ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിന്റെ ഇരുപതാം സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ട് പ്രസിഡന്റ് ഷി ചിൻപിങ് പ്രസംഗിക്കുന്നു. അടുത്ത അഞ്ചു വർഷത്തേക്കുള്ള ചൈന എന്തായിരിക്കും എന്നതിന്റെ ഒരു മാർഗനിർദേശം എന്ന നിലയിലായിരുന്നു 2022 ഒക്ടോബറിൽ നടന്ന ഈ പ്രസംഗം. അതിലെ ചി‌ല വരികള്‍ ഇങ്ങനെ – ‘‘ഒരു രാജ്യം, രണ്ടു സംവിധാന’മെന്ന തത്വം എല്ലാ അർഥത്തിലും നടപ്പാക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഹോങ്കോങ്ങിലെ ജനങ്ങൾ ഹോങ്കോങ്ങും മക്കാവുവിലെ ജനങ്ങൾ മക്കാവുവും ഭരിക്കുന്നു. രണ്ടിടത്തും സ്വയംഭരണാധികാരമുണ്ട്. ദേശീയ സുരക്ഷ മുൻനിർത്തി കേന്ദ്ര ഭരണകൂടം ഇരു മേഖലകളിലും തങ്ങളുടെ നിയമാധികാരവും നിയമസമ്പ്രദായവും അതിന്റെ നടപ്പാക്കലും നിർവഹിച്ചിട്ടുണ്ട്. ചൈനീസ് ഭരണഘടനയും ഹോങ്കോങ് ‘ബേസിക് ലോ’യും അടിസ്ഥാനമാക്കിയാണ് ഇത്. ഇതുവഴി ഹോങ്കോങ് ഭരിക്കുന്നത് ദേശസ്നേഹികളാണെന്ന് ഉറപ്പാക്കി

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിന്റെ ഇരുപതാം സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ട് പ്രസിഡന്റ് ഷി ചിൻപിങ് പ്രസംഗിക്കുന്നു. അടുത്ത അഞ്ചു വർഷത്തേക്കുള്ള ചൈന എന്തായിരിക്കും എന്നതിന്റെ ഒരു മാർഗനിർദേശം എന്ന നിലയിലായിരുന്നു 2022 ഒക്ടോബറിൽ നടന്ന ഈ പ്രസംഗം. അതിലെ ചി‌ല വരികള്‍ ഇങ്ങനെ – ‘‘ഒരു രാജ്യം, രണ്ടു സംവിധാന’മെന്ന തത്വം എല്ലാ അർഥത്തിലും നടപ്പാക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഹോങ്കോങ്ങിലെ ജനങ്ങൾ ഹോങ്കോങ്ങും മക്കാവുവിലെ ജനങ്ങൾ മക്കാവുവും ഭരിക്കുന്നു. രണ്ടിടത്തും സ്വയംഭരണാധികാരമുണ്ട്. ദേശീയ സുരക്ഷ മുൻനിർത്തി കേന്ദ്ര ഭരണകൂടം ഇരു മേഖലകളിലും തങ്ങളുടെ നിയമാധികാരവും നിയമസമ്പ്രദായവും അതിന്റെ നടപ്പാക്കലും നിർവഹിച്ചിട്ടുണ്ട്. ചൈനീസ് ഭരണഘടനയും ഹോങ്കോങ് ‘ബേസിക് ലോ’യും അടിസ്ഥാനമാക്കിയാണ് ഇത്. ഇതുവഴി ഹോങ്കോങ് ഭരിക്കുന്നത് ദേശസ്നേഹികളാണെന്ന് ഉറപ്പാക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിന്റെ ഇരുപതാം സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ട് പ്രസിഡന്റ് ഷി ചിൻപിങ് പ്രസംഗിക്കുന്നു. അടുത്ത അഞ്ചു വർഷത്തേക്കുള്ള ചൈന എന്തായിരിക്കും എന്നതിന്റെ ഒരു മാർഗനിർദേശം എന്ന നിലയിലായിരുന്നു 2022 ഒക്ടോബറിൽ നടന്ന ഈ പ്രസംഗം. അതിലെ ചി‌ല വരികള്‍ ഇങ്ങനെ – ‘‘ഒരു രാജ്യം, രണ്ടു സംവിധാന’മെന്ന തത്വം എല്ലാ അർഥത്തിലും നടപ്പാക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഹോങ്കോങ്ങിലെ ജനങ്ങൾ ഹോങ്കോങ്ങും മക്കാവുവിലെ ജനങ്ങൾ മക്കാവുവും ഭരിക്കുന്നു. രണ്ടിടത്തും സ്വയംഭരണാധികാരമുണ്ട്. ദേശീയ സുരക്ഷ മുൻനിർത്തി കേന്ദ്ര ഭരണകൂടം ഇരു മേഖലകളിലും തങ്ങളുടെ നിയമാധികാരവും നിയമസമ്പ്രദായവും അതിന്റെ നടപ്പാക്കലും നിർവഹിച്ചിട്ടുണ്ട്. ചൈനീസ് ഭരണഘടനയും ഹോങ്കോങ് ‘ബേസിക് ലോ’യും അടിസ്ഥാനമാക്കിയാണ് ഇത്. ഇതുവഴി ഹോങ്കോങ് ഭരിക്കുന്നത് ദേശസ്നേഹികളാണെന്ന് ഉറപ്പാക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിന്റെ ഇരുപതാം സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ട് പ്രസിഡന്റ് ഷി ചിൻപിങ് പ്രസംഗിക്കുന്നു. അടുത്ത അഞ്ചു വർഷത്തേക്കുള്ള ചൈന എന്തായിരിക്കും എന്നതിന്റെ ഒരു മാർഗനിർദേശം എന്ന നിലയിലായിരുന്നു 2022 ഒക്ടോബറിൽ നടന്ന ഈ പ്രസംഗം. അതിലെ ചി‌ല വരികള്‍ ഇങ്ങനെ – ‘‘ഒരു രാജ്യം, രണ്ടു സംവിധാന’മെന്ന തത്വം എല്ലാ അർഥത്തിലും നടപ്പാക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഹോങ്കോങ്ങിലെ ജനങ്ങൾ ഹോങ്കോങ്ങും മക്കാവുവിലെ ജനങ്ങൾ മക്കാവുവും ഭരിക്കുന്നു. രണ്ടിടത്തും സ്വയംഭരണാധികാരമുണ്ട്. ദേശീയ സുരക്ഷ മുൻനിർത്തി കേന്ദ്ര ഭരണകൂടം ഇരു മേഖലകളിലും തങ്ങളുടെ നിയമാധികാരവും നിയമസമ്പ്രദായവും അതിന്റെ നടപ്പാക്കലും നിർവഹിച്ചിട്ടുണ്ട്. ചൈനീസ് ഭരണഘടനയും ഹോങ്കോങ് ‘ബേസിക് ലോ’യും അടിസ്ഥാനമാക്കിയാണ് ഇത്. ഇതുവഴി ഹോങ്കോങ് ഭരിക്കുന്നത് ദേശസ്നേഹികളാണെന്ന് ഉറപ്പാക്കി. അരാജകത്വത്തിൽനിന്ന് ഭരണത്തിലേക്ക് ഹോങ്കോങ് അങ്ങനെ മാറി. ചൈനയുടെ പരമാധികാരവും സുരക്ഷയും വികസന താത്പര്യങ്ങളും സംരക്ഷിക്കുമ്പോൾ തന്നെ ഹോങ്കോങ്ങിലെയും മക്കാവുവിലേയും സാമൂഹിക സുസ്ഥിരത ഉറപ്പാക്കുന്നു’’, അന്ന് തയ്‍വാൻ വിഷയത്തിലായിരുന്നു എല്ലാവരുടേയും ശ്രദ്ധ എന്നതിനാൽ ഹോങ്കോങ്ങിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം കിട്ടിയില്ല. എന്നാൽ ഒരു സമയത്ത് ‘ജനാധിപത്യ പ്രക്ഷോഭ’ത്താൽ പ്രക്ഷുബ്ധമായിരുന്ന ഹോങ്കോങ്ങിൽ ഇന്നും അതിന്റെ അലയൊലികൾ അടങ്ങിയിട്ടില്ല. 

ഹോങ്കോങ് പ്രതിഷേധത്തിൽ നിന്ന് (ഫയൽ ചിത്രം)

തയ്‍വാൻ പോലെ ചൈന പ്രതിസന്ധി നേരിട്ട മറ്റൊരു ‘സ്വയംഭരണാധികാര’ പ്രദേശമാണ് ഹോങ്കോങ്ങും. ചൈനീസ് ആധിപത്യത്തിനെതിരെ 2014ൽ തുടങ്ങി കോവിഡ് പടർന്നുപിടിച്ച 2020 വരെ നീണ്ടുനിന്നതായിരുന്നു ഹോങ്കോങ് പ്രക്ഷോഭം. ഇതിനു പിന്നാലെ ഹോങ്കോങ്ങിനു വേണ്ടി ചൈന പുതിയ ‘ദേശ സുരക്ഷാ നിയമം’ പാസാക്കി. പ്രതിഷേധവും പ്രക്ഷോഭങ്ങളും ചൈനീസ് സർക്കാരിനെതിരെയുള്ള ഭിന്നതയൊക്കെ കുറ്റകൃത്യമാക്കുന്ന നിയമം അക്ഷരാർഥത്തിൽ ഹോങ്കോങ്ങിലെ വിമതശബ്ദങ്ങളെ അടക്കാൻ പോന്നതായിരുന്നു. അതുകൊണ്ടു കൂടിയാണ് ‘ഹോങ്കോങ് പ്രശ്നം ഏറെക്കുറെ പരിഹരിച്ചു’ എന്നും ‘അരാജകത്വം’ അവസാനിച്ചു എന്നുമൊക്കെ ഷി പ്രസ്താവിച്ചതും. എന്നാൽ ഹോങ്കോങ്ങിൽ എല്ലാ പൗരാവകാശങ്ങളും അടിച്ചമർത്തുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയെന്നാണ് വിദേശത്തു കഴിയുന്ന ജനാധിപത്യവാദികളുടേയും പാശ്ചാത്യ സർക്കാരുകളുടെയും ആരോപണം. ജനാധിപത്യ പ്രക്ഷോഭത്തിൽ പങ്കെടുത്ത എട്ടു പേരുടെ തലയ്ക്ക് വിലയിട്ട ഹോങ്കോങ് ഭരണകൂടത്തിന്റെ നടപടിയാണ് ഇപ്പോൾ ഏറ്റവും വിവാദമായിരിക്കുന്നത്. മാത്രമല്ല, ഇവരെ സഹായിക്കുന്നു എന്ന പേരിൽ ആക്ടിവിസ്റ്റുകളടക്കമുള്ളവരെ വ്യാപകമായി അറസ്റ്റു ചെയ്യുകയും ചെയ്യുന്നു. എന്താണ് ഹോങ്കോങ്ങിൽ നടക്കുന്നത്? 

2014 ൽ ഹോങ്കോങ്ങിൽ നടന്ന അംബ്രല്ല വിപ്ലവത്തിൽ നിന്ന് (Photo by Bobby Yip /Reuters)
ADVERTISEMENT

∙ ചൈനയെ ഞെട്ടിച്ച ‘അംബ്രല്ല വിപ്ലവം’

2011ൽ വിവിധ രാജ്യങ്ങളിൽ കത്തിപ്പടർന്ന ‘അറബ് വസന്ത’ത്തെ പിൻപറ്റിയാണ് ഹോങ്കോങ്ങിലും ജനങ്ങൾ തെരുവിലിറങ്ങുന്നത്. ഹോങ്കോങ് ചീഫ് എക്സിക്യൂട്ടീവ് തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡ‍ങ്ങൾ ചൈനീസ് അധികൃതർ ഭേദഗതി ചെയ്തതാണ് പ്രക്ഷോഭങ്ങളുടെ തുടക്കം. തുടക്കത്തിൽ വിദ്യാർഥികളും യുവജനങ്ങളും എതിർശബ്ദമുയർത്തി തെരുവിലിറങ്ങിയ സമരം പതുക്കെ ശക്തിയാർജിച്ചു. ഹോങ്കോങ്ങിലെ യുവാക്കളുടെ മുന്നേറ്റമായി ഇത് മാറി. ഹോങ്കോങ് പൊലീസ് പ്രതിഷേധക്കാരെ നേരിടാൻ കുരുമുളക് സ്പ്രേ അടിക്കുമ്പോൾ തടയാൻ കുട ഉപയോഗിച്ചതോടെയാണ് ഇതിന് ‘അംബ്രല്ല റവല്യൂഷൻ’ എന്ന പേരു വന്നത്. 

പ്രക്ഷോഭം ശക്തമായി മുന്നേറി. ഹോങ്കോങ്ങിൽ ജനാധിപത്യം വേണമെന്നും ചൈനയുടെ നിയന്ത്രണത്തിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. ഓരോ സമയത്തും പ്രധാനപ്പെട്ട ഭാഗങ്ങളിൽ 10,000 മുകളിൽ വിദ്യാർഥികൾ അണിനിരന്നു. എന്നാൽ പ്രതിഷേധക്കാർക്കു നേർക്കുള്ള അക്രമവും വ്യാപകമായി. പൊലീസിനെയും കോടതിയേയും ഉപയോഗിച്ച് പ്രതിഷേധക്കാരെ നേരിട്ടു തുടങ്ങി. നേതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടു. വൈകാതെ പ്രതിഷേധം കെട്ടടങ്ങി. നേതാക്കളിൽ പലരെയും ഏതാനും മാസങ്ങൾ മുതൽ 2–3 വർഷത്തേക്ക് ശിക്ഷിച്ചു. 2018–19 ഓടു കൂടിയാണ് അടുത്ത പ്രക്ഷോഭത്തിന് ഹോങ്കോങ് സാക്ഷ്യം വഹിക്കുന്നത്. അതിനു മുമ്പുള്ള പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയ രീതിയിൽ തന്നെയായിരുന്നു അന്നത്തെ ഹോങ്കോങ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കാരി ലാം ഭരണം നടത്തിയിരുന്നത്. അതുകൊണ്ടു തന്നെ ജനാധിപത്യ പ്രക്ഷോഭങ്ങൾ ഏറിയും കുറഞ്ഞും നടന്നുവന്നിരുന്നു. എന്നാൽ 2019ൽ സർക്കാർ ഒരു പുതിയ ബിൽ അവതരിപ്പിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ഹോങ്കോങ്ങിൽ കുറ്റകൃത്യങ്ങളുടെ പേരിൽ അറസ്റ്റിലാകുന്നവരെ ചൈനയിലേക്ക് കൈമാറുന്നത് വ്യവസ്ഥ ചെയ്യുന്നതായിരുന്നു ബിൽ. എന്നാൽ ഇത് വലിയ നീതിനിഷേധത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമായി. നിരവധി യുവാക്കൾ പൊലീസിന്റെ വെടിയേറ്റു മരിച്ചു. പ്രതിഷേധക്കാർ പെട്രോൾ ബോംബും മറ്റുമുപയോഗിച്ച് പൊലീസിനെ ആക്രമിച്ചു. ഒടുവിൽ ഏതാനും മാസങ്ങൾ നീണ്ട രൂക്ഷമായ പ്രതിഷേധത്തിനൊടുവിൽ ബിൽ പിൻവലിക്കാൻ തീരുമാനിച്ചു. 

ഹോങ്കോങ് പ്രതിഷേധം മൂർധന്യത്തിലെത്തിയപ്പോൾ (Carlos Barria / Reuters)

എന്നാൽ ബിൽ പിൻവലിച്ചു കഴിഞ്ഞിട്ടും അപ്പോഴേക്കും വലിയ തോതിൽ ശക്തിയാർജിച്ച സമരം അവസാനിപ്പിക്കാൻ പ്രതിഷേധക്കാർ ഒരുക്കമായിരുന്നില്ല. ബിൽ പിൻവലിക്കുക എന്ന ആവശ്യത്തിൽ നിന്ന് ഹോങ്കോങ്ങിന് സ്വാതന്ത്ര്യം വേണമെന്ന ആവശ്യത്തിലേക്ക് പ്രതിഷേധക്കാർ തിരി‍ഞ്ഞു. ഇതും പലവിധത്തിൽ അടിച്ചമർത്താനുള്ള ശ്രമങ്ങൾ നടന്നു. അതോടെയാണ്, പല പ്രക്ഷോഭകരും ഹോങ്കോങ് വിട്ട് മറ്റു രാജ്യങ്ങളിൽ അഭയം പ്രാപിക്കാൻ തീരുമാനിക്കുന്നത്. അതിനു കാരണമായതാകട്ടെ, ചൈന കൊണ്ടുവന്ന ദേശ സുരക്ഷാ നിയമവും. 2020ൽ ഇത് പാസാക്കിയതോടെ, എല്ലാ വിധത്തിലും ഹോങ്കോങ്ങിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ചൈനീസ് അധികൃതർക്ക് അംഗീകാരം ലഭിച്ചു. ഈ നിയമത്തിലുള്ള കാര്യങ്ങൾ വിപുലമായ വിധത്തിൽ വ്യാഖ്യാനിക്കാൻ കഴിയുന്ന ഒന്നാണ് എന്നതിനാൽ ജനാധിപത്യ പ്രക്ഷോഭകരെ അഴിക്കുള്ളിലാക്കി തുടങ്ങി. 2018 മുതൽ കുറഞ്ഞത് 350–ലേറെ ഹോങ്കോങ് ആക്ടിവിസ്റ്റുകൾ വിദേശ രാജ്യങ്ങളിൽ അഭയം പ്രാപിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ. 2020ൽ കോവിഡ് വ്യാപകമായതോടെ പ്രക്ഷോഭങ്ങളും അവസാനിച്ചിരുന്നു. ബിൽ പ്രാബല്യത്തിലാവുകയും ചെയ്തു. അന്ന് ഹോങ്കോങ്ങിൽ നിന്ന് വിദേശരാജ്യങ്ങളിലേക്ക് രക്ഷപെട്ട ഏഴ് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടെയുള്ളവരുടെ തലയ്ക്കാണ് ചൈനീസ്–ഹോങ്കോങ് അധികൃതർ ഇപ്പോൾ ഇനാം പ്രഖ്യാപിച്ചിക്കുന്നത്. 

ഹോങ്കോങ്ങില്‍നിന്നുള്ള ദൃശ്യം. ഹോങ്കോങ് ജനതയുടെ മസ്തിഷ്കത്തിലേക്കു തെറ്റായ കാര്യങ്ങൾ കുത്തിനിറയ്ക്കുകയാണ് ഭരണകൂടം എന്നു വ്യക്തമാക്കുന്ന പോസ്റ്ററാണു ചിത്രത്തിൽ. (File Photo by ANTONY DICKSON / AFP)
ADVERTISEMENT

∙ വിദേശത്തും ചൈനീസ് ചാരക്കണ്ണുകൾ 

അന്ന് ഹോങ്കോങ്ങിൽ നിന്ന് പുറത്തുവന്ന ലജിസ്ലേറ്റീവ് കൗൺസിൽ അംഗവും വിദ്യാർഥി നേതാവുമായ നഥാൻ ലോ ഉൾപ്പെടെയുള്ള എട്ടു പേർ അമേരിക്ക, ക്യാനഡ, യു.കെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലാണ് അഭയം പ്രാപിച്ചത്. ഇവരെ വിട്ടുകിട്ടാൻ ചൈനീസ് നിയന്ത്രിത ഹോങ്കോങ് ഭരണകൂടം ശ്രമിച്ചെങ്കിലും വിവാദമായ ദേശസുരക്ഷാ നിയമത്തെ പ്രതിയുള്ള ആശങ്കകൾ മുൻനിർത്തി ഈ രാജ്യങ്ങൾ അതിനു തയാറായിട്ടില്ല. 

ഈ ആക്ടിവിസ്റ്റുകളാകട്ടെ, ചൈനീസ് സർക്കാരിനെ സാമൂഹിക മാധ്യമങ്ങളിലടക്കം നിശിതമായി വിമർശിക്കുകയും ചെയ്തുപോന്നു. അതിനിടെയാണ് എട്ടു പേരെക്കുറിച്ചുള്ള വിവരം നൽകുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ചുകൊണ്ട് ചൈനീസ് – ഹോങ്കോങ് അധികൃതർ രംഗത്തുവരുന്നത്. ഓരോരുത്തരെയും കുറിച്ച് വിവരം നൽകുന്നവർക്ക് 1 ദശലക്ഷം ഹോങ്കോങ് ഡോളർ (1 കോടി ഇന്ത്യൻ രൂപ) ഇനാം നൽകുമെന്നാണ് പ്രഖ്യാപനം. ഇവരുടെ ചിത്രങ്ങൾ രാജ്യം മുഴുവൻ പതിപ്പിക്കുകയും ചെയ്തു. എന്നാൽ ഈ ഏഴു പേരും വിദേശത്താണ് താമസിക്കുന്നത്.  ചൈനീസ് നടപടിയെ അമേരിക്ക, യു.കെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ അപലപിച്ചിരുന്നു.

‘നിങ്ങൾ എവിടെയാണന്നും എന്താണ് ചെയ്യുന്നതെന്നും ഞങ്ങൾ അറിയുന്നില്ല എന്നു കരുതരുത്’ എന്ന വിധത്തിൽ ഹോങ്കോങ്–ചൈനീസ് അധികൃതര്‍ കഴിഞ്ഞ ദിവസം ‘അഭിപ്രായപ്പെട്ടി’രുന്നു. ഇത് ശരിയായ ഭീഷണി തന്നെയാണെന്നാണ് ഈ ആക്ടിവിസ്റ്റുകളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നുത്. അതിനു കാരണം, വിദേശങ്ങളിലേക്കും നീളുന്ന ചൈനയുടെ ‘ചാരക്കണ്ണു’കളും ‘രഹസ്യ പൊലീസ് സ്റ്റേഷനു’കളുമാണ്.

ADVERTISEMENT

അതിനിടെ, നഥാൻ ലോയുടെ വീട് റെയ്ഡ് ചെയ്ത ഹോങ്കോങ് അധികൃതർ മാതാപിതാക്കളേയും സഹോദരനേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ആദ്യമായാണ് ഈ ആക്ടിവിസ്റ്റുകളുടെ ബന്ധുക്കളെ കസ്റ്റഡിയിലെടുക്കുന്നതും അവരെ ചോദ്യം ചെയ്യുന്നതുമൊക്കെ. 

പാരിസിലെ ചൈനീസ് എംബസിക്കു മുന്നില്‍ പൗരാവകാശത്തിന്റെ പ്രതീകാത്മക ശവപ്പെട്ടിയിൽ പൂക്കൾ സമർപ്പിക്കുന്ന ഹോങ്കോങ് പ്രതിഷേധക്കാർ. ചിത്രം:Alain JOCARD / AFP

∙ ചൈനയുടെ രഹസ്യ പൊലീസ് സ്റ്റേഷനുകൾ നൂറിലേറെ

അമേരിക്ക, യൂറോപ്പിലെ വിവിധ രാജ്യങ്ങൾ തുടങ്ങി 53 രാജ്യങ്ങളിലായി 102 രഹസ്യ പൊലീസ് സ്റ്റേഷനുകൾ ചൈന നടത്തുന്നു എന്ന് സ്പെയിൻ കേന്ദ്രമായ ‘സേഫ്ഗാർഡ് ഡിഫൻഡേഴ്സ്’ എന്ന സന്നദ്ധ സംഘടന ആരോപിച്ചിരുന്നു. എതിരാഭിപ്രായങ്ങളുള്ള ചൈനീസ് വംശജരെ നിരീക്ഷിക്കുക, അവരെയും കുടുംബാംഗങ്ങളെയും സമ്മർദ്ദത്തിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുക, ചൈനയിൽനിന്ന് രക്ഷപെട്ടവരെ അവിടേക്ക് തിരികെ ചെല്ലാൻ സമ്മർദ്ദം ചെലുത്തുക തുടങ്ങി ഒരു വിദേശ രാജ്യത്ത് തങ്ങളുടെ ഭരണസംവിധാനം ‌അനധികൃതമായി നടപ്പാക്കുകയാണ് ഈ രഹസ്യ പൊലീസ് സ്റ്റേഷനുകൾ വഴി ചൈന ചെയ്യുന്നത് എന്നാണ് ആരോപണം. ചൈനയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി വിദേശത്ത് പ്രവർത്തിക്കുന്നവരുടെ, ചൈനയിലുള്ള ബന്ധുക്കളെക്കുറിച്ചും അവർക്ക് ചൈനയിലുള്ള ബിസിനസുകളെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കുന്നതും അത് ചൈനീസ് അധികൃതർക്ക് കൈമാറുന്നതും ഈ പൊലീസ് സ്റ്റേഷനുകളുടെ ചുമതലയിൽ വരുന്ന കാര്യമാണെന്ന് വിവിധ ഏജൻസികൾ പറയുന്നു. പരമ്പരാഗത ചാരപ്പണികൾക്ക് പുറമെയാണിത്.

അതുകൊണ്ടു തന്നെ തലയ്ക്ക് വിലയിട്ടിരിക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ സുരക്ഷ കൂടുതൽ അപകടത്തിലാണെന്ന് ബോധ്യമുണ്ടെന്ന് നഥാൻ ലോ ഉൾപ്പെടെയുള്ളവരെ ഉദ്ധരിച്ചുള്ള റിപ്പോർ‌ട്ടുകൾ പറയുന്നു. ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ് 1997–ലാണ് ചൈനയ്ക്ക് വിട്ടുകിട്ടുന്നത്. ചൈനയുടെ നിയന്ത്രണത്തിലാണെങ്കിലും ‘ബേസിക് ലോ’ എന്നറിയപ്പെടുന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഹോങ്കോങ് പ്രവർത്തിക്കുന്നത്. അന്നുണ്ടാക്കിയ കരാർ അനുസരിച്ച് 2047 വരെ ഈ നിയമം പ്രാബല്യത്തിലുണ്ട്. എന്നാൽ ചൈന പാസാക്കിയ ദേശസുരക്ഷാ നിയമത്തോടെ ഈ വ്യവസ്ഥകളടക്കം കാറ്റിൽപ്പറത്തിയതായും എല്ലാ ജനാധിപത്യ അവകാശങ്ങളും ഇല്ലായതായും എതിർപ്പുള്ളവർ പറയുന്നു. 

ഷിയാങ് ഷൂയിലെ ഒരു ഷോപ്പിങ് മാളിൽ പ്രതിഷേധ റാലിക്കിടെ അരങ്ങേറിയ സംഘർഷം. ചിത്രം : എഎഫ്പി

∙ അമേരിക്കയും ചൈനയും വീണ്ടും നേർക്കുേനേർ

തയ്‌വാൻ വിഷയത്തിൽ‌ സംഘർഷത്തിന്റെ അങ്ങേയറ്റം വരെ എത്തിയതാണ് അടുത്തിടെ രണ്ടു രാജ്യങ്ങളും. അതിനു സമാനമായ രീതിയിലാണ് ഹോങ്കോങ് വിഷയത്തിലുള്ള കാര്യങ്ങളും ഇപ്പോൾ പുരോഗമിക്കുന്നത്. ഹോങ്കോങ്ങിൽ തങ്ങൾ പ്രഖ്യാപിച്ചിട്ടുള്ള 

‘അസാധാരണ സാഹചര്യ’മാണ് ഹോങ്കോങ്ങിൽ ഉള്ളത് എന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടുത്തിടെ അഭിപ്രായപ്പെട്ടത്. ‘ചൈന നടത്തിക്കൊണ്ടിരിക്കുന്ന ഏകപക്ഷീയ നടപടികൾ ഹോങ്കോങ്ങിന്റെ സ്വയംഭരണാധികാരത്തെ വരെ ചോദ്യം ചെയ്യുന്നതാണ്. അത് വലിയ തോതിലുള്ള ഭീഷണിയും ഉയർത്തുന്നു. അതുകൊണ്ടു തന്നെ അത് അമേരിക്കയുടെ സാമ്പത്തിക, ദേശ സുരക്ഷയ്ക്കും ഭീഷണിയാകുന്ന സാഹചര്യമാണ്. അതുകൊണ്ടു തന്നെ ഇപ്പോൾ നിലവിലുള്ള ‘ദേശീയ അടിയന്തരവാസ്ഥ’ ഹോങ്കോങ്ങിൽ തുടരുമെന്നും ബൈഡൻ പറഞ്ഞിരുന്നു. 2020 ൽ ചൈന ദേശസുരക്ഷാ നിയമം ഹോങ്കോങ്ങിൽ കൊണ്ടുവന്ന സമയത്ത് മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതേ മാതൃകയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഉപരോധമടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടുന്നതാണിത്. 

ചൈനീസ് പ്രസിഡൻറ് ഷി ചിൻപിങ്ങുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡൻ (File Photo by MANDEL NGAN / AFP)

എന്നാൽ രൂക്ഷമായ പരിഹാസവും വിമർശനവുമാണ് ചൈനീസ് അധികൃതർ അമേരിക്കയ്ക്ക് എതിരെ നടത്തിയത്. തങ്ങളുടെ ദേശസുരക്ഷയ്ക്ക് ഹോങ്കോങ്ങിലെ സാഹചര്യം ഭീഷണിയാണെന്ന പതി‌വു തട്ടിപ്പുമായി അമേരിക്ക എത്തിയിട്ടുണ്ട് എന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലെ ഹോങ്കോങ് വക്താവ് പരിഹസിച്ചത്. ‘അമേരിക്കൻ ആഭ്യന്തര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് ചെയ്യുന്നത് എന്നോർക്കണം. ദേശീയ അടിയന്തരാവസ്ഥ നീട്ടാനുള്ള തീരുമാനം അമേരിക്കയുടെ കടലാസ് പുലി സ്വഭാവത്തെയാണ് കാണിക്കുന്നത്. ഹോങ്കോങ്ങിലെ അന്തരീക്ഷം മോശമാക്കാനും ഹോങ്കോങ്ങിനെ മുന്നിൽ നിർത്തി ചൈനയെ ആക്രമിക്കാനുമാണ് അമേരിക്ക ശ്രമിച്ചത്. കള്ളം എല്ലാക്കാലത്തും കള്ളം തന്നെയായിരിക്കും. ഏകപക്ഷീയമായി നടപ്പാക്കുന്ന ഉപരോധങ്ങൾക്ക് കടലാസ് തുണ്ടിന്റെ വിലപോലുമുണ്ടാകില്ല. സമ്മർദ്ദവും ഉപരോധവുമൊക്കെ ചുമത്തി മറ്റു രാജ്യങ്ങളുടെ പരമാധികാരത്തിലും സുരക്ഷാ കാര്യങ്ങളിലുമെല്ലാം ഇടപെടുന്ന സമയം അവസാനിച്ചു എന്ന് അമേരിക്ക മനസിലാക്കണം’ എന്നാണ് വക്താവിന്റെ വാക്കുകൾ. 

 

English Summary: After Chinese authorities declared bounty for exiled rebel leaders in Hong Kong, the US is also on board