‌ചിട്ടയേ‍ാടെ വെള്ളമെ‍ാഴിച്ചു പരിപാലിച്ചുവെങ്കിലും ആദ്യത്തെ ആറു വർഷം ചെടിക്കു കാര്യമായ അനക്കമുണ്ടാകാത്തത് അൽപം വേലവലാതി ഉണ്ടാക്കാതിരുന്നില്ല. കേ‍ടുപാടെ‍ാന്നും കാണാനായില്ലെങ്കിലും പ്രായത്തിനൊത്ത വളർച്ചയുണ്ടായില്ല. എന്നതായിരുന്നു പ്രശ്നം. ഗൗതമൻ വീടുവിട്ടിറങ്ങി അലഞ്ഞുതിരിഞ്ഞ്, സഹനത്തിന്റെ പടികയറി ധ്യാനത്തിന്റെ ആഴത്തിലേക്കു എത്താനെടുത്ത ആറു വർഷം പേ‍ാലെ, മുരടിപ്പു വിട്ടു മരം വളർന്നു; പ്രതീക്ഷിച്ചതിലും വേഗത്തിൽ. പിന്നീട് കുട്ടികൃഷ്ണൻ നായരുടെ സുഹൃത്തു മുഖേന അവിചാരിതമായി ലഭിച്ച ബുദ്ധപ്രതിമ വൃക്ഷച്ചുവട്ടിൽ സ്ഥാപിച്ചതേ‍ാടെ അവിടം ബുദ്ധവിഹാരമായി മാറി

‌ചിട്ടയേ‍ാടെ വെള്ളമെ‍ാഴിച്ചു പരിപാലിച്ചുവെങ്കിലും ആദ്യത്തെ ആറു വർഷം ചെടിക്കു കാര്യമായ അനക്കമുണ്ടാകാത്തത് അൽപം വേലവലാതി ഉണ്ടാക്കാതിരുന്നില്ല. കേ‍ടുപാടെ‍ാന്നും കാണാനായില്ലെങ്കിലും പ്രായത്തിനൊത്ത വളർച്ചയുണ്ടായില്ല. എന്നതായിരുന്നു പ്രശ്നം. ഗൗതമൻ വീടുവിട്ടിറങ്ങി അലഞ്ഞുതിരിഞ്ഞ്, സഹനത്തിന്റെ പടികയറി ധ്യാനത്തിന്റെ ആഴത്തിലേക്കു എത്താനെടുത്ത ആറു വർഷം പേ‍ാലെ, മുരടിപ്പു വിട്ടു മരം വളർന്നു; പ്രതീക്ഷിച്ചതിലും വേഗത്തിൽ. പിന്നീട് കുട്ടികൃഷ്ണൻ നായരുടെ സുഹൃത്തു മുഖേന അവിചാരിതമായി ലഭിച്ച ബുദ്ധപ്രതിമ വൃക്ഷച്ചുവട്ടിൽ സ്ഥാപിച്ചതേ‍ാടെ അവിടം ബുദ്ധവിഹാരമായി മാറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‌ചിട്ടയേ‍ാടെ വെള്ളമെ‍ാഴിച്ചു പരിപാലിച്ചുവെങ്കിലും ആദ്യത്തെ ആറു വർഷം ചെടിക്കു കാര്യമായ അനക്കമുണ്ടാകാത്തത് അൽപം വേലവലാതി ഉണ്ടാക്കാതിരുന്നില്ല. കേ‍ടുപാടെ‍ാന്നും കാണാനായില്ലെങ്കിലും പ്രായത്തിനൊത്ത വളർച്ചയുണ്ടായില്ല. എന്നതായിരുന്നു പ്രശ്നം. ഗൗതമൻ വീടുവിട്ടിറങ്ങി അലഞ്ഞുതിരിഞ്ഞ്, സഹനത്തിന്റെ പടികയറി ധ്യാനത്തിന്റെ ആഴത്തിലേക്കു എത്താനെടുത്ത ആറു വർഷം പേ‍ാലെ, മുരടിപ്പു വിട്ടു മരം വളർന്നു; പ്രതീക്ഷിച്ചതിലും വേഗത്തിൽ. പിന്നീട് കുട്ടികൃഷ്ണൻ നായരുടെ സുഹൃത്തു മുഖേന അവിചാരിതമായി ലഭിച്ച ബുദ്ധപ്രതിമ വൃക്ഷച്ചുവട്ടിൽ സ്ഥാപിച്ചതേ‍ാടെ അവിടം ബുദ്ധവിഹാരമായി മാറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

"വെള്ളത്തിന് മുകളിലൂടെ
നടക്കുന്നതല്ല
ഭൂമിയിൽ സമാധാനത്തേ‍ാടെ
നടക്കുന്നതാണ് അത്ഭുതം" – ശ്രീബുദ്ധൻ

ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് വൈശാഖത്തിലെ പൗർണമി നാളിൽ ബേ‍ാധനിലാവായി പിറന്ന സിദ്ധാർഥൻ. പിന്നെ ഗൗതമനും ജീവിതത്തിന്റെ ആദിമധ്യാന്തം ദർശിച്ച് ബുദ്ധനുമായതോടെയാണ് ആ മരം ബേ‍ാധിവൃക്ഷമായി മാറിയത്. അങ്ങനെ, ജനനത്തിനും ജീവിതത്തിനും മരണത്തിനും ഇടയിലെ വഴികാട്ടിയായ ദർശനങ്ങളുടെ ബിംബമായി ആ വൃക്ഷം പരിണമിച്ചു. ലേ‍ാകമെങ്ങും ബേ‍ാധനിലാവ് പരന്നു. ഏകാഗ്രതയുടെ മുഴുവൻ ശക്തികളെയും ശരീരത്തിലേക്ക് ആവാഹിച്ച്, ബേ‍ാധേ‍ാദയത്തിലേക്കുള്ള വാതിൽ തുറന്നു ലേ‍ാകം കീഴടക്കിയ ഗൗതമമുനി ശ്രീബുദ്ധനായത് പിപ്പലവൃക്ഷച്ചുവട്ടിലെ നിരന്തരധ്യാനത്തിലൂടെയാണ്. ഭൂമിയും കാലവും ശൂന്യതയും അദ്ദേഹം ഈ വൃക്ഷച്ചുവട്ടിലിരുന്ന് അനുഭവിച്ചു. ഇലയിൽ സൂര്യന്റെയും ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും സാന്നിധ്യം ദർശിച്ചു. ഒരു വൃക്ഷവും പുതിയതല്ലെന്നും നേരത്തേ ഇവിടെയുള്ളതാണെന്നുമുളള ബുദ്ധദർശനമനുസരിച്ച് കാക്കയൂരിലെ ഈ വൃക്ഷവും ഗയയിലെ ബ‍ാധിവൃക്ഷത്തിന്റെ തുടർച്ചയല്ല, അതുതന്നെയാണ്. 

ADVERTISEMENT

പിപ്പലച്ചുവട്ടിൽ ഒരു രാത്രിയിൽ നിന്നു മറ്റെ‍ാരു രാത്രിയിലേക്കുള്ള ധ്യാനത്തിലൂടെ ഗൗതമൻ ശ്രീബുദ്ധനായതേ‍ാടെയാണ് അതു ബോ‍ധിവൃക്ഷമായി മാറിയത്. ശരീരത്തിൽ മാറ്റമില്ലാത്തതായി ഒന്നും ശേഷിക്കുന്നില്ലെന്ന് അദ്ദേഹം അതിന്റെ ചുവട്ടിലിരുന്നു ദർശിച്ചു.

∙ ബുദ്ധമതക്കാരില്ലെങ്കിലും ബുദ്ധവിശ്വാസികൾ എത്തുന്നിടം

ബേ‍ാധേ‍ാദയത്തിനുശേഷം ഒരുദിവസം മുഴുവൻ വൃക്ഷത്തേ‍ാടു ബുദ്ധൻ നന്ദി പറഞ്ഞുവെന്നാണ് കഥ. ഒരു നിമിത്തമെന്നപേ‍ാലെ 70 വർഷങ്ങൾക്കു മുൻപ് അതു കാക്കയൂരും എത്തിപ്പെട്ടുവെന്നുമാത്രം. റേ‍ാഡിന്റെ വളവിനേ‍ാടു ചേർന്നു പെട്ടെന്നു ശ്രദ്ധയിൽപ്പെടാത്ത സ്ഥലത്ത്, ചുവടെ പന്തൽപേ‍ാലെ വള്ളികൾ പടർന്ന, കൂവളത്തിനും അരളിക്കും മറ്റും മുകളിൽ, ശാന്തിപെ‍ാഴിച്ചു നിൽപ്പാണു ബേ‍ാധിവൃക്ഷം. ബുദ്ധമതക്കാരില്ലാത്ത പ്രദേശത്താണ് ഇത് എന്നതാണ് കൂടുതൽ കൗതുകമുണർത്തുന്ന സംഗതി. എന്നാൽ, ഇവിടെ ബുദ്ധപ്രതിമക്കു മുൻപിൽ എന്നും ദീപം തെളിയുന്നു. പാലക്കാട് ജില്ലയിലെ കൊടുവായൂർ–നെന്മാറ റോഡിലാണ് കാക്കയൂർ. 

അരനൂറ്റാണ്ടിലേറെയായി കാക്കയൂരിലുള്ള ബേ‍ാധിവൃക്ഷവും വിഹാരവും പരിപാലിക്കുന്നത് എത്തനൂർ വൃന്ദാവനത്തിലെ ഇ.വി. ഗേ‍ാപിനാഥും കുടുംബവുമാണ്. പരിസരവാസികളും സി. ഹരിദാസ് ബേ‍ാധിയുടെ നേതൃത്വത്തിൽ കേരളമഹാബേ‍ാധിമിഷൻ പ്രവർത്തകരും ഇവിടെ വിശേഷദിവസങ്ങളിൽ എത്താറുണ്ട്. ബുദ്ധപൂർണിമദിനം വിശ്വാസികൾ ഒത്തുകൂടി ചടങ്ങുകൾ നടത്തും. ഒറ്റനേ‍ാട്ടത്തിൽ പേരാൽ ആണെങ്കിലും ഇലയുടെ മുടിക്കുള്ള നീളക്കൂടുതലാണ് ബേ‍ാധിവൃക്ഷത്തിന്റെ പ്രത്യേകതയെന്നു ബുദ്ധമതാനുയായികൾ പറയുന്നു. പടർന്നു പന്തലിച്ച വൃക്ഷത്തിന്റെ ഒരുവലിയ ഭാഗം കുറച്ചുവർഷം മുൻപു പെ‍ാട്ടിവീണെങ്കിലും പിന്നീട് വേഗത്തിൽ അത് ഉയരത്തിലേക്കു വളർന്നു.

ADVERTISEMENT

ത്രിവേണിസംഗമം, പിന്നെ ബേ‍ാധിവൃക്ഷം

ബുദ്ധമതബന്ധമില്ലാത്ത ഇവിടെ ബുദ്ധവിഹാരം ഉണ്ടായതെങ്ങനെയെന്നു തേടുമ്പേ‍ാൾ, ബുദ്ധനേ‍ാടുള്ള അങ്ങേയറ്റത്തെ ആദരവും ബഹുമാനവും വച്ചു പുലർത്തിയവരുടെ സമർപ്പണവും ആരാധനയുമാണ് അതിനു പിന്നിലെന്നു വ്യക്തമാകും. ഇത്തരമെ‍ാരു സ്ഥലത്ത് ബ‍ോധിവൃക്ഷം കേട്ടുകേൾവിയില്ലെന്ന് ബേ‍ാധിമിഷൻ പ്രവർത്തകരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. വൃക്ഷം വന്ന കഥ ഒ‍ാർത്തെടുക്കാനുള്ളത് ഗേ‍ാപിനാഥൻ മാത്രമാണ്. അദ്ദേഹത്തിന്റെ വീടിന് എതിർവശത്ത് റേ‍ാഡരുകിലാണ് ബുദ്ധവിഹാരത്തിന് കുടയെന്ന പേ‍ാലെ ‍ബോധിവൃക്ഷത്തിന്റെ നിൽപ്.

1949 കാലഘട്ടത്തിൽ ഗേ‍ാപിനാഥന്റെ വലിയമ്മാവൻ കുട്ടികൃഷ്ണൻ നായർ ശ്രാദ്ധകർമത്തിനായി ബേ‍ാധഗയയിൽ പേ‍‍ായിരുന്നു. ബനാറസ് ഹിന്ദു സർവകലാശാലയിൽ പഠിക്കുന്ന മരുമകൻ കെ.എസ്. നായരെയും കൂട്ടി ത്രിവേണിസംഗമത്തിൽ ശ്രാദ്ധമൂട്ടിയ ശേഷം ഗൗതമന് ബോധോ‍ാദയമുണ്ടായ ഗയയിലെ ബേ‍ാധിവൃക്ഷത്തിനടുത്തെത്തി. ചരിത്രകാര്യങ്ങൾ പഠിച്ച്, സ്ഥലത്തുണ്ടായിരുന്നവരുമായി നല്ല ബന്ധം സ്ഥാപിച്ചു. ആ മഹാവൃക്ഷത്തിന്റെ തൈ നാട്ടിലെത്തിക്കണമെന്ന അതിയായ മേ‍ാഹം ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും അനുകൂലമായിരുന്നില്ല മറുപടി. വ്യക്തിക്കും കുടുംബങ്ങൾക്കുമെ‍ാന്നും തൈ നൽകില്ലെന്ന കർശനവ്യവസ്ഥ ബുദ്ധഭിക്ഷുക്കൾ ആവർത്തിച്ച് പറഞ്ഞു. എന്നാൽ പിൻമാറാൻ തയാറായിരുന്നില്ല നായർ. അടങ്ങാത്ത ആഗ്രഹവുമായി അദ്ദേഹം വീണ്ടും വീണ്ടും അഭ്യർഥിച്ചു. 

കുട്ടികൃഷ്ണൻ നായർ

ധ്യാനത്തിലെന്ന പേ‍ാലെ ബേ‍ാധി വളർന്നു

ADVERTISEMENT

ആത്മാർഥതയും അർഹതയുമുള്ള വ്യക്തിയെന്ന നിലയിലാകാം ഒടുവിൽ, ബുദ്ധഭിക്ഷുക്കൾ പതിവു തെറ്റിച്ച് അദ്ദേഹത്തിന് ബോധിവൃക്ഷ തൈ നൽകി. സ്വകാര്യസ്വത്തിലും ഭൂമിയിലും നട്ടുവളർത്തരുതെന്ന നിബന്ധനയേ‍ാടെയാണ് അതു കൈമാറിയതെന്ന് ഗേ‍‌ാപിനാഥൻ നായർ പറയുന്നു. നാട്ടിലെത്തിയ കുട്ടികൃഷ്ണൻ നായർ ഭിക്ഷുക്കൾ പറഞ്ഞ വ്യവസ്ഥയനുസരിച്ച് തറവാടിനു മുൻപിലെ ഒഴിഞ്ഞുകിടന്ന സ്ഥലത്ത് തൈയ്ക്ക് സ്ഥാനം കണ്ടെത്തി.

‌ചിട്ടയേ‍ാടെ വെള്ളമെ‍ാഴിച്ചു പരിപാലിച്ചുവെങ്കിലും ആദ്യത്തെ ആറു വർഷം ചെടിക്കു കാര്യമായ അനക്കമുണ്ടാകാത്തത് അൽപം വേലവലാതി ഉണ്ടാക്കാതിരുന്നില്ല. കേ‍ടുപാടെ‍ാന്നും കാണാനായില്ലെങ്കിലും പ്രായത്തിനൊത്ത വളർച്ചയുണ്ടായില്ല. എന്നതായിരുന്നു പ്രശ്നം. ഗൗതമൻ വീടുവിട്ടിറങ്ങി അലഞ്ഞുതിരിഞ്ഞ്, സഹനത്തിന്റെ പടികയറി ധ്യാനത്തിന്റെ ആഴത്തിലേക്കു എത്താനെടുത്ത ആറു വർഷം പേ‍ാലെ, മുരടിപ്പു വിട്ടു മരം വളർന്നു; പ്രതീക്ഷിച്ചതിലും വേഗത്തിൽ. പിന്നീട് കുട്ടികൃഷ്ണൻ നായരുടെ സുഹൃത്തു മുഖേന അവിചാരിതമായി ലഭിച്ച ബുദ്ധപ്രതിമ വൃക്ഷച്ചുവട്ടിൽ സ്ഥാപിച്ചതേ‍ാടെ അവിടം ബുദ്ധവിഹാരമായി മാറി. വീട്ടിനുളളിലെ ആരാധാനമൂർത്തിക്ക് ദീപം തെളിക്കുന്നതിനെ‍ാപ്പം അരനൂറ്റാണ്ടായി മുടങ്ങാതെ ഇവിടെയും മെഴുകുതിരി തെളിക്കുന്നുണ്ട് ഗേ‍ാപിനാഥൻ. ജേ‍ാലി ആവശ്യാർഥം വിവിധയിടങ്ങളിൽ യാത്ര ചെയ്യുമ്പേ‍ാഴും ബേ‍ാധിവൃക്ഷവും വിഹാരവും പരിപാലിക്കാൻ അദ്ദേഹം ആളുകളെ ചുമതലപ്പെടുത്തും. റേ‍ാഡിനോടു ചേർന്നായതിനാൽ സ്ഥലത്തെ ബ്രദേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിലായി പിന്നീട് വിഹാരത്തിനുള്ള സംരക്ഷണം.

ബോധഗയയിലെ ബോധിവൃക്ഷം (ചിത്രം– bodhgaya.tourismindia.co.in)

ശാന്തിപെ‍ാഴിച്ച് മഹാവൃക്ഷം

ശ്രീലങ്കയുമായും ഗേ‍ാപിനാഥിനെ‍ാരു ബന്ധമുണ്ട്. ചെറിയമ്മ സരേ‍‍ാജിനി ശ്രീലങ്കൻ ബ്രേ‍ാഡ്കാസ്റ്റിങ് കേ‍ാർപറേഷനിൽ അനൗൺസറായിരുന്നു. ഒരു കാലത്ത് എന്നും മൂന്നര മുതൽ അഞ്ചുവരെ മലയാളികൾ കാത്തിരുന്ന പരിപാടികൾ അവതരിപ്പിച്ചിരുന്ന വ്യക്തി. പിന്നീട് അവിടെ ലഹള പെ‍ാട്ടിപ്പുറപ്പെട്ടതേ‍ാടെ നാട്ടിലേക്കുമടങ്ങി. മകൾക്കെ‍ാപ്പം കേ‍ായമ്പത്തൂരിലാണിപ്പേ‍ാൾ താമസം. ബുദ്ധപൂർണിമദിനം തായ്‍ലാൻഡ്, ശ്രീലങ്ക, മ്യാൻമാർ എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ ബുദ്ധസന്യാസിമാരും പണ്ഡിതരും ദലൈലാമയുടെ ശിക്ഷ്യരും കേരളത്തിലെത്തിയാൽ മഹാബേ‍ാധിമിഷന്റെ നേതൃത്വത്തിൽ കാക്കയൂരിലെ ബേ‍ാധിവൃക്ഷം സന്ദർശിക്കുക പതിവാണ്. ഇത്തവണയും അത് ഭംഗിയായി നടന്നു.

ബുദ്ധരൂപത്തിനു താഴെ എഴുതിയത് മംഗേ‍ാളി ഭാഷയിലാണെന്ന് നേരത്തേ ഭിക്ഷുക്കൾ വായിച്ചിട്ടുണ്ട്. 2019ൽ തപാൽവകുപ്പ് ഇറക്കിയ ബുദ്ധന്റെ സ്റ്റാമ്പ് ഇവിടെ വച്ചാണ് പ്രകാശിപ്പിച്ചത്. മിഷന്റെ നേതൃത്വത്തിൽ വിശേഷദിവസം ഇവിടെ ആരാധനകളും നടത്തും. അർച്ചനയും പൂജയും ആഹുതിയും ആരതിയുമല്ല, സൂക്തപാരായണത്തിൽ തുടങ്ങി ധർമപാലൻഗാഥ ചെ‍ാല്ലി അവസാനിപ്പിക്കുന്നതാണ് ചടങ്ങ്. ‌ബോധിവൃക്ഷത്തിന്റെ ഇലയിൽ മഹാപ്രപഞ്ചം ദർശിച്ച ബുദ്ധനുളള ആദരവും ആരാധനയുമായി ഗേ‍ാപിനാഥ് ആഹ്ലാദത്തേ‍ാടെ ആ മഹാവൃക്ഷത്തിന്റെ പരിപാലകനായി തുടരുന്നു. നന്നായി നേ‍ാക്കിനടത്തണമെന്ന വലിയമ്മാവന്റെ നിർദ്ദേശം പാലിച്ചുകെ‍ാണ്ട്.

"വിഡ്ഢികൾ സത്യത്തെ അറിയും
സത്യത്തെ കാണും
എന്നാൽ നുണയിൽ മാത്രം ജീവിക്കും" – ബുദ്ധൻ

 

 

English Summary: The Story of Bodhi Tree and Buddha Temple in Kerala's Kakkayur