അതിരാവിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വേണാട് എക്സ്പ്രസിന് സംഭവിച്ച മറവി ദേശീയമാധ്യമങ്ങളിലടക്കം ഇടം പിടിച്ചിരുന്നു. അതൊരു ഞായറാഴ്ച ആയിരുന്നു. കൃത്യമായി പറഞ്ഞാൽ 2023 മേയ് 21. പതിവു യാത്രക്കാരാരുമില്ലാതെ, അവധിയുടെ ആലസ്യത്തിൽ തിരക്കില്ലാതെ വന്ന വേണാട് സ്റ്റോപ്പുള്ള ഒരു സ്റ്റേഷനിൽ നിർത്താതെ പാഞ്ഞതായിരുന്നു വാർത്തയായത്. മാവേലിക്കര കഴിഞ്ഞു സ്റ്റോപ്പുള്ള ചെറിയനാട് റെയിൽവേ സ്റ്റേഷനിലാണ് ട്രെയിൻ നിർത്താതെ പാഞ്ഞുപോയത്. സ്റ്റേഷൻ കടന്ന ട്രെയിൻ ഏറെ മുന്നിലേക്ക് പോയ ശേഷമാണ് അബദ്ധം മനസ്സിലാക്കി ലോക്കോപൈലറ്റ് ട്രെയിൻ നിർത്തിയത്. തുടർന്ന് ട്രെയിൻ പിന്നിലേക്കെടുത്തു സ്റ്റേഷനിലേക്കെത്തിക്കേണ്ടി വന്നു.

അതിരാവിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വേണാട് എക്സ്പ്രസിന് സംഭവിച്ച മറവി ദേശീയമാധ്യമങ്ങളിലടക്കം ഇടം പിടിച്ചിരുന്നു. അതൊരു ഞായറാഴ്ച ആയിരുന്നു. കൃത്യമായി പറഞ്ഞാൽ 2023 മേയ് 21. പതിവു യാത്രക്കാരാരുമില്ലാതെ, അവധിയുടെ ആലസ്യത്തിൽ തിരക്കില്ലാതെ വന്ന വേണാട് സ്റ്റോപ്പുള്ള ഒരു സ്റ്റേഷനിൽ നിർത്താതെ പാഞ്ഞതായിരുന്നു വാർത്തയായത്. മാവേലിക്കര കഴിഞ്ഞു സ്റ്റോപ്പുള്ള ചെറിയനാട് റെയിൽവേ സ്റ്റേഷനിലാണ് ട്രെയിൻ നിർത്താതെ പാഞ്ഞുപോയത്. സ്റ്റേഷൻ കടന്ന ട്രെയിൻ ഏറെ മുന്നിലേക്ക് പോയ ശേഷമാണ് അബദ്ധം മനസ്സിലാക്കി ലോക്കോപൈലറ്റ് ട്രെയിൻ നിർത്തിയത്. തുടർന്ന് ട്രെയിൻ പിന്നിലേക്കെടുത്തു സ്റ്റേഷനിലേക്കെത്തിക്കേണ്ടി വന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതിരാവിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വേണാട് എക്സ്പ്രസിന് സംഭവിച്ച മറവി ദേശീയമാധ്യമങ്ങളിലടക്കം ഇടം പിടിച്ചിരുന്നു. അതൊരു ഞായറാഴ്ച ആയിരുന്നു. കൃത്യമായി പറഞ്ഞാൽ 2023 മേയ് 21. പതിവു യാത്രക്കാരാരുമില്ലാതെ, അവധിയുടെ ആലസ്യത്തിൽ തിരക്കില്ലാതെ വന്ന വേണാട് സ്റ്റോപ്പുള്ള ഒരു സ്റ്റേഷനിൽ നിർത്താതെ പാഞ്ഞതായിരുന്നു വാർത്തയായത്. മാവേലിക്കര കഴിഞ്ഞു സ്റ്റോപ്പുള്ള ചെറിയനാട് റെയിൽവേ സ്റ്റേഷനിലാണ് ട്രെയിൻ നിർത്താതെ പാഞ്ഞുപോയത്. സ്റ്റേഷൻ കടന്ന ട്രെയിൻ ഏറെ മുന്നിലേക്ക് പോയ ശേഷമാണ് അബദ്ധം മനസ്സിലാക്കി ലോക്കോപൈലറ്റ് ട്രെയിൻ നിർത്തിയത്. തുടർന്ന് ട്രെയിൻ പിന്നിലേക്കെടുത്തു സ്റ്റേഷനിലേക്കെത്തിക്കേണ്ടി വന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതിരാവിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വേണാട് എക്സ്പ്രസിന് സംഭവിച്ച മറവി ദേശീയമാധ്യമങ്ങളിലടക്കം ഇടം പിടിച്ചിരുന്നു. അതൊരു ഞായറാഴ്ച ആയിരുന്നു. കൃത്യമായി പറഞ്ഞാൽ 2023 മേയ് 21. പതിവ് യാത്രക്കാരാരുമില്ലാതെ അവധിയുടെ ആലസ്യത്തിൽ തിരക്കില്ലാതെ വന്ന വേണാട് സ്റ്റോപ്പുള്ള ഒരു സ്റ്റേഷനിൽ നിർത്താതെ പാഞ്ഞതായിരുന്നു വാർത്തയായത്. മാവേലിക്കര കഴിഞ്ഞു സ്റ്റോപ്പുള്ള ചെറിയനാട് റെയിൽവേ സ്റ്റേഷനിലാണ് ട്രെയിൻ നിർത്താതെ പാഞ്ഞുപോയത്. സ്റ്റേഷൻ കടന്ന ട്രെയിൻ ഏറെ മുന്നിലേക്ക് പോയ ശേഷമാണ് അബദ്ധം മനസ്സിലാക്കി ലോക്കോപൈലറ്റ് ട്രെയിൻ നിർത്തിയത്. തുടർന്ന് ട്രെയിൻ പിന്നിലേക്കെടുത്തു സ്റ്റേഷനിലേക്കെത്തിക്കേണ്ടി വന്നു. 

ചെന്നൈയിൽ ട്രെയിനിൽ കയറാൻ തിരക്ക് കൂട്ടുന്ന യാത്രികർ (Photo by Arun SANKAR / AFP)

 

ADVERTISEMENT

തിരുവനന്തപുരത്തു നിന്ന് അതിരാവിലെ എറണാകുളവും കഴിഞ്ഞ് ഷൊർണൂർ വരെ നിത്യവും സർവീസ് നടത്തുന്ന വേണാടിന് ഒരു പ്രത്യേകതയുണ്ട്. മലയാളിത്തനിമ നിറഞ്ഞ പേരുള്ള ഈ ട്രെയിൻ കേരളത്തിനുള്ളിൽ സർവീസ് നടത്തുന്ന വിരലിലെണ്ണാവുന്ന എക്സ്പ്രസുകളിൽ ഒന്നാണ്. അതിനാൽ വേണാടിലെ യാത്ര തെക്കുനിന്ന് വടക്കോട്ടുള്ള ജില്ലകളിൽ ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ ജീവതാളമാണ്. ഒരു കൗതുക വാർത്തയായതുകൊണ്ടോ അതോ കൗതുകത്തിന് അപ്പുറം അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് നൂറുകണക്കിനാളുകൾ രക്ഷപ്പെട്ടതിന്റെ പ്രധാന്യത്താലോ എന്തു കൊണ്ടാവും ചെറിയനാട് എന്ന ചെറിയ സ്റ്റേഷനില്‍ നടന്ന ഈ ഒറ്റപ്പെട്ട സംഭവം ദേശീയ മാധ്യമങ്ങൾ പോലും ഏറ്റെടുത്തത്? ഇതറിയണമെങ്കില്‍ ഇന്ത്യൻ റെയിൽവേ ഇപ്പോള്‍ കടന്നു പോകുന്ന ദുരവസ്ഥയെ കുറിച്ചറിയണം. 

 

ബാലസോറിൽ ട്രെയിനപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു (ചിത്രം: സലിൽ ബേറ ∙ മനോരമ)

 

∙ വർ‍ഷം 100 അപകടങ്ങൾ, മുഖ്യകാരണം അശ്രദ്ധ

ADVERTISEMENT

 

ഒഡീഷയിൽ ട്രെയിനപകടം നടന്നിടത്ത് രക്ഷാപ്രവർത്തം പുരോഗമിക്കുന്നു (Photo by Punit PARANJPE and Punit PARANJPE / AFP)

ഒരു ഇടത്തരം വലുപ്പമുള്ള ഇന്ത്യൻ സംസ്ഥാനത്തിലെ ആകെ ജനസംഖ്യയുടെ അത്ര ആളുകൾ എപ്പോഴും ഇന്ത്യൻ റെയിൽവേയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാവും. അത്രയും വലിയ ശ്യംഖലയാണത്. രാജ്യത്തിന്റെ ജീവനാഡി എന്ന വിളിപ്പേര് റെയിൽവേ സ്വന്തമാക്കിയത് ഇത് കാരണമാണ്. രാജ്യത്തെ ഏറ്റവും വലിയ തൊഴിൽദാതാവായിരുന്ന ഇന്ത്യൻ റെയിൽവേയിൽ  700,000-ത്തിലധികം ഉദ്യോഗസ്ഥരാണ് സുരക്ഷയുമായി ബന്ധപ്പെട്ട്  മാത്രം  ജോലി ചെയ്യുന്നത്. എന്നാൽ നിതി ആയോഗ് നടത്തിയ പഠനത്തിൽ കാണാനായത് ഇന്ത്യൻ റെയിൽവേയിൽ 2012 മുതൽ നടന്നിട്ടുള്ള ഓരോ പത്ത് അപകടം എടുത്ത് പഠിച്ചാലും അതിൽ ആറെണ്ണത്തിലും അപകടം ജീവനക്കാരുടെ അശ്രദ്ധ മൂലമാണ് സംഭവിക്കുന്നത് എന്നാണ്. 

അപകടസ്ഥലത്തു ദേശീയ ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനം നടത്തുന്നു. ചിത്രം: സലിൽ ബേറ ∙ മനോരമ

 

ബാലസോറിൽ ട്രെയിൻ അപകടം നടന്ന സ്ഥലത്തെ കാഴ്ച (ചിത്രം: സലിൽ ബേറ ∙ മനോരമ)

വര്‍ഷംതോറും ചെറുതും വലുതുമായ നൂറിലധികം അപകടങ്ങളാണ് ഇന്ത്യൻ റെയിൽവേയിൽ സംഭവിക്കുന്നത്. അതായത് ഓരോ മൂന്നു ദിവസത്തിലും ഒരു അപകടം ഉണ്ടാവുന്നു. ട്രെയിനപകടങ്ങളെല്ലാം എടുത്ത് പരിശോധിച്ചാൽ പ്രധാനമായും നാല് കാരണങ്ങളാണ് അപകടത്തിലേക്ക് എത്തിക്കുന്നത്. ട്രാക്കുകളുടെ പോരായ്മ, സിഗ്നൽ പിഴവ്, യാത്രക്കാരുടെ ഭാഗത്തുനിന്നുള്ള പ്രവൃത്തി, അട്ടിമറി. ഈ നാല് അപകട കാരണങ്ങളാൽ ജീവൻ നഷ്ടമാവുന്നത് നിരപരാധികളായ ആളുകളുടെയാണ്. 

ADVERTISEMENT

 

 

∙ പത്ത് വർഷം, ട്രെയിനുകളെടുത്തത് 2.6 ലക്ഷം ജീവന്‍

 

മുംബൈ സിഎസ്ടിയിലെ തിരക്കേറിയ ട്രെയിൻ (Photo by Punit PARANJPE / AFP)

ഒഡീഷയിലെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മുന്നൂറിലേക്ക് അടുക്കുമ്പോൾ, ഇന്ത്യയിൽ ഇതുവരെയുണ്ടായ വലിയ ട്രെയിൻ അപകടങ്ങളുടെ പട്ടിക നിരത്തുന്നത് പതിവു കാഴ്ചയാണ്. എന്നാൽ  ഈ പട്ടികയിൽ പെടാതെ ആയിരങ്ങളാണ് ട്രെയിനെന്ന ഉരുക്കുവണ്ടിയ്ക്കടിയിൽ ചതഞ്ഞരഞ്ഞ് ദാരുണമായി മരണപ്പെടുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ ഏകദേശം 2.6 ലക്ഷം ആളുകൾ ട്രെയിൻ അപകടങ്ങളിൽ മരണപ്പെട്ടു എന്ന് പറഞ്ഞാൽ അത് എത്ര ഭീകരമായിരിക്കും. ഈ കണക്ക് നാഷനൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടേതാണ്. പാളം മുറിച്ച് കടക്കുമ്പോൾ അപകടത്തിൽ പെടുന്നവർ മുതൽ ട്രെയിനിൽനിന്ന് വീണ് മരിക്കുന്നവർ വരെ ഈ പട്ടികയിലുണ്ട്. സുരക്ഷാ സംവിധാനങ്ങളുടെ പാളിച്ചയാണ് അപകടങ്ങളുടെ എണ്ണം വർധിപ്പിക്കുന്നത്. 

 

വർഷം കഴിയുന്തോറും സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമമാകുകയും അപകടങ്ങൾ കുറയുകയുമാണ് ചെയ്യുന്നതെങ്കിൽ ഇന്ത്യൻ റെയിൽവേയുടെ കാര്യത്തിൽ ഇത് തെറ്റി. കഴിഞ്ഞ 10 വർഷത്തിനിടെ ഏകദേശം 2.6 ലക്ഷം ആളുകളാണ് ട്രെയിനുമായി ബന്ധപ്പെട്ട അപകടങ്ങളിൽ മരിച്ചതെങ്കിൽ ഇതിൽ 70 ശതമാനവും സംഭവിച്ചത്  2017-21 കാലയളവിലാണ്. അപകടങ്ങളിൽ 19.4 ശതമാനവും സംഭവിച്ചത് മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലുമാണ്. നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പ്രസിദ്ധീകരിച്ച 2022 ലെ റിപ്പോർട്ട് പ്രകാരം 2017 മുതലുള്ള നാല് വ‍ർഷം  ഇന്ത്യയിൽ ട്രെയിനുമായി ബന്ധപ്പെട്ടുള്ള അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 100,000 ആണ്. 

യുപിയിലെ ലോനി പട്ടണത്തിലൂടെ സർവീസ് നടത്തുന്ന ട്രെയിൻ (Photo by Arun SANKAR / AFP)

 

ആത്മഹത്യ ചെയ്യാനുള്ള മാർഗമായും ഇന്ത്യൻ റെയിൽവേയെ കാണുന്നവരുണ്ട്. 'ട്രെയിനിന് തലവയ്ക്കുക' എന്ന പ്രയോഗം പോലും സമൂഹത്തിന് പരിചിതമായത് അതുകൊണ്ടാണ്. ഇതും മരണങ്ങളുടെ എണ്ണം വർധിപ്പിക്കുന്നുണ്ട്. 2021ലെ അപകട മരണങ്ങളിൽ 11,036 മരണങ്ങൾ യാത്രക്കാർ ട്രെയിനിൽനിന്ന് വീണതുകൊണ്ടോ, ട്രെയിൻ ശരീരത്തിലൂടെ കയറി ഇറങ്ങിയതു കൊണ്ടോ സംഭവിച്ചതാണ്. ശരാശരി കണക്കെടുത്താൽ ഒരു വർഷം 25,000 ജീവനുകളാണ് ഇന്ത്യൻ റെയിൽവേയുടെ പരിധിയിൽ പൊലിയുന്നതെന്ന് കാണാം. 

 

രാജ്യതലസ്ഥാനത്ത് വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടനം നിർവഹിക്കുന്ന പ്രധാനമന്ത്രി ( File Photo /AFP)

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഭവിക്കുന്ന ഇത്തരം അപകടങ്ങളിലെ ഇരകളുടെ എണ്ണം ചേർത്തുവയ്ക്കുമ്പോൾ വളരെ ഭീകരമായ കണക്കാണ് ലഭിക്കുന്നത്. ഉദാഹരണത്തിന് 2021ൽ ഇന്ത്യയിൽ തീവണ്ടി പാളം തെറ്റി 22 പേരും കൂട്ടിയിടി തുടങ്ങിയ സംഭവങ്ങളിൽ 86 പേരുമാണ് മരണപ്പെട്ടത്. എന്നാൽ ഈ കാലയളവിൽ ട്രെയിനിൽനിന്ന് വീണ് മരണപ്പെടുകയോ ട്രെയിനിടിച്ച് മരണപ്പെടുകയോ ചെയ്തവരുടെ എണ്ണം 11,036 ആണ്. എന്നാൽ ഈ മരണങ്ങൾ ചർച്ചയാവുകയോ തടയാനുള്ള സുരക്ഷാ നടപടികൾ സ്വീകരിക്കുകയോ ചെയ്യുന്നില്ല. 

 

 

∙ നഷ്ടം കുറയ്ക്കാൻ സ്വീകരിക്കുന്നത് അപകട വഴികൾ

 

ഇന്ത്യൻ റെയിൽവേയുടെ പ്രവർത്തന നഷ്ടം കുറയ്ക്കാൻ കണ്ടെത്തിയ എളുപ്പ വഴിയാണ് ഒഴിവുകൾ സമയത്ത് നികത്താതെ ജീവനക്കാരുടെ  എണ്ണം കുറയ്ക്കുക എന്നത്.  പന്ത്രണ്ട് മുതൽ പതിനാറ് മണിക്കൂർ വരെ ലോക്കോ പൈലറ്റ് ജോലി ചെയ്യേണ്ട അവസ്ഥവരെയുണ്ട്. അറ്റകുറ്റപ്പണികൾക്ക്  അവധി നൽകുന്നതും ഇന്ത്യൻ റെയിൽവേ ശീലമാക്കിയിരുന്നു. ട്രാക്കിലെ അറ്റകുറ്റപ്പണികള്‍, പഴയ ട്രാക്ക് മാറ്റാനുള്ള നടപടികൾ നീട്ടിവയ്ക്കൽ തുടങ്ങിയവയ്ക്ക് വലിയ വിലയാണ് പിന്നീട് നൽേകണ്ടി വരുന്നത്.

 

∙ പാളം തെറ്റുന്നതും പതിവ് 

 

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന റെയിൽ ശൃംഖലയാണ് ഇന്ത്യൻ റെയിൽവേയുടേത്. 2017 മുതൽ 2021 വരെയുണ്ടായ ട്രെയിനപകടങ്ങളിൽ 69% പാളം തെറ്റിയുള്ളവയാണ്. ഇതിൽ മാത്രം  293 മരണങ്ങൾ സംഭവിച്ചു. 2018 നും 2021 നും ഇടയിലുണ്ടായ അപകടങ്ങളിൽ നാലിലൊന്നും സംഭവിച്ചത് അറ്റകുറ്റ പണികളിലുണ്ടാവുന്ന പോരായ്മ നിമിത്തമാണെന്ന റിപ്പോർട്ട്  കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ പുറത്ത് വിട്ടിരുന്നു. 

 

സിഗ്നലിൽ സംഭവിക്കുന്ന പ്രശ്നങ്ങൾ, മെക്കാനിക്കൽ തകരാറുകൾ, സിവിൽ എൻജിനീയറിങ് പരാജയങ്ങൾ എന്നിവയും പാളം തെറ്റുന്നതിലേക്കാണ് നയിക്കുന്നത്. ശരിയായ സമയത്ത് അറ്റകുറ്റപ്പണികൾ ചെയ്യാത്തതും അപകടങ്ങൾ വർധിപ്പിക്കുന്നു. തുക അനുവദിക്കുന്നതിലെ കുറവും ലഭ്യമായ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കാത്തതുമാണ് ഇതിന് കാരണം. ട്രെയിനുകൾ പാളം തെറ്റുന്നത് ആ മേഖലയിലെ ട്രെയിൻ ഗതാഗതത്തെ ഒന്നാകെ താളം തെറ്റിക്കും. ഇന്ത്യൻ റെയിൽവേയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഇതുണ്ടാക്കുന്നത്. 2018ൽ ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിൽ 86,486 കോടി രൂപയുടെ നഷ്ടമാണ് 2000 മുതൽ 2016 വരെയുള്ള കാലയളവില്‍ ട്രെയിൻ പാളം തെറ്റിയത് മൂലം ഇന്ത്യൻ റെയിൽവേക്ക് സംഭവിച്ചിട്ടുള്ളത് എന്ന് കണ്ടെത്തിയിരുന്നു.

 

 

∙ ബജറ്റുമില്ല, പ്രാധാന്യവുമില്ല

 

ഇന്ത്യയിൽ ബ്രിട്ടീഷുകാരാണ് റെയിൽ ബജറ്റ് പ്രത്യേകം അവതരിപ്പിക്കുക എന്ന രീതി അവതരിപ്പിച്ചത്. സർക്കാരിന് ലഭിക്കുന്ന വരുമാനത്തിൽ പ്രധാന ഭാഗം റെയിൽവേ വഴി എത്തുന്നതിനാലാണ് ഇത്രയും പ്രാധാന്യം റെയിൽ ഗതാഗതത്തിന് ബ്രിട്ടീഷുകാർ നൽകിയത്. 1924 മുതൽ ഇന്ത്യയിൽ ബ്രിട്ടീഷുകാർ ആരംഭിച്ച പ്രത്യേക റെയിൽ ബജറ്റ് എന്ന കീഴ്‍വഴക്കം ഒന്നാം മോദി സർക്കാരിന്റെ കാലത്ത്  പിൻവലിക്കുകയായിരുന്നു. 

 

മുൻപ് പാർലമെന്റിൽ റെയിൽവേ മന്ത്രി റെയിൽ ബജറ്റ് അവതരിപ്പിക്കുമ്പോൾ ഓരോ സംസ്ഥാനവും കാതോർത്തിരിക്കുമായിരുന്നു. സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്ന പുതിയ ട്രെയിനുകളുടെ എണ്ണം, പുതിയ റെയിൽ പദ്ധതികൾ, ട്രാക്ക് നവീകരണത്തിനും, പരിപാലനത്തിനുമായി അനുവദിക്കുന്ന തുക എന്നിവയെ കുറിച്ച് വ്യക്തമായ വിവരണം ബജറ്റ് അവതരണത്തിലൂടെ തന്നെ അറിയാനാവുമായിരുന്നു. 2017 മുതലാണ് റെയിൽവേ ബജറ്റ് യൂണിയൻ ബജറ്റിൽ ലയിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഇതോടെ റെയിൽവേയ്ക്ക് ബജറ്റിലൂടെ നൽകിയിരുന്ന പ്രഖ്യാപനങ്ങൾ ഗണ്യമായി ചുരുങ്ങി. 

 

 

∙ ശ്രദ്ധ പ്രീമിയം ട്രെയിനുകൾക്ക് മാത്രം

 

ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിൽ രക്ഷാപ്രവർത്തനം വിലയിരുത്തുന്നതിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഒഡീഷയിലെത്തിയിരുന്നു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. പ്രധാനമന്ത്രിയുടെ പ്രതിദിന ഷെഡ്യൂളിൽ ഇന്നലെ മറ്റൊരു പരിപാടിയായിരുന്നു നേരത്തെ കുറിച്ചിട്ടിരുന്നത്. ഗോവയിൽ വന്ദേഭാരത് എന്ന ഇന്ത്യയുടെ അഭിമാനമായ അർധ അതിവേഗ ട്രെയിൻ സർവീസിന്റെ ഉദ്ഘാടനം. മുംബൈയെ ഗോവയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള 19-ാമത് വന്ദേ ഭാരത് എക്‌സ്പ്രസ് ആയിരുന്നു ഉദ്ഘാടനത്തിനായി തയാറായത്. ഒഡീഷയിലുണ്ടായ  അപകടത്തെ തുടർന്ന് ഈ ചടങ്ങ് മാറ്റിവച്ചു. 

 

രാജ്യത്ത് പ്രീമിയം ട്രെയിനുകളുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നേരിട്ടെത്തുമ്പോൾ പാവപ്പെട്ടവന് ജോലി സ്ഥലത്ത് എത്തുന്നതിനും തിരികെ കുടുംബത്തണയാനുമുള്ള പാസഞ്ചർ ട്രെയിനുകൾ അറുപഴഞ്ചൻ ബോഗികളുമായി സർവീസ് നടത്തുകയാണ്. ഇതിൽ പലതിലും തിങ്ങി ഞെരുങ്ങിയാണ് ജനം യാത്ര ചെയ്യുന്നത്.  മിക്കപ്പോഴും സാധാരണക്കാരായവർ, വയറ്റിപ്പിഴപ്പിന് വേണ്ടി സമയത്തെ തോൽപ്പിക്കാൻ ട്രാക്കിലൂടെ മറുവശം കടക്കാനൊരുങ്ങുന്നവർ, തിരക്കേറിയ ബോഗിയിൽ സമയത്ത് ഓഫിസിലെത്താനും മറ്റും വാതിലിനരികിൽ  തൂങ്ങിപ്പിടിച്ച് യാത്ര ചെയ്യുന്നവരൊക്കെയാണ് മരണത്തിലേക്ക് വഴുതി വീഴുന്നത്. ഈ അപകടങ്ങൾ ഒഴിവാക്കാൻ പ്രീമിയം ട്രെയിനുകൾക്കൊപ്പം സാധാരണക്കാരായ യാത്രക്കാർക്ക് സഞ്ചരിക്കുവാനുള്ള പാസഞ്ചർ ട്രെയിനുകളുടെ എണ്ണം കൂട്ടുകയും ആധുനികവൽക്കരണം ഏർപ്പെടുത്തുകയും വേണം. 

 

ഓരോ അപകടമുണ്ടാവുമ്പോഴും അതിന്റെ കാരണങ്ങൾ വിശദമായി പഠന വിധേയമാക്കിയും കുറ്റക്കാർക്കെതിരെ  കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്തെങ്കിൽ മാത്രമേ  ജനത്തിന് മനസ്സമാധാനത്തോടെ ഇന്ത്യൻ റെയിൽവേ നേരുന്ന പോലെ  ശുഭയാത്ര ചെയ്യാനാവൂ. 

 

English summary: In India, 2.6 Lakh People Crushed under Trains in Last Ten Years.