കേരളത്തിലെ സിപിഎം പാർട്ടി ഗ്രാമങ്ങൾ പോലെയാണ് തീരദേശ കർണാടകയിലെ പല ഗ്രാമങ്ങളും ബിജെപിക്ക്. കർണാടകയിൽ ഹിന്ദുത്വ ആശയത്തിന്റെ ലാബറട്ടിയെന്നാണ് കോൺഗ്രസ് നേരത്തേ മുതൽ തീരദേശ മേഖലയെ വിശേഷിപ്പിക്കാറുള്ളത്. അത്രയേറെ ഹിന്ദുത്വ–ആർഎസ്എസ് ആശയങ്ങൾ ആഴത്തിൽ സ്വാധീനം ചെലുത്തിയതാണ് ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ 13 മണ്ഡലങ്ങൾ. ഇതോടൊപ്പം ഉത്തര കന്നഡ കൂടി ചേരുന്നതോടെ തീരദേശ കർണാടക മേഖലയായി. ബിജെപിക്കെതിരായ ഭരണ വിരുദ്ധ വികാരം ആഞ്ഞു വീശിയിട്ടും കർണാടക പൂർണമായും കോൺഗ്രസ് തൂത്തുവാരിയിട്ടും മംഗളൂരു, ഉഡുപ്പി ഉൾപ്പെടുന്ന ഈ ‘ഹിന്ദുത്വ ആശയ തീരദേശ മേഖല’കളിൽ കാര്യമായ ചലനമുണ്ടാക്കാൻ കോൺഗ്രസിനു സാധിച്ചില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ബിജെപി ക്യാംപുകൾ പറയുന്നത്. എന്നാൽ യഥാർഥത്തില്‍ എന്താണ് തീരദേശ കർണാടകയിൽ സംഭവിച്ചത്? ബിജെപി അവകാശപ്പെടുന്നതു പോലെ വ്യക്തമായൊരു വിജയം മേഖലയിൽ സ്വന്തമാക്കാൻ സാധിച്ചോ? തീരദേശ കർണാടകയിലെ ഭൂരിപക്ഷത്തിൽ ബിജെപിയെ ഞെട്ടിക്കുന്ന ചില കണക്കുകളാണ് ഒളിച്ചിരിക്കുന്നത്.

കേരളത്തിലെ സിപിഎം പാർട്ടി ഗ്രാമങ്ങൾ പോലെയാണ് തീരദേശ കർണാടകയിലെ പല ഗ്രാമങ്ങളും ബിജെപിക്ക്. കർണാടകയിൽ ഹിന്ദുത്വ ആശയത്തിന്റെ ലാബറട്ടിയെന്നാണ് കോൺഗ്രസ് നേരത്തേ മുതൽ തീരദേശ മേഖലയെ വിശേഷിപ്പിക്കാറുള്ളത്. അത്രയേറെ ഹിന്ദുത്വ–ആർഎസ്എസ് ആശയങ്ങൾ ആഴത്തിൽ സ്വാധീനം ചെലുത്തിയതാണ് ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ 13 മണ്ഡലങ്ങൾ. ഇതോടൊപ്പം ഉത്തര കന്നഡ കൂടി ചേരുന്നതോടെ തീരദേശ കർണാടക മേഖലയായി. ബിജെപിക്കെതിരായ ഭരണ വിരുദ്ധ വികാരം ആഞ്ഞു വീശിയിട്ടും കർണാടക പൂർണമായും കോൺഗ്രസ് തൂത്തുവാരിയിട്ടും മംഗളൂരു, ഉഡുപ്പി ഉൾപ്പെടുന്ന ഈ ‘ഹിന്ദുത്വ ആശയ തീരദേശ മേഖല’കളിൽ കാര്യമായ ചലനമുണ്ടാക്കാൻ കോൺഗ്രസിനു സാധിച്ചില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ബിജെപി ക്യാംപുകൾ പറയുന്നത്. എന്നാൽ യഥാർഥത്തില്‍ എന്താണ് തീരദേശ കർണാടകയിൽ സംഭവിച്ചത്? ബിജെപി അവകാശപ്പെടുന്നതു പോലെ വ്യക്തമായൊരു വിജയം മേഖലയിൽ സ്വന്തമാക്കാൻ സാധിച്ചോ? തീരദേശ കർണാടകയിലെ ഭൂരിപക്ഷത്തിൽ ബിജെപിയെ ഞെട്ടിക്കുന്ന ചില കണക്കുകളാണ് ഒളിച്ചിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ സിപിഎം പാർട്ടി ഗ്രാമങ്ങൾ പോലെയാണ് തീരദേശ കർണാടകയിലെ പല ഗ്രാമങ്ങളും ബിജെപിക്ക്. കർണാടകയിൽ ഹിന്ദുത്വ ആശയത്തിന്റെ ലാബറട്ടിയെന്നാണ് കോൺഗ്രസ് നേരത്തേ മുതൽ തീരദേശ മേഖലയെ വിശേഷിപ്പിക്കാറുള്ളത്. അത്രയേറെ ഹിന്ദുത്വ–ആർഎസ്എസ് ആശയങ്ങൾ ആഴത്തിൽ സ്വാധീനം ചെലുത്തിയതാണ് ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ 13 മണ്ഡലങ്ങൾ. ഇതോടൊപ്പം ഉത്തര കന്നഡ കൂടി ചേരുന്നതോടെ തീരദേശ കർണാടക മേഖലയായി. ബിജെപിക്കെതിരായ ഭരണ വിരുദ്ധ വികാരം ആഞ്ഞു വീശിയിട്ടും കർണാടക പൂർണമായും കോൺഗ്രസ് തൂത്തുവാരിയിട്ടും മംഗളൂരു, ഉഡുപ്പി ഉൾപ്പെടുന്ന ഈ ‘ഹിന്ദുത്വ ആശയ തീരദേശ മേഖല’കളിൽ കാര്യമായ ചലനമുണ്ടാക്കാൻ കോൺഗ്രസിനു സാധിച്ചില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ബിജെപി ക്യാംപുകൾ പറയുന്നത്. എന്നാൽ യഥാർഥത്തില്‍ എന്താണ് തീരദേശ കർണാടകയിൽ സംഭവിച്ചത്? ബിജെപി അവകാശപ്പെടുന്നതു പോലെ വ്യക്തമായൊരു വിജയം മേഖലയിൽ സ്വന്തമാക്കാൻ സാധിച്ചോ? തീരദേശ കർണാടകയിലെ ഭൂരിപക്ഷത്തിൽ ബിജെപിയെ ഞെട്ടിക്കുന്ന ചില കണക്കുകളാണ് ഒളിച്ചിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ സിപിഎം പാർട്ടി ഗ്രാമങ്ങൾ പോലെയാണ് തീരദേശ കർണാടകയിലെ പല ഗ്രാമങ്ങളും ബിജെപിക്ക്. കർണാടകയിൽ ഹിന്ദുത്വ ആശയത്തിന്റെ ലബോറട്ടറിയെന്നാണ് കോൺഗ്രസ് നേരത്തേ മുതൽ തീരദേശ മേഖലയെ വിശേഷിപ്പിക്കാറുള്ളത്. അത്രയേറെ ഹിന്ദുത്വ–ആർഎസ്എസ് ആശയങ്ങൾ ആഴത്തിൽ സ്വാധീനം ചെലുത്തിയതാണ് ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ 13 മണ്ഡലങ്ങൾ. ഇതോടൊപ്പം ഉത്തര കന്നഡ കൂടി ചേരുന്നതോടെ തീരദേശ കർണാടക മേഖലയായി. 

 

ADVERTISEMENT

ബിജെപിക്കെതിരായ ഭരണ വിരുദ്ധ വികാരം ആഞ്ഞു വീശിയിട്ടും കർണാടക പൂർണമായും കോൺഗ്രസ് തൂത്തുവാരിയിട്ടും മംഗളൂരു, ഉഡുപ്പി ഉൾപ്പെടുന്ന ഈ ‘ഹിന്ദുത്വ ആശയ തീരദേശ മേഖല’കളിൽ കാര്യമായ ചലനമുണ്ടാക്കാൻ കോൺഗ്രസിനു സാധിച്ചില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ബിജെപി ക്യാംപുകൾ പറയുന്നത്. പൂർണമായും ബിജെപിയുടെ ആശയങ്ങൾക്കെതിരായ വിധിയെഴുത്തല്ല ഈ ഫലപ്രഖ്യാപനമെന്ന് പാർട്ടി ആശ്വസിക്കുന്നതും ഇത് അവകാശപ്പെട്ടാണ്. ഈ മേഖലയിലെ നിർണായക സ്വാധീനശക്തികളിൽ മലയാളികളുമുണ്ട്. 

 

എന്നാൽ യഥാർഥത്തില്‍ എന്താണ് തീരദേശ കർണാടകയിൽ സംഭവിച്ചത്? ബിജെപി അവകാശപ്പെടുന്നതു പോലെ വ്യക്തമായൊരു വിജയം മേഖലയിൽ സ്വന്തമാക്കാൻ സാധിച്ചോ? തീരദേശ കർണാടകയിലെ ഭൂരിപക്ഷത്തിൽ ബിജെപിയെ ഞെട്ടിക്കുന്ന ചില കണക്കുകളാണ് ഒളിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ കോൺഗ്രസ് ഇനി ഇവിടെ എന്തെല്ലാം ശ്രദ്ധിക്കേണ്ടി വരും? കോൺഗ്രസ് 135, ബിജെപി 66, ജെഡിഎസ് 19, മറ്റുള്ളവർ 4 എന്നിങ്ങനെ കർണാടകയിലെ സമ്പൂർണ ഫലം പുറത്തു വന്ന സാഹചര്യത്തിൽ ഡേറ്റ ഉൾപ്പെടെ വിശകലനം ചെയ്ത് ഇക്കാര്യം വിശദമായി പരിശോധിക്കാം...

 

തീരദേശ കര്‍ണാടകയിൽ 6 സീറ്റ് ലഭിച്ചത് പ്രചാരണത്തിലെയും പ്രകടന പത്രികയിലെയും മികവിന്റെ ബലത്തിലാണെന്ന് കോൺഗ്രസ് വിശ്വസിക്കുന്നു. തീരദേശ മേഖലയിലെ വനിതകളെയും മത്സ്യത്തൊഴിലാളികളെയും ലക്ഷ്യമിട്ടുതന്നെ പ്രത്യേകം വാഗ്ദാനങ്ങൾ കോൺഗ്രസ് ഒരുക്കിയിരുന്നു.

ADVERTISEMENT

∙ ബിജെപി അപ്രമാദിത്തം തുടരുകയാണോ?

 

ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിലെ 19 മണ്ഡലങ്ങൾ ചേർന്നതാണ് ‘തീരദേശ കർണാടക മേഖല’ എന്നറിയപ്പെടുന്നത്. കർണാടകയെ രാഷ്ട്രീയപരമായും സാംസ്കാരികപരമായും സാമൂഹികമായും തരംതിരിച്ച ആറു മേഖലകളിൽ ഏറ്റവും ചെറുതാണിത്. കർണാടകയിലെ മറ്റു മേഖലകളെ അപേക്ഷിച്ച് വികസനത്തിൽ പിന്നാക്കമാണ് ഈ പ്രദേശങ്ങൾ. എന്നാൽ ഈ പിന്നാക്കാവസ്ഥ പലപ്പോഴും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കാറില്ല. അതിനു കാരണമാകുന്നതാകട്ടെ ഹിന്ദുത്വ ആശയത്തിന്റെ ആഴത്തിലുള്ള സ്വാധീനവും. ഇതുതന്നെയാണ് ഇത്തവണയും തീരദേശ കർണാടകയിൽ സംഭവിച്ചത്. സുള്ള്യ അടക്കമുള്ള പിന്നാക്ക മേഖലയിൽ ബിജെപിയുടെ പുതുമുഖ സ്ഥാനാർഥി പോലും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ആർഎസ്എസ്, സംഘപരിവാർ ശക്തി കേന്ദ്രങ്ങളിലേക്ക് കോൺഗ്രസ് ഇനിയും വളർന്നിട്ടില്ല എന്ന അവകാശവാദമാണ് ഇതിലൂടെ ബിജെപി ഉന്നയിക്കുന്നത്. എന്നാൽ ഇതിലെത്ര മാത്രം കഴമ്പുണ്ട്?

കർണാടകയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ നരേന്ദ്ര മോദിക്ക് ഹനുമാന്റെ പ്രതിമ സമ്മാനിക്കുന്നു. ചിത്രം: PTI

 

ADVERTISEMENT

2013ൽ യെദിയൂരപ്പയും റെഡ്ഡി സഹോദരങ്ങളും പാർട്ടി വിട്ടപ്പോഴാണ് കർണാടകയിൽ ഏറ്റവും വലിയ തിരിച്ചടി ബിജെപി നേരിട്ടത്. അന്നു സംസ്ഥാനത്ത് ആകെ കിട്ടിയത് 40 സീറ്റ്. എന്നാൽ ആ തിര‍ഞ്ഞെടുപ്പിൽ പോലും 34% വോട്ടാണ് തീരദേശ കർണാടകയിൽ ബിജെപി സ്വന്തമാക്കിയത്. 2018 ആയപ്പോൾ മേഖലയിലെ 19ൽ 16 സീറ്റും ബിജെപി സ്വന്തമാക്കി. 2019ലെ ഉപതിരഞ്ഞെടുപ്പിൽ യെല്ലാപുരയും ബിജെപി പിടിച്ചതോടെ 17 സീറ്റായി. ഇത്തവണയാകട്ടെ 13 സീറ്റാണ് ബിജെപി സ്വന്തമാക്കിയത്. 2018ൽ മൂന്നു സീറ്റ് നേടിയ കോൺഗ്രസാകട്ടെ ഇത്തവണ സീറ്റുനേട്ടം ആറിലേക്കുയർത്തി.

 

ദക്ഷിണ കന്നഡ ജില്ലയിലെ 8 മണ്ഡലങ്ങളിൽ ആറിലും (സുള്ള്യ, ബൽത്തങ്ങാടി, ബണ്ട്വാൾ, മംഗളൂരു സിറ്റി സൗത്ത്, മംഗളൂരു സിറ്റി നോർത്ത്, മൂഡബിദ്രി) ബിജെപി ജയിച്ചപ്പോൾ രണ്ടിടത്ത് (പുത്തൂർ, മംഗളൂരു) കോൺഗ്രസ് വിജയിച്ചു. മോദി ഫാക്ടർ ഏറ്റവുമധികം സ്വാധീനിക്കുന്ന മേഖല കൂടിയാണ് ദക്ഷിണ കന്നഡ. അടച്ചുറപ്പുള്ള രാഷ്ട്രീയ സംഘടനാ ശേഷിയും കേഡർ പ്രവർത്തനവുമാണ് ഇവിടെ ബിജെപിയെ ശക്തിപ്പെടുത്തുന്നതെന്നും പാർട്ടി പറയുന്നു. ഇതു മറികടക്കാൻ കോൺഗ്രസ് ഈ മേഖലയിൽ ഇനിയുമേറെ വിയർപ്പൊഴുക്കേണ്ടി വരുമെന്നും ബിജെപി വ്യക്തമാക്കുന്നു. ഉഡുപ്പി ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും (കാർക്കള, ഉ‍ഡുപ്പി, കാപു, കുന്ദാപുരം, ബൈന്ദൂർ) ബിജെപി ഇത്തവണ സ്വന്തമാക്കി. എന്നാൽ ഉത്തര കന്നഡയിലെ നാലു മണ്ഡലങ്ങളും (കാർവാർ, ഭട്കൽ, സിർസി, ഹലിയാൽ) കോൺഗ്രസിനൊപ്പം നിന്നു. 

 

∙ ബജ്റംഗ്ദൾ, പോപുലർ ഫ്രണ്ട്... വിവാദങ്ങളേറെ

 

സാമുദായിക വിഭജനത്തിനു സാധ്യതയുള്ളതിനാൽ വാക്കുകൾ പോലും സൂക്ഷിച്ചു പ്രയോഗിച്ചായിരുന്നു ഇവിടെ കോൺഗ്രസിന്റെ പ്രചാരണം. എന്നാൽ അധികാരത്തിലെത്തിയാൽ, വിശ്വഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗമായ ബജ്റംഗ്ദൾ നിരോധിക്കുമെന്ന കോൺഗ്രസ് പ്രകടപത്രികയിലെ വാഗ്ദാനം കോൺഗ്രസിന് ഏറ്റവും തിരിച്ചടിയായത് ഇവിടെയാണ്. ബജ്റംഗ്ദൾ തുടക്കത്തിൽ കർണാടകയിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ കാര്യമായി ഇടപെട്ടിരുന്നില്ല. എന്നാൽ നിരോധന പ്രസ്താവനയ്ക്കു പിന്നാലെ ഇവർ ശക്തമായി പ്രചാരണത്തിനിറങ്ങുകയായിരുന്നു. ഹനുമാൻ ചാലിസയും ഹനുമാൻ പ്രതിമകളുമെല്ലാം തിരഞ്ഞെടുപ്പിന്റെ ഭാഗമാക്കിയായിരുന്നു പ്രചാരണം. റോഡ് ഷോയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കർണാടകയിലെത്തിയപ്പോൾ വഴിയരികിൽ ഉയർന്ന കൂറ്റൻ ഹനുമാൻ പ്രതിമകളുടെയും ബാനറുകളുടെയുമെല്ലാം ‘തുടക്കം’ തീരദേശ കർണാടകയിൽനിന്നായിരുന്നു. 

അരുൺ കുമാർ പുത്തില

 

സുള്ള്യയിലെ യുവ മോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാറിന്റെ കൊലപാതകവും അതിനു തൊട്ടുപിന്നാലെ സൂറത്ത്കലിൽ നടന്ന മുഹമ്മദ് ഫാസിലിന്റെ കൊലപാതകവും 2022 ൽ കർണാടകയെ മൊത്തം പിടിച്ചുകുലുക്കിയതാണ്. പോപുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രവീണിനെ കൊലപ്പെടുത്തിയതെന്നായിരുന്നു ബിജെപി വാദം. 2022 ജൂലൈ 26ന് പ്രവീൺ കൊല്ലപ്പെട്ടതിന്റെ രണ്ടാം ദിവസം, 28ന് മുഹമ്മദ് ഫാസിലും കൊല്ലപ്പെട്ടതോടെ മേഖല സംഘർഷഭരിതമാകുകയായിരുന്നു. ഒരു ഘട്ടത്തിൽ നിരോധനാജ്ഞ വരെ പുറപ്പെടുവിക്കേണ്ടി വന്നു. എന്നാൽ ഈ സംഭവങ്ങളിലൊന്നും കാര്യക്ഷമമായി ഇടപെടാൻ കോൺഗ്രസിനു സാധിച്ചില്ല. സുള്ള്യയിൽ ബിജെപിതന്നെയാണ് ഇത്തവണയും വിജയിച്ചത്.

യശ്‌പാൽ സുവർണ

 

അതേസമയം, തീരദേശ കര്‍ണാടകയിൽ ആറു സീറ്റ് ലഭിച്ചത് പ്രചാരണത്തിലെയും പ്രകടന പത്രികയിലെയും മികവിന്റെ ബലത്തിലാണെന്ന് കോൺഗ്രസ് വിശ്വസിക്കുന്നു. തീരദേശ മേഖലയിലെ വനിതകളെയും മത്സ്യത്തൊഴിലാളികളെയും ലക്ഷ്യമിട്ടുതന്നെ പ്രത്യേകം വാഗ്ദാനങ്ങൾ കോൺഗ്രസ് ഒരുക്കിയിരുന്നു– മത്സ്യത്തൊഴിലാളി വനിതകൾക്ക് ലക്ഷം രൂപയുടെ പലിശരഹിത വായ്പ, 25 രൂപ സബ്സിഡിയിൽ 500 ലീറ്റർ ഡീസൽ തുടങ്ങിയവ അവയിൽ ചിലതു മാത്രം. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ തുടങ്ങി കോ‍ൺഗ്രസ് നേതാക്കൾ പ്രചാരണം ഇളക്കി മറിച്ച മേഖല കൂടിയാണ് തീരദേശം. ഇതിനെ പ്രതിരോധിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, യോഗി ആദിത്യനാഥ് എന്നിവരെത്തി പ്രചാരണം നടത്തുകയും ചെയ്തു.

 

∙ ബിജെപി ജയിച്ചു പക്ഷേ...!

 

ഇത്തവണ തീരദേശ കർണാടകയിൽ ആകെ ജയിച്ച 13ൽ 12 മണ്ഡലങ്ങളിലും 2018ലും ബിജെപിക്കുതന്നെയായിരുന്നു ജയം. 2019ൽ യെല്ലാപുരയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിൽനിന്ന് മണ്ഡലം ബിജെപി പിടിച്ചെടുക്കുകയും ചെയ്തു. 2019ൽ 31,408 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഇവിടെ ബിജെപി സ്ഥാനാർഥിയുടെ ജയം. ഇത്തവണയും അതേ സ്ഥാനാർഥിയെത്തന്നെ ബിജെപി നിലനിർത്തി, പക്ഷേ ഭൂരിപക്ഷം കുറഞ്ഞു– വെറും 4004 വോട്ട്! ഭൂരിപക്ഷത്തിലെ ഈ തിരിച്ചടി തീരദേശ കർണാടകയാകെ ബിജെപി നേരിട്ടിട്ടുണ്ട്. ജയിച്ച 13ൽ ഒൻപതു മണ്ഡലങ്ങളിലും 2018, 2019നേക്കാൾ ഭൂരിപക്ഷം കുറഞ്ഞു. അതിൽ ചിലയിടങ്ങളിലാകട്ടെ ഭൂരിപക്ഷം കുത്തനെ ഇടിയുകയായിരുന്നു. താഴെയുള്ള ഗ്രാഫ് ശ്രദ്ധിക്കുക. 

 

ബണ്ട്വാൾ, ബെൽത്തങ്ങാടി, കാർക്കള, കുംട, കുന്ദാപുര, മൂഡബിദ്രി, ഉഡുപ്പി, ബൈന്ദൂർ മണ്ഡലങ്ങളിൽ 2018ലേതിനേക്കാൾ ഭൂരിപക്ഷം കുറവാണ് ഇത്തവണ ബിജെപിക്ക്. അതിൽത്തന്നെ കുംടയിൽ വെറും 676 വോട്ടിനാണ് ബിജെപി രക്ഷപ്പെട്ടു ജയിച്ചത്. ആകെ 2018നേക്കാൾ ഭൂരിപക്ഷം കൂടിയത് കാപു (1087 വോട്ട് കൂടി), മംഗളൂരു സിറ്റി നോർത്ത് (6274 വോട്ട് കൂടി), മംഗളൂരു സിറ്റി സൗത്ത് (7887 വോട്ട് കൂടി), സുള്ള്യ (4806 വോട്ടു കൂടി) എന്നിവിടങ്ങളിലാണ്. ഭൂരിപക്ഷത്തിൽ പതിനായിരത്തിന്റെ പോലും വർധനവ് നാലിടത്തും ഇല്ലെന്നു ചുരുക്കം.

 

സുള്ള്യയിൽ ഭാഗീരഥി മുരുള്യ, ബൽത്തങ്ങാടി, ബണ്ട്വാൾ, മംഗളൂരു സിറ്റി സൗത്ത്, മംഗളൂരു സിറ്റി നോർത്ത്, മൂഡബിദ്രി മണ്ഡലങ്ങളിൽ യഥാക്രമം സിറ്റിങ് എംഎൽഎമാരായ ഹരീഷ് പൂഞ്ച, രാജേഷ് നായ്ക്, വേദവ്യാസ കാമത്ത്, ഭരത് ഷെട്ടി, ഉമാനാഥ കോട്ട്യാൻ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. മംഗളൂരു സിറ്റി മണ്ഡലത്തിൽനിന്ന് കോൺഗ്രസ് സിറ്റിങ് എംഎൽഎയും മലയാളിയുമായ യു.ടി.ഖാദർ അഞ്ചാം തവണ തിരഞ്ഞെടുക്കപ്പെട്ടു. കാപ്പു മണ്ഡലത്തിൽനിന്ന് ഗുർമെ സുരേഷ് ഷെട്ടി, കുന്ദാപുരം മണ്ഡലത്തിൽനിന്ന് കിരൺകുമാർ കൊഡ്ഗി, ബൈന്ദൂർ മണ്ഡലത്തിൽനിന്ന് ഗുരുരാജ് ഷെട്ടി ഗന്തിഹൊളെ എന്നിവരും വിജയിച്ചു.

 

∙ വിമതൻ ‘പണികൊടുത്ത’ പുത്തൂർ

 

തീരദേശത്തെ പുത്തൂർ മണ്ഡലത്തിൽ ബിജെപി സീറ്റ് കോൺഗ്രസ് പിടിച്ചെടുത്തതിന്റെ ഞെട്ടൽ ഇപ്പോഴും പാർട്ടിക്ക് മാറിയിട്ടിണ്ടാകില്ല. അവിടെ മൂന്നാം സ്ഥാനത്തായിരുന്നു ബിജെപി. പുത്തൂരിൽ ബിജെപി നേതാവ് അരുൺ കുമാർ പുത്തിലയ്ക്ക് സീറ്റ് നിഷേധിച്ചതോടെ അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചതാണ് തിരിച്ചടിയായത്. അരുൺ 62,458 വോട്ട് പിടിച്ചു, ബിജെപി സ്ഥാനാർഥി ആശ തിമ്മപ്പയ്ക്കു ലഭിച്ചത് 37,558 വോട്ട്. ബിജെപി വോട്ടുകൾ ഇത്തരത്തിൽ ചിതറിയതോടെ കോൺഗ്രസ് സ്ഥാനാർഥി അശോക് കുമാർ റായ് 66,607 വോട്ടു നേടി പാട്ടുംപാടി ജയിക്കുകയും ചെയ്തു. വെറും 4149 വോട്ടിന്റെ ഭൂരിപക്ഷത്തിൽ! അരുണിനെ ബിജെപി സ്ഥാനാർഥിയാക്കിയിരുന്നെങ്കിൽ വിജയം ഉറപ്പായേനെയെന്ന് പലരും അടക്കം പറഞ്ഞു തുടങ്ങിക്കഴിഞ്ഞു പുത്തൂരിൽ.

 

അതേസമയം കാർക്കളയില്‍ ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക് മത്സരിച്ചിരുന്നെങ്കിലും ബിജെപി മന്ത്രിയായിരുന്ന വി.സുനിൽകുമാർ തന്നെ സീറ്റ് നിലനിർത്തി. പക്ഷേ ഭൂരിപക്ഷം വൻതോതിൽ ഇടിഞ്ഞു. 2018ൽ 42,566 ആയിരുന്ന സുനിലിന്റെ ഭൂരിപക്ഷം ഇത്തവണ 4602 ലേക്കാണു താഴ്‌ന്നത്. കാർക്കളയിൽ മുത്തലിക്കിനു ലഭിച്ചതാകട്ടെ വെറും 4508 വോട്ടും. ബിജെപി കർണാടക അധ്യക്ഷൻ നളിൻ കുമാര്ഡ ഹെഗ്ഡെ തീരദേശ മേഖലയിൽനിന്നായിട്ടും ഉണ്ടായ ഈ ‘ഭൂരിപക്ഷ ഇടിവ്’ ബിജെപിയെ ഭാവിയിൽ സൂക്ഷ്മവിലയിരുത്തലിനു പ്രേരിപ്പിക്കുന്നതാണ്. 

 

അതേസമയം ഹിജാബ്, ലവ് ജിഹാദ് വിവാദങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന ബിജെപി നേതാവ് യശ്പാർ സുവർണ ഉഡുപ്പിയിൽ വലിയ ഭൂരിപക്ഷത്തോടെയാണ് ജയിച്ചത്. സുവർണയ്ക്ക് സീറ്റ് നൽകാൻ വേണ്ടി സിറ്റിങ് എംഎൽഎയായ രഘുപതി ഭട്ടിനെ വരെ ബിജെപി മാറ്റിയിരുന്നു. ഹിജാബ് വിവാദം ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലായിരുന്നു അത്. പ്രതീക്ഷിച്ചതു പോലെ, 2018ൽ രഘുപതി നേടിയേക്കാളും ഭൂരിപക്ഷത്തോടെ സുവർണ ഇത്തവണ ജയിച്ചു കയറി. 2018ൽ രഘുപതി നേടിയത് 12,044 വോട്ടിന്റെ ഭൂരിപക്ഷമാണെങ്കിൽ ഇത്തവണ അത് 32,776 വോട്ടിന്റേതായി. 

 

∙ മലയാളി കുടിയേറ്റ മേഖല ആർക്കൊപ്പം?

 

മലയാളി കുടിയേറ്റ മേഖല കൂടി ഉൾപ്പെടുന്നതാണ് കർണാടക തീരദേശ മേഖല. സുള്ള്യ, ബൽത്തങ്ങാടി, മംഗളൂരു, ഉഡുപ്പി, കാർക്കള തുടങ്ങി വിവിധ മണ്ഡലങ്ങളിൽ ഒട്ടേറെ മലയാളി വോട്ടർമാരുണ്ട്. പല മണ്ഡലങ്ങളിലും അഞ്ചു ശതമാനത്തോളം വോട്ടർമാർ മലയാളികളാണ്. ഇത്തവണ വിവിധ മണ്ഡലങ്ങളിൽ മലയാളി വോട്ടർമാർ ആവേശത്തോടെയാണ് വോട്ടു ചെയ്യാൻ എത്തിയതും. കേരളത്തിൽനിന്ന് ഉൾപ്പെടെ നേതാക്കളെ എത്തിച്ച് മലയാളി കുടിയേറ്റ മേഖലയിൽ കോൺഗ്രസും ബിജെപിയും പ്രചാരണം നടത്തുകയും ചെയ്തു. പക്ഷേ 2018നെ അപേക്ഷിച്ച് മലയാളി കുടിയേറ്റ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് ഫലത്തിൽ കാര്യമായ മാറ്റം പ്രകടമായില്ല. മിക്ക മണ്ഡലങ്ങളിലും ബിജെപിതന്നെ വീണ്ടും ജയിച്ചു.

 

English Summary: Is Coastal Karnataka Stood with the BJP in Assembly Elections 2023?