ജീവിതത്തിൽ ഏറെ ആഗ്രഹിച്ചിട്ടും നടക്കാതെ പോയ ഒരു കാര്യം എന്താണെന്നു ചോദിച്ചാൽ ഉമ്മൻചാണ്ടി എന്തുത്തരമായിരിക്കും നൽകുക? എന്നെന്നും നിഴലായി അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നവരോട് ഇക്കാര്യം ചോദിച്ചാൽ ഭൂരിപക്ഷവും പറയും– ‘ഒരു ദിവസത്തിൽ 24 മണിക്കൂറെന്നതു മാറ്റി കുറച്ചുകൂടെ സമയം കൂട്ടിക്കിട്ടിയിരുന്നെങ്കിൽ’ എന്ന ആഗ്രഹമായിരിക്കാം അത്. ആ ആഗ്രഹം നടക്കില്ലെന്നറിഞ്ഞതുകൊണ്ടാം, 24 മണിക്കൂറിലെ ഓരോ സെക്കൻഡിനെയും ദിവസവും അദ്ദേഹം ഓടിത്തോൽപിച്ചുകൊണ്ടിരുന്നത്! ഞായറാഴ്ചകളിൽ ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലാണ്. എത്രയോ വർഷങ്ങളായി; അതിനു മാറ്റം വന്നത് അപൂർവമായി മാത്രം. പുതുപ്പള്ളിയിലെത്തുന്ന ആ 24 മണിക്കൂർ സമയം ഉമ്മൻ ചാണ്ടി ആകെ ഉറങ്ങുന്നത് നാലു മണിക്കൂർ!

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതത്തിൽ ഏറെ ആഗ്രഹിച്ചിട്ടും നടക്കാതെ പോയ ഒരു കാര്യം എന്താണെന്നു ചോദിച്ചാൽ ഉമ്മൻചാണ്ടി എന്തുത്തരമായിരിക്കും നൽകുക? എന്നെന്നും നിഴലായി അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നവരോട് ഇക്കാര്യം ചോദിച്ചാൽ ഭൂരിപക്ഷവും പറയും– ‘ഒരു ദിവസത്തിൽ 24 മണിക്കൂറെന്നതു മാറ്റി കുറച്ചുകൂടെ സമയം കൂട്ടിക്കിട്ടിയിരുന്നെങ്കിൽ’ എന്ന ആഗ്രഹമായിരിക്കാം അതെന്ന്. ആ ആഗ്രഹം നടക്കില്ലെന്നറിഞ്ഞതുകൊണ്ടാം, 24 മണിക്കൂറിലെ ഓരോ സെക്കൻഡിനെയും ദിവസവും അദ്ദേഹം ഓടിത്തോൽപ്പിച്ചുകൊണ്ടിരുന്നത്! 

ADVERTISEMENT

ഞായറാഴ്ചകളിൽ ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലാണ്. എത്രയോ വർഷങ്ങളായി; അതിനു മാറ്റം വന്നത് അപൂർവമായി മാത്രം. പുതുപ്പള്ളിയിലെത്തുന്ന ആ 24 മണിക്കൂർ സമയം ഉമ്മൻ ചാണ്ടി ആകെ ഉറങ്ങുന്നത് നാലു മണിക്കൂർ! പള്ളിയും കല്യാണങ്ങളും ബന്ധുവീടുകളിലെ സന്ദർശനവും മരണവീടുകളും അപേക്ഷ സ്വീകരിക്കലുമെല്ലാമായി ഭക്ഷണം പോലും കഴിക്കാനാകാതെയുള്ള ഉമ്മൻ ചാണ്ടിയുടെ ഓട്ടം കണ്ട് ഒരുപക്ഷേ ദിവസത്തിനുതന്നെ തോന്നിയിട്ടുണ്ടാകാം, പാവത്തിനു കുറച്ചു സമയം നീട്ടിക്കൊടുത്താലോയെന്ന്. എങ്ങനെയായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഒരു ദിവസം? പുതുപ്പള്ളിയിൽ അദ്ദേഹത്തോടൊപ്പം നിഴലായി എന്നും കൂടെനിന്നിരുന്ന ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി കൊല്ലാടിന്റെ വാക്കുകൾ ഞങ്ങൾ വരകളാക്കിയപ്പോൾ...

ഇലസ്ട്രേഷൻ: ജെയിൻ ഡേവിഡ്.എം ∙ മനോരമ ഓൺലൈൻ

ഇലസ്ട്രേഷൻ: ജെയിൻ ഡേവിഡ്.എം ∙ മനോരമ ഓൺലൈൻ

രാവിലെ അഞ്ചു മണിക്കു തുടങ്ങും ഉമ്മൻ ചാണ്ടിയുടെ ഒരു ദിവസം. നാട്ടകം ഗെസ്റ്റ് ഹൗസിലായിരിക്കും താമസം. പ്രാഥമിക കൃത്യങ്ങൾക്കു ശേഷം ചായ നിർബന്ധം, ഒപ്പം കയ്യരികത്തു പത്രങ്ങളും. ഓരോ പത്രത്തിലെയും ചരമപ്പേജെടുത്ത് മണ്ഡലത്തിലെ മരണങ്ങളെല്ലാം കുറിച്ചു വയ്ക്കും. ഒപ്പം മറ്റുള്ള ചരമങ്ങളും. ജില്ലയിൽ താൻ പങ്കെടുക്കണമെന്ന് ഉറപ്പുള്ള പരിപാടികളെപ്പറ്റിയും കുറിപ്പിലുണ്ടാകും. അതെല്ലാം തയാറാക്കുന്നതിനിടെ രണ്ട് ചായ കുടിച്ചു തീർക്കും. നാട്ടകം ഗെസ്റ്റ് ഹൗസിലാണെങ്കിൽ മുറിയിലേക്കു ചായയെത്തും, പക്ഷേ കോട്ടയം പിഡബ്ല്യുഡി റെസ്റ്റ് ഹൗസാണെങ്കിൽ ചായ തേടി പുലർച്ചെതന്നെ ഇറങ്ങണം. നേരെ ഗാന്ധിസ്ക്വയറിൽ. അവിടെനിന്ന് ഫ്ലാസ്കിൽ ചായയും പത്രങ്ങളും വാങ്ങി മടങ്ങും. വണ്ടിയിലും മുറിയിലുമിരുന്ന് കുനുകുനാ കുറിപ്പെഴുതി അഞ്ചേമുക്കാലോടെ കുളി. ആറരയ്ക്ക് ‘പുതുപ്പള്ളിപ്പര്യടന’ത്തിനു തുടക്കം. ആദ്യം പുതുപ്പള്ളി പള്ളിയിലേക്ക്...

ഇലസ്ട്രേഷൻ: ജെയിൻ ഡേവിഡ്.എം ∙ മനോരമ ഓൺലൈൻ
ADVERTISEMENT

പള്ളിയിലെ കുർബാന കൈക്കൊള്ളാനാണു യാത്ര. അവിടെ കുറച്ചു നേരം പ്രാർഥനകളോടെ... പള്ളിയിലേക്ക് നിവേദനങ്ങളുമായെത്തുന്ന ഒട്ടേറെ പേരുണ്ട്. അവരെയെല്ലാം കാണും, ആശ്വസിപ്പിക്കും; സഹായിക്കുന്നവനും സഹായിക്കപ്പെടേണ്ടവരും തമ്മിലുള്ള പ്രാർഥനകളുടെ ഒരു കൈമാറ്റം.

ഇലസ്ട്രേഷൻ: ജെയിൻ ഡേവിഡ്.എം ∙ മനോരമ ഓൺലൈൻ

ഇലസ്ട്രേഷൻ: ജെയിൻ ഡേവിഡ്.എം ∙ മനോരമ ഓൺലൈൻ

ഏഴരയോടെ സഹോദരിയുടെ വീട്ടിൽ. അവിടെ പത്തു മിനിറ്റ് ചെലവിട്ട് നേരെ പുതുപ്പള്ളിയിലെ തറവാട്ടിലേക്ക്. അവിടെ വൻ ജനക്കൂട്ടംതന്നെ കാത്തിരിപ്പുണ്ടാകും. അതിപ്പോൾ പത്തോ നൂറോ അല്ല, ആയിരം പേരുണ്ടെങ്കിലും അവരുടെയെല്ലാം ആവശ്യം ചോദിച്ചറിഞ്ഞ ശേഷമേ ഉമ്മൻ ചാണ്ടി വീട് വിടുകയുള്ളൂ. പത്തുമണിയോടെ അവിടെനിന്നിറങ്ങും. പിന്നെയാണ് മണ്ഡലത്തിലെ യഥാർഥ യാത്ര...

ഇലസ്ട്രേഷൻ: ജെയിൻ ഡേവിഡ്.എം ∙ മനോരമ ഓൺലൈൻ

ഇലസ്ട്രേഷൻ: ജെയിൻ ഡേവിഡ്.എം ∙ മനോരമ ഓൺലൈൻ
ADVERTISEMENT

രാവിലെ എഴുതി വച്ച കുറിപ്പുകൾ പുതുപ്പള്ളിയിലെ ഓരോ മണ്ഡലത്തിലേക്കുമുള്ള വഴികളായി മാറുന്നത് ഇനിയാണ്. കല്യാണ വീടുകളിലും മരണവീടുകളിലുമെല്ലാം അദ്ദേഹമെത്തും. 

ഇതിനിടയിലാകും ഭക്ഷണത്തെപ്പറ്റി ആരെങ്കിലും ഓർമിപ്പിക്കുക. ഒട്ടേറെ കല്യാണ വീടുകളും പാലു കാച്ചൽ ചടങ്ങുകളും ഉദ്ഘാടനവുമൊക്കെ കാണും. പക്ഷേ ഇവിടെനിന്നൊന്നും ഭക്ഷണം കഴിക്കില്ല. സമയമില്ല എന്നതുതന്നെ കാരണം. പരമാവധി കല്യാണ വീടുകളിലേക്കും ഇതിനോടകം എത്തിയിട്ടുണ്ടാകും.

യാത്രയ്ക്കിടയിൽ വണ്ടിയിലിരുന്നാണ് ഭക്ഷണം. നെയ്റോസ്റ്റോ പഴമോ തൈരുവടയോ അങ്ങനെയെന്തെങ്കിലും കഴിച്ചാലായി. ചില വീടുകളിലേക്കു പോകുമ്പോൾ അവിടെ ഭക്ഷണം പാഴ്‌സലാക്കി വച്ചിട്ടുണ്ടാകും. അതുമെടുത്ത് വാഹനത്തിലിരുന്ന്, പോകുംവഴി കഴിക്കുന്ന പതിവുമുണ്ട്. ഉച്ചയൂണെന്നത് ഉമ്മൻ ചാണ്ടിയുടെ ജീവിതത്തിൽ വളരെ അപൂർവമായി സംഭവിക്കുന്ന ഒന്നാണ്. ചിലപ്പോൾ കല്യാണവീടുകളിൽനിന്നോ മറ്റോ കഴിക്കും, ആരെങ്കിലും അത്രയേറെ നിർബന്ധിച്ചാൽ ഒരു നുള്ള് മാത്രം! ഭക്ഷണത്തിനായി പ്രിയപ്പെട്ട ഹോട്ടൽ എന്നൊന്നുമില്ല, എന്നാലും കോഫി ഹൗസിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. പക്ഷേ പാഴ്സലാണു പതിവ്, അതും കാറിലിരുന്നു കഴിക്കും!

യാത്രയ്ക്കിടയിലും ഭക്ഷണം കഴിക്കുമ്പോഴും നിവേദനങ്ങൾ പരിശോധിക്കുമ്പോഴുമെല്ലാം നിലയ്ക്കാതെ കോളുകൾ വരുന്നുണ്ടാകും. ഒപ്പമുള്ളവരുടെ ഫോണിലേക്കാണു വിളികളെല്ലാം. പക്ഷേ ഓരോ വിളിക്കും മറുപടിയുണ്ടാകും. അഥവാ മറുപടി നൽകാനായില്ലെങ്കിൽ പിന്നീട് തിരിച്ചു വിളിക്കും. ഗൺമാന്റെ ഫോണിലേക്കു വന്ന കോളുകളെപ്പറ്റി വരെ മാസങ്ങളോളം ഓർത്തിരിക്കും. ഫോണിൽ വരുന്ന ഓരോ ആവശ്യവും, ആരെയൊക്കെ കണ്ടാൽ പരിഹരിക്കാം, എങ്ങനെ പരിഹരിക്കാം എന്നിങ്ങനെയുള്ള കൃത്യമായ മറുപടിയും ഉറപ്പ്.

സ്വകാര്യ ചടങ്ങുകൾക്കൊപ്പംതന്നെ പാർട്ടി പരിപാടികളിലേക്കുമുണ്ട് ഇതിനിടെ യാത്ര. ചിലപ്പോഴൊക്കെ പ്രസംഗങ്ങൾ. അതും അധികസമയത്തേക്കില്ല. ഇനിയുമെത്രയോ ചടങ്ങുകൾ, സന്ദർശനങ്ങൾ കാത്തിരിക്കുന്നു...

ഇങ്ങനെ മണ്ഡലത്തിനകത്തും പുറത്തും വിശ്രമമില്ലാത്ത യാത്ര. ഇതിനൊരു മുടക്കം വരിക ഇടയ്ക്കു പനി പിടിച്ചാലോ മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്നം വന്നാലോ മാത്രം. ഞായറാഴ്ച രാത്രിയോടെ തിരുവനന്തപുരത്തേക്കു പോകുന്നതാണു പതിവ്. ഉറപ്പായും പങ്കെടുക്കേണ്ട ചടങ്ങുകൾ തിങ്കളാഴ്ചയുണ്ടെങ്കിൽ വണ്ടി നേരെ നാട്ടകം ഗെസ്റ്റ് ഹൗസിലേക്കു മടങ്ങും. അവിടെ രാത്രി ഒരു മണി വരെ കുറിപ്പെഴുത്താണ്. ഉമ്മൻ ചാണ്ടിക്കു മാത്രം മനസ്സിലാകുന്ന ഭാഷയിലാണ് ആ എഴുത്ത്. പക്ഷേ ഒരു നാടിന്റെ മനസ്സാകെയുണ്ട് ആ അക്ഷരത്തണുപ്പിൽ... 

ഒരു മണിയോടെ ഉറക്കത്തിലേക്ക്, പിറ്റേന്ന് പുലർച്ചെ അഞ്ചിന് പതിവുപോലെ ഉണരാനുള്ളതാണ്.
പക്ഷേ, അലസമായ മുടിയിഴകളും നിറഞ്ഞ ചിരിയും മനംകവരുന്ന വാക്കുകളുമായി പുതുപ്പള്ളിയുടെ പകലിലും രാവിലുമൊന്നും ഇനി വരില്ല അവരുടെ സ്വന്തം കുഞ്ഞൂഞ്ഞ്...

English Summary: A Day in Oommen Chandy's Life in Puthuppally- Graphic Story