ശത്രുരാജ്യത്തിന്റെ അതിരുകൾ ഭേദിച്ച ശേഷവും സമാധാനത്തോടെ പറക്കുന്ന ഒരു യുദ്ധവിമാനത്തെ കുറിച്ച് സങ്കൽപ്പിക്കാനാവുമോ? എന്നാൽ ഈ യാത്ര ഇന്ത്യൻ വ്യോമസേനയിലെ ഒരു പ്രത്യേക യുദ്ധവിമാനം പറത്തിയിരുന്ന പൈലറ്റുമാർക്ക് അപൂർവമായിരുന്നില്ല. മിഗ്–25 വിമാനത്തിനായിരുന്നു ഈ കഴിവ് ഉണ്ടായിരുന്നത്. കാർ‌ഗിലിൽ വിജയം നേടിയതിന്റെ വാർഷികദിനത്തിൽ ഇവനെ ഓർക്കാൻ കാരണമുണ്ട്. സാധാരണയായി ഏതു സൈന്യവും വിമാനങ്ങൾ ഉപയോഗിക്കുന്നതു പ്രധാനമായും രണ്ട് ആവശ്യങ്ങൾക്കാണ്. ശത്രുവിന്റെ മുന്നേറ്റം തടഞ്ഞ് തീമഴ പെയ്യിക്കുന്ന യുദ്ധവിമാനങ്ങളാണ് ഒന്ന്. രണ്ടാമതായി സൈനിക നീക്കങ്ങൾക്കാവശ്യമായ സൈന്യത്തെയും ആയുധങ്ങളെയും വഹിക്കാനുള്ള ചരക്കുവിമാനങ്ങൾ. എന്നാൽ ഈ രണ്ടുഗണത്തിലും പെടുത്താവുന്നതായിരുന്നില്ല ഇന്ത്യ സ്വന്തമാക്കിയ മിഗ്–25. കാരണം ഇതൊരു ചാരവിമാനമായിരുന്നു. മിന്നൽ വേഗത്തിൽ ശത്രുരാജ്യത്തെത്തി രഹസ്യങ്ങൾ മനസ്സിലാക്കി തിരികെ എത്തുകയായിരുന്നു അവയുടെ ജോലി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യന്‍ വ്യോമസേനയിൽ 25 വർഷത്തെ ‘രഹസ്യ സേവനം’ പൂർത്തിയാക്കിയാണ് മിഗ് 25 വിരമിച്ചത്. സാങ്കേതികവിദ്യയിലെ പുരോഗതിയാണ് രഹസ്യാന്വേഷണ വിമാനത്തിന്റെ സേവനം അവസാനിപ്പിക്കാൻ വ്യോമസേനയെ പ്രേരിപ്പിച്ചത്. കൃത്രിമ ഉപഗ്രഹങ്ങൾ ചാരപ്പണി ഏറ്റെടുത്തതോടെ തൊഴിൽരഹിതനായിട്ടായിരുന്നു മിഗ് 25 വർഷങ്ങൾ നീണ്ട രാജ്യസേവനം വിജയകരമായി അവസാനിപ്പിച്ചത്.  

ADVERTISEMENT

റഷ്യയുടെ മിഗ്-25, യുഎസ് വിളിച്ചത് ഫോക്സ് ബാറ്റ്

റഷ്യയുടെ പിറവിക്കും മുൻപേ സോവിയറ്റ് യൂണിയന്‍ 1959ൽ നിർമാണം ആരംഭിച്ച വിമാനമാണ് മിഗ്–25. മിഗ്–21നെ പോലെ നേർക്കുനേർ ചെന്ന്  ശത്രുവിനെ നേരിടുന്ന ഇന്റർസെപ്റ്റർ വിമാനമാക്കി അവതരിപ്പിക്കാനാണ് ആദ്യം നിർമ്മാതാക്കള്‍ ഉദ്ദേശിച്ചതെങ്കിലും അപാര വേഗതയും അത്യുന്നതങ്ങളിലേക്ക് പറന്നുയരാനുള്ള കഴിവും മിഗ്–25 ന്റെ തലവര മാറ്റിക്കുറിച്ചു. യുഎസ് വിമാനമായ എസ്ആർ-71 ബ്ലാക്ക് ബേർഡിനെ വീഴ്ത്തുന്നതിനാണ് വിമാനം ആദ്യം രൂപകൽപന ചെയ്തത്. നേർക്കുനേർ യുദ്ധം ചെയ്യേണ്ട വിമാനം നിർമാണത്തിലെ പിഴവുകൾ നിമിത്തം പരാജയമായി. പിഴവുകള്‍ മറ്റൊരു ദൗത്യമാണ് മിഗ്–25ന് നൽകിയത്. ഇതോടെ ഈ വേഗക്കാരനെ മുന്നിൽ നിന്ന് എതിർക്കാൻ പോയിട്ട് പിന്നാലെ പോയി പിടികൂടാൻ പോലും ശത്രുവിന് കഴിയാതെയായി. 

കശ്മീരിൽ ഇന്ത്യൻ സൈന്യത്തിന്റെ വ്യോമാഭ്യാസത്തിൽ പങ്കെടുക്കുന്ന മിഗ്–21 വിമാനങ്ങൾ (File Photo by MUSTAFA TAUSEEF / AFP)

പറന്നുയർന്ന് നിമിഷങ്ങൾക്കകം ഭൂമിയുടെ അന്തരീക്ഷത്തിലെ രണ്ടാം പാളിയായ സ്ട്രാറ്റോസ്ഫിയറിലേക്ക് പ്രവേശിക്കാനുള്ള കഴിവാണ് എന്നും മിഗ്–25നെ വേറിട്ടു നിർത്തുന്നത്. ഇതിനൊപ്പം സൂപ്പർ സോണിക് വേഗത്തിൽ പറക്കാനുമാകും. അതായത്, ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗത്തിൽ (മാക് 3) ആണ് ഇവ പറക്കുക. മിഗ്–25 ന്റെ വേഗം ഇന്ത്യയിൽ മാക് 3.2 വരെ രേഖപ്പെടുത്തിയിട്ടുണ്ട്. റഷ്യൻ വിമാനങ്ങളെ എന്നും അപരനാമങ്ങളിൽ വിളിച്ചിരുന്ന നാറ്റോ, മിഗ്–25 നെ വിളിച്ചിരുന്നത് ഫോക്സ് ബാറ്റ് എന്നായിരുന്നു. 

∙ ഇന്ത്യ വാങ്ങി പത്തെണ്ണം, കണ്ടിട്ടുള്ളവർ വിരളം 

ADVERTISEMENT

1981ലാണ് ഇന്ത്യൻ വ്യോമസേന മിഗ്–25 സ്വന്തമാക്കുന്നത്. ഗരുഡ എന്ന പേരിലാണ് വ്യോമസേന വിശേഷിപ്പിച്ചത്. മിഗ്–25 നെ വ്യോമസേനയുടെ ഭാഗമായിട്ടുള്ളവരിൽ 90 ശതമാനം പേരും നേരിട്ടു കണ്ടിട്ടില്ലായിരുന്നു. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു ചാരന് ലഭിക്കുന്ന അതേ മൂല്യം മിഗ്–25നും ഇന്ത്യൻ വ്യോമസേന നൽകി. എന്തിന് പറയുന്നു, സർവീസിൽ നിന്നു വിരമിച്ചിട്ടും മിഗ്–25 ഒരു പ്രഹേളികയാണ്. ആദ്യം വാങ്ങിയ പത്തെണ്ണത്തിന് പുറമെ വർഷങ്ങൾക്ക് ശേഷവും ഇതേ ഗണത്തിലുള്ള ഇരുപതോളം മിഗ്–25 വിമാനങ്ങൾ ഇന്ത്യ വാങ്ങിയിട്ടുണ്ടെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രധാനമായും സ്പെയർപാർട്സുകൾക്കായുള്ള കരുതലായിട്ടായിരുന്നു ഇവയെ വീണ്ടും വാങ്ങിയത്. ഇതിൽ നിന്നും മിഗ്–25 സേനയ്ക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് മനസ്സിലാക്കാമല്ലോ.

∙ പൈലറ്റോ ബഹിരാകാശ യാത്രികനോ? 

മിഗ്–25 പറത്തുന്ന വൈമാനികരുടെ സ്യൂട്ടിലും വ്യത്യാസമുണ്ടായിരുന്നു. ബഹിരാകാശ യാത്രികർ ധരിക്കുന്ന പോലെയുള്ള സ്യൂട്ടുകളാണ് പൈലറ്റുമാർ ധരിച്ചിരുന്നത്. റഷ്യൻ ബഹിരാകാശയാത്രികൻ യൂറി ഗഗാറിൻ ധരിച്ചതിന് സമാനമായിരുന്നു ആദ്യകാലത്തെ മിഗ്–25 പറത്തുന്ന സൈനികരുടെ വേഷം. 

ഗോവയിലെ അഭ്യാസത്തിൽ ഇന്ത്യൻ നാവികസേനയുടെ മിഗ് 29 വിമാനം തലകുത്തനെ പറപ്പിക്കുന്ന പൈലറ്റ് (Photo by HO / MOD / AFP)

∙ അഭ്യാസിയല്ല, അതിനുള്ള സമയവുമില്ല 

ADVERTISEMENT

ആകാശത്ത് വളഞ്ഞും പുളഞ്ഞും തലകുത്തി മറിഞ്ഞും അഭ്യാസങ്ങൾ നടത്തുന്ന യുദ്ധവിമാനങ്ങളെ കണ്ടിട്ടില്ലേ. പക്ഷേ മിഗ്–25ന് ഇതുപോലത്തെ കഴിവുകളൊന്നുമില്ല. ശത്രുവിന്റെ മിസൈലാക്രമണങ്ങളിൽനിന്നു രക്ഷതേടുന്നതിനാണ് എയറോബാറ്റിക്സ് അടവുകൾ യുദ്ധവിമാനങ്ങൾക്ക് നൽകിയിരിക്കുന്നത്. അത്യുന്നതങ്ങളുടെ ശൂന്യതയിൽ പറക്കുന്ന മിഗ്–25ന് പക്ഷേ ഇതിന്റെയൊന്നും ആവശ്യമില്ലായിരുന്നു എന്നതാണ് വസ്തുത. മറ്റ് യുദ്ധവിമാനങ്ങളെ പോലെ മിസൈലും ബോംബുകളുമായിരുന്നില്ല, പകരം വേഗവും ഉയരവുമായിരുന്നു മിഗ്–25ന്റെ വിശ്വസിക്കാവുന്ന രണ്ട് ആയുധങ്ങൾ. 

∙ പാക്കിസ്ഥാനിൽ 'കൂളായി' പറന്നു, ചൈനയേയും നിരീക്ഷിച്ചു

80,000 അടി വരെ ഉയരത്തിൽ പറക്കുന്ന മിഗ്–25 പ്രധാനമായും പാക്കിസ്ഥാനിലെ രഹസ്യ വിവരങ്ങൾ ചോർത്താനാണ് ഇന്ത്യ ഉപയോഗിച്ചത്. പാക്കിസ്ഥാന്റെ തന്ത്രപ്രധാന ഇടങ്ങളിലെല്ലാം പറന്ന് എത്രയെത്ര തവണ വിവരങ്ങളുമായി മിഗ്–25 തിരികെ എത്തി. ഈ വിവരങ്ങൾ ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് നൽകിയ ആത്മവിശ്വാസം വലുതായിരുന്നു. നിന്ന നിൽപ്പിൽ പാക്കിസ്ഥാനുമായി യുദ്ധത്തിനിറങ്ങിയാലും എവിടെ ആദ്യം കൃത്യമായി പ്രഹരിക്കണമെന്ന് ഇന്ത്യയ്ക്ക് നിശ്ചയമുണ്ടായിരുന്നു. ചൈനയ്ക്കുള്ളിലേക്ക് കയറിച്ചെന്നില്ലെങ്കിലും അതിർത്തി മേഖലയോട് ചേർന്നുള്ള സ്ഥലങ്ങളിലെ ചൈനീസ് നീക്കങ്ങളറിയാൻ മിഗ്–25 ഇന്ത്യയെ സഹായിച്ചു. പറക്കുന്നതിനിടെ ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കാനുള്ള സംവിധാനം മിഗ്–25 ന് ഉണ്ടായിരുന്നില്ല. ഇതിനാൽ തന്നെ വളരെ ദൂരം പോകാൻ പരിമിതി ഏറെയുണ്ടായിരുന്നു. അതേസമയം പാക്കിസ്ഥാനിലെ ഒട്ടുമിക്കയിടങ്ങളും മിഗ്–25 ന് ഒറ്റപ്പറക്കലിൽ പൂർത്തിയാക്കാൻ കഴിയുമായിരുന്നു. 

കാർഗിലിൽ ശത്രുക്കൾക്ക് നേരെ ഇന്ത്യന്‍ സൈന്യത്തിന്റെ പീരങ്കി ആക്രമണം (Photo by MUSTAFA TAUSEEF / AFP)

വിമാനത്തിൽ ഘടിപ്പിച്ച ക്യാമറ പകർത്തിയ ചിത്രങ്ങളുമായിട്ടായിരുന്നു മിഗ്–25 ദൗത്യങ്ങൾ പൂർത്തിയാക്കി മടങ്ങിയിരുന്നത്. ഇതിനാൽ  അനുകൂലമായ കാലാവസ്ഥയുള്ള സമയങ്ങളിൽ മാത്രമേ ദൗത്യങ്ങൾക്ക് പുറപ്പെടാൻ കഴിയുമായിരുന്നുള്ളു. 

∙ ഇസ്‍ലാമാബാദിന് മുകളിൽ പാക്കിസ്ഥാനെ നടുക്കിയ ശബ്ദം

ഇന്ത്യയുടെ മിഗ്–25 വിമാനങ്ങൾ തങ്ങളുടെ അതിര് ഭേദിച്ച് കടന്നു‌കയറുന്നത് പാക്കിസ്ഥാന് അറിവുള്ള കാര്യമായിരുന്നു. എന്നാൽ കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ അപ്രത്യക്ഷനാവുന്ന വിമാനത്തെ തൊടാൻ പോലും പാക് വ്യോമസേനയ്ക്ക് കഴിയുമായിരുന്നില്ല. അതിനാൽത്തന്നെ അപമാനഭയത്താൽ ഇന്ത്യയ്ക്കെതിരെയുള്ള ആരോപണമായി പോലും മിഗ്–25 വിഷയം പാക്കിസ്ഥാൻ ഉയർത്തിയിരുന്നില്ല. എന്നാൽ ഒരിക്കൽ അത് സംഭവിച്ചു. 

1997 മേയ് മാസത്തിൽ പാക്കിസ്ഥാനിലെ ഇസ്‍ലാമാബാദിന് മുകളിൽ കാതടപ്പിക്കുന്ന ശബ്ദം മിഗ്–25 പുറപ്പെടുവിച്ചു. സാങ്കേതികമായി സോണിക് ബൂം എന്നറിയപ്പെടുന്ന ശബ്ദത്തിന്റെ ഉറവിടം ഒരു അജ്ഞാത വിമാനത്തിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള സൂചന നല്‍കി. പാക് വ്യോമസേനാത്താവളത്തിൽ നിന്നും യുഎസ് നിർമ്മിത എഫ് –16 വിമാനങ്ങൾ പറന്നുയർന്നെങ്കിലും അതിവേഗത്തിൽ 70,000 ത്തിലധികം അടി ഉയരത്തിൽ പറന്ന ഇന്ത്യന്‍ വിമാനത്തിന്റെ പൊടി പോലും കാണാനായില്ല. ഇത്രയും നാൾ രഹസ്യമായി പാക്കിസ്ഥാനിൽ പോയി മടങ്ങി വന്ന മിഗ്–25ന് അന്ന് ഇങ്ങനെയൊരു അബദ്ധം എങ്ങനെ സംഭവിച്ചു? മനഃപൂര്‍വം, അറിഞ്ഞുകൊണ്ടുള്ള ഒരു അബദ്ധമായിരുന്നു ഇതെന്നും ഈ സംഭവത്തെ വിശേഷിപ്പിച്ചവരുമുണ്ട്.

∙ കാർഗിലിൽ യുദ്ധത്തിനിറങ്ങി ഇന്ത്യയുടെ പറക്കും ചാരനും

രഹസ്യമായി ശത്രുരാജ്യങ്ങളുടെ ഉള്ളിൽ കടന്നുകയറി ചിത്രങ്ങളെടുത്ത് മടങ്ങിയിരുന്ന മിഗ്–25 ന് 1999ലെ കാർഗിൽ യുദ്ധത്തിൽ മറ്റൊരു ദൗത്യമായിരുന്നു ഉണ്ടായിരുന്നത്. ഇന്ത്യൻ യുദ്ധവിമാനമായ മിറാഷിന് കൃത്യമായി ബോംബുകള്‍ വർഷിക്കുന്നതിനുള്ള ‘മാപ്’ തയാറാക്കുകയായിരുന്നു അത്. ‍പാക്കിസ്ഥാനോട് നേരിട്ട് യുദ്ധം പ്രഖ്യാപിക്കാതിരുന്നതിനാൽ ഇന്ത്യയ്ക്ക് ആ രാജ്യവുമായുള്ള അതിർത്തി ഭേദിക്കാൻ പരിമിതികളുണ്ടായിരുന്നു. ഇന്ത്യൻ മണ്ണിൽ ഒളിച്ചിരിക്കുന്ന പാക് ഭീകരരെ തുരത്തുന്നതിനായിരുന്നു ഇന്ത്യ ദൗത്യം ആരംഭിച്ചത്. വ്യോമസേനയുടെ ബോംബിങ് കൂടുതൽ എളുപ്പമാക്കുക എന്ന ജോലിയാണ് മിഗ്–25നെ ഏൽപിച്ചത്. 

മിറാഷ് ഫൈറ്റർ ജെറ്റുകൾ (Photo by Christophe SIMON / AFP)

സാധാരണയായി അത്യുന്നതങ്ങളിൽ പറന്ന് ചിത്രങ്ങൾ പകർത്തിയിരുന്ന മിഗ്–25 ന് കാർഗിലിൽ താഴ്ന്ന് പറക്കേണ്ടി വന്നു. ഭീകരർ ഒളിച്ചിരിക്കുന്ന സ്ഥലങ്ങൾ കൃത്യമായി കണ്ടെത്താൻ താഴ്ന്ന് പറന്ന മിഗ്–25 ന് മിറാഷ്-2000 വിമാനങ്ങളാണ് സുരക്ഷയൊരുക്കിയത്.  ഭീകരർക്ക് മേല്‍ വ്യോമസേനയുടെ തീമഴ പെയ്ത ദിവസങ്ങളായിരുന്നു പിന്നീട്. മിഗ്–25 പകർത്തിയ ചിത്രങ്ങളായിരുന്നു ദൗത്യങ്ങളുടെ മികച്ച ആസൂത്രണത്തിന് കാരണമായത്. 

∙ ഒരു വരവ് കൂടി വരുമോ മിഗ്–25?

ഇന്ത്യയുടെ അഭിമാനമായ ഐഎസ്ആർഒ രാജ്യത്തിന്റെ സുരക്ഷ മുൻനിർത്തി നിരവധി ചാര ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചിട്ടുള്ളത്. ശത്രുരാജ്യത്തെ ചെറു ചലനങ്ങൾ പോലും ഒപ്പിയെടുത്ത് നിമിഷങ്ങൾക്കകം കൈമാറാൻ അവയ്ക്കാവും. സാങ്കേതികവിദ്യയുടെ ഈ പുരോഗതി മിഗ്–25 നെ എന്നന്നേക്കുമായി നിലത്തിറക്കാൻ കാരണമായി. 2006 ൽ വ്യോമസേന ഈ രഹസ്യ വിമാനത്തിന്റെ ഉപയോഗം ഔദ്യോഗികമായി അവസാനിപ്പിച്ചു. 

ശത്രുരാജ്യത്തെ രഹസ്യങ്ങൾ ചോർത്താൻ സാങ്കേതികവിദ്യകൾ ഓരോന്നായി കണ്ടെത്തുമ്പോഴും അവയെ പ്രതിരോധിക്കാനുള്ള കണ്ടുപിടിത്തങ്ങളും നടക്കുന്നുണ്ട്. അതിനാൽത്തന്നെ ചാരപ്രവർത്തനത്തിനായി പഴയ വിദ്യകളിലേക്കു കടക്കാനാണു വീണ്ടും രാജ്യങ്ങൾ ശ്രമിക്കുന്നത്. അമേരിക്കയിലേക്ക് പറന്നുവന്ന ചൈനീസ് ബലൂണുകളിൽ തുടങ്ങി പ്രാവിന്റെ കാലിൽ സന്ദേശങ്ങൾ ഒളിപ്പിച്ചു പറത്തിവിടുന്ന സംഭവങ്ങൾ വരെ ഇന്നും അന്യം നിന്നിട്ടില്ല. അങ്ങനെയെങ്കിൽ 'അദൃശ്യനായി' നമ്മുടെ മിഗ്–25 ഇനിയും പറക്കുമായിരിക്കും.

English Summary: How the Indian Air Force Used Mig 25, the Spy Flight in Kargil