയമം കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് പ്രതിപക്ഷമായ സിറ്റിസൺസ് കോയലീഷൻ ഫോർ ചേഞ്ച് (സിസിസി) കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ഇത്തരമൊരു നിയമം രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനും ഭിന്നാഭിപ്രായങ്ങളെ ഇല്ലാതാക്കാനുമാണെന്നും സിസിസി വക്താവ് ഒസ്റ്റല്ലോസ് സിസിബ പ്രതികരിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്തുള്ള എല്ലാ ജനാധിപത്യ ഇടങ്ങളും ഇല്ലാതാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നാണ് പുതിയ നിയമത്തെക്കുറിച്ച് പാർട്ടി പറഞ്ഞത്.

∙ ‘എല്ലാം അമേരിക്കൻ മാതൃകയിൽ’

എന്നാൽ വിമർശനങ്ങളെ തള്ളിക്കളയുകയാണ് സിംബാബ്‍വെ സർക്കാരും Zanu-PF പാർട്ടിയും. അമേരിക്കയിലെ ലോഗൻ‌ നിയമവുമായാണ് സിംബ‌ാബ്‍വേ സർക്കാർ തങ്ങൾ കൊണ്ടുവന്ന ഭേദഗതിയെ ബന്ധപ്പെടുത്തുന്നത്. അമേരിക്കയുമായി പ്രശ്നങ്ങളുള്ള രാജ്യങ്ങളുമായി ഔദ്യോഗികമായി ചുമതലപ്പെടുത്താത്തവർ ചർച്ചകൾ നടത്തുന്നത് വിലക്കുന്നതാണ് ലോഗൻ നിയമം. എന്നാൽ രണ്ടു പേർ മാത്രമാണ് ഇത്രകാലത്തിനിടയില്‍ യു.എസിൽ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. അവരാകട്ടെ ശിക്ഷിക്കപ്പെട്ടിട്ടുമില്ല.

സിംബാബ്‍വെ അടുത്തിടെ പുറത്തിറക്കിയ സ്വർണ നാണയം (Photo by Jekesai NJIKIZANA / AFP)

‘രാഷ്ട്രീയ പാർട്ടികളെ ഇല്ലായ്മ ചെയ്യാൻ ഉദ്ദേശിച്ചുള്ളതല്ല പുതിയ നിയമം. തങ്ങളുടെ രാജ്യത്തെ സ്നേഹിക്കാൻ സിംബാബ്‍വെക്കാരെ പ്രോത്സാഹിപ്പിക്കുന്നതും ആക്ഷേപിക്കുന്നത് അവസാനിപ്പിക്കുന്നതുമാണ് നിയമം’ എന്നാണ് ഭരണകക്ഷി നേതാവ് ജോസഫ് ചിനോട്ടിംപ പാർലമെന്റിൽ പ്രതികരിച്ചതെന്ന് വാർത്താഏജൻസി എഎഫ്പി റിപ്പോർട്ടു ചെയ്യുന്നു. 

സിംബാബ്‍വെയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത് സംബന്ധിച്ച് ഏറെ നാളായി അനിശ്ചിതത്വം നിലനിന്നിരുന്നു. അതിനിടെയാണ് പ്രസിഡന്റ് മനങ്ങാഗ്‍വ ഓഗസ്റ്റ് 23ന് പൊതു തിരഞ്ഞെടുപ്പും പ്രസിഡ‍ന്റ് തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചത്. ഇതിന് മണിക്കൂറുകൾക്കുള്ളിൽ പുതിയ നിയമവും പാസാക്കി. 

വലിയ അക്രമങ്ങൾ അരങ്ങേറിയ 2018 ലെ വിവാദ തിരഞ്ഞെടുപ്പിൽ 50.8 ശതമാനം വോട്ടു നേടിയാണ് മനങ്ങാഗ്‍വ വിജയിച്ചത്. റോബർട്ട് മുഗാബെയുടെ ദശകങ്ങൾ നീണ്ട നീണ്ട ഭരണം സൈന്യത്തിന്റെ മുന്‍‌ൈകയിൽ നടന്ന അട്ടിമറിയിലൂടെ മനങ്ങാഗ്‍വ 2017 ൽ പിടിച്ചെടുക്കുകയായിരുന്നു. 2018 ലെ വിവാദ തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിന് അധികാരത്തിലെത്തുകയും ചെയ്തു. 

സിംബാബ്‍വെയിലെ തെരുവ് കച്ചവടക്കാർ (Photo by Jekesai NJIKIZANA / AFP)

2018 ൽ മനങ്ങാഗ്‍വയോട് നേരിയ വോട്ടുകൾക്ക് പരാജയപ്പെട്ട അഭിഭാഷകനും പാസ്റ്ററുമായ നെൽസൻ ചമീസയാണ് പുതുതായി രൂപീകരിച്ച സിസിസി പാർട്ടിയെ നയിക്കുന്നത്. 

∙ സിംബാബ്‍വെ ഡോളറിന്റെ ദുർവിധി, നോട്ട് നിരോധനവും

കടുത്ത വിലക്കയറ്റമാണ് സിംബാബ്‍വെ നേരിട്ടുകൊണ്ടിരിക്കുന്നത്. 131 ശതമാനമാണ് രാജ്യത്ത് ഇപ്പോഴുള്ള പണപ്പെരുപ്പ നിരക്ക്. സിംബാബ്‍വെ സമ്പദ്‍വ്യവസ്ഥ നേരിടുന്ന പ്രശ്നങ്ങൾക്ക്  രാജ്യത്തെ കറൻസിയുമായി നേരിട്ടു ബന്ധമുണ്ട്. 1980കൾ മുതൽ സിംബാബ്‍വെ ഡോളർ രാജ്യത്തുണ്ടായിരുന്നു. എന്നാൽ ഈ സമയത്ത് അതിഭയങ്കരമായ വിലക്കയറ്റത്തിലൂടെ രാജ്യം കടന്നുപോകുന്ന സമയവുമായിരുന്നു. ഇതിനെ നേരിടാൻ സർക്കാർ കണ്ടുപിടിച്ച വഴി സിംബാബ്‍വെ ഡ‍ോളറിന്റെ മൂല്യം കുറച്ചു കൊണ്ടുവന്ന് മറ്റു രാജ്യങ്ങളുടെ കറൻസികൾ ഉപയോഗിച്ച് വിനിമയം നടത്തുക എന്നതാണ്. ഇങ്ങനെ 2009 ൽ സിംബാബ്‍വെ ഡോളർ കാര്യമായ മൂല്യമില്ലാത്ത ഒന്നായി മാറുകയും അമേരിക്കൻ ഡോളറും ഇന്ത്യൻ രൂപയും ചൈനീസ് യുവാനും യൂറോയും അടക്കമുള്ള 10ലേറെ കറൻസികൾ പ്രാബല്യത്തിൽ വരികയും ചെയ്തു. 

2015 ൽ സിംബാബ്‍വെ നോട്ട് നിരോധനം നടപ്പാക്കി സിംബാബ്‍‌വെ ഡോളറിന്റെ മൂല്യം പൂർണമായി ഇല്ലാതാക്കി. ഇതിനൊപ്പം അമേരിക്കൻ ഡോളറിലേക്ക് വിനിമയം മാറ്റാനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. എന്നാൽ 2019 ഓടെ സർക്കാരിന് വീണ്ടുവിചാരമുണ്ടാവുകയും സിംബാബ്‍വെ ഡോളർ വീണ്ടും പ്രാബല്യത്തിലാക്കുകയും ചെയ്തു. നിരവധി കറൻസികൾ ഉപയോഗിക്കാമെന്ന നിയമം എടുത്തുമാറ്റി പകരം സിംബാബ്‍വെ ഡോളറാക്കി രാജ്യത്തിന്റെ കറൻസി. ഇപ്പോൾ അമേരിക്കൻ ഡോളർ വിനിമയം പരമാവധി കുറച്ച് സ്വന്തം കറൻസിയെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് രാജ്യം. എന്നാൽ ഇത് സാധ്യമാകുന്നില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജനങ്ങൾ സൂപ്പർമാർക്കറ്റുകൾ ഉപേക്ഷിച്ച് തെരുവിലെ ചെറുകിട വിൽപ്പന ശാലകളിൽ നിന്ന് വിലകുറ‍ഞ്ഞ ഉത്പന്നങ്ങൾ വാങ്ങി ജീവിതം തള്ളിനീക്കുന്നു എന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. 

സിംബാബ്‍വെയിൽ പ്രചാരത്തിലുള്ള പത്ത് ഡോളർ കറൻസി നോട്ടുകൾ (Photo by Jekesai NJIKIZANA / AFP)

സമ്പദ്‍വ്യവസ്ഥയെ കരകയറ്റുന്നതിന്റെ ഭാഗമായി ‘ഡിജിറ്റൽ സ്വർണ നാണയ’വും സിംബാബ്‍‍വെ പുറത്തിറക്കിയിട്ടുണ്ട്. സ്വർണം പൂശിയിട്ടുള്ള ഈ നാണയങ്ങളുടെ മൂല്യം തീരുമാനിക്കുന്നത് വിപണിയിലെ മൂല്യവുമായി തട്ടിച്ചാണ്. ഈ നാണയം അമേരിക്കൻ ഡോളറോ സിംബാബ്‍വേ ഡോളറോ ഉപയോഗിച്ച് വാങ്ങുകയോ വിൽക്കുകയോ ചെയ്യാം.

∙ സിംബാബ്‍വെക്കാർ വോട്ട് െചയ്യണമെന്ന് അമേരിക്ക

സിംബാബ്‍വെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ‘അമേരിക്കൻ ഇടപെടലു’കളും ഇതിനിടെ വിവാദമായിരുന്നു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു തൊട്ടു മുമ്പായിരുന്നു സംഭവം. സിംബാബ്‍വെക്കാരെ വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള ഏതാനും പോസ്റ്ററുകൾ രാജ്യത്തെ അമേരിക്കൻ എംബസി ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ നിലവിലെ ഭരണകൂടത്തിനെതിരെയുള്ള ചില ഒളിയമ്പുകൾ ഇതില്‍ ഉണ്ടായിരുന്നു എന്നായിരുന്നു സർക്കാർ ഭാഷ്യം. ഒപ്പം സിംബാബ്‍വെയുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടുന്നതിനെതിരെ അമേരിക്കൻ അംബാസിഡറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തു. 

∙ ദുരിതക്കയത്തിൽ‌ ഒരു രാജ്യം

സാമ്പത്തിക ശാസ്ത്രജ്ഞൻ സ്റ്റീവ് ഹാങ്കേയുടെ ‘ദുരിത സൂചിക’ റിപ്പോർട്ട് അനുസരിച്ച് ലോകത്തെ തന്നെ ഏറ്റവും മോശാവസ്ഥയിലുള്ള രാജ്യമാണ് സിംബാബ്‍വെ. തൊഴിലില്ലായ്മ, വിലക്കയറ്റം, വായ്പാ നിരക്കുകൾ, ജി‍ഡിപിയിലുണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയ നിരവധി കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സൂചിക തയാറാക്കുന്നത്. വിലക്കയറ്റം അല്ലെങ്കിൽ തെറ്റായ സാമ്പത്തിക നയങ്ങളാണ്  ഇതിൽ സിംബാബ്‍വെയുടെ തകർച്ചയ്ക്കുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിച്ചിട്ടുള്ളത്,. 

തിരക്കൊഴിഞ്ഞ സിംബാബ്‍വെയിലെ സൂപ്പർമാർക്കറ്റ് (Photo by Jekesai NJIKIZANA / AFP)

വെനസ്വേല, സിറിയ, ലബനോൻ, സുഡാൻ, അർജന്റീന, യെമൻ, യുക്രെയ്ൻ, ക്യൂബ, തുർക്കി തുടങ്ങിയ രാജ്യങ്ങളാണ് സിംബാബ്‍വെയെ പിൻപറ്റി പട്ടികയിലുള്ളത്. 157 രാജ്യങ്ങളുടെ പട്ടികയിൽ 134–ാമതായി അമേരിക്കയുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. തൊഴിലില്ലായ്മയാണ് അമേരിക്കയെ അസന്തുഷ്ടി നിറഞ്ഞ രാജ്യമാക്കുന്നത്. 

ദുരിതപൂർണവും സന്തോഷകരവും എന്നീ രണ്ടവസ്ഥയ്ക്കുള്ളിലാണ് ഭൂരിഭാഗം മനുഷ്യരുടേയും ജീവിതം എന്നാണ് ജോൺ ഹോപ്കിൻസ് സർവകലാശാലയിലെ അപ്ലൈഡ് ഇകണോമിക്സ് വിഭാഗം പ്രഫസറായ ഹാങ്കേ പറയുന്നത്.

 

English Summary: Amid Inflation and poverty, the Zimbabwe government Adopts 'Patriotic Law'