‘അശ്വിൻ, ചെഹൽ, ഫെറാറി’. കഴിഞ്ഞ ദിവസം പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ തനിക്കൊപ്പം നിൽക്കുന്ന 2 പേരെ രവിചന്ദ്രൻ അശ്വിൻ പരിചയപ്പെടുത്തുന്നത് ഇങ്ങനെ. ഇതിൽ യുസ്‌വേന്ദ്ര ചെഹൽ കളിക്കളത്തിലും സോഷ്യൽ മീഡിയയിലും പണ്ടേ സ്റ്റാറാണ്. പക്ഷേ അശ്വിൻ പറഞ്ഞതിൽ ചെറിയൊരു തിരുത്തുണ്ട്. ഇരുവർക്കുമൊപ്പമുള്ളത് ഫെറാറി കാറല്ല. ഫെരെയ്‌ര എന്ന ക്രിക്കറ്ററാണ്. ദക്ഷിണാഫ്രിക്കയുടെ ഇരുപത്തിനാലുകാരൻ പവർ ഹിറ്റർ ഡൊനോവൻ ഫെരെയ്‌ര. കൊച്ചിയിൽ നടന്ന മിനി താരലേലത്തിൽ 50 ലക്ഷത്തിന് രാജസ്ഥാൻ ടീമിലെത്തിച്ച താരം. വിലകൊണ്ട് ഇക്കോണമി കാറുകളോടാണു താരതമ്യമെങ്കിലും അശ്വിൻ പറഞ്ഞതുപോലെ ഗ്രൗണ്ടിൽ ഫെറാറിയുടെ ഈടിലെത്തുമോ ഫെരെയ്‌ര? ഇന്ത്യക്കാർക്ക് അത്ര പരിചിതനല്ലെങ്കിലും, ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ ടി20 ചാലഞ്ചിൽ യോബർഗ് സൂപ്പർ കിങ്സിന്റെ മിന്നും താരമായിരുന്നു ഫെരെയ്‌ര. സൂപ്പർ താരങ്ങൾ ഒപ്പമുണ്ടെങ്കിലും ഐപിഎല്ലിൽ മാറ്റത്തിന്റെ ട്രാക്കിലാണ് ഇക്കുറി രാജസ്ഥാനും. 2022 സീസണിൽ നിറം മങ്ങിക്കളിച്ച ഓൾറൗണ്ടർമാർ തെറ്റിച്ച ടീം ബാലൻസ് നൽകാൻ ആറടി ഏഴിഞ്ചുകാരനായ ജെയ്സൻ ഹോൾഡറെ മാനേജ്മെന്റ് ടീമിലെത്തിച്ചിട്ടുണ്ട്. പ്ലേയിങ് ഇലവനിലെ പുതിയ റോൾ റിയാൻ പരാഗ് ഭംഗിയാക്കുമോ? പ്രസിദ്ധ് കൃഷ്ണയുടെ അസാന്നിധ്യത്തിൽ ബോൾട്ടിനൊപ്പം ന്യൂബോൾ ബോളറായി ആരെത്തും? എല്ലാത്തിലുമുപരി രാജസ്ഥാൻ റോയൽസ് ഈ സീസണിൽ ആരാധകർക്കായി കരുതിവച്ചിരുന്ന സർപ്രൈസ് താരം ആരാകും? ടെസ്റ്റ് ക്രിക്കറ്റിനപ്പുറം ഐപിഎല്ലിലും ഇംപാക്ട് കാട്ടുമോ ജോ റൂട്ട്? എന്താകും ഇക്കുറി സംഗക്കാരയുടെയും സംഘത്തിന്റെയും തന്ത്രങ്ങൾ? വിശദമായി പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വിൻ, ചെഹൽ, ഫെറാറി’. കഴിഞ്ഞ ദിവസം പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ തനിക്കൊപ്പം നിൽക്കുന്ന 2 പേരെ രവിചന്ദ്രൻ അശ്വിൻ പരിചയപ്പെടുത്തുന്നത് ഇങ്ങനെ. ഇതിൽ യുസ്‌വേന്ദ്ര ചെഹൽ കളിക്കളത്തിലും സോഷ്യൽ മീഡിയയിലും പണ്ടേ സ്റ്റാറാണ്. പക്ഷേ അശ്വിൻ പറഞ്ഞതിൽ ചെറിയൊരു തിരുത്തുണ്ട്. ഇരുവർക്കുമൊപ്പമുള്ളത് ഫെറാറി കാറല്ല. ഫെരെയ്‌ര എന്ന ക്രിക്കറ്ററാണ്. ദക്ഷിണാഫ്രിക്കയുടെ ഇരുപത്തിനാലുകാരൻ പവർ ഹിറ്റർ ഡൊനോവൻ ഫെരെയ്‌ര. കൊച്ചിയിൽ നടന്ന മിനി താരലേലത്തിൽ 50 ലക്ഷത്തിന് രാജസ്ഥാൻ ടീമിലെത്തിച്ച താരം. വിലകൊണ്ട് ഇക്കോണമി കാറുകളോടാണു താരതമ്യമെങ്കിലും അശ്വിൻ പറഞ്ഞതുപോലെ ഗ്രൗണ്ടിൽ ഫെറാറിയുടെ ഈടിലെത്തുമോ ഫെരെയ്‌ര? ഇന്ത്യക്കാർക്ക് അത്ര പരിചിതനല്ലെങ്കിലും, ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ ടി20 ചാലഞ്ചിൽ യോബർഗ് സൂപ്പർ കിങ്സിന്റെ മിന്നും താരമായിരുന്നു ഫെരെയ്‌ര. സൂപ്പർ താരങ്ങൾ ഒപ്പമുണ്ടെങ്കിലും ഐപിഎല്ലിൽ മാറ്റത്തിന്റെ ട്രാക്കിലാണ് ഇക്കുറി രാജസ്ഥാനും. 2022 സീസണിൽ നിറം മങ്ങിക്കളിച്ച ഓൾറൗണ്ടർമാർ തെറ്റിച്ച ടീം ബാലൻസ് നൽകാൻ ആറടി ഏഴിഞ്ചുകാരനായ ജെയ്സൻ ഹോൾഡറെ മാനേജ്മെന്റ് ടീമിലെത്തിച്ചിട്ടുണ്ട്.  പ്ലേയിങ് ഇലവനിലെ പുതിയ റോൾ റിയാൻ പരാഗ് ഭംഗിയാക്കുമോ? പ്രസിദ്ധ് കൃഷ്ണയുടെ അസാന്നിധ്യത്തിൽ ബോൾട്ടിനൊപ്പം ന്യൂബോൾ ബോളറായി ആരെത്തും? എല്ലാത്തിലുമുപരി രാജസ്ഥാൻ റോയൽസ് ഈ സീസണിൽ ആരാധകർക്കായി കരുതിവച്ചിരുന്ന സർപ്രൈസ് താരം ആരാകും? ടെസ്റ്റ് ക്രിക്കറ്റിനപ്പുറം ഐപിഎല്ലിലും ഇംപാക്ട് കാട്ടുമോ ജോ റൂട്ട്? എന്താകും ഇക്കുറി സംഗക്കാരയുടെയും സംഘത്തിന്റെയും തന്ത്രങ്ങൾ? വിശദമായി പരിശോധിക്കാം.

∙ പറന്നിറങ്ങാൻ ഫെരെയ്‌ര?

ഡൊനോവൻ ഫെരെ‌യ്‌ര.
ADVERTISEMENT

തുച്ഛമായ അടിസ്ഥാന വിലയ്ക്ക് ടീമിലെത്തി വമ്പൻ താരപരിവേഷത്തിലേക്കുയർന്ന വിന്റേജ് താരങ്ങളുണ്ട് രാജസ്ഥാൻ റോയൽസിന്.  ഷെയ്ൻ വാട്‌സനെയും, ജെയിംസ് ഫോക്നറെയും പോലുള്ളവർ. അതുപോലെ വമ്പൻ തുകയ്ക്കു ടീമിലെത്തിയിട്ടും ക്ലച്ചു പിടിക്കാതെ പോയവരുമുണ്ട്. ബെൻ സ്റ്റോക്സിന്റെയും ക്രിസ് മോറിസിന്റെയും കാര്യം നോക്കൂ. ജോഫ്ര ആർച്ചർ ലോക ക്രിക്കറ്റിലേക്കുള്ള വരവറിയിച്ചത് രാജസ്ഥാനിലൂടെയാണ്.

പ്ലേയിങ് ഇലവനിലേക്ക് തൽക്കാലം ശക്തമായ അവകാശ വാദത്തിനില്ലെങ്കിലും പരിമിതമായ ബജറ്റിൽ രാജസ്ഥാന് അനുയോജ്യനായ യൂട്ടിലിറ്റി പ്ലെയറാണ് ഫെരെയ്‌ര. വെറും 40 പന്തിൽ 5 വീതം സിക്സും ഫോറുമടക്കം പുറത്താകാതെ 82 റൺസടിച്ചാണ് ഫെരെയ്‌ര ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗിലെ അരങ്ങേറ്റം കൊഴുപ്പിച്ചത്. 6 ഓവറിൽ 27–4 എന്ന സ്കോറിൽ തകർന്നു തരിപ്പണമായിനിന്ന യോബർഗ് സൂപ്പർ കിങ്സിനെ 190–6 എന്ന സ്കോറിലെത്തിച്ചത് ഫെരെയ്‌രയുടെ വെടിക്കെട്ടാണ്. ടിം ഡേവിഡിനെയും ലിയാം ലിവിങ്സ്റ്റനെയുമൊക്കെ അനുസ്മരിപ്പിക്കുന്ന ബാറ്റിങ്ങാണ്  ഫെരെ‌യ്‌ര അന്നൊരുക്കിയത്. ഗൗണ്ടിന്റെ എല്ലാ ദിശകളിലേക്കും കനത്ത ഷോട്ടുകൾ പായിച്ച ഇന്നിങ്സ് ആരാധകർക്കും ദൃശ്യവിരുന്നായി.

പ്രസിദ്ധ് കൃഷ്ണ

ദക്ഷിണാഫ്രിക്കയ്ക്കായി അരങ്ങേറിയിട്ടില്ലെങ്കിലും 2.64 കോടി രൂപയാണ് ഫെറയ്‌രയ്ക്കായി യോബർഗ് സൂപ്പർ കിങ്സ് മുടക്കിയത്. കളിച്ചിട്ടുള്ള 27 ട്വന്റി20 മത്സരങ്ങളിൽനിന്ന് 158 സ്ട്രൈക്ക് റേറ്റിൽ ഇതുവരെ നേടിയത് 621 റൺസ്. ഓഫ് ബ്രേക് ബോളറായും പ്രയോജനപ്പെടുത്താം. ഡാർയിൽ മിച്ചൽ, ജിമ്മി നീഷം, നേഥൻ കൂൾട്ടർനൈൽ എന്നീ ഓൾറൗണ്ടർമാരെയൊക്കെ പരീക്ഷിച്ചു പരാജയപ്പെട്ട രാജസ്ഥാന് ഭാവിവാഗ്ദാനമാകാൻ പോന്ന താരമാണ് ഈ 24 കാരൻ. മിനി ഓക്‌ഷനിൽ ഫെരെയ്റയ്ക്കായി രാജസ്ഥാനു മുടക്കേണ്ടിവന്നത് വെറും 50 ലക്ഷം രൂപ മാത്രം. സംഗക്കാരയുടെ ശിക്ഷണത്തിൽ എന്തിനും പോന്നവനായി ഫെരെയ്‌ര പരിണമിക്കുമോ? കാത്തിരിക്കാം.

∙ പ്രസിദ്ധിനു പകരമാര്?

ADVERTISEMENT

മെഗാ താരലേലത്തിൽ 10 കോടിയെറിഞ്ഞ് ടീമിലെത്തിച്ച പ്രസിദ്ധ് കൃഷ്ണയുടെ അസാന്നിധ്യമാണ് റോയൽസിനെ ഏറ്റവും അധികം വലയ്ക്കുന്നത്. ഇടംകയ്യൻ സ്വിങ് ബോളിങ്ങിലൂടെ പവർപ്ലേ ഓവറുകളിൽ ഇടിമിന്നലാകുന്ന ട്രെന്റ് ബോൾട്ടിന് കഴിഞ്ഞ സീസണിൽ ഉറച്ച പിന്തുണ നൽകിയ താരമാണു പ്രസിദ്ധ്. 35 വിക്കറ്റുകൾ പങ്കിട്ടെടുത്ത സഖ്യമാണ് കഴിഞ്ഞ സീസണിൽ രാജസ്ഥാൻ പേസ് വിഭാഗം താങ്ങിനിർത്തിയതെങ്കിൽ ഇക്കുറി കഥ അതല്ല. 2022 ഓഗസ്റ്റിൽ സിംബാബ്‌വെയ്ക്കെതിരായണ് പ്രസിദ്ധ് ഒടുവിലായി രാജ്യാന്തര മത്സരം കളിച്ചത്. പരുക്കിന്റെ പിടിയിലായതോടെ ദീർഘനാളായി കളത്തിനു പുറത്താണ്.

കുൽദീപ് സെൻ.

145 കിലോമീറ്റർ വേഗത്തിൽ പന്തെറിയുന്ന പ്രസിദ്ധിനു പകരം വയ്ക്കാൻ പോന്നവരല്ലെങ്കിലും പ്ലേയിങ് ഇലവനിലെ ബെർത്തിനായി കുൽദീപ് സെന്നും സന്ദീപ് ശർമയും തമ്മിലാകും സീസണിലെ മത്സരം. 20 ലക്ഷം അടിസ്ഥാനവിലയ്ക്ക് കഴിഞ്ഞ സീസണിൽ ടീമിലെത്തിയ കുൽദീപിന് വേഗമാണു കരുത്തെങ്കിൽ ബാറ്ററുടെ മർമമറിയുന്ന ബോളറാണ് സന്ദീപ്. വേഗം കുറവെങ്കിലും പവർ പ്ലേ ഓവറുകളിൽ സ്വിങ് ബോളിങ്ങിലൂടെ ബാറ്റർമാരെ കുഴപ്പിച്ച ട്രാക് റെക്കോർഡും സ്വന്തം. യുസ്‌വേന്ദ്ര ചെഹൽ, രവിചന്ദ്രൻ അശ്വിൻ, ബോൾട്ട് എന്നിവർക്കൊപ്പം സന്ദീപോ കുൽദീപ് സെന്നോ പ്ലേയിങ് ഇലവനിൽ ഇടം പിടിക്കാൻ സാധ്യത വളരെ കൂടുതൽ. ഇരുവർക്കുമൊപ്പം ഒരു കൈ നോക്കാൻ നവ്ദീപ് സെയ്നിയുമുണ്ട്.

∙ കാത്തിരുന്നത് ഹോൾഡറെയോ? റൂട്ടുറയ്ക്കാൻ എന്തുവേണം?

പെർഫോമിങ് ഓൾറൗണ്ടറുടെ ടാഗിലെത്തിയ ജെയ്സൻ ഹോൾഡറുടെ പ്ലേയിങ് ഇലവന്നിലെ സാന്നിധ്യവും അൽപം കൗശലകരമാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഐപിഎല്ലിൽ അത്ര മികച്ച സംഭാവന നൽകിയ ചരിത്രമല്ല ഹോൾഡർക്കുള്ളത്. ബാറ്റിങ്ങിൽ 124 ആണ് ഹോൾഡറുടെ സ്ട്രൈക്ക് റേറ്റ്. ബോളിങ്ങിലെ ഇക്കോണമി നിരക്കാകട്ടെ

ജയ്സൻ ഹോൾഡർ
ADVERTISEMENT

8.57ഉം. പക്ഷേ, തരക്കേടില്ലാതെ ബാറ്റും ബോളും ചെയ്യാനാകും എന്നതിനാൽ ട്വന്റി20 ഫോർമാറ്റിൽ ഹോൾഡർ വിഐപിതന്നെ. പ്ലേയിങ് ഇലവനിലെ സ്ഥാനം ഏറെക്കുറേ ഉറപ്പിക്കാവുന്ന താരം.

ബോൾട്ടിനൊപ്പം ന്യൂ ബോൾ ബോളറായി ഹോൾഡറെ ആശ്രയിക്കാൻ സഞ്ജു തീരുമാനിച്ചാൽ കുൽദീപ് സെന്നാകും ടീമിലെത്തുക. മറിച്ചെങ്കിൽ സന്ദീപ് ശർമയും. അങ്ങനെയെങ്കിൽ ചെഹലിനൊപ്പം മധ്യ ഓവറുകൾ ടൈറ്റാക്കുകയായിരിക്കും ഹോൾഡറുടെ റോൾ. ആഭ്യന്തര ക്രിക്കറ്റിൽ കൂടുതൽ ഓവറുകൾ ബോൾ ചെയ്തു തെളിയുന്ന റിയാൻ പരാഗാണ് മറ്റൊരു സാധ്യത. 2–3 ഓവർ ബോൾ ചെയ്യാൻപോന്ന താരം എന്ന ലേബലിലേക്ക് പരാഗ് ഉയർന്നുവന്നതായി മാനേജ്മെന്റിനു ബോധ്യപ്പെട്ടാൽ ജെയ്സൻ ഹോൾഡർക്കു പകരം ജോ റൂട്ട് പ്ലേയിങ് ഇലവനിലെത്തിയാലും അദ്ഭുതമില്ല. ടീം സ്ഥാനം നിലനിർത്താൻ ബാറ്റുകൊണ്ടും ഹോൾഡർക്ക് കാര്യമായ സംഭാവന നൽകേണ്ടിവരും എന്നു ചുരുക്കം. ഇനി ബോളിങ് വൈവിധ്യമാണു വേണ്ടതെങ്കിൽ ഹോൾഡർക്കു പകരം പരീക്ഷിക്കാൻ അതേ നാട്ടുകാരനായ ഒബീദ് മക്കോയിയുണ്ട്.

2019 മേയ് 5നു പാക്കിസ്ഥാനെതിരായാണ് ഏറ്റവും ഒടുവിലായി റൂട്ട് രാജ്യാന്തര ട്വന്റി20 കളിച്ചത്. തൽക്കാലം അക്കാര്യം അവിടെ നിൽക്കട്ടെ. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരെ ഏറ്റവും മികച്ച ശരാശരിയുള്ള താരങ്ങളിലൊരാളാണ് റൂട്ട്. ഇന്ത്യൻ താരങ്ങളെ നേരിട്ടു നല്ല തഴക്കമുണ്ട്. പോരാത്തനിന് ഇന്ത്യയിലെയും ഉപഭൂഗണ്ഡങ്ങളിലെയും വിക്കറ്റുകളിൽ മികച്ച ടെസ്റ്റ്– ഏകദിന റെക്കോർഡുകൾക്കും ഉടമ.

ജോ റൂട്ട്.

സ്പിന്നർമാരെ ഡോമിനേറ്റ് ചെയ്യുന്ന താരമാണു റൂട്ട്. ഇതിനു പുറമേ, ഏതു ഫോർമാറ്റിലും പാർട്ട് ടൈം സ്പിന്നറായി 2 ഓവറുകൾ എറിയാനും ആശ്രയിക്കാം. 2022നു ശേഷം ടെസ്റ്റിൽ 66 ആണ് റൂട്ടിന്റെ സ്ട്രൈക്ക് റേറ്റ്. ഏകദിനത്തിൽ 92ഉം. ബ്രണ്ടൻ മക്കല്ലത്തിന്റെ ബാസ്ബോൾ ശൈലിയുടെ ചുവടുപിടിച്ച് ടെസ്റ്റിലും ഏകദിനത്തിലും അടിച്ചുകസറുന്ന റൂട്ടാണിത്. ഹെറ്റ്മയർക്കുള്ള പകരക്കാരൻ എന്നതിലുപരി, കണക്കുകൂട്ടി ഉറപ്പിച്ചുതന്നെയാണു റൂട്ടിനെയും (1 കോടി) രാജസ്ഥാൻ മാനേജ്മെന്റ് ടീമിലെടുത്തതെന്നുറപ്പ്.

∙ തുടക്കം മുഖ്യം

പവർപ്ലേയിൽ തകർത്തടിക്കാൻ ജോസ് ബട്‌ലർ– യശസ്വി ജെയ്‌സ്വാൾ സഖ്യം. മൂന്നു മുതൽ അഞ്ചുവരെ നമ്പറുകളിൽ സഞ്ജു സാംസൺ, ദേവ്‌ദത്ത് പടിക്കൽ, ഷിമ്രോൺ ഹെറ്റ്‌മയർ. കഴിഞ്ഞ സീസണിലെ രാജസ്ഥാൻ റോയൽസിന്റെ റൺ സംഭാവനയിൽ ഏറിയ പങ്കും ഇവരുടെ ബാറ്റിൽനിന്നായിരുന്നു. ഇക്കുറിയും ബാറ്റിങ്ങിലെ ആദ്യ 5 സ്ഥാനങ്ങളിൽ കാര്യമായ അഴിച്ചുപണി പ്രതീക്ഷിക്കേണ്ട. ആറാമനായി റിയാൻ പരാഗ്. പിന്നാലെ ഹോൾഡർ, അശ്വിൻ.

രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണും ഒബിദ് മക്കോയും പരിശീലനത്തിൽ. Photo: FB@SanjuSamson

8–ാം നമ്പർ താരം വരെ ബാറ്റു ചെയ്യുന്ന ആഴമേറിയ ബാറ്റിങ് നിരയാണ് കടലാസിൽ. ബോൾ ചെയ്യാൻ ആശ്രയിക്കാവുന്ന താരങ്ങൾ (ചെഹൽ, ബോൾട്ട്, സന്ദീപ്/കുൽദീപ് സെൻ/സെയ്നി എന്നിവർ അടക്കം) 6 പേർ. ടീം ബാലൻസിൽ ഏറ്റവും നിർണായകം ഹോൾഡറുടെ പ്രകടനമായേക്കാം. ആദ്യം ബാറ്റു ചെയ്താൽ  ടീമിൽ എക്സ്ട്രാ ബാറ്ററെ ഉൾപ്പെടുത്തുക എന്നതാകാം രാജസ്ഥാന്റെയും പദ്ധതി. ഇയാൾ പുറത്തായതിനു ശേഷം ഇംപാക്ട് പ്ലെയറായി ബോളറെ കൊണ്ടുവരാം. ആദ്യം ബോൾ ചെയ്യുകയാണെങ്കിൽ നേരേ തിരിച്ചും. കളിയുടെയും വിക്കറ്റിന്റെയും ഗതിയനുസരിച്ച് കളിയിൽ ഇംപാക്ട് കാട്ടാൻ റൂട്ടുണ്ട്, ആദം സാംപയുണ്ട്, ഫെരെയ്‌രയുണ്ട്..

∙ മ്മടെ സ്വന്തം ടീം!

സഞ്ജു, ദേവ്ദത്ത്, കെ.എം. ആസിഫ്, അബ്ദുൽ ബാസിത്, സ്ക്വാഡിൽ മലയാളി താരങ്ങളെക്കൊണ്ടും സോഷ്യൽ മീഡിയയിൽ മല്ലൂ ഫാൻസിനെക്കൊണ്ടും അടിമുടി ഹെവിയാണു ടീം. അവിശ്വസനീയ ഫോമിൽ ബാറ്റു ചെയ്തിരുന്ന ജോസ് ബട്‌ലർ 20 ഓവറും ക്രീസിൽനിൽക്കുക എന്നതായിരുന്നു ടീം പദ്ധതിയെന്നും താൻ അതിന് അനുസരിച്ച് ബാറ്റിങ്ങിൽ വ്യത്യാസം വരുത്തിയതിനാലാണ് സ്ഥിരമായി ഒരേ നമ്പറിൽ ബാറ്റു ചെയ്യാനാകാതെ പോയതെന്നും കഴിഞ്ഞ സീസൺ അവസാനിച്ചതിനു പിന്നാലെ സഞ്ജു സാംസൺ തുറന്നു പറഞ്ഞിരുന്നു. ഏകദിന ലോകകപ്പ് പടിവാതിൽക്കലെത്തിനിൽക്കെ, ഇത്തരം വാദങ്ങൾക്കു സിലക്ടർമാർ നൽകുക എന്തു വിലയാകുമെന്നു നമുക്ക് അറിവുള്ളതാണ്.

അബ്‌ദുൽ ബാസിത്.

ടീം ഇന്ത്യയിൽ സൂര്യകുമാർ യാദവ് പരാജയപ്പെട്ട 4–ാം നമ്പറിലേക്കാകും സഞ്ജുവിന് ഇനി മത്സരം.

ഇന്ത്യൻ ടീമിൽ ഇടം പിടിക്കാൻ നേതൃപാടവത്തിലുപരി എണ്ണം പറഞ്ഞ ഇന്നിങ്സുകൾ തന്നെ വേണം. കഴി‍ഞ്ഞ സീസണിലെ 17 കളിയിൽ 28.63 ശരാശരിയിൽ 458 റൺസ് എന്ന പ്രകടനത്തെ അടുത്ത തലത്തിലേക്ക് എത്തിക്കാൻ സാധിച്ചാൽ സഞ്ജുവിനെ വീണ്ടും തള്ളുക എന്നത് സിലക്ടർമാർക്ക് അത്ര എളുപ്പമാകില്ല. പവർ ഹിറ്റിങ്ങിനു പേരുകേട്ട മലയാളി താരം അബ്ദുൽ ബാസിത്തും പ്രതീക്ഷയിലാണ്. ട്വന്റി20 ഫോർമാറ്റിൽ 149 ആണ് സ്ട്രൈക്ക് റേറ്റെങ്കിലും രാജ്യാന്തര പ്ലാറ്റ്ഫോമിൽ കളിച്ചുള്ള പരിചയക്കുറവ് ബാസിത്തിന് വിലങ്ങുതടിയായേക്കാം. പക്ഷേ, ഇംപാക്ട് പ്ലെയറായോ സർപ്രൈസ് പ്ലെയറായോ ഗ്ലോബൽ അരീനയിലേക്കു വരവറിയിക്കാനായാൽപ്പിന്നെ ബാസിത്തും വേറെ ലെവൽ!

English Summary: Rajasthan Royals Team Line up and Probable Game Plan 2023