ജോൺ പോൾ, ചലച്ചിത്രലോകത്തിന്റെ പ്രിയപ്പെട്ട ‘അങ്കിൾ’. സൗഹൃദങ്ങളുടെ സർവകലാശാല. ഇന്നും മലയാള സിനിമയിലെ എണ്ണം പറഞ്ഞ തിരക്കഥകൾ രചിച്ചവരുടെ പേരുകളെടുത്താൽ ഏറ്റവും മുന്നിൽ നിൽക്കും ആ നാമം. എങ്ങനെ തിരക്കഥ എഴുതാമെന്നതിനു പുതുതലമുറയ്ക്ക് ഇതിലും വലിയൊരു പാഠശാലയുണ്ടാകില്ല. മലയാള സിനിമാ, സാംസ്കാരിക, സാഹിത്യ ലോകത്തു സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ചാമരം, വിട പറയും മുൻപേ, തേനും വയമ്പും, മർമരം, ഇണ, കഥയറിയാതെ, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, അധ്യായം ഒന്നു മുതൽ, രേവതിക്കൊരു പാവക്കുട്ടി, ഉത്സവപ്പിറ്റേന്ന്, യാത്ര, ഉണ്ണികളേ ഒരു കഥപറയാം തുടങ്ങി സിനിമകളുടെ പേരു പറയാൻ തുടങ്ങിയാൽ ഏതാദ്യം പറയും എന്ന ആശയക്കുഴപ്പം സ്വാഭാവികം. ഒരു പ്രതിഭയുടെ ആധികാരികതയ്ക്കും മരണത്തിനുപോലും മായ്ക്കാനാകാത്ത അടയാളപ്പെടുത്തലുകൾക്കും ഇതിലും വലിയ തെളിവു വേണ്ട. ഓരോ ചിത്രങ്ങളും ജോൺ പോൾ ഒരു പ്രതിഭാസമായിരുന്നു എന്ന തിരിച്ചറിവിലേക്കാണു നമ്മെ നയിക്കുക. പരന്ന വായനയും വിജ്ഞാന സമ്പാദനവും ഒരു വ്യക്തിയെ എങ്ങനെ രൂപപ്പെടുത്തുമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമായി ശേഷിക്കുകയാണു ജോൺപോൾ സ്മൃതി. മനുഷ്യൻ മരണത്തോടെ മൺമറയുമ്പോഴും അവന്റെ സുകൃതങ്ങൾ ഓർമിക്കപ്പെടുമെന്നതിനു തെളിവ്. ഒരു വർഷം അല്ലെങ്കിലും, മറക്കാൻ മാത്രം അകലത്തിലേക്കുള്ള കാലയളവുമല്ല.

ജോൺ പോൾ, ചലച്ചിത്രലോകത്തിന്റെ പ്രിയപ്പെട്ട ‘അങ്കിൾ’. സൗഹൃദങ്ങളുടെ സർവകലാശാല. ഇന്നും മലയാള സിനിമയിലെ എണ്ണം പറഞ്ഞ തിരക്കഥകൾ രചിച്ചവരുടെ പേരുകളെടുത്താൽ ഏറ്റവും മുന്നിൽ നിൽക്കും ആ നാമം. എങ്ങനെ തിരക്കഥ എഴുതാമെന്നതിനു പുതുതലമുറയ്ക്ക് ഇതിലും വലിയൊരു പാഠശാലയുണ്ടാകില്ല. മലയാള സിനിമാ, സാംസ്കാരിക, സാഹിത്യ ലോകത്തു സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ചാമരം, വിട പറയും മുൻപേ, തേനും വയമ്പും, മർമരം, ഇണ, കഥയറിയാതെ, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, അധ്യായം ഒന്നു മുതൽ, രേവതിക്കൊരു പാവക്കുട്ടി, ഉത്സവപ്പിറ്റേന്ന്, യാത്ര, ഉണ്ണികളേ ഒരു കഥപറയാം തുടങ്ങി സിനിമകളുടെ പേരു പറയാൻ തുടങ്ങിയാൽ ഏതാദ്യം പറയും എന്ന ആശയക്കുഴപ്പം സ്വാഭാവികം. ഒരു പ്രതിഭയുടെ ആധികാരികതയ്ക്കും മരണത്തിനുപോലും മായ്ക്കാനാകാത്ത അടയാളപ്പെടുത്തലുകൾക്കും ഇതിലും വലിയ തെളിവു വേണ്ട. ഓരോ ചിത്രങ്ങളും ജോൺ പോൾ ഒരു പ്രതിഭാസമായിരുന്നു എന്ന തിരിച്ചറിവിലേക്കാണു നമ്മെ നയിക്കുക. പരന്ന വായനയും വിജ്ഞാന സമ്പാദനവും ഒരു വ്യക്തിയെ എങ്ങനെ രൂപപ്പെടുത്തുമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമായി ശേഷിക്കുകയാണു ജോൺപോൾ സ്മൃതി. മനുഷ്യൻ മരണത്തോടെ മൺമറയുമ്പോഴും അവന്റെ സുകൃതങ്ങൾ ഓർമിക്കപ്പെടുമെന്നതിനു തെളിവ്. ഒരു വർഷം അല്ലെങ്കിലും, മറക്കാൻ മാത്രം അകലത്തിലേക്കുള്ള കാലയളവുമല്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോൺ പോൾ, ചലച്ചിത്രലോകത്തിന്റെ പ്രിയപ്പെട്ട ‘അങ്കിൾ’. സൗഹൃദങ്ങളുടെ സർവകലാശാല. ഇന്നും മലയാള സിനിമയിലെ എണ്ണം പറഞ്ഞ തിരക്കഥകൾ രചിച്ചവരുടെ പേരുകളെടുത്താൽ ഏറ്റവും മുന്നിൽ നിൽക്കും ആ നാമം. എങ്ങനെ തിരക്കഥ എഴുതാമെന്നതിനു പുതുതലമുറയ്ക്ക് ഇതിലും വലിയൊരു പാഠശാലയുണ്ടാകില്ല. മലയാള സിനിമാ, സാംസ്കാരിക, സാഹിത്യ ലോകത്തു സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ചാമരം, വിട പറയും മുൻപേ, തേനും വയമ്പും, മർമരം, ഇണ, കഥയറിയാതെ, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, അധ്യായം ഒന്നു മുതൽ, രേവതിക്കൊരു പാവക്കുട്ടി, ഉത്സവപ്പിറ്റേന്ന്, യാത്ര, ഉണ്ണികളേ ഒരു കഥപറയാം തുടങ്ങി സിനിമകളുടെ പേരു പറയാൻ തുടങ്ങിയാൽ ഏതാദ്യം പറയും എന്ന ആശയക്കുഴപ്പം സ്വാഭാവികം. ഒരു പ്രതിഭയുടെ ആധികാരികതയ്ക്കും മരണത്തിനുപോലും മായ്ക്കാനാകാത്ത അടയാളപ്പെടുത്തലുകൾക്കും ഇതിലും വലിയ തെളിവു വേണ്ട. ഓരോ ചിത്രങ്ങളും ജോൺ പോൾ ഒരു പ്രതിഭാസമായിരുന്നു എന്ന തിരിച്ചറിവിലേക്കാണു നമ്മെ നയിക്കുക. പരന്ന വായനയും വിജ്ഞാന സമ്പാദനവും ഒരു വ്യക്തിയെ എങ്ങനെ രൂപപ്പെടുത്തുമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമായി ശേഷിക്കുകയാണു ജോൺപോൾ സ്മൃതി. മനുഷ്യൻ മരണത്തോടെ മൺമറയുമ്പോഴും അവന്റെ സുകൃതങ്ങൾ ഓർമിക്കപ്പെടുമെന്നതിനു തെളിവ്. ഒരു വർഷം അല്ലെങ്കിലും, മറക്കാൻ മാത്രം അകലത്തിലേക്കുള്ള കാലയളവുമല്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോൺ പോൾ, ചലച്ചിത്രലോകത്തിന്റെ പ്രിയപ്പെട്ട ‘അങ്കിൾ’. സൗഹൃദങ്ങളുടെ സർവകലാശാല. ഇന്നും മലയാള സിനിമയിലെ എണ്ണം പറഞ്ഞ തിരക്കഥകൾ രചിച്ചവരുടെ പേരുകളെടുത്താൽ ഏറ്റവും മുന്നിൽ നിൽക്കും ആ നാമം. എങ്ങനെ തിരക്കഥ എഴുതാമെന്നതിനു പുതുതലമുറയ്ക്ക് ഇതിലും വലിയൊരു പാഠശാലയുണ്ടാകില്ല. മലയാള സിനിമാ, സാംസ്കാരിക, സാഹിത്യ ലോകത്തു സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. 

 

ADVERTISEMENT

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ചാമരം, വിട പറയും മുൻപേ, തേനും വയമ്പും, മർമരം, ഇണ, കഥയറിയാതെ, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, അധ്യായം ഒന്നു മുതൽ, രേവതിക്കൊരു പാവക്കുട്ടി, ഉത്സവപ്പിറ്റേന്ന്, യാത്ര, ഉണ്ണികളേ ഒരു കഥപറയാം തുടങ്ങി സിനിമകളുടെ പേരു പറയാൻ തുടങ്ങിയാൽ ഏതാദ്യം പറയും എന്ന ആശയക്കുഴപ്പം സ്വാഭാവികം. ഒരു പ്രതിഭയുടെ ആധികാരികതയ്ക്കും മരണത്തിനുപോലും മായ്ക്കാനാകാത്ത അടയാളപ്പെടുത്തലുകൾക്കും ഇതിലും വലിയ തെളിവു വേണ്ട. 

ജോൺ പോൾ (ഫയൽ ചിത്രം∙ മനോരമ)

 

ഓരോ ചിത്രങ്ങളും ജോൺ പോൾ ഒരു  പ്രതിഭാസമായിരുന്നു എന്ന തിരിച്ചറിവിലേക്കാണു നമ്മെ നയിക്കുക. പരന്ന വായനയും വിജ്ഞാന സമ്പാദനവും ഒരു വ്യക്തിയെ എങ്ങനെ രൂപപ്പെടുത്തുമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമായി ശേഷിക്കുകയാണു ജോൺപോൾ സ്മൃതി. മനുഷ്യൻ മരണത്തോടെ മൺമറയുമ്പോഴും അവന്റെ സുകൃതങ്ങൾ ഓർമിക്കപ്പെടുമെന്നതിനു തെളിവ്. ഒരു വർഷം അല്ലെങ്കിലും, മറക്കാൻ മാത്രം അകലത്തിലേക്കുള്ള കാലയളവുമല്ല. 

 

ADVERTISEMENT

∙ മലയാള സിനിമാലോകത്തെ പ്രിയപ്പെട്ട ‘അങ്കിൾ’

ജോൺ പോൾ (ഫയൽ ചിത്രം∙ മനോരമ)

 

‘അങ്കിൾ’ എന്നാണു ജോൺ പോളിനെ മലയാള ചലച്ചിത്രലോകത്തുള്ളവർ വിളിച്ചിരുന്നത്. അങ്ങനെ പറഞ്ഞാൽ എല്ലാവരും അറിയും. മലയാള സിനിമാ ലോകത്ത് ഇങ്ങനെയൊരാൾ വേറെയില്ലെന്നുതന്നെ പറയുമായിരുന്നു അടുത്ത സുഹൃത്തുക്കൾ. ലോക സിനിമ, ഇന്ത്യൻ സിനിമ, ദക്ഷിണേന്ത്യൻ സിനിമ, മലയാള സിനിമ എന്നിവയുടെ ചരിത്രം വേർതിരിച്ചു വ്യക്തമായി പറയാനുള്ള കഴിവ് മലയാള ചലച്ചിത്ര ചരിത്രകാരനെന്ന വിശേഷണത്തിനും അദ്ദേഹത്തെ അർഹനാക്കി. 

 

ചാമരം സിനിമയിൽനിന്ന്.
ADVERTISEMENT

നാടകം, സംഗീതം, സംഗീതനാടകം, ചവിട്ടുനാടകം, സാഹിത്യം, കൊച്ചിയുടെ ചരിത്രം, കേരളചരിത്രം തുടങ്ങി ഏതു വിഷയത്തെക്കുറിച്ചും നൂറു നാവിൽ സംസാരിക്കുകയും എഴുതുകയും ചെയ്യുമായിരുന്നു അദ്ദേഹം. ബാല്യത്തിലേ തുടങ്ങി ശീലമായ വായന അറിവിന്റെയും ഭാഷയുടെയും എഴുത്തിന്റെയും ലോകത്തു ജോൺപോളിനെ കരുത്തനാക്കി. മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളുടെ തിരക്കഥാകൃത്തെന്ന നിലയിൽ എല്ലാവരുമറിയുന്ന ജോൺ പോളിനെ പുതുതലമുറ കൂടുതലറി‍ഞ്ഞതു വിവിധ ടെലിവിഷൻ പരിപാടികളിലൂടെയാണ്. 

 

അവതാരകനായി തന്റെ അനുഭവങ്ങളും സ്വപ്നങ്ങളും പിന്നിട്ട വഴികളും പങ്കുവച്ച ജോൺ പോൾ സരസവും പദസമ്പന്നവുമായ അവതരണംകൊണ്ടു പ്രേക്ഷകരെ കൈയിലെടുത്തു. ലാളിത്യമുള്ള വാക്കുകൾകൊണ്ട് അദ്ദേഹം കാര്യങ്ങളവതരിപ്പിച്ചു. സംസ്കൃതം കലരാത്ത ശുദ്ധമലയാളത്തിലെ പദങ്ങളുടെ പ്രയോഗങ്ങൾ അദ്ദേഹത്തിന്റെ പ്രത്യേകതയായി. പൂർണമായും മലയാളമായ വാക്കുകൾ ചിലപ്പോഴെങ്കിലും സാധാരണ വായനയിലും കേൾവിയിലും സങ്കീർണമെന്നു തോന്നിപ്പിക്കുന്നവയുമായി. 

 

കാനായി കുഞ്ഞിരാമനൊപ്പം ജോൺ പോൾ (2019ലെ ചിത്രം∙ മനോരമ)

∙ സിനിമയിലെത്തിയ വഴി

 

വായനാശീലമാണു ജോൺ പോളിനെ എഴുത്തിലേക്കെത്തിച്ചത്. ആദ്യ സിനിമ പുറത്തിറങ്ങുംവരെ  സജീവ എഴുത്തുകാരനായിരുന്നില്ല. ആനുകാലികങ്ങളിൽ വല്ലപ്പോഴും ഓരോ ചെറുകഥകൾ മാത്രം. അധ്യാപകനായ പിതാവ് ചെറായി സ്വദേശി പുതുശ്ശേരി പി.വി.പൗലോസിനു പാലക്കാട് ചിറ്റൂരിലേക്കു സ്ഥലംമാറ്റമായതാണു ജോണിനെ വായനയിലേക്കെത്തിച്ചതെന്നു പറയാം. അന്നു നാലാം ക്ലാസിലായിരുന്നു ജോൺ. പിതാവ് ജോണിനെ ഒപ്പംകൂട്ടി. ചിറ്റൂരിൽ രാവിലെ 7.30 മുതൽ 11 വരെയായിരുന്നു സ്‌കൂൾ സമയം. ബാക്കി സമയം മുഴുവൻ വിശാലമായ വീട്ടുവളപ്പിൽ ജോണിനു കളിച്ചുനടക്കാൻ ഇഷ്ടംപോലെ സമയം. 

ജോൺ പോൾ (ഫയൽ ചിത്രം: മനോരമ)

 

പിതാവ് ജോണിനെ അടുത്തുള്ള വായനശാലയിൽ കൊണ്ടുപോയി. ആദ്യം വായിച്ചതെല്ലാം ഡിറ്റക്ടീവ് നോവലുകൾ. മകന്റെ വായനാശീലത്തെ വഴിതിരിച്ചുവിടാൻ പിതാവ് എടുത്തുകൊടുത്തത് എംടി വാസുദേവൻനായരുടെ ‘നാലുകെട്ട്’. പാലക്കാട്ടുനിന്നു തിരികെ എറണാകുളത്തേക്കു വന്നപ്പോൾ വായനാശീലവും കൂടെപ്പോന്നു. ബിരുദവും ബിരുദാനന്തരബിരുദവും പഠിച്ചത് എറണാകുളം മഹാരാജാസ് കോളജിൽ. പഠനം കഴിഞ്ഞയുടൻ കാനറ ബാങ്കിൽ ജോലി. ജോലിയിലിരിക്കെയും മഹാരാജാസുമായുള്ള ബന്ധം തുടർന്നു. അവിടെ  മുത്തശ്ശിമരച്ചോട്ടിലെ ചങ്ങാതിക്കൂട്ടത്തിലൂടെ കവി പി. കുഞ്ഞിരാമൻനായരും കാനായി കുഞ്ഞിരാമനും ജി. അരവന്ദനും ഭരതനുമൊക്കെയായി അടുത്തസൗഹൃദം ഉണ്ടായി. 

 

നെടുമുടി വേണു

അക്കാലത്തു കോളജ് പശ്ചാത്തലത്തിൽ ഒരു സിനിമയെടുക്കണമെന്ന ആഗ്രഹം ഭരതനുണ്ടായി.  ജോൺ പോൾ പറഞ്ഞ കോളജ് കാലഘട്ട കഥകൾ അദ്ദേഹത്തിന് ഇഷ്ടമായി. ജോണിനെക്കൊണ്ടുതന്നെ ഭരതൻ തിരക്കഥയും എഴുതിച്ചു. ആദ്യകാല സൂപ്പർഹിറ്റ് സിനിമ ‘ചാമരം’ പിറന്നത് അങ്ങനെ. ചാമരത്തിനു മുൻപേ രണ്ടു സിനിമകൾക്കുവേണ്ടി ജോൺ എഴുതിയിരുന്നു. സുഹൃത്ത് എം.എസ് രവിയുടെ ആവശ്യപ്രകാരമെഴുതിയ ‘കുടിയാട്ടം’ എന്ന തിരക്കഥ സിനിമയായില്ല. 

 

രണ്ടാമത്തെ ചിത്രം ഐ.വി. ശശിയുടേതായിരുന്നു. ജോൺ പറഞ്ഞ കഥാതന്തുവിനു തോപ്പിൽഭാസി തിരക്കഥ എഴുതി. തിരക്കഥയിൽ ജോൺ വരുത്തിയ ചില മാറ്റങ്ങളോടെ പുറത്തിറങ്ങിയ ‘ഞാൻ ഞാൻ മാത്രം’ എന്ന ചിത്രം വൻ വിജയമായി. ആദ്യസിനിമ പുറത്തിറങ്ങി മാസങ്ങൾക്കുള്ളിൽതന്നെ മോഹൻ, കെ.എസ് സേതുമാധവൻ, ജേസി എന്നിവർക്കുവേണ്ടിയെല്ലാം എഴുതി. അവർക്കു പുറമെ പി.എൻ.മേനോൻ, ബാലു മഹേന്ദ്ര, പി.ജി.വിശ്വംഭരൻ, ഐ.വി.ശശി, ജോഷി, കമൽ, സിബി മലയിൽ, സത്യൻ അന്തിക്കാട്, കെ.മധു, വിജി തമ്പി തുടങ്ങിയവർക്കായെല്ലാം ജോൺ പോൾ തിരക്കഥകളെഴുതി. എല്ലാം മലയാളസിനിമാ ലോകത്തു ട്രെൻഡ് സെറ്ററുകളായിമാറിയ തിരക്കഥകൾ.  

 

ജോൺ പോൾ (ഫയൽ ചിത്രം∙ മനോരമ)

∙ സൗഹൃദങ്ങളുടെയും ഓർമയുടെയും തമ്പുരാൻ

 

സൗഹൃദങ്ങളുടെയും ഓർമയുടെയും തമ്പുരാനെന്ന വിശേഷണമുണ്ടായിരുന്നു ജോൺ പോളിന്. ഏതു വിഷയത്തെക്കുറിച്ചു ചോദിച്ചാലും അപ്പോൾ മറുപടിയെത്തും. മലയാള ചലച്ചിത്രലോകത്തെ പഴയതും പുതിയതുമായ ഒട്ടേറെ സംഭവങ്ങൾ അദ്ദേഹത്തിന്റെ മനോമുകുരത്തിൽ അടുക്കിവച്ചിരുന്നു. അവയോരോന്നും വളരെ വിശദമായിതന്നെ പറയാനും എഴുതാനും അദ്ദേഹത്തിനായി. 

 

വായനയിൽനിന്നുണ്ടായ പദസമ്പത്തുപോലെയാണു ജോൺ പോളിനു സൗഹൃദങ്ങളിൽനിന്നു സിദ്ധിച്ച അനുഭവസമ്പത്തും. രണ്ടും ഇഴചേർന്നപ്പോൾ അദ്ദേഹത്തിന്റെ അറിവും ഓർമകളും വിശാലമായി.  പി.എൻ.മേനോൻ, കെ.എസ്.സേതുമാധവൻ തുടങ്ങി മലയാളസിനിമയിലെ പ്രശസ്തരായ സംവിധായകരുടെ കാലം മുതലിങ്ങോട്ട് അദ്ദേഹത്തിനുണ്ടായിരുന്നതു നേരനുഭവങ്ങളായിരുന്നു. ഭരതൻ, അരവിന്ദൻ, പത്മരാജൻ, പി.ജി.വിശ്വംഭരൻ, ഐ.വി.ശശി, ജോൺ ഏബ്രഹാം, മോഹൻ, ജോഷി, കെ.ജി.ജോർജ് തുടങ്ങി പ്രതിഭാധനരായ ഒരുപാടു സംവിധായകരുടെ ചിത്രങ്ങളിൽ സഹകരിച്ചുനേടിയ അനുഭവങ്ങളും ഓർമകളും പങ്കുവയ്ക്കുമ്പോൾ ജോൺ പോളിന്റെ നിരീക്ഷണ പാടവത്തെ ആരും സമ്മതിച്ചുപോകുമായിരുന്നു.

 

പ്രഫ.എം.കെ.സാനു, ഫാ.പോൾ തേലക്കാട്ട്, സി.ജി.രാജഗോപാൽ എന്നിവർക്കൊപ്പം കൊച്ചിയിലെ ഒരു ചടങ്ങിന്റെ ഇടവേളയിൽ ജോൺ പോൾ (ഫയൽ ചിത്രം)

∙ ഒരു കഥ, ഒരു പുഞ്ചിരിക്കഥ

 

ഒട്ടേറെ സംസ്ഥാന–ദേശീയ–രാജ്യാന്തര പുരസ്കാരങ്ങൾ നേടിയ എംടി ചിത്രമായ ‘ഒരു ചെറുപുഞ്ചിരി’ (2001) വിരിഞ്ഞത് എം..ടി.വാസുദേവൻ നായരും അടുത്ത സുഹൃത്തായ ജോൺ പോളും തമ്മിലുള്ള സംഭാഷണത്തിൽനിന്നായിരുന്നു. തെലുങ്ക് എഴുത്തുകാരനായ ശ്രീരമണയുടെ ‘മിഥുനം’ എന്ന കഥാസമാഹാരത്തിലെ കഥ സിനിമയാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയ്ക്കൊടുവിൽ ജോൺ പോൾ പറഞ്ഞു, ഇതൊരു സിനിമയാകുന്നെങ്കിൽ സംവിധായകൻ എംടിതന്നെയാകണം. സ്നേഹനിർബന്ധത്തിനു മുന്നിൽ എംടി വഴങ്ങി. അങ്ങനെ എംടി സംവിധാനം ചെയ്ത ആറാമതു ചിത്രമായ ‘ഒരു ചെറുപുഞ്ചിരി’ ചലച്ചിത്രമായി. ഒടുവിൽ ഉണ്ണിക്കൃഷ്ണൻ നായകൻ. നിർമല ശ്രീനിവാസൻ നായിക. ചിത്രം നിർമിച്ചതു ജിഷയുടെ പേരിൽ. ജോൺ പോളിന്റെ  ഏക മകൾ. ജോൺ പോൾ നിർമിച്ച ഏക ചലച്ചിത്രവും അതായി. 

 

∙ അറിവിന്റെ നിറകുടം, എളിമയുടെ ആൾരൂപം

ബാലചന്ദ്രൻ ചുള്ളിക്കാട്.

 

സംസാരിക്കുന്ന ഓരോ വാചകത്തിലും തന്റെ സമ്പന്നമായ അറിവ് ലാളിത്യത്തോടെ പ്രകടിപ്പിക്കാനുള്ള അസാമാന്യമായ കഴിവുണ്ടായിരുന്നു ജോൺ പോളിന്. എഴുത്തിലും പ്രഭാഷണങ്ങളിലും സാധാരണ സംസാരത്തിലുമെല്ലാം ആ ചാതുര്യം പ്രകടമായിരുന്നു. സാധാരണ നിലയിൽ ആരുടെയും ശ്രദ്ധയിൽ പെടാതെ പോകുന്ന ചെറിയ കാര്യങ്ങൾപോലും ജോൺപോൾ സൂക്ഷ്മതയോടെ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തു. അതിനാൽതന്നെ ഏതു ചെറിയ ഓർമയെക്കുറിച്ചും വളരെയേറെ പറയാൻ അദ്ദേഹത്തിനാകുമായിരുന്നു. ഓരോ സൗഹൃദങ്ങളെക്കുറിച്ചു പറയുമ്പോഴും ഹൃദയത്തിൽതൊട്ട ഒട്ടേറെ സംഭവകഥകൾ പങ്കുവയ്ക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. 

ജോൺ പോൾ നടൻ മധുവിനൊപ്പം (ഫയൽ ചിത്രം)

 

ഭരതനും നെടുമുടി വേണുവും കെപിഎസി ലളിതയുമെല്ലാം അന്തരിച്ച സന്ദർഭത്തിൽ ഏറെ വേദനിച്ചിരുന്നു ജോൺ പോൾ. നെടുമുടി വേണുവും ജോൺ പോളുമെല്ലാം തിരുവനന്തപുരത്തുനിന്നു മധുരവഴി ചെന്നൈയിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്ത സംഭവം അദ്ദേഹം നെടുമുടിയുടെ വിയോഗസമയത്ത് ഓർത്തുപറഞ്ഞു. ആ വിമാനത്തിൽ, മധുരയിൽനിന്നു ശിവാജി ഗണേശനും കുടുംബവും കയറി. നെടുമുടിയാണെങ്കിൽ ശിവാജിയുടെ കടുത്ത ആരാധകൻ. എങ്ങനെയെങ്കിലും സംസാരിച്ചേ തീരൂ എന്നായി. പോയി സംസാരിക്കൂ എന്നു ജോൺപോൾ. ഒടുവിൽ നെടുമുടി സാവധാനം ശിവാജിയുടെ അടുത്തു ചെന്ന് ‘ഞാൻ നെടുമുടി, അങ്ങയുടെ കടുത്ത ആരാധകനാണ്’ എന്നു പറഞ്ഞു. അപ്പോൾ നെടുമുടിയോടു ശിവാജി പറഞ്ഞതു നീ നെടുമുടിയല്ല, കൊടുമുടിയാണ് എന്നായിരുന്നു. 

 

നെടുമുടിയുടെ കടുത്ത ആരാധകനാണു താനെന്ന് ശിവാജിയെന്ന മഹാനടൻ പറഞ്ഞതു നെടുമുടിക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായിരുന്നു. തമിഴിൽ ‘നായകൻ’ എന്ന ചിത്രത്തിൽ നല്ലൊരു വേഷത്തിലേക്കു ക്ഷണിച്ചിട്ടും അഭിനയിക്കാൻ തയാറാകാതിരുന്ന നെടുമുടി വേണുവിനെ നിങ്ങളൊന്നുപദേശിക്കണമെന്നു കമൽ ഹാസൻ പറഞ്ഞ കാര്യവും ജോൺപോൾ അന്നു പങ്കുവയ്ക്കുകയുണ്ടായി. പിന്നീട് ‘ഇന്ത്യൻ’ സിനിമയുടെ രണ്ടാം ഭാഗത്തിലേക്കു ക്ഷണിച്ചപ്പോഴും നെടുമുടി പോയില്ല. അങ്ങനെ എത്രയെത്ര ഓർമകൾ ഓരോരുത്തരെയും കുറിച്ചു മനസ്സിൽ സൂക്ഷിച്ചിരുന്നു ജോൺ പോൾ.

 

∙ കൊച്ചിയുടെ സാംസ്കാരികനിറവ്

 

ജോൺ പോളിനെ മാറ്റിനിർത്തി കൊച്ചിയിൽ ഏതെങ്കിലും സാംസ്കാരിക, ചലച്ചിത്ര പരിപാടികൾ നടക്കുക അപൂർവമായിരുന്നു ഒരു വർഷം മുൻപുവരെ. സാംസ്കാരിക കൊച്ചിയുടെ തനിപ്പകർപ്പായി അദ്ദേഹം. നടത്തിപ്പുകാരനായും ആസൂത്രകനായും അവതാരകനായുമെല്ലാം സജീവസാന്നിധ്യമായി. കൊച്ചിയിൽ ജനിക്കുകയും ഇവിടെതന്നെ പഠിക്കുകയും ജീവിക്കുകയും ചെയ്ത ജോൺ പോൾ കൊച്ചിയുടെ സാംസ്കാരിക പൈതൃകത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചുമെല്ലാം ഏറെ ബോധവാനായിരുന്നു. വായനയിൽനിന്നു മാത്രമല്ല, കേട്ടറിവിൽനിന്നും തന്റെ വിജ്ഞാന ഭണ്ഡാരം നിറച്ചിരുന്നു അദ്ദേഹം. 

 

പി.ജെ.ചെറിയാൻ, വി.എസ്.ആൻഡ്രൂസ്, അഗസ്റ്റിൻ ജോസഫ്, പാപ്പുക്കുട്ടി ഭാഗവതർ, സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ തുടങ്ങി കൊച്ചിയുടെ സംഗീതനാടക രംഗത്തെ ധന്യമാക്കിയവരുടെ ചരിത്രം ഹൃദിസ്ഥമായിരുന്നു ജോൺ പോളിന്. സംഗീതവും നാടകവും ചവിട്ടുനാടകവുമെല്ലാം കൊച്ചിക്കു പകർന്നുനൽകിയ പെരുമയിൽ ഊറ്റംകൊണ്ടിരുന്നു അദ്ദേഹം. അതേക്കുറിച്ചു സംസാരിക്കുമ്പോഴും എഴുതുമ്പോഴുമെല്ലാം അഭിമാനം സ്ഫുരിക്കുന്ന എറണാകുളത്തുകാരനായിമാറിയിരുന്നു ജോൺപോൾ.

 

അവസാന വർഷങ്ങളിലെല്ലാം കൊച്ചിയിൽ വിവിധ കലാ–സാംസ്കാരിക സംഘടനകളുമായി ചേർന്നു പ്രവർത്തിക്കാൻ അദ്ദേഹത്തിനായി. മഹാരാജാസ് കോളജിൽ തന്റെ അധ്യാപകർ കൂടിയായ ഡോ.എം.ലീലാവതി, പ്രഫ.എം.കെ.സാനു തുടങ്ങിയവരുമായും നല്ല ബന്ധം പുലർത്തി. എം.കെ.സാനുവിന്റെ നഗരസൗഹൃദവലയത്തിലെ പ്രധാന കണ്ണിയായിരുന്നു ജോൺ പോൾ. എം.കെ.സാനു ഫൗണ്ടേഷൻ, ചാവറ കൾച്ചറൽ സെന്റർ തുടങ്ങി ഒട്ടേറെ സംഘടനകളുടെ ദൈനംദിന പരിപാടികളുടെ ചുക്കാൻപിടിച്ചതും മറ്റാരുമായിരുന്നില്ല. 

 

∙ ആധുനികതയെ ഉൾക്കൊണ്ടും വേരുകളിൽ ഊന്നിനിന്നും

 

ഒരൊറ്റച്ചോദ്യത്തിൽ ഏതു വിഷയത്തെക്കുറിച്ചും പറഞ്ഞോ എഴുതിയോ തരുമായിരുന്നു അദ്ദേഹം. കൊച്ചിയിലെ ഒട്ടുമിക്ക വാർത്താലേഖകർക്കും ഈ അനുഭവം പതിവായിരുന്നു. കൊച്ചി വെണ്ണല ആലിൻചുവട്ടിലെ വാടക വീട്ടിലെ മേശമേൽ എപ്പോഴുമുള്ള റൈറ്റിങ് പാഡിൽ എഴുതി ചിത്രമെടുത്ത് വാട്സാപ്പിൽ അയയ്ക്കലാണ് ഒരു രീതി. വളരെ തിടുക്കത്തിൽ എന്തെങ്കിലും ലഭിക്കണമെങ്കിൽ  ആലോചിച്ചെഴുതുന്ന അതേ പദസമ്പത്തോടെയും അടുക്കും ചിട്ടയോടെയും ഫോണിൽ പറഞ്ഞുതരുന്നതും വാട്സാപ്പിൽ ശബ്ദശകലങ്ങളായി റിക്കാർഡ് ചെയ്തയയ്ക്കുന്നതും പതിവായിരുന്നു. രണ്ടു രീതിയിലായാലും വെട്ടിക്കളയാനോ തിരുത്തിയെഴുതാനോ ഒന്നുമില്ലാത്ത പൂർണത അക്ഷരാർഥത്തിൽ ജോണ്‍പോൾ മാജിക്കായി ആവശ്യക്കാരന് അനുഭവപ്പെട്ടു. 

 

കൂടുതൽ സാവകാശമുണ്ടെങ്കിൽമാത്രം സഹായിയെക്കൊണ്ടു ലേഖനം ടൈപ്പ് ചെയ്യിപ്പിച്ച് ഇമെയിൽ വഴി അയയ്ക്കും. ആധുനികതയെ പൂർണമനസ്സോടെ ഉൾക്കൊള്ളുമ്പോഴും ആധുനികത സംസാരിക്കുമ്പോഴും വേരുകളിലൂന്നിനിന്ന്, സൗഹൃദങ്ങളെ കരുത്താക്കി, ജോൺ പോൾ എഴുതി, സംസാരിച്ചു, സംവദിച്ചു. എന്തിലും ഒരു ജോൺ പോൾ മാജിക് അനുഭവവേദ്യമാക്കി അദ്ദേഹം ജീവിച്ചു. ഒരു വർഷം മുൻപുവരെ.

 

∙ തർക്കം: മരണത്തിന്റെ നിറത്തെച്ചൊല്ലി

 

പരന്ന വായനയുണ്ടായിരുന്ന ജോൺ പോളിനോട് ഒരിക്കൽ ഒരു അഭിമുഖത്തിൽ ചോദ്യമുയർന്നു, ഏതാണു വായിച്ചതിൽവച്ച് ഏറ്റവും വലിയ പുസ്തകം. ഉത്തരം ഉടൻ വന്നു; ഭരതൻ, പത്മരാജൻ, കെ.ജി.ജോർജ്, മോഹൻ എന്നിവരാണു ഞാൻ വായിച്ച വലിയ പുസ്തകങ്ങളെന്ന്. അവരുമായുള്ള സൗഹൃദം, സംഭാഷണങ്ങൾ അതിൽനിന്നു ലഭിച്ചതിലും വലിയ അറിവ് ഏതു പുസ്തകത്തിൽനിന്നു ലഭിച്ചുവെന്നാണ് അദ്ദേഹം സ്വയം ചോദിച്ചത്.

 

പ്രതിഭാധനരുടെ കൂട്ടായ്മയിലെ ചോദ്യം? മരണത്തിന്റെ നിറമെന്താണ്? ഭരതനും പവിത്രനും കലാമണ്ഡലം ഹൈദരാലിയും ഒപ്പം ജോൺ പോളും ഇരിക്കുന്ന സൗഹൃദസദസ്സിൽ വെറുതെ ഉയർന്ന ചോദ്യമായിരുന്നു അത്. വർഷങ്ങൾക്കു മുൻപ്. രാഗങ്ങൾക്കെല്ലാം മുദ്ര വരയ്ക്കണം, നിറം പറയണം–ഭരതന്റെ അഭ്യർഥന ഹൈദരാലിയോട്. മരണത്തിന്റെ നിറമെന്താണെന്നതായിരുന്നു ഭരതന്റെ സംശയം. ആട്ടവിളക്കിന്റെ നിറമെന്നു ഹൈദരാലി. അല്ല, തവിട്ടു നിറമെന്നു പവിത്രൻ. ചോദ്യഭാവേന ഭരതന്റെ നോട്ടം ജോൺ പോളിലേക്ക്. ‘ഞാനിതുവരെ മരിച്ചിട്ടില്ല, അതുകൊണ്ടു നിറവും അറിയില്ല’–ജോൺ പോളിന്റെ മറുപടി. ഒടുവിൽ ഭരതൻ പറഞ്ഞു, ഇളം നീലയാകുമെന്ന്. അതിനു കാരണവും പറഞ്ഞു, മരിച്ചുകഴിഞ്ഞാൽ നമ്മളെല്ലാം ആകാശത്തേക്കല്ലേ പോകുന്നത്. അങ്ങോട്ടു ലയിക്കണമെങ്കിൽ നിറം ഇളം നീലയല്ലേ? അപ്പോൾ മരണത്തിന്റെ നിറവും അതുതന്നെ.

 

അന്നവർ പരസ്പരം പറഞ്ഞ ഒരു കാര്യമുണ്ട്. ‘ആരാണോ ആദ്യം മരിക്കുന്നത്, അയാൾ അവിടെ ടെലിപ്പതിയുടെ കൗണ്ടർ തുറന്നിട്ടുണ്ടെങ്കിൽ അവിടെനിന്ന് ആദ്യം മരണത്തിന്റെ നിറം എന്തെന്ന സന്ദേശം അയയ്ക്കണം. ഹൈദരാലിയും ഭരതനും പവിത്രനും മരിച്ചെങ്കിലും ഇന്നോളം തനിക്കു സന്ദേശം വന്നിട്ടില്ലെന്നു ജോൺ പോൾ പറയുമായിരുന്നു. ആ ജോൺ പോൾ വിടപറഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞു. മരണത്തിന്റെ നിറം അദ്ദേഹം തിരിച്ചറിഞ്ഞോ ആവോ.

ജോൺ പോൾ (2009ലെ ചിത്രം∙ മനോരമ)

 

∙ ചുള്ളിക്കാട് പറഞ്ഞത്...

 

കഴിഞ്ഞ വർഷം ജോൺ പോളിന്റെ വിയോഗശേഷം കൊച്ചിയിലെ ചാവറ കൾച്ചറൽ സെന്ററിൽ നടന്ന അനുസ്മരണച്ചടങ്ങിൽ, കവിയും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാട് തന്റെ പ്രിയ സൗഹൃദത്തെ അനുസ്മരിച്ചതു ജോൺ പോളെന്ന വ്യക്തിയെയും പ്രതിഭയെയും മനുഷ്യനെയും ഒരുപോലെ വരച്ചുകാട്ടിയായിരുന്നു. പ്രസംഗത്തിനൊടുവിൽ ചുള്ളിക്കാട് പറഞ്ഞു: 

 

‘‘വ്യക്തിപരമായി അദ്ദേഹവുമായി ബന്ധമുണ്ടായിരുന്നവർക്കെല്ലാം ജീവിതകാലം മുഴുവൻ ദീപ്തമായ ഒരു സൗഹൃദത്തിന്റെ സ്മരണയാണു ജോൺ പോൾ. നമ്മുടെ സമൂഹത്തിൽ, ചലച്ചിത്ര ചരിത്രത്തിൽ പ്രകാശം കൊണ്ട്, ഒരു പക്ഷേ, വൈവിധ്യമുള്ള വർണങ്ങൾ നിറഞ്ഞ പ്രകാശം ‌കൊണ്ട് എഴുതപ്പെട്ട ഒരു നാമമാണു ജോൺ പോൾ. അദ്ദേഹത്തിന്റെ പ്രവൃത്തികളുടെയെല്ലാം അടിയിൽ, വിജയപരാജയങ്ങളെയെല്ലാം അദ്ദേഹം സമീപിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്ത രീതിയുടെയെല്ലാം അടിയിൽ, ആഴത്തിലുള്ള വിശ്വാസം അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. ആ വിശ്വാസത്തിൽനിന്നു പ്രചോദിപ്പിക്കപ്പെട്ട് അദ്ദേഹം ചെയ്ത പ്രവർത്തനങ്ങളാണു പ്രകീർത്തിക്കപ്പെടുന്നത്.  

 

നാലു പതിറ്റാണ്ടിനപ്പുറം നീണ്ടുനിന്ന ഒരു വലിയ, സാന്ത്വനപൂർവമായ സൗഹൃദത്തിന്റെ സ്മരണയാണ് എനിക്കു ജോൺ പോൾ. അതു വ്യക്തിപരമായ ഒരു നഷ്ടമാണ്. പക്ഷേ, ‘സംയോഗാ വിപ്രയോഗാന്താ മരണാന്തംചഃ ജീവിതം’. കൂടിച്ചേരുന്നതെല്ലാം വേർപിരിയുന്നു, ജീവിതം മരണത്തിലവസാനിക്കുന്നു എന്നതു മൂവായിരം വർഷങ്ങൾക്കു മുൻപു വാല്മീകി കണ്ടെത്തി വിളംബരം ചെയ്ത ജീവിതസത്യമാണ്. അത് ആർക്കും ഒഴിവാക്കാവുന്നതല്ല. 

 

പക്ഷേ, ജോൺ പോളിന്റെ തിരക്കഥയുടെ ഓരോ പേജിലും ഇടതുവശത്ത് ഏറ്റവും മുകളിലായി കോറിയിട്ട ആ വിശ്വാസത്തിന്റെ മുദ്ര ‘ജീസസ്’ ആയിരുന്നു. ആ ജീസസിനോടു പത്രോസ് ചോദിക്കുന്നുണ്ട്, വള്ളവും വലയും വിട്ടു മാതാപിതാക്കളെയും  ബന്ധുക്കളെയും ഉപേക്ഷിച്ചു ഞാൻ നിന്നെ പിന്തുടരും, എനിക്കെന്തു കിട്ടുമെന്ന്. ജീസസിന്റെ മറുപടി, ‘ഞാൻ നിന്നെ നിത്യജീവന് അവകാശിയാക്കും’ എന്നായിരുന്നു. ജോൺ പോളിന്റെ  വിശ്വാസം അദ്ദേഹത്തെ നിത്യജീവന് അവകാശിയാക്കട്ടെ  എന്നു പ്രാർഥിക്കുന്നു.’’

 

∙ ജോൺ പോളിന്റെ തിരക്കഥകളിൽ ചിലത് (വർഷം, സിനിമ, സംവിധായകൻ എന്ന ക്രമത്തിൽ)

 

1980– ചാമരം–ഭരതൻ

1981–മർമരം –ഭരതൻ

വിട പറയും മുൻപേ–മോഹൻ

കഥയറിയാതെ–മോഹൻ

ആരതി–പി.ചന്ദ്രകുമാർ

ഓർമയ്ക്കായി–ഭരതൻ

തേനും വയമ്പും –അശോക് കുമാർ

പാളങ്ങൾ–ഭരതൻ

 

1982

ആലോലം–മോഹൻ

ഇണ–ഐ.വി.ശശി

 

1983

സന്ധ്യ മയങ്ങും നേരം–ഭരതൻ

സാഗരം ശാന്തം–പി.ജി.വിശ്വംഭരൻ

രചന–മോഹൻ

ഒന്നു ചിരിക്കൂ–പി.ജി.വിശ്വംഭരൻ

അസ്ത്രം–പി.എൻ.മേനോൻ

ജോൺ പോൾ (ഫയൽ ചിത്രം∙ മനോരമ)

 

1984

ഇത്തിരിപ്പൂവേ ചുവന്നപൂവേ–ഭരതൻ

അറിയാത്ത വീഥികൾ–കെ.എസ്.സേതുമാധവൻ

ഒന്നാണു നമ്മൾ–പി.ജി.വിശ്വംഭരൻ

ആരോരുമറിയാതെ–കെ.എസ്.സേതുമാധവൻ

അതിരാത്രം–ഐ.വി.ശശി

അടുത്തടുത്ത്–സത്യൻ അന്തിക്കാട്

ഇണക്കിളി (കൊച്ചിൻ ഹനീഫയ്ക്കൊപ്പം)–ജോഷി

 

1985

ഈ ലോകം ഇവിടെ കുറെ മനുഷ്യർ–പി.ജി.വിശ്വംഭരൻ

കാതോടു കാതോരം–ഭരതൻ

ഇനിയും കഥ തുടരും (കലൂർ ഡെന്നിസിനൊപ്പം)–ജോഷി

ഈ ശബ്ദം ഇന്നത്തെ ശബ്ദം–പി.ജി.വിശ്വംഭരൻ

അധ്യായം ഒന്നു മുതൽ–സത്യൻ അന്തിക്കാട്

അമ്പട ഞാനേ–ആന്റണി ഈസ്റ്റ്മാൻ

അവിടുത്തെപ്പോലെ ഇവിടെയും–കെ.എസ്.സേതുമാധവൻ

ഈ തണലിൽ ഇത്തിരിനേരം–പി.ജി.വിശ്വംഭരൻ

യാത്ര–ബാലു മഹേന്ദ്ര

ഈറൻ സന്ധ്യ–ജേസി

 

1986

മിഴിനീർപ്പൂവുകൾ–കമൽ

ഐസ് ക്രീം–ആന്റണി ഈസ്റ്റ്മാൻ

ഇതിലെ ഇനിയും വരൂ–പി.ജി.വിശ്വംഭരൻ

രേവതിക്കൊരു പാവക്കുട്ടി–സത്യൻ അന്തിക്കാട്

 

1987

ഉണ്ണികളെ ഒരു കഥ പറയാം–കമൽ

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം–ഭരതൻ

വ്രതം–ഐ.വി.ശശി

നീലക്കുറിഞ്ഞി പൂത്തപ്പോൾ–ഭരതൻ

 

1988

സൈമൺ പീറ്റർ നിനക്കുവേണ്ടി–പി.ജി.വിശ്വംഭരൻ

ഉണ്ണിക്കൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ്–കമൽ

ഉൽസവപ്പിറ്റേന്ന്–ഭരത് ഗോപി

 

1989

ഒരു സായാഹ്നത്തിന്റെ സ്വപ്നം–ഭരതൻ

 

1990

പുറപ്പാട്–ജേസി

ഒരുക്കം–കെ.മധു

രണ്ടാം വരവ്– കെ.മധു

മാളൂട്ടി–ഭരതൻ

 

1991

ഭൂമിക–ഐ.വി.ശശി

കേളി–ഭരതൻ

 

1992

സൂര്യഗായത്രി–അനിൽ

പണ്ടു പണ്ടൊരു രാജകുമാരി–വിജി തമ്പി

 

1993

ചമയം–ഭരതൻ

സമാഗമം–ജോർജ് കിത്തു

ഒരു കടംകഥ പോലെ–ജോഷി മാത്യു

 

1995

അക്ഷരം–സിബി മലയിൽ

 

1997

മഞ്ജീരധ്വനി–ഭരതൻ

ഒരു യാത്രാമൊഴി–പ്രതാപ് പോത്തൻ

 

2009

വെള്ളത്തൂവൽ–ഐ.വി.ശശി

നമ്മൾ തമ്മിൽ–വിജി തമ്പി

 

2019

പ്രണയ മീനുകളുടെ കടൽ (കമലിനൊപ്പം)–കമൽ

 

2020

തെരേസ ഹാഡ് എ ഡ്രീം–രാജു ഏബ്രഹാം

 

English Summary: Remembering Renowned Screenplay Writer John Paul