ജനസമ്പർക്ക പരിപാടിക്കായി കോട്ടയം നാഗമ്പടം മൈതാനിയിൽ തിങ്ങിക്കൂടിയ ആയിരങ്ങൾക്കിടയിലൂടെ മുഖ്യമന്ത്രിയുടെ മുന്നിലേക്ക് ആദ്യമെത്തിയത് രണ്ട് കുരുന്നുകളായിരുന്നു. ബാല്യം വിട്ടുമാറും മുൻപേ മാതാപിതാക്കളെ നഷ്ടമായ സഹോദരങ്ങളായ ആൺകുട്ടിയും, പെൺകുട്ടിയും. അവർ നീട്ടിയ പരാതി വായിച്ചു നോക്കിയ ശേഷം ഉമ്മൻ ചാണ്ടി ഒരു പ്രഖ്യാപനം നടത്തി. രണ്ടു പേരുടേയും പഠന ചെലവ് സർക്കാർ ഏറ്റെടുക്കുന്നു, ഒപ്പം അമ്പതിനായിരം രൂപ ധനസഹായവും. ജനസമ്പർക്കം പരിപാടിയിലെ ആദ്യതീരുമാനം നിലയ്ക്കാത്ത കയ്യടികളോടെ സ്വീകരിക്കപ്പെട്ടപ്പോൾ അവിടെ കൂടിയവർക്ക് അറിയാത്ത ഒരു കാര്യമുണ്ടായിരുന്നു. ക്യാൻസറും, ഹൃദയാഘാതവും മാതാപിതാക്കളെ നഷ്ടമാക്കിയ കുരുന്നുകളുടെ പരാതി സ്വീകരിക്കും മുൻപേ ഉമ്മൻചാണ്ടിക്ക് ഹൃദിസ്ഥമായിരുന്നു. കാരണം ഈ പരാതി എഴുതി തയാറാക്കി, എത്തിക്കാൻ കോൺഗ്രസ് നേതാവായ സിബി കൊല്ലാടിനോട് ഫോണിലൂടെ ആവശ്യപ്പെട്ടത് കേരളത്തിന്റെ മുഖ്യമന്ത്രി നേരിട്ടായിരുന്നു.

ജനസമ്പർക്ക പരിപാടിക്കായി കോട്ടയം നാഗമ്പടം മൈതാനിയിൽ തിങ്ങിക്കൂടിയ ആയിരങ്ങൾക്കിടയിലൂടെ മുഖ്യമന്ത്രിയുടെ മുന്നിലേക്ക് ആദ്യമെത്തിയത് രണ്ട് കുരുന്നുകളായിരുന്നു. ബാല്യം വിട്ടുമാറും മുൻപേ മാതാപിതാക്കളെ നഷ്ടമായ സഹോദരങ്ങളായ ആൺകുട്ടിയും, പെൺകുട്ടിയും. അവർ നീട്ടിയ പരാതി വായിച്ചു നോക്കിയ ശേഷം ഉമ്മൻ ചാണ്ടി ഒരു പ്രഖ്യാപനം നടത്തി. രണ്ടു പേരുടേയും പഠന ചെലവ് സർക്കാർ ഏറ്റെടുക്കുന്നു, ഒപ്പം അമ്പതിനായിരം രൂപ ധനസഹായവും. ജനസമ്പർക്കം പരിപാടിയിലെ ആദ്യതീരുമാനം നിലയ്ക്കാത്ത കയ്യടികളോടെ സ്വീകരിക്കപ്പെട്ടപ്പോൾ അവിടെ കൂടിയവർക്ക് അറിയാത്ത ഒരു കാര്യമുണ്ടായിരുന്നു. ക്യാൻസറും, ഹൃദയാഘാതവും മാതാപിതാക്കളെ നഷ്ടമാക്കിയ കുരുന്നുകളുടെ പരാതി സ്വീകരിക്കും മുൻപേ ഉമ്മൻചാണ്ടിക്ക് ഹൃദിസ്ഥമായിരുന്നു. കാരണം ഈ പരാതി എഴുതി തയാറാക്കി, എത്തിക്കാൻ കോൺഗ്രസ് നേതാവായ സിബി കൊല്ലാടിനോട് ഫോണിലൂടെ ആവശ്യപ്പെട്ടത് കേരളത്തിന്റെ മുഖ്യമന്ത്രി നേരിട്ടായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനസമ്പർക്ക പരിപാടിക്കായി കോട്ടയം നാഗമ്പടം മൈതാനിയിൽ തിങ്ങിക്കൂടിയ ആയിരങ്ങൾക്കിടയിലൂടെ മുഖ്യമന്ത്രിയുടെ മുന്നിലേക്ക് ആദ്യമെത്തിയത് രണ്ട് കുരുന്നുകളായിരുന്നു. ബാല്യം വിട്ടുമാറും മുൻപേ മാതാപിതാക്കളെ നഷ്ടമായ സഹോദരങ്ങളായ ആൺകുട്ടിയും, പെൺകുട്ടിയും. അവർ നീട്ടിയ പരാതി വായിച്ചു നോക്കിയ ശേഷം ഉമ്മൻ ചാണ്ടി ഒരു പ്രഖ്യാപനം നടത്തി. രണ്ടു പേരുടേയും പഠന ചെലവ് സർക്കാർ ഏറ്റെടുക്കുന്നു, ഒപ്പം അമ്പതിനായിരം രൂപ ധനസഹായവും. ജനസമ്പർക്കം പരിപാടിയിലെ ആദ്യതീരുമാനം നിലയ്ക്കാത്ത കയ്യടികളോടെ സ്വീകരിക്കപ്പെട്ടപ്പോൾ അവിടെ കൂടിയവർക്ക് അറിയാത്ത ഒരു കാര്യമുണ്ടായിരുന്നു. ക്യാൻസറും, ഹൃദയാഘാതവും മാതാപിതാക്കളെ നഷ്ടമാക്കിയ കുരുന്നുകളുടെ പരാതി സ്വീകരിക്കും മുൻപേ ഉമ്മൻചാണ്ടിക്ക് ഹൃദിസ്ഥമായിരുന്നു. കാരണം ഈ പരാതി എഴുതി തയാറാക്കി, എത്തിക്കാൻ കോൺഗ്രസ് നേതാവായ സിബി കൊല്ലാടിനോട് ഫോണിലൂടെ ആവശ്യപ്പെട്ടത് കേരളത്തിന്റെ മുഖ്യമന്ത്രി നേരിട്ടായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനസമ്പർക്ക പരിപാടിക്കായി  കോട്ടയം നാഗമ്പടം മൈതാനിയിൽ തിങ്ങിക്കൂടിയ ആയിരങ്ങൾക്കിടയിലൂടെ  മുഖ്യമന്ത്രിയുടെ മുന്നിലേക്ക്  ആദ്യമെത്തിയത് രണ്ട് കുരുന്നുകളായിരുന്നു. ബാല്യം വിട്ടുമാറും മുൻപേ മാതാപിതാക്കളെ നഷ്ടമായ  സഹോദരങ്ങളായ ആൺകുട്ടിയും, പെൺകുട്ടിയും. അവർ നീട്ടിയ  പരാതി വായിച്ചു നോക്കിയ ശേഷം ഉമ്മൻ ചാണ്ടി ഒരു പ്രഖ്യാപനം നടത്തി. രണ്ടു പേരുടേയും പഠന ചെലവ് സർക്കാർ ഏറ്റെടുക്കുന്നു, ഒപ്പം അമ്പതിനായിരം രൂപ  ധനസഹായവും. ജനസമ്പർക്കം പരിപാടിയിലെ  ആദ്യതീരുമാനം നിലയ്ക്കാത്ത കയ്യടികളോടെ സ്വീകരിക്കപ്പെട്ടപ്പോൾ അവിടെ കൂടിയവർക്ക് അറിയാത്ത ഒരു കാര്യമുണ്ടായിരുന്നു. ക്യാൻസറും, ഹൃദയാഘാതവും മാതാപിതാക്കളെ നഷ്ടമാക്കിയ  കുരുന്നുകളുടെ പരാതി സ്വീകരിക്കും മുൻപേ ഉമ്മൻചാണ്ടിക്ക് ഹൃദിസ്ഥമായിരുന്നു. കാരണം  ഈ പരാതി എഴുതി തയാറാക്കി, എത്തിക്കാൻ   കോൺഗ്രസ് നേതാവായ സിബി കൊല്ലാടിനോട് ഫോണിലൂടെ  ആവശ്യപ്പെട്ടത് കേരളത്തിന്റെ മുഖ്യമന്ത്രി നേരിട്ടായിരുന്നു. 

 

മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയിൽനിന്ന് (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

തിരക്കിനിടയിലും  ഒരു കുടുംബത്തിലുണ്ടായ ദുരന്തം അറിയുകയും, ആ കുട്ടികളുടെ ഭാവിയെ കുറിച്ച് ഓർത്ത്  പ്രവർത്തിക്കുകയും ചെയ്തതാണ് ഉമ്മന്‍ചാണ്ടിയെ  വ്യത്യസ്തനാക്കുന്നത്.   സഹപാഠിക്ക്  കെട്ടുറപ്പുള്ള വീടിനായി 'ഉമ്മൻചാണ്ടീ' എന്ന് ആൾക്കൂട്ടത്തിനിടയിൽ നിന്നും നീട്ടിവിളിച്ച പെൺകുട്ടിക്കുൾപ്പടെ  കേരളത്തിലെമ്പാടും  ആയിരക്കണക്കിന് ആളുകൾക്ക് ഉമ്മൻചാണ്ടിയെ കുറിച്ച്  ഇത്തരം നല്ല അനുഭവങ്ങള്‍ പറയുവാനുണ്ടാകും. കേരളത്തിന്റെ വികസന ചരിത്രത്തിൽ ഉമ്മൻ ചാണ്ടിയുടെ ഭരണകാലം അതിവേഗത്തിലുള്ള മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. കൊച്ചി മെട്രോ മുതൽ കണ്ണൂർ വിമാനത്താവളം വരെയുള്ള വമ്പൻ പദ്ധതികൾ അക്കൂട്ടത്തിലുണ്ട്. കേരളത്തിൻറെ വികസന ഭൂപടത്തിൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ കാലയളവിൽ വരച്ചുചേർത്ത മാറ്റങ്ങള്‍, വികസനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

 

∙ അതിവേഗം ബഹുദൂരം:  ഉമ്മന്‍ ചാണ്ടി പുറത്തെടുത്ത ഭരണ തന്ത്രം

 

ADVERTISEMENT

2001ൽ നിയമസഭയിൽ സീറ്റെണ്ണത്തിൽ സെഞ്ച്വറിയടിച്ചെത്തിയ എ കെ ആന്‍റണി പാതിവഴി പിന്നിട്ടപ്പോൾ അധികാരത്തിന്റെ ബാറ്റണ്‍ കൈമാറി.  ഉറ്റസുഹൃത്തും, സഹചാരിയുമായ ഉമ്മൻചാണ്ടിക്ക് മുഖ്യമന്ത്രി കസേര നൽകി അദ്ദേഹം  ദേശീയ രാഷ്ട്രീയത്തിലേക്ക്, ഡൽഹിയിലേക്ക് വിമാനം കയറി. സർക്കാരിന്  കാലാവധി പൂർത്തിയാക്കാൻ കേവലം 20 മാസങ്ങള്‍ മാത്രം ശേഷിക്കവേ,  കാര്യങ്ങൾ വിശദമായി പഠിച്ച് ഭരണചക്രം തിരിക്കാനുള്ള സമയം മുന്നിലില്ലെന്ന തിരിച്ചറിവില്‍ 'അതിവേഗം ബഹുദൂരമെന്ന' തന്ത്രം ഉമ്മൻചാണ്ടി പുറത്തെടുത്തു. പിന്നാലെ കേരളം കണ്ട എക്കാലത്തെയും മികച്ച പദ്ധതി രൂപമെടുത്തു. അതായിരുന്നു ജനസമ്പർക്കം. അധികാരത്തിന്റെ ഉരുക്കുമുഷ്ടിയിൽ ജനത്തെ തീണ്ടപ്പാട് അകലെ നിർത്താതെ ജനങ്ങൾക്കിടയിൽ നിന്നും അവരുടെ പരാതികളും ആവലാതികളും കേൾക്കുവാൻ ഉമ്മൻചാണ്ടി തയാറായി. ഉമ്മൻ ചാണ്ടി സർക്കാർ കേരളത്തില്‍ നടപ്പിലാക്കിയ പദ്ധതികൾ ഏതൊക്കെയെന്ന ചോദ്യം വന്നാൽ ആദ്യം മുന്നിൽ നിൽക്കുക ജനസമ്പർക്ക പരിപാടിയാവും. രാജ്യാന്തര സംഘടനയായ യു.എൻ വരെ കയ്യടിച്ച പദ്ധതിയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പർക്കം. 

ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയിൽനിന്ന് (ചിത്രം: മനോരമ)

  

ഉദ്യോഗസ്ഥരും മന്ത്രിസഭയും ഒരുമിച്ച്, അഴിഞ്ഞു ചുവപ്പുനാടകൾ 

 

കൊച്ചി മെട്രോയുടെ ടെസ്റ്റ് റൺ ഫ്ലാഗ് ഓഫ് ചെയ്യുന്ന ഉമ്മൻ ചാണ്ടി (Photo by PTI)
ADVERTISEMENT

വിവിധ ആവശ്യങ്ങൾക്കായി സർക്കാർ ഓഫീസുകളില്‍ കയറി ഇറങ്ങേണ്ടി വരുന്ന ആളുകളെ സഹായിക്കുന്നതിനും, അവരുടെ ബുദ്ധിമുട്ടുകള്‍ നേരിട്ട് കണ്ട് മനസിലാക്കുന്നതിനും വേണ്ടി ഉമ്മൻചാണ്ടി തുടങ്ങി വച്ച പദ്ധതിയായിരുന്നു ജനസമ്പർക്ക പരിപാടി. 2004ല്‍  തുടങ്ങിയ  ജനസമ്പർക്കം പരിപാടി  2011 മുഖ്യമന്ത്രിയായപ്പോഴും അദ്ദേഹം  കൂടെക്കൂട്ടിയത് ജനങ്ങളുടെ ഇടയിൽ ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുവാനുള്ള അവസരമായി കണ്ടുകൊണ്ടാണ്. ആദ്യകാലങ്ങളിൽ ജനങ്ങളിൽ നിന്നും നേരിട്ടാണ് പരാതി സ്വീകരിച്ചതെങ്കില്‍ പിന്നീട് ഓൺലൈനായും അപേക്ഷകൾ സ്വീകരിക്കാനുള്ള അവസരം ഒരുക്കി. ഉമ്മൻചാണ്ടി സർക്കാർ നടത്തിയ ജനസമ്പർക്ക പരിപാടിയിലൂടെ 11,45,449 അപേക്ഷകളാണ് തീർപ്പാക്കിയത്. 

 

2016 ൽ  പതിനാലാം നിയമസഭയുടെ ഒന്നാം സമ്മേളനത്തിൽ  മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ എംഎൽഎയുടെ ചോദ്യത്തിന്  മറുപടിയായി  നൽകിയതാണ് ഈ കണക്ക്. 2011ലെ ഉമ്മൻചാണ്ടി സർക്കാർ കാലത്ത്  242,87,23,832 രൂപയുടെ ( ഇരുന്നൂറ്റി നാല്പത്തി രണ്ടു കോടി എൺപത്തിയേഴു ലക്ഷത്തി ഇരുപത്തി മൂന്നായിരത്തി എണ്ണൂറ്റി മുപ്പത്തിരണ്ട് രൂപ)യുടെ ധനസഹായമാണ് ജനസമ്പർക്ക പരിപാടിയിലൂടെ  വിതരണം ചെയ്തത്.  ആൾക്കൂട്ടത്തിൽ നിന്നുകൊണ്ടു ഉമ്മൻചാണ്ടി ലക്ഷത്തിന് മേൽ പരാതികൾ പരിഹരിച്ചപ്പോൾ ഒരു ചില്ലിക്കാശ് പോലും അനാവശ്യമായി ധൂർത്തടിച്ചുവെന്നോ, ഇഷ്ടക്കാർക്കായി നൽകിയെന്നോ ആക്ഷേപം ഉയർന്നിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. ജനത്തെ  അടുത്തറിയാനുള്ള ഈ നൂതന പദ്ധതിക്ക് ലോകത്തിലെ  വിവിധ ഇടങ്ങളിൽ നിന്നും കയ്യടി ലഭിച്ചു. 2013ലെ യു.എൻ പബ്ളിക്ക് സർവീസ് അവാർഡാണ് ഇതിലേറ്റവും തിളക്കമുളളത്.  

കണ്ണൂർ വിമാനത്താവളത്തില്‍നിന്ന് പറന്നുയരുന്ന വിമാനം.

 

∙ രാജ്യത്തിന് മാതൃകയായി അതിവേഗം ട്രാക്കിലോടിയ  കൊച്ചി മെട്രോ

 

ഉമ്മന്‍ ചാണ്ടി ഡൽഹിയിൽ. ചിത്രം: മനോരമ

ഉമ്മൻ ചാണ്ടിയുടെ ഭരണവേഗത്തിന്റെ തെളിവാണ് കൊച്ചി നഗരത്തിന് മുകളിലായി പായുന്ന മെട്രോ. 2004 ൽ ഉമ്മൻചാണ്ടി സർക്കാരാണ് കൊച്ചി മെട്രോ പദ്ധതിയുടെ ഡി.പി.ആർ ( വിശദമായ പദ്ധതി റിപ്പോർട്ട് ) തയാറാക്കുകയും പദ്ധതി നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തത്. 2012 ജൂലൈ മാസം  പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ പദ്ധതിയുടെ വേഗം ഉമ്മന്‍ചാണ്ടി കണക്കുകൂട്ടി. 2012 സെപ്റ്റംബർ 13-ന്  ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ്  കൊച്ചി മെട്രോ പദ്ധതിയുടെ  തറക്കല്ലിട്ടതോടെ മെട്രോ നിർമ്മാണത്തിന് വേഗം കൈവന്നു. മെട്രോമാൻ ഇ. ശ്രീധരന്റെ കയ്യൊപ്പ് പതിഞ്ഞ കൊച്ചി മെട്രോയുടെ ആദ്യഘട്ടം നാല് വർഷത്തിനകം പൂർത്തിയാക്കി. 2016 ജനുവരി 23ന്  മെട്രോ പരീക്ഷണ ഓട്ടം നടത്തി. ആലുവ മുതൽ മഹാരാജാസ് ഗ്രൗണ്ട് സ്റ്റേഷൻ വരെയാണ് ട്രെയൽ റൺ നടത്തിയത്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ 15 ശതമാനം വീതം ഓഹരി പങ്കാളിത്തം വഹിക്കുന്ന കൊച്ചി മെട്രോയുടെ ആകെ ചെലവ് 5182 കോടിയായിരുന്നു. ബാക്കി തുക വായ്പകളിലൂടെ കണ്ടെത്തി. 

 

 

ഫയലുകൾ പരിശോധിക്കുന്ന ഉമ്മന്‍ ചാണ്ടി. ചിത്രം: മനോരമ

ഉമ്മൻചാണ്ടി സർക്കാർ അതിവേഗത്തിലാണ് കൊച്ചി മെട്രോയുടെ ആദ്യഘട്ട നിർമ്മാണം പൂർത്തീകരിച്ചത്.  2016 ജനുവരിയിൽ മെട്രോ ട്രെയിനിന്റെ പരീക്ഷണയാത്രയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചപ്പോൾ സംഭവത്തെ രാഷ്ട്രീയ വിവാദമാക്കാനാണ് പ്രതിപക്ഷം തുനിഞ്ഞത്. തിരഞ്ഞെടുപ്പ് മുമ്പ് തിരക്കിട്ട് ഉദ്ഘാടനം നടത്തിയെന്നായിരുന്നു ആരോപണം. കൊച്ചി മെട്രോയ്ക്കായി ഉമ്മൻചാണ്ടി നടത്തിയ ഇടപെടുലുകൾ അദ്ദേഹത്തിനൊപ്പമുള്ളവർക്ക് വ്യക്തമായി  അറിയാം. പദ്ധതിക്കായി കൊച്ചിയിലെ പ്രമുഖ വസ്ത്രശാലയുടെ സ്ഥലം വിട്ടുകിട്ടാൻ അധികാരത്തിന്റെ ബലത്തെ ആശ്രയിക്കാതെ പലതവണ ചർച്ചകൾ നടത്താന്‍ ഉമ്മൻചാണ്ടി നേരിട്ട് എത്തി. മെട്രോയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യുമ്പോൾ രാജ്യത്ത് അതിവേഗം പൂർത്തീകരിച്ച മെട്രോ പദ്ധതി എന്ന വിശേഷണവും കൊച്ചി സ്വന്തമാക്കി. 

 

∙ കണ്ണൂർ  വിമാനത്താവളത്തിൽ വിമാനമിറങ്ങാനെടുത്തത്  രണ്ട് വർഷം

 

1996ലാണ് കണ്ണൂരിൽ വിമാനത്താവളം നിർമ്മിക്കുന്നതിനെ കുറിച്ച് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും പ്രഖ്യാപനം ഉണ്ടാകുന്നത്. പിന്നീട് വർഷങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിൽ 2013 ജൂലൈ മാസത്തിലാണ് കണ്ണൂർ വിമാനത്താവളത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി നൽകിയത്. തുടർന്ന്  ശരവേഗത്തിലാണ് കണ്ണൂരില്‍ വിമാനത്താവള നിർമാണം പുരോഗമിച്ചത്. 2014 ഫെബ്രുവരി 2നാണ്  വിമാനത്താവളത്തിന്റെ നിർമാണ ഉദ്ഘാടനം അന്നത്തെ കേന്ദ്ര പ്രതിരോധമന്ത്രി എകെ ആൻറണി  നിർവഹിച്ചത്. തുടർന്ന് അതേ വർഷം ജൂലൈ മാസത്തോടെ ടെർമിനൽ ബിൽഡിങിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

ഉമ്മന്‍ ചാണ്ടി. ചിത്രം: മനോരമ

 

റൺവേ, കൺട്രോൾ ടവർ, ടെർമിനൽ എന്നിവയുടെ നിർമാണം വേഗത്തിലാക്കി.  കേവലം രണ്ട് വർഷങ്ങൾക്കുള്ളിൽ വിമാനത്താവളം പരീക്ഷണ പറക്കലിന് അനുയോജ്യമാക്കാൻ ഉമ്മൻ ചാണ്ടി സർക്കാരിന് കഴിഞ്ഞു.  2011–16 കാലഘട്ടത്തിൽ കണ്ണൂർ വിമാനത്താവള പദ്ധതിയുടെ 90 ശതമാനം ജോലികളും പൂർത്തിയാക്കി. 2016 ഫെബ്രുവരി 29ന് വിമാനത്താവളത്തിലെ റൺവേയിൽ വ്യോമസേനയുടെ  വിമാനം പറന്നിറങ്ങി. കേരളത്തിലെ നാലാമത്തെ രാജ്യാന്തര വിമാനത്താവളമെന്ന ഖ്യാതി അതിവേഗത്തിലുള്ള നിർമാണത്തിലൂടെ കണ്ണൂരിന് സമ്മാനിച്ചതിൽ ഉമ്മൻചാണ്ടി സർക്കാർ വഹിച്ച പങ്ക് വലുതാണ്. 

 

ഉമ്മന്‍ ചാണ്ടി. ചിത്രം: മനോരമ

∙ വിഴിഞ്ഞം തുറമുഖത്തിന്റെ കുരുക്കഴിച്ച്  കരാറൊപ്പിട്ടു

 

2004ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായ സമയത്താണ് വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് രാജ്യാന്തര ടെണ്ടർ വിളിക്കാനുള്ള അംഗീകാരം നൽകിയത്. എന്നാൽ സുരക്ഷാ കാരണങ്ങളാൽ കേന്ദ്രം അനുമതി നൽകിയില്ല.  വിവാദങ്ങളിൽ കുരുങ്ങിക്കിടന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് വീണ്ടും ജീവൻ വച്ചത് ഉമ്മൻചാണ്ടി രണ്ടാമത് മുഖ്യമന്ത്രിയായതോടെയാണ്.  തുറമുഖ നിർമാണത്തിനുള്ള കരാർ  2015 ഓഗസ്റ്റില്‍ ഒപ്പുവച്ചു. 2015ൽ നിർമാണം ആരംഭിച്ചു. ആയിരം ദിവസം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് തീരുമാനിച്ചിരുന്നത്. 

 

അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡുമായാണ്  കേരളസർക്കാർ കരാർ ഒപ്പുവച്ചത്. സംസ്ഥാനത്തിന് സാമ്പത്തികമായി ഏറെ നേട്ടമുണ്ടാക്കുമെന്ന് കരുതുന്ന പദ്ധതിയാണ് വിഴിഞ്ഞം. അന്താരാഷ്ട്ര കപ്പൽ പാതയോടടുത്തായി സ്ഥിതി ചെയ്യുന്നു എന്നതും   തീരത്തുനിന്നും ഒരു നോട്ടിക്കൽ മൈൽ ദൂരം പ്രകൃതിദത്തമായ സ്വാഭാവിക ആഴവുമാണ് വിഴിഞ്ഞത്തെ പ്രത്യേകത. അന്താരാഷ്ട്ര കപ്പൽപാത വിഴിഞ്ഞത്തുനിന്നും കേവലം പത്ത്  നോട്ടിക്കൽ മൈൽ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്ത് ഒപ്പുവച്ച തുറമുഖ നിർമ്മാണം അടുത്തുതന്നെ പൂർത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. 

ഉമ്മന്‍ ചാണ്ടി. ചിത്രം: മനോരമ

 

∙ 30 വർഷത്തിനു ശേഷം, വന്നു മെഡിക്കൽ കോളജുകൾ

 

ഓരോ ജില്ലയിലും ഓരോ മെഡിക്കൽ കോളജ് എന്നതായിരുന്നു ഉമ്മൻ ചാണ്ടി സർക്കാർ ലക്ഷ്യമിട്ടത്.  ഇടുക്കിയിൽ നിന്നും  വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിനെ ആളുകൾക്ക്  ആശ്രയിക്കേണ്ടി വരുന്നതിലെ ബുദ്ധിമുട്ട് മനസിലാക്കിയാണ് ഇങ്ങനെ ഒരു ആശയം ഉമ്മൻ ചാണ്ടിയ്ക്കുണ്ടായത്.  മുപ്പത് വർഷത്തിന് ശേഷം കേരളത്തിൽ പുതിയ മെഡിക്കൽ കോളജ് ആരംഭിച്ചത് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തായിരുന്നു.  അഞ്ചുവർഷത്തെ ഭരണകാലത്ത് ഗവൺമെൻറ് മെഡിക്കൽ കോളജുകളുടെ എണ്ണം അഞ്ചിൽ നിന്നും എട്ടായി ഉയർന്നു. മഞ്ചേരി, പാലക്കാട്, ഇടുക്കി മെഡിക്കൽ കോളജുകളാണ് പുതുതായി പ്രവർത്തനം ആരംഭിച്ചത്. 

 

 

അതേസമയം സംസ്ഥാനത്ത് മെഡിക്കൽ കോളജുകളുടെ എണ്ണം വർധിപ്പിക്കാനും, അതുവഴി വിദഗ്ധ ചികിത്സയും, മെഡിക്കൽ വിദ്യാഭ്യാസവും മികച്ചതാക്കാനുമുള്ള ശ്രമങ്ങള്‍ സർക്കാർ ആരംഭിച്ചു.   തലസ്ഥാനത്ത് രണ്ടാമത്തെ മെഡിക്കൽ കോളജ് എന്ന ലക്ഷ്യത്തോടെ ജനറൽ ആശുപത്രിയിൽ കെട്ടിട നിർമ്മാണമടക്കം പൂർത്തീകരിച്ചു. ഇവിടെ അഡ്മിഷൻ നടത്താൻ മെഡിക്കൽ കൗൺസിലിൻറെ അംഗീകാരം സർക്കാർ നേടിയുന്നു. എന്നാൽ തുടർന്നുവന്ന സർക്കാർ ഈ പദ്ധതിയിൽ താത്പര്യം കാട്ടിയില്ല.  കോന്നി, കാസർകോഡ് മെഡിക്കൽ കോളജുകളുടെ നിർമ്മാണം ആരംഭിച്ചതും ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ്. വയനാട്, ഹരിപ്പാട് മെഡിക്കൽ കോളജുകളുടെ നിർമ്മാണ ഉദ്ഘാടനം നടത്തി.  പാരിപ്പള്ളി ഇ.എസ്.ഐ മെഡിക്കൽ കോളജ്, കൊച്ചി സഹകരണ മെഡിക്കൽ കോളജ്, പരിയാരം മെഡിക്കൽ കോളജ് എന്നിവയുടെ ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കി.

 

∙ കാരുണ്യ പദ്ധതി, സമ്മാനത്തിനൊപ്പം ജീവകാരുണ്യവും

 

ലോട്ടറി വാങ്ങുമ്പോൾ സമ്മാനത്തിനൊപ്പം ജീവകാരുണ്യവും. ധനമന്ത്രി കെ.എം.മാണിയുടെ ആശയത്തിന് ഉമ്മൻചാണ്ടി മികച്ച പിന്തുണയാണ് നൽകിയത്. ഗുരുതരമായ പതിനൊന്നോളം  രോഗങ്ങൾ ബാധിച്ച പാവപ്പെട്ടവർക്ക് രണ്ട് ലക്ഷം വരെ ധനസഹായമായി നൽകുവാനാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ലോട്ടറി വാങ്ങാൻ മടിച്ചവർ പോലും കാരുണ്യ ലോട്ടറി ചോദിച്ചു വാങ്ങി തുടങ്ങിയതോടെ ക്യാൻസർ ഉൾപടെയുള്ള ഗുരുതര രോഗം ബാധിച്ചവർക്ക് വലിയ ആശ്വാസമായി. രണ്ടാം ഉമ്മൻചാണ്ടി സർക്കാരിന്റെ  കാലത്ത്  മാത്രം കാരുണ്യ പദ്ധതിയിൽ 1.42 ലക്ഷം പേർക്ക് 1200 കോടിയുടെ ചികിത്സാസഹായമാണ്  നൽകാനായത്. 

 

∙ ശബ്ദങ്ങളുടെ ലോകം കുരുന്നുകളുടെ കാതിലേക്ക് 

 

കുഞ്ഞുങ്ങളിൽ  സംസാരശേഷിക്കുറവ്  നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനുള്ള നൂതന പദ്ധതിയായ കോക്‌ളിയര്‍ ഇംപ്‌ളാന്റേഷന്‍ രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം കേരളമായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത്  640 കുട്ടികൾക്ക് സൗജന്യമായി കോക്ളിയർ ഇംപ്ളാൻറേഷൻ നടത്തി.  സർക്കാർ ആശുപത്രിയിൽ  595 ഇനം മരുന്നുകൾ സൗജന്യമാക്കിയും 18 വയസുവരെയുള്ള എല്ലാ കുട്ടികൾക്കും സർക്കാർ ആശുപത്രിയില്‍ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ആരോഗ്യ കിരണം പദ്ധതി, ഗർഭസ്ഥാവസ്ഥ മുതൽ കുഞ്ഞിന് ഒരു വയസാകുന്നതുവരെയുള്ള ചികിത്സ സൗജന്യമാക്കി കൊണ്ടുള്ള അമ്മയും കുഞ്ഞും പദ്ധതിയും ഉമ്മൻചാണ്ടി സർക്കാർ ആരോഗ്യ രംഗത്ത് കൊണ്ടുവന്ന പ്രധാന മാറ്റങ്ങളായി. വിവിധ ആരോഗ്യ പദ്ധതികളെല്ലാം ചേർത്ത് 'സമ്പൂർണ ആരോഗ്യ കേരളമെന്ന' പേരിൽ ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള ശ്രമങ്ങളും നടത്തി. 

 

 

കാലത്തിന് മുൻപേ നാടിന്റെ ആവശ്യം മനസിലാക്കി പ്രവർത്തിക്കുന്നവരാണ് മികച്ച ഭരണാധികാരികൾ. കേരളത്തിനായി ഉമ്മൻചാണ്ടി നടപ്പിലാക്കിയ ചില പദ്ധതികളാണ് മുകളിൽ വിവരിച്ചത്. എന്നാൽ കേരളത്തിന് വികസന കുതിപ്പേകുമായിരുന്ന നിരവധി പദ്ധതികൾ അദ്ദേഹത്തിൻറെ മനസിലുണ്ടായിരുന്നു. അവയിൽ ചിലതിനായി അദ്ദേഹം പരിശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ  എതിർപ്പുകളിലും അപ്രതീക്ഷിതമായ വന്ന തടസങ്ങളിലും തട്ടി അവ പൂർത്തീകരിക്കാനാവാതെ പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ടു. കേരളത്തിനായി ഉമ്മൻ ചാണ്ടി ആഗ്രഹിച്ച, ഇനിയും നടക്കാത്ത പദ്ധതികൾ അറിയാം.

 

∙ ഇനിയുമുണ്ട് ആ മനസ്സ് സ്വപ്നം കണ്ട പദ്ധതികൾ 

 

ഒരു പുറത്തിൽ ഒതുക്കാവുന്നതല്ല ഉമ്മൻ ചണ്ടിയുടെ സ്വപ്ന പദ്ധതികൾ. കേരളത്തിനായി സ്വന്തം വിമാനം സ്വപ്നം കാണാന്‍ മറ്റാർക്കു കഴിയും. ഉമ്മൻചാണ്ടിയുടെ  നടക്കാതെ പോയ സ്വപ്‌നമാണ് എയര്‍ കേരള. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ചെലവു കുറഞ്ഞ വിമാന സര്‍വീസായിരുന്നു ലക്ഷ്യം. 2006ലാണ് ഉമ്മൻ ചാണ്ടി സർക്കാർ ഈ ആശയം മുന്നോട്ടുവച്ചതെങ്കിലും വീണ്ടും അധികാരത്തിലെത്തിയ ശേഷമാണ് നീക്കങ്ങള്‍ സജീവമാക്കിയത്. രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിദേശത്തേക്ക് വിമാന സര്‍വീസ് എന്നതായിരുന്നു ആശയം.

 

200 കോടിയാണ് പദ്ധതിക്കായി ചെലവ് പ്രതീക്ഷിച്ചത്. ഇതിൽ 26 ശതമാനം  സംസ്ഥാന സര്‍ക്കാരും ബാക്കി പ്രവാസികളില്‍ നിന്ന് ഓഹരിയായും സമാഹരിക്കാനാണ് ലക്ഷ്യമിട്ടത്. പ്രവാസികളും പദ്ധതിയിൽ ഏറെ താത്പര്യം കാട്ടിയിരുന്നു. എന്നാല്‍  അന്നത്തെ വ്യോമയാന നയമാണ് എയര്‍ കേരള സ്വപ്നത്തിന് തടസമായത്. വിദേശവിമാന സര്‍വീസ് നടത്താന്‍ 20 വിമാനങ്ങളെങ്കിലും കമ്പനിക്ക് വേണമെന്നായിരുന്നു അന്നത്തെ വ്യവസ്ഥ. ഇതിൽ ഇളവ് തേടിയുള്ള സർക്കാർ ശ്രമങ്ങൾ പക്ഷേ ഫലം കാണാതിരുന്നതോടെ എയർ കേരള ചിറക് വിരിച്ചില്ല. 

 

∙ രണ്ട് നഗരങ്ങളുടെ സ്വപ്നമായ  ലൈറ്റ് മെട്രോ

 

കൊച്ചിയിൽ മെട്രോ നടപ്പിലായപ്പോൾ സംസ്ഥാനത്തെ മറ്റു രണ്ട് പ്രധാന നഗരങ്ങളായ തിരുവനന്തപുരവും, കോഴിക്കോടും സമാനമായ പദ്ധതി നടപ്പിലാക്കണമെന്ന് ഉമ്മൻ ചാണ്ടി ആഗ്രഹിച്ചിരുന്നു. ഇവിടെ ലൈറ്റ് മെട്രോയാണ് അനുയോജ്യം എന്ന വിദഗ്ധ അഭിപ്രായം കണക്കിലെടുത്ത്  തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതിക്ക്  സർക്കാർ  അനുമതി നല്‍കി. 6726 കോടി രൂപയാണ് പദ്ധതിയുടെ ചെലവായി കണക്കാക്കിയത്. മെട്രോമാൻ ഇ.ശ്രീധരന്റെ സേവനം ഉറപ്പിച്ച പദ്ധതിക്ക് പക്ഷേ പിന്നീടുവന്ന സർക്കാർ വേണ്ട താത്പര്യം കാട്ടിയില്ല. 

 

∙ കുറഞ്ഞ ചെലവിൽ സബർബൻ റെയിൽ പദ്ധതി

 

 

കെ റെയിൽ പദ്ധതി ചർച്ചയാവുമ്പോള്‍ വർഷങ്ങൾക്ക് മുൻപ് ഉമ്മൻചാണ്ടി സർക്കാർ കൊണ്ടുവന്ന സബർബൻ ട്രെയിൻ കേരളത്തിന് ഏറെ അനുയോജ്യമായ പദ്ധതിയായിരുന്നു.  ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ കാലത്ത് ഏറെ മുന്നോട്ടു പോയ പദ്ധതിയായിരുന്നു.  സബർബൻ റെയിൽ പദ്ധതി.  ആറായിരം കോടി മതിയായിരുന്നു ഈ പദ്ധതി പൂർത്തിയാക്കാൻ വേണ്ടത്.  2013ലാണ് യുഡിഎഫ് സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും ചേര്‍ന്ന് സംയുക്ത സംരംഭം എന്ന നിലയില്‍ സബര്‍ബന്‍ പദ്ധതിയെ കുറിച്ച് ചർച്ച ആരംഭിച്ചത്. റെയില്‍വെ ലൈനിലെ സിഗ്നലുകള്‍ ആധുനികവത്കരിച്ചുള്ള ഈ പദ്ധതി ഭൂമിയേറ്റെടുക്കൽ എന്ന വെല്ലുവിളി ഒഴിവാക്കിയുള്ളതായിരുന്നു. കേന്ദ്രവും കേരളവും പകുതിവീതം ചെലവു വഹിക്കുന്ന രീതിയിലായിരുന്നു ചർച്ചകൾ മുന്നോട്ടുപോയത്. എന്നാൽ ഈ പദ്ധതി യാഥാർഥ്യത്തിലേക്ക് എത്തിയില്ല. 2001 ലെ യുഡിഎഫ് സർക്കാർ മുന്നോട്ടുവച്ച എക്സ്പ്രസ് ഹൈവേയും  എതിര്‍പ്പുകളെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്ന പദ്ധതിയാണ്. 

 

റോഡ് ക്യാമറകൾ വിവാദമായ ഇക്കാലത്ത്, മുഖ്യമന്ത്രിയായ സമയം സ്വന്തം ഓഫീസിൽ ക്യാമറ സ്ഥാപിച്ച് അതിലെ ദൃശ്യങ്ങൾ 24 മണിക്കൂറും ലോകത്തിന് കാട്ടിക്കൊടുത്ത മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടി. സുതാര്യത വാക്കിലും പ്രവർത്തിയിലും കാട്ടിയ ജനകീയനായ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതിയുമായി ഏത് സാധാരണക്കാരനും കടന്നു ചെല്ലാനുള്ള അവസരമുണ്ടായിരുന്നു. കേരളത്തിന്റെ വികസന ചരിത്രത്തിൽ ഉമ്മൻ ചാണ്ടി കൊണ്ടുവന്ന മാറ്റങ്ങൾ എക്കാലവും അദ്ദേഹത്തിന്റെ ഓര്‍മയായി നിലകൊള്ളും. 

 

English Summary: Remembering Oommen Chandy, The Politician Who Lived with the People