മസ്തിഷ്കഭോജിയായ അമീബ ഒരു ജീവൻ കൂടി എടുത്തു. ഒരിക്കൽകൂടി ശാസ്ത്രലോകം കാഴ്ചക്കാരായി നിൽക്കുന്നു. നിസ്സഹായതയോടെ. ‘നെഗ്ലേറിയ ഫൗളറി’ എന്ന, തലച്ചോർ കാർന്നു തിന്നുന്ന അമീബയുടെ ആക്രമണം അത്രത്തോളം മാരകമാണ്. പ്രൈമറി അമീബിക് മെനിഞ്ജോ എൻസഫലൈറ്റിസ് (പിഎഎം) എന്ന രോഗബാധയുണ്ടായാൽ രക്ഷപ്പെടാനുള്ള സാധ്യത ഏറെ വിരളം. എന്നാൽ മറ്റു രോഗാണുക്കളെപ്പോലെ ഈ അമീബയുടെ വ്യാപനം നടക്കുന്നില്ലെന്നതു മാത്രമാണ് ആശ്വാസം. രക്ഷപ്പെടാനുള്ള സാധ്യത പോലെത്തന്നെ രോഗ ബാധയുണ്ടാകാനുള്ള സാധ്യതയും വിരളം. നമുക്ക് ആശ്വാസിക്കാൻ അത്ര മാത്രം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ പാണാവള്ളിയിൽ ഗുരുദത്ത് എന്ന വിദ്യാർഥിയാണ് രോഗബാധ മൂലം കഴിഞ്ഞ ദിവസം മരിച്ചത്. വീടിനു സമീപത്തെ കനാലിൽ കുളിച്ചതോടെയാണ് ഗുരുദത്തിന് രോഗബാധയുണ്ടായത്. ഏതാനും വർഷം മുൻപ് ആലപ്പുഴ പള്ളാതുരുത്തി സ്വദേശി അക്ബറും ഇതേ രോഗബാധ മൂലം മരണപ്പെട്ടിരിന്നു. 3 വർഷം മുൻപ് നീന്തൽക്കുളത്തിൽനിന്ന് അണുബാധയേറ്റ് കോഴിക്കോട് സ്വദേശി മിഷേലിനും ജീവൻ നഷ്ടമായി. വീടിനു മുന്നിലെ തോട്ടിൽ കുളിച്ചതു വഴിയാണ് അക്ബറിന് രോഗബാധയുണ്ടായത്. രോഗബാധ തടയാൻ പൊതുവെ നൽകുന്ന നിർദേശങ്ങൾക്കു പോലും നെഗ്ലേറിയയുടെ മുന്നിൽ പ്രസക്തിയില്ലെന്നതാണു സത്യം.

ADVERTISEMENT

∙ മരണ നിരക്ക് 97%, രക്ഷപ്പെട്ടവർ മൂന്നോ നാലോ

പിഎഎം ബാധിച്ചാൽ രക്ഷപെടാനുള്ള സാധ്യത എത്രത്തോളം? ശാസ്ത്ര ലോകത്തിന്റെ കണക്കനുസരിച്ച് മരണ സാധ്യത 97% ആണ്. മറ്റൊരു കണക്കനുസരിച്ച് യുഎസിൽ മാത്രം 1962– 2022 കാലയളവിൽ 157 പേർക്കാണ് പിഎഎം ബാധയുണ്ടായത്. ഇവരിൽ 4 പേർ മാത്രമാണ് രക്ഷപ്പെട്ടത്. വിർജീനിയയിൽ നടന്ന പഠനത്തിൽ മറ്റൊരു കണ്ടെത്തലുണ്ട്. മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ച 16,000 പേരുടെ പോസ്റ്റ്മോർട്ടം ഫലങ്ങൾ പരിശോധിച്ചപ്പോൾ, അവരിൽ 5 പേർക്ക് പിഎഎം ബാധിച്ചിരുന്നതായി കണ്ടെത്തി. ആരും അറിഞ്ഞില്ലെന്നു മാത്രം.

Representative image by: iStock

ഇന്ത്യയിൽ രോഗം ബാധിച്ച പത്താമനായിരുന്നു ആലപ്പുഴയിൽ മരിച്ച അക്ബര്‍. ആ പട്ടികയിലേക്ക് മിഷലും ഗുരുദത്തും ചേരുന്നതോടെ നമ്മുടെ രാജ്യത്ത് പിഎഎം ബാധിതരായി 12 പേരുടെ ജീവൻ നഷ്ടപ്പെട്ടെന്നു പറയാം. പലപ്പോഴും രോഗബാധ തിരിച്ചറിയാൻ വൈകുന്നതാണ് ചികിത്സയ്ക്കു തടസ്സം സൃഷ്ടിക്കുന്നത്.

∙ ചൂടിനെ സ്നേഹിക്കുന്ന കൊലയാളി

ADVERTISEMENT

നെഗ്ലേറിയ എന്ന ഏക കോശ ജീവിയാണ് അമീബ. അതിൽ നെഗ്ലേറിയ ഫൗളറി എന്നതാണ് മസ്തിഷ്കത്തെ ബാധിക്കുന്ന വിഭാഗം. പൊതുവെ അൽപം താപനില ഉയർന്ന വെള്ളത്തിലാണ് ഇവയുടെ വാസം. ജലാശയങ്ങളും വെള്ളക്കെട്ടുകളും നിറഞ്ഞ കുട്ടനാട്ടിലും പരിസരത്തും അമീബയുടെ സാന്നിധ്യം പലവട്ടം കണ്ടെത്താനും ഇതുതന്നെ കാരണം. മഴക്കാലത്ത് ജലപ്രവാഹത്തിനൊപ്പം മറ്റു സ്ഥലങ്ങളിൽനിന്ന് അമീബ ഒഴുകിയെത്താനും ഇടയുണ്ട്.

Representative Image by istock/ moose henderson

കുളങ്ങൾ, തോടുകൾ, പുഴകൾ എന്നിവയ്ക്കു പുറമെ മണ്ണിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്. പൊതുവിൽ ശുദ്ധജലത്തിൽ ജീവിക്കുന്ന ഏകകോശ ജീവിയാണെങ്കിലും അൽപം മലിനപ്പെട്ട തടാകങ്ങൾ, നദികൾ, ശുദ്ധീകരിക്കാത്ത നീന്തൽക്കുളങ്ങൾ എന്നിവയിലും അമീബയുണ്ടാകും. ഉപ്പുവെള്ളത്തിലും തണുത്ത വെള്ളത്തിലും ഇവ ജീവിക്കില്ല. വെള്ളത്തിൽ അമീബയുടെ സാന്നിധ്യം അറിയാൻ വഴികളില്ലെന്നതും വെല്ലുവിളിയാണ്. ഇവയുെട സാന്നിധ്യമുണ്ടെങ്കിലും വെള്ളത്തിന്റെ നിറമോ മണമോ രുചിയോ മാറില്ല. വേനലാണ് അമീബയുടെ ഇഷ്ടകാലം. 46 ഡിഗ്രി സെൽഷ്യസാണ് ഏറ്റവും അനുകൂല താപനില.

∙ മൂക്കു വഴി അകത്തേക്ക്, നാഡീവ്യൂഹം വഴി തലച്ചോറിൽ

മൂക്കിലൂടെയാണ് അമീബ ശരീരത്തിൽ എത്തുന്നത്. അതിനാൽത്തന്നെ മുങ്ങാംകുഴി ഇടുന്നതും നീന്തുന്നതും അധിക നേരം വെള്ളത്തിൽ ചെലവഴിക്കുന്നതും രോഗബാധയുടെ സാധ്യത കൂട്ടുന്നു. കടലിനടിയിൽ പോകുന്ന ഡീപ് സീ ഡൈവേഴ്സിന് രോഗം ബാധിച്ചു കാണാറുണ്ട്. മറ്റൊന്ന് രോഗത്തിന് കൂടുതൽ ഇരയാകുന്നത് ചെറുപ്പക്കാരും കുട്ടികളുമാണെന്നതാണ്. 14 വയസ്സിൽ താഴെയുള്ള കുട്ടികളിലാണ് ഇതുവരെ രോഗബാധ കൂടുതൽ. ഇതിൽ 80% ആൺകുട്ടികളും. എന്നാൽ അതിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. മുതിര്‍ന്നവരെ അപേക്ഷിച്ച് ഇവർ വെള്ളത്തിൽ കൂടുതൽ സമയം ചെലവഴിക്കുന്നതുതന്നെയാകാം കാരണം.

Representative image by: iStock
ADVERTISEMENT

അമീബ ശരീരത്തിൽ പ്രവേശിച്ചാൽ അതിവേഗമാണ് രോഗബാധ. കോശങ്ങൾ തുളയ്ക്കാനുള്ള കഴിവ് അമീബയ്ക്കുണ്ട്. മൂക്കിലൂടെ നേരെ തലച്ചോറിൽ എത്തുന്നു. തലച്ചോറിൽ എത്തുന്ന അമീബ പെറ്റുപെരുകും. കോശങ്ങളെ തിന്നു നശിപ്പിക്കും. മണം അറിയുന്ന നാഡിയിലാണു വാസം. അമീബ അകത്തു ചെന്നാൽ അഞ്ചു ദിവസത്തിനുള്ളിൽ രോഗ ലക്ഷണം കണ്ടു തുടങ്ങും. തലവേദന, പനി, വിശപ്പില്ലായ്മ, ഛർദി, തൊണ്ടവേദന, മനോനില തെറ്റുക തുടങ്ങിയവയാണു ലക്ഷണങ്ങൾ. മസ്തിഷ്കത്തിൽ നീരു വരും. പലപ്പോഴും രോഗബാധ തിരിച്ചറിയാനും വൈകും. 5 ദിവസം മുതൽ 10 ദിവസത്തിനുള്ളിൽ മരണം സംഭവിക്കാം.

∙ തലനാരിഴയുടെ പത്തിലൊന്ന് വലുപ്പം, തലയെടുക്കുന്ന ശക്തി

1965ൽ ഓസ്ട്രേലിയയിലാണ് മസ്തിഷ്കഭോജി അമീബയെ ആദ്യമായി കണ്ടെത്തുന്നത്. 8 മൈക്രോ സെന്റിമീറ്റർ മുതൽ 15 മൈക്രോ സെന്റിമീറ്റർ വരെയാണ് അമീബയുടെ വലുപ്പം. തലമുടിയുടെ ഇഴയുടെ പത്തിലൊന്നു വലുപ്പമെന്നു പറയാം. ജീവിത സാഹചര്യങ്ങൾ അനൂകൂലമല്ലെങ്കിൽ സിസ്റ്റായി ഒളിച്ചിരിക്കും. അനുകൂല സാഹചര്യം വന്നാൽ വംശവർധന നടത്തും.

പൊതുവെ ബാക്ടീരിയയെയാണ് അമീബ ഭക്ഷിക്കുന്നത്. പക്ഷേ മസ്തിഷ്കത്തിൽ എത്തിയാൽ ജീവകോശങ്ങളെ ഭക്ഷിക്കുന്നു. മൂക്കിൽ എത്തിയാൽ അമീബയുടെ സ്വഭാവം മാറും. മസ്തിഷ്കം നാഡീവ്യൂഹവുമായി ആശയവിനിമയം നടത്തുന്ന രാസവസ്തുക്കളിൽ ഇവ ആകൃഷ്ടരാകുന്നു. പിന്നീട് മണം തിരിച്ചറിയുന്ന ഒൾഫാക്ടറി നാഡിയിലൂടെ മസ്തിഷ്കത്തിൽ എത്തുന്നു.

∙ ഉണ്ട്, ആ കൊലയാളിക്കെതിരെ ശരീരത്തിന്റെ ആന്റിബോഡി

വൈദ്യശാസ്ത്രം ഇത്രയും പുരോഗമിച്ചിട്ടും എന്തുകൊണ്ടാണ് ഈ മസ്തിഷ്കഭോജിക്കെതിരെ മരുന്നു കണ്ടുപിടിക്കാത്തത്? ഈ ചോദ്യത്തിനും ഉത്തരമില്ല. മറ്റു വിഭാഗത്തിൽപെട്ട അമീബയ്ക്കെതിരെ പല മരുന്നുകളും ലാബുകളിൽ ഫലപ്രദമാണ്. ഈ മരുന്നുകൾ അമീബയെ ലാബിലെ ടെസ്റ്റ് ട്യൂബിൽ കൊല്ലും. പക്ഷേ മനുഷ്യ ശരീരത്തിൽ അവ പ്രവർത്തനരഹിതമാണ്. അതിനാൽ ഇവ രോഗിയിൽ ഗുണം ചെയ്യുന്നില്ല. ലോകത്തു തന്നെ ഇതുവരെ 2 പേർക്ക് മാത്രമാണ് ചികിൽസ ഫലം കണ്ടത്.

Representative image by: iStock / Dr_Microbe

ഫംഗസിനു നൽകുന്ന മരുന്നുകളാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. ആംഫോടെറിസിൻ ഉൾപ്പടെയുള്ള ഏതാനും മരുന്നുകൾ ചേർത്താണ് നിലവിൽ ചികിത്സ നൽകുന്നത്. എന്നാൽ ഇവ പൂർണമായും ഫലപ്രദമെന്നു കണ്ടെത്തിയിട്ടില്ല. അതേ സമയം 2 പേരിൽ ചികിത്സ ഫലിച്ചത് പ്രതീക്ഷ നൽകുന്നുവെന്നു മാത്രം. ചില പഠനങ്ങൾ ചികിത്സ സംബന്ധിച്ച് പ്രതീക്ഷ നൽകുന്നുണ്ട്. മനുഷ്യ ശരീരത്തിൽ അമീബയ്ക്കെതിരെ പോരാടുന്ന ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതും ചികിത്സയിൽ പ്രതീക്ഷയാണ്.

∙ വെള്ളം കുടിച്ചാൽ അമീബ ബാധിക്കില്ല, എന്നാൽ...

അമീബ രോഗബാധ സാധാരണയായി ഒരാളിൽനിന്നു മറ്റൊരാളിലേക്ക് പകരില്ല. ജലാശയങ്ങളുടെ അടിയിലെ ചെളിയിലും മറ്റുമുള്ള സൂക്ഷ്മജീവികളെയാണ് അമീബ ഭക്ഷിക്കുന്നത്. അതിനാൽ ജലാശയങ്ങളുടെ അടിത്തട്ടിലേക്ക് പോകുന്നവർക്കാണ് രോഗസാധ്യത കൂടുതൽ. അമീബയുള്ള വെള്ളം കുടിച്ചാൽ രോഗബാധ വരില്ല. അതേസമയം, വെള്ളം മൂക്കിലൂടെ ശിരസ്സിൽ എത്തുന്നതാണു പ്രശ്നം. നീന്തുക, മുങ്ങാംകുഴി ഇടുക, ഏറെ നേരം വെള്ളത്തിൽ കിടക്കുക, മലിനജലം കൊണ്ടു നസ്യം ചെയ്യുക എന്നിവയാണു രോഗം വരാനിടയുള്ള വഴികൾ. പൈപ്പ് വെള്ളം മൂക്കിൽ പോകുന്നതും അപകടമാണ്.

Representative image by: iStock / Dr_Microbe

എന്നാൽ, വീട്ടിലെ ഷവറിൽനിന്നു വെള്ളം തലയിൽ ഒഴിക്കുന്നത് അത്ര അപകടമല്ല. മൂക്കിലൂടെയല്ലാതെ അമീബ അകത്തു പ്രവേശിക്കില്ലെന്നാണു വിദഗ്ധർ പറയുന്നത്. ഏതു ജലാശയത്തിൽ ഇറങ്ങുമ്പോഴും അമീബ രോഗ ബാധയുടെ സാധ്യതയുണ്ടെന്ന് അക്ബറും ഗുരുദത്തും നമ്മെ ഓർമിപ്പിക്കുന്നു. നീന്തൽ കുളത്തിൽ ഇറങ്ങുമ്പോൾ നോസ് ക്ലിപ് ഉപയോഗിക്കുന്നതും ഒരു പരിധിവരെ നല്ലതാണ്. ആഴ്ചകളോളം നീളുന്ന പരിശോധനകൾക്കു ശേഷമേ വെള്ളത്തിലെ അമീബയുടെ സാന്നിധ്യം ഉറപ്പാക്കാൻ കഴിയൂ.

അമീബ ശരീത്തിൽ കയറിയാൽ അറിയാൻ എന്താണു വഴി? രോഗബാധ പൂർണമാകുന്നതിന് മുൻപ് അറിയാൻ വഴിയില്ല എന്നതാണ് സത്യം. പഠനം അനുസരിച്ച് 75% സംഭവങ്ങളിലും അന്തിമഘട്ടത്തിലാണ് രോഗം തിരിച്ചറിയുന്നത്. പലപ്പോഴും മറ്റു ചികിത്സകൾ ഫലിക്കാതെയാകുമ്പോഴാണ് പരിശോധന നടത്തുന്നത്. തുടക്കത്തിൽ രോഗം കണ്ടെത്തുന്ന റാപ്പിഡ് പരിശോധനകളും ഇല്ല.

∙ ഈ കൊലയാളികളെ വളർത്തുന്നത് കാലാവസ്ഥാ വ്യതിയാനമോ?

കാലാവസ്ഥാ വ്യതിയാനം കൊലയാളി അമീബയുടെ വളർച്ചയ്ക്ക് വഴിയൊരുക്കുമോ? ഇതു സംബന്ധിച്ച് ഇതുവരെ ശാസ്ത്രീയ പഠനങ്ങൾ നടന്നിട്ടില്ല. എന്നാൽ കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോള താപനത്തിന്റെയും ഫലമായി പ്രകൃതിയിലെയും ജലാശയങ്ങളിലെയും താപനില ഉയരുകയാണ്. ഈ മാറ്റം ഇത്തരം കൊലയാളി അമീബകൾക്ക് വാസം ഒരുക്കുന്നതിന് ഇടയാകുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ ആശങ്കയും.

Representative image by: iStock / Dr_Microbe

അടുത്ത കാലത്തായി ഈ അപൂർവ രോഗബാധയുടെ എണ്ണം കൂടുന്നു. ഇതു സൂചിപ്പിക്കുന്നത് എന്താകും?

വിവരങ്ങൾക്ക് കടപ്പാട് : ഡോ. ടി.കെ. സുമ (മുൻ പ്രിൻസിപ്പൽ, ടി.ഡി.മെഡിക്കൽ കോളജ്, ആലപ്പുഴ), ഡോ. ആർ. സജിത് കുമാർ (പ്രഫസര്‍ എമിരറ്റസ്, ഇൻഫെക്ഷ്യസ് സ്റ്റഡീസ് സെന്റർ, കോട്ടയം മെഡിക്കൽ കോളജ്)

English Summary: Learn More About Naegleria fowleri, an Amoeba That Can Cause Brain Eating Infection