ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനിടെ ചില പാർട്ടികളുടെ പ്രകടന പത്രികകൾ പുറത്തുവന്നു കഴിഞ്ഞു. അത്യാകർഷകമായ 25 വാഗ്ദാനങ്ങളുമായാണ് കോൺഗ്രസിന്റെ പ്രകടനപത്രിക പുറത്തിറങ്ങിയിരിക്കുന്നത്. കർഷകർ, തൊഴിലാളി, സ്ത്രീകൾ,യുവാക്കൾ എന്നിങ്ങനെ എല്ലാ വിഭാഗക്കാരെയും ലക്ഷ്യമിടുന്ന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇത്രയും പദ്ധതികൾ നടപ്പിലാക്കാൻ രാജ്യത്തിന് എത്ര ലക്ഷം കോടി രൂപ ചെലവ് വരുമെന്നും ഇത്രയും തുക എവിടെ നിന്ന് ലഭ്യമാക്കുമെന്ന കാര്യങ്ങൾ വിശദമായി പരിശോധിക്കുന്ന മനോരമ ഓൺലൈൻ പ്രീമിയം സ്റ്റോറിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. പോയവാരത്തിൽ ട്രെന്റിങ് വിഷയമായിരുന്നു കുതിച്ചുയരുന്ന സ്വർണവില. സ്വർണവിലയിൽ വൻ വർധന കണ്ട മാസമായിരുന്നു 2024 മാർച്ച്. ഏറ്റവും കൂടുതൽ റെക്കോർഡുകളും പിറന്ന മാസം. മാർച്ചിൽ 8 തവണയാണ് സ്വർണവില റെക്കോർഡ് നിരക്ക് പുതുക്കിയത്. ഭാവിയിൽ സ്വർണ വിലയിൽ എന്തു സംഭവിക്കും? ഇപ്പോഴത്തെ വില കുതിപ്പിന് പിന്നിലെന്ത് ? തുടങ്ങി കാര്യങ്ങൾ വിശകലനം ചെയ്ത സ്റ്റോറിയും പ്രീമിയം പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കള്ളപ്പണവും മദ്യവും വലിയ ചർച്ചയാകാറുണ്ട്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ മേയ് 20 വരെ രാജ്യത്താകമാനം പിടിച്ചെടുത്ത 3456 കോടിയുടെ മൂല്യമുള്ള പണം, ലഹരിമരുന്ന്, മദ്യം, സ്വർണം, വെള്ളി തുടങ്ങിയ വസ്തുക്കളാണ്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായും പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കളെ കണക്കുകളും ഇപ്പോഴത്തെ ചില പരിശോധനാ റിപ്പോർട്ടുകളും വിലയിരുത്തുന്ന പ്രീമിയം സ്റ്റോറി ട്രെന്റിങ്ങായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനിടെ ചില പാർട്ടികളുടെ പ്രകടന പത്രികകൾ പുറത്തുവന്നു കഴിഞ്ഞു. അത്യാകർഷകമായ 25 വാഗ്ദാനങ്ങളുമായാണ് കോൺഗ്രസിന്റെ പ്രകടനപത്രിക പുറത്തിറങ്ങിയത്. കർഷകർ, തൊഴിലാളി, സ്ത്രീകൾ, യുവാക്കൾ എന്നിങ്ങനെ എല്ലാ വിഭാഗക്കാരെയും ലക്ഷ്യമിടുന്ന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇത്രയും പദ്ധതികൾ നടപ്പിലാക്കാൻ രാജ്യത്തിന് എത്ര ലക്ഷം കോടി രൂപ ചെലവ് വരുമെന്നും കോൺഗ്രസ് ജയിച്ചാൽ ഇത്രയും തുക  എവിടെ നിന്ന് ലഭ്യമാക്കുമെന്നതും വിശദമായി പരിശോധിക്കുന്ന മനോരമ ഓൺലൈൻ പ്രീമിയം സ്റ്റോറിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

പോയവാരത്തിൽ ട്രെൻഡിങ് വിഷയമായിരുന്നു കുതിച്ചുയരുന്ന സ്വർണവില. സ്വർണവിലയിൽ വൻ വർധന കണ്ട മാസമായിരുന്നു 2024 മാർച്ച്. ഏറ്റവും കൂടുതൽ റെക്കോർഡുകളും പിറന്ന മാസം. മാർച്ചിൽ 8 തവണയാണ് സ്വർണവില റെക്കോർഡ് നിരക്ക് പുതുക്കിയത്. ഭാവിയിൽ സ്വർണ വിലയിൽ എന്തു സംഭവിക്കും? ഇപ്പോഴത്തെ വിലക്കയറ്റത്തിന് പിന്നിലെന്ത്? തുടങ്ങിയ കാര്യങ്ങൾ വിശകലനം ചെയ്ത സ്റ്റോറിയും പ്രീമിയം പ്രസിദ്ധീകരിച്ചു.

ADVERTISEMENT

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കള്ളപ്പണവും മദ്യവും വലിയ ചർച്ചയാകാറുണ്ട്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ മേയ് 20 വരെ രാജ്യത്താകമാനം പിടിച്ചെടുത്തത് 3456 കോടിയുടെ മൂല്യമുള്ള പണം, ലഹരിമരുന്ന്, മദ്യം, സ്വർണം, വെള്ളി തുടങ്ങിയ വസ്തുക്കളാണ്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായും പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കളുടെ കണക്കുകളും ഇപ്പോഴത്തെ ചില പരിശോധനാ റിപ്പോർട്ടുകളും വിലയിരുത്തുന്ന പ്രീമിയം സ്റ്റോറിയും ഒട്ടേറെപ്പേർ വായിച്ചു.

ഐപിഎൽ ക്രിക്കറ്റ് ഉത്സവം മറ്റൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്. തുടക്കത്തിൽ പിന്നോട്ടുപോയ ടീമുകളെല്ലാം വൻ വിജയങ്ങൾ നേടി മുന്നേറുന്ന കാഴ്ചയാണ് പോയവാരം കണ്ടത്. അതിൽ  ശ്രദ്ധേയമായത് മുംബൈ ഇന്ത്യൻസിന്റെ വിജയം തന്നെയായിരുന്നു. ഇഷൻ കിഷനും സൂര്യകുമാർ യാദവും വൻ തിരിച്ചുവരവ് നടത്തി മുംബൈ ടീമിനെ വിജയിപ്പിച്ചതും പോയവാരം പ്രീമിയത്തിൽ കൂടുതൽ പേർ വായിച്ച വാർത്തകളിലൊന്നായിരുന്നു. 

തിരഞ്ഞെടുപ്പുകളിൽ പ്രൊപ്പഗാൻഡ സിനിമകൾക്കുള്ള സ്വാധീനത്തെക്കുറിച്ചും പ്രീമിയം ചർച്ച ചെയ്തു. മുൻ തിരഞ്ഞെടുപ്പുകളിലും ഇപ്പോഴത്തെ തിരഞ്ഞെടുപ്പിലും ഏതൊക്കെ സിനിമകളാണ് വിവിധ രാഷ്ട്രീയ പാർട്ടികളെ സ്വാധീനിച്ചതെന്ന് വിശദമാക്കുന്ന പ്രീമിയം സ്റ്റോറിക്ക് ഏറെ വായനക്കാരെ ലഭിച്ചു.  ടോപ് 5ൽ ഇടം നേടിയ വാർത്തകൾ വീണ്ടും വായിക്കാം...

2019ലെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കുന്ന വേദിയിൽ രാഹുൽ ഗാന്ധി, ഡോ.മൻമോഹൻസിങ്, പി.ചിദംബരം എന്നിവർ. (PTI Photo)

∙ മോദി സർക്കാരിനെ വീഴ്ത്താൻ ‘5 ന്യായം’; ഇത്രയും ലക്ഷം കോടി കോണ്‍ഗ്രസ് എവിടെനിന്നുണ്ടാക്കും? മറന്നോ, മൻമോഹൻ പറഞ്ഞത്!

ADVERTISEMENT

അത്യാകർഷകമായ 25 വാഗ്ദാനങ്ങളുമായാണ് കോൺഗ്രസിന്റെ പ്രകടനപത്രിക പുറത്തിറങ്ങിയിരിക്കുന്നത്. കർഷകർ, തൊഴിലാളി, സ്ത്രീകൾ,യുവാക്കൾ എന്നിങ്ങനെ എല്ലാ വിഭാഗക്കാരെയും ലക്ഷ്യമിടുന്ന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ഈ പദ്ധതികൾ നടപ്പിലാക്കുക പ്രായോഗികമാണോ? ഇതിനുള്ള പണം എവിടെനിന്ന്, എങ്ങനെ കോൺഗ്രസിന് കണ്ടെത്താനാകും? വിശദമായി വായിക്കാം...

മുംബൈയിലെ ഒരു ജ്വല്ലറിയില്‍നിന്നുള്ള ദൃശ്യം (Photo by INDRANIL MUKHERJEE / AFP)

∙ 25,000 ടൺ! ഇന്ത്യൻ വീടുകളിൽ ‘സ്വർണഖനി’; ഇനിയും വില കൂടും; ‘കരുതലോടെ’ കേന്ദ്രവും; ആരാണീ വിലയിടുന്നത്?

രാജ്യത്തിന്റെ കറൻസി‌ മൂല്യം നിലനിർത്തുന്നതിൽ കരുതൽ സ്വർണശേഖരത്തിനു വലിയ പങ്കുണ്ട്. ഇന്ത്യയും ഇത്തരത്തിൽ ശേഖരം വർധിപ്പിച്ചിട്ടുണ്ട്. സ്വർണവില കൂടാൻ അതൊരു കാരണമാണോ? 32,000 രൂപയിൽനിന്ന് 50,000 കടന്ന് സ്വർണവിലയെത്താൻ വേണ്ടി വന്നത് വെറും 4 വർഷം. സാധാരണക്കാർക്ക് അപ്രാപ്യമാകുന്ന വിധത്തിൽ വില ഇനിയും കൂടുമോ? സ്വർണം മികച്ച സുരക്ഷിത നിക്ഷേപമായി മാറുകയാണോ? വിശദമായി വായിക്കാം...

∙ നിർമലയുടെ ‘നോ’യും പിടിച്ചെടുത്ത 3,456,22,00,000 രൂപയും; മഞ്ജു വാരിയരെ തമിഴ്‍നാട്ടിൽ ‘വളഞ്ഞതും’ വെറുതെയല്ല!

ADVERTISEMENT

ഒരാഴ്ചയെടുത്ത് ആലോചിച്ച ശേഷം, എവിടെനിന്നും മത്സരിക്കാൻ താൽപര്യമില്ലെന്ന മറുപടിയല്ല, അതിന് കേന്ദ്രമന്ത്രി നിർമല പറഞ്ഞ കാരണമാണ് ചർച്ചയായത്. 2019ൽ പിടിച്ചെടുത്ത 3456 കോടി രൂപ മൂല്യമുള്ള പണവും മദ്യവും സ്വർണവും അടക്കമുള്ള സാധനങ്ങളുടെ റെക്കോർഡ് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മറികടക്കുമോ? തമിഴ്‌നാട്ടിൽ നടി മ‍ഞ്ജു വാരിയരുടെ കാർ ഫ്ലയിങ് സ്ക്വാഡ് തടഞ്ഞുനിർത്തി പരിശോധിച്ചതിനും കാരണമുണ്ട്. വിശദമായി വായിക്കാം...

ഒരു മത്സരം പോലും തോൽക്കാതെ മുന്നേറുന്നവർക്ക് അപ്രതീക്ഷിതമായി കാലിടറുന്നു. തുടരെത്തുടരെ തോൽവിയേറ്റു വാങ്ങിയവർ പെട്ടെന്നൊരുനാൾ വൻ കുതിപ്പോടെ വിജയത്തിലേക്കു മുന്നേറുന്നു. വമ്പൻ റെക്കോർഡുകൾ പിറക്കുന്നു, കൂറ്റനടികൾ അമ്പരപ്പിക്കുന്നു, റിവ്യൂകൾക്കു മുന്നിൽ നെഞ്ചിടിക്കുന്നു... ഓരോ നിമിഷവും ആവേശം സമ്മാനിച്ചു തുടരുകയാണ് ഐപിഎൽ പതിനേഴാം സീസണ്‍. മത്സരത്തിന്റെ അവസാന പന്തു വരെ തുടരുന്ന ഓരോ മത്സരത്തിന്റെയും ‘ബോൾ ബൈ ബോൾ’ വിശകലനം തുടരുകയാണ് പ്രീമിയത്തിൽ. ഒപ്പം സ്പെഷൽ സ്റ്റോറികൾ, ഇൻഫോഗ്രാഫിക്സ് സ്റ്റോറികൾ, വിഡിയോ, പോഡ്‌കാസ്റ്റ്... അനുഭവിച്ചറിയാം സമ്പൂർണ കവറേജ്.

‘ദ് കേരള സ്റ്റോറി’യുടെ കൊൽക്കത്തയിലെ പ്രദർശനത്തിനു മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ, ചിത്രത്തിലെ നടിമാരിലൊരാളായ ആദ ശർമ (Photo by DIBYANGSHU SARKAR / AFP)

∙ ജഗനെ വിജയിപ്പിച്ച മമ്മൂട്ടിയുടെ ‘യാത്ര’: ‘കേരള സ്റ്റോറി’യിൽ തീരുന്നില്ല; ആയുധമാണോ ആ 9 സിനിമകൾ?

വെറുപ്പ് വളർത്തുന്നതിൽ മാത്രം എന്തുകൊണ്ടാണ് പ്രൊപ്പഗാൻഡകൾ വിജയിക്കുന്നത്? എന്തുകൊണ്ടാണത് സൗഹൃദങ്ങളെ വളർത്താത്തത്?’’ ബ്രിട്ടിഷ് ചിന്തകനായ ബർട്രാന്റ് റസ്സല്‍ ഉന്നയിച്ച ചോദ്യമാണിത്. ഇന്ത്യൻ സിനിമാ ലോകത്തും ഇതുതന്നെയാണോ സംഭവിക്കുന്നത്? പ്രത്യേകിച്ച് ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുന്ന ഈ സമയത്ത്...! വിശദമായി വായിക്കാം...

English Summary:

The Most Widely Accessed Articles in the Manorama Online Premium Section Throughout First Week April Part Five