സൂര്യാഘാതത്തെ തുടർന്നുള്ള ദേഹാസ്വാസ്ഥ്യം കാരണം ആശുപത്രിയിലായതു പാവപ്പെട്ട കർഷകനോ തെരുവോരത്തു കൂടി നടന്നിരുന്ന പേരറിയാത്ത ഒരു നാടോടിയോ അല്ല. ഇസ്രയേൽ പ്രധാനമന്ത്രിയാണ്. ബെന്യാമിൻ നെതന്യാഹു എന്ന പ്രധാനമന്ത്രിയുടെ അധികാരവും ശക്തിയും നമുക്ക് ഊഹിക്കാവുന്നതേയൂള്ളൂ. 2023 ജൂലൈയിൽ, ഇസ്രയേൽ നഗരമായ ഗലീലിയിൽ അവധിക്കാല വിശ്രമത്തിലിരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിനു ക്ഷീണം തോന്നിയത്. ഗലീലിയിലെ പകൽതാപനില 38 ഡിഗ്രി സെൽഷ്യസാണ്. ഇതാവാം പ്രധാനമന്ത്രിക്ക് ഉഷ്ണതരംഗമേൽക്കാൻ കാരണം. ഡൽഹിയിലോ പഞ്ചാബിലോ ഒഡീഷയിലോ ഉള്ള കർഷകൻ ഇത്തരം സമയങ്ങളിൽ ധാരാളം വെള്ളം കുടിച്ചും ഉള്ളി കഴിച്ചും തലവഴി പഴന്തുണി ചുറ്റിയുമാണ് രക്ഷപ്പെടുന്നതെന്നും നമുക്കറിയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെയിലത്ത് അധികം ഇറങ്ങി നടക്കരുതെന്നും ധാരാളം വെള്ളം കുടിക്കണമെന്നും ആശുപത്രി കിടക്കയിൽനിന്ന് അദ്ദേഹം ജനങ്ങളോട് പറയുന്ന വിഡിയോയും പുറത്തുവന്നിരുന്നു. എല്ലാ സുഖസൗകര്യങ്ങളും സുരക്ഷയും സ്വന്തം ഡോക്ടറും ആരോഗ്യസംരക്ഷണത്തിനു സ്വന്തം മെഡിക്കൽ സംഘവുമൊക്കെയുള്ള ഇസ്രയേൽ പ്രധാനമന്ത്രിയെ തളർത്താമെങ്കിൽ സാധാരണക്കാർക്ക് ഈ തീവ്രപ്രകൃതിക്ഷോഭത്തിനു മുൻപിൽ പിടിച്ചുനിൽക്കാനാവുമോ?  അന്തരീക്ഷ താപനില ഉയർന്നതിനെ തുടർന്നുണ്ടായ നിർജലീകരണമാണ് നെതന്യാഹുവിനെ ബാധിച്ചതെന്നാണു കണ്ടെത്തിയത്. 

കാബിനറ്റ് യോഗത്തിനെത്തുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു (Photo by ABIR SULTAN / POOL / AFP)
ADVERTISEMENT

നീതിന്യായ രംഗത്ത് സമഗ്രമാറ്റങ്ങൾ കൊണ്ടുവരാനുള്ള നെതന്യാഹുവിന്റെ നീക്കത്തിനെതിരെ ഇസ്രയേലിലെ ജനങ്ങൾ പ്രക്ഷോഭത്തിലാണ്. ഇസ്രയേലിൽ ഏറ്റവും കൂടുതൽ അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രികൂടിയായ നെതന്യാഹു അഴിമതി ആരോപണങ്ങളെ തുടർന്നു വിചാരണ നേരിടുന്നുമുണ്ട്. 73 വയസ്സുള്ള, ആരോഗ്യവാനും ഊർജസ്വലനുമായ പ്രധാനമന്ത്രിയെ അത്യാഹിതത്തിലാക്കിയ താപാഘാതം ലാഘവത്തോടെ കാണേണ്ട ഒന്നല്ല. പക്ഷേ ലോക രാഷ്ട്രങ്ങൾ ഇപ്പോഴും ഗൗരവമായെടുക്കാത്ത ഒരു നിശ്ശബ്ദ അന്തകനാണ് ആഗോളതാപനവും കാലാവസ്ഥാ മാറ്റവും. താപനഫലമായ ഉഷ്ണക്കാറ്റ് മനുഷ്യരാശിയെ നോട്ടമിട്ടു കഴിഞ്ഞു. മഴയും പ്രളയവും മറ്റൊരു വഴിക്ക്. 

∙ നിഷേധിച്ചില്ലാതാക്കാൻ പറ്റാത്ത ആഗോള താപനം 

ലോകമെങ്ങും കാലാവസ്ഥാ മാറ്റവും ആഗോളതാപനവും വർധിക്കുന്നതിന്റെ ഫലമായി അന്തരീക്ഷ താപനില ഉയരുമെന്ന് യുഎന്നും കാലാവസ്ഥാ– പരിസ്ഥിതി ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവർത്തകരുമൊക്കെ പറയുന്നതിനെ ഉന്നത ഭരണാധികാരികൾ മുഖവിലയ്ക്കെടുക്കാറില്ല. അതൊക്കെ മാധ്യമങ്ങളുടെയും കപട പരിസ്ഥിതിവാദികളുടെയും ആശങ്കയാണെന്നു പറഞ്ഞ ഭരണാധികാരിയാണ് മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താപനില കുറയ്ക്കാനുള്ള രാജ്യാന്തര കാലാവസ്ഥാ കരാറുകളിൽനിന്നെല്ലാം ട്രംപിന്റെ കാലത്ത് യുഎസ് പിൻവാങ്ങുകവരെ ചെയ്തു.

കടുത്ത ചൂടിൽ നിന്നും രക്ഷ തേടി പൊതുടാപ്പിൽനിന്നു വെള്ളം കുടിക്കുന്നവർ. ഇറ്റലിയിൽനിന്നുള്ള കാഴ്ച (File Photo by Andreas SOLARO / AFP)

∙ യുഎസും യുറോപ്പും വീണ്ടും ചൂടിലേക്ക് 

ADVERTISEMENT

യുഎസിലെ അരിസോണയിൽ തുടർച്ചയായ 15 ദിവസമാണ് പകൽതാപനില 43 ഡിഗ്രി സെൽഷ്യസിനു മുകളിലെത്തിയത്. 2023 ജൂലൈയിലായിരുന്നു ഇത്. ജപ്പാന്റെ കിഴക്കൻ മേഖലയിൽ ഒരു ഘട്ടത്തിൽ ചൂട് ഉയർന്നത് 39 ഡിഗ്രി സെൽഷ്യസ്. സ്പെയിൻ തലസ്ഥാനമായ മാഡ്രിഡിൽ ചൂട് 35 ഡിഗ്രി. ലാ പാമ എന്ന ദ്വീപിൽ കാട്ടുതീ പടർന്നു പിടിച്ചു. ഹവായി ദ്വീപസമൂഹങ്ങളിലെ കാട്ടുതീ അണയ്ക്കാനാതെ പോയതും നാം കണ്ടതാണ്. ഇറ്റലിയിലെ സിസിലിയിൽ താപനില 46 ഡിഗ്രിയെത്തുമെന്നായിരുന്നു മുന്നറിയിപ്പ്. റോമിൽ 40 ഡിഗ്രി വരെയും!

യുഎസിൽ കാട്ടുതീയിൽ വ്യാപക നാശനഷ്ടമുണ്ടായ ഹവായിയിലെ പ്രദേശം (Photo by Mandel NGAN / AFP)

∙ വിവിഐപികളെ ഞെട്ടിച്ച് ഇന്ദ്രപ്രസ്ഥത്തിൽ പ്രളയം 

ഇന്ത്യയിലേക്കു വന്നാൽ ഡൽഹിയിൽ അടുത്തിടെ യമുന നദി  45 വർഷത്തിനിടയിലെ ഏറ്റവുമുയർന്ന പ്രളയത്തിനാണ് സാക്ഷ്യം വഹിച്ചത്. ജലനിരപ്പ് 207.55 മീറ്ററായി ഉയർന്നു. അപകടനിരപ്പായ 205.33 മീറ്ററിനേക്കാൾ 2.22 മീറ്റർ അധികജലം ഒഴുകിയെത്തി. 1978 സെപ്റ്റംബർ ആറിനായിരുന്നു ഇതിനു മുൻപ് ഇത്രയും ജലം ഉയർന്നതെന്ന് (207.49) കേന്ദ്ര ജല കമ്മിഷൻ രേഖകളിൽ പറയുന്നു. 2023 ജൂലൈ 10 മുതൽ ജലസേചന– പ്രളയനിയന്ത്രണ വകുപ്പ് ബോട്ടുകൾ രംഗത്തിറക്കിയത് കൗതുക കാഴ്ചയായിരുന്നു. നാലു വശവും കരകളാൽ ചുറ്റപ്പെട്ട (land locked) ഡൽഹിയിൽ ബോട്ട് സർവീസോ? അതെ. 2500 പ്രളയ അഭയാർഥി ക്യാംപുകളും തുറന്നതോടെ ഡൽഹി നമ്മുടെ കുട്ടനാട് പോലെയായി. 

യമുനയിലേക്കു തുറക്കുന്ന ഓടകളിലൂടെ പ്രളയ ജലം നഗരത്തിലേക്കു കയറി. റെഡ് ഫോർട്ട് മുതൽ രാജ്ഘട്ട് വരെ പ്രളയജലത്തിനടിയിലാപ്പോൾ ഈ തലമുറയിലാരും കണ്ടിട്ടില്ലാത്തത്ര വെള്ളപ്പൊക്കത്തിനാണ് ഇന്ദ്രപ്രസ്ഥം സാക്ഷ്യം വഹിച്ചത്. ഡൽഹി സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാർട്ടിയും കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരും തമ്മിൽ പ്രളയത്തിന്റെ കാരണങ്ങളെയും പരിഹാരമാർഗങ്ങളെയും ചൊല്ലി തർക്കമുയർന്നതും രാജ്യം കൗതുകത്തോടെയാണ് കണ്ടത്. 

യമുനയിലെ പ്രളയം. ഫയൽ‌ ചിത്രം: ജോസ്‌കുട്ടി പനയ്ക്കൽ∙ മനോരമ
ADVERTISEMENT

സുപ്രീംകോടതി ഉൾപ്പെടെയുള്ള പ്രദേശങ്ങൾക്കു ചുറ്റും പ്രളയജലം നാവുനീട്ടിയെത്തിയപ്പോഴാണ് തലസ്ഥാനം ഞെട്ടിയത്. ഹരിയാനയിലെ ഹാത്‌നികുണ്ടിൽനിന്നുള്ള കനാൽ കൈവഴി യുപി ഭാഗത്തേക്കുള്ളത് ഉണങ്ങി വരണ്ടുകിടക്കുമ്പോൾ ഡൽഹിയിലേക്കുള്ളതു കവിഞ്ഞൊഴുകുകയാണ്. ഇതും ചില സൂചനകളിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ട്. എന്നാൽ ഹരിയാന കൂടുതൽ ജലം തുറന്നു വിട്ടതു മാത്രമല്ല, പ്രളയത്തിനു പിന്നിൽ സ്ഥലം കൈയേറ്റത്തിനുമുണ്ട് വലിയൊരു പങ്ക് എന്നും പരിസ്ഥിതി പ്രവർത്തകർ പറയുന്നു. 

ഡൽഹിയിലെ പ്രളയ നീർത്തട വിസ്തൃതി 9700 ഹെക്ടറിൽനിന്ന് 6500 ഹെക്ടറായി ചുരുങ്ങി. വസിരാബാദ്, ഓക്‌ല എന്നീ ബാരേജുകൾക്കിടയിലെ 22 കി.മീ. ദൂരത്തിനിടെ ഡൽഹി ഡവലപ്മെന്റ് അതോറിറ്റിയുടെ മാസ്റ്റർ പ്ലാനിൽതന്നെ 26 പാലങ്ങളും 3 തടയണകളും യമുനയുടെ പ്രളയസമതലത്തിലാണ് നിർമിച്ചിരിക്കുന്നതെന്നു സമ്മതിക്കുന്നു. 1982 ലെ ഏഷ്യൻ ഗെയിംസ് വേളയിലാണ് യമുനയുടെ പ്രളയസമതലങ്ങളിലേക്കുള്ള കടന്നുകയറ്റം ആരംഭിക്കുന്നത്. കളിക്കാർക്ക് താമസിക്കാൻ അന്നു നിർമിച്ച കെട്ടിടം ഇന്ന് ഡൽഹി സെക്രട്ടേറിയറ്റാണ്.  കേരളത്തിൽ ജലവിഭവ വകുപ്പ് കുളം നികത്തി ആസ്ഥാനം നിർമിച്ചതുപോലെയൊരു വിരോധാഭാസം. 

ഡൽഹിയിലെ പ്രളയകാല ദൃശ്യങ്ങളിലൊന്ന്. ഫയൽ ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ

1970 വരെ മഴക്കാലം കഴിഞ്ഞാലുടൻ യമുനയുടെ തീരത്ത് വലിയ മണൽത്തിട്ടകൾ തെളിയുമായിരുന്നു. അവിടെ കുട്ടികൾ കളിച്ചു തിമിർത്തതെല്ലാം പോയ തലമുറകളുടെ ഓർമയിൽ കുളിർക്കാറ്റായി ഇപ്പോഴുമുണ്ട്. നൂറു വർഷം മുൻപ് പൗരാണിക ഭംഗിയോടെയും പ്രൗ‍ഢിയോടെയുമാണ് യമുനാനദി ഡൽഹിയിലൂടെ ഒഴുകിയിരുന്നത്. റോഡുകളും പാലങ്ങളും മെട്രോയുമെല്ലാം വന്ന് നഗരം വളർന്നതോടെ പ്രകൃതിദത്തമായ ഭംഗികളെല്ലാം അസ്തമിച്ചുപോയി. നഗരം കോൺക്രീറ്റിന്റെ നിസ്സംഗതയിൽ ശ്വാസം മുട്ടാൻ തുടങ്ങി. 

2019 ൽ യമുനയുടെ തടത്തിൽ നിർമാണ മാലിന്യങ്ങൾ സംസ്കരിക്കാൻ 45 ഏക്കറാണ് സർക്കാർ അനുവദിച്ചത്. തുടർന്ന് പരിസ്ഥിതി പ്രവർത്തകർ ദേശീയ ഹരിത ട്രൈബ്യൂണലിനു പരാതി നൽകി. 2041 ലേക്കുള്ള ഡൽഹി മാസ്റ്റർ പ്ലാനിൽ 9700 ഹെക്ടർ വിസ്തൃതിയിൽ കിടക്കുന്ന സീറോ സോൺ എന്നാണ് യമുനയെ വിശേഷിപ്പിച്ചിരിക്കുന്നത്. പല്ലാ എന്ന സ്ഥലത്താണ് യമുന ഡൽഹി നഗരത്തിലേക്കു കടക്കുന്നത്. ഏകദേശം 52 കിലോമീറ്റർ സഞ്ചരിച്ച് ജെയ്ത്പുർ എന്ന ഗ്രാമം എത്തുമ്പോഴേക്കും ഡൽഹിയുടെ പരിധി അവസാനിക്കും. 

ഡൽഹിയിൽ യമുന കരകവിഞ്ഞുണ്ടായ പ്രളയജലം ശാന്തിവന്‍ മഹാത്മാഗാന്ധി മാർഗിൽ എത്തിയപ്പോൾ വെള്ളത്തിൽ കളിക്കുന്നവർ. ചിത്രം : ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

യമുനയെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ പരിസ്ഥിതി പോരാളി, ഈയിടെ അന്തരിച്ച അനുപം മിശ്ര ഒരിക്കൽ ഇങ്ങനെ എഴുതി: ‘‘ഒരു നദിയെ സംബന്ധിച്ച് 75, 100, 150 വർഷങ്ങളെന്നു പറയുന്നത് വലിയ കാലഘട്ടമൊന്നുമല്ല. കുസൃതികുട്ടികളെപ്പോലെ ഒന്നുമറിയാത്ത മനുഷ്യർ അവളുടെ മടിത്തട്ടും കവർന്ന് വിജയമാഘോഷിക്കുകയാണ്. പക്ഷേ നദി ഇതെല്ലാം തിരിച്ചു ചോദിക്കുന്ന ഒരു ദിവസം വരും. അന്ന് വിജയ് ചൗക്ക് വരെ വെള്ളത്തിലായെന്നു വരാം.’’ 

∙ വനസംരക്ഷണ നിയമത്തിന്റെ കടയ്ക്കലും കത്തി

2023 മാർച്ചിൽ പാർലമെന്റിൽ അവതരിപ്പിച്ച വനസംരക്ഷണ നിയമ (1980) ഭേദഗതി ബിൽ ഈ വർഷകാല സമ്മേളനത്തിൽ പാർലമെന്റിൽ പാസാക്കിയെടുക്കാനിരിക്കെയാണ് യമുനാ നദിയുടെ ഈ ഓർമപ്പെടുത്തൽ എന്നതും ഓർക്കണം. ബിൽ സിലക്റ്റ് കമ്മിറ്റിക്ക് വിട്ടു പാസാക്കി എടുക്കാനാണു സർക്കാർ ശ്രമം. ഈ സമിതിയിൽ ഒരാൾ ഒഴികെ എല്ലാവരും ഭരണകക്ഷിയെ പിന്തുണയ്ക്കുന്ന എംപിമാരാണ്. 1950 മുതൽ 80 വരെയുള്ള 30 വർഷത്തിനിടെ രാജ്യത്ത് 42 ലക്ഷം ഹെക്ടർ വനമാണ് വെട്ടിമാറ്റിയത്. ഇതു മനസ്സിലാക്കിയ ഭരണാധികാരികളും നിയമജ്ഞരും 1980 ൽ വനസംരക്ഷണ നിയമം പാസാക്കി.

കടുത്ത ചൂടിൽനിന്നു രക്ഷ നേടാൻ ഇറ്റലിയിൽ മുഖം തുണികൊണ്ടു മറച്ച് യാത്ര ചെയ്യുന്ന യുവതി (File Photo by Piero CRUCIATTI / AFP)

ഇതിനു ശേഷമുള്ള 40 വർഷത്തിനിടയിലെ കണക്കെടുത്താൽ 1980– 2020 കാലത്ത് വെട്ടിമാറ്റിയ വനത്തിന്റെ വിസ്തൃതി 15 ലക്ഷം ഹെക്ടറായി ചുരുങ്ങി. വനനാശത്തിന്റെ തോത് ഇങ്ങനെ ചുരുക്കി രാജ്യത്ത് ഇത്രയുമെങ്കിലും സംരക്ഷിത വനവും അനുബന്ധ വനവും നിലനിർത്താൻ കഴിഞ്ഞത് 1980ലെ വനസംരക്ഷണ നിയമത്തിന്റെ ബലത്തിലാണ്. എൺപതുകളിൽ കാലാവ്ഥാ മാറ്റത്തെക്കുറിച്ച് വലിയ അവബോധമില്ലാതിരുന്ന കാലത്തും രാജ്യം പ്രകടിപ്പിച്ച ദീർഘവീക്ഷണത്തെ നമിക്കാതെ വയ്യ. 

കാലാവസ്ഥാ മാറ്റത്തിന്റെ ദുരിതക്കൈകൾ പെയ്തിറങ്ങിയിട്ടും 2018–19 കാലത്തു മാത്രം വെട്ടിവെളുപ്പിച്ച വനം 90,000 ഹെക്റായിരുന്നു. 2020 ൽ മാത്രം വനേതര ആവശ്യങ്ങൾക്കായി വനഭൂമി ലഭ്യമാക്കാൻ വന്ന 367 ശുപാർശകൾക്ക് അംഗീകാരം നൽകി. ഇതിലൂടെ 14,855 ഹെക്ടർ വനമാണ് നഷ്ടമായത്. 11 ഹെക്ടറിൽ താഴെ വരുന്ന മൂന്ന് അപേക്ഷകൾ മാത്രമാണ് തള്ളിയത്. വനഭൂമി വനേതര ആവശ്യങ്ങൾക്കു വിട്ടുകൊടുക്കാതിരിക്കാനായി നിയമിക്കപ്പെട്ട ഉപദേശക സമിതി നോക്കുകുത്തി മാത്രമായി. 

വലിയ റോഡുകളുടെ വശങ്ങൾ, റെയിൽവേ ലൈനുകളുടെ വശങ്ങൾ, രാജ്യ അതിർത്തിയിൽനിന്ന് 100 കിലോമീറ്റർ വരെ അകത്തേക്കുള്ള വനങ്ങൾ എന്നിവിടങ്ങളിൽ വികസന പ്രവർത്തനം നടത്താൻ വനസംരക്ഷണ നിയമ ഭേദഗതിയനുസരിച്ച് ഇനി തടസ്സമില്ല. ഇക്കോ ടൂറിസം, മൃഗശാലകൾ തുടങ്ങിയവയുടെ വികസത്തിനായും വനഭൂമി വിട്ടുകൊടുക്കാം. ഇതിലേറെ അപകടകരം സർക്കാർ തീരുമാനമുണ്ടെങ്കിൽ ഏതു വനവു വിട്ടുകൊടുക്കാമെന്ന ഭേദഗതി നിർദേശമാണ്. 

Photo by Shutterstock

2030 ആകുമ്പോഴേക്കും 250 മുതൽ 300 കോടി ടൺ കാർബണിനെ വലിച്ചെടുക്കാൻ ശേഷിയുള്ള വനം വേണമെന്നും സർക്കാർ പറയുന്നു. പുതുതായി വച്ചുപിടിപ്പിക്കുന്ന വനങ്ങൾ യഥാർഥ കാർബൺ ശേഖരമാകണമെങ്കിൽ ആയിരക്കണക്കിനു വർഷത്തെ ജൈവപ്രവർത്തനം വേണമെന്നത് ആർക്കുമറിയാവുന്ന കാര്യമാണ്. പുരാതന വനം പുതിയ വനത്തെ അപേക്ഷിച്ച് 40 മടങ്ങ് കാർബൺ വലിച്ചെടുക്കും. തന്നെയുമല്ല, പകരമായി വളർത്തുന്ന സൃഷ്ടിത വനങ്ങളുടെ 24 ശതമാനം മാത്രമാണ് അവശേഷിക്കുന്നതെന്ന കണക്കും പുറത്തുവന്നിട്ടുണ്ട്.

1996 ലെ ശ്രദ്ധേയമായ ഗോദവർമ തിരുമുൽപ്പാട് കേസിൽ സുപ്രീം കോടതി വനത്തിനു നൽകിയ വിശാല നിർവചനത്തിന്റെ അന്തസത്തതന്നെ ചോർന്നു പോകാനും സാധ്യതയുണ്ട്. നിഘണ്ടുവിലെ നിർവചനത്തിന്റെ പരിധിയിൽ വരുന്ന ഏതു ഹരിത–ജൈവവൈവിധ്യ പ്രദേശവും വനമായി പരിഗണിക്കണമെന്നതാണ് ഈ കേസിലെ തുറന്ന വിധി. 2006 ലെ വനാവകാശ നിയമമാണ് വനപ്രദേശങ്ങളിൽ താമസിക്കുന്നവരുടെ നിലനിൽപ്പിന്റെ തന്നെ അടിസ്ഥാനം. ആദിവാസികൾ താമസിക്കുന്ന ഒരു വനാതിർത്തി പ്രദേശം ഖനന ലോബിക്കോ സഫാരി ടൂറിസം കമ്പനികൾക്കോ പ്രതിരോധ വകുപ്പിനോ കൊടുത്താൽ പിന്നെ ഈ പാവപ്പെട്ടവർക്ക് അവിടെ യാതൊന്നും ചെയ്യാനാവില്ല. 

Photo/Arranged

ഇന്ത്യൻ ഭരണഘടനയുടെ 48 എ വകുപ്പ് പറയുന്നത് ഇങ്ങനെയാണ്: പരിസ്ഥിതിയെ സംരക്ഷിച്ച് മെച്ചപ്പെടുത്താനും വനത്തെയും വന്യജീവികളെയും സംരക്ഷിക്കാനുമുള്ള ശ്രമങ്ങൾ ഉണ്ടാവുക എന്നത് രാജ്യത്തിന്റെ കടമയാണ്.  രാജ്യത്തെ നൂറോളം വരുന്ന മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഇതു സംബന്ധിച്ച അഭ്യർഥന എല്ലാ എംപിമാർക്കും അയച്ചുകൊടുത്തിരുന്നു. ടി. കെ. എ നായർ മുതൽ ഒട്ടേറെ പ്രമുഖ മലയാളി ഐഎഎസുകാരു ഇതിൽ ഒപ്പുവച്ചിട്ടുണ്ട്. 

English Summary: How Climate change and Extreme Weather Affects People all over the World- Explainer