ഭാവിയിൽ ബഹിരാകാശത്തു നിന്നു നോക്കുന്നവർക്കു ഭൂമിയെ ‘നീല ഗ്രഹം’ ആയി കാണാനാകുമോ? ഭൂമിയിൽനിന്ന് 450–600 കിലോമീറ്റർ മുകളിലേക്കു പോകുമ്പോൾ ഒരു ലക്ഷത്തിലധികം ഉപഗ്രഹങ്ങൾ ചുറ്റിക്കറങ്ങുന്ന ഭ്രമണപഥമാകും അടുത്ത ഒന്നോ രണ്ടോ വർഷം കഴിയുമ്പോൾ‍ കാണാനാകുക. ഉപഗ്രഹ ഇന്റർനെറ്റിനു വേണ്ടിയുള്ള കോർപറേറ്റ് മത്സരം കനക്കുമ്പോൾ, ഉപഗ്രഹ യുദ്ധങ്ങൾ സമീപഭാവിയിൽ തന്നെ സംഭവിച്ചേക്കുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ ആശങ്ക. ഭൂസ്ഥിര ഉപഗ്രഹങ്ങളെ ഉപയോഗിച്ച് ഭൂമിയിലെ റിസീവറുകൾ വഴി ഇന്റർനെറ്റ് ലഭ്യമാകുന്നതിലെ വേഗം വർധിപ്പിക്കാൻ, താഴ്ന്ന ഭൗമ ഭ്രമണപഥത്തിൽ (ലോ എർത്ത് ഓർബിറ്റ്– ലിയോ) ഉപഗ്രഹങ്ങളെ കൂട്ടമായി വിക്ഷേപിച്ച് നേരിട്ട് ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനുള്ള പദ്ധതികളുമായി മുന്നോട്ടു പോകുകയാണ് ഇന്ത്യൻ വ്യവസായിയും എയർടെൽ ഉടമയുമായ സുനിൽ ഭാർതി മിത്തൽ നേതൃത്വം നൽകുന്ന ബ്രിട്ടിഷ് കമ്പനി വൺവെബ്, ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള സ്പേസ് എക്സ് കമ്പനിയുടെ സ്റ്റാർലിങ്ക് തുടങ്ങിയവ. ഇതിൽ, വൺവെബിന്റെ ആദ്യ തലമുറ (ജനറേഷൻ 1) ഉപഗ്രഹ നിര പൂർത്തിയായിക്കഴിഞ്ഞു. 618 ഉപഗ്രഹങ്ങളാണ് വൺവെബ് ലിയോയിൽ എത്തിച്ചത്. അതിൽ അവസാനത്തെ 36 എണ്ണം ഉൾപ്പെടെ 72 ഉപഗ്രഹങ്ങൾ ലിയോയിൽ എത്തിച്ചത് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഇസ്‍റോ) വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) ആണ്. ഇന്ത്യയുടെ ബാഹുബലി എന്നറിയപ്പെടുന്ന ഭീമൻ റോക്കറ്റ് എൽവിഎം3 ആണ് 72 ഉപഗ്രഹങ്ങളെയും വിജയകരമായി വിക്ഷേപിച്ചത്. ഇതിലൂടെ ഇസ്‌റോയ്ക്കു ലഭിച്ചത് ഏകദേശം 1100 കോടി രൂപയുടെ വരുമാനമാണ്– 137 ദശലക്ഷം ഡോളർ. ഇന്ത്യൻ ബാഹുബലിയുടെ സാധ്യതകൾ എന്തൊക്കെ? ബഹിരാകാശത്തിലെ ഇന്ത്യൻ സ്വപ്നങ്ങൾക്ക് ‘ബാഹുബലി’ കരുത്തു പകരുന്നത് എങ്ങനെ? വിശദമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാവിയിൽ ബഹിരാകാശത്തു നിന്നു നോക്കുന്നവർക്കു ഭൂമിയെ ‘നീല ഗ്രഹം’ ആയി കാണാനാകുമോ? ഭൂമിയിൽനിന്ന് 450–600 കിലോമീറ്റർ മുകളിലേക്കു പോകുമ്പോൾ ഒരു ലക്ഷത്തിലധികം ഉപഗ്രഹങ്ങൾ ചുറ്റിക്കറങ്ങുന്ന ഭ്രമണപഥമാകും അടുത്ത ഒന്നോ രണ്ടോ വർഷം കഴിയുമ്പോൾ‍ കാണാനാകുക. ഉപഗ്രഹ ഇന്റർനെറ്റിനു വേണ്ടിയുള്ള കോർപറേറ്റ് മത്സരം കനക്കുമ്പോൾ, ഉപഗ്രഹ യുദ്ധങ്ങൾ സമീപഭാവിയിൽ തന്നെ സംഭവിച്ചേക്കുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ ആശങ്ക. ഭൂസ്ഥിര ഉപഗ്രഹങ്ങളെ ഉപയോഗിച്ച് ഭൂമിയിലെ റിസീവറുകൾ വഴി ഇന്റർനെറ്റ് ലഭ്യമാകുന്നതിലെ വേഗം വർധിപ്പിക്കാൻ, താഴ്ന്ന ഭൗമ ഭ്രമണപഥത്തിൽ (ലോ എർത്ത് ഓർബിറ്റ്– ലിയോ) ഉപഗ്രഹങ്ങളെ കൂട്ടമായി വിക്ഷേപിച്ച് നേരിട്ട് ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനുള്ള പദ്ധതികളുമായി മുന്നോട്ടു പോകുകയാണ് ഇന്ത്യൻ വ്യവസായിയും എയർടെൽ ഉടമയുമായ സുനിൽ ഭാർതി മിത്തൽ നേതൃത്വം നൽകുന്ന ബ്രിട്ടിഷ് കമ്പനി വൺവെബ്, ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള സ്പേസ് എക്സ് കമ്പനിയുടെ സ്റ്റാർലിങ്ക് തുടങ്ങിയവ.

ഇതിൽ, വൺവെബിന്റെ ആദ്യ തലമുറ (ജനറേഷൻ 1) ഉപഗ്രഹ നിര പൂർത്തിയായിക്കഴിഞ്ഞു. 618 ഉപഗ്രഹങ്ങളാണ് വൺവെബ് ലിയോയിൽ എത്തിച്ചത്. അതിൽ അവസാനത്തെ 36 എണ്ണം ഉൾപ്പെടെ 72 ഉപഗ്രഹങ്ങൾ ലിയോയിൽ എത്തിച്ചത് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഇസ്‍റോ) വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) ആണ്. ഇന്ത്യയുടെ ബാഹുബലി എന്നറിയപ്പെടുന്ന ഭീമൻ റോക്കറ്റ് എൽവിഎം3 ആണ് 72 ഉപഗ്രഹങ്ങളെയും വിജയകരമായി വിക്ഷേപിച്ചത്. ഇതിലൂടെ ഇസ്‌റോയ്ക്കു ലഭിച്ചത് ഏകദേശം 1100 കോടി രൂപയുടെ വരുമാനമാണ്– 137 ദശലക്ഷം ഡോളർ. ഇന്ത്യൻ ബാഹുബലിയുടെ സാധ്യതകൾ എന്തൊക്കെ? ബഹിരാകാശത്തിലെ ഇന്ത്യൻ സ്വപ്നങ്ങൾക്ക് ‘ബാഹുബലി’ കരുത്തു പകരുന്നത് എങ്ങനെ? വിശദമായി പരിശോധിക്കാം.  

ADVERTISEMENT

∙ വാണിജ്യ റോക്കറ്റ് വിക്ഷേപണത്തിൽ ഇന്ത്യ കുതിക്കുന്നു

ഉപഗ്രഹങ്ങളുമായി ഭ്രമണപഥത്തിലേക്ക് കുതിക്കുന്ന എൽവിഎം3. Image- Twitter/ @isro

ഇസ്റോയുടെ ഏറ്റവും ഭാരമേറിയതും വലുതുമായ റോക്കറ്റ് ആണ് എൽവിഎം3. ജിയോ സിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ മാർക്ക്് lll (ജിഎസ്എൽവി മാർക്ക് 3) എന്നറിയപ്പെട്ടിരുന്ന ഉപഗ്രഹ വിക്ഷേപണ വാഹനമാണ് ഇപ്പോൾ വിക്ഷേപണ വാഹനം മാർക്ക് 3 (എൽവിഎം3) എന്നു പേരു മാറ്റിയത്. ഭാരമേറിയ ഉപഗ്രഹങ്ങളെ നിശ്ചിത ഭ്രമണ പഥത്തിൽ എത്തിക്കുന്നതിൽ ഖ്യാതി കേട്ട എൽവിഎം3 ആദ്യമായാണ് വാണിജ്യ വിക്ഷേപണ രംഗത്തേക്കെത്തിയത്.

റഷ്യ– യുക്രെയ്ന്‍‌ യുദ്ധത്തെത്തുടർന്ന്, റഷ്യൻ ബഹിരാകാശ സ്ഥാപനമായ ‘റോസ്കോസ്മോസ്’ വൺവെബുമായുള്ള വിക്ഷേപണ കരാർ ലംഘിച്ചതോടെയാണ് ഇസ്റോ രാജ്യാന്തര വാണിജ്യ വിക്ഷേപണ രംഗത്തു ശ്രദ്ധ നേടിയത്. 

2022 ഒക്ടോബർ 22ന് വൺവെബിന്റെ ആദ്യഘട്ടത്തിലെ 36 ഉപഗ്രഹങ്ങളെ താഴ്ന്ന ഭൗമ ഭ്രമണപഥത്തിൽ എത്തിച്ച ഇസ്‍റോ, അഞ്ചു മാസത്തിനു ശേഷം 36 ഉപഗ്രഹങ്ങളെക്കൂടി വിജയകരമായി വിക്ഷേപിച്ച് രാജ്യാന്തര ശ്രദ്ധ നേടി. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ രണ്ടു വമ്പൻ വിക്ഷേപണങ്ങൾ വിജയകരമായി നടത്തിയത് ഇസ്റോയുടെയും എൽവിഎം3 റോക്കറ്റിന്റെയും ആത്മവിശ്വാസം വളർത്തുകയും ചെയ്തു.

ADVERTISEMENT

∙ പ്രധാനമന്ത്രിയുടെ ഇടപെടൽ; ഇസ്റോയ്ക്കു നേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇന്ത്യയുടെ ഭീമൻ റോക്കറ്റ് എൽവിഎം3 ഏറ്റെടുത്ത ആദ്യ വാണിജ്യ ദൗത്യമായിരുന്നു വൺ വെബ് കമ്പനിയുടേത്. അതിനു കാരണമായത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലാണെന്നു വൺവെബ് എക്സിക്യൂട്ടിവ് ചെയർമാൻ സുനില്‍ ഭാര്‍തി മിത്തലും ഇസ്റോ ചെയർമാൻ എസ്.സോമനാഥും വ്യക്തമാക്കിയിട്ടുണ്ട്.

വൺവെബ് ഒന്നാം തലമുറ വിക്ഷേപണം വിജയകരമായ ശേഷം േദശീയ മാധ്യമങ്ങളുമായി സുനിൽ മിത്തൽ നടത്തിയ സംഭാഷണത്തിലാണ് ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയ വാണിജ്യ വിക്ഷേപണത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ വ്യക്തമാക്കിയത്. പ്രധാനമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പുകളിലൊന്നായ ബഹിരാകാശ വകുപ്പിനു കീഴിലാണ് ഇസ്റോ പ്രവർത്തിക്കുന്നത്. 

പ്രധാനമന്ത്രിയുടെ ഇടപെടലിനെക്കുറിച്ചു സുനിൽ മിത്തൽ പറയുന്നത്: ‘‘റഷ്യൻ ബഹിരാകാശ സ്ഥാപനമായ റോസ്കോസ്മോസുമായി ആറു വിക്ഷേപണങ്ങൾക്കു ഞങ്ങൾ കരാർ ഒപ്പു വച്ചിരുന്നു. എന്നാൽ റഷ്യ– യുക്രെയ്ൻ യുദ്ധം തുടങ്ങിയതോടെ റഷ്യ കരാറിൽനിന്നു പിന്മാറി. ആറു വിക്ഷേപണങ്ങൾക്കുമുള്ള തുക പൂർണമായി റഷ്യയ്ക്കു നൽകിയിരുന്നു. കരാറിൽനിന്ന് അവർ പിന്മാറിയ ശേഷം നൽകിയ പണം തിരിച്ചുകിട്ടാൻ ഞങ്ങൾ ശ്രമിക്കുകയാണ്. ഞങ്ങൾക്ക് 36 ഉപഗ്രഹങ്ങളെയും ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലേക്ക് സുരക്ഷിതമായി തള്ളി വിടുന്നതിനുള്ള 3 ഡിസ്പെൻസറുകളും നഷ്ടമായി. എന്നാൽ, അതിനേക്കാളേറെ ഞങ്ങൾക്ക് വിലപ്പെട്ട ഒരു വർഷവും നഷ്ടമായി.

ഭ്രമണപഥത്തിലേക്ക് കുതിക്കുന്ന എൽവിഎം3. Image- Twitter/ @isro
ADVERTISEMENT

റഷ്യയുടെ സോയൂസ് റോക്കറ്റുകൾ വിക്ഷേപണത്തിൽനിന്നു പിന്മാറിയതോടെ ആഗോള വാണിജ്യ റോക്കറ്റ് വിക്ഷേപണ രംഗത്ത് സാഹചര്യം അത്ര ലളിതമായിരുന്നില്ല. സ്പേസ് എക്സ് ഞങ്ങൾക്കു മ‍ൂന്നു റോക്കറ്റുകൾ തന്നു. (ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള സ്റ്റാർല‍ിങ്ക് വൺവെബിന്റെ പ്രധാന എതിരാളികളാണെങ്കിലും സ്പേസ് എക്സ് റോക്കറ്റ് വിട്ടു നൽകാൻ തയാറാകുകയായിരുന്നു). സാഹചര്യം മനസ്സിലാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ബഹിരാകാശ സംവിധാനത്തോടു മുന്നോട്ടു വരാൻ നിർദേശിക്കുകയായിരുന്നു. അങ്ങനെയാണ് വൺവെബിനു വേണ്ടി രണ്ടു റോക്കറ്റുകൾ നൽകിയത്. അതു വലിയ മുന്നേറ്റമാണ് ഞങ്ങൾക്കുണ്ടാക്കിയത്’’– മിത്തൽ പറഞ്ഞു. വൺവെബിന്റെ വിജയകരമായ വിക്ഷേപണത്തോടെ ഇസ്‌റോയും അതിന്റെ വാണിജ്യ സ്ഥാപനമായ എൻഎസ്ഐലും രാജ്യാന്തര വാണിജ്യ വിക്ഷേപണ രംഗത്ത് പ്രധാനികളായി മാറിയെന്നും മിത്തൽ പറഞ്ഞു.

വൺവെബ് വിജയകരമായി വിക്ഷേപിച്ച ശേഷം നടത്തിയ അഭിസംബോധനയിൽ, എൽവിഎം3 റോക്കറ്റുകൾ വാണിജ്യ വിക്ഷേപണത്തിന് ഉപയോഗിക്കാൻ കഴിഞ്ഞതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ ഇസ്‍‍റോ ചെയർമാൻ ഡോ.എസ്.സോമനാഥും എടുത്തു പറഞ്ഞു. ‘72 വൺവെബ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള ദൗത്യം ഞങ്ങളിലേക്കെത്തിയതു വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ്. സാധാരണ ഗതിയിൽ ഇത്തരം ദൗത്യങ്ങൾക്കുള്ള അനുമതി ലഭിക്കാൻ വളരെ കടമ്പകൾ കടക്കേണ്ടി വരും. പക്ഷേ അവയെല്ലാം പെട്ടെന്നു ലഭിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ കഴിഞ്ഞു–’ സോമനാഥ് പറഞ്ഞു

∙ റഷ്യ വൺവെബിനോട് ആവശ്യപ്പെട്ടത് നടപ്പാക്കാനാകാത്ത ഉറപ്പുകൾ

ഡോ. എസ്. സോമനാഥ്.

യുക്രെയ്ൻ – റഷ്യ യുദ്ധമുണ്ടായതോടെ, റഷ്യയ്ക്കെതിരായ സൈനികാവശ്യങ്ങൾക്ക് ഉപഗ്രഹങ്ങൾ ഉപയോഗിക്കരുതെന്ന ഉറപ്പു വേണമെന്ന് വൺവെബിനോട് റഷ്യൻ ബഹിരാകാശ ഏജൻസി ആവശ്യപ്പെട്ടുവെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. 36 ഉപഗ്രഹങ്ങൾ തിരിച്ചെടുക്കാനാകാതെ വന്നതോടെ ഏകദേശം 50 ദശലക്ഷം ഡോളറിന്റെ നഷ്ടമാണ് വൺ വെബിന് ഉണ്ടായതെന്നാണു സൂചന. വൺ വെബുമായുള്ള പങ്കാളിത്തം ഉപേക്ഷിക്കാൻ യുകെ സർക്കാരിനോട് റഷ്യ ആവശ്യപ്പെട്ടിരുന്നു.

സോയൂസ് റോക്കറ്റ് ഉപയോഗിച്ച് വൺ വെബ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള ശ്രമം ഉപേക്ഷിച്ചതോടെയാണ് റഷ്യയുടെ കീഴിൽ കസാക്കിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ ഉള്ള ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ എത്തിച്ച ഉപഗ്രഹങ്ങൾ ഉപേക്ഷിക്കാൻ വൺവെബ് നിർബന്ധിതമായത്. റഷ്യയുടെ പിന്തുണ നഷ്ടമായതോടെ വൺ വെബിന് ഉപഗ്രഹ വിക്ഷേപണത്തിനുള്ള ഓപ്ഷൻ കുറഞ്ഞു. ഉപഗ്രഹ ഇന്റർനെറ്റ് പദ്ധതിയിലെ മുഖ്യ എതിരാളികളാണെങ്കിലും വൺ വെബിനെ സഹായിക്കാൻ 3 റോക്കറ്റുകൾ നൽകാൻ സ്പേസ് എക്സ് തയാറായി.

∙ ഇന്ത്യയ്ക്കു മുന്നിൽ വൻ അവസരം; തയാറെടുത്ത് ഇസ്റോ

സുനിൽ മിത്തൽ.

രാജ്യാന്തര വാണിജ്യ ഉപഗ്രഹ വിക്ഷേപണ രംഗത്ത് റോക്കറ്റുകളുടെ ക്ഷാമം, ഉയർന്ന െചലവ് തുടങ്ങിയവ പ്രതിസന്ധിയാകുമ്പോൾ അതിനെ സാധ്യതയായി മുന്നോട്ടു കൊണ്ടുപോകാൻ തയാറെടുക്കുകയാണ് ഇസ്റോ. യുക്രെയ്ൻ യുദ്ധത്തോടെ റഷ്യ രാജ്യാന്തര തലത്തിൽ പ്രതിസന്ധിയിലാകുകയും വൺവെബുമായുള്ള കരാർ ലംഘനത്തോടെ വിശ്വാസ്യത നഷ്ടമാകുകയും ചെയ്തതോടെ റഷ്യയുടെ സോയൂസ് റോക്കറ്റുകൾ കുറച്ചുകാലത്തേക്കെങ്കിലും വാണിജ്യ വിക്ഷേപണ രംഗത്തു നിന്ന് മാറ്റിനിർത്തപ്പെടും. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഏരിയൻ 5 റോക്കറ്റ് പിൻവലിച്ചെങ്കിലും അടുത്ത ഘട്ടമായ ഏരിയൻ 6 റോക്കറ്റിന്റെ നിർമാണം പൂർത്തിയായിട്ടില്ല.

രാജ്യാന്തര ബഹിരാകാശ വിക്ഷേപണ രംഗത്ത് വലിയ പ്രതിസന്ധിയാണുള്ളത്. ഈ സാഹചര്യത്തിൽ വാണിജ്യ വിക്ഷേപണങ്ങൾക്കുള്ള മികച്ച അവസരമാണ് ഇസ്റോയ്ക്കു മുന്നിൽ തുറക്കുന്നത്. ഈ അവസരം നന്നായി ഉപയോഗിച്ചാൽ വാണിജ്യ വിക്ഷേപണ രംഗത്ത് സ്പേസ് എക്സ‍ിന്റെ പ്രധാന എതിരാളികളായി വളരാന്‍ ഇസ്റോയ്ക്കു കഴിയുമെന്നു സുനിൽ മിത്തൽ പറയുന്നു. 

∙ ബാഹുബലിയിൽ ഇസ്റോയുടെ ആത്മവിശ്വാസം

ഇലോൺ മസ്‌ക്. ചിത്രം: REUTERS/Kyle Grillot

രണ്ടു വാണിജ്യ വിക്ഷേപണങ്ങളുടെ വിജയത്തിലൂടെ എൽവിഎം3 റോക്കറ്റിലുള്ള ഇസ്റോയുടെ ആത്മവിശ്വാസം വർധിച്ചു. ഇതേ റോക്കറ്റ് ആണ് ബഹിരാകാശ യാത്രികരെയും വഹിച്ചുള്ള ഗഗൻയാൻ ദൗത്യത്തിന് ഉപയോഗിക്കുന്നത്. ഗഗൻയാൻ ദൗത്യത്തിന് ഉപയോഗിക്കുന്ന ഇരട്ട എസ്200 മോട്ടറുകൾ വിജയകരമായി പരീക്ഷിക്കാന്‍ എൽവിഎം 3 എം3 ദൗത്യത്തിലൂടെ കഴിഞ്ഞുവെന്ന് ഇസ്റോ ചെയർമാൻ എസ്.സോമനാഥ് വ്യക്തമാക്കി.

10 ടൺ വരെ ഭാരം താഴ്ന്ന ഭ്രമണ പഥത്തിൽ എത്തിക്കാൻ ശേഷിയുള്ള എൽവിഎം 3 റോക്കറ്റുകൾ ഉപയോഗിച്ച് ഭാരമേറിയ ഉപഗ്രഹമോ ഒന്നിലധികം ഉപഗ്രഹങ്ങളോ വിക്ഷേപിക്കാനുള്ള ദൗത്യങ്ങളും ആത്മവിശ്വാസത്തോടെ ഏറ്റെടുക്കാൻ ഇസ്റോയ്ക്കു കഴിയും.

Photo: ISRO

എൽവിഎം 3 എന്ന ബാഹുബലി മാത്രമല്ല, ചെറുകിട ഉപഗ്രഹങ്ങൾ താഴ്ന്ന ഭ്രമണ പഥത്തിൽ എത്തിക്കുന്നതിനുള്ള സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്എസ്എൽവി) പരീക്ഷണ വിക്ഷേപണം വിജയകരമായി അടുത്തിടെ പൂർത്തിയാക്കിയതും ഇസ്‍റോയുടെ സാധ്യതകൾ വർധിപ്പിക്കുന്നു. ഭൂമിയിൽ നിന്ന് 500 കിലോമീറ്റർ വരെ ഉയരത്തിലുള്ള ഭ്രമണ പഥത്തെയാണ് ലിയോ എന്നു പറയുന്നത്. അവിടേക്ക് 500 കിലോഗ്രാം വരെയുള്ള ഭാരം കുറഞ്ഞ ഉപഗ്രഹങ്ങളെ എത്തിക്കാൻ എസ്എസ്എൽവിക്കു കഴിയും. 

∙ ഉപഗ്രഹ ഇന്റർനെറ്റ് ഉടനെത്തുമോ?

രാജ്യത്ത് ഉപഗ്രഹ ഇന്റർനെറ്റ് ആരംഭിക്കാൻ തയാറെടുക്കുന്ന പല കമ്പനികളിലൊന്നാണ് വൺവെബ്. വൺവെബിന് ഇതിനുള്ള ലൈസൻസ് ലഭിച്ചിട്ടുണ്ട്. 618 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ച് ആദ്യ തലമുറ ഉപഗ്രഹ നിര പൂർത്തിയാക്കിയ വൺവെബ്, ഇന്റർനെറ്റ് സേവന ദാതാക്കളുമായി സഹകരിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. റിലയൻസിനു കീഴിലുള്ള ജിയോ സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ്, സ്റ്റാർലിങ്ക് തുടങ്ങിയ സ്ഥാപനങ്ങളും വൈകാതെ ഉപഗ്രഹ ഇന്റർനെറ്റുമായി രംഗത്തെത്തും.

ഉപഗ്രഹങ്ങളുപയോഗിച്ചുള്ള ഇന്റർനെറ്റ് പുതിയ കാര്യമല്ല. ടവറുകളോ ബ്രോഡ്ബാൻഡോ ഉപയോഗിക്കാതെ ഉപഗ്രഹങ്ങളിൽ നിന്നു നേരിട്ട് ഇന്റർനെറ്റ് ഉപയോഗിക്കുന്ന രീതിയാണിത്. ഇന്ത്യയിൽ വ്യാപകമായി ലഭ്യമല്ലെങ്കിലും ലോകത്ത് ഒട്ടേറെ രാജ്യങ്ങളിൽ ഉപഗ്രഹ ഇന്റർനെറ്റുണ്ട്.

Photo: NASA

മുൻപ് 35000 കിലോമീറ്റർ  വരെ അകലെയുള്ള ഭൂസ്ഥിര ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളെ ഉപയോഗിച്ചാണ് ഉപഗ്രഹ ഇന്റർനെറ്റ് ലഭ്യമാക്കിയിരുന്നത്. ഇതിനു വേഗം കുറവായിരുന്നു. 600 കിലോമീറ്റർ വരെ അകലെയുള്ള ഉപഗ്രഹ നിരയെയാണ് പുതിയ തലമുറ കമ്പനികൾ ഉപയോഗിക്കുന്നത്. ഇതിനു വേഗം കൂടുതൽ ലഭിക്കും. ആയിരക്കണക്കിന് ഉപഗ്രഹങ്ങളുടെ സേവനം ലഭിക്കുന്നതിനാൽ ലോകത്തെ ഏതു കോണിലും ഒരേ വേഗമുള്ള ഇന്റർനെറ്റ് ലഭിക്കുമെന്നാണു കമ്പനികൾ അവകാശപ്പെടുന്നത്. കഴിഞ്ഞ മാസം, സാധാരണ ഇന്റർനെറ്റ് സേവനം ലഭിക്കാത്ത മൗണ്ട് സ്നോഡൗണിൽ നിന്ന് സാഹസിക സഞ്ചാരി ആൽദോ കെയ്ൻ വൺവെബ് ഇന്റർനെറ്റ് ഉപയോഗിച്ച് ഇൻസ്റ്റഗ്രാം ലൈവ് ചെയ്തിരുന്നു. പർവതങ്ങൾ, മരുഭൂമികൾ, ധ്രുവങ്ങൾ, സമുദ്രങ്ങൾ തുടങ്ങി സാധാരണ ഇന്റർനെറ്റ് സേവനം ലഭിക്കാത്ത സ്ഥലങ്ങളിലെല്ലാം ഇന്റർനെറ്റ് ലഭ്യമാക്കുകയാണ് ഉപഗ്രഹ ഇന്റർെനറ്റ് ദൗത്യങ്ങളുടെ ലക്ഷ്യം.

English Summary: ISRO launches India's largest LVM3 rocket with 36 satellites, Another Pathbreaking move in Indian Space Science History