തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പാർട്ടി ടിക്കറ്റിന് നേതാക്കൾ പലവഴികൾ പയറ്റിനോക്കുമ്പോഴാണ് ധനമന്ത്രി നിർമല സീതാരാമനെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ വിളിക്കുന്നത്. തമിഴ്നാട്, ആന്ധ്രപ്രദേശ് ഈ രണ്ട് സംസ്ഥാനങ്ങളിലെ ഏത് സീറ്റിൽ മത്സരിക്കാനാണ് ആഗ്രഹം എന്നായിരുന്നു ചോദ്യം. ഒരാഴ്ചയെടുത്ത് ആലോചിച്ച ശേഷം എവിടെ നിന്നും മത്സരിക്കാൻ താൽപര്യമില്ലെന്ന മറുപടിയാണ് നിർമല നൽകിയത്. എന്തുകൊണ്ട് ഇങ്ങനെ ഒരു തീരുമാനമെടുത്തത് എന്നതിനുള്ള മറുപടിയും കേന്ദ്ര ധനമന്ത്രി വൈകാതെ മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പിൽ ചെലവഴിക്കാനുള്ള ഭാരിച്ച തുക തന്റെ കൈവശം ഇല്ലാത്തതാണ് മത്സരത്തിന് ഇറങ്ങാതിരിക്കാനുള്ള പ്രധാന കാരണം. തിരഞ്ഞെടുപ്പിലെ ജയപരാജയ സാധ്യതകൾക്കും മുകളിൽ കേന്ദ്ര ധനമന്ത്രിയുടെ കണ്ണുകൾ എന്തുകൊണ്ടാവും തിരഞ്ഞെടുപ്പ് ചെലവിൽ പതിഞ്ഞത്? ഒരുപക്ഷേ ഇതിനുള്ള ഉത്തരമാണ് 3456.22 കോടി രൂപയുടെ കണക്ക്. 2019ല്‍ ഇന്ത്യയിൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ പരിശോധനയിൽ രേഖകളില്ലാതെ കണ്ടെടുത്ത പണം, മദ്യം, ലഹരിമരുന്ന്, സ്വർണം തുടങ്ങിയവയുടെ മൊത്തം മൂല്യമാണിത്. ഇതിൽ മറ്റൊരു കൗതുകവുമുണ്ട്. 2014ൽ രാജ്യത്ത് പൊതു തിര‍ഞ്ഞെടുപ്പ് നടത്താൻ സർക്കാരിന് ചെലവായ തുകയുടെ 90 ശതമാനത്തിന് തുല്യമാണിത്. ഓരോ സ്ഥാനാർഥിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിക്കേണ്ട തുകയ്ക്ക് മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ മുൻകൂട്ടി പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും (95 ലക്ഷം രൂപ) ആ തുക ഒന്നിനും തികയില്ലെന്നത് ഏവർക്കും അറിയാവുന്ന രഹസ്യമാണ്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com