94 കാരനായ ഗ്രോ വാസുവിന്റെ സമര ജീവിതത്തിലെ ഏറ്റവും ഒടുവിലെ ജയിൽ വാസത്തിന് ഒരു മാസം പിന്നിട്ടു. പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വാദികളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് എത്തിച്ചപ്പോൾ മോർച്ചറിക്ക് മുന്നിൽ സംഘം ചേർന്നു എന്നതാണ് കേസ്. കോടതിയിൽ ഹാജരാക്കിയപ്പോഴെല്ലാം ഭരണകൂടത്തിന്റെ ഇരട്ടത്താപ്പിൽ പ്രതിഷേധിച്ച് ജാമ്യം വേണ്ടെന്ന് നിലപാട് എടുത്ത ഗ്രോ വാസുവിന് ഈ ജയിൽ ജീവിതവും സമരത്തിന്റെ വേറൊരു മുഖമാണ്. സ്വയം വാദിച്ച്, കോടതിയിൽ നിലപാട് ആവർത്തിച്ച് മുദ്രാവാക്യം മുഴക്കി ജയിലിലേക്ക് മടങ്ങുന്ന ആ പൗരാവകാശപ്രവർത്തകന്റെ ജീവിതം സമാനതകളില്ലാത്തതാണെന്ന് പറയാം. ഏറ്റവും ഒടുവിൽ ഓഗസ്റ്റ് 25 ന് കോടതിയിൽ ഹാജരാക്കിയ ഗ്രോ വാസു സർക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിക്കുന്നത് തടയാൻ ഔദ്യോഗിക യൂണിഫോമിന്റെ ഭാഗമായ തൊപ്പി കൊണ്ട് മുഖം അമർത്തേണ്ടി വന്നു പൊലീസിന്.

94 കാരനായ ഗ്രോ വാസുവിന്റെ സമര ജീവിതത്തിലെ ഏറ്റവും ഒടുവിലെ ജയിൽ വാസത്തിന് ഒരു മാസം പിന്നിട്ടു. പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വാദികളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് എത്തിച്ചപ്പോൾ മോർച്ചറിക്ക് മുന്നിൽ സംഘം ചേർന്നു എന്നതാണ് കേസ്. കോടതിയിൽ ഹാജരാക്കിയപ്പോഴെല്ലാം ഭരണകൂടത്തിന്റെ ഇരട്ടത്താപ്പിൽ പ്രതിഷേധിച്ച് ജാമ്യം വേണ്ടെന്ന് നിലപാട് എടുത്ത ഗ്രോ വാസുവിന് ഈ ജയിൽ ജീവിതവും സമരത്തിന്റെ വേറൊരു മുഖമാണ്. സ്വയം വാദിച്ച്, കോടതിയിൽ നിലപാട് ആവർത്തിച്ച് മുദ്രാവാക്യം മുഴക്കി ജയിലിലേക്ക് മടങ്ങുന്ന ആ പൗരാവകാശപ്രവർത്തകന്റെ ജീവിതം സമാനതകളില്ലാത്തതാണെന്ന് പറയാം. ഏറ്റവും ഒടുവിൽ ഓഗസ്റ്റ് 25 ന് കോടതിയിൽ ഹാജരാക്കിയ ഗ്രോ വാസു സർക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിക്കുന്നത് തടയാൻ ഔദ്യോഗിക യൂണിഫോമിന്റെ ഭാഗമായ തൊപ്പി കൊണ്ട് മുഖം അമർത്തേണ്ടി വന്നു പൊലീസിന്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

94 കാരനായ ഗ്രോ വാസുവിന്റെ സമര ജീവിതത്തിലെ ഏറ്റവും ഒടുവിലെ ജയിൽ വാസത്തിന് ഒരു മാസം പിന്നിട്ടു. പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വാദികളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് എത്തിച്ചപ്പോൾ മോർച്ചറിക്ക് മുന്നിൽ സംഘം ചേർന്നു എന്നതാണ് കേസ്. കോടതിയിൽ ഹാജരാക്കിയപ്പോഴെല്ലാം ഭരണകൂടത്തിന്റെ ഇരട്ടത്താപ്പിൽ പ്രതിഷേധിച്ച് ജാമ്യം വേണ്ടെന്ന് നിലപാട് എടുത്ത ഗ്രോ വാസുവിന് ഈ ജയിൽ ജീവിതവും സമരത്തിന്റെ വേറൊരു മുഖമാണ്. സ്വയം വാദിച്ച്, കോടതിയിൽ നിലപാട് ആവർത്തിച്ച് മുദ്രാവാക്യം മുഴക്കി ജയിലിലേക്ക് മടങ്ങുന്ന ആ പൗരാവകാശപ്രവർത്തകന്റെ ജീവിതം സമാനതകളില്ലാത്തതാണെന്ന് പറയാം. ഏറ്റവും ഒടുവിൽ ഓഗസ്റ്റ് 25 ന് കോടതിയിൽ ഹാജരാക്കിയ ഗ്രോ വാസു സർക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിക്കുന്നത് തടയാൻ ഔദ്യോഗിക യൂണിഫോമിന്റെ ഭാഗമായ തൊപ്പി കൊണ്ട് മുഖം അമർത്തേണ്ടി വന്നു പൊലീസിന്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊണ്ണൂറ്റിനാലുകാരനായ ഗ്രോ വാസുവിന്റെ സമരജീവിതത്തിലെ ഏറ്റവും ഒടുവിലെ ജയിൽവാസത്തിന് ഒരു മാസം പിന്നിട്ടു. പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വാദികളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് എത്തിച്ചപ്പോൾ മോർച്ചറിക്ക് മുന്നിൽ സംഘം ചേർന്നു എന്നതാണ് കേസ്. കോടതിയിൽ ഹാജരാക്കിയപ്പോഴെല്ലാം ഭരണകൂടത്തിന്റെ ഇരട്ടത്താപ്പിൽ പ്രതിഷേധിച്ച് ജാമ്യം വേണ്ടെന്ന് നിലപാട് എടുത്ത ഗ്രോ വാസുവിന് ഈ ജയിൽ ജീവിതവും സമരത്തിന്റെ വേറൊരു മുഖമാണ്. സ്വയം വാദിച്ച്, കോടതിയിൽ നിലപാട് ആവർത്തിച്ച് മുദ്രാവാക്യം മുഴക്കി ജയിലിലേക്ക് മടങ്ങുന്ന ആ പൗരാവകാശപ്രവർത്തകന്റെ ജീവിതം സമാനതകളില്ലാത്തതാണെന്ന് പറയാം. ഏറ്റവും ഒടുവിൽ ഓഗസ്റ്റ് 25ന് കോടതിയിൽ ഹാജരാക്കിയ ഗ്രോ വാസു സർക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിക്കുന്നത് തടയാൻ ഔദ്യോഗിക യൂണിഫോമിന്റെ ഭാഗമായ തൊപ്പി കൊണ്ട് മുഖം അമർത്തേണ്ടി വന്നു പൊലീസിന്.

ജയിലിൽ ഗ്രോ വാസുവിനെ കാണാൻ പലരും എത്തുന്നുണ്ടെങ്കിലും അരനൂറ്റാണ്ടിനു ശേഷം നടന്ന ഒരു കൂടിക്കാഴ്ച കഴിഞ്ഞ ദിവസമുണ്ടായി. കരിങ്കൽകുഴി കൃഷ്ണൻ എന്നായിരുന്നു ആ സന്ദർശകന്റെ പേര്. എന്തായിരുന്നു അവർക്ക് പറയാനുണ്ടായിരുന്നത്? എന്തായിരുന്നു ആ കൂടിക്കാഴ്ചയുടെ പ്രത്യേകത? 94കാരനായ ഗ്രോ വാസുവിന്റെ വാക്കുകളെ എന്തിനാണ് ഭരണകൂടം പേടിക്കുന്നത്?

കോഴിക്കോട് ജില്ലാ ജയിലിൽ ഗ്രോ വാസുവിനെ കാണാനെത്തിയ കരിങ്കൽകുഴി കൃഷ്ണൻ.
ADVERTISEMENT

∙ ഗ്രോ വാസുവും കരിങ്കൽകുഴി കൃഷ്ണനും 

അര നൂറ്റാണ്ടിനുശേഷമാണ്, കൃത്യമായി പറഞ്ഞാൽ 51 വർഷങ്ങൾക്കുശേഷമാണ് ജയിലിനുള്ളിൽ വച്ച് ഗ്രോ വാസുവും നക്സൽ നേതാവ്  കരിങ്കൽകുഴി കൃഷ്ണനും (88) കണ്ടുമുട്ടുന്നത്. നക്സൽ വർഗീസിന്റെ സഹപ്രവർത്തകരായിരുന്നു അവർ ഇരുവരും. അര നൂറ്റാണ്ടിനു മുമ്പ് കണ്ണൂർ സെൻട്രൽ ജയിലിൽ വിചാരണത്തടവുകാരായാണ് ഇരുവരും കണ്ടുമുട്ടുന്നത്. പിന്നീട് ഒരു വർഷത്തിലേറെ ഒന്നിച്ച് ജയിൽവാസം. ജയിൽമുറി പങ്കിട്ട് സമരത്തിലും ഇരുവരും ഒന്നിച്ചു. പിന്നീടും ജയിൽവാസങ്ങളുണ്ടായി. പക്ഷേ, ഒന്നിച്ചല്ലായിരുന്നുവെന്നു മാത്രം. ജയിലിന് പുറത്ത് സൗഹൃദം വളർന്നെങ്കിലും കൂടിക്കാഴ്ചയ്ക്ക് ജയിൽ സാക്ഷിയാവാൻ അരനൂറ്റാണ്ട് കൂടി വേണ്ടിവന്നു.

വീണ്ടും കാണുമ്പോൾ ഒരാൾ തടവുകാരന്റെ വേഷത്തിലും മറ്റൊരാൾ സന്ദർശകന്റെ വേഷത്തിലുമായിരുന്നു എന്നത് യാദൃശ്ചികത. ഗ്രോ വാസുവിന്റെ ജയിൽവാസം 23 ദിവസം പിന്നിട്ടപ്പോഴാണ് കണ്ണൂരിൽ നിന്ന് കരിങ്കൽകുഴി കൃഷ്ണനെത്തിയത്. ആകസ്മികമെന്നോണം ഈ കൂടിക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ ജയിലിൽ ഗ്രോ വാസുവിനെ കാണാനെത്തിയ പഴയ നക്സൽ നേതാവ് കെ.അജിതയുമുണ്ടായിരുന്നു. അഴികൾപ്പുറവും ഇപ്പുറത്തുമായി അവർ നിന്നു; ഗ്രോ വാസുവും കരിങ്കൽക്കുഴി കൃഷ്ണനും. എന്തേ പോന്നതെന്ന് ഗ്രോ വാസു. മുഖത്തെ മായാത്ത ചിരിയോടെ കൃഷ്ണന്റെ മറുചോദ്യം – ‘ആരോഗ്യമെങ്ങനെ?’ പത്രവും പുസ്തകവും ഇതിനകത്തു കിട്ടുന്നുണ്ടല്ലോയെന്ന അന്വേഷണവും ഒപ്പം.

ഗ്രോ വാസുവും നക്സലൈറ്റ് അജിതയും. (ഫയൽ ചിത്രം∙മനോരമ)

തുടർന്ന് വ്യാജ ഏറ്റമുട്ടലിൽ 8 പേരെ കൊന്നൊടുക്കിയതിലെ ക്രൂരതയിലേക്കും നീതികേടിലേക്കും വാസു കടന്നു. ആറു മിനിറ്റിലെ കൂടിക്കാഴ്ചയിലുടനീളം സമകാലീന രാഷ്ട്രീയാന്തരീക്ഷത്തിലെ പൊരുത്തക്കേടുകളായിരുന്നു ഇരുവർക്കുമിടയിലെ സംഭാഷണത്തിൽ നിറഞ്ഞുനിന്നത്. അര നൂറ്റാണ്ടു മുമ്പ് സംസാരിച്ചുനിർത്തിയിടത്തുനിന്ന് ഇന്നലെ വീണ്ടും തുടങ്ങിയതുപോലെ അവർ സംസാരിച്ചു. പിന്നെ മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്തു പിരിഞ്ഞു.

ADVERTISEMENT

1971 ജൂൺ മുതൽ 1972 ഓഗസ്റ്റ് വരെയാണ് ഇരുവരും കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞത്. ജന്മിയായിരുന്ന കൃഷ്ണൻ നമ്പ്യാരുടെ വധക്കേസുമായി ബന്ധപ്പെട്ടായിരുന്നു അന്ന് കൊളച്ചേരി കരിങ്കൽകുഴി വി.കൃഷ്ണൻ എന്ന കരിങ്കൽകുഴി കൃഷ്ണൻ കണ്ണൂർ ജയിലിലായത്. ഇതേ സമയത്ത് തൃശിലേരി സംഭവവുമായി ബന്ധപ്പെട്ട കേസിൽ വാസുവും ജയിലിൽ അടയ്ക്കപ്പെട്ടിരുന്നു.

കരിങ്കൽകുഴി കൃഷ്ണൻ (ചിത്രം∙മനോരമ)

1955 മുതൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്ന കൃഷ്ണൻ പിന്നീട് നക്സൽ പ്രസ്ഥാനത്തിൽ ആകൃഷ്ടനായാണ് 1968 ൽ സിപിഐഎംഎൽ അംഗമാകുന്നത്. തുടർന്ന് സജീവമായി നക്സൽ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചു. കണ്ണൂരിലെ പറശ്ശിനിപുഴയിലെ തുരുത്തിൽ ചാരു മജുംദാറിന്റെ രഹസ്യയോഗം സഘടിപ്പിച്ചും മറ്റും അതു വളർന്നു. വർഗീസ് കണ്ണൂരിൽ പാർട്ടി ഓഫിസ് സെക്രട്ടറിയായിരുന്ന കാലത്ത് വി.കൃഷ്ണന് അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. കണ്ണൂർ ജയിൽവാസത്തിനുശേഷം ഗ്രോ വാസുവുമായി നിരന്തരബന്ധം പുലർത്തിയിരുന്ന അദ്ദേഹം പൊറ്റമ്മലിൽ വാസുവിന്റെ വീട്ടിലെത്തി കാണാറുമുണ്ടായിരുന്നു. കോവിഡ് വേളയിലാണ് സന്ദർശനം മുടങ്ങിയത്.

ഗ്രോ വാസുവിനെ സന്ദർശിക്കാനെത്തിയ കൃഷ്ണൻ ജയിലിലെ സന്ദർശനക്കാര്യത്തിലെ വിവേചനത്തെക്കുറിച്ച് രൂക്ഷമായി പ്രതികരിച്ചു. അടിയന്തരാവസ്ഥക്കാലത്തുപോലുമില്ലാത്ത നിയന്ത്രണങ്ങളാണ് ജയിലിൽ കഴിയുന്നവരെ കാണാൻ ഇപ്പോൾ ‍ഏർപ്പെടുത്തിയിരിക്കുന്നതെന്നും ഇതു മാറിയേ തീരൂവെന്നും ഇതിനെതിരേ ശബ്ദമുയർത്തണമെന്നും അദ്ദേഹം പറഞ്ഞു. കാണാനെത്തിയ ചങ്ങാതിയടക്കം എല്ലാവരോടും പക്ഷേ വാസു തന്റെ നിലപാട് ആവർത്തിച്ചു കൊണ്ടേയിരിക്കുകയാണ്. തന്റെ ജാമ്യത്തിനായി ആരും ശ്രമിക്കേണ്ടതില്ലെന്നും എട്ടു  പേരെ വെടിവച്ചു കൊന്ന ഭരണകൂട ഭീകരതയ്ക്കെതിരെയാണ് നടപടിയെടുക്കേണ്ടതെന്നും വാസു പറയുന്നു.

∙ കാണാൻ സമരത്തിന്റെ ആള്

ADVERTISEMENT

ഗ്രോ വാസുവിനെ കാണാൻ ദിവസവും നൂറുകണക്കിനു പേരാണ് ജയിലിലേക്ക് എത്തുന്നത്. അനുമതി കിട്ടുന്നത് ചുരുക്കം പേർക്കുമാത്രം. കിട്ടാത്തവരാകട്ടെ എത്ര നേരം കാത്തിരിക്കാനും തയാർ. കാണാനെത്തുന്നതൊന്നും മാവോയിസ്റ്റ് ആഭിമുഖ്യമുള്ളവരോ സമരങ്ങളിൽ പങ്കു ചേർന്നവരോ അല്ല. അവരിൽ പലർക്കും തങ്ങളുടെ വാസുവേട്ടൻ എന്തിനുവേണ്ടി ജയിലിൽ കഴിയുന്നു എന്നുതന്നെ അറിയില്ല. ജയിലിനകത്തു കഴിയുന്നതിലേക്കു നയിച്ച അദ്ദേഹത്തിന്റെ നിലപാടുതറയെക്കുറിച്ച് അവരെ ബോധ്യപ്പെടുത്താനാകുമെന്നും തോന്നുന്നില്ല. അവർക്കൊന്നും അതറിയേണ്ട കാര്യവുമില്ല. പക്ഷേ അവർക്കു വാസുവേട്ടനെ കാണണം, കാരണം ഇരുൾമൂടിയ അവരുടെ ജീവിതവഴിയിൽ വെളിച്ചമായി മുന്നിലെത്തിയത് ആ ജയിലിനകത്തു കഴിയുന്ന 94കാരനാണ്. അദ്ദേഹത്തെ കാണാനെത്തുകയെന്നത് ഗ്രോ വാസു ജയിലിൽ കഴിയുന്നുവെന്ന വേദനയിൽനിന്നുയിർകൊണ്ട പാരസ്പര്യമാണ്, സ്നേഹമാണ്. 

അട്ടപ്പാടി മഞ്ചക്കണ്ടിയിൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് കാർത്തികിന്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജിൽ നിന്ന് ഏറ്റുവാങ്ങിയതിനുശേഷം പൊട്ടികരയുന്ന അമ്മ മീനയെ ആശ്വസിപ്പിക്കുന്ന ഗ്രോ വാസു. (ചിത്രം:ജിജോ ജോൺ∙മനോരമ)

∙ എ.വാസു ഗ്രോ വാസു ആയത് എങ്ങനെ?

കോഴിക്കോട്ടെ കോമൺവെൽത്ത് ഫാക്‌ടറിയുടെ നെയ്‌ത്ത് വിഭാഗത്തിൽ 1946 ൽ തൊഴിലാളിയായി ചേരുമ്പോൾ വാസുവിന് വയസ്സ് 16. വെള്ളക്കാരായ മാനേജ്‌മെന്റ്, ഫാക്‌ടറിക്കകത്ത് തൊഴിലാളികളായ പുരുഷന്മാരും സ്‌ത്രീകളും തമ്മിലുള്ള കൂട്ടായ്‌മ തടയാൻ ഏർപ്പെടുത്തിയ ‘കുട്ടി തൊഴിലാളി’കളിൽ ഒരാളായിരുന്നു വാസു. നെയ്‌ത്ത് ഫാക്‌ടറിയിൽ സ്‌ത്രീകൾ ചുറ്റുന്ന നല്ലി പുരുഷന്മാരായ നെയ്‌ത്തുകാരുടെ കയ്യിൽ എത്തിച്ചു കൊടുക്കുന്ന ജോലി. (പുരുഷന്മാർ സ്‌ത്രീകളുടെ കയ്യിൽനിന്നു നേരിട്ട് നല്ലി ശേഖരിച്ചുകൂടെന്നായിരുന്നു അന്നത്തെ കമ്പനി വ്യവസ്‌ഥ). ഈ വിചിത്രമായ തൊഴിലിൽ ആറു മാസം പിന്നിട്ടപ്പോൾ വാസു കമ്പനിയിൽ സ്‌ത്രീ തൊഴിലാളികളുടെ കൂലി വർധനയ്‌ക്കായി നടത്തിയ സമരത്തിൽ പങ്കാളിയായി.

കോഴിക്കോട്ട് പി.കൃഷ്‌ണപിള്ള രൂപീകരിച്ച ആദ്യത്തെ നെയ്‌ത്ത് തൊഴിലാളി യൂണിയനിൽ അംഗമായ വാസു 1964 ൽ കമ്യൂണിസ്‌റ്റ് പാർട്ടി പിളരുന്നത് വരെ സംഘടനയുടെ നഗരത്തിലെ മുഖമായിരുന്നു. സ്‌ത്രീ തൊഴിലാളികളുടെ ദിവസക്കൂലി ഒന്നേകാൽ രൂപയിൽനിന്നു മൂന്നു രൂപയായി ഉയർത്താൻ മാനേജ്‌മെന്റിനെ പ്രേരിപ്പിച്ച 99 ദിവസം നീണ്ടു നിന്ന സമരത്തിന്റെ ആസൂത്രകനെന്ന നിലയിൽ പേരെടുത്തെങ്കിലും പാർട്ടിയിലെ ഭിന്നിപ്പും പിന്നീട് മാർക്‌സിസ്‌റ്റ് പാർട്ടിയിൽ ചേർന്നപ്പോഴുണ്ടായ തിക്‌താനുഭവങ്ങളും വാസുവിനെ നക്‌സലൈറ്റ് പ്രസ്‌ഥാനത്തോട് അടുപ്പിച്ചു.

1969 ൽ കോമൺവെൽത്തിലെ ജോലി രാജിവച്ച് നക്‌സലൈറ്റ് പ്രവർത്തനത്തിൽ മുഴുകി. തലശ്ശേരി- പുൽപ്പള്ളി സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചെങ്കിലും കുറ്റ്യാടി സ്‌റ്റേഷൻ ആക്രമണത്തിൽ പങ്കാളിയായിരുന്നില്ല. അതേ അവസരത്തിൽ തൃശ്ശിലേരി അക്രമണത്തിൽ വർഗീസിനോടൊപ്പമുണ്ടായിരുന്നു. ഈ കേസിൽ ഏഴര വർഷം കണ്ണൂർ ജയിലിലെ സിംഗിൾ സെല്ലിൽ കഠിന തടവ് അനുഭവിച്ചു. ശിക്ഷ കഴിഞ്ഞു വരുമ്പോഴേക്കും സാഹസികമായ പാർട്ടി പ്രവർത്തനത്തോട് മിക്കവാറും അകന്നു കഴിഞ്ഞിരുന്നു. നേരത്തേ പൊലീസിൽനിന്നു നേരിട്ട കൊടിയ മർദനത്തെ തുടർന്ന് ശാരീരികമായി അവശനായ വാസു 1980 ൽ നക്‌സലൈറ്റ് പ്രസ്‌ഥാനത്തോട് വിട പറഞ്ഞു.

കോഴിക്കോട് കണ്ട നിരവധി തൊഴിൽ സമരങ്ങളിൽ മർദനമേൽക്കുകയും പല തവണ ജയിൽവാസമനുഭവിക്കുകയും ചെയ്‌ത വാസു, നക്‌സലിസം ഉപേക്ഷിച്ച് ഏറെ വൈകാതെ മാവൂർ ഗ്വാളിയോർ റയോൺസിൽ ‘ഗ്വാളിയർ റയോൺസ് ഓർഗനൈസേഷൻ ഓഫ് വർക്കേഴ്സ് (ഗ്രോ)’ യൂണിയൻ രൂപീകരിച്ചു. നിരവധി യൂണിയനുകളുള്ള കമ്പനിയിൽ ഏറെ സമരങ്ങൾ നടത്തി കുഴഞ്ഞ തൊഴിലാളി പ്രവർത്തകരിൽ ഒരു വിഭാഗം വാസുവിന്റെ നേതൃത്വത്തിൽ പുതിയ സമരമുഖം തുറന്നു. സെക്രട്ടേറിയറ്റ് നടയിലും കോഴിക്കോട് മെഡിക്കൽ കോളജിലുമൊക്കെ നിരാഹാര സത്യഗ്രഹം നടത്തി. മെഡിക്കൽ കോളജിൽ 26 ദിവസം മോയിൻ ബാപ്പുവിനോടൊപ്പം നടത്തിയ ഉപവാസത്തിൽ മരിച്ചു പോകുമെന്ന ഘട്ടത്തിലാണ് പ്രശ്‌നം തീർക്കാൻ സർക്കാർ മുന്നോട്ടു വന്നത്. സമരം തീർന്ന് യൂണിയനുകളും ഒടുവിൽ റയോൺസ് ഫാക്‌ടറി തന്നെയും ഇല്ലാതായെങ്കിലും യൂണിയന്റെ പേരിൽ ഇപ്പോഴും വാസു അറിയുന്നു.- ഗ്രോ വാസു.

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം ഏറ്റുവാങ്ങുന്ന ഗ്രോ വാസു. (ഫയൽ ചിത്രം∙മനോരമ)

നക്സൽ പ്രസ്ഥാനത്തോട് വിട പറഞ്ഞെങ്കിലും നക്സൽ ആശയങ്ങളുമായി പ്രവർത്തിച്ചിരുന്ന ഒരാൾക്ക് ജോലി കൊടുക്കാൻ ആരും തയാറായിരുന്നില്ല. സംഘടനയുടെ പേരിൽ ആരുടെ മുന്നിലും കൈനീട്ടരുതെന്ന് വാസു ഉറപ്പിച്ചിരുന്നു. സ്വന്തം വരുമാനം കണ്ടെത്തി ജീവിക്കാൻ കുട നിർമിച്ചു വിൽക്കാം എന്നത് വാസു നാൽപ്പത്തെട്ടാം വയസ്സിൽ എടുത്ത തീരുമാനമാണ്. പാർട്ടി പ്രവർത്തകനായിരുന്ന കാലത്ത് കുട നിർമാണത്തിൽ ലഭിച്ച പരിശീലനമായിരുന്നു പിൻബലം. ഇത്രയും വർഷങ്ങളായിട്ടും അത് തുടർന്നു. കാലങ്ങളായി വാസുവേട്ടന്റെ ‘മാരിവിൽ’ കുട മാത്രം തേടി എത്തുന്നവരുണ്ട്. അത് നിലപാട് കൂടിയാണെന്ന് വാസു പറയും.

∙ എന്താണ് മാവോയിസ്റ്റ് കൊലപാതക കേസ്?

2016 നവംബര്‍ 24 ന് നിലമ്പൂരിലെ കരുളായിയിലും, 2019 മാര്‍ച്ച് 6 ന് വയനാട്ടിലെ വൈത്തിരിയിലും, 2019 ഒക്ടോബര്‍ 28, 29 തിയതികളില്‍ അട്ടപ്പാടിയിലെ മഞ്ചിക്കണ്ടിയിലും, 2020 നവംബര്‍ 3ന് വയനാട് പടിഞ്ഞാറത്തറയിലെ വാളാരംകുന്നിലുമായി കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ എട്ടു മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത് എന്നാണു കണക്ക്. ഉത്തരേന്ത്യയിലെയും അയൽ സംസ്ഥാനങ്ങളിലെയും വ്യാജ ഏറ്റുമുട്ടല്‍ കേസുകൾക്കു നേരെ അമ്പരപ്പോടെ നോക്കിയിരുന്ന കേരളത്തിന്റെ നെഞ്ചിലായിരുന്നു മാവോയിസ്റ്റ് വേട്ടയുടെ വെടി പൊട്ടിയത്. ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്ത കേസുമായി ബന്ധപ്പെട്ട മാവോയിസ്റ്റ് കൊലപാതകങ്ങൾ നടക്കുന്നത് 2016 ലാണ്.

ഗ്രോ വാസുവിനെ കുന്നമംഗലം കോടതിയിൽ എത്തിച്ചപ്പോൾ (ഫയൽ ചിത്രം∙മനോരമ)

2016 നവംബറില്‍ നിലമ്പൂര്‍ കരുളായി വനമേഖലയിൽ മാവോവാദി കേന്ദ്ര കമ്മിറ്റിയംഗം കൃഷ്ണഗിരി ചെട്ടിയാന്‍പടി അംബേദ്കര്‍ കോളനി സ്വദേശി കുപ്പുസ്വാമി എന്ന ദേവരാജന്‍, ചെന്നൈ സ്വദേശിനി അജിത പരമേശന്‍ എന്നിവർ കൊല്ലപ്പെട്ടു. ഇവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോൾ ഗ്രോ വാസു അടക്കമുള്ളവര്‍ മോര്‍ച്ചറിക്ക് മുന്നില്‍ തടിച്ചുകൂടിയെന്നും മാർഗതടസ്സം സൃഷ്ടിച്ചു എന്നുമാണ് കേസ്. ഈ കൊലപാതകങ്ങൾ എല്ലാം വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ആണെന്നും അന്വേഷണം വേണമെന്നുമായിരുന്നു ഗ്രോ വാസു അടക്കമുള്ളവരുടെ ആവശ്യം. സമരങ്ങളെ ഹൈജാക്ക് ചെയ്യുന്നതിൽ കേമന്മാർ മാർക്സിസ്റ്റുകാർ ആണെന്നും വാസു പ്രതികരിച്ചിരുന്നു.

പാചകത്തൊഴിലാളികളുടെ കലക്ടറേറ്റ് ധർണയിൽ സംസാരിക്കുന്ന ഗ്രോ വാസു. (ചിത്രം∙മനോരമ)

∙ ജയില്‍ വാസം സമരമാണ്

2016 ൽ നടന്ന സംഭവത്തിൽ കേസെടുക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തപ്പോൾ പിഴയടക്കാൻ താൻ തയാറല്ല എന്നായിരുന്നു വാസുവിന്റെ മറുപടി. ജാമ്യം വേണ്ടെന്ന് നിലപാട് എടുത്തതോടെ റിമാൻഡ് ചെയ്ത് കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റിയത് ജൂലൈ 29‌ന്. നിസ്സാരമായി ജാമ്യം കിട്ടാൻ ഇടയുണ്ടെങ്കിലും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഭരണകൂട ഭീകരത മറയ്ക്കാനുള്ള നീക്കത്തോട് പകരം വേണ്ടെത് പോരാട്ടമാണെന്ന് വാസു ആവർത്തിക്കുകയും ചെയ്തതോടെ 94–ാം വയസ്സിലും ജയിൽവാസത്തിന് വഴിയൊരുങ്ങി. രണ്ടാഴ്ചത്തെ റിമാൻഡിനു ശേഷവും ജാമ്യം വേണ്ടെന്ന് വാസു ആവർത്തിച്ചതോടെ വിചാരണ എത്രയും വേഗം പൂർത്തിയാക്കാനാണ് ഇപ്പോൾ കോടതിയുടെ ശ്രമം.

മുൻപ് കോടതിയിൽ എത്തിച്ചപ്പോൾ മാധ്യമപ്രവർത്തകരോട് വാസു പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് എതിരെയായിരുന്നു ആ വിമർശനം. ആ വിമർശനം നടത്താൻ വാസുവിന് അവസരം കൊടുത്തതിന്റെ പേരിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർ നടപടി നേരിടാൻ ഒരുങ്ങുകയാണ്. ആ പശ്ചാത്തലത്തിലാണ് ഏറ്റവും ഒടുവിൽ ഗ്രോ വാസുവിനെ കോടതിയിൽ എത്തിച്ചപ്പോൾ തൊപ്പി കൊണ്ട് പൊലീസിന് മുഖം മൂടേണ്ടി വന്നതും. പ്രതികരണത്തിന് അവസരമുണ്ടായില്ലെങ്കിലും, ‘പശ്ചിമഘട്ട രക്തസാക്ഷികൾ സിന്ദാബാദ്, ഇൻക്വിലാബ് സിന്ദാബാദ്’ എന്നു മുദ്രാവാക്യം വിളിക്കാൻ വാസുവിന് ആരുടേയും അനുവാദം വേണ്ടി വന്നില്ല. സെപ്റ്റംബർ നാലിനാണ് ഇനി കേസ് പരിഗണിക്കുക. ആദ്യം മുതൽ പിന്തുണയുമായി ഒപ്പമുള്ള സാംസ്കാരിക പ്രവർത്തകർ വിവിധ കേന്ദ്രങ്ങളിൽ തിരുവോണത്തിന് ഉപവാസമിരിക്കുന്നുണ്ട്.

 

English Summary : GROW Vasu Meets Naxalite Krishnan After 51 Years in Jail