കർണാടകയിലെ ചിത്രദുർഗ, കാവദിഗാരെഹട്ടി തുടങ്ങിയ ഗ്രാമീണ ജില്ലകളിൽ ചെന്നാൽ വെള്ളം കുടിച്ച് അവശരായവരെ കാണാം. ഗ്രാമത്തിലെ പൊതു പൈപ്പുകളിൽനിന്നും കുഴൽക്കിണറുകളിൽനിന്നുമെത്തുന്ന വെള്ളം കുടിച്ച് അവർ തളർന്നു വീഴാനും മരിച്ചു പോകാനും തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു. ജീവിച്ചിരിക്കുന്നവരിൽ പലരുടെയും മുതുകു വളഞ്ഞു, കാൽ മരവിച്ചു, ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്നങ്ങൾ വേറെ. 2023 ജൂൺ, ജൂലൈ കാലയളവിൽ മാത്രം വിവിധ ജില്ലകളിലായി മലിനജലം കുടിച്ച് മരണത്തിന് കീഴടങ്ങിയത് പത്തിലധികം പേരാണ്. ഇതു കർണാടകയുടെ മാത്രം കാര്യമല്ല. രാജ്യത്ത് പ്രതിവർഷം എട്ടു ലക്ഷം പേരാണ് മലിനജലം കുടിക്കുന്നതു മൂലം മരിക്കുന്നതെന്നാണ് കണക്കുകൾ.

കർണാടകയിലെ ചിത്രദുർഗ, കാവദിഗാരെഹട്ടി തുടങ്ങിയ ഗ്രാമീണ ജില്ലകളിൽ ചെന്നാൽ വെള്ളം കുടിച്ച് അവശരായവരെ കാണാം. ഗ്രാമത്തിലെ പൊതു പൈപ്പുകളിൽനിന്നും കുഴൽക്കിണറുകളിൽനിന്നുമെത്തുന്ന വെള്ളം കുടിച്ച് അവർ തളർന്നു വീഴാനും മരിച്ചു പോകാനും തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു. ജീവിച്ചിരിക്കുന്നവരിൽ പലരുടെയും മുതുകു വളഞ്ഞു, കാൽ മരവിച്ചു, ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്നങ്ങൾ വേറെ. 2023 ജൂൺ, ജൂലൈ കാലയളവിൽ മാത്രം വിവിധ ജില്ലകളിലായി മലിനജലം കുടിച്ച് മരണത്തിന് കീഴടങ്ങിയത് പത്തിലധികം പേരാണ്. ഇതു കർണാടകയുടെ മാത്രം കാര്യമല്ല. രാജ്യത്ത് പ്രതിവർഷം എട്ടു ലക്ഷം പേരാണ് മലിനജലം കുടിക്കുന്നതു മൂലം മരിക്കുന്നതെന്നാണ് കണക്കുകൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കർണാടകയിലെ ചിത്രദുർഗ, കാവദിഗാരെഹട്ടി തുടങ്ങിയ ഗ്രാമീണ ജില്ലകളിൽ ചെന്നാൽ വെള്ളം കുടിച്ച് അവശരായവരെ കാണാം. ഗ്രാമത്തിലെ പൊതു പൈപ്പുകളിൽനിന്നും കുഴൽക്കിണറുകളിൽനിന്നുമെത്തുന്ന വെള്ളം കുടിച്ച് അവർ തളർന്നു വീഴാനും മരിച്ചു പോകാനും തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു. ജീവിച്ചിരിക്കുന്നവരിൽ പലരുടെയും മുതുകു വളഞ്ഞു, കാൽ മരവിച്ചു, ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്നങ്ങൾ വേറെ. 2023 ജൂൺ, ജൂലൈ കാലയളവിൽ മാത്രം വിവിധ ജില്ലകളിലായി മലിനജലം കുടിച്ച് മരണത്തിന് കീഴടങ്ങിയത് പത്തിലധികം പേരാണ്. ഇതു കർണാടകയുടെ മാത്രം കാര്യമല്ല. രാജ്യത്ത് പ്രതിവർഷം എട്ടു ലക്ഷം പേരാണ് മലിനജലം കുടിക്കുന്നതു മൂലം മരിക്കുന്നതെന്നാണ് കണക്കുകൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കർണാടകയിലെ ചിത്രദുർഗ, കാവദിഗാരെഹട്ടി തുടങ്ങിയ ഗ്രാമീണ ജില്ലകളിൽ ചെന്നാൽ വെള്ളം കുടിച്ച് അവശരായവരെ കാണാം. ഗ്രാമത്തിലെ പൊതു പൈപ്പുകളിൽനിന്നും കുഴൽക്കിണറുകളിൽനിന്നുമെത്തുന്ന വെള്ളം കുടിച്ച് അവർ തളർന്നു വീഴാനും മരിച്ചു പോകാനും തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു. ജീവിച്ചിരിക്കുന്നവരിൽ പലരുടെയും മുതുകു വളഞ്ഞു, കാൽ മരവിച്ചു, ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്നങ്ങൾ വേറെ. 2023 ജൂൺ, ജൂലൈ കാലയളവിൽ മാത്രം വിവിധ ജില്ലകളിലായി മലിനജലം കുടിച്ച് മരണത്തിന് കീഴടങ്ങിയത് പത്തിലധികം പേരാണ്.

ഇതു കർണാടകയുടെ മാത്രം കാര്യമല്ല. രാജ്യത്ത് പ്രതിവർഷം എട്ടു ലക്ഷം പേരാണ് മലിനജലം കുടിക്കുന്നതു മൂലം മരിക്കുന്നതെന്നാണ് കണക്കുകൾ. ശുദ്ധജല ലഭ്യതയുടെ കാര്യത്തിൽ രാജ്യാന്തര തലത്തിൽ 122 രാജ്യങ്ങളിൽ 120–ാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം. എന്താണ് കർണാടകയിൽ സംഭവിക്കുന്നത്? അയൽസംസ്ഥാനത്ത് മലിനജലം ജീവനെടുക്കുമ്പോൾ കേരളവും പേടിക്കേണ്ടതുണ്ടോ? ഉയർന്ന തോതിൽ കോളിഫോം ബാക്ടീരിയകളുടെയും പല രാസവസ്തുക്കളുടെയും സാന്നിധ്യമുള്ള കേരളത്തിലെ വെള്ളം എത്രത്തോളം സുരക്ഷിതമാണ്? ഈ വെള്ളം കുടിച്ചാൽ എന്തു സംഭവിക്കും? 

ADVERTISEMENT

∙ രണ്ട് വർഷം, 40 മരണം

ഏതെങ്കിലും അപകടങ്ങളിൽ മരിച്ചു എന്നു പറയുംപോലെ സാധാരണമാണ് കർണാടകയിലെ ജനങ്ങളെ സംബന്ധിച്ച് വെള്ളം കുടിച്ചു മരിച്ചു എന്നത്. ഏറ്റവും ഒടുവിൽ ‌ഒൻപതും അഞ്ചും വയസ്സ് പ്രായമുള്ള കുട്ടികൾ ഉൾപ്പെടെ 2022–23 കാലഘട്ടത്തിൽ കർണാടകയിലെ വിവിധ ജില്ലകളിലായി മലിനജലം കുടിച്ചു മരിച്ചത് 40 ൽ അധികം പേരാണ്. ആരോഗ്യപ്രശ്നങ്ങളിൽ ചികിത്സ തേടിയവരുടെ എണ്ണം ആയിരം കടക്കും. ചിത്രദുർഗ, കോപ്പൽ തുടങ്ങിയ മേഖലകളിലാവട്ടെ മലിനജലത്തിന്റെ ഉപയോഗം മൂലം ഗർഭം അലസുകയും ഗർഭസ്ഥശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളതായും പഠനങ്ങൾ പറയുന്നു.

ബെംഗളൂരു നഗരത്തിലെ ഏറ്റവും വലിയ ജലസംഭരണികളിലൊന്നായ ഉൽസൂർ തടാകം മാലിന്യം നിറഞ്ഞു കിടക്കുന്നു. 2009ലെ കാഴ്ച (ചിത്രം: റസ്സൽ ഷാഹുൽ ∙ മനോരമ)

നിരന്തരം മലിനജലം കുടിക്കേണ്ടി വന്ന് മരിച്ചു ജീവിക്കുന്നവരാണ് കർണാടകയുടെ ഗ്രാമപ്രദേശങ്ങളിൽ ഏറെയും. കൈകാലുകൾക്ക് വേദനയും ത്വക്ക് രോഗങ്ങളും ഉൾപ്പെടെ കല്യാണ കർണാടകയിലെ (ഹൈദരാബാദിന്റെയും മദ്രാസ് പ്രവിശ്യയുടെയും ഭാഗമായിരുന്ന സ്ഥലങ്ങൾ കൂട്ടിച്ചേർത്ത കർണാടക. ഹൈദരാബാദ്–കർണാടക എന്ന പേര് 2019ൽ കല്യാണ–കർണാടക എന്നാക്കി)  ജനങ്ങൾക്ക് പറയാൻ ദുരിതങ്ങൾ ഏറെയുണ്ട്.

9 വയസ്സുള്ള പെൺകുട്ടിയും 5 വയസ്സുള്ള ആൺകുട്ടിയും മലിനജലം കുടിച്ച് മരിച്ചതിനെത്തുടർന്ന് വലിയ പ്രതിഷേധങ്ങൾക്കുതന്നെ കർണാടകയിലെ ഗ്രാമീണ മേഖലകൾ സാക്ഷിയായിരുന്നു. അന്വേഷണവും താൽക്കാലിക നടപടികളും ഉണ്ടായെങ്കിലും പൊതുടാപ്പുകളിലൂടെ ശുദ്ധജലം മാത്രം എത്തുക എന്ന ശാശ്വത നടപടി കർണാടകയ്ക്ക് ഏറെ അകലെയാണ്. ‘‘പൈപ്പിലൂടെ എത്തുന്ന വെള്ളം പേടിച്ചു പേടിച്ചാണ് കുടിക്കുന്നത്. വയറുവേദനയും ഛർദ്ദിയും വന്ന് എത്രയോ പേർ ഉടനടി മരിക്കുന്നത് ഞങ്ങൾ കാലങ്ങളായി കാണുന്നു. ഈ കുടിക്കുന്നത് വിഷമാണോ എന്ന് എങ്ങനെ അറിയും?’’, മരണം റിപ്പോർട്ട് ചെയ്യാനെത്തിയ ഉദ്യോഗസ്ഥരോട് കർണാടകയിലെ ഗ്രാമങ്ങളിൽ കഴിയുന്ന ജനങ്ങൾ ചോദിച്ച ചോദ്യമാണിത്.

ADVERTISEMENT

∙ കർണാടകയിൽ നടക്കുന്നതെന്ത്? 

കർണാടകയിലെ 17 നദികളിൽ ഒഴുകുന്നത് ഒരുതരത്തിലും കുടിക്കാൻ യോഗ്യമല്ലാത്ത മലിനജലം ആണെന്നാണ് രണ്ടുവർഷം മുൻപ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്ത‌ന്നെ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. എല്ലാ പരിധികളും ലംഘിക്കുന്ന മാലിന്യം! നദികളെ പുനരുജ്ജീവിപ്പിക്കാൻ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഒന്നും മുന്നോട്ടു പോയില്ല. നേരിട്ട് പുഴയിൽ തള്ളുന്ന ജൈവ, അജൈവ മാലിന്യങ്ങൾ, ഫാക്ടറികളിൽനിന്നും മറ്റുമെത്തുന്ന രാസമാലിന്യങ്ങൾ എന്നിവയുടെ അളവ് പരിധിക്ക് അപ്പുറമായിരുന്നു.

സുവിജ് ട്രീറ്റ്മെന്റ് പ്ലാന്റുകളുടെ (Sewage Treatement Plants) അഭാവവും പ്രശ്നത്തിന്റെ ആഴം കൂട്ടി. ഗ്രാമീണ മേഖലകളിൽ ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്ന കുഴൽക്കിണറുകളിലേക്കും, കുഴിച്ചുമൂടുന്ന രാസമാലിന്യങ്ങളിലെ വിഷാംശം എത്തുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ആഴ്‌സനിക്, യുറേനിയം എന്നിവയുടെ സാന്നിധ്യം കർണാടകയിലെ കുഴൽകിണറുകളിലുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ 12 വർഷത്തിനിടെ 112 ഫാക്ടറികളാണ് ഇക്കാരണത്താൽ അടച്ചു പൂട്ടാൻ കർണാടക ഉത്തരവിട്ടത്.

ബെംഗളുരുവിൽ മാലിന്യം നിറഞ്ഞ ഡ്രെയിനേജ് സംവിധാനം (ഫയൽ ചിത്രം: റസ്സൽ ഷാഹുൽ ∙ മനോരമ)

2022 ൽ കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് ബെംഗളൂരുവിലെ 106 തടാകങ്ങളിൽ ഒരെണ്ണത്തിലെ പോലും വെള്ളം കുടിക്കാൻ കഴിയുന്നതല്ല. വെള്ളത്തിന്റെ ഗുണനിലവാരം അനുസരിച്ച് എ മുതൽ ഇ വരെ അഞ്ച് വിഭാഗങ്ങളായാണ് തിരിക്കുക. ഇതിൽ എ വിഭാഗത്തിലെ വെള്ളം മാത്രമാണ് നേരിട്ട് ഉപയോഗിക്കാൻ കഴിയുക. മൃഗങ്ങളെ കുളിപ്പിക്കാനും മറ്റും ഉപയോഗിക്കാവുന്ന ഡി വിഭാഗത്തിലായിരുന്നു 65 തടാകങ്ങളുടെ സ്ഥാനം. ബാക്കിയുള്ളവ അതിനും താഴെ ഇ വിഭാഗത്തിലും.

ലോകത്താകമാനം പ്രതിവർഷം 22 ലക്ഷത്തോളം ആളുകൾ മലിനജലം കുടിക്കുന്നതു മൂലമുണ്ടാകുന്ന അസുഖങ്ങൾ കാരണം മരിക്കുന്നുണ്ടെന്നാണ് കണക്ക്. 8 ലക്ഷത്തോളം പേർ അതിസാരം ബാധിച്ച് മാത്രം ഓരോ വർഷവും മരിക്കുന്നു.

ADVERTISEMENT

ബെംഗളൂരു മാത്രം പ്രതിദിനം 1456.56 എംഎൽഡി (മിനിമം ലിക്വിഡ് വേസ്റ്റ്) മലിനജലം പുറത്തുവിടുന്നുണ്ടെന്നാണ് കണക്ക്. (എംഎൽഡി പൂജ്യത്തിലോ അതിനു സമീപമോ ആണു നിർത്തേണ്ടത്) അതിൽ സുവിജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ വഴി കടന്നു പോകുന്നതാവട്ടെ 50 ശതമാനത്തിൽ താഴെയും. തലസ്ഥാനമായ ബെംഗളൂരു നഗരത്തിന്റെ ഗതി ഇതാവുമ്പോൾ അതിലും ദാരുണമാണ് കർണാടകയിലെ ഗ്രാമീണ മേഖലകളുടെ അവസ്ഥ. 

∙ പ്രതിസ്ഥാനത്ത് ജലജീവൻ മിഷനും

മലിനജലം ഉള്ളിൽച്ചെന്നുള്ള മരണങ്ങൾ കർണാടകയിൽ വ്യാപകമായതിനെത്തുടർന്ന് നടന്ന പരിശോധനകളിൽ പൈപ്പ് കണക്‌ഷനുകൾ പലതും പൊട്ടിയിരുന്നെന്നും ഇത് മലിനജലവുമായി കലരുന്ന സാഹചര്യമുണ്ടായെന്നും കണ്ടെത്തിയിരുന്നു. ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച പൈപ്പ് കണക്‌ഷനുകളാണ് ഇത്തരത്തിൽ പൊട്ടിയത്. ഗ്രാമീണ മേഖലകളിൽ ‘ശുദ്ധജലം’ എത്തിക്കാൻ 2019 മുതലാണ് ജലജീവൻ മിഷൻ മുഖേന പൈപ്പുകൾ സ്ഥാപിച്ചു തുടങ്ങിയത്. കർണാടകയിലെ 68.96 ശതമാനം വീടുകളിലും പൈപ്പ് കണക്‌ഷൻ മുഖേന ശുദ്ധജലം എത്തുന്നുണ്ടെന്നാണ് ജലജീവൻ മിഷന്റെ ഇതുവരെയുള്ള കണക്കുകൾ. പൈപ്പുകൾ സ്ഥാപിക്കുന്നതിലുള്ള അശ്രദ്ധയും ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ഉപയോഗിക്കാത്തതും പദ്ധതിക്ക് വിപരീത ഫലം ഉണ്ടാക്കുന്നു എന്നാണ് ആരോപണം.

(Representative Image: ShantiHesse/istockphoto)

ചിത്രദുർഗ, കോപ്പൽ, ബസാരിഹൽ തുടങ്ങിയ ഗ്രാമങ്ങളിൽ നൂറിലധികം ആളുകൾ രോഗബാധിതരായതും ചെറിയ കുട്ടികൾ ഉൾപ്പെടെ മരിച്ചതും ജലജീവൻ മിഷൻ പൈപ്പ് കണക്‌ഷൻ വഴി എത്തിയ വെള്ളം കുടിച്ചതിനു ശേഷമാണ്. ഫ്ലൂറോ‍യിഡ്, ആഴ്സനിക് തുടങ്ങിയ വിഷാംശങ്ങൾ അടങ്ങിയ വെള്ളം സ്ഥിരമായി ഉപയോഗിക്കേണ്ടി വരുന്ന ഈ ഗ്രാമങ്ങളിലെ വയോധികരിൽ പലരുടെയും മുതുക് വളഞ്ഞു തുടങ്ങി. പേശീവേദന, കാലുകൾ മരവിക്കുക, ത്വക്ക് രോഗങ്ങൾ തുടങ്ങിയവ മലിനജലം സ്ഥിരമായി കുടിക്കേണ്ടി വരുന്നതു മൂലമാണെന്ന് ആരോഗ്യപ്രവർത്തകരും പറയുന്നു.

∙ പ്രതിവർഷം 22 ലക്ഷം മരണം, ഇന്ത്യയിൽ 8 ലക്ഷം

ലോകത്താകമാനം പ്രതിവർഷം 22 ലക്ഷത്തോളം ആളുകൾ മലിനജലം കുടിക്കുന്നതു മൂലമുണ്ടാകുന്ന അസുഖങ്ങൾ കാരണം മരിക്കുന്നുണ്ടെന്നാണ് കണക്ക്. 8 ലക്ഷത്തോളം പേർ അതിസാരം (Diarrhea) ബാധിച്ച് മാത്രം ഓരോ വർഷവും മരിക്കുന്നുണ്ടെന്ന് യുനിസെഫിന്റെ കണക്കുകളും പറയുന്നു. 2018 ലെ നിതി ആയോഗ് റിപ്പോർട്ട് പ്രകാരം, ഇന്ത്യയില്‍ മലിനജലം വഴിയുണ്ടാകുന്ന അസുഖങ്ങൾ മൂലം പ്രതിവർഷം മരിക്കുന്നത് രണ്ട് ലക്ഷത്തിലധികം പേരാണ്. അനൗദ്യോഗിക കണക്കുകൾ നോക്കിയാൽ മരണസംഖ്യ വീണ്ടും ഉയരും. 2030 ആകുമ്പോഴേക്കും ജനസംഖ്യയുടെ 40 ശതമാനത്തോളം ശുദ്ധജലദൗർലഭ്യത്തിന്റെ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്നും അതേ റിപ്പോർട്ട് പറയുന്നു.

മലിനീകരണത്തെത്തുടർന്ന് രൂപപ്പെട്ട വെള്ളപ്പതയിൽ മുങ്ങിയ യമുനാ നദിയിലൂടെ വള്ളത്തിൽ പോകുന്നവർ. കാളിന്ദി കു‍ഞ്ജിന് സമീപത്തു നിന്നുള്ള കാഴ്ച.

2020 ലെ ‘വാട്ടർ എയ്ഡ് ഇന്ത്യ’യുടെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ 10 ൽ ഒരാൾക്ക് ശുദ്ധജലം ലഭിക്കുന്നില്ല. മലിനജലം മൂലമുണ്ടാകുന്ന അസുഖങ്ങളുടെ ചികിത്സയ്ക്കായി ചെലവഴിക്കേണ്ടി വരുന്നതാവട്ടെ 60 കോടി രൂപയിലധികവും. ലോകത്താകമാനം ശുദ്ധജലത്തിന്റെ ദൗർലഭ്യം മൂലം മരിക്കുന്നവരിൽ ഏറെയും 5 വയസ്സിൽ താഴെയുള്ള കുട്ടികളാണ്. പ്രതിദിനം ഇത്തരത്തിൽ മരണപ്പെടുന്നത് രണ്ടായിരത്തോളം കുട്ടികളാണെന്നാണ് ഐക്യരാഷ്ട്രസംഘടന പുറത്തുവിടുന്ന കണക്ക്. അതിന്റെ 24% സംഭവിക്കുന്നത് ഇന്ത്യയിലും. നൈജീരിയയാണ് രണ്ടാം സ്ഥാനത്ത്– 11%. ഇന്ത്യയിൽ പ്രതിവർഷം മരണപ്പെടുന്ന കുട്ടികളിൽ മൂന്നിലൊന്നും മരിക്കുന്നത് അതിസാരമോ ന്യുമോണിയയോ ബാധിച്ചാണ്. ലോകത്താകമാനം കുടിവെള്ളത്തിന് ബുദ്ധിമുട്ട് നേരിടുന്ന 78.3 കോടി ജനങ്ങളിൽ 9.7 കോടിയും ഇന്ത്യക്കാരാണെന്നും ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു.

∙ എന്താണ് കേരളത്തിന്റെ സ്ഥിതി?

ശുചിത്വമിഷൻ 2022 ൽ നടത്തിയ പഠനത്തിൽ, കേരളത്തിലെ ജലസ്രോതസ്സുകളിൽ 79 ശതമാനത്തിലും ഉള്ളത് മലിനജലമാണെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്ന തരത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം ഈ ജലാശയങ്ങളിൽ ഉണ്ടെന്നും കണ്ടെത്തിയിരുന്നു. സെപ്റ്റിക് ടാങ്ക് മാലിന്യം വെള്ളത്തിൽ കലരുന്നതാണ് ഇതിന്റെ പ്രധാന കാരണം. തൃശൂർ ജില്ലയാണ് മലിനീകരണത്തിൽ മുന്നിൽ– 89%. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ 88 ശതമാനവും കൊല്ലത്ത് 85 ശതമാനവുമായിരുന്നു മലിനീകരണത്തിന്റെ നിരക്ക്. സംസ്ഥാനത്തെ 8 ജില്ലകളിലും മലിനീകരണ നിരക്ക് 80 ശതമാനത്തിന് മുകളിൽ പോയി. 54 ശതമാനവുമായി കാസർകോട് ആയിരുന്നു മലിനീകരണത്തിൽ ഏറ്റവും പിന്നിൽ.

കേന്ദ്ര ജലവിഭവവകുപ്പ് 2013 ൽ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് രാജ്യത്ത് ഏറ്റവുമധികം രാസ/ സൂക്ഷ്മാണു മാലിന്യം നിറഞ്ഞ വെള്ളം കേരളത്തിലേതാണെന്ന് കണ്ടെത്തിയിരുന്നു. കേരളത്തിൽനിന്ന് ശേഖരിച്ച സാംപിളുകളിൽ 34 ശതമാനത്തിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഫ്ലൂറോയിഡ്, നൈട്രേറ്റ്, ആഴ്‌സനിക് എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. കേരളത്തിൽ ശുദ്ധമായ ജലാശയങ്ങളാണ് ഉള്ളത് എന്ന ധാരണയെ തിരുത്തുന്നതായിരുന്നു കണ്ടെത്തൽ. നഗരവൽക്കരണവും വ്യവസായികവൽക്കരണവും പൊടുന്നനെ കൂടിയതാണ് ഈ മലിനീകരണത്തിലേക്കു നയിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കേരളത്തെ സംബന്ധിച്ച് കഴിഞ്ഞ 10 വർഷത്തിനിടെ കൂടുതൽ വ്യാവസായിക യൂണിറ്റുകളും മറ്റ് സൗകര്യങ്ങളും വർധിച്ചിട്ടുണ്ടെന്നിരിക്കെ ഈ കണക്ക് ഉയർന്നിട്ടുണ്ടെങ്കിലും താഴാനിടയില്ലെന്ന് വിദഗ്ധർ പറയുന്നു.

∙ 351 ‘മാലിന്യ നദി’കൾ, കേരളത്തിൽ 21

രാജ്യത്തൊട്ടാകെയുള്ള നദികളിൽ 351 എണ്ണം വൻതോതിൽ മലിനീകരണത്തിന് വിധേയമായിട്ടുണ്ടെന്നും ഇതിലെ ജലം ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കിയിരുന്നു. ഇതിൽ ഏറ്റവുമധികം നദികൾ ഉള്ളത് മഹാരാഷ്ട്രയിലാണ്– 53. അസമിലെ 44 നദികളും മധ്യപ്രദേശിലെ 22 നദികളും പട്ടികയിലുണ്ട്. നാലാം സ്ഥാനത്ത് കേരളമാണ്. കേരളത്തിലെ 21 നദികളാണ് ഗുരുതരമായ രീതിയിൽ മലിനപ്പെട്ടതായി കണ്ടെത്തിയത്. ഭാരതപ്പുഴ, കരമന, കീച്ചേരി, മണിമല, പമ്പ, ഭവാനി, ചിത്രപ്പുഴ, കടലുണ്ടി, കല്ലായി, കുറ്റ്യാടി, പെരിയാർ, കുപ്പം, പെരുവമ്പ, തിരൂർ, ഉപ്പള, രാമപുരം, കരുവന്നൂർ, കടമ്പയാർ, കവ്വായി, പുഴയ്ക്കൽ, തിരൂർ തുടങ്ങിയവയാണ് പട്ടികയിലുള്ളത്. 

കൊച്ചിയിലെ ഒരു കനാൽ കാഴ്ച (ഫയൽ ചിത്രം: ഇ.വി.ശ്രീകുമാർ ∙ മനോരമ)

ഈ നദികൾ ശുചിയാക്കുന്നത് സംബന്ധിച്ച് ആക്‌ഷൻ പ്ലാൻ സമർപ്പിക്കണമെന്നും നിർദിഷ്ട സമയത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും നിർദേശമുണ്ടായിരുന്നെങ്കിലും താൽക്കാലിക ശുചീകരണം ഒഴിച്ച് ഒരു നടപടികളും മുന്നോട്ടു പോയില്ല. കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡിന്റെതന്നെ കണ്ടെത്തൽ പ്രകാരം നഗര മേഖലകളിൽ നിന്ന് ഒരു ദിവസം പുറന്തള്ളുന്നത് 72,368 ദശലക്ഷം എംഎൽഡി മാലിന്യമാണ്. സുവിജ് ട്രീറ്റ്മെന്റ് പ്ലാന്റുകളുടെ സംസ്കരണ ശേഷിയാവട്ടെ 31,841 എംഎൽഡി മാത്രവും.

∙ മൂക്കു പൊത്തി അഷ്ടമുടിയും വേമ്പനാടും

റാംസർ സൈറ്റുകളായ (അതീവ ശ്രദ്ധ വേണ്ടത്) അഷ്ടമുടി, വേമ്പനാട് കായലുകളുടെ ശുചീകരണത്തിൽ വീഴ്ച വരുത്തിയതിന് സംസ്ഥാന സർക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണൽ 10 കോടി രൂപ പിഴയിട്ടത് ഏതാനും മാസം മുൻപാണ്. 100 മില്ലിലിറ്റർ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ എണ്ണം അഞ്ഞൂറിൽ താഴെയായിരിക്കണം എന്നാണ് കണക്ക്. എന്നാൽ, ഇരു കായലുകളിലെയും വെള്ളം പരിശോധിച്ചപ്പോൾ 100 മില്ലിലിറ്ററിൽ രണ്ടായിരത്തി അഞ്ഞൂറിലധികമായിരുന്നു കോളിഫോം ബാക്ടീരിയയുടെ എണ്ണം. ഇരു കായലുകളിൽ നന്നും പോഷകനദികളിൽനിന്നും വീടുകളിലേക്കും പൊതുപൈപ്പുകളിലേക്കും വെള്ളം പമ്പ് ചെയ്യുന്നതുമാണ്. അറവുമാലിന്യം ഉൾപ്പെടെ ഒഴുകിയെത്തുന്നതു മൂലം മൂക്കു പൊത്തേണ്ട നിലയിലാണ് ഇരു കായലുകളുടെയും അവസ്ഥ.

അഷ്ടമുടി കായലിൽനിന്നുള്ള കാഴ്ച (ഫയൽ ചിത്രം ∙ മനോരമ)

ഇത്രയധികം മാലിന്യം നിറഞ്ഞ വെള്ളത്തിൽ കുളിക്കുകയും മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുന്നത് മൂലം പരിസരവാസികൾക്ക് ആരോഗ്യപ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ദേശീയ ഹരിത ട്രൈബ്യൂണൽ പിഴ പ്രഖ്യാപിച്ചതിനു ശേഷവും കായലുകളിലേക്ക് മാലിന്യം തടയുന്നവരെ കൃത്യമായി കണ്ടെത്താനോ മലിനീകരണം തടയാനോ ഉള്ള കാര്യക്ഷമമായ നടപടികളൊന്നും തന്നെ സംസ്ഥാന സർക്കാരോ തദ്ദേശ സ്ഥാപനങ്ങളോ നടപ്പാക്കിയിട്ടില്ല. അഷ്ടമുടിക്കായൽ ശുചീകരണത്തിനും നവീകരണത്തിനുമായി മാത്രം ഇതുവരെ 10 കോടിയിലധികം രൂപ വിവിധ ബജറ്റുകളിലായി വകയിരുത്തിയിട്ടുണ്ട്. ഒന്നും നടന്നില്ലെന്നു മാത്രമല്ല, മാലിന്യച്ചതുപ്പിൽ ഹൗസ്ബോട്ട് പുതഞ്ഞു പോകുന്നതിനു വരെ അഷ്ടമുടിക്ക് സാക്ഷിയാകേണ്ടിയും വന്നു.

∙ ഈ വെള്ളം കുടിച്ചാൽ എന്തു പറ്റും?

ഇന്ത്യയിലെ 80 ശതമാനം ജനങ്ങളും കുടിച്ചു കൊണ്ടിരിക്കുന്നത് വിഷമയമായ ജലമാണെന്നാണ് സർക്കാർ തന്നെ വ്യക്തമാക്കിയ കണക്കുകളിൽ പറയുന്നത്. ജൽശക്തി മിഷന്റെ കണക്കു പ്രകാരം 671 മേഖലകളിൽ അപകടകരമായ അളവിൽ ഫ്ലൂറോയിഡും 814 മേഖലകളിൽ ആർസെനിക്കും 517 മേഖലകളിൽ നൈട്രേറ്റും 14,079 മേഖലകളിൽ ഇരുമ്പിന്റെയും അംശവും കണ്ടെത്തി. 209 ജില്ലകളിലെ ഭൂഗർഭ ജലത്തിൽ ലീറ്ററിന് 0.01 മില്ലിഗ്രാമിലും അധികമാണ് ആഴ്‌സനിക്കിന്റെ അളവ്. ക്രോമിയം, കാഡ്മിയം എന്നിവയും ഭൂഗർഭജലത്തിൽ വൻതോതിൽ കലർന്നിട്ടുണ്ടെന്നാണ് പഠനം. ദിവസം 2 ലീറ്റർ വെള്ളമെങ്കിലും കുടിക്കുന്ന ഒരാളിൽ നിശ്ചിത അളവ് വിഷാംശം എത്തുമെന്നുറപ്പ്.

കൊച്ചി മറൈൻ ഡ്രൈവിൽ നിറഞ്ഞു കിടക്കുന്ന മാലിന്യങ്ങൾ (ഫയൽ ചിത്രം: ആറ്റ്‍ലി ഫെർണാണ്ടസ് ∙ മനോരമ)

അമിതമായ അളവിൽ ആഴ്‌സനിക്, യുറേനിയം തുടങ്ങിയവ ഉള്ളിൽച്ചെല്ലുന്നത് അർബുദത്തിനുള്ള സാധ്യത വർധിപ്പിക്കും. ഇരുമ്പിന്റെ അളവ് കൂടുന്നത് അൽഷിമേഴ്സ്, പാർക്കിൻസൺസ് തുടങ്ങിയ രോഗങ്ങിലേക്കും നയിക്കാനിടയുണ്ട്. കാഡ്മിയം കിഡ്നി രോഗങ്ങൾക്കും കാൻസറിനും സാധ്യത കൂട്ടും. ഇതിനെല്ലാം പുറമേ സ്ഥിരമായി ത്വക്ക് രോഗങ്ങൾ, ദഹന പ്രശ്നങ്ങൾ, കൈകാലുകളിൽ വേദന, മുതുക് വളഞ്ഞു പോകുന്ന അവസ്ഥ എന്നിവയൊക്കെ രാസമാലിന്യങ്ങൾ അടങ്ങിയ ജലം മൂലം ഉണ്ടാവാനിടയുണ്ട്. കോളിഫോം ബാക്ടീരിയ പോലുള്ളവ അടങ്ങിയ വെള്ളമാവട്ടെ അതിസാരം, കോളറ തുടങ്ങിയവയിലേക്കും നയിക്കും. രണ്ടുതരം മാലിന്യങ്ങളും കേരളത്തിലെ വെള്ളത്തിൽ ‘സുഭിക്ഷ’മാണെന്നാണ് റിപ്പോർട്ടുകൾ.

∙ പ്രതിവിധിയുണ്ടോ?

രാജ്യത്തു തന്നെ ജലമലിനീകരണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്ന് എന്ന നിലയിൽ, ടാപ്പിലൂടെ എത്തുന്ന വെള്ളത്തെ കേരളത്തിനും കണ്ണടച്ച് വിശ്വസിക്കാമോ? ഇല്ലെന്നു തന്നെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ജൂണിൽ മാത്രം അതിസാരം ബാധിച്ച് കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത് 50,000 പേരാണെന്നാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക്. 2018, 2019, 2021 വർഷങ്ങളിലും കേരളത്തിൽ ഡയേറിയ വ്യാപനം ഉണ്ടായിരുന്നു.

രാജസ്ഥാനിലെ സംഭാൽ തടാകത്തിൽ ജലമലിനീകരണം മൂലം ചത്തുവീണ പക്ഷികളെ ശേഖരിക്കുന്നയാൾ (ഫയൽ ചിത്രം ∙ പിടിഐ)

ചികിത്സ ഉറപ്പു വരുത്തുന്നതുകൊണ്ടു മാത്രമാണ് മരണനിരക്ക് കേരളം പിടിച്ചു നിർത്തുന്നത് എന്നിരിക്കെ സമാനമായ കാരണങ്ങൾ തന്നെയാണ് കർണാടക, തെലങ്കാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഖലകളിലുള്ളവരുടെ ജീവനെടുക്കുന്നത്. കേരളത്തിലെ വെള്ളത്തിൽ ഉണ്ടെന്നു പറയുന്ന രാസവസ്തുക്കളുടെ സാന്നിധ്യവും കേരളത്തിൽ വർധിച്ചു വരുന്ന കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങളുടെ കണക്കും പരിശോധിച്ചാലും ഈ വെള്ളം എങ്ങനെയൊക്കെ അപകടകാരിയാവുന്നു എന്നു കാണാം.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന അമൃത് പദ്ധതിയിലൂടെ 2026നകം രാജ്യത്തെ മുഴുവൻ മേഖലകളിലും പൈപ്പ് വെള്ളം എത്തിക്കാനാണ് പദ്ധതിയിടുന്നത്. 2019 ൽ കൊണ്ടുവന്ന ജലജീവൻ പദ്ധതി പകുതിയിലധികം മുന്നോട്ടു പോയെന്നാണ് സർക്കാർ വാദം. കണക്‌ഷനുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി വെള്ളത്തിന്റെ ശുദ്ധി സംബന്ധിച്ച പരിശോധനകളും നടത്തുന്നുണ്ട്. പക്ഷേ, ആവശ്യത്തിന് സുവിജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ ഇല്ലാത്ത, സെപ്റ്റിക് ടാങ്കിലെ മാലിന്യം കൃത്യമായി സംസ്കരിക്കാൻ സംവിധാനമില്ലാത്ത ഒരിടത്ത്, വീട്ടിലെത്തുന്ന വെള്ളം ജീവനെടുക്കുമോ എന്നതാണ് കർണാടക ഉയർത്തുന്ന ചോദ്യം. രാജ്യത്ത് വാഹനാപകടങ്ങളിൽ മരിക്കുന്നവരെക്കാളും കൂടുതൽ ആളുകൾ മരിക്കുന്നത് ജലജന്യ രോഗങ്ങൾ കാരണമാണ്. ഒരു ദിവസം കുറഞ്ഞത് ഏഴു പേർ!

English Summary: Alarming Situation: Water Contamination Takes Life Across States; Kerala is Not an Exception