നിന്ന നിൽപ്പിൽ ജലദോഷം, പിന്നാലെ പനി. വിട്ടുവിട്ടുള്ള പനിയും മറ്റ് അസ്വസ്ഥതകളും. കേരളത്തിലെ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന ഭൂരിഭാഗം പേരും കഴിഞ്ഞ കുറേ ദിവസങ്ങളായി ആവർത്തിക്കുന്ന വാചകങ്ങളാണിത്. കഴിഞ്ഞ 5 ദിവസത്തിനിടെ മാത്രം സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പനിബാധിതരായി ചികിത്സ തേടിയത് 55,432 പേരാണെന്നാണ് കണക്ക്. സ്വകാര്യ ആശുപത്രികളുടെ കൂടി കണക്കെടുക്കുമ്പോൾ സംഖ്യ ഒന്നര ലക്ഷത്തിനടുത്താകും. അതിൽ തന്നെ 355 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി ഉൾപ്പെടെ വിവിധ തരം പനികൾ ഒരു മാസത്തിനിടെ എടുത്തത് 7 ജീവനുകൾ. 4 വയസ്സുള്ള കുട്ടിയാണ് എച്ച്1 എൻ1 ബാധിച്ച് മരിച്ചത്. പേടിപ്പെടുത്തുന്നതാണോ സംസ്ഥാനത്തെ പനിക്കണക്കുകൾ? കോവിഡ് വന്നുപോയവരിലാണോ വൈറൽപ്പനികൾ വേഗം പടർന്നുപിടിക്കുന്നത്? വൈറൽ പനിക്കപ്പുറത്ത് മറ്റു വൈറസുകൾ സാന്നിധ്യം അറിയിക്കുന്നുണ്ടോ? എപ്പിഡെമോളജിക്കൽ കർവ് അനുസരിച്ച് കടുത്ത ഡെങ്കിവ്യാപനത്തിലേക്ക് സംസ്ഥാനം പോകുമോ? എന്താണ് പ്രതിവിധി? വിശദമായി പരിശോധിക്കാം...

നിന്ന നിൽപ്പിൽ ജലദോഷം, പിന്നാലെ പനി. വിട്ടുവിട്ടുള്ള പനിയും മറ്റ് അസ്വസ്ഥതകളും. കേരളത്തിലെ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന ഭൂരിഭാഗം പേരും കഴിഞ്ഞ കുറേ ദിവസങ്ങളായി ആവർത്തിക്കുന്ന വാചകങ്ങളാണിത്. കഴിഞ്ഞ 5 ദിവസത്തിനിടെ മാത്രം സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പനിബാധിതരായി ചികിത്സ തേടിയത് 55,432 പേരാണെന്നാണ് കണക്ക്. സ്വകാര്യ ആശുപത്രികളുടെ കൂടി കണക്കെടുക്കുമ്പോൾ സംഖ്യ ഒന്നര ലക്ഷത്തിനടുത്താകും. അതിൽ തന്നെ 355 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി ഉൾപ്പെടെ വിവിധ തരം പനികൾ ഒരു മാസത്തിനിടെ എടുത്തത് 7 ജീവനുകൾ. 4 വയസ്സുള്ള കുട്ടിയാണ് എച്ച്1 എൻ1 ബാധിച്ച് മരിച്ചത്. പേടിപ്പെടുത്തുന്നതാണോ സംസ്ഥാനത്തെ പനിക്കണക്കുകൾ? കോവിഡ് വന്നുപോയവരിലാണോ വൈറൽപ്പനികൾ വേഗം പടർന്നുപിടിക്കുന്നത്? വൈറൽ പനിക്കപ്പുറത്ത് മറ്റു വൈറസുകൾ സാന്നിധ്യം അറിയിക്കുന്നുണ്ടോ? എപ്പിഡെമോളജിക്കൽ കർവ് അനുസരിച്ച് കടുത്ത ഡെങ്കിവ്യാപനത്തിലേക്ക് സംസ്ഥാനം പോകുമോ? എന്താണ് പ്രതിവിധി? വിശദമായി പരിശോധിക്കാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിന്ന നിൽപ്പിൽ ജലദോഷം, പിന്നാലെ പനി. വിട്ടുവിട്ടുള്ള പനിയും മറ്റ് അസ്വസ്ഥതകളും. കേരളത്തിലെ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന ഭൂരിഭാഗം പേരും കഴിഞ്ഞ കുറേ ദിവസങ്ങളായി ആവർത്തിക്കുന്ന വാചകങ്ങളാണിത്. കഴിഞ്ഞ 5 ദിവസത്തിനിടെ മാത്രം സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പനിബാധിതരായി ചികിത്സ തേടിയത് 55,432 പേരാണെന്നാണ് കണക്ക്. സ്വകാര്യ ആശുപത്രികളുടെ കൂടി കണക്കെടുക്കുമ്പോൾ സംഖ്യ ഒന്നര ലക്ഷത്തിനടുത്താകും. അതിൽ തന്നെ 355 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി ഉൾപ്പെടെ വിവിധ തരം പനികൾ ഒരു മാസത്തിനിടെ എടുത്തത് 7 ജീവനുകൾ. 4 വയസ്സുള്ള കുട്ടിയാണ് എച്ച്1 എൻ1 ബാധിച്ച് മരിച്ചത്. പേടിപ്പെടുത്തുന്നതാണോ സംസ്ഥാനത്തെ പനിക്കണക്കുകൾ? കോവിഡ് വന്നുപോയവരിലാണോ വൈറൽപ്പനികൾ വേഗം പടർന്നുപിടിക്കുന്നത്? വൈറൽ പനിക്കപ്പുറത്ത് മറ്റു വൈറസുകൾ സാന്നിധ്യം അറിയിക്കുന്നുണ്ടോ? എപ്പിഡെമോളജിക്കൽ കർവ് അനുസരിച്ച് കടുത്ത ഡെങ്കിവ്യാപനത്തിലേക്ക് സംസ്ഥാനം പോകുമോ? എന്താണ് പ്രതിവിധി? വിശദമായി പരിശോധിക്കാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിന്ന നിൽപ്പിൽ ജലദോഷം, പിന്നാലെ പനി. വിട്ടുവിട്ടുള്ള പനിയും മറ്റ് അസ്വസ്ഥതകളും. കേരളത്തിലെ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന ഭൂരിഭാഗം പേരും കഴിഞ്ഞ കുറേ ദിവസങ്ങളായി ആവർത്തിക്കുന്ന വാചകങ്ങളാണിത്. കഴിഞ്ഞ 5 ദിവസത്തിനിടെ മാത്രം സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പനിബാധിതരായി ചികിത്സ തേടിയത് 66,048 പേരാണെന്നാണ് കണക്ക്. സ്വകാര്യ ആശുപത്രികളുടെ കൂടി കണക്കെടുക്കുമ്പോൾ സംഖ്യ ഒന്നര ലക്ഷത്തിന് മേലാകും. അതിൽ തന്നെ 464 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

ഈ വർഷം ഇതുവരെ ഡെങ്കിപ്പനി മൂലം മരണപ്പെട്ടത് 36 പേരെന്നാണ് അനൗദ്യോഗിക കണക്ക്. ഇതിൽ 25 മരണങ്ങൾ നടന്നത് ഒരു മാസത്തിനിടെയാണ്. ഇടുക്കിയിൽ 3 വയസ്സുള്ള കുട്ടി മരിച്ചതും ഡെങ്കിപ്പനിയെത്തുടർന്നാണ്. എച്ച്1 എൻ1 ബാധിച്ച് 4 വയസ്സുള്ള മറ്റൊരുകുട്ടിയും മരണപ്പെട്ടിരുന്നു. പേടിപ്പെടുത്തുന്നതാണോ സംസ്ഥാനത്തെ പനിക്കണക്കുകൾ?

പനിബാധിതരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും കിടത്തിച്ചികിത്സിക്കേണ്ടവര്‍ അധികമില്ല എന്നത് ആശ്വാസകരമാണ്. പനി വാർഡുകളിലൊന്നിലെ മുൻകാല കാഴ്ച (ഫയൽ ചിത്രം ∙ മനോരമ)
ADVERTISEMENT

കോവിഡ് വന്നുപോയവരിലാണോ വൈറൽപ്പനികൾ വേഗം പടർന്നുപിടിക്കുന്നത്? വൈറൽ പനിക്കപ്പുറത്ത് മറ്റു വൈറസുകൾ സാന്നിധ്യം അറിയിക്കുന്നുണ്ടോ? എപ്പിഡെമോളജിക്കൽ കർവ് അനുസരിച്ച് കടുത്ത ഡെങ്കിവ്യാപനത്തിലേക്ക് സംസ്ഥാനം പോകുമോ? എന്താണ് പ്രതിവിധി? വിശദമായി പരിശോധിക്കാം...

∙ പനിബാധിതരുടെ എണ്ണം റെക്കോർഡിൽ

ജൂൺ പൊതുവെ കേരളത്തിന്റെ പനിക്കാലമാണെങ്കിലും അത്ര നിസ്സാരമായി കാണേണ്ടതല്ല ഇപ്പോഴത്തെ പനിക്കണക്കുകൾ എന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. മേയിൽ ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ ഇരട്ടിയാണ് ജൂൺ 20 വരെ റിപ്പോർട്ട് ചെയ്തത്. ഈ മാസം അവസാനിക്കുമ്പോഴേക്കും അത് മൂന്നിരട്ടിയാകുന്ന അവസ്ഥയിലാണ് പനിയുടെ പോക്ക്. ജൂൺ 17 മുതൽ 21 വരെ മാത്രം 55,432 പേരാണ് പനി കാരണം സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സ തേടുന്നവരുടെ എണ്ണം എടുത്താൽ ഒരാഴ്ചയ്ക്കിടെ മാത്രം പനി ബാധിച്ചവർ ഒന്നരലക്ഷം കടക്കും. വൈറൽ പനിക്ക് പുറമെ ഡെങ്കിപ്പനിയും എലിപ്പനിയും വർധിക്കുന്നുവെന്നും കണക്കുകൾ പറയുന്നു. ഈ വർഷം ഇതുവരെ 27 പേർ എലിപ്പനി ബാധിച്ചും 8 പേർ ഡെങ്കിപ്പനി ബാധിച്ചും മരിച്ചെന്നാണു കണക്കുകൾ.

∙ ‘പോസ്റ്റ് കോവിഡ്’ വില്ലനാവുന്നുണ്ടോ?

കൊച്ചിയിൽ കോവിഡ് വാക്സീൻ സ്വീകരിക്കാൻ കാത്തിരിക്കുന്നവർ. 2021ലെ ചിത്രം (Photo by Arunchandra BOSE / AFP)
ADVERTISEMENT

കോവിഡ് വന്നുപോയവരിലാണോ വൈറൽപ്പനികൾ വേഗം പടർന്നുപിടിക്കുന്നത് എന്നത് സംബന്ധിച്ച് ശാസ്ത്രീയമായ പഠനങ്ങളൊന്നും വന്നിട്ടില്ല. പക്ഷേ, കോവിഡ് വന്നുപോയവരിൽ ദീർഘകാലം നീണ്ടുനിൽക്കുന്ന ‘ലോങ് കോവിഡ്’ പ്രശ്നങ്ങൾ ഉള്ളവർക്ക് താരതമ്യേന രോഗപ്രതിരോധ ശേഷി കുറവാണെന്ന് പഠനങ്ങളുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഉള്ളവരിൽ ഒരുപക്ഷേ വൈറൽപ്പനികൾ വേഗം എത്തുന്നുണ്ടാവാം. കോവിഡ് കാരണം ആരോഗ്യം തീരെ മോശമായവർക്കും വൈറൽപ്പനികൾ വലിയ ക്ഷീണമുണ്ടാക്കുന്നതായി ആരോഗ്യപ്രവർത്തകർ പറയുന്നു. മരണകാരണമായേക്കാവുന്ന രോഗാവസ്ഥകൾ ഉള്ളവർക്ക് കോവിഡ് പോലെത്തന്നെ എല്ലാ വൈറൽ അസുഖങ്ങളും ഒരിത്തിരി അപകടകാരിയാണ്. കോവിഡ് വന്നവരും അല്ലാത്തവരും ഇക്കാര്യത്തിൽ ജാഗ്രത കാണിക്കണം. കോവിഡിനു ശേഷം മറ്റ് അസുഖങ്ങൾക്ക് മരുന്ന് കഴിച്ചു തുടങ്ങിയവർക്കും ജാഗ്രത വേണം.

∙ വില്ലനായി ഇൻഫ്ലുവൻസ

കേരളം പനിക്കിടക്കയിലേക്ക് ചുരുണ്ടുകൂടുന്നതിന് പിന്നിലെ പ്രധാന വില്ലൻ ‘ഇൻഫ്ലുവൻസ’ വൈറസാണ്. സംസ്ഥാനത്ത് 2 സീസണിലായാണ് പൊതുവെ ഇൻഫ്ലുവൻസ വൈറസ് പടർന്നു പിടിക്കുന്നത്. മേയ്, ജൂൺ, ജൂലെ മാസങ്ങളിലും പിന്നീട് നവംബർ–ജനുവരി മാസങ്ങളിലും. ഈ സീസണിൽ പനി സാധാരണമാണെങ്കിലും ഇത്തവണ പനി കൂടുതലാവുന്നതിന്റെ കാരണം ഇൻഫ്ലുവൻസ എ വൈറസ് പടർത്തുന്ന ‘എച്ച്1 എന്‍1’ പനിയാണ്. പനി ബാധിച്ച് ടെസ്റ്റ് ചെയ്യുന്നവരിൽ ഭൂരിഭാഗത്തിനും എച്ച്1 എൻ1 സ്ഥിരീകരിക്കുന്നതായാണ് ആശുപത്രികളിലെ റിപ്പോർട്ടുകൾ പറയുന്നത്.

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പനിക്കു ചികിൽസ തേടി മകനോടൊപ്പം എത്തിയ അമ്മ. 2017 ലെ ചിത്രം (റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ)

പനി ബാധിച്ച ആൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായുവിൽ പടരുന്ന രോഗകണങ്ങൾ വഴി അസുഖം പകരാമെന്നതിനാൽ എച്ച്1 എൻ1 പനിയുടെ രോഗവ്യാപനം വളരെപ്പെട്ടെന്നായിരിക്കും. സംസ്ഥാനത്ത് പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന പനികളിൽ ഏറ്റവും കൂടുതൽ എച്ച്1 എൻ1 പനി ആയതുകൊണ്ടുതന്നെയാണ് ഓരോ ദിവസവും പനിബാധിതരുടെ എണ്ണം ഉയരുന്നതെന്ന് ഡോക്ടർമാർ പറയുന്നു. പനി, കഫമില്ലാത്ത വരണ്ട ചുമ, ശരീരത്തിന് കുളിരു തോന്നുക, തലവേദന തുടങ്ങിയവയാണ് എച്ച്1 എൻ1 പനിയുടെയും ലക്ഷണങ്ങൾ.

ADVERTISEMENT

∙ പേടിക്കേണ്ടതുണ്ടോ ഈ പനിയെ?

സംസ്ഥാനത്തെ ഇപ്പോഴത്തെ കാലാവസ്ഥ ഡെങ്കിപ്പനി വ്യാപനത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുകയാണ്.

മരുന്നുകടകളിൽ ഒരു കുറിപ്പടിയുമില്ലാതെ വാങ്ങാൻ കഴിയുന്ന പാരസെറ്റമോൾ കഴിച്ച് പനിക്ക് ആദ്യഘട്ടത്തിൽ സ്വയംചികിത്സ നടത്തുന്നവരാണല്ലോ കൂടുതലാളുകളും. പക്ഷേ, ഈ വൈറൽ പനിയെ അത്ര നിസ്സാരമായി കാണരുത് എന്നാണ് ഡോക്ടർമാർ പറയുന്നത്. പനി ഒരു ദിവസത്തിലധികം നീണ്ടുനിന്നാൽ നിർബന്ധമായും വൈദ്യസഹായം തേടിയിരിക്കണം.

എച്ച്1 എൻ1 പനി ഗുരുതരമായാൽ വളരെവേഗം ശ്വാസകോശത്തെ ബാധിക്കാനും ന്യുമോണിയ വരാനും സാധ്യതയുണ്ട്. രോഗം തിരിച്ചറിയാനും ചികിത്സ ആരംഭിക്കാനും വൈകുന്നത് അവസ്ഥ ഗുരുതരമാക്കും. ആരോഗ്യവാനായ ഒരാളിൽ എച്ച്1 എൻ1 വലിയ അപകടകാരിയാവില്ലെങ്കിലും ഗർഭിണികള്‍, അടുത്തിടെ പ്രസവിച്ചവർ, 2 വയസ്സിന് താഴെയുള്ള കുട്ടികൾ, 65 വയസ്സിന് മുകളിലുള്ളവർ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ എന്നിവരിൽ മരണകാരണമായേക്കാൻ ഇടയുണ്ട്. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത എച്ച്1 എൻ1 പനിമരണങ്ങളിൽ ഒന്ന് 4 വയസ്സുള്ള കുട്ടിയുടേതായിരുന്നു.

∙ ഡെങ്കിപ്പനി കടുക്കുമെന്ന് പ്രവചനം

കോഴിക്കോട് ജനറൽ ആശുപത്രി ഒപിയിൽ ഡോക്ടറെ കാണാൻ ക്യൂ നിൽക്കുന്നവർ. ചിത്രം: മനോരമ

കേരളത്തിന്റെ എപ്പിഡെമോളജിക്കൽ കർവ് അനുസരിച്ച് ഡെങ്കിപ്പനി ഏറ്റവും രൂക്ഷമാകാനിടയുള്ള വർഷം കൂടിയാണ് ഇത്. മൂന്നോ നാലോ വർഷം രോഗവ്യാപനം കുറഞ്ഞിരിക്കുകയും അതിനു ശേഷം വൈറസ് പെരുകുകയും ചെയ്യുന്ന പ്രവണതയാണ് ലോകത്ത് എല്ലായിടത്തും ഡെങ്കിപ്പനിയുടെ കാര്യത്തിൽ ആവർത്തിക്കുന്നത്. അത്തരത്തിൽ സംസ്ഥാനത്ത് 2018 ന് സമാനമായ രോഗവ്യാപനം ഉണ്ടാകാൻ ഇടയുള്ള വർഷമാണിത്. സംസ്ഥാനത്തെ ഇപ്പോഴത്തെ കാലാവസ്ഥയും ഈ ഡെങ്കിപ്പനി വ്യാപനത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നുണ്ട്.

മൺസൂൺ കൃത്യമായി വരുന്നതിനേക്കാളും അപകടകരമാണ് ഇടവിട്ടുള്ള മഴയും വെയിലും. മഴ തുടർച്ചയായി പെയ്യുകയാണെങ്കിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകിപ്പോകുന്നതിനൊപ്പം കൊതുകിന്റെ മുട്ടകളും ലാർവയും ഒഴുകിപ്പോകും. പക്ഷേ, ഇടവിട്ട് മഴയും ശേഷം വെയിലും ലഭിക്കുന്നത് കൊതുകിന് സുഖമായി വളരാനുള്ള സാഹചര്യമാണ് ഒരുക്കുന്നത്. ഡെങ്കിപ്പനി പ്രതിരോധത്തിനുള്ള ഏറ്റവും പ്രധാന മാർഗം കൊതുകിന്റെ ഉറവിടനശീകരണം ആണെങ്കിലും ഇത് പൂർണമായും നടപ്പിലാക്കുക ബുദ്ധിമുട്ടാണ്. ഒരു ടീസ്പൂൺ വെള്ളം അവശേഷിച്ചാൽ പോലും കോടിക്കണക്കിന് ലാർവകൾ പെരുകും. കൈതച്ചെടി വളരുന്ന സ്ഥലങ്ങളിൽ ഡെങ്കിപ്പനി വ്യാപകമായ സംഭവങ്ങളുണ്ട്. ചെടിയുടെ ഇലയ്ക്കിടയിൽ കെട്ടിനിൽക്കുന്ന വെള്ളമായിരുന്നു കൊതുകിന്റെ പ്രജനന കേന്ദ്രം.

∙ ഡെങ്കിപ്പനി രണ്ടാമത് വന്നാൽ ഗുരുതരം

ഡെങ്കിപ്പനി ബാധിച്ച രോഗിയിൽ നിന്നെടുത്ത രക്ത സാംപിൾ (ഫയൽ ചിത്രം)

കഴിഞ്ഞ 5 ദിവസത്തിനിടെ 355 ഡെങ്കിപ്പനി കേസുകൾ മാത്രമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളതെങ്കിലും ഡെങ്കി സംശയിക്കുന്നവരുടെ എണ്ണം ആയിരത്തിനടുത്ത് വരും. ഈ വർഷം ഇതുവരെ ഏഴുപേർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചതായാണ് കണക്കുകൾ. ഡെങ്കി ഒരാൾക്ക് ആവർത്തിച്ചുവരുന്നതാണ് ഡെങ്കിപ്പനി ബാധ കൂടുകയും ഗുരുതരമാവുകയും ചെയ്യുന്നതിന്റ പ്രധാന കാരണമെന്ന് ഡോക്ടർമാർ പറയുന്നു. ആദ്യതവണ ചെറിയ പനി പോലെ വന്നുപോയത് ഡെങ്കിപ്പനിയാണെന്ന് ഒരുപക്ഷേ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല.

രോഗവ്യാപനം കുറവായിരുന്ന സമയങ്ങളിൽ രോഗം ഇത്രയധികം ആക്രമണകാരിയും ആയിരുന്നിരിക്കില്ല. ഒരു വട്ടം രോഗം വന്നുപോയ ആൾക്ക് വീണ്ടും വരുന്നത് ആരോഗ്യസ്ഥിതി കൂടുതൽ മോശമാക്കും. നാലു തരത്തിലുള്ള ഡെങ്കി വൈറസുകളാണ് ഉള്ളത്. ഒരു തരത്തിലെ വൈറസ് മൂലം രോഗമുണ്ടായാൽ രണ്ടാം തവണ അതിനെ ശരീരം പ്രതിരോധിക്കും. വീണ്ടും ഡെങ്കിപ്പനിയുണ്ടാവുന്നത് പുതിയ തരം വൈറസ് മൂലമാകാം. അതുകൊണ്ടുതന്നെ ഒരുവട്ടം ഡെങ്കിപ്പനി വന്നാൽ ഇനി വരില്ലെന്ന് കരുതരുത്. ആവർത്തിക്കുന്ന രോഗബാധയാണ് സങ്കീർണമാകുന്നത്. കേരളത്തിലെ മിക്ക ജില്ലകളിലും നാല് തരം ഡെങ്കി വൈറസിന്റെയും സാന്നിധ്യമുള്ളതിനാൽ ഡെങ്കി വരാതിരിക്കാൻ അതീവ ശ്രദ്ധവേണം.

∙ ഡെങ്കി അപകടമാകുന്നത് എപ്പോൾ?

ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫോഗിങ് നടത്തുന്നു (ഫയൽ ചിത്രം)

പനി ബാധിച്ചാൽ അത് ഏതുതരം പനിയാണെന്ന് കണ്ടെത്തുകയും ചികിത്സ ആരംഭിക്കുകയും ചെയ്യുകയാണ് പ്രധാനം. മുൻപ് പനി 4 ദിവസങ്ങളെങ്കിലും നീണ്ടുനിന്നാലാണ് ഡെങ്കിപ്പനിയ്ക്കുള്ള ടെസ്റ്റുകൾ ചെയ്തിരുന്നത്. ഇപ്പോൾ തുടക്കത്തിൽതന്നെ ഡെങ്കിപ്പനി വൈറസിന്റെ സാന്നിധ്യം അറിയാനുള്ള ആന്റിജൻ ടെസ്റ്റുകൾ ഉണ്ട്. മുന്‍പ് ഡെങ്കിപ്പനി വന്നവരിലാണെങ്കിൽ എത്രയും വേഗം ചികിത്സ തുടങ്ങുകയും വേണം. രോഗം ഗുരുതരമല്ലെങ്കിൽ വീട്ടിലിരുന്നുതന്നെ ചികിത്സ തുടരാവുന്നതേ ഉള്ളൂ. പക്ഷേ, രോഗം മൂർച്ഛിച്ചാൽ ഡെങ്കി ഹെമറാജിക് ഫീവർ, ഡെങ്കി ഷോക്ക് സിൻഡ്രം തുടങ്ങിയ സങ്കീർണതകളിലേക്ക് പോകാനിടയുണ്ട്.

ശക്തമായ വയറുവേദന, നിർത്താതെ ഛർദ്ദിക്കുക, ആന്തരിക രക്തസ്രാവം, ശ്വാസകോശപാളിയിലും മറ്റ് ശരീരഭാഗങ്ങളിലും നീർക്കെട്ട് തുടങ്ങിയവയാണ് അപകടകരമായ ലക്ഷണങ്ങൾ. ചികിത്സ വൈകുന്നതാണ് ഡെങ്കിപ്പനി മരണത്തിലേക്ക് നയിക്കുന്ന പ്രധാന കാരണമെന്ന് ഡോക്ടർമാർ പറയുന്നു. കുട്ടികൾ, വയോധികർ, ഗർഭിണികൾ, ഹൃദയ വൈകല്യങ്ങൾ ഉള്ളവർ തുടങ്ങിയവരിലാണ് ഡെങ്കിപ്പനി കൂടുതൽ അപകടകാരിയാവുക. കടുത്ത പനിയാണ് പ്രധാന ലക്ഷണമെങ്കിലും ശരീരം നുറുങ്ങുന്നതുപോലെ ദേഹമാസകലം വേദനയുണ്ടാവുന്നതും ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്. അതുകൊണ്ടു തന്നെ ബ്രേക്ക് ബോൺ ഫീവർ എന്ന പേരുകൂടിയുണ്ട് ഡെങ്കിപ്പനിക്ക്.

∙ ഡെങ്കിപ്പനിയും എലിപ്പനിയുമെടുത്ത ജീവിതങ്ങൾ

2018 ൽ സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് 32 പേരാണ്. 4090 പേർക്കാണ് അക്കൊല്ലം ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നത്. അതേവർഷം എലിപ്പനി ബാധിച്ച് 99 പേരും മരിച്ചു. പ്രളയവും എലിപ്പനി വ്യാപനത്തിന് കാരണമായിട്ടുണ്ടാകാം. 2019 ൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 4651 ആയി ഉയർന്നെങ്കിലും മരണസംഖ്യ 14 ൽ പിടിച്ചുനിർത്താനായി. കൃത്യമായ പ്രതിരോധ മാർഗങ്ങളിലൂടെ എലിപ്പനി മരണവും 17 ആയി കുറഞ്ഞു. 2020 ൽ ഡെങ്കിപ്പനി ബാധിച്ച് 22 പേരും എലിപ്പനി ബാധിച്ച് 48 പേരുമാണ് മരിച്ചത്.

2021 ല്‍ ഡെങ്കിപ്പനി മരണം 27 ലും എലിപ്പനി മരണം 97 ലും എത്തി. 2022 ൽ 21 പേരാണ് മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ വർഷത്തെ രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന കണക്കായിരുന്നു ഇത്.

ഈ വർഷം ഇതുവരെ മാത്രം 27 പേർ എലിപ്പനി ബാധിച്ചും 7 പേർ ഡെങ്കിപ്പനി ബാധിച്ചും മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. പ്രതിരോധ മാർഗങ്ങൾ വഴിയും കൃത്യമായ ചികിത്സ വഴിയും പനിമരണങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നിരിക്കെത്തന്നെയാണ് ഇത്രയധികം പേരുടെ ജീവനുകൾ പ്രതിവർഷം പനി കൊണ്ടുപോകുന്നത്.

∙ സൂക്ഷിക്കണം, രൂപം മാറിയ എലിപ്പനി

Photo credit : Manop Boonpeng / Shutterstock.com

എലിപ്പനിയുടെ ലക്ഷണങ്ങളുടെ കാര്യത്തിലും രോഗം ബാധിക്കുന്ന രീതിയിലും വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. മുൻപ് വൃക്കയെയും കരളിനെയുമാണ് എലിപ്പനി ബാധിച്ചിരുന്നതെങ്കിൽ ഇപ്പോഴത്തെ എലിപ്പനി ശ്വാസകോശത്തെയാണ് പിടികൂടുന്നത്. സാധാരണ പനിയായി തുടങ്ങി രോഗം ഗുരുതരമാവുന്നതിന്റെ ഇടവേളയും കുറഞ്ഞു. മുൻപ് എലിപ്പനി തിരിച്ചറിഞ്ഞാലും ചികിത്സിക്കാൻ കുറേക്കൂടി സമയം കിട്ടിയിരുന്നു. ഇപ്പോൾ വളരെ വേഗം ഗുരുതരാവസ്ഥയിലേക്ക് പോകുന്നത് എലിപ്പനി മരണങ്ങളുടെ എണ്ണം കൂട്ടുന്നുണ്ടെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.

രോഗലക്ഷണങ്ങളിലും കാര്യമായ മാറ്റം ഉണ്ടായി. പനി, ശരീര വേദന, അതിനുശേഷം മഞ്ഞപ്പിത്തം തുടങ്ങിയ ഘട്ടങ്ങൾ ഇപ്പോഴത്തെ എലിപ്പനിയിൽ പ്രകടമല്ല. സാധാരണ പനി വന്നാലും അതുകൊണ്ടു തന്നെ ടെസ്റ്റ് ചെയ്യുക എന്നത് പ്രധാനമാണ്. മലിനജലവുമായി നേരിട്ട് ഇടപെടുന്നവരാണ് എലിപ്പനി വരാതിരിക്കാൻ ഏറ്റവും കൂടുതൽ മുൻകരുതലുകൾ എടുക്കേണ്ടത്. വെള്ളത്തിലിറങ്ങി ജോലി ചെയ്യുന്നവർ, തൊഴിലുറപ്പ് പ്രവർത്തകർ തുടങ്ങിയവരൊക്കെ പ്രതിരോധ മരുന്ന് നിർബന്ധമായും കഴിച്ചിരിക്കണം. എലിപ്പനിയെ തടഞ്ഞുനിർത്താൻ അതിന് കഴിയും. പ്രളയം സംഭവിച്ച 2018 ൽ പോലും എലിപ്പനി ഒരു പരിധി വരെ പിടിച്ചു നിർത്താൻ കഴിഞ്ഞത് പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ ഗുളികകൾ വ്യാപകമായി വിതരണം ചെയ്യുകയും അത് കഴിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്തതുകൊണ്ടാണ്.

∙ എത്രത്തോളം സ‍ജ്ജമാണ് നമ്മൾ?

പ്രതീകാത്മക ചിത്രം

പനി ബാധിച്ച് ദിവസവും പതിനായിരങ്ങൾ ചികിത്സ തേടുന്നുണ്ടെങ്കിലും കിടത്തിച്ചികിത്സ വേണ്ടി വരുന്നവരുടെ എണ്ണം കുറവാണ്. അതുകൊണ്ടുതന്നെ പനിബാധിതരുടെ എണ്ണം ഉയർന്നാലും പിടിച്ചുനിൽക്കാമെന്ന ആത്മവിശ്വാസത്തിലാണ് ആരോഗ്യവകുപ്പ്. കോവി‍ഡ് കാലത്ത് എല്ലാ ആശുപത്രികളിലും വെന്റിലേറ്റർ, ഓക്സിജൻ ലഭ്യത, ഐസിയു കിടക്കകൾ തുടങ്ങിയവയുടെ എണ്ണം വർധിപ്പിച്ചിരുന്നു. എല്ലാ ആശുപത്രികളിലും പ്രത്യേക പനി ക്ലിനിക്കുകളും തുടങ്ങിയിട്ടുണ്ട്.

പനി വർധിക്കുന്നത് കണക്കിലെടുത്ത്, പനി കൂടുതലുള്ള മേഖലകളിലും പ്രത്യേക ലക്ഷണങ്ങൾ ഉള്ളവരിലും സാംപിൾ പരിശോധന നടത്താനും നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, മഴക്കാലപൂർവ ശുചീകരണം കൃത്യമായി നടത്താത്തതാണ് പനി പെരുകാൻ കാരണമെന്ന വിമർശനം കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ ഡോക്ടർമാർ ഉന്നയിച്ചിരുന്നു. തീരദേശ, മലയോര മേഖലകളിലാണ് കൊതുകിന് വളരാൻ കഴിയുന്ന രീതിയിൽ വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യങ്ങൾ ഉള്ളത്. ഡെങ്കിപ്പനി രൂക്ഷമാവുന്നതും ഇവിടങ്ങളിലാണ്.

∙ പ്രതിരോധത്തിന് എന്ത് ചെയ്യണം?

കൊച്ചി മാവേലി റോഡിൽ നീക്കം ചെയ്യാതെ കിടക്കുന്ന മാലിന്യക്കൂമ്പാരം (ഫയൽ ചിത്രം)

വൈറൽപ്പനികൾ പ്രതിരോധിക്കാന്‍ എന്തു ചെയ്യണം എന്ന ചോദ്യത്തിന് കോവിഡ് കാലത്ത് പാലിച്ച അതേ ചിട്ടകൾ പിന്തുടരണം എന്നാണ് ആരോഗ്യപ്രവർത്തകരുടെ ഉത്തരം. മാസ്ക്, സാമൂഹിക അകലം, സാനിറ്റൈസർ എന്നിവ എല്ലാ വൈറൽപ്പനികൾക്കുമുള്ള പ്രതിരോധമാർഗമാണ്. പനി ബാധിച്ചാൽ സ്വയംചികിത്സ വേണ്ട. പനി ബാധിച്ചവരുമായി സമ്പർക്കം ഉണ്ടാവാതിരിക്കാനും ശ്രദ്ധിക്കണം. കുട്ടികൾ, ഗർഭിണികൾ, മുതിർന്നവർ എന്നിവർ പ്രത്യേകം അകലം പാലിക്കണം. അനാവശ്യമായ രോഗീ സന്ദർശനവും വേണ്ട.

ഡെങ്കിപ്പനി പ്രതിരോധത്തിന്റെ പ്രധാന മാർഗം കൊതുക് നശീകരണമായതിനാൽ വെള്ളം കെട്ടിക്കിടക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കണം. വീടിനുള്ളിലെ ചെടിച്ചട്ടികൾ, ഫ്രിജിന് പുറകിലെ വെള്ളം എന്നിവ കൃത്യമായി നിരീക്ഷിച്ച് കൊതുക് വളരുന്നില്ലെന്ന് ഉറപ്പാക്കണം. കൊതുകുകടി ഒഴിവാക്കാൻ പരമാവധി ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കാം. ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ കൃത്യമായി പാലിച്ചാൽ രോഗം സങ്കീർണമാവാതെ കാക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ.പി.കെ.ജമീല (ആരോഗ്യവകുപ്പ് മുൻ ഡയറക്ടർ, പ്ലാനിങ് ബോർഡ് അംഗം), ഡോ.സണ്ണി പി.ഓരത്തേൽ (ശ്വാസകോശരോഗ വിദഗ്ധൻ, കെടിഎംസി മുൻ സംസ്ഥാന പ്രസിഡന്റ്, ആലുവ രാജഗിരി ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ)

English Summary: Kerala is in a Fever Grip; Dengue and Rat Fever Cases Could Rise