ലോക്കൽ പൊലീസ് തോറ്റ് സുല്ലിടുന്ന കേസുകൾ, തെളിയിക്കാനാവാതെ ക്രൈംബ്രാഞ്ചും വിയർ‍ത്താൽ പിന്നെ അവരുടെ വരവാണ്. സിബിഐ എന്ന മൂന്നക്ഷരം മലയാളിയുടെ മനസ്സിൽ നിറച്ചത് ഒട്ടേറെ കേസുകൾ തെളിയിച്ച മികവാണ്. അതുകൊണ്ടാണല്ലോ സിബിഐയെ നമ്മൾ സിനിമയിലെടുത്തത്. ഹോളിവുഡിന് ജയിംസ് ബോണ്ടുണ്ടെങ്കിൽ മലയാളിക്കുമുണ്ട് കൈകൾ പിറകിൽ കെട്ടിനടക്കുന്ന ബുദ്ധിരാക്ഷസൻ സേതുരാമയ്യർ. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേന്ദ്ര ഏജൻസിയെന്ന പേരിൽ നാട്ടിൽ നിറഞ്ഞു നിൽക്കുന്നത് മറ്റൊരു പേരാണ്. ഇഡി എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ഇഡി എന്നു കേട്ടാലുടൻ ഭയന്നുവിറയ്ക്കുന്നവരുടെ എണ്ണം അടുത്തകാലത്തായി കൂടുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇഡിയുമായി ബന്ധപ്പെട്ട ഒരു വാർത്ത വലിയ ചർച്ചയായിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് മേധാവിയായിരുന്ന സഞ്ജയ് കുമാർ മിശ്ര സ്ഥാനം ഒഴിഞ്ഞെന്നതായിരുന്നു അത്. കേവലം അഞ്ചു വർഷംകൊണ്ട് ഇഡി എന്ന പേര് രാജ്യമാകെ നിറച്ച ഉദ്യോഗസ്ഥനായിരുന്നു സഞ്ജയ് കുമാർ മിശ്ര.

ലോക്കൽ പൊലീസ് തോറ്റ് സുല്ലിടുന്ന കേസുകൾ, തെളിയിക്കാനാവാതെ ക്രൈംബ്രാഞ്ചും വിയർ‍ത്താൽ പിന്നെ അവരുടെ വരവാണ്. സിബിഐ എന്ന മൂന്നക്ഷരം മലയാളിയുടെ മനസ്സിൽ നിറച്ചത് ഒട്ടേറെ കേസുകൾ തെളിയിച്ച മികവാണ്. അതുകൊണ്ടാണല്ലോ സിബിഐയെ നമ്മൾ സിനിമയിലെടുത്തത്. ഹോളിവുഡിന് ജയിംസ് ബോണ്ടുണ്ടെങ്കിൽ മലയാളിക്കുമുണ്ട് കൈകൾ പിറകിൽ കെട്ടിനടക്കുന്ന ബുദ്ധിരാക്ഷസൻ സേതുരാമയ്യർ. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേന്ദ്ര ഏജൻസിയെന്ന പേരിൽ നാട്ടിൽ നിറഞ്ഞു നിൽക്കുന്നത് മറ്റൊരു പേരാണ്. ഇഡി എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ഇഡി എന്നു കേട്ടാലുടൻ ഭയന്നുവിറയ്ക്കുന്നവരുടെ എണ്ണം അടുത്തകാലത്തായി കൂടുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇഡിയുമായി ബന്ധപ്പെട്ട ഒരു വാർത്ത വലിയ ചർച്ചയായിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് മേധാവിയായിരുന്ന സഞ്ജയ് കുമാർ മിശ്ര സ്ഥാനം ഒഴിഞ്ഞെന്നതായിരുന്നു അത്. കേവലം അഞ്ചു വർഷംകൊണ്ട് ഇഡി എന്ന പേര് രാജ്യമാകെ നിറച്ച ഉദ്യോഗസ്ഥനായിരുന്നു സഞ്ജയ് കുമാർ മിശ്ര.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്കൽ പൊലീസ് തോറ്റ് സുല്ലിടുന്ന കേസുകൾ, തെളിയിക്കാനാവാതെ ക്രൈംബ്രാഞ്ചും വിയർ‍ത്താൽ പിന്നെ അവരുടെ വരവാണ്. സിബിഐ എന്ന മൂന്നക്ഷരം മലയാളിയുടെ മനസ്സിൽ നിറച്ചത് ഒട്ടേറെ കേസുകൾ തെളിയിച്ച മികവാണ്. അതുകൊണ്ടാണല്ലോ സിബിഐയെ നമ്മൾ സിനിമയിലെടുത്തത്. ഹോളിവുഡിന് ജയിംസ് ബോണ്ടുണ്ടെങ്കിൽ മലയാളിക്കുമുണ്ട് കൈകൾ പിറകിൽ കെട്ടിനടക്കുന്ന ബുദ്ധിരാക്ഷസൻ സേതുരാമയ്യർ. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേന്ദ്ര ഏജൻസിയെന്ന പേരിൽ നാട്ടിൽ നിറഞ്ഞു നിൽക്കുന്നത് മറ്റൊരു പേരാണ്. ഇഡി എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ഇഡി എന്നു കേട്ടാലുടൻ ഭയന്നുവിറയ്ക്കുന്നവരുടെ എണ്ണം അടുത്തകാലത്തായി കൂടുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇഡിയുമായി ബന്ധപ്പെട്ട ഒരു വാർത്ത വലിയ ചർച്ചയായിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് മേധാവിയായിരുന്ന സഞ്ജയ് കുമാർ മിശ്ര സ്ഥാനം ഒഴിഞ്ഞെന്നതായിരുന്നു അത്. കേവലം അഞ്ചു വർഷംകൊണ്ട് ഇഡി എന്ന പേര് രാജ്യമാകെ നിറച്ച ഉദ്യോഗസ്ഥനായിരുന്നു സഞ്ജയ് കുമാർ മിശ്ര.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള പൊലീസ് തോറ്റ് സുല്ലിടുന്ന കേസുകൾ, തെളിയിക്കാനാവാതെ ക്രൈംബ്രാഞ്ചും വിയർ‍ത്താൽ പിന്നെ അവരുടെ വരവാണ്. സിബിഐ എന്ന മൂന്നക്ഷരം മലയാളിയുടെ മനസ്സിൽ നിറച്ചത് ഒട്ടേറെ കേസുകൾ തെളിയിച്ച മികവാണ്. അതുകൊണ്ടാണല്ലോ സിബിഐയെ നമ്മൾ സിനിമയിലെടുത്തത്. ഹോളിവുഡിന് ജയിംസ് ബോണ്ടുണ്ടെങ്കിൽ മലയാളിക്കുമുണ്ട് കൈകൾ പിറകിൽ കെട്ടിനടക്കുന്ന ബുദ്ധിരാക്ഷസൻ സേതുരാമയ്യർ. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേന്ദ്ര ഏജൻസിയെന്ന പേരിൽ നാട്ടിൽ നിറഞ്ഞു നിൽക്കുന്നത് മറ്റൊരു പേരാണ്. ഇഡി എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ഇഡി എന്നു കേട്ടാലുടൻ ഭയന്നുവിറയ്ക്കുന്നവരുടെ എണ്ണം അടുത്തകാലത്തായി കൂടുകയാണ്. 

കഴിഞ്ഞ ദിവസങ്ങളിൽ ഇഡിയുമായി ബന്ധപ്പെട്ട ഒരു വാർത്ത വലിയ ചർച്ചയായിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് മേധാവിയായിരുന്ന സഞ്ജയ് കുമാർ മിശ്ര സ്ഥാനം ഒഴിഞ്ഞെന്നതായിരുന്നു അത്. കേവലം അഞ്ചു വർഷംകൊണ്ട് ഇഡി എന്ന പേര് രാജ്യമാകെ നിറച്ച ഉദ്യോഗസ്ഥനായിരുന്നു സഞ്ജയ് കുമാർ മിശ്ര. രണ്ട് വർഷത്തെ കാലാവധിയില്‍ 2018 ൽ ഇഡി തലപ്പത്ത് എത്തിയ മിശ്രയ്ക്ക് കേന്ദ്ര സര്‍ക്കാർ മൂന്നു വട്ടമാണ് കാലാവധി നീട്ടിക്കൊടുത്തത്. ഒടുവിൽ സുപ്രീംകോടതിയുടെ ഇടപെടലിലാണ് മിശ്രയ്ക്ക് സ്ഥാനം ഒഴിയേണ്ടി വന്നത്. എന്നിട്ടും അവസാനം വരെ മിശ്രയുടെ കാലാവധി നീട്ടാൻ കേന്ദ്രം ഇടപെടൽ നടത്തി. പക്ഷേ പ്രതിപക്ഷ പാർട്ടികളടക്കം ശക്തമായി എതിർക്കുകയായിരുന്നു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഔദ്യോഗിക മുദ്ര (Photo Credit : dir_ed/media/twitter)
ADVERTISEMENT

എന്തുകൊണ്ടാണ് മിശ്രയെ ഇഡി തലപ്പത്ത് നിർത്താൻ കേന്ദ്രം അമിതമായി താൽപര്യമെടുത്തത്? എന്തുകൊണ്ടാവും ഈ ഉദ്യോഗസ്ഥനെ ഭയക്കുന്നവരുടെ എണ്ണം കൂടുന്നത്? എങ്ങനെയാണ് ഇഡിയെ സഞ്ജയ് കുമാർ മിശ്ര  മറ്റ് കേന്ദ്ര ഏജൻസികള്‍ക്കും മുകളില്‍ വളർത്തി വലുതാക്കിയത്?

∙ 1956 മുതൽ ഇഡി ഇവിടെയുണ്ടായിരുന്നു 

അടുത്തകാലം മുതലാണ് നാം ഇഡിയെക്കുറിച്ച് കൂടുതലായി അറിയുന്നത്. എന്നാൽ 1956 ല്‍ സ്ഥാപിതമായ സംവിധാനമാണിത്. തുടക്കകാലത്ത് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ് എന്ന പേരിൽ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പിലാണ് ഈ അന്വേഷണ ഏജൻസി പ്രവർത്തിച്ചിരുന്നത്. വിദേശ വിനിമയ നിയന്ത്രണ നിയമത്തെ പരിപാലിക്കുക എന്നതായിരുന്നു പ്രധാന ചുമതല. 1957 ലാണ് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റിന് പേരുമാറ്റം സംഭവിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആയി മാറിയത്. 

ആദ്യകാലത്ത് ഡൽഹി ആസ്ഥാനമായി പ്രവർത്തിച്ച ഇഡിയുടെ രണ്ട് പ്രധാന ഓഫിസുകൾ ബോംബെയിലും (മുംബൈ) കൽക്കട്ടയിലും (കൊൽക്കത്ത) പ്രവർത്തിച്ചു. പിന്നീട് മദ്രാസിലും (ചെന്നൈ) ഓഫിസ് തുറന്നു.  അന്വേഷണ മേഖല വ്യാപിച്ചതോടെ കൂടുതൽ ഓഫിസുകൾ ഇഡിക്ക് വേണ്ടിവന്നു. നിലവിൽ രാജ്യമെമ്പാടുമായി 39 മേഖലാ ഓഫിസുകൾ ഇഡിക്കുണ്ട്. 1960 ൽ ഇഡിയുടെ നിയന്ത്രണം കേന്ദ്ര റവന്യൂ വകുപ്പ് ഏറ്റെടുത്തു. ആഗോളവൽക്കരണത്തിന്റെ പാതയിൽ ഇന്ത്യയും നീങ്ങിയതോടെ വിദേശ ഇടപാടുകളിൽ കടുത്ത നിയന്ത്രണം ഒഴിവാകുകയും ഇടപാടുകൾ വർധിക്കുകയും ചെയ്തു. ഇതോടെ ഇഡിയുടെ പ്രവർത്തനങ്ങളിലും മാറ്റം കണ്ടു.  കള്ളപ്പണം വെളുപ്പിക്കൽ കണ്ടെത്തുകയും തടയുകയുമായി പ്രധാന ഉത്തരവാദിത്തം. ഇതുമായി ബന്ധപ്പെട്ടുള്ള നാലോളം നിയമങ്ങളാണ് ഇഡിക്ക് ശക്തി പകരുന്നത്. 

ബംഗാളിലെ നിയമന കോഴയുമായി ബന്ധപ്പെട്ട് ഇഡി പിടിച്ചെടുത്ത പണം (Photo Credit : dir_ed/media/twitter)
ADVERTISEMENT

2002 ലെ, കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള നിയമം സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള അധികാരം ഇഡിക്കു നൽകുന്നു. വിദേശ വിനിമയ നിയന്ത്രണ നിയമപ്രകാരം സംശയാസ്പദമായ ഇടപാടുകളിൽ അന്വേഷണം നടത്താൻ ഇഡിക്കു കഴിയും. പിഴ ചുമത്തുന്നതിനും അധികാരമുണ്ട്. ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫൻഡേഴ്സ് ആക്ട് അനുസരിച്ച് ഇന്ത്യയിൽനിന്ന് കടന്നുകളയുന്ന സാമ്പത്തിക കുറ്റവാളികളുടെ സ്വത്തുവകകൾ കണ്ടുകെട്ടാൻ ഇഡിക്ക് അധികാരമുണ്ട്. വിദേശ വിനിമയ സംരക്ഷണത്തിനായുള്ള കൊഫേപോസ നിയമങ്ങളുടെ പരിപാലനവും ഇഡിയുടെ കീഴിലാണ്. ഈ നിയമങ്ങള്‍ മാത്രമല്ല, ഇവ നടപ്പിലാക്കാനുള്ള സവിശേഷ അധികാരങ്ങളും ഇഡിയെ ശക്തിയേറിയ കേന്ദ്ര ഏജൻസിയാക്കി മാറ്റുന്നു.  

∙ നോട്ടുനിരോധനം ശക്തി കൂട്ടി, ഇഡി പുതിയ സിബിഐ!

കള്ളപ്പണക്കാരെ തുരത്തുക എന്ന ലക്ഷ്യത്തോടെയാണ് 2016 ൽ കേന്ദ്രം പഴയ 500, 1000 രൂപ നോട്ടുകള്‍ നിരോധിക്കുന്നത്. എന്നാൽ ഈ ലക്ഷ്യം ഉദ്ദേശിച്ച ഫലം കണ്ടോ എന്ന കാര്യത്തിൽ അധികൃതരിൽതന്നെ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ് ഇപ്പോഴും. അതേസമയം നോട്ടു നിരോധനം പല്ലും നഖവും നൽകിയത് ഇഡിക്കായിരുന്നു. നോട്ടുനിരോധനകാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പലരുടെയും അക്കൗണ്ടിലെത്തിയ പണത്തിന്റെ പിന്നാമ്പുറങ്ങൾ തേടി ഇഡി ഇറങ്ങി. അതോടൊപ്പം രാഷ്ട്രീയ രംഗത്തും ബിസിനസ് മേഖലയിലുമുള്ള വമ്പന്‍മാരുടെ സാമ്പത്തിക ഇടപാടുകളിൽ ഇഡി കണ്ണുവച്ചതോടെ ഈ കേന്ദ്ര ഏജൻസി പലരുടേയും ഉറക്കം കെടുത്തുന്നതായി മാറി. 

യുപിയിൽ നടത്തിയ റെയ്‌ഡിൽ ഇഡി പിടിച്ചെടുത്ത പണം (File Photo by PTI)

സഞ്ജയ് കുമാർ മിശ്ര തലപ്പത്ത് എത്തിയതോടെ സിബിഐ, എൻഐഎ, ആദായ നികുതി വകുപ്പ്, വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവയിൽ റജിസ്റ്റർ ചെയ്യുന്ന കേസുകളിൽ ഇഡിയും അന്വേഷണം നടത്താൻ തുടങ്ങി. കേസുകളിൽ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് പരാമർശമുണ്ടെങ്കിൽ ഇഡി എത്തുമെന്ന സ്ഥിതിയായി. മിശ്രയുടെ അധികാരനാളുകളിൽ‍ ഇഡി രാജ്യമെമ്പാടുമായി മൂവായിരത്തിലധികം റെയ്ഡുകൾ നടത്തിയെന്നാണ് കണക്ക്. 2022 ൽ ഇഡി സുപ്രീം കോടതിയിൽ സമർപ്പിച്ച രേഖ പ്രകാരം 98,000 കോടി രൂപയുടെ സ്വത്തുക്കൾ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) കണ്ടുകെട്ടിയിട്ടുണ്ടെന്ന് പറയുന്നു. ഇടപെടലുകള്‍ കൂടിയതോടെ പുതിയ സിബിഐ എന്ന പേരുപോലും ഇഡി സ്വന്തമാക്കി. 

ADVERTISEMENT

∙ ആരാണ് സഞ്ജയ് കുമാർ മിശ്ര?

അഴിമതിക്കെതിരെയുള്ള പോരാട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥനായിരുന്നു സഞ്ജയ് കുമാർ മിശ്ര. ലക്നൗ സർവകലാശാലയിൽനിന്ന് ബയോകെമിസ്ട്രിയിൽ ബിരുദം നേടിയ മിശ്ര ശാസ്ത്ര വിഷയങ്ങളിൽ ഏറെ തൽപരനായിരുന്നു. 1984 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനായ മിശ്ര ഉത്തർപ്രദേശ് സ്വദേശിയാണ്. നിരവധി സാമ്പത്തിക കേസുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചതോടെയാണ് മിശ്രയെ ഇഡിയുടെ തലപ്പത്തേക്ക് നിയമിക്കാൻ കേന്ദ്രം തീരുമാനിച്ചത്. ഇപ്പോൾ അറുപത്തിരണ്ടാമത്തെ വയസ്സിലാണ് മിശ്ര ഇഡിയുടെ തലപ്പത്തുനിന്ന് ഇറങ്ങുന്നത്.

ഐബി ഡയറക്ടർ തപൻ ദേഖയ്ക്കൊപ്പം ഇഡി ഡയറക്ടർ സഞ്ജയ് കുമാർ മിശ്ര (File Photo by PTI)

2018 ഒക്ടോബറിൽ ഇഡിയുടെ ഇടക്കാല തലവനായി മൂന്നു മാസത്തേക്കാണ് മിശ്രയെ കേന്ദ്രം നിയമിക്കുന്നത്. എന്നാൽ നവംബറിൽ, കേവലം ഒരു മാസത്തിനകം, അദ്ദേഹത്തെ ഇഡി തലവനായി 2 വർഷത്തേക്കു നിയമിച്ചു. ഇഡിയുടെ തലപ്പത്തേക്കുള്ള നിയമനം ലഭിക്കുമ്പോൾ ഡൽഹിയിലെ ആദായനികുതി വകുപ്പിൽ ചീഫ് കമ്മിഷണറായിരുന്നു മിശ്ര. ഉന്നതരുടെ ഇടപെടലുകളുള്ള ഒട്ടേറെ കേസുകൾ അദ്ദേഹം അന്വേഷിച്ചു. ഈ പദവിയിൽ തുടരവെയാണ് മിശ്ര നാഷനൽ ഹെറൾഡ് പത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം നടത്തിയത്. ഈ കേസിലെ അന്വേഷണത്തിനു ശേഷമാണ് ഇഡിയുടെ തലപ്പത്തേക്കുള്ള മിശ്രയുടെ സ്ഥാനക്കയറ്റം. 

രണ്ടു വര്‍ഷത്തേക്കാണ് ഇഡി മേധാവിയായി സഞ്ജയ് കുമാർ മിശ്രയ്ക്കു നിയമനം ലഭിച്ചത് എന്നാൽ പിന്നീടത് പലവട്ടം നീട്ടി നൽകി. മിശ്രയുടെ സേവനം ഇനിയും ഇഡിക്ക് ആവശ്യമുണ്ടെന്ന തിരിച്ചറിവിൽ അദ്ദേഹത്തിന്റെ നിയമന ഉത്തരവിലെ കാലാവധി മൂന്ന് വർഷമാക്കി കേന്ദ്രസർക്കാർ പരിഷ്ക്കരിച്ചു. 2020 നവംബർ 13 ലെ ഉത്തരവിലൂടെയാണ് ഇത് സാധ്യമാക്കിയത്. ഇതു പ്രകാരം 2021വരെ സഞ്ജയ് കുമാർ മിശ്രയ്ക്ക് ഇഡിയുടെ കസേരയിൽ തുടരാനായി. ഇഡി, സിബിഐ മേധാവികളുടെ കാലാവധി മൂന്ന‌ു വർഷം വരെ നീട്ടാമെന്ന ഓർഡിനന്‍സും ഇതിനിടെ സർക്കാർ പുറത്തിറക്കിയിരുന്നു. 

കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി മൊഴിയെടുക്കാൻ വിളിപ്പിച്ചതിനെ തുടർന്ന് പാർലമെന്റിന് പുറത്ത് പ്രതിഷേധിക്കുന്ന കോൺഗ്രസ് എംപിമാർ. (Photo: Sanjay Ahlawat)

2020 ലെ കേന്ദ്ര ഉത്തരവിലൂടെ വീണ്ടും ഒരു വര്‍ഷം കൂടി ഇഡി തലവനായി തുടർന്ന മിശ്രയുടെ കാലാവധി 2021 നവംബറിൽ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ കാലാവധി കേന്ദ്രവിജ്ഞാപനത്തിലൂടെ  2022 നവംബർ വരെ നീട്ടുകയും പിന്നീട് 2023 നവംബർ വരെയും നീട്ടാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയും ചെയ്തു. ഈ സമയങ്ങളിലെല്ലാം പ്രതിപക്ഷത്തിന്റെതടക്കം ഒട്ടേറെ ഹർജികൾ കേന്ദ്ര നീക്കത്തിനെതിരെ സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ടു. 

∙ കോടതി കയറിയ ഇഡിക്കസേര

ഇഡി, സിബിഐ തലവൻമാരുടെ കാലാവധി നീട്ടാനുള്ള കേന്ദ്ര ഓർഡിനൻസിനെ പ്രതിപക്ഷ പാർട്ടികളടക്കം  സുപ്രീം കോടതിയിലൂടെ ചോദ്യം ചെയ്തു. എന്നാൽ ഇതിനെ നേരിടാൻ മിശ്രയുടെ കീഴിൽ ഇഡിയുടെ പ്രവർത്തന റിപ്പോർട്ടുകളാണ് കേന്ദ്രം ആയുധമാക്കിയത്. മിശ്രയുടെ നേതൃത്വത്തിൽ ഇഡി നടത്തുന്ന അന്വേഷണങ്ങൾ നിർണായക ഘട്ടത്തിലാണെന്നും കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥന്റെ തുടർച്ച ആവശ്യമാണെന്നും സർക്കാർ വാദിച്ചു. മിശ്രയുടെ കാലാവധി നീട്ടിയതിനു പിന്നിൽ ഈ പൊതുതാൽപര്യം മാത്രമാണെന്ന് അറിയിച്ചപ്പോൾ 2021 ൽ അദ്ദേഹത്തിന് കാലാവധി നീട്ടിനൽകാൻ കോടതി അനുവദിച്ചു. ഇതുപ്രകാരം 2022 നവംബർ 18 വരെ ഒരു വർഷത്തേക്ക് വീണ്ടും നീട്ടി. അതേസമയം ഇനിയും ഇത് അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഇഡി പിടിച്ചെടുത്ത, വിവാദ വ്യവസായി വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെ മാൾ (File Photo by PTI)

എന്നാൽ  മിശ്രയുടെ കാലാവധി നീട്ടാനാണ് കേന്ദ്രം ശ്രമിച്ചത്. 2022 നവംബർ 18 ന്, കേന്ദ്രം വീണ്ടും മിശ്രയുടെ കാലാവധി 2023 നവംബർ 18 വരെ നീട്ടി.  ഇക്കുറി സുപ്രീം കോടതി ശക്തമായ നിലപാടെടുത്തു. ഇതേതുടർന്നാണ് 2023 സെപ്റ്റംബർ 15 ന് മിശ്ര ഇഡിയുടെ തലപ്പത്തുനിന്ന്  പടിയിറങ്ങിയത്. എന്തുകൊണ്ടാണ് മിശ്രയുടെ കാലാവധി നീട്ടാൻ സർക്കാരും കോടതി വഴി എതിർക്കാൻ പ്രതിപക്ഷ പാർട്ടികളും മുന്നിട്ടിറങ്ങിയത്? 

∙ പ്രതിപക്ഷത്തെ വെള്ളംകുടിപ്പിച്ച മിശ്ര

എന്തുകൊണ്ടാവും ഒരു കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനെ പ്രതിപക്ഷ പാർട്ടികൾ കൂട്ടം ചേർന്ന് എതിർക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ വാർത്തകൾ ശ്രദ്ധിക്കുന്ന ആർക്കും അതിനുള്ള ഉത്തരം നൽകാനാവും. ഇഡിയുടെ ചോദ്യം ചെയ്യാനുള്ള അറിയിപ്പ് ലഭിച്ചവരുടെ പട്ടികയിൽ രാജ്യത്തെ പ്രതിപക്ഷ നിരയിലെ ഒരുവിധപ്പെട്ട എല്ലാ നേതാക്കളും ഉണ്ടായിരുന്നു. മുൻമന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ, വ്യവസായ പ്രമുഖർ, മതനേതാക്കൾ എന്നുവേണ്ട ദേശീയതലത്തിലും, സംസ്ഥാന തലത്തിലുമുളള ഒട്ടേറെയാളുകൾ ഇഡി ഓഫീസിന്റെ പടി പലവട്ടം ചവിട്ടി, മണിക്കൂറുകൾ ചോദ്യം ചെയ്യലിനും മൊഴിയെടുക്കലിനും വിധേയരായി.

കള്ളപ്പണം വെളുപ്പിക്കൽ, അഴിമതിപ്പണം കൈപ്പറ്റൽ തുടങ്ങി നിരവധി കേസുകളിൽ ഇഡി വിളിച്ചവരിൽ മുൻ ധനമന്ത്രി പി ചിദംബരം, കർണാടക ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, മെഹബൂബ മുഫ്തി, മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ്, എൻസിപി നേതാവ് ശരദ് പവാർ, ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, തമിഴ്‌നാട്ടിലെ ശക്തനായ മന്ത്രി സെന്തിൽ ബാലാജി, തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കെ.കവിത തുടങ്ങി ഒട്ടേറെ പേരാണ് ഇടം പിടിച്ചത്. 

നാഷനൽ ഹെറൾഡ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി ഓഫിസിലേക്ക് നടന്നുപോകുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി (Photo by Money SHARMA / AFP)

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസുകളിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധിയുടെ  ഭർത്താവ് റോബർട്ട് വാദ്ര എന്നിവരുൾപ്പടെ ഇഡിയുടെ കേസുകളിൽ ഇടംപിടിച്ചു. നാഷനൽ ഹെറൾഡ് കേസിലാണ് സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയും ഇഡിയുടെ ചോദ്യം ചെയ്യൽ മണിക്കൂറുകളോളം നേരിട്ടത്. അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട കേസിലാണ് പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി, അനന്തരവൻ ഭൂപീന്ദർ സിങ് ഹണി ഉൾപ്പടെ പ്രതികളായത്. റിക്രൂട്ട്‌മെന്റ് അഴിമതിക്കേസിലാണ് മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് പാർത്ഥ ചാറ്റർജി, സഹായി അർപിത മുഖർജി എന്നിവരെ ഇഡി നോട്ടമിട്ടത്. അതേസമയം എക്‌സൈസ് നയത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇഡി വലയിലാക്കിയത്. ഈ കേസുമായുള്ള ബന്ധം ദക്ഷിണസംസ്ഥാനമായ തെലങ്കാന വരെയെത്തുന്നതായിരുന്നു. 

രാഷ്ട്രീയക്കാർ മാത്രമല്ല, കള്ളപ്പണം വെളുപ്പിക്കൽ സംഭവത്തിലും സാമ്പത്തിക തിരിമറി കേസുകളിലും ഒട്ടേറെ ഉന്നത ഉദ്യോഗസ്ഥരും വ്യവസായികളും ഇഡിയുടെ ചൂടറിഞ്ഞു. ശതകോടികൾ തട്ടി രാജ്യം വിട്ട വിവാദ വ്യവസായികളായ വിജയ് മല്യ, നീരവ് മോദി തുടങ്ങിയവരെ തിരികെ എത്തിക്കുന്നതിനുള്ള കരുനീക്കങ്ങൾക്ക് പിന്നിലും ഇഡിയുണ്ട്. സമൂഹത്തിലെ വിവിധ ശ്രേണിയിലുള്ള ഉന്നതരായ വ്യക്തികൾക്കെതിരെ മുന്നോട്ടു പോകാൻ ഇഡിക്ക് ശക്തി ലഭിച്ചത് സഞ്ജയ് കുമാർ മിശ്ര ഇഡിയുടെ തലപ്പത്ത് എത്തിയപ്പോഴാണ്. ഇതുതന്നെയാണ് അദ്ദേഹത്തിനെതിരെ പടനയിക്കാൻ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചതും. എന്നാൽ മിശ്രയെ എതിർക്കുന്ന പ്രതിപക്ഷത്തിന് പറയാനുള്ളത് മറ്റൊന്നാണ്.

∙ മോദിയേക്കാൾ നേരത്തേ ഇഡി എത്തും

എന്തുകൊണ്ടാവും ഇഡി തലവനെ പ്രതിപക്ഷ നേതാക്കള്‍ നിശിതമായി വിമർശിച്ചത്? പദവി വീണ്ടും വീണ്ടും നീട്ടിനൽകുന്നതിനെ കോടതിയിലൂടെ എതിർത്ത് തോൽപിച്ചത്? ഉത്തരം ഒന്നുമാത്രം. മിശ്രയുടെ കീഴിൽ ഇഡിയുടെ ചോദ്യശരങ്ങൾ ഏറ്റവരിലധികവും പ്രതിപക്ഷ നിരയിലുള്ളവരായിരുന്നു. കേന്ദ്രം അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു എന്ന കരുത്തുറ്റ വിമർശനം ഉയർത്താൻ പ്രതിപക്ഷത്തിന് ഒന്നിലേറെ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനും കഴിഞ്ഞു. മുന്‍ യുപിഎ സർക്കാരിന്റെ കാലത്ത് സിബിഐ കൂട്ടിലടച്ച തത്ത എന്ന വിമർശനത്തിന് വിധേയമായെങ്കിൽ മോദി സർക്കാരിന്റെ കാലത്ത് പഴിയേറെയും ഇഡിക്കു മേലാണ് പ്രതിപക്ഷം കെട്ടിവച്ചത്. 

ബോളിവുഡ് താരം റിയ ചക്രവർത്തി ഇഡി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകുന്നു. അന്തരിച്ച നടൻ സുശാന്ത് സിങ്ങിന്റെ പണം റിയയും പിതാവും ഉൾപ്പെടെ കള്ളപ്പണം വെളുപ്പിക്കലിനു വേണ്ടി ഉപയോഗിച്ചെന്ന പരാതിയെത്തുടർന്നായിരുന്നു റിയയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. പിന്നീട് ഈ ആരോപണത്തിൽ തെളിവില്ലെന്നു കണ്ടെത്തി (Photo by Sujit Jaiswal / AFP)

രാഷ്ട്രീയ എതിരാളികൾക്കെതിരെ ബിജെപി ഇഡിയെ ഉപയോഗിക്കുന്നു എന്നതായിരുന്നു പ്രധാന ആരോപണം. പ്രത്യേകിച്ചും തിരഞ്ഞെടുപ്പുകൾക്ക് മുൻപും സംസ്ഥാനങ്ങളിൽ രാഷ്ട്രീയ അസ്ഥിരതയുണ്ടാവുന്ന അവസരങ്ങളിലും ഇഡി കളത്തിലിറങ്ങുന്നത് പതിവായിരുന്നു. 2019 ലെ പൊതു തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപായി യുപി മുൻ മുഖ്യമന്ത്രി മായാവതിയുമായി ബന്ധപ്പെട്ട 1400 കോടിയുടെ പ്രതിമ വിവാദ കേസില്‍ അന്വേഷണവുമായി ഇഡിയിറങ്ങി. ഏഴിടങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്. അതേവർഷം ഹരിയാനയിലും തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായി ഹരിയാന മുൻ  മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയ്ക്കും മറ്റൊരു കോൺഗ്രസ് നേതാവ് മോത്തിലാൽ വോറയ്ക്കും ഇഡിയുടെ നടപടികൾ നേരിടേണ്ടി വന്നിരുന്നു. 2023ല്‍ കർണാടക തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനും സമാനമായ അനുഭവമാണ് ഉണ്ടായത്. 

അതേസമയം, പ്രതിപക്ഷ നേതാക്കൾക്കെതിരെ പല്ലും നഖവും എടുക്കാൻ മടികാട്ടാത്ത ഇഡി ഭരണപാർട്ടിയുടെ തണലിൽ കഴിയുന്നവരോട് മൃദുസമീപനം കാട്ടുന്നു എന്നും ആരോപണം ഉയർന്നിരുന്നു. ഒന്നാം മോദി സർക്കാരിന്റെ കാലം മുതൽ ഇഡി എടുത്ത കേസുകൾ പരിശോധിച്ചാൽ രാഷ്്ട്രീയ നേതാക്കൾ പ്രതികളായ കേസുകളിൽ 95 ശതമാനവും പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളായിരുന്നുവെന്നു കാണാം. ബംഗാളിലെയും അസമിലെയും നേതാക്കളായ മുകുൾ റോയിയും ഹിമന്ത ബിശ്വ ശർമയും പാർട്ടി മാറി ബിജെപി കൂടാരത്തിലെത്തിയതോടെ ഇഡി അന്വേഷണത്തിന്റെ ശൗര്യം കുറഞ്ഞതാണ് പ്രതിപക്ഷം ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. മുകുൾ റോയി പിന്നീട് ബിജെപി ക്യാംപിൽനിന്ന് തിരികെ എത്തിയെങ്കിലും പിന്നെയും തൃണമൂലിനെ കൈവിട്ടു. 

രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ പ്രതിഷേധിച്ച് കൊൽക്കത്തയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നു. 2022 ജൂൺ 15ലെ ചിത്രം (Photo by DIBYANGSHU SARKAR / AFP)

നാഷനൽ ഹെറൾഡ് കേസിൽ, കോൺഗ്രസ് ഉന്നത നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും  ഹാജരാകേണ്ടി വന്നതോടെയാണ് ഇഡിക്കെതിരെ കോൺഗ്രസ് പ്രതിഷേധം കടുപ്പിച്ചത്. ഡൽഹിയിലെ ഇഡി ഓഫിസിൽ പല ദിവസങ്ങളിലായി സോണിയ ഗാന്ധി 13 മണിക്കൂറും രാഹുൽ ഗാന്ധി 42 മണിക്കൂറുമാണ് ചെലവഴിക്കേണ്ടി വന്നത്. പ്രതിപക്ഷ നിരയിലെ ചെറുപാർട്ടികളിലെ നേതാക്കൾക്കെതിരെയുള്ള കേസുകളിലും ഇഡി പിടിമുറുക്കൽ ശക്തമാക്കിയിരുന്നു. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ മദ്യ ലൈസൻസ് അഴിമതിക്കേസിൽ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഇതേ കേസിൽ ബന്ധമുണ്ടെന്ന സംശയത്തിൽ തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കെ.കവിതയെയും ഇഡി ചോദ്യം ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ മോദിക്കു മുൻപേ ഇഡി വരുമെന്ന കവിതയുടെ പ്രസ്താവന ഏറെ ചർച്ചയായിരുന്നു. ബിജെപിക്ക് അനുകൂലമായി നിൽക്കാത്ത രാഷ്ട്രീയ നേതാക്കളെ ഇഡിയെ ഉപയോഗിച്ച് ഭയപ്പെടുത്താനാണ് കേന്ദ്രസർക്കാരിന്റെ ശ്രമമമെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമായ എഎപിയുടെ എംപി സഞ്ജയ് സിങ്ങിന്റെ വീട്ടിൽ ഒക്ടോബർ നാലിന് ഇഡി നടത്തിയ റെയ്ഡാണ് നിലവിൽ ഈ പട്ടികയിൽ ഏറ്റവും പുതിയത്. 

ബിആർസ് നേതാവ് കെ. കവിത ഡൽഹിയിൽ ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകുന്നു (File Photo by PTI)

∙ മലയാളികളിലും ‘ഇഡിപ്പേടി’

ഇഡിയെക്കുറിച്ച് നാം അധികം കേൾക്കാത്ത കാലം. മലയാളത്തിലിറങ്ങിയ ഒരു സൂപ്പർസ്റ്റാർ ചിത്രത്തിൽ കൊച്ചിയിലെ ഇഡി ഓഫിസ് കാണിക്കുന്നുണ്ട്. ഉദ്യോഗസ്ഥൻമാരായി വേഷമിടുന്ന രണ്ട് നടൻമാർ ഹാർബറിൽ പോയി ഒരു രസത്തിന് മീൻ ലേലം വിളിക്കുന്നതും, ഒടുവിൽ അവിടെയിരുന്നു മത്തി വിൽക്കേണ്ടിവരുന്നതുമെല്ലാം പ്രേക്ഷകരിൽ അന്ന് ചിരിപടർത്തി. എന്നാൽ ചിത്രത്തിലെ രംഗങ്ങൾ പോലെയല്ല കാര്യങ്ങളെന്ന് മനസ്സിലായത് നിരവധി നേതാക്കൾ ചിത്രത്തിൽ കാണിച്ച അതേ ഇഡി ഓഫിസിനു മുന്നിൽ എത്തിയപ്പോഴാണ്. ചോദ്യം ചെയ്യൽ, മൊഴി നൽകൽ, എന്തിന് കൂടിക്കാഴ്ചയായി വരെ ഇതിനെ നേതാക്കളുടെ കൂടെയുള്ളവർ വ്യാഖ്യാനിച്ചു. 

തിരുവനന്തപുരം മരുതംകുഴിയിൽ ബിനീഷ് കോടിയേരിയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന നടക്കുന്നതിനിടെ ഗേറ്റിനു മുൻപിൽ നിലയുറപ്പിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടായിരുന്നു ഇഡി റെയ്ഡ്. (ഫയൽ ചിത്രം: മനോരമ)

പ്രമാദമായ ഏത് കേസും അന്വേഷിക്കാൻ സിബിഐ വരണമെന്ന് മുറവിളി കൂട്ടിയിരുന്ന മലയാളികൾക്കിടയിൽ ഇന്ന് ഇഡിയുടെ പേരാണ് സുപരിചിതമായുള്ളത്. സ്വർണക്കടത്ത്, ഡോളർ കടത്ത് ലൈഫ് മിഷൻ കേസ്, സർവീസ് സഹകരണ ബാങ്കുകളിലെ തിരിമറി എന്നുവേണ്ട സ്കൂൾ നിയമനത്തിലെ കോഴ ആരോപണം വരെ ഏതു കേസിലും സാമ്പത്തിക വിഷയം വന്നാൽ അന്വേഷിക്കാന്‍ ക്ഷണിക്കാത്ത അതിഥിയായി ഇഡിയെത്തുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്.

∙ ഇഡിയെ മിശ്ര മാറ്റിയതെങ്ങനെ ?

അധികമാരും അറിയാതിരുന്ന കേന്ദ്ര ഏജൻസിയെ, ഒച്ചയും ബഹളവുമില്ലാതെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ മാത്രം രൂപീകരിച്ച ഇഡിയെ പൊതുജനമറിഞ്ഞത് മിശ്ര തലപ്പത്ത് എത്തിയതോടെയാണ്. സിബിഐ അടക്കമുള്ള കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കേസുകളിൽ അവസരം നോക്കി ഇടപെടാൻ മടികാട്ടാത്ത ഏജൻസിയായി ഇഡിയെ മിശ്ര വളർത്തി. എങ്ങനെയാണ് ഇഡിയെ സഞ്ജയ് കുമാർ മിശ്ര എന്ന ഐആർഎസുകാരൻ മാറ്റിയെടുത്തത്? ഇതിനായി മിശ്ര ആദ്യം ചെയ്തത് തന്റെ ടീമിൽ അംഗങ്ങളായി പരിശീലനം നേടിയ ഉദ്യോഗസ്ഥരെ എത്തിക്കുക എന്നതായിരുന്നു. സിബിഐയുടെ മാതൃകയിൽ ഇതിനായുള്ള പരിഷ്കാരങ്ങൾ അദ്ദേഹം വരുത്തി. 

കാത്തിരുന്നു ഇരയെ കീഴ്പ്പെടുത്തുന്ന വേട്ടയാടൽ തന്ത്രമാണ് ഇഡി സ്വീകരിക്കുന്നത്. വർ‍ഷങ്ങളെടുത്താവും തെളിവുകൾ ശേഖരിച്ച് കാത്തിരിക്കുക. ചെറിയ വിശദാംശങ്ങളിൽ പോലും ശ്രദ്ധ നൽകിയും ഒരു കേസിൽ നിന്നും അടുത്തതിലേക്കുള്ള ബന്ധം കണ്ടെത്തിയുമാണ്  പ്രവർത്തനം. കള്ളപ്പണം തടയുന്നതിനായി രാജ്യത്തുണ്ടായിരുന്ന നിയമങ്ങൾ ആയുധമാക്കാൻ മിശ്രയ്ക്ക്  കഴിഞ്ഞു. ഒപ്പം കേന്ദ്ര സർക്കാരിന്റെ വിശ്വസ്തനാകുവാൻ കഴിഞ്ഞതും മിശ്രയ്ക്ക് നിർഭയം പ്രവർത്തിക്കാൻ ധൈര്യം നൽകി. 

സഞ്ജയ് കുമാർ മിശ്ര (Photo by PTI)

പലതവണകളിലായി കേന്ദ്രം കാലാവധി നീട്ടി നൽകിയതോടെ 5 വർഷത്തോളം ഇഡി തലപ്പത്തിരുന്ന മിശ്ര സെപ്റ്റംബർ 15 നാണ് പടിയിറങ്ങിയത്. പകരം 1993 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥൻ രാഹുൽ നവീനാണ് ചുമതല. മിശ്രയുടെ കാലത്ത് രാജ്യമെമ്പാടുമായി മൂവായിരത്തോളം റെയിഡുകൾ ഇഡി നടത്തി, നാലായിരത്തിലധികം കേസുകളാണ് ഇഡി റജിസ്റ്റർ ചെയ്തത്. എന്നാൽ ഈ കേസുകളിൽ ഭരണപ്പാർട്ടിയുമായി ബന്ധമുള്ളവർ കാര്യമായി ഉൾപ്പെട്ടിട്ടില്ലെന്നതും‌ പ്രതിപക്ഷ നിരയിലുള്ളവർ കാര്യമായി ഉൾപ്പെട്ടുവെന്നതും വിമർശനങ്ങളിൽ കഴമ്പുള്ള ചോദ്യമായി ഇപ്പോഴും അവശേഷിക്കുന്നു. 

∙ ഇനിയും ഒരു വരവ് കൂടി 

ചലച്ചിത്രങ്ങൾ അവസാനിക്കുമ്പോൾ അടുത്ത ഭാഗം കൂടിയുണ്ടെന്ന സൂചനകള്‍ നൽകുന്ന പതിവുണ്ട്. ഇതുപോലെയാണ് ഇഡിയുടെ തലപ്പത്തുനിന്നുള്ള മിശ്രയുടെ പടിയിറക്കവും. മിശ്രയെ കൈവിടാൻ കേന്ദ്ര സർക്കാർ ഒരുക്കമല്ലെന്ന സൂചനയാണ് തലസ്ഥാനത്തുനിന്ന് ലഭിച്ചത്. അന്വേഷണ ഏജൻസികളായ സിബിഐ, ഇഡി എന്നിവയുടെ പ്രവർത്തനത്തിനു മേൽനോട്ടം വഹിക്കാൻ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫിസർ (സിഐഒ) എന്ന പേരിൽ പുതിയ പദവി സൃഷ്ടിച്ച് മിശ്രയെ ഏൽപ്പിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. സിബിഐ, ഇഡി മേധാവികൾ സിഐഒയുടെ കീഴിലായിരിക്കും. ഇരട്ടി ശക്തിയിൽ മിശ്ര മടങ്ങിയെത്തിയാൽ പിന്നെ എന്താവും സംഭവിക്കുകയെന്ന് കാത്തിരുന്നുതന്നെ കാണണം. 

English Summary: How ED Became a Powerful Investigative Agency in India under Sanjay Kumar Mishra.