‘ജസ്റ്റിസ് ജി.ശിവരാജൻ കമ്മിഷൻ വെറും പൊളിറ്റിക്കൽ കമ്മിഷനായി തരംതാഴുമെന്ന എന്റെ സംശയം സത്യമായി’, മുൻ ആഭ്യന്തര മന്ത്രി കൂടിയായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഈ നിരീക്ഷണത്തിന് കേരള രാഷ്ട്രീയത്തിൽ ഏറെ പ്രസക്തിയുണ്ട്. അതേ സമയം ആഭ്യന്തര മന്ത്രിയായ തന്നെ അറിയിക്കാതെയാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പഴ്സനൽ സ്റ്റാഫ് അംഗം ടെന്നി ജോപ്പനെ അറസ്റ്റു ചെയ്തതെന്ന് തിരുവഞ്ചൂർ തുറന്നു പറഞ്ഞു. പഴ്സണൽ സ്റ്റാഫിലെ അംഗത്തെ അറസ്റ്റ് ചെയ്യുന്ന വിവരം ഉമ്മൻ ചാണ്ടിയെ അറിയിച്ചില്ലെന്നും സോളർ കമ്മിഷൻ സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടും കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നു ശക്തമായ പ്രതികരണമുണ്ടായില്ലെന്നും കെ.സി.ജോസഫ് വിമർശിച്ചിരുന്നു

‘ജസ്റ്റിസ് ജി.ശിവരാജൻ കമ്മിഷൻ വെറും പൊളിറ്റിക്കൽ കമ്മിഷനായി തരംതാഴുമെന്ന എന്റെ സംശയം സത്യമായി’, മുൻ ആഭ്യന്തര മന്ത്രി കൂടിയായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഈ നിരീക്ഷണത്തിന് കേരള രാഷ്ട്രീയത്തിൽ ഏറെ പ്രസക്തിയുണ്ട്. അതേ സമയം ആഭ്യന്തര മന്ത്രിയായ തന്നെ അറിയിക്കാതെയാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പഴ്സനൽ സ്റ്റാഫ് അംഗം ടെന്നി ജോപ്പനെ അറസ്റ്റു ചെയ്തതെന്ന് തിരുവഞ്ചൂർ തുറന്നു പറഞ്ഞു. പഴ്സണൽ സ്റ്റാഫിലെ അംഗത്തെ അറസ്റ്റ് ചെയ്യുന്ന വിവരം ഉമ്മൻ ചാണ്ടിയെ അറിയിച്ചില്ലെന്നും സോളർ കമ്മിഷൻ സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടും കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നു ശക്തമായ പ്രതികരണമുണ്ടായില്ലെന്നും കെ.സി.ജോസഫ് വിമർശിച്ചിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ജസ്റ്റിസ് ജി.ശിവരാജൻ കമ്മിഷൻ വെറും പൊളിറ്റിക്കൽ കമ്മിഷനായി തരംതാഴുമെന്ന എന്റെ സംശയം സത്യമായി’, മുൻ ആഭ്യന്തര മന്ത്രി കൂടിയായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഈ നിരീക്ഷണത്തിന് കേരള രാഷ്ട്രീയത്തിൽ ഏറെ പ്രസക്തിയുണ്ട്. അതേ സമയം ആഭ്യന്തര മന്ത്രിയായ തന്നെ അറിയിക്കാതെയാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പഴ്സനൽ സ്റ്റാഫ് അംഗം ടെന്നി ജോപ്പനെ അറസ്റ്റു ചെയ്തതെന്ന് തിരുവഞ്ചൂർ തുറന്നു പറഞ്ഞു. പഴ്സണൽ സ്റ്റാഫിലെ അംഗത്തെ അറസ്റ്റ് ചെയ്യുന്ന വിവരം ഉമ്മൻ ചാണ്ടിയെ അറിയിച്ചില്ലെന്നും സോളർ കമ്മിഷൻ സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടും കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നു ശക്തമായ പ്രതികരണമുണ്ടായില്ലെന്നും കെ.സി.ജോസഫ് വിമർശിച്ചിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ജസ്റ്റിസ് ജി.ശിവരാജൻ കമ്മിഷൻ വെറും പൊളിറ്റിക്കൽ കമ്മിഷനായി തരംതാഴുമെന്ന എന്റെ സംശയം സത്യമായി’, മുൻ ആഭ്യന്തര മന്ത്രി കൂടിയായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഈ നിരീക്ഷണത്തിന് കേരള രാഷ്ട്രീയത്തിൽ ഏറെ പ്രസക്തിയുണ്ട്. അതേ സമയം ആഭ്യന്തര മന്ത്രിയായ തന്നെ അറിയിക്കാതെയാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പഴ്സനൽ സ്റ്റാഫ് അംഗം ടെന്നി ജോപ്പനെ അറസ്റ്റു ചെയ്തതെന്ന് തിരുവഞ്ചൂർ തുറന്നു പറഞ്ഞു. പഴ്സണൽ സ്റ്റാഫിലെ അംഗത്തെ അറസ്റ്റ് ചെയ്യുന്ന വിവരം ഉമ്മൻ ചാണ്ടിയെ അറിയിച്ചില്ലെന്നും സോളർ കമ്മിഷൻ സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടും കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നു ശക്തമായ പ്രതികരണമുണ്ടായില്ലെന്നും കെ.സി.ജോസഫ് വിമർശിച്ചിരുന്നു. കൂടാതെ സോളർ കേസിൽ ജുഡീഷ്യൽ കമ്മിഷനായിരുന്ന ജസ്റ്റിസ് ജി.ശിവരാജൻ 5 കോടി രൂപ വാങ്ങിയാണ് ഉമ്മൻ ചാണ്ടിക്കെതിരെ റിപ്പോർട്ട് തയാറാക്കിയതെന്ന് സിപിഐ നേതാവ് സി.ദിവാകരനും കമ്മിഷന് മസാലക്കഥകളിൽ മാത്രമേ താൽപര്യമുണ്ടായിരുന്നൂള്ളൂ എന്ന് മുൻ ഡിജിപി എ.ഹേമചന്ദ്രനും വെളിപ്പെടുത്തി. സോളർ കേസ് അന്വേഷണ വേളയിൽ എന്താണ് സംഭവിച്ചത്? പാർട്ടിയിലും സർക്കാരിലും നടന്ന ചർച്ചകൾ എന്ത്? തിരുവഞ്ചൂർ രാധാകൃഷ്ണൻ തുറന്നു പറയുന്നു. 

ജസ്റ്റിസ് ശിവരാജൻ (ഫയൽ ചിത്രം)

? എന്തുകൊണ്ടാണ് സോളർ കമ്മിഷൻ അധ്യക്ഷനായി ജസ്റ്റിസ് ജി.ശിവരാജനെ നിയോഗിക്കുന്നതിനെ എതിർത്തത്. 

ADVERTISEMENT

∙ വി.എസ്.അച്യുതാനന്ദൻ മന്ത്രിസഭയുടെ കാലത്ത് പിന്നാക്ക വികസന കമ്മിഷൻ അധ്യക്ഷൻ ആയിരുന്ന വ്യക്തിയാണ് ജസ്റ്റിസ് ശിവരാജൻ. കാലാവധി പൂർത്തിയാക്കിയ ശേഷം എക്സ്റ്റൻഷനും വാങ്ങിയ അദ്ദേഹത്തെ സോളർ കമ്മിഷനായി നിയോഗിക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയാണ് വിയോജിച്ചത്. ഇതൊരു പൊളിറ്റിക്കൽ കമ്മിഷനാകുമെന്ന് ആശങ്ക തോന്നിയിരുന്നു. അതു സത്യമായി. 

? ടി.പി സെൻകുമാർ പറഞ്ഞാണ് ജോപ്പന്റെ അറസ്റ്റിനെക്കുറിച്ച് അറിഞ്ഞതെന്ന് പറഞ്ഞല്ലോ. അതെക്കുറിച്ച് വ്യക്തമാക്കാമോ

∙ ഞാനന്ന് നാട്ടകം ഭാഗത്ത് വള്ളത്തേൽ യാത്ര ചെയ്യുകയാണ്. പെട്ടെന്ന് െസൻകുമാറിന്റെ ഫോൺ വന്നു. ഒരു വാർത്തയുണ്ട്. ടെന്നി ജോപ്പനെ അറസ്റ്റ് ചെയ്തു എന്നു പറഞ്ഞു. ഒന്നുകൂടി ക്രോസ് ചെക്ക് ചെയ്യാൻ പറഞ്ഞു. അൽപം കഴിഞ്ഞപ്പോൾ സെൻകുമാർ വീണ്ടും വിളിച്ചു. ഞാൻ അറിഞ്ഞത് ശരിയാണെന്ന് പറഞ്ഞു. ഫോൺ വച്ചിട്ട് ഹേമചന്ദ്രനെ ഉടനെ വിളിച്ചു. അങ്ങനെ ചെയ്യേണ്ടി വന്നു എന്നാണ് എന്നോട് ആദ്യം പറഞ്ഞത്. എന്തു കാരണത്താൽ എന്നു ചോദിച്ചു. ചെയ്യാതിരിക്കാനാവില്ല എന്നായിരുന്നു മറുപടി. ഞാൻ നീരസം പ്രകടമാക്കിയപ്പോൾ തന്നെ അന്വേഷണ ഉദ്യോഗസ്ഥ സ്ഥാനത്ത് നിന്ന് മാറ്റിക്കോ എന്നാണ് ഹേമചന്ദ്രൻ പറഞ്ഞത്. എന്നാൽ ആ സമയത്ത് ഹേമചന്ദ്രനെ മാറ്റിയാൽ എന്താണ് സംഭവിക്കുക എന്ന് ആലോചിച്ചേ. അത് നേരെ ബാധിക്കുക ഉമ്മൻ ചാണ്ടിയെയാണ്. വേണ്ട, താങ്കൾ തുടർന്നോ എന്ന് ഞാൻ പറഞ്ഞു. നീതി വിട്ട് ഒരു കാര്യത്തിനും പോകരുതെന്നും പറഞ്ഞു.

ടി.പി.സെൻകുമാര്‌ (ഫയൽ ചിത്രം ∙ മനോരമ)

? മുഖ്യമന്ത്രിയെ അറിയിക്കാതെ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫംഗത്തെ അറസ്റ്റ് ചെയ്തതിനെതിരേ കോൺഗ്രസിൽ ചിലർ ആക്ഷേപം ഉന്നയിക്കുന്നുണ്ടല്ലൊ

ADVERTISEMENT

∙ അന്വേഷണ ഉദ്യോഗസ്ഥരെ നിയമിച്ച ആഭ്യന്തരമന്ത്രിയായ ഞാൻ അറിഞ്ഞില്ല ജോപ്പന്റെ അറസ്റ്റ്. പിന്നെ എങ്ങനെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ അറിയിക്കും. കോൺഗ്രസിലെ ഒരു വിഭാഗം ഇപ്പോൾ എന്നെ കുറ്റപ്പെടുത്തി രംഗത്തു വരുന്നുണ്ട്. അവരുടെ ലക്ഷ്യം ഞാനല്ലെന്ന് അറിയാം. ഐപിഎസ് ഓഫിസേഴ്സിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായി കോൺഫിഡൻഷ്യൽ റിപ്പോർട്ട് ഒപ്പിടേണ്ടത് മുഖ്യമന്ത്രിയാണല്ലോ. ഈ അന്വേഷണമെല്ലാം കഴിഞ്ഞ ശേഷവും ഹേമചന്ദ്രന്റെ കോൺഫിഡൻഷ്യൽ റിപ്പോർട്ടിൽ ഉമ്മൻ ചാണ്ടി  എക്സ്ട്രീമിലി ഗുഡ് എന്നാണല്ലൊ എഴുതിയത്. റിപ്പോർട്ട് എഴുതുമ്പോൾ ആവറേജ്, ഗുഡ്, വെരിഗുഡ് എന്നിങ്ങനെ എഴുതും. വെരി ഗുഡ് എന്ന് രേഖപ്പെടുത്തുമ്പോൾ കാരണവും എഴുതും. ഓബീഡിയന്റ്, ഡീസന്റ് പൊലീസ് ഓഫിസർ എന്നാണ് മുഖ്യമന്ത്രി എഴുതിയത്.  ഈ റിപ്പോർട്ട് ഒന്നും കാണാത്തവർ ഇക്കാര്യം ഇപ്പോൾ എന്തിനാണ് പറയുന്നതെന്ന് എല്ലാവർക്കും മനസ്സിലാകും. 

? മുഖ്യമന്ത്രിയാകാൻ താങ്കൾ ശ്രമം നടത്തിയെന്നും അതിന്റെ ഭാഗമായിരുന്നു അറസ്റ്റെന്നും പ്രചാരണമുണ്ടായല്ലൊ

∙ അല്ല, എനിക്കൊരു ചോദ്യമുണ്ട്. എന്നെ എന്തിനാണ് മാറ്റിയത്. കേരളത്തിലെ ഏറ്റവും നല്ല ആഭ്യന്തര മന്ത്രി അവാർഡ് വരെ നേടിയിരുന്നല്ലോ. അതിന്റെ പേരിലാണോ മാറ്റിയത്. ‌ടി.പി.ചന്ദ്രശേഖരൻ വധക്കേസ് എല്ലാം റിസ്ക് എടുത്തല്ലേ അന്വേഷണം പൂർത്തിയാക്കിയത്. പിന്നെ എന്തിനാണ്. സോണിയാ ഗാന്ധി പറഞ്ഞിട്ടാണ് എന്നെ മാറ്റിയതെന്ന് ചിലർ പറഞ്ഞു. ഞാൻ ഡൽഹിയിൽ പോയി പരിഭവം പറഞ്ഞില്ല. സോണിയാ ഗാന്ധിയെ കണ്ടപ്പോൾ മാഡം ഇടപെട്ടാണ് എന്നെ മാറ്റിയതെന്ന് പ്രചാരണമുണ്ടല്ലൊ എന്ന് പറഞ്ഞു. ‘വാട്ട് നോൺസെൻസ് ദേ ആർ ടോക്കിങ്’ എന്നാണ് സോണിയാ ഗാന്ധി ചോദിച്ചത്. അപ്പോൾ അതെല്ലാം വെറുതേ പറഞ്ഞതാണെന്ന് വ്യക്തമായില്ലേ.

കെ.സി.ജോസഫ്, ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ (ഫയൽ ചിത്രം)

? ടിപി വധക്കേസിൽ പിന്നീട് സിപിഎമ്മുമായി ചില ഒത്തുതീർപ്പുകൾ നടന്നെന്ന് ആക്ഷേപമുണ്ടല്ലൊ

ADVERTISEMENT

∙ ഒത്തുതീർപ്പ് ചെയ്യാൻ സമ്മർദ്ദം ഉണ്ടായോ എന്നറിയില്ല. എന്റെയടുത്ത് ഏതായാലും നടന്നിട്ടില്ല. എന്നെ ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയല്ലൊ. ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ഞാൻ കോംപ്രമൈസ് ചെയ്താൽ പിന്നെ എന്റെ വ്യക്തിത്വത്തിന് എന്ത് വില. ഞാൻ ആ രാത്രിയിൽ പോയി ചന്ദ്രശേഖരന്റെ മൃതദേഹം കണ്ടതാ. 51 വെട്ട്. മുഖമെല്ലാം മൂടിക്കെട്ടി വല്ലാത്ത കാഴ്ചയായിരുന്നു അത്. ഇത് തെളിയിക്കുമെന്ന് അന്ന് മനസ്സിൽ ഉറപ്പിച്ചതാ. ടി.പി.ചന്ദ്രശേഖരന്റെ വീട്ടിൽ പോയി. രമയുടെ അച്ഛൻ അവിടെയുണ്ട്. ടി.പി.ചന്ദ്രശേഖരന്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. ആ കരച്ചിൽ ജീവിതത്തിൽ മറക്കാൻ കഴിയില്ല. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുമ്പോൾ നമ്മൾ ചെയ്യേണ്ട ചില നീതിയുണ്ട്. ആ നീതി ചെയ്യാൻ തീരുമാനിച്ചു. ആ നിലപാടു കൊണ്ടാണ് കേസ് തെളിയിക്കാൻ കഴിഞ്ഞത്. പന്ത്രണ്ട് പ്രതികളെ ശിക്ഷിച്ചില്ലേ. ഗൂ‍ഡാലോചന നടത്തിയവരെ വരെ ശിക്ഷിച്ചില്ലേ. അങ്ങനെയാണല്ലോ കുഞ്ഞനന്തനൊക്കെ ശിക്ഷിക്കപ്പെട്ടത്. അപ്പോൾ ചിലർ ചോദിച്ചു, പിണറായിയെക്കൂടി പിടിക്കാൻ പറ്റില്ലായിരുന്നോ എന്ന്. അതൊക്കെ വെറും ചോദ്യങ്ങളാണ്. വെറും വാചകമടി.

? ആ രാത്രി എന്താണ് സംഭവിച്ചത് 

∙ ഞാൻ ഇപ്പോഴും ഓർക്കുന്നു. രാത്രി പത്തേകാലയപ്പോഴാണ് ഫോൺ വന്നത്. ശ്രീജിത്ത് കോഴിക്കോട് നിന്ന് വിളിക്കുന്നു. വളരെ പ്രധാനപ്പട്ട വാർത്തയുണ്ട്. വള്ളിക്കുന്നിൽ ആക്സിഡന്റ് ഉണ്ടായി, ആൾ മരിച്ചു എന്നാണ് പറഞ്ഞത്. ഒന്നു കൂടി ക്രോസ്ചെക്ക് ചെയ്യാൻ പറഞ്ഞു. ആക്സിഡന്റല്ല കൊലപാതകമാണ്, ടി.പി.ചന്ദ്രശേഖരനെയാണ് കൊന്നിരിക്കുന്നതെന്നും പറഞ്ഞു. കേട്ടപ്പോൾ വല്ലതായി. വല്ല തെളിവും കിട്ടിയോ, ആരാ എന്ന് ചോദിച്ചു. ഇന്നോവയിൽ വന്നവരാണ് ചെയ്തത് എന്ന് മറുപടി കിട്ടി. എആർ ക്യാംപിൽ എത്ര പേരുണ്ട്, മംഗലാപുരം മുതൽ മലപ്പുറം വരെ എല്ലാ ഇന്നോവ കാറുകളും ചെക്കു ചെയ്യാം എന്നു നിർദേശിച്ചു. വെള്ളി നിറത്തിലുള്ള ഇന്നോവ എന്നാണ് എന്നോട് പറഞ്ഞിരുന്നത്. എആർ ക്യാപിലെ പോലിസിനെ ഉപയോഗിച്ച് മുഴുവൻ പരിശോധനയും നടത്തിയിട്ടും ഒന്നും കിട്ടിയില്ല.

ടിപി വധക്കേസ് പ്രതികൾ ഉപയോഗിച്ചിരുന്ന ഇന്നോവ കാർ എരഞ്ഞിപ്പാലം കോടതി പരിസരത്ത്, 2013ലെ ചിത്രം (പി.എൻ.ശ്രീവൽസൻ ∙ മനോരമ)

ഞാൻ ഡ്രൈവർ വാവച്ചനുമായി രാത്രി തന്നെ കോഴിക്കോട്ടേക്ക് പോകാൻ ഇറങ്ങി. ഡൽഹിയിലായിരുന്ന ഉമ്മൻ ചാണ്ടിയെ വിളിച്ചു. അദ്ദേഹവും സംഭവം അറിഞ്ഞിരുന്നു. അദ്ദേഹം കോഴിക്കോട്ടേക്ക് വരാമെന്ന് പറഞ്ഞു. ഡിജിപി ജേക്കബ് പുന്നൂസും ഡൽഹിയിലായിരുന്നു. അദ്ദേഹത്തോടും കോഴിക്കോട്ടേക്ക് വരാൻ പറഞ്ഞു. വളരെ പുലർച്ചെ ഗസ്റ്റ് ഹൌസിൽ എത്തി. റൂറൽ എസ്പി രാജ് മോഹൻ ഉൾപ്പെടെ സീനിയർ പൊലീസ് ഉദ്യോഗസ്ഥരെല്ലാം അപ്പോൾ അവിടുണ്ട്. എല്ലാവരും ഭയന്നിരിക്കുകയാണ്. ആർക്കും ഒരെത്തും പിടിയുമില്ല. പല അഭ്യൂഹങ്ങളാണ് കേൾക്കുന്നത്. ഒരോരുത്തരെയും ഓരോ ചുമതല ഏൽപ്പിച്ചു. അഞ്ചരയായപ്പോൾ മണ്ണെടുത്ത ഒരു കുഴിയുടെ ഓരം ചേർന്ന് ഇന്നോവ കാർ കിടക്കുന്നതായി വിവരം ലഭിച്ചെന്ന് രാജ് മോഹൻ പറഞ്ഞു. ഉടൻ തന്നെ അങ്ങോട്ടേക്ക് പോകാൻ പറഞ്ഞു. 

? കേസന്വേഷണം എങ്ങനെയാണ് മുന്നോട്ടു പോയത് 

∙ പൊലീസ് സംഘം പുലർച്ചെ തന്നെ ആ ഇന്നോവ പിടിച്ചെടുത്തു. അതിന്റെ മുുകളിൽ രക്തത്തുള്ളികൾ ഉണ്ട്. വണ്ടിക്കകത്ത് നിന്ന് ഒരു പേരെഴുതിയ ഒരു ബ്രെയ്സ്‍ലെറ്റ് കിട്ടി. പവിത്രൻ എന്ന പേരെഴുതി ടെലഫോൺ നമ്പരുമുണ്ടായിരുന്ന ഒരു തുണ്ട് കടലാസും കിട്ടി. മറ്റ് ദൃക്സാക്ഷികളില്ല. ബ്രേസ്‍ലെറ്റിലെ പേരുകാരനെ പിടിച്ചു. അത് അവിടെ റെന്റ് എ ‌കാർ നടത്തുന്ന ആളാണെന്ന് മനസ്സിലായി. ഇതിനിടെ സിപിഎമ്മുകാർ ചുമ്മാ കള്ളക്കഥയുണ്ടാക്കി; അയാൾ വയലാർ രവിയുടെ ആളാണെന്ന്. അയാളും ചുമ്മാതെ അങ്ങനെ പറഞ്ഞു. വയലാർ രവിയെ കണ്ടിട്ടുപോലുമില്ലാത്ത ആളാണ്. ഏതായാലും ഇന്നോവ ഓടിച്ച ആളിനെയും കണ്ടെത്തി. ഇതിനിടെ പവിത്രനെ വിളിച്ചു. അവൻ അവിടുത്തെ സിപിഎമ്മിന്റെ മുതിർന്ന ആളാണെന്ന് മനസ്സിലായി. പിന്നീട് ഇതു രണ്ടും ചേർത്താണ് അന്വേഷണം മുന്നോട്ട് പോകുന്നത്. അന്ന് അനൂപ് കുരുവിള ഉണ്ടായിരുന്നു. വളരെ നല്ല ഓഫിസറാണ്. പിന്നീട് അദ്ദേഹത്തിന് നിൽക്കക്കള്ളി ഇല്ലാതായി; ഡൽഹിയിലേക്ക് പോയി. അന്ന് ഡിവൈഎസ്പിമാരായിരുന്ന എം.ജെ.സോജൻ, സന്തോഷ് കുമാർ, ഷൗക്കത്തലി തുടങ്ങി എല്ലാവരും ചേർന്ന നല്ല ടീമായിരുന്നു. അതിന്റെ ഫലമായിട്ടാണ് എല്ലാവരെയും പിടിക്കാൻ കഴിഞ്ഞത്. 

എ.ഹേമചന്ദ്രൻ (ഫയൽ ചിത്രം ∙ മനോരമ)

? മുൻ ഡിജിപി ഹേമചന്ദ്രന്റെ വെളിപ്പെടുത്തലുകളുടെ പ്രാധാന്യം ഇപ്പോൾ എങ്ങനെ വിലയിരുത്തുന്നു.

∙ ഒരന്വേഷണ സംഘം സത്യസന്ധമായി പ്രവർത്തിച്ചപ്പോൾ ഉണ്ടായ പ്രശ്നങ്ങളാണ് ഇപ്പോൾ വെളിച്ചത്തു വരുന്നത്. സത്യസന്ധനായ ഉദ്യോഗസ്ഥനാണ് അദ്ദേഹം. സത്യസ്ഥിതി പുറത്തുവരണം എന്നു മാത്രമായിരുന്നു ഞങ്ങളുടെയും ആഗ്രഹം. അദ്ദേഹത്തിന്റെ സംഘത്തിലും നല്ല ആളുകളായിരുന്നു. അന്നത്തെ പ്രതിപക്ഷത്തിനും അബദ്ധം പറ്റിയില്ലേ. അവരുടെ ടേംസ് ഓഫ് റഫറൻസ് അവർ എഴുതിത്തന്നതാണ്. അതിൽ നിന്ന് ഒരു വ്യത്യാസമേ വന്നിട്ടുള്ളൂ. അവർ  ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയെ വേണമെന്ന് പറഞ്ഞു. നമ്മൾ റിട്ടയേഡ് ജഡ്ജിയെ അന്വേഷണത്തിന് വച്ചു. സിറ്റിങ് ജഡ്ജി അന്വേഷിച്ച ഒരു കേസേയുള്ളൂ കേരളത്തിൽ, ആന്ധ്ര അരി കുംഭകോണം. കെ.സി.ജോർജിന് എതിരേ സിറ്റിങ് ജഡ്ജി പി.ടി.രാമൻ നായർ അന്വേഷിച്ചത് ഒഴികെ വേറൊരു സംഭവം ഇല്ല. സിറ്റിങ് ജഡ്ജി ഇല്ലെന്ന് ഹൈക്കോടതിയും പറഞ്ഞു. അങ്ങനെയാണ് റിട്ടയേഡ് ജഡ്ജിയെ തിരഞ്ഞെടുത്തത്. ഉമ്മൻ ചാണ്ടി നിരപരാധിയാണെന്നും മുഖ്യമന്ത്രി എന്ന നിലയിൽ കൂച്ചിക്കെട്ടുകയാണെന്നു മനസ്സിലായി. അതു കൊണ്ട് ഏതു രീതിയിലും സത്യാവസ്ഥ പുറത്തുവരണമെന്ന് ആഗ്രഹിച്ചു.

? ജുഡീഷ്യൽ കമ്മിഷന് എതിരേ അന്വേഷണ ഉദ്യോഗസ്ഥനായ ഡിജിപിയാണ് വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. ഇത് നിയമ വ്യവസ്ഥയോടുള്ള വിശ്വാസം തകർക്കില്ലേ

∙ സോളർ കമ്മിഷൻ ഒരു പ്രത്യേക കേസായി എടുത്താൽ മതി. ഒറ്റപ്പെട്ട രീതിയിലേ ഇത് എടുക്കാവൂ. എല്ലാ ജുഡീഷ്യൽ കമ്മിഷനും ഇതുപോലെ ആകില്ല. നിരവധി അന്വേഷണ കമ്മിഷനുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ മൊത്തത്തിൽ സംശയത്തിന്റെ മൂടുപടം വീഴാൻ ഇതു കാരണമായി. കമ്മിഷന്റെ പരിധിയിലുള്ള അന്വേഷണ വിഷയങ്ങളിൽ നിന്ന് മാറിയാണ് പല കാര്യങ്ങളും നടന്നത്. കമ്മിഷൻ ചോദിച്ചത് വേറ കുറേ കാര്യങ്ങളാണ്. ഹേമചന്ദ്രനോടും അരുതാത്ത ചോദ്യങ്ങൾ ചോദിച്ചു. ഞാനും അതിനു മുന്നിൽ മൂന്നു ദിവസം ഇരുന്നതാണ്.  മുഖ്യമന്ത്രിയേയും ഇരുത്തിയില്ലേ. ഉമ്മൻ ചാണ്ടി ആയതു കൊണ്ട് അങ്ങനെയൊക്കെ ഇരുന്നു. കേരള രാഷട്രീയത്തിൽ ക്രെഡിബിലിറ്റി ഇല്ലാത്ത ആളുകളെ ഇനി അന്വേഷണത്തിന് വയ്ക്കില്ല എന്ന് ഉറപ്പിക്കാം. 

തിരുവഞ്ചൂർ രാധാകൃഷ്ണൻ (ഫയൽ ചിത്രം)

? ശിവരാജൻ കമ്മിഷൻ സംബന്ധിച്ച വലിയ വെളിപ്പെടുത്തലുകളാണെല്ലോ വരുന്നത്. കേരള രാഷ്ട്രീയത്തിൽ എന്ത് മാറ്റങ്ങളാണ് അത് സൃഷ്ടിക്കുക

∙ വളരെ പെട്ടെന്ന് മാറ്റങ്ങൾ ഉണ്ടാകില്ല. എന്നാൽ ചിന്താഗതിയിൽ ക്രമേണ മാറ്റം ഉണ്ടാകും. ഏറ്റവുമധികം വേട്ടയാടൽ നേരിട്ട ആളെന്ന നിലയിൽ ഉമ്മൻ ചാണ്ടിയോട് ഏറ്റവുമധികം സഹതാപം ഉണ്ടാകും. അത് ഏറ്റവുമർഹിക്കുന്ന ആളെന്ന നിലയിൽ ഉമ്മൻ ചാണ്ടി മാറിയില്ലേ.

? സോളർ സംബന്ധിച്ച വെളിപ്പെടുത്തലുകൾ ഫലപ്രദമായി ഉപയോഗിക്കാൻ കോൺഗ്രസിന് കഴിയുന്നുണ്ടോ

∙ സോളർ കേസ് വന്ന കാലത്ത് കോൺഗ്രസുകാരെല്ലാം ഒറ്റക്കെട്ടായി നിന്നു. ഉമ്മൻ ചാണ്ടിക്ക് എതിരായി ആരും ഒരു വാക്കു പറഞ്ഞില്ല. പിന്നീട് ചിലർ വേർതിരിവ് ഉണ്ടാക്കാൻ നോക്കി. അത് പാർട്ടിക്ക് ഗുണമാകില്ല. ഇത് എങ്ങനെ ജനങ്ങളുടെ അടുത്ത് എത്തിക്കണമെന്ന് പാർട്ടി തീരുമാനിക്കണം. ആലോചിച്ച് മുന്നോട്ട് പോകണം.

? സോളർ കേസ് ചർച്ചയാക്കുന്നതിൽ കോൺഗ്രസിന് ആശങ്കയുണ്ടോ

∙ ഒരാശങ്കയും ഇല്ല. കമ്മിഷൻ അന്വേഷണ റിപ്പോർട്ട് അഞ്ചു വോള്യം സർക്കാരിന് നൽകിയല്ലോ. വലിയ ചടങ്ങായിട്ടാണ് അത് വച്ചത്. പിന്നീട് ആക്ഷൻ ടേക്കൺ റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിച്ചല്ലോ. മുഖ്യമന്ത്രി നടപടി എടുക്കാൻ പോകുന്നു എന്നെല്ലാം പറഞ്ഞു. എന്നെപ്പറ്റിയും ചിലതെല്ലാം പറഞ്ഞല്ലോ. എന്നാൽ പിന്നീട് അവർ ഒരു നടപടിയും എടുത്തിട്ടില്ല. അത് പൊട്ട റിപ്പോർട്ടാണെന്ന് അവർക്കും മനസ്സിലായിക്കാണും. അതിനു പുറമേ അല്ലാത്ത രീതിയിലും അത് ചർച്ചയാക്കിയിരുന്നല്ലോ. സെക്രട്ടറിയേറ്റെല്ലാം വളഞ്ഞല്ലോ. എന്നിട്ടെന്തായി. വൈകിട്ട് മടങ്ങിപ്പോയി.

കോട്ടയം ഡിസിസി ഒാഫിസിൽ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനം ടിവിയിൽ കണ്ട തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വിജയം ഉറപ്പാക്കിയപ്പോൾ പ്രവർത്തകർ അദ്ദേഹത്തെ ഷാൾ അണിയിച്ച് ആഹ്ലാദം പങ്കുവയ്ക്കുന്നു. ഫയൽ ചിത്രം: മനോരമ

? ഹേമചന്ദ്രനെ എൽഡിഎഫ് സർക്കാർ വേട്ടയാടി എന്ന് തോന്നുന്നുണ്ടോ

∙ ഹേമചന്ദ്രന്റെ ക്രെഡിബിലിറ്റിയെ അവർക്ക് ചോദ്യം ചെയ്യാൻ കഴിഞ്ഞില്ല. ഒരു സർക്കാർ മാറി അടുത്ത സർക്കാർ വരുമ്പോൾ മിക്കപ്പോഴും നല്ലവണ്ണം പ്രവർത്തിച്ച ഉദ്യോഗസ്ഥരെ സംശയത്തിന്റെ നിഴലിലല്ലേ നിർത്തൂ. എന്നാൽ ഒരു കാര്യം ചുമതലപ്പെടുത്തിയാൽ സത്യസന്ധമായി ചെയ്യും എന്ന് ഹേമചന്ദ്രൻ തെളിയിച്ചു. അവർക്ക് ഹേമചന്ദ്രനെ തള്ളിക്കളയാനായില്ല. കെഎസ്ആർടിസിയിലുമെല്ലാം നിയമിച്ചല്ലോ.

? ഹേമചന്ദ്രൻ കോൺഗ്രസ് നേതൃത്വത്തോട് അടുപ്പം പൂലർത്തുന്നുവെന്ന് ആക്ഷേപമുണ്ടല്ലോ

∙ ഇല്ല. അദ്ദേത്തിന്റെ കുടുംബം കോൺഗ്രസുമായി ബന്ധപ്പെട്ടവരാണ്. പണ്ട് അങ്ങനെയായിരുന്നല്ലോ നാട്ടിൽ. പൊലീസിനകത്ത് നല്ലൊരു ടീമായിട്ടായിരുന്നു പ്രവർത്തനം. രാവിലെ എട്ടര ഒൻപതാകുമ്പോൾ ഡിജിപി ഉൾപ്പെടെയുള്ളവർ എന്റെ ഓഫിസിൽ ഒത്തു ചേരും. വകുപ്പ് തലവന്മാർ നാലഞ്ചുപേർ കുറഞ്ഞത് കാണും; ഹേമചന്ദ്രനുമുണ്ടാകും. ‌എല്ലാ കാര്യങ്ങളും ചർച്ച ചെയ്യും. ഇക്കാര്യം ഉമ്മൻ ചാണ്ടിയെ അറിയിക്കുകയും ചെയ്യും. ആ ഇഴയടുപ്പം ഉണ്ട്. അന്വേഷണമെല്ലാം നടന്ന് പത്തു വർഷം കഴിഞ്ഞല്ലോ. ആ ടീമിലെ ആരെങ്കിലും പരസ്പരം കുറ്റപ്പെടുത്തിയോ. 

? ഹേമചന്ദ്രന്റെ പ്രവർത്തത്തെ എങ്ങനെ വിലയിരുത്തുന്നു

∙ സത്യസന്ധനായ ഓഫിസറാണ്. നീതിയാണെങ്കിൽ ഉറപ്പായും ഉറച്ചു നിൽക്കും. അല്ലെങ്കിൽ അതിനെ എതിർക്കും. രാഷ്ട്രീയമായി അങ്ങനെ വഴങ്ങുന്ന ആളല്ല. ജോപ്പന്റെ അറസ്റ്റ് കഴിഞ്ഞപ്പോൾ പറഞ്ഞല്ലോ, സാറിന് വിഷമം കാണും, എന്നെ സംഘത്തിൽ നിന്ന് നീക്കിക്കോളാൻ അദ്ദേഹം തന്നെ പറഞ്ഞു. 

? മുഖ്യമന്ത്രി കസേര അങ്ങ് ആഗ്രഹിച്ചിട്ടില്ലേ, ആ ആരോപണം ഉന്നയിക്കുന്നവരോട് പറയാനുള്ളത്, പതിവ് തിരുവഞ്ചൂർ സ്റ്റൈലിൽ അക്കമിട്ട് പറയാനാവുമോ

∙ ഉമ്മൻ ചാണ്ടിയെ മാറ്റിയിട്ട് മുഖ്യമന്ത്രിയാകാൻ ഞാൻ ആഗ്രഹിക്കുമോ. അദ്ദേഹം എന്റെ നേതാവാ. ഞങ്ങളുടെ പാർട്ടിയിൽ ആ പണി ചെയ്തവർ ഉണ്ട്. പക്ഷേ ഞാൻ ആ പണിക്ക് പോകില്ല. ചതിയിലൂടെ കയറിയാലും വാഴില്ല. ഞാൻ അത് ചെയ്യുന്ന ആളല്ല. എന്റെ ജൂനിയറായിരുന്ന എത്രയോ പേർ എനിക്ക് മുകളിലൂടെ കയറിപ്പോയി. ഞാൻ 41-ാമത്തെ വയസിലാണ് എംഎൽഎ ആയത്. ഒരിക്കലെങ്കിലും പരിഭവം പറഞ്ഞോ. പാർലമെന്ററി മോഹമായിരുന്നെങ്കിൽ അങ്ങനെയാവുമായിരുന്നോ. ഒടുവിൽ സീറ്റ് തന്നപ്പോൾ അങ്ങ് അടൂരിൽ. മാർക്സിസ്റ്റ് പാർട്ടിയുടെ ടോപ് ആൾ കത്തി നിൽക്കുന്ന കാലത്താ അവിടെ നിർത്തിയത്. പക്ഷേ നാട്ടുകാരെല്ലാം ഒപ്പം നിന്നു രക്ഷപ്പെട്ടു. പിറകിൽ നിന്ന് കുത്താനോ വിശ്വാസവഞ്ചന കാണിക്കാനോ ഞാനില്ല. ഇപ്പോൾ ഇതു പറയുന്നവരുടെ ലക്ഷ്യവും ഞാനല്ല എന്ന് എനിക്ക് നന്നായറിയാം. 

തിരുവഞ്ചൂർ രാധാകൃഷ്ണൻ (ഫയൽ ചിത്രം)

‌‌മൂന്നു കാര്യങ്ങൾ കൃത്യമായി പറയാം. പെരുമ്പാവൂർ ഡിവൈഎസ്പിയായിരുന്ന ഹരികൃഷ്ണൻ മുതൽ ജസ്റ്റിസ് ശിവരാജൻ വരെ നീളുന്നവർ എഴുതിയ അപസർപ്പക കഥ മുന്നിൽ വച്ച് ഒരു ഭരണമാറ്റത്തിന് സാമാന്യ ബുദ്ധിയുള്ളവർ ശ്രമിക്കുമോ. ഒരു ദേശീയ പാർട്ടിയുടെ മുഖ്യമന്ത്രിയെ മാറ്റുന്നത് നാട്ടിൻ പുറത്ത് നടക്കുന്ന സമരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് രാഷ്ട്രീയം അറിയാവുന്ന ആരെങ്കിലും വിശ്വസിക്കുമോ? ഉമ്മൻ ചാണ്ടിയെ പോലെ സമുന്നതനായ നേതാവിനെ മാറ്റണം എന്ന് സിപിഎം ഒഴികെ വേറൊരു പാർട്ടിയും ആ കാലത്ത് ആവശ്യപ്പെട്ടിട്ടില്ല. കോൺഗ്രസ് നേതൃത്വമോ മുന്നണി നേതൃത്വമോ ഉമ്മൻ ചാണ്ടിയുടെ മാറ്റത്തെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ല. സ്വപ്നജീവികൾ പടച്ചുണ്ടാക്കുന്ന കഥയ്ക്ക് ഞാൻ മറുപടി പറയുകയേ ചെയ്യേണ്ടതല്ല. 

 

Former Home Minister Thiruvachoor Radhakrishnan Talks Over Solar Commission Justice Sivarajan, TP Chandrasekharan Murder and Other Issues