ചോരയും നീരും നൽകി പോറ്റിവളർത്തിയ പാർട്ടിയെ, സഹോദരപുത്രൻ അജിത് പവാർ നെടുകെ പിളർത്തി എൻഡിഎ പാളയത്തിൽ കൂട്ടിക്കെട്ടിയിരിക്കെ എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ ഭാവി എന്താകും? മുതിർന്ന നേതാക്കളിൽ ഏറെയും അജിത്തിനൊപ്പം പോയിരിക്കെ, മകൾ സുപ്രിയ സുളെ എങ്ങനെ പാർട്ടിയെ നയിക്കും? ഇൗ രണ്ടു ചോദ്യങ്ങൾക്കും ചെറുപുഞ്ചിരിയാണ് ശരദ് പവാറിന്റെ ആദ്യത്തെ ഉത്തരം. ‘‘പാർട്ടിയിലെ പിളർപ്പ് നിങ്ങൾക്ക് പുതുമയായിരിക്കും, എന്നാൽ എനിക്ക് അങ്ങനെയല്ല. അരനൂറ്റാണ്ട് പിന്നിട്ട രാഷ്ട്രീയ ജീവിതത്തിനിടെ പല വിമതനീക്കങ്ങളും കണ്ടു. ഞാൻ 5 ചിഹ്നങ്ങളിൽ തിരഞ്ഞെടുപ്പുകളിൽ മൽസരിച്ചിട്ടുണ്ട്. എല്ലാം വിജയകരമായി പിന്നിട്ടു. അതിനാൽ ചിഹ്നം പോലും വലിയ കാര്യമല്ല. ജനങ്ങളുമായുള്ള ബന്ധമാണ് പ്രധാനം’’ – കാൻസർ കവർന്ന് കോടിപ്പോയ കവിളിൽ തലോടി ശരദ് പവാർ ഇതു പറയുമ്പോൾ പാർട്ടിയിലെ ഇടിമുഴക്കങ്ങൾ അദ്ദേഹത്തിൽ ഒരു ആഘാതവും ഉണ്ടാക്കാത്തതുപോലെ...

ചോരയും നീരും നൽകി പോറ്റിവളർത്തിയ പാർട്ടിയെ, സഹോദരപുത്രൻ അജിത് പവാർ നെടുകെ പിളർത്തി എൻഡിഎ പാളയത്തിൽ കൂട്ടിക്കെട്ടിയിരിക്കെ എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ ഭാവി എന്താകും? മുതിർന്ന നേതാക്കളിൽ ഏറെയും അജിത്തിനൊപ്പം പോയിരിക്കെ, മകൾ സുപ്രിയ സുളെ എങ്ങനെ പാർട്ടിയെ നയിക്കും? ഇൗ രണ്ടു ചോദ്യങ്ങൾക്കും ചെറുപുഞ്ചിരിയാണ് ശരദ് പവാറിന്റെ ആദ്യത്തെ ഉത്തരം. ‘‘പാർട്ടിയിലെ പിളർപ്പ് നിങ്ങൾക്ക് പുതുമയായിരിക്കും, എന്നാൽ എനിക്ക് അങ്ങനെയല്ല. അരനൂറ്റാണ്ട് പിന്നിട്ട രാഷ്ട്രീയ ജീവിതത്തിനിടെ പല വിമതനീക്കങ്ങളും കണ്ടു. ഞാൻ 5 ചിഹ്നങ്ങളിൽ തിരഞ്ഞെടുപ്പുകളിൽ മൽസരിച്ചിട്ടുണ്ട്. എല്ലാം വിജയകരമായി പിന്നിട്ടു. അതിനാൽ ചിഹ്നം പോലും വലിയ കാര്യമല്ല. ജനങ്ങളുമായുള്ള ബന്ധമാണ് പ്രധാനം’’ – കാൻസർ കവർന്ന് കോടിപ്പോയ കവിളിൽ തലോടി ശരദ് പവാർ ഇതു പറയുമ്പോൾ പാർട്ടിയിലെ ഇടിമുഴക്കങ്ങൾ അദ്ദേഹത്തിൽ ഒരു ആഘാതവും ഉണ്ടാക്കാത്തതുപോലെ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോരയും നീരും നൽകി പോറ്റിവളർത്തിയ പാർട്ടിയെ, സഹോദരപുത്രൻ അജിത് പവാർ നെടുകെ പിളർത്തി എൻഡിഎ പാളയത്തിൽ കൂട്ടിക്കെട്ടിയിരിക്കെ എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ ഭാവി എന്താകും? മുതിർന്ന നേതാക്കളിൽ ഏറെയും അജിത്തിനൊപ്പം പോയിരിക്കെ, മകൾ സുപ്രിയ സുളെ എങ്ങനെ പാർട്ടിയെ നയിക്കും? ഇൗ രണ്ടു ചോദ്യങ്ങൾക്കും ചെറുപുഞ്ചിരിയാണ് ശരദ് പവാറിന്റെ ആദ്യത്തെ ഉത്തരം. ‘‘പാർട്ടിയിലെ പിളർപ്പ് നിങ്ങൾക്ക് പുതുമയായിരിക്കും, എന്നാൽ എനിക്ക് അങ്ങനെയല്ല. അരനൂറ്റാണ്ട് പിന്നിട്ട രാഷ്ട്രീയ ജീവിതത്തിനിടെ പല വിമതനീക്കങ്ങളും കണ്ടു. ഞാൻ 5 ചിഹ്നങ്ങളിൽ തിരഞ്ഞെടുപ്പുകളിൽ മൽസരിച്ചിട്ടുണ്ട്. എല്ലാം വിജയകരമായി പിന്നിട്ടു. അതിനാൽ ചിഹ്നം പോലും വലിയ കാര്യമല്ല. ജനങ്ങളുമായുള്ള ബന്ധമാണ് പ്രധാനം’’ – കാൻസർ കവർന്ന് കോടിപ്പോയ കവിളിൽ തലോടി ശരദ് പവാർ ഇതു പറയുമ്പോൾ പാർട്ടിയിലെ ഇടിമുഴക്കങ്ങൾ അദ്ദേഹത്തിൽ ഒരു ആഘാതവും ഉണ്ടാക്കാത്തതുപോലെ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോരയും നീരും നൽകി പോറ്റിവളർത്തിയ പാർട്ടിയെ, സഹോദരപുത്രൻ അജിത് പവാർ നെടുകെ പിളർത്തി എൻഡിഎ പാളയത്തിൽ കൂട്ടിക്കെട്ടിയിരിക്കെ എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ ഭാവി എന്താകും? മുതിർന്ന നേതാക്കളിൽ ഏറെയും അജിത്തിനൊപ്പം പോയിരിക്കെ, മകൾ സുപ്രിയ സുളെ എങ്ങനെ പാർട്ടിയെ നയിക്കും? ഇൗ രണ്ടു ചോദ്യങ്ങൾക്കും ചെറുപുഞ്ചിരിയാണ് ശരദ് പവാറിന്റെ ആദ്യത്തെ ഉത്തരം. 

 

ADVERTISEMENT

‘‘പാർട്ടിയിലെ പിളർപ്പ് നിങ്ങൾക്ക് പുതുമയായിരിക്കും, എന്നാൽ എനിക്ക് അങ്ങനെയല്ല. അരനൂറ്റാണ്ട് പിന്നിട്ട രാഷ്ട്രീയ ജീവിതത്തിനിടെ പല വിമതനീക്കങ്ങളും കണ്ടു. ഞാൻ 5 ചിഹ്നങ്ങളിൽ തിരഞ്ഞെടുപ്പുകളിൽ മൽസരിച്ചിട്ടുണ്ട്. എല്ലാം വിജയകരമായി പിന്നിട്ടു. അതിനാൽ ചിഹ്നം പോലും വലിയ കാര്യമല്ല. ജനങ്ങളുമായുള്ള ബന്ധമാണ് പ്രധാനം’’ – കാൻസർ കവർന്ന് കോടിപ്പോയ കവിളിൽ തലോടി ശരദ് പവാർ ഇതു പറയുമ്പോൾ പാർട്ടിയിലെ ഇടിമുഴക്കങ്ങൾ അദ്ദേഹത്തിൽ ഒരു ആഘാതവും ഉണ്ടാക്കാത്തതുപോലെ...

രാഷ്ട്രീയ ഗുരുവായ വൈ.ബി.ചവാന്റെ സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം അണികളെ സംബോധന ചെയ്യുന്ന ശരദ് പവാർ (PTI Photo)

 

പ്രതീക്ഷിച്ചിരുന്ന കാര്യം സംഭവിച്ചതുപോലെയാണ് പവാറിന്റെ ഭാവം. എങ്ങനെ മറികടക്കണമെന്നു നേരത്തേ ആലോചിച്ച് ഉറപ്പിച്ചുവച്ചിരുന്നതുപോലെയാണ് തുടർന്നുള്ള പെരുമാറ്റം. വിട്ടുപോയവരെ പിന്തുടർന്നു പോരാടി പരാജയപ്പെടുത്തുന്നതിനേക്കാൾ, പിളർന്നുപോയ പാർട്ടിയെ പഴയ രൂപത്തിലേക്കു വളർത്തിയെടുക്കാനുള്ള പുതിയ പോരാട്ടത്തിനാണ് ശരദ് പവാർ ഉൗന്നൽ നൽകുന്നത്. ഇനിയും അങ്കത്തിന് ബാല്യമുണ്ടെന്ന് പറഞ്ഞ് പവാർ ഇറങ്ങുകയാണ്; ജനങ്ങൾക്കിടയിലേക്ക്. 

 

ADVERTISEMENT

83–ാം വയസ്സിൽ പ്രായത്തിന്റെ പരിമിതികൾ ഏറെയുണ്ടെങ്കിലും ആത്മവിശ്വാസത്തിന് ഒട്ടും കുറവില്ല. പാർട്ടി പിളർത്തി രണ്ടാം തീയതി അജിത് പവാറും 8 മുതിർന്ന നേതാക്കളും എൻഡിഎ സർക്കാരിൽ മന്ത്രിമാരായി മുംബൈയിൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പുണെയിൽ ആയിരുന്നു ശരദ് പവാർ. ഇത്രവലിയ പൊട്ടിത്തെറിയും ഉണ്ടായിട്ടും അദ്ദേഹം മുംബൈയിലേക്കു പാഞ്ഞുവന്നില്ല. അടിയന്തരയോഗങ്ങൾ വിളിച്ചില്ല. മുൻനിശ്ചയിച്ച പ്രകാരം പശ്ചിമ മഹാരാഷ്ട്രയിലെ സത്താറയിൽ തന്റെ രാഷ്ട്രീയഗുരു വൈ.ബി. ചവാന്റെ സ്മാരകത്തിലേക്കാണ് പവാർ പോയത്. ഗുരുപൂർണിമാദിനമായ തിങ്കളാഴ്ച ഗുരുപാദത്തിൽ വണങ്ങി പുതിയ എൻസിപിയെ വാർത്തെടുക്കാനുള്ള യാത്രയ്ക്കു തുടക്കമിട്ടിരിക്കുന്നു. 

വൈ.ബി.ചവാൻ (Photo Courtesy of Photo Division, Ministry of Information & Broadcasting, Government of India)

 

കൂർമബുദ്ധിയും അനുഭവസമ്പത്തും രാഷ്ട്രീയത്തിന് അതീതമായ ബന്ധങ്ങളും അണികളെ ഇളക്കിമറിക്കാനുള്ള കഴിവുമാണ് പവാറിന്റെ ബലം. ‌കോവിഡിനെ പേടിച്ച് ചെറുപ്പക്കാരായ നേതാക്കൾ പോലും ‘വര്‍ക് ഫ്രം ഹോമി’ലേക്കു നീങ്ങിയ നാളുകളിൽ ശരദ് പവാർ ജനങ്ങൾക്കിടയിൽ തുടർന്നു.

മഹാരാഷ്ട്രയിൽ ഉടനീളം സഞ്ചരിച്ച് പാർട്ടിയെ പുനഃരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യം. ക്ഷയിക്കുന്ന ആരോഗ്യവും പഴകിയ തന്ത്രങ്ങളുംകൊണ്ട് അത് സാധ്യമാകുമോ? സംഘാടനപാടവത്തിലും ആജ്ഞാശക്തിയിലും മുന്നിലുള്ള അജിത് പവാറും കുശാഗ്രബുദ്ധിക്കാരനായ പ്രഫുൽ പട്ടേലും എതിർചേരിയിൽ ആയിരിക്കെ, ബിജെപിയുടെ ശക്തിയും അമിത് ഷായുടെയും ഫഡ്നാവിസിന്റെയും തന്ത്രങ്ങളും അധികാരവും അവർക്കൊപ്പമായിരിക്കെ അച്ഛന്റെയും മകളുടെയും പോരാട്ടം വിജയിക്കുമോ എന്നത് കാത്തിരുന്നു കാണണം. 

 

അജിത് പവാറും പ്രഫുൽ പട്ടേലും വാർത്താ സമ്മേളനത്തിൽ (PTI Photo/Shashank Parade)
ADVERTISEMENT

∙ വൈ.ബി. ചവാൻ എന്ന ഗുരു 

 

പവാറിന് തന്റെ രാഷ്ട്രീയ യാത്രയിലെ വെളിച്ചമാണ് വൈ.ബി. ചവാൻ. മഹാരാഷ്ട്രയുടെ ആദ്യ മുഖ്യമന്ത്രി. കേന്ദ്രത്തിൽ ധനകാര്യം, ആഭ്യന്തരം, പ്രതിരോധം എന്നിങ്ങനെ സുപ്രധാന വകുപ്പുകളെല്ലാം കൈകാര്യം ചെയ്ത് തഴക്കവും പഴക്കവുമുള്ള നേതാവ്. 1967ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലം. യൂത്ത് കോൺഗ്രസ് നേതാവ് ആയിരുന്ന ശരദ് പവാർ തന്റെ 27–ാം വയസ്സിൽ സ്ഥാനാർഥിമോഹം പങ്കുവച്ചപ്പോൾ എതിർപ്പുമായി മുതിർന്ന നേതാക്കളുടെ പടയെത്തി. പുതുമുഖം പരാജയപ്പെടുമെന്ന് അവർ കട്ടായം പറഞ്ഞു. 

ജൂൺ 28നു ചേർന്ന എൻസിപി ദേശീയ നിർവാഹക സമിതി യോഗത്തില്‍ അജിത് പവാറും പ്രഫുൽ പട്ടേലും സുപ്രിയ സുളെയും (Twitter/supriya_sule)

 

അതറിഞ്ഞ് ഇടപെട്ട വൈ.ബി. ചവാൻ സംസ്ഥാനത്ത് എത്ര സീറ്റിൽ കോൺഗ്രസ് വിജയിക്കുമെന്ന് അവരോടു ചോദിച്ചു. ഭൂരിപക്ഷം ഉറപ്പാണെന്നായിരുന്നു സംസ്ഥാന നേതാക്കളുടെ മറുപടി. എങ്കിൽ ഒരു സീറ്റ് നഷ്ടപ്പെടുന്നതിൽ എന്തിനാണ് ആശങ്കപ്പെടുന്നത് എന്നായി ചവാന്റെ അടുത്ത ചോദ്യം. അങ്ങനെ ശരദ് ഗോവിന്ദ്റാവു പവാറിനെ അദ്ദേഹം സ്ഥാനാർഥിയാക്കി. തന്റെ നാടായ ബാരാമതിയിൽനിന്ന് നിയമസഭയിലേക്ക് ജയിച്ചുകയറിയ ശരദ് പവാറിന്റെ രാഷ്ട്രീയം ജീവിതം അഞ്ചര പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. 

 

സുപ്രിയ സുളെ (Twitter/supriya_sule)

ഇതുവരെ ഒരു തിരഞ്ഞെടുപ്പിൽ പോലും പരാജയപ്പെടാത്ത നേതാവായി ചരിത്രമെഴുതി. നിയമസഭയിലേക്കുള്ള തന്റെ രണ്ടാമത്തെ മൽസരത്തിൽ സഹമന്ത്രിയായി. 1978ൽ 38–ാം വയസ്സിൽ മഹാരാഷ്ട്രയുടെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി. തുടർന്നു രണ്ടു തവണ കൂടി മുഖ്യമന്ത്രി പദത്തിലെത്തിയത് മറ്റൊരു ചരിത്രം. 1984ൽ, സ്വദേശമായ ബാരാമതിയിൽനിന്ന് ആദ്യമായി ലോക്സഭയിലെത്തിയതോടെയാണ് ദേശീയ രാഷ്ട്രീയത്തിലേക്ക് നീങ്ങുന്നത്. 1991ൽ രാജീവ് ഗാന്ധിയുടെ മരണശേഷം പ്രധാനമന്ത്രി പദത്തിലേക്ക് നോട്ടമിട്ടെങ്കിലും പാർട്ടി പി.വി. നരസിംഹ റാവുവിനെ നിയോഗിച്ചു. പവാർ പ്രതിരോധ മന്ത്രിയായി. 1999ൽ സോണിയ ഗാന്ധിയുടെ വിദേശവിഷയം ഉന്നയിച്ച് പാർട്ടിയിൽ കലാപക്കൊടി ഉയർത്തി. വഴിപിരിഞ്ഞ പവാർ എൻസിപി രൂപീകരിച്ചെങ്കിലും വീണ്ടും കോൺഗ്രസുമായി കൈകോർത്തു. യുപിഎയുടെ ഭാഗമായ എൻസിപി കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ഭരണത്തിൽ നിർണായക ശക്തിയായി.

 

കൂർമബുദ്ധിയും അനുഭവസമ്പത്തും രാഷ്ട്രീയത്തിന് അതീതമായ ബന്ധങ്ങളും അണികളെ ഇളക്കിമറിക്കാനുള്ള കഴിവുമാണ് പവാറിന്റെ ബലം. ഒന്നര പതിറ്റാണ്ട് മുൻപ് കാൻസർ വെല്ലുവിളി ഉയർത്തി; അതിനെയും മറികടന്നു. കോവിഡിനെ പേടിച്ച് ചെറുപ്പക്കാരായ നേതാക്കൾ പോലും ‘വര്‍ക് ഫ്രം ഹോമി’ലേക്കു നീങ്ങിയ നാളുകളിൽ ശരദ് പവാർ ജനങ്ങൾക്കിടയിൽ തുടർന്നു. എത്ര തിരക്കുള്ള ദിവസവും തന്നെ കാണാൻ എത്തുന്നവർക്കായി സമയം നീക്കിവയ്ക്കുന്ന അദ്ദേഹത്തിന് ജനബന്ധമാണ് ഉൗർജം. കാലവും പ്രായവും കടന്നുപോകുമ്പോഴും മഹാരാഷ്ട്രയിലും ദേശീയതലത്തിലും സ്വാധീനം കൈമോശം വരാതെ മുന്നോട്ടു നീങ്ങുമ്പോഴാണ് സഹോദരപുത്രനായ അജിത് പവാറിന്റെ ഇപ്പോഴത്തെ പ്രഹരം. 

 

ശരദ് പവാർ കുടുംബാംഗങ്ങൾക്കൊപ്പം (Twitter/supriya_sule)

അജിത്, പ്രഫുൽ പട്ടേൽ, ഛഗൻ ഭുജ്ബൽ... താൻ കൈപിടിച്ച് ഉയർത്തിയവരെല്ലാം ഒന്നുചേർന്നു മറുകണ്ടം ചാടിയിരിക്കുന്നു. ഇപ്പുറത്ത് അച്ഛനും മകളും മാത്രം. ജയന്ത് പാട്ടീൽ, ജിതേന്ദ്ര ആവാഡ് എന്നിങ്ങനെ എടുത്തുപറയാവുന്ന ഏതാനും നേതാക്കൾ മാത്രമാണ് ഒപ്പമുള്ളത്. എങ്കിലും പവാറിന് കുലുക്കമില്ല. ജനങ്ങളാണ് ശക്തിയെന്നും പാർട്ടിയെ പുനരുജ്ജീവിപ്പിക്കുമെന്നും അദ്ദേഹം ആവർത്തിക്കുന്നു. 

 

∙ പിൻഗാമിയെ നിശ്ചയിച്ചു; പിന്നാലെ പാർട്ടി പിളർന്നു

 

സഹോദരപുത്രനായ അജിത് പവാറാണോ, മകൾ സുപ്രിയ ആണോ പിൻഗാമിയാവുക എന്ന ചോദ്യത്തിന് ഒന്നര പതിറ്റാണ്ടിന്റെയെങ്കിലും പഴക്കമുണ്ട്. മഹാരാഷ്ട്രയിൽ അജിത് പവാറും ദേശീയ രാഷ്ട്രീയത്തിൽ സുപ്രിയ സുളെയും എൻസിപിയുടെ മുഖമാകുമെന്ന മട്ടിൽ ഏറെക്കാലം ഉന്തിത്തള്ളിവിട്ടെങ്കിലും അടുത്തിടെ സുപ്രിയയെ ദേശീയ വർക്കിങ് പ്രസിഡന്റ് ആക്കിയതോടെ ആ ചോദ്യത്തിന് ഉത്തരമായി. പാർട്ടിയുടെ തിരഞ്ഞെടുപ്പു സമിതിയുടെയും മഹാരാഷ്ട്രയുടെയും ചുമതല സുപ്രിയയ്ക്കു നൽകിയ ശരദ് പവാർ അജിത്തിനെ പാടേ അവഗണിച്ചു. സുപ്രിയയോട് അജിത് റിപ്പോർട്ട് ചെയ്യേണ്ട സാഹചര്യം സീനിയർ പവാർ സൃഷ്ടിച്ചു.

 

നിൽപ് പവാറിനൊപ്പവും നോട്ടം ബിജെപി കൂട്ടുകെട്ടിലുമായി ഏറെക്കാലമായി തള്ളിനീക്കുന്ന അജിത് ഇത്തവണ രണ്ടും കൽപിച്ച് ഇറങ്ങി. അഴിമതിക്കേസുകൾ ഏറെയുള്ള, ഇഡിയെ പേടിയുള്ള ഒരു സംഘം അദ്ദേഹത്തിനൊപ്പം കൂടി. എന്നാൽ, പവാറിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരായിരുന്ന, ഒരിക്കലും മറുകണ്ടം ചാടില്ലെന്ന് ജനം കരുതിയ പ്രഫുൽ പട്ടേൽ, ഛഗൻ ഭുജ്ബൽ, ദിലീപ് വൽസെ പാട്ടീൽ എന്നിവരുടെ കൂടുമാറ്റം വലിയ ഞെട്ടലാണ്. ശരദ് പവാറിന്റെ തന്നെ മൗനാനുവാദത്തോടെയാണ് ഇപ്പോഴത്തെ വിമതനീക്കമെന്ന കഥ പ്രചരിക്കാൻ ഇൗ നേതാക്കളുടെ കൂറുമാറ്റം കാരണമായി. എന്നാൽ, ശരദ് പവാർ അതെല്ലാം നിഷേധിക്കുന്നു. 

 

∙ എല്ലാവർക്കും പ്രിയ

 

ആര്‍ക്കൊപ്പമിരിക്കുമ്പോഴും അവരിലൊരാളായി അലിയാനുള്ള കഴിവാണ് ശരദ് പവാറിന്റെ മകൾ സുപ്രിയയുടെ ഏറ്റവും വലിയ സവിശേഷത. ഏതു പക്ഷത്തായാലും എതിരാളികൾക്കുപോലും സ്വന്തം ആളായി തോന്നിപ്പിക്കുന്ന പെരുമാറ്റം. എന്നാൽ, ‘ശരദ് പവാറിന്റെ മകൾ’ എന്ന രീതിയിൽ മാത്രമായിരുന്നു ഏറെക്കാലം രാഷ്ട്രീയലോകം അവരെ കണ്ടിരുന്നത്. ആ പ്രതിച്ഛായയിൽനിന്ന് മോചിതയാകാൻ ഏറെക്കാലത്തെ കഠിനാധ്വാനം വേണ്ടിവന്നു. കൃത്യമായ ഗൃഹപാഠത്തിലൂടെയും ആത്മാർഥതമായ ഇടപെടലുകളിലൂടെയുമാണ് അവർ രാഷ്ട്രീയത്തിൽ സ്വന്തം വിലാസം നേടിയെടുത്തത്. 

 

ഇന്ന്, രാജ്യത്തെ ഏറ്റവും മികച്ച എംപിമാരുടെ പട്ടിക പരിശോധിച്ചാൽ പലതിലും മുൻനിരയിൽ സുപ്രിയയെ കാണാം. പാർലമെന്റിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ച ജനപ്രതിനിധിയാണവർ. ഏതാണ്ട് എല്ലാ സമ്മേളനങ്ങളിലും സജീവസാന്നിധ്യം. 2016, 2017, 2018 വർഷങ്ങളിലെ മൺസൂൺ സമ്മേളനങ്ങളിൽ 100 ശതമാനമാണ് ഹാജർ. പാർലമെന്റിലും പാർട്ടി പരിപാടികളിലും ജനങ്ങൾക്കിടയിലും ഒാടിനടന്ന് ‘ജൂനിയർ പവാർ’ ആകാനുള്ള ശ്രമത്തിനിടെയാണ് സഹോദരൻ അജിത്തിൽനിന്നുള്ള പ്രഹരം. 

 

∙ ബാരാമതിയുടെ ഭാവി? 

 

പവാർ കുടുംബത്തിനു സ്വന്തം നാടായ ബാരാമതിയോട് പൊക്കിൾക്കൊടി ബന്ധമാണ്. അഞ്ചര പതിറ്റാണ്ടു മുൻപ് ശരദ് പവാർ ആ മണ്ഡലത്തെ ആദ്യം പ്രതിനിധീകരിക്കുമ്പോൾ വരൾച്ചാ ബാധിതമായിരുന്നു അത്. ഇന്ന് ബാരാമതിയിൽ എത്തുന്നവർ അദ്ഭുതം കൂറും. വേനലിലും നിറഞ്ഞൊഴുകുന്ന കനാലുകൾ. കരിമ്പിൻപാടങ്ങളും പഞ്ചസാര ഫാക്ടറികളുമാണ് നാടിന്റെ നട്ടെല്ല്. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് കൃഷി. 

 

1967 മുതൽ നാലു പതിറ്റാണ്ടിലേറെ എംഎൽഎയോ എംപിയോ ആയി ബാരാമതിയെ പ്രതിനിധീകരിച്ച ശരദ് പവാറാണ് മണ്ണ് മാറ്റിമറിച്ചത്. പുല്ലുപോലുമില്ലാതെ പശുക്കൾ അലഞ്ഞിരുന്ന ഭൂമികയാണ് കർഷകരുടെ പറുദീസയാക്കിയത്. വെള്ളമെത്തിച്ചും ഉൽപാദനം കൂട്ടിയും മുന്തിരി അടക്കം പുതിയ കൃഷികളും കൃഷിരീതികളും അവതരിപ്പിച്ചും ഉൽപന്ന വൈവിധ്യവൽക്കരണത്തിലൂടെയും വലിയ സാധ്യതകൾ തുറന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പഞ്ചസാര ഫാക്ടറികൾ, ഡിസ്റ്റിലറികൾ, വൈനറികൾ, പാൽ അധിഷ്ഠിത വ്യവസായങ്ങൾ, പൗൾട്രി ഫാമുകൾ, കോഴിയിറച്ചി സംസ്കരണ കേന്ദ്രങ്ങൾ, ഫാർമ കമ്പനികൾ, റെഡിമെയ്ക് യൂണിറ്റുകൾ...വിദേശ പങ്കാളിത്തത്തോടെയുള്ള വൻകിട ഫാക്ടറികൾ ഏറെ.

 

നിലവിൽ സുപ്രിയ സുളെയാണ് ബാരാമതിയിൽനിന്നുള്ള ലോക്സഭാംഗം. അജിത് പവാറാണ് ബാരാമതിയിൽനിന്നുളള നിയമസഭാംഗം. ഇരുവരും രണ്ടു ചേരിയിൽ ആയിരിക്കെ ബാരാമതി ആരുടെ പക്ഷത്തു നിൽക്കും? കൃഷിക്കു പറ്റിയ മണ്ണായ അവിടെ താമര വിരിയിക്കാൻ ഏറെക്കാലമായി ബിജെപി ശ്രമം നടത്തുന്നു. കേന്ദ്രമന്ത്രി നിർമല സീതാരാമനാണ് ബാരാമതി ലോക്സഭാ മണ്ഡലത്തിന്റെ ചുമതല ബിജെപി നൽകിയിരിക്കുന്നത്. അവർ ഇടയ്ക്ക് വന്നുപോകുമ്പോൾ സുപ്രിയ സുളെ ചിരിച്ചുതള്ളുകയായിരുന്നു. എന്നാൽ, ഇനി സ്ഥിതി അതല്ല. മഹാരാഷ്ട്രയിൽ പാർട്ടിയെ കെട്ടിപ്പടുക്കുന്നതിനൊപ്പം സ്വന്തം മണ്ണായ ബാരാമതി കൈവിടാതിരിക്കാൻ കഠിനാധ്വാനം ചെയ്യേണ്ട അവസ്ഥയിലേക്കാണ് ശരദ് പവാറും സുപ്രിയയും നീങ്ങുന്നത്. 

 

English Summary: Can Supriya Sule and Sharad Pawar Overcome the Power Struggle with BJP in Maharashtra?