നീണ്ട 19 വർഷം, ചിത്രലേഖയും ഭർത്താവും വാങ്ങിയത് 5 ഓട്ടോകൾ. അതിൽ നാലെണ്ണവും ഇപ്പോൾ അവരുടെ കൈവശമില്ല. ഒരെണ്ണം ചിലർ കത്തിച്ചു. കടബാധ്യത കൂടിയപ്പോൾ മറ്റുള്ളവ വിറ്റു. അവശേഷിച്ച ഓട്ടോയാകട്ടെ 2023 ഓഗസ്റ്റ് 25ന് രാത്രി കത്തിനശിക്കുകയും ചെയ്തു. ആ ഓട്ടോ ചിത്രലേഖയുടെ വീട്ടുമുറ്റത്തുതന്നെ കിടപ്പുണ്ട്. അതിനു നേരെ വിരൽ ചൂണ്ടി ചിത്രലേഖ പറയുന്നു ‘‘എന്നെ മാനസികമായി തളർത്താനാണ് അതിവിടെ ഇട്ടിരിക്കുന്നത്. ഓരോ ദിവസവും അത് കണ്ടുതന്നെ ഞാൻ ഉണരുകയും ഉറങ്ങുകയും ചെയ്യണമെന്ന വാശിയാണ് ചിലർക്ക്. കഴിഞ്ഞ ഓണത്തിന് പൂക്കളമിട്ട തറയിൽ ഇത്തവണ കത്തിയമർന്ന ഓട്ടോയുടെ കരിപ്പാടുകളായിരുന്നു’’, മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സ് തുറക്കുകയാണ് ചിത്രലേഖ.

നീണ്ട 19 വർഷം, ചിത്രലേഖയും ഭർത്താവും വാങ്ങിയത് 5 ഓട്ടോകൾ. അതിൽ നാലെണ്ണവും ഇപ്പോൾ അവരുടെ കൈവശമില്ല. ഒരെണ്ണം ചിലർ കത്തിച്ചു. കടബാധ്യത കൂടിയപ്പോൾ മറ്റുള്ളവ വിറ്റു. അവശേഷിച്ച ഓട്ടോയാകട്ടെ 2023 ഓഗസ്റ്റ് 25ന് രാത്രി കത്തിനശിക്കുകയും ചെയ്തു. ആ ഓട്ടോ ചിത്രലേഖയുടെ വീട്ടുമുറ്റത്തുതന്നെ കിടപ്പുണ്ട്. അതിനു നേരെ വിരൽ ചൂണ്ടി ചിത്രലേഖ പറയുന്നു ‘‘എന്നെ മാനസികമായി തളർത്താനാണ് അതിവിടെ ഇട്ടിരിക്കുന്നത്. ഓരോ ദിവസവും അത് കണ്ടുതന്നെ ഞാൻ ഉണരുകയും ഉറങ്ങുകയും ചെയ്യണമെന്ന വാശിയാണ് ചിലർക്ക്. കഴിഞ്ഞ ഓണത്തിന് പൂക്കളമിട്ട തറയിൽ ഇത്തവണ കത്തിയമർന്ന ഓട്ടോയുടെ കരിപ്പാടുകളായിരുന്നു’’, മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സ് തുറക്കുകയാണ് ചിത്രലേഖ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീണ്ട 19 വർഷം, ചിത്രലേഖയും ഭർത്താവും വാങ്ങിയത് 5 ഓട്ടോകൾ. അതിൽ നാലെണ്ണവും ഇപ്പോൾ അവരുടെ കൈവശമില്ല. ഒരെണ്ണം ചിലർ കത്തിച്ചു. കടബാധ്യത കൂടിയപ്പോൾ മറ്റുള്ളവ വിറ്റു. അവശേഷിച്ച ഓട്ടോയാകട്ടെ 2023 ഓഗസ്റ്റ് 25ന് രാത്രി കത്തിനശിക്കുകയും ചെയ്തു. ആ ഓട്ടോ ചിത്രലേഖയുടെ വീട്ടുമുറ്റത്തുതന്നെ കിടപ്പുണ്ട്. അതിനു നേരെ വിരൽ ചൂണ്ടി ചിത്രലേഖ പറയുന്നു ‘‘എന്നെ മാനസികമായി തളർത്താനാണ് അതിവിടെ ഇട്ടിരിക്കുന്നത്. ഓരോ ദിവസവും അത് കണ്ടുതന്നെ ഞാൻ ഉണരുകയും ഉറങ്ങുകയും ചെയ്യണമെന്ന വാശിയാണ് ചിലർക്ക്. കഴിഞ്ഞ ഓണത്തിന് പൂക്കളമിട്ട തറയിൽ ഇത്തവണ കത്തിയമർന്ന ഓട്ടോയുടെ കരിപ്പാടുകളായിരുന്നു’’, മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സ് തുറക്കുകയാണ് ചിത്രലേഖ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീണ്ട 19 വർഷം, ചിത്രലേഖയും ഭർത്താവും വാങ്ങിയത് അഞ്ച് ഓട്ടോകൾ. അതിൽ നാലെണ്ണവും ഇപ്പോൾ അവരുടെ കൈവശമില്ല. ഒരെണ്ണം ചിലർ കത്തിച്ചു. കടബാധ്യത കൂടിയപ്പോൾ മറ്റുള്ളവ വിറ്റു. അവശേഷിച്ച ഓട്ടോയാകട്ടെ 2023 ഓഗസ്റ്റ് 25ന് രാത്രി കത്തിനശിക്കുകയും ചെയ്തു. ആ ഓട്ടോ ചിത്രലേഖയുടെ വീട്ടുമുറ്റത്തുതന്നെ കിടപ്പുണ്ട്. അതിനു നേരെ വിരൽ ചൂണ്ടി ചിത്രലേഖ പറയുന്നു ‘‘എന്നെ മാനസികമായി തളർത്താനാണ് അതിവിടെ ഇട്ടിരിക്കുന്നത്. ഓരോ ദിവസവും അത് കണ്ടുതന്നെ ഞാൻ ഉണരുകയും ഉറങ്ങുകയും ചെയ്യണമെന്ന വാശിയാണ് ചിലർക്ക്. കഴിഞ്ഞ ഓണത്തിന് പൂക്കളമിട്ട തറയിൽ ഇത്തവണ കത്തിയമർന്ന ഓട്ടോയുടെ കരിപ്പാടുകളായിരുന്നു’’, മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സ് തുറക്കുകയാണ് ചിത്രലേഖ.

∙ ആരാണ് ചിത്രലേഖ?

ADVERTISEMENT

തൊഴിലെടുത്തു ജീവിക്കാൻ സിപിഎം അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് 122 ദിവസം കണ്ണൂർ കലക്ടറേറ്റിനു മുന്നിലും 47 ദിവസം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും നടത്തിയ സമരമാണ് പയ്യന്നൂർ എടാട്ട് സ്വദേശിനി ചിത്രലേഖയെ കേരളത്തിനു പരിചയപ്പെടുത്തുന്നത്. വടകരയിലെ സിപിഎം പ്രവർത്തകനായ ശ്രീഷ്കാന്തുമായി നടന്ന പ്രണയവിവാഹത്തെ പാർട്ടി എതിർത്തതിൽനിന്നാണ് സംഭവങ്ങളുടെ തുടക്കം. ദലിത് സമുദായത്തിൽപെട്ട ചിത്രലേഖയെ വിവാഹം കഴിക്കുന്നതിൽനിന്നു മറ്റൊരു സമുദായക്കാരനായ ശ്രീഷ്കാന്തിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതും ഭീഷണികൾ മുഴക്കിയതും, ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസിൽ പ്രധാന സ്ഥാനം വഹിക്കുന്ന, ശ്രീഷ്കാന്തിന്റെ കുടുംബാംഗം കൂടിയായ സിപിഎം നേതാവാണെന്ന് ചിത്രലേഖ ആരോപിക്കുന്നു. അങ്ങനെയാണ് വീടുകൾ തമ്മിലുണ്ടായ തർക്കങ്ങൾ പാർട്ടിയിലേക്ക് എത്തുന്നത്. സംഭവങ്ങളെത്തുടർന്ന് ശ്രീഷ്കാന്തിന് വടകരയിൽനിന്നു ചിത്രലേഖയുടെ നാടായ എടാട്ടേക്കു മാറേണ്ടിവന്നു.

∙ ഓട്ടോ കത്തിക്കുന്നു

സർക്കാർ പദ്ധതിവഴി ഓട്ടോ വാങ്ങി ഓടിക്കാൻ തുടങ്ങിയതോടെ എടാട്ടെ സിഐടിയു തൊഴിലാളികൾ എതിരായി. വണ്ടി സ്റ്റാൻഡിലിടാനോ ആളുകളെ കയറ്റാനോ സമ്മതിച്ചില്ല. പലപ്പോഴും വഴിയിൽ തടഞ്ഞുനിർത്തി ഓട്ടോ കുത്തിക്കീറി. ഇതിനിടെയാണ് 2005 ൽ ഓട്ടോ തീയിട്ടു നശിപ്പിക്കപ്പെടുന്നത്. ഇതു വലിയ വിവാദമായി. ആ കേസിൽ സാക്ഷിയായ ചിത്രലേഖയുടെ സഹോദരനെ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയാക്കി, അതോടെ കോടതിയിൽ അദ്ദേഹം മൊഴിമാറ്റിപ്പറഞ്ഞു. കേസ് പാർട്ടിക്ക് അനുകൂലമായി അവസാനിച്ചതോടെ ഭാരവാഹിത്വത്തിൽനിന്നു സഹോദരൻ പുറത്തായെന്ന് ചിത്രലേഖ പറയുന്നു.

∙ പുതിയ ഓട്ടോയിലേക്ക്

ADVERTISEMENT

ഓട്ടോ കത്തിനശിച്ച സംഭവം ചർച്ചയായതോടെ സന്നദ്ധ സംഘടനകളും വ്യക്തികളും സഹായവുമായെത്തി. അവരുടെ സഹായങ്ങൾ കൂട്ടിച്ചേർത്ത് ഓട്ടോ വാങ്ങി. അധികം വൈകാതെ ശ്രീഷ്കാന്തിന് ജനസമ്പർക്ക പരിപാടി വഴി ലഭിച്ച ചികിത്സാ സഹായവും വായ്പയും കൂട്ടിച്ചേർത്ത് മറ്റൊരു ഓട്ടോയും വാങ്ങി. എന്നാൽ ഓട്ടോകൾ ഓടിക്കാൻ സിപിഎം പ്രവർത്തകർ അനുവദിച്ചില്ല. ഭീഷണിയും ആക്രമണവും വ്യാപകമായതോടെ കണ്ണൂർ കലക്ടറേറ്റിന് മുന്നിലും സെക്രട്ടേറിയറ്റിന് മുന്നിലും ചിത്രലേഖ സമരം ചെയ്തു. ഒരൊറ്റ ആവശ്യം മാത്രം. ‘തൊഴിലെടുത്ത് ജീവിക്കാൻ അനുവദിക്കണം’. സമരത്തിനു ശേഷം എടാട്ടുനിന്ന് കണ്ണൂർ കാട്ടാമ്പള്ളിയിലെ വാടകവീട്ടിലേക്ക് താമസം മാറേണ്ടിവന്നിരുന്നു.

ചിത്രലേഖയുടെ ഓട്ടോറിക്ഷ കത്തുന്നതിന്റെ വിഡിയോ ദൃശ്യത്തിൽ നിന്ന് (Photo: Special Arrangement)

‌∙ ഓട്ടോ വീണ്ടും കത്തുന്നു

2023 ഓഗസ്റ്റ് 25ന് രാത്രി പതിനൊന്നോടെയാണ് പതിവ് ഓട്ടങ്ങൾക്ക് ശേഷം വീടിന്റെ മുറ്റത്ത് ഓട്ടോ പാർക്ക് ചെയ്തത്. പുലർച്ചെ 2ന് നാലു പേർ വിളിച്ചുണർത്തി ഓട്ടോ കത്തുന്നതായി അറിയിച്ചു. തീയണയ്ക്കാൻ മുന്നിൽനിന്ന ഇവർ താൻ പൊലീസിനെ വിളിക്കുന്നതു കേട്ട് സ്ഥലത്തുനിന്നു മുങ്ങിയതായി ചിത്രലേഖ പറയുന്നു. അതിലൊരാൾ‌ മുൻപ് വാടകവീട്ടിൽനിന്ന് തന്നെ ഇറക്കിവിടാൻ ശ്രമിച്ചവരിൽ പ്രധാനിയാണെന്നും മറ്റുള്ളവരെ ആദ്യമായാണു കാണുന്നതെന്നും തീയിട്ടത് ഇവരാണെന്നു സംശയിക്കുന്നതായും പരാതിയിൽ പറയുന്നു. ഓട്ടോ പൂർണമായും കത്തിനശിച്ചു. ആളിപ്പടർന്ന തീയിൽ വീടിന്റെ ടൈലുകൾ ഇളകിവീണു. സ്വിച്ച് ബോർഡ് ഉരുകി. ചിത്രലേഖയുടെയോ ഭർത്താവിന്റെയോ പേരിൽ വായ്പ ലഭിക്കാത്തതിനാൽ സഹോദരന്റെ പേരിൽ വാങ്ങിയ ഓട്ടോയാണ് നശിച്ചത്. വിരലടയാള, ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തീപിടിത്തത്തിന്റെ കാരണം വ്യക്തമാക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ല.

ഓട്ടോറിക്ഷ കത്തിയ തീച്ചൂടിൽ ചിത്രലേഖയുടെ വീടിന്റെ ചുമരിലെ സ്വിച്ച് ഉരുകിയ നിലയിൽ (ചിത്രം: ഹരിലാൽ ∙ മനോരമ)

∙ ഇഴയുന്ന അന്വേഷണം

ADVERTISEMENT

ഫൊറൻസിക് ഒഴികെയുള്ള റിപ്പോർട്ടുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെങ്കിലും കത്തിയതിന്റെ കാരണത്തിൽ തട്ടിയാണ് അന്വേഷണം നിലച്ചത്. നിർത്തിയിട്ടിരുന്ന വണ്ടിയായതിനാൽ കൂടുതൽ അന്വേഷണത്തിന് സഹായം തേടി മോട്ടർ വാഹന വകുപ്പിനു കത്ത് നൽകിയതായി പൊലീസ് പറയുന്നു. അതേസമയം മോട്ടർ വാഹന വകുപ്പിൽനിന്ന് അന്വേഷണത്തിന് ആളെത്താത്തതിനാൽ, കത്തിനശിച്ച ഓട്ടോ ചിത്രലേഖയുടെ വീട്ടുമുറ്റത്തുനിന്നു മാറ്റാനായിട്ടില്ല.

∙ ഈ കുട്ടികളുടെ അന്നം ഞാൻ കത്തിക്കുമോ?

‘‘സമൂഹമാധ്യമങ്ങളിൽ എനിക്കെതിരെ രൂക്ഷമായ ആക്രമണം ആണ് നടക്കുന്നത്. തിരഞ്ഞെടുപ്പു കാലത്ത് മാത്രം എന്റെ ഓട്ടോ കത്തുമത്രേ. ഞാൻ കത്തിച്ചതായാണ് ഇപ്പോൾ പലരും പറയുന്നത്. കുറച്ച് വർഷങ്ങൾ മാത്രമേ ആയിട്ടുള്ളു, സമാധാനത്തോടെ ജീവിക്കാനാരംഭിച്ചിട്ട്. ജീവനും വാരിയെടുത്ത് ഓടിയാണ് ഈ നാട്ടിലെത്തിയത്. സമാധാനത്തിന്റെ വില മറ്റുള്ള ആരേക്കാളും എനിക്കറിയാം. ഈ കുഞ്ഞുങ്ങളുടെ അന്നം കത്തിക്കേണ്ട ഗതികേട് ഇതുവരെ ഉണ്ടായിട്ടില്ല’’, ചിത്രലേഖയും ഭർത്താവും പറയുന്നു.

ചിത്രലേഖയുടെ കത്തിനശിച്ച ഓട്ടോറിക്ഷ (ചിത്രം ∙ മനോരമ)

‘‘ഓണത്തിന്റെ ദിവസങ്ങൾ കഠിനമായിരുന്നു. നല്ലൊരു ദിവസമായിട്ട് ആളുകളുടെ മുന്നിൽ കൈനീട്ടുന്നത് നല്ലതല്ലല്ലോ, പക്ഷേ അതും ചെയ്യേണ്ടി വന്നു. വീട്ടിലെ കുഞ്ഞുകുട്ടികളെ പട്ടിണിക്കിടാൻ ആകില്ലല്ലോ. ഓരോ ദിവസവും എങ്ങനെ കഴിഞ്ഞുപോകും എന്ന ആശങ്കയിലാണ്. ഓട്ടോ ഓടിക്കൽ വീണ്ടും ആരംഭിക്കണം എന്നാണ് ആഗ്രഹം. ആരെങ്കിലും ഓട്ടോ മേടിക്കാൻ സഹായിച്ചിരുന്നെങ്കിൽ വലിയ അനുഗ്രഹമായേനെ’’, ചിത്രലേഖ പറയുന്നു.

∙ കേസ് വൈകിപ്പിക്കാൻ ശ്രമം

പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന ആരോപണത്തിൽ ചിത്രലേഖ ഉറച്ചുനിൽക്കുന്നു. പരാതി നൽകിയവർ ചൂണ്ടിക്കാണിക്കുന്ന പ്രതികളെയല്ല പൊലീസിന് വേണ്ടത്. അതുകൊണ്ടുതന്നെ അവർക്ക് പ്രതികളുമില്ല, തെളിവുകളുമില്ല. എസ്‌സി–എസ്ടി ആക്ട് പ്രകാരമുള്ള വകുപ്പുകൾ എഫ്ഐആറിൽ ചേർക്കാത്തത് കേസ് ഒത്തുകളിക്കുന്നതിന്റെയും വൈകിപ്പിക്കുന്നതിന്റെയും ലക്ഷണങ്ങളാണെന്ന ആരോപണവും ചിത്രലേഖയ്ക്ക് ഉണ്ട്. അന്വേഷണം നടന്നാൽപോലും താനാണ് കത്തിച്ചതെന്ന് ചിലപ്പോൾ പറയും. അതുമല്ലെങ്കിൽ തെളിവില്ലാതെ കേസ് എഴുതിത്തള്ളും.

∙ ദുഷ്പ്രചാരണം നടത്തുന്നത് കൂട്ടത്തിലുള്ളവർ തന്നെ

‘‘ദലിത് സമുദായാംഗങ്ങളെ ദഹിപ്പിക്കാനായി ഇവിടെ ഒരു ശ്മശാനം ഉണ്ട്. 4 വർഷത്തോളം അതു നിയന്ത്രിക്കുന്ന കമ്മിറ്റിയിലേക്ക് കുടുംബത്തിലെ ഒരാൾക്ക് 5 രൂപ കണക്കിൽ മാസവരിസംഖ്യ അടച്ചിരുന്നു. എന്റെ മുത്തശ്ശി മരിച്ച സമയത്ത് ഇവിടെ ദഹിപ്പിക്കാൻ സിപിഎം അനുവദിച്ചില്ല. തുടർന്ന് പയ്യാമ്പലം പൊതുശ്മശാനത്തിലാണ് മരണാനന്തര ചടങ്ങുകളും ദഹിപ്പിക്കലും നടത്തിയത്. ദലിത് സമുദായത്തിൽ തന്നെ ഉൾപ്പെട്ടവരാണ് ഈ നാട്ടിൽ എനിക്കും എന്റെ കുടുംബത്തിനും എതിരായ ദുഷ്പ്രചാരണങ്ങളിൽ മുന്നിൽ നിൽക്കുന്നത്. ഒരു കല്യാണം കഴിച്ചതാണോ എന്റെ തെറ്റ്, അതോ ദലിതായി പിറന്നു എന്നതോ?’’, ചിത്രലേഖ ചോദിക്കുന്നു.

ചിത്രലേഖ (ചിത്രം: മനോരമ)

∙ ബിഎസ്പിയിൽനിന്നുള്ള രാജി

‘‘ദലിത് എന്നനിലയിൽ എന്റെ അവകാശങ്ങൾക്കും നിലനിൽപ്പിനും വേണ്ടിയുള്ള ഓട്ടത്തിൽ സഹായമാകും എന്ന് കരുതിയാണ് ബിഎസ്പിയിൽ ചേരുന്നത്. എന്നാൽ കേരളത്തിലെ പാർട്ടിയുടെ പ്രവർത്തനങ്ങളിൽ എനിക്ക് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. വിഷയങ്ങൾ ഏറ്റെടുത്തിട്ട് പകുതിവഴിക്ക് ഉപേക്ഷിച്ച് പോവുകയായിരുന്നു. നമ്മൾ ഒരു പ്രശ്നത്തിൽ ഊന്നി നിൽക്കുന്ന ആളുകളാണ്. അതിന് ഒരു പരിഹാരമുണ്ടാകാതെ, അവർ പറയുന്ന പ്രശ്നങ്ങളിലേക്ക് കടന്നാൽ സ്ഥിതി കൂടുതൽ ഗുരുതരമാകും. തുടർന്ന് ബിഎസ്പിയിൽനിന്നു രാജി വക്കുകയായിരുന്നു’’, ചിത്രലേഖ പറയുന്നു. സ്ഥലവും പണവും അനുവദിച്ചുള്ള ഉത്തരവിനെ എൽഡിഎഫ് സർക്കാർ റദ്ദാക്കിയപ്പോൾ വ്യക്തമായ നിലപാട് സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടതിനാൽ യുഡിഎഫും ഇപ്പോൾ‌ അനുകൂല നിലപാടല്ല സ്വീകരിക്കുന്നത് എന്നാണ് ചിത്രലേഖ പറയുന്നത്. ‘‘ഈ വീടിന്റെ നിർമാണം മുസ്‌ലിം ലീഗിന്റെയും കെ.എം.ഷാജി എംഎൽഎയുടെയും സഹായത്തോടെയായിരുന്നു. ഇത്തവണ ഓട്ടോ കത്തിയപ്പോൾ കൊടിക്കുന്നിൽ സുരേഷ് എംപി ഫെയ്സ്ബുക് പോസ്റ്റ് ഇട്ടിരുന്നു’’.

∙ ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല

‘‘ഇത്തവണത്തെ ആക്രമണം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. കാട്ടാമ്പള്ളിയിൽ പുതിയ വീടിനു നേരെ പാലുകാച്ചലിന്റെ ദിവസങ്ങളിൽ ബോംബേറ് ഉണ്ടായിരുന്നു. അന്ന് ജനൽച്ചില്ലുകൾ തകർ‌ന്നു. വീടിന് ചുറ്റുമതിൽ കെട്ടുന്നതിന് അയൽപ്പക്കത്തുള്ള സിപിഎം അനുഭാവി സമ്മതിക്കുന്നില്ല. സമാധാനത്തോടെയുള്ള ജീവിതം ഞാനും ആഗ്രഹിക്കുന്നില്ലേ, വർഷങ്ങളായിട്ട് ഓട്ടമാണ്. ഓട്ടോ ഓടിച്ച് കിട്ടുന്ന ചെറിയ വരുമാനത്തിൽനിന്നാണ് ഇവിടെയുള്ള ജീവിതമെങ്കിലും അതിൽ സമാധാനമുണ്ട്. അതാണ് അവർ കത്തിച്ചത്. ഞങ്ങൾ ഭൂമിയിൽ ജീവിക്കാൻ അർഹരല്ല എന്നുചിലർക്ക് തോന്നിക്കഴിഞ്ഞാൽ പിന്നെന്ത് ചെയ്യാനാകും?’’, ചിത്രലേഖ ചോദിക്കുന്നു.

കത്തി നശിച്ച ഓട്ടോറിക്ഷയുടെ മറ്റൊരു ദൃശ്യം (ചിത്രം ∙ മനോരമ)

∙ ഉമ്മൻ‌ ചാണ്ടി അനുവദിച്ച സ്ഥലം എൽഡിഎഫ് റദ്ദാക്കി

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് കാട്ടാമ്പള്ളിയിൽ വീടുവയ്ക്കാൻ സ്ഥലവും 5 ലക്ഷവും ചിത്രലേഖയ്ക്ക് അനുവദിക്കുന്നത്. തുടർന്ന് അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ ഉടൻതന്നെ അതു റദ്ദാക്കി. എടാട്ടുള്ള തറവാട്ടു വീടിനോടു ചേർന്ന് ചിത്രലേഖയ്ക്കു സ്ഥലം ഉണ്ടെന്ന് ആരോപിച്ചായിരുന്നു നീക്കം. കോടതിയെ സമീപിച്ച് ആ നടപടിക്ക് സ്റ്റേ വാങ്ങിയാണ് ചിത്രലേഖ വീട് പൂർത്തിയാക്കുന്നത്. എന്നാൽ ഈ സ്ഥലത്തിന് നികുതി സ്വീകരിക്കില്ലെന്ന നിലപാടിലാണ് അധികൃതർ. ഓട്ടോ വാങ്ങാനുള്ള വായ്പ  എടുക്കാൻ നൽകിയ നികുതിരേഖകൾ തറവാട്ടു പുരയിടത്തിന്റേത് ആയിരുന്നു. പ്രതിസന്ധികൾ വന്നതോടെ വായ്പാ തിരിച്ചടവ് മുടങ്ങി. ലോണെടുത്ത തുകയിലധികം അടച്ചിട്ടും കമ്പനി ജപ്തി നടപടികളുമായി മുന്നോട്ടു പോയി. ഓട്ടോ കമ്പനിക്കാർ പിടിച്ചുകൊണ്ടുപോയി. സ്ഥലം പിടിച്ചെടുക്കാനുള്ള ധനകാര്യസ്ഥാപനത്തിന്റെ നീക്കം കോടതിയുടെ സഹായത്തോടെ തടഞ്ഞെങ്കിലും ഈ സ്ഥലത്തിനും ഇപ്പോൾ വില്ലേജ് അധികൃതർ നികുതി സ്വീകരിക്കാതെ ഒളിച്ചുകളിക്കുകയാണെന്ന് ചിത്രലേഖ പറയുന്നു.

∙ പക ശുചിമുറിയിലും!

എടാട്ടുള്ള തറവാട്ടു വീടിന് ശുചിമുറി നിർമിക്കാൻ 25,000 രൂപ പാസായിരുന്നു എന്ന് ചിത്രലേഖല പറയുന്നു. 12,500 രൂപ ആദ്യഗഡുവായി ലഭിക്കുകയും ചെയ്തു. കടം മേടിച്ചാണ് ഒരുലക്ഷം രൂപയോളം ചെലവഴിച്ച് പണി പൂർത്തിയാക്കുന്നത്. എന്നാൽ സെപ്റ്റിക് ടാങ്ക്  ഉപയോഗിച്ചില്ലെന്ന് പറഞ്ഞ് ഫണ്ടിന്റെ ബാക്കി തന്നില്ല. എന്നാൽ നമ്മൾ ഉപയോഗിച്ചത് അതുതന്നെയായിരുന്നു. അതിന്റെ ബാക്കി പണം ചോദിച്ചതിന് ഉദ്യോഗസ്ഥരെ ആക്രമിച്ചു എന്നു പറഞ്ഞ് കേസെടുക്കുകയാണ് ചെയ്തത് എന്ന് ചിത്രലേഖ ആരോപിക്കുന്നു.

മുൻപ് കത്തി നശിച്ച ഓട്ടോറിക്ഷയ്ക്കരികിൽ ചിത്രലേഖയും കുടുംബാംഗങ്ങളും (ഫയല്‍ ചിത്രം ∙ മനോരമ)

∙ ഇനിയെന്ത് ചെയ്യും?

‘‘ഒരു സമരത്തിലേക്ക് എന്തായാലും ഇല്ല. വളപട്ടണം പുഴയെക്കുറിച്ച് അറിവുകൾ ഇല്ലാത്തതിനാൽ മത്സ്യബന്ധനം പോലുള്ള കാര്യങ്ങൾ നടക്കുകയുമില്ല. പിന്നെയറിയുന്നത് കൈതോലപ്പായ നിർമാണമാണ്. ഇവിടെ കൈത ലഭ്യമല്ല. ഇപ്രാവശ്യത്തെ ആക്രമണം പ്രതീക്ഷിക്കുന്നില്ലല്ലോ, അതുകൊണ്ടാണ് പതിവുപോലെ മുറ്റത്തു തന്നെ വണ്ടി നിർത്തിയിട്ടത്. ഒന്നു ഭയപ്പെട്ടു എന്നതു ശരിയാണ്. പണിയെടുത്തു ജീവിക്കാൻ വേണ്ടിയാണ് ജനിച്ച നാടുവിട്ട് ഞങ്ങൾ ഇരുവരും ഇവിടെയെത്തിയത്. പക്ഷേ ഓട്ടോ ഓടിച്ച് ജീവിക്കണം എന്നു തന്നെയാണ് ആഗ്രഹം. സാമ്പത്തികമായി ആകെ തകർന്ന നിലയിലാണ്. ആരെങ്കിലും ഒരു കൈ തന്ന് സഹായിച്ചിരുന്നെങ്കിൽ...’’, ചിത്രലേഖ പറയുന്നു.

 

English Summary: The Burnt Down Auto-rickshaw and the Life of Chitralekha Battling with Kannur CPM